പ്രതീകാത്മക ചിത്രം
കോട്ടയം: സിഐടിയു സംസ്ഥാന സമ്മേളനത്തിൽ ഇടത് സർക്കാരിനും മന്ത്രിമാർക്കുമെതിരെ രൂക്ഷവിമർശനം. ഒന്നാം പിണറായി സർക്കാർ രണ്ടാം പിണറായി സർക്കാരിന് വഴിയൊരുക്കിയപ്പോൾ, രണ്ടാം പിണറായി സർക്കാർ സതീശൻ സർക്കാരിന് വഴിയൊരുക്കിയെന്നു വിമർശനം ഉയർന്നു.
മുൻ വ്യവസായ മന്ത്രി പി. രാജീവിന്‍റേത് തൊഴിലാളി വിരുദ്ധ സമീപനങ്ങളായിരുന്നെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. ഒരു തൊഴിലാളി നേതാവ് വ്യവസായ മന്ത്രിയായപ്പോൾ തൊഴിലാളികളെ അദ്ദേഹം മറന്നുപോയെന്നും യൂണിയൻ നേതാക്കൾക്ക് പോലും മന്ത്രിയെ കാണാൻ കഴിയാത്ത സ്ഥിതിയുണ്ടായെന്നും ചർച്ചകളിൽ അഭിപ്രായം ഉയർന്നു.
കോട്ടയത്ത് നടക്കുന്ന സിഐടിയു സംസ്ഥാന സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചകളിലാണ് സർക്കാരിനെതിരെ ഈ കടുത്ത വിമർശനങ്ങളുയർന്നത്. വിവിധ വിഷയങ്ങളിലുള്ള ചർച്ചകൾ ഇന്നും തുടരുകയാണ്. സമ്മേളനം തിങ്കളാഴ്ച സമാപിക്കും.
സമാപന സമ്മേളനത്തിൽ ഒരു ലക്ഷം തൊഴിലാളികളെ പങ്കെടുപ്പിക്കുമെന്നാണ് നേതൃത്വം അറിയിച്ചിട്ടുള്ളത്. സമാപന സമ്മേളനം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
Tags : Politics CITU PinarayiVijayan VDSatheesan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash