x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​റാ​ന്‍റെ ആ​യു​ധ നീ​ക്കം ത​ട​യാ​ൻ അ​മേ​രി​ക്ക; ആ​ണ​വ പ​ദ്ധ​തി​യെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് ര​ണ്ട് കോ​ടി ഡോ​ള​ർ വ​രെ പാ​രി​തോ​ഷി​കം

വെബ് ഡെസ്ക്
Published: November 8, 2026 05:12 AM IST | Updated: November 8, 2026 05:12 AM IST

ടെ​ഹ്റാ​ൻ: ഇ​റാ​ന്‍റെ ആ​യു​ധ നീ​ക്കം ത​ട​യാ​ൻ ടാ​സ്ക് ഫോ​ഴ്സി​നെ നി​യോ​ഗി​ച്ച് അ​മേ​രി​ക്ക. ക​ര വ​ഴി​യും ക​ട​ൽ വ​ഴി​യും ഇ​റാ​നി​ലേ​ക്ക് ആ​യു​ധ സാ​മ​ഗ്രി​ക​ളും ഉ​ത്പ​ന്ന​ങ്ങ​ളും എ​ത്തു​ന്ന​ത് ത​ട​യു​ക​യാ​ണ് ല​ക്ഷ്യം. പ​ല ത​ര​ത്തി​ലു​ള്ള ഉ​പ​രോ​ധ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ ഇ​റാ​നെ വ​രി​ഞ്ഞു മു​റു​ക്കാ​ൻ അ​യേ​ണ്‍ ഗേ​റ്റ് എ​ന്ന പേ​രി​ലാ​ണ് ടാ​സ്ക് ഫോ​ഴ്സി​നെ അ​മേ​രി​ക്ക പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​റാ​ന്‍റെ ആ​ണ​വ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് ര​ണ്ട് കോ​ടി ഡോ​ള​ർ വ​രെ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടു​ള്ള അ​സാ​ധാ​ര​ണ പ്ര​ഖ്യാ​പ​ന​വും യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് ന​ട​ത്തി. ആ​ണ​വ പ​ദ്ധ​തി​ക​ൾ, സ്ഥ​ലം, പി​ന്നി​ലു​ള്ള വ്യ​ക്തി​ക​ൾ തു​ട​ങ്ങി​യ വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് വ​ൻ പാ​രി​തോ​ഷി​ക​മാ​ണ് അ​മേ​രി​ക്ക പ്ര​ഖ്യാ​പി​ച്ച​ത്. വി​ഷ​യ​ത്തി​ൽ ഇ​റാ​ൻ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

ഇ​റാ​നി​ലേ​ക്ക് കാ​സ്പി​യ​ൻ ക​ട​ൽ വ​ഴി​യും മ​റ്റും എ​ത്തു​ന്ന സാ​മ​ഗ്രി​ക​ൾ ആ​യു​ധ നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്നാ​ണ് അ​മേ​രി​ക്ക​യു​ടെ ആ​രോ​പ​ണം. ഇ​റാ​നെ​തി​രാ​യ സാ​മ്പ​ത്തി​ക, നാ​വി​ക ഉ​പ​രോ​ധ​ങ്ങ​ൾ​ക്ക് പു​റ​മെ​യാ​ണ് പു​തി​യ ടാ​സ്ക് ഫോ​ഴ്സ് പ്ര​ഖ്യാ​പ​നം.

Tags : Iran's arms transfers 20 million dollar reward nuclear program Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews

Recent News

Corehub Up