തിരുവനന്തപുരം : ഊരാളുങ്കൽ സൊസൈറ്റിക്കു നടപടിക്രമങ്ങൾ പാലിക്കാതെ ഒരു പ്രവൃത്തിയും അനുവദിച്ചിട്ടില്ലെന്നു മന്ത്രി പി.കെ.ബഷീർ നിയമസഭയിൽ പറഞ്ഞു.
പൊതുമരാമത്തു വകുപ്പിന്റെ പ്രവൃത്തികളെല്ലാം ഗുണനിലവാര പരിശോധന കർശനമായി പാലിക്കുന്നുണ്ട്. പിഡബ്ലുഡി മാനുവൽ, എസ്ബിഡി കണ്ടീഷൻ എന്നിവ അനുസരിച്ചാണ് ഇവ നടപ്പിലാക്കുന്നത്.
ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ക്വാളിറ്റി കണ്ട്രോൾ മാനുവൽ അവലംബിച്ചു വരുന്നു. ഗുണനിലവാര പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലാണു കരാറുകാർക്കു ബിൽ തുക നൽകുന്നത്.
ഊരാളുങ്കലിന്റെ പ്രവൃത്തികളുടെ ഗുണനിലവാരം സംബന്ധിച്ചു പരാതി ലഭിക്കുകയാണെങ്കിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.