x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഊ​രാ​ളു​ങ്ക​ൽ ഏ​റ്റെ​ടു​ത്ത നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്നു: മ​ന്ത്രി പി.​കെ. ബ​ഷീ​ർ

വെബ് ഡെസ്‌ക്
Published: November 8, 2026 11:25 AM IST | Updated: November 8, 2026 11:25 AM IST

മന്ത്രി പി.കെ. ബഷീർ

തി​രു​വ​ന​ന്ത​പു​രം: ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ഏ​റ്റെ​ടു​ത്ത നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ വൈ​കു​ന്ന​തി​ൽ അ​ന്ത്യ​ശാ​സ​ന​വു​മാ​യി പൊ​തു​മ​രാ​മ​ത്ത്‌​വ​കു​പ്പ് മ​ന്ത്രി പി.​കെ . ബ​ഷീ​ർ. നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ ഫെ​ബ്രു​വ​രി​ക്ക​കം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് മ​ന്ത്രി​യു​ടെ അ​ന്ത്യ​ശാ​സ​നം.

ഊ​രാ​ളു​ങ്ക​ൽ ഏ​റ്റെ​ടു​ത്ത പ്ര​വൃ​ത്തി​ക​ൾ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​തി​ൽ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്ക് ക​ടു​ത്ത അ​തൃ​പ്തി​യാ​ണു​ള്ള​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ 1600 കോ​ടി രൂ​പ​യു​ടെ​യും കി​ഫ്ബി​യു​ടെ 1500 കോ​ടി രൂ​പ​യു​ടെ​യും കെ​എ​സ്ടി​പി​യു​ടെ 700 കോ​ടി രൂ​പ​യു​ടെ​യും പ​ദ്ധ​തി​ക​ളാ​ണ് പൂ​ർ​ത്തി​യാ​കാ​തെ നീ​ണ്ടു​പോ​കു​ന്ന​ത്. കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് കൂ​ടു​ത​ലാ​യും ത​ട​സ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഫ്ലൈ​ഓ​വ​റു​ക​ൾ, പാ​ല​ങ്ങ​ൾ, റോ​ഡു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ നി​ർ​മ്മാ​ണ​ങ്ങ​ൾ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ക​യാ​ണ്. ഏ​റ്റെ​ടു​ത്ത മു​ഴു​വ​ൻ പ്ര​വൃ​ത്തി​ക​ളും ഫെ​ബ്രു​വ​രി മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് മ​ന്ത്രി ഊ​രാ​ളു​ങ്ക​ലി​ന് ന​ൽ​കി​യ ക​ർ​ശ​ന നി​ർ​ദേ​ശം.

കേ​ര​ള​ത്തി​ലെ പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​തെ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ന്ന​തി​ലും മ​ന്ത്രി അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ദി​വ​സം വി​ളി​ച്ചു​ചേ​ർ​ത്ത പ​ദ്ധ​തി അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​യി​രു​ന്നു മ​ന്ത്രി​യു​ടെ വി​മ​ർ​ശ​ന​വും ക​ർ​ശ​ന നി​ർ​ദേ​ശ​വും.

Tags : Uralungal Construction works undertaken Minister P.K. Basheer Instruction

Recent News

Corehub Up