പ്രതീകാത്മക ചിത്രം
ടെഹ്റാൻ: ഇറാനിൽ വൻ സ്ഫോടനം നടന്നതായി റിപ്പോർട്ട്. ഖേഷം, ജാസ്ക്, സിറിക്, ബന്ദർ അബ്ബാസ് എന്നിവിടങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആക്രമണമാണോ എന്നതിൽ സ്ഥിരീകരണമില്ല. ഇറാനിൽനിന്ന് മടങ്ങിയ കപ്പലിനെ ഒമാൻ കടലിൽ യുഎസ് ആക്രമിച്ചു.
ഭീഷണിക്കിടെ രാജ്യം യുദ്ധസജ്ജമാണെന്ന് ഇറാൻ പ്രഖ്യാപിച്ചു. പുതിയ മിസൈൽ ശേഖരം അടുത്തയാഴ്ച വെളിപ്പെടുത്തുമെന്നും ഇറാൻ സൈന്യം അറിയിച്ചു. ഇതിനിടെ ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നവർക്കു രണ്ടു കോടി ഡോളർ പാരിതോഷികം നൽകുമെന്ന് യുഎസ് പ്രഖ്യാപിച്ചിരുന്നു. ഇറാന്റെ ആണവ പദ്ധതിയുടെ വിവരങ്ങൾ ഇപ്പോൾ രാജ്യാന്തര ആണവ ഏജൻസിയുടെ പക്കലില്ല. ആണവായുധം ഉണ്ടെന്ന പേരിൽ ഫെബ്രുവരിയിലാണ് യുഎസും ഇസ്രയേലും ഇറാനെ ആക്രമിച്ചത്.
Tags : explosion Iran war-ready Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews