x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹെ​ൽ​ത്ത് കെ​യ​ർ വീസ​യി​ലെത്തിയവർക്ക് സ്ഥി​രതാ​മ​സം: ​പുതിയ നയം പ്രഖ്യാപിച്ച് ബ്രിട്ടൻ

വെബ്ഡെസ്ക്
Published: November 7, 2026 11:16 PM IST | Updated: November 7, 2026 11:22 PM IST

ബ്രിട്ടന്‍റെ ആഭ്യന്തര സെക്രട്ടറി ഷബാന മഹമ്മൂദ് പുതിയ കുടിയേറ്റനയം പ്രഖ്യാപിക്കുന്നു.

ല​​ണ്ട​​ൻ: ബ്രി​​ട്ട​​നി​​ലെ കു​​ടി​​യേ​​റ്റ നി​​യ​​മ​​ങ്ങ​​ളി​​ൽ മാ​​റ്റ​​ങ്ങ​​ൾ വ​​രു​​ത്തി​​ക്കൊ​​ണ്ട് ഹോം ​​ഓ​​ഫീ​​സ് പു​​തി​​യ ‘ഏ​​ൺ​​ഡ് സെ​​റ്റി​​ൽ​​മെ​​ന്‍റ്’ ന​​യം പ്ര​​ഖ്യാ​​പി​​ച്ചു.

ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി 2025 മേ​​യ്ക്കു മു​​ൻ​​പ് ബ്രി​​ട്ട​​നി​​ലേ​​ക്ക് കെ​​യ​​റ​​ർ വീസ​​യി​​ൽ എ​​ത്തി​​യ ജീ​​വ​​ന​​ക്കാ​​ർ​​ക്ക് സ്ഥി​ര​താ​മ​സ​ത്തി​നു​ള്ള അ​നു​മ​തി (പി​ആ​ർ) ല​​ഭി​​ക്കാ​​ൻ ഇ​​നി അ​​ഞ്ച് വ​​ർ​​ഷം മ​​തി​​യാ​​കും. ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് മ​​ല​​യാ​​ളി​​ക​​ൾ ഉ​​ൾ​​പ്പ​​ടെയുള്ള കു​​ടി​​യേ​​റ്റ​​ക്കാ​​ർ​​ക്ക് ഇ​​ത് വ​​ലി​​യ ആ​​ശ്വാ​​സ​​മാ​​കും.

2025 മേ​​യി​​ൽ സ​​ർ​​ക്കാ​​ർ പ്ര​​ഖ്യാ​​പി​​ച്ച ഇ​​മി​​ഗ്രേ​​ഷ​​ൻ വൈ​​റ്റ് പേ​​പ്പ​​റി​​ന് മു​​മ്പു​ത​​ന്നെ യു​​കെ​​യി​​ൽ എ​​ത്തി​​യ​​തോ അ​​ല്ലെ​​ങ്കി​​ൽ ആ ​​തീ​​യ​​തി​​ക്കു മു​​മ്പ് അം​​ഗീ​​കൃ​​ത റൂ​​ട്ടു​​ക​​ളി​​ൽനി​​ന്നും കെ​​യ​​റ​​ർ വീ​സ​​യി​​ലേ​​ക്ക് മാ​​റി​​യ​​തോ ആ​​യ ജീ​​വ​​ന​​ക്കാ​​ർ​​ക്കാ​​ണ് പി ​ആ​​ർ ല​​ഭി​​ക്കാ​​ൻ ഈ ​​ആ​​നു​​കൂ​​ല്യം ല​​ഭ്യ​​മാ​​കു​​ക.

എ​​ന്നാ​​ൽ, ഇ​​തി​​നാ​​യി അ​​വ​​ർ 25,000 പൗ​​ണ്ട് വാ​​ർ​​ഷി​​ക ശ​​മ്പ​​ള​​പ​​രി​​ധി​​യും ക​​ർ​​ശ​​ന​​മാ​​യ സ്പോ​​ൺ​​സ​ർ​​ഷി​​പ്പ് വ്യ​​വ​​സ്ഥ​​ക​​ളും പാ​​ലി​​ക്കേ​​ണ്ട​​തു​​ണ്ട്. അ​ഞ്ചു വ​​ർ​​ഷ​​ത്തി​​നു​ശേ​​ഷം ഈ ​​നി​​ബ​​ന്ധ​​ന​​ക​​ളി​​ൽ കു​​റ​​വു​​ക​​ൾ ഉ​​ണ്ടാ​​യാ​​ൽ ഉ​​ട​​ൻ​ത​​ന്നെ വീ​​സ നി​​ര​​സി​​ക്കി​​ല്ല, പ​​ക​​രം മ​​റ്റൊ​​രു അ​ഞ്ചു വ​​ർ​​ഷ​​ത്തേ​ക്ക് ഹെ​​ൽ​​ത്ത് ആ​​ൻ​​ഡ് കെ​​യ​​ർ വീ​​സ നീ​​ട്ടി​​ക്കൊ​​ടു​​ക്കു​​മെ​​ന്നും ആ​​കെ 10 വ​​ർ​​ഷ​​മാ​​കു​​മ്പോ​​ൾ സ്ഥി​​ര​​താ​​മ​​സ​​ത്തി​​ന് അ​​ർ​​ഹ​​ത നേ​​ടാ​​മെ​​ന്നും സ​​ർ​​ക്കാ​​ർ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.

Tags : Immigration rules New policy Britain Home Office Earned Settlement carer visa Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up