Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Iran

ഇറാനെ ലക്ഷ്യമിട്ട് മൂന്നാമത്തെ അമേരിക്കൻ വിമാനവാഹിനി

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലേ​​​ക്കു മൂ​​​ന്നാ​​​മ​​​തൊ​​​രു വി​​​മാ​​​ന​​​വാ​​​ഹി​​​നി​​​യെ​​​യും പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം സൈ​​​നി​​​ക​​​രെ​​​യും അ​​​മേ​​​രി​​​ക്ക അ​​​യ​​​യ്ക്കു​​​ന്നു.

നവംബ ർ മൂ​​​ന്നി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ ഇ​​ട​​ക്കാ​​ല തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​ഴി​​​ഞ്ഞാ​​​ലു​​​ട​​​ൻ ഇ​​​റാ​​​നെ​​​തി​​​രേ അ​​​തി​​​ശ​​​ക്ത​​​മാ​​​യ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​മെ​​​ന്നു ട്രം​​​പ് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഈ ​​​സം​​​ഭ​​​വ​​​വി​​​കാ​​​സം.

യു​​​എ​​​സ്എ​​​സ് തി​​​യ​​​ഡോ​​​ർ റൂ​​​സ്‌​​​വെ​​​ൽ​​​റ്റ് എ​​​ന്ന വി​​​മാ​​​ന​​​വാ​​​ഹി​​​നി​​​യാ​​​ണു പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ​​​ത്തു​​​ക. ഇ​​​തൊ​​​ടൊ​​​പ്പം അ​​​നു​​​ബ​​​ന്ധ യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​ക​​​ളു​​​ണ്ടാ​​​കും. മ​​​റീ​​​നു​​​ക​​​ളും നാ​​​വി​​​ക​​​രും അ​​​ട​​​ക്കം 9000- 10000 സൈ​​​നി​​​ക​​​രും വി​​​ന്യ​​​സി​​​ക്ക​​​പ്പെ​​​ടും.

അ​​​ണു​​​ശ​​​ക്തി​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന തി​​​യ​​​ഡോ​​​ർ റൂ​​​സ്‌​​​വെ​​​ൽ​​​റ്റി​​​ൽ തൊ​​​ണ്ണൂ​​​റോ​​​ളം യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ളും ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​ക​​​ളു​​​മു​​​ണ്ട്. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ സാ​​​ൻ ഡി​​​യേ​​​ഗോ​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​പ്പെ​​​ട്ട ഈ ​​​ക​​​പ്പ​​​ൽ ന​​​വം​​​ബ​​​ർ അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ ല​​​ക്ഷ്യ​​​സ്ഥാ​​​ന​​​ത്തെ​​​ത്തു​​​മെ​​​ന്നാ​​ണു റി​​​പ്പോ​​​ർ​​​ട്ട്.

ഇ​​​റാ​​​നെ​​​തി​​​രാ​​​യ സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​യി യു​​​എ​​​സ്എ​​​സ് ജോ​​​ർ​​​ജ് എ​​​ച്ച്.​​​ഡ​​​ബ്ല്യു. ബു​​​ഷ്, യു​​​എ​​​സ്എ​​​സ് ജോ​​​ർ​​​ജ് വാ​​​ഷിം​​​ഗ്ട​​​ൺ എ​​​ന്നീ ര​​​ണ്ടു വി​​​മാ​​​ന​​​വാ​​​ഹിനി​​​ക​​​ൾ നി​​​ല​​​വി​​​ൽ പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലു​​​ണ്ട്. 2003നു ​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യി​​​ട്ടാ​​​ണ് മൂ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ വി​​​മാ​​​ന​​​വാ​​​ഹി​​​നി​​​ക​​​ൾ പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ​​​ത്തു​​​ന്ന​​​ത്.

ഇ​​​തി​​​നി​​​ടെ, അ​​​മേ​​​രി​​​ക്ക ആ​​​ക്ര​​​മി​​​ച്ചാ​​​ൽ ശ​​​ക്ത​​​മാ​​​യ തി​​​രി​​​ച്ച​​​ടി നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രുമെന്ന് ഇ​​​റാ​​​ൻ ക​​​ഴി​​​ഞ്ഞ​​​ ദി​​​വ​​​സ​​​വും മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യി​​​രു​​​ന്നു. ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ യു​​​എ​​​ൻ സ​​​മ്മേ​​​ള​​​ന​​​ത്തി​​​നി​​​ടെ ഇ​​​റാ​​​ൻ അ​​​മേ​​​രി​​​ക്ക​​​യ്ക്കു കൈ​​​മാ​​​റി​​​യ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ പ​​​ദ്ധ​​​തി ട്രം​​​പ് ത​​​ള്ളി​​​യി​​​രു​​​ന്നു.

International

ബ്രിട്ടീഷ് വ്യോമതാവളത്തിനു സമീപം അഞ്ചു പേർ അറസ്റ്റിലായതിൽ അന്വേഷിക്കുന്നത് ഇറാൻ ബന്ധം

 

ലണ്ടൻ: ഇറാനെ ആക്രമിക്കാൻ അമേരിക്കൻസേന ഉപയോഗിച്ച പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഫെയർഫോർഡ് വ്യോമതാളത്തിനു സമീപം സംശയാസ്പദ സാഹചര്യത്തിൽ അറസ്റ്റിലായ അഞ്ചുപേരെ ബ്രിട്ടീഷ് പോലീസ് ചോദ്യം ചെയ്തുവരുന്നു.

അറസ്റ്റിലായവരെക്കുറിച്ചോ അന്വേഷണത്തെക്കുറിച്ചോ കാര്യമായ വിവരങ്ങൾ പുറത്തുവിടാൻ പോലീസ് തയാറായിട്ടില്ല. സംഭവത്തിൽ ഇറേനിയൻ ബന്ധമാണ് പോലീസ് പ്രധാനമായും അന്വഷിക്കുന്നതെന്ന് സൂചനയുണ്ട്.

റഷ്യയുടെ അട്ടിമറി ശ്രമം, ഇസ്‌ലാമിക ആക്രമണ പദ്ധതി തുടങ്ങിയ സാധ്യതകളും പോലീസിന്‍റെ പരിഗണനയിലുണ്ട്. വലിയ നാശം വരുത്താനാണ് അക്രമികളെത്തിയതെന്നും ഇവർ യുഎസ്, ബ്രിട്ടീഷ് അധികൃതരുടെ അന്വേഷണത്തിലായിരുന്നുവെന്നും അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് പറഞ്ഞു.

ഞായറാഴ്ച പുലർച്ചെ ഫെയർഫോർഡ് വ്യോമതാവളത്തിനടുത്ത് മൂന്നു വലിയ വെള്ള വാനുകൾ കണ്ടെതിനെക്കുറിച്ച് പരിസരവാസി നല്കിയ വിവരമാണ് അഞ്ചുപേരുടെ അറസ്റ്റിൽ കലാശിച്ചത്. വാനിൽനിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതായി പറുന്നു. ഭീകരവാദവുമായും സ്ഫോടകവസ്തുക്കളുമായും ബന്ധപ്പെട്ടാണ് പോലീസ് സംഭവം അന്വേഷിക്കുന്നത്.

ഇറാനെ ആക്രമിക്കാൻ അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് ഈ വ്യോമതാവളം ഉപയോഗിക്കാൻ ബ്രിട്ടൻ അനുമതി നല്കിയിരുന്നു. അമേരിക്കൻ ബോംബറുകൾക്ക് ഫെയർഫോർഡിൽ അനുമതി നല്കരുതെന്നും അല്ലാത്തപക്ഷം ഈ വ്യോമതാളം ആക്രമിക്കപ്പെടാമെന്നും ഇറാനിലെ വിപ്ലവഗാർഡ് ജൂലൈയിൽ മുന്നറിയിപ്പു നല്കിയിരുന്നു.

International

ഇന്ത്യൻ മഹാസമുദ്രത്തിലേക്കും യുദ്ധം വ്യാപിപ്പിക്കുമെന്ന് ഇറാന്‍റെ മുന്നറിയിപ്പ്

ടെഹ്‌റാൻ: അമേരിക്ക വീണ്ടും ആക്രമണം നടത്തിയാൽ യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും അതിനപ്പുറത്തേക്കും വ്യാപിപ്പിക്കുമെന്ന് ഇറാൻ. പരമോന്നത നേതാവിന്‍റെ മുതിർന്ന സൈനിക ഉപദേഷ്ടാവ് യഹ്യ റഹീം സഫാവിയാണ് ഈ നിർണായക മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

പേർഷ്യൻ ഗൾഫിൽ നിന്നും ഹോർമുസ് കടലിടുക്കിലേക്കും ചെങ്കടലിലേക്കും നിലവിലുള്ള സംഘർഷം വ്യാപിച്ച പശ്ചാത്തലത്തിലാണ് സഫാവിയുടെ ഈ പരാമർശം. അമേരിക്കയുടെ ഭാഗത്തുനിന്ന് സമാനമായ നീക്കങ്ങളുണ്ടായാൽ തിരിച്ചടിയുടെ ഭൂമിശാസ്ത്രപരമായ പരിധി കൂടുതൽ വികസിപ്പിക്കുമെന്ന് ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസി പുറത്തുവിട്ട വീഡിയോയിലൂടെ വ്യക്തമാക്കുകയുണ്ടായി.

മേഖലയിലെ അമേരിക്കൻ സൈനിക സാന്നിധ്യവും താൽപര്യങ്ങളും ലക്ഷ്യമാക്കി ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഇറാൻ നേരത്തെയും വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ തുടർച്ചയെന്നോണം, അമേരിക്ക ഇനിയും ആക്രമണത്തിന് മുതിർന്നാൽ പ്രതിരോധ തന്ത്രങ്ങളിൽ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന് ഇറാനിയൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

International

ഇറാനെ ഉന്മൂലനം ചെയ്യും; ക്യൂബ വീഴും; യുഎൻ പ്രസംഗത്തിൽ ട്രംപ്

ന്യൂയോർക്ക്:  സമാധാന കരാറിനു തയാറായില്ലെങ്കിൽ ഇറാനെ ഉന്മൂലനം ചെയ്യേണ്ടിവരുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യുഎൻ പൊതുസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്പോഴായിരുന്നു ട്രംപിന്‍റെ ഭീഷണി.

ഇറാനെ പശ്ചിമേഷ്യയിലെ പ്രധാന ശക്തിയാക്കി മാറ്റാൻ സഹായിക്കുന്ന കരാറിലെത്തുക അല്ലെങ്കിൽ ഇറാനെ ഉന്മൂലനം ചെയ്യുക ഏന്നീ രണ്ട് വഴികളാണ് തനിക്കുമ മുന്നിലുള്ളതെന്നും താൻ ഒരു തീരുമാനം എടുക്കേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു.

അമേരിക്കയിൽ മിഡ്ടേം തെരഞ്ഞെടുപ്പ് നടക്കുന്ന നവംബർ മൂന്നിനുശേഷം ഇറാനുമായി കരാർ ഉണ്ടാക്കാനാകുമെന്നും ട്രംപ് പ്രത്യാശിച്ചു.

ഇറാനെ ആക്രമിച്ചതിനെ ട്രംപ് ന്യായീകരിച്ചു. അണ്വായുധം സ്വന്തമാക്കുന്നതിൽനിന്ന് ഇറാനെ തടഞ്ഞത് അമേരിക്കൻ ആക്രമണം ആണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ട്രംപിന്‍റെ പ്രസംഗത്തിനിടെ ഇറേനിയൻ പ്രതിനിധി സംഘം ഇറങ്ങിപ്പോയി. ഇറേനിയൻ പ്രസിഡന്‍റ് പസെഷ്കിയാനും വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും യുഎൻ സമ്മേളനത്തിൽ പങ്കെടുക്കാൻ ന്യൂയോർക്കിൽ ഉണ്ടായിരുന്നെങ്കിലും ട്രംപിന്‍റെ പ്രസംഗം കേൾക്കാനെത്തിയില്ല.

അമേരിക്കയ്ക്ക് നേരെയുള്ള വിദേശ ഭീഷണികളെ വെച്ചുപൊറുപ്പിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ഗ്രീൻലാൻ‌ഡ് വിഷയത്തിലുണ്ടാക്കിയ കരാർ, യൂറോപ്യൻ സഖ്യകക്ഷികളുമായും കാനഡയുമായുള്ള ഭിന്നതകൾ മുതലായ വിഷയങ്ങൾ ട്രംപ് പ്രസംഗത്തിൽ പരാമർശിച്ചു.

കമ്യൂണിസ്റ്റുകാർ ഭരിക്കുന്ന ക്യൂബയിൽ അടിസ്ഥാനപരമായ മാറ്റത്തിനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് ട്രംപ് അവകാശപ്പെട്ടു. ക്യൂബ എല്ലാംകൊണ്ടും പരാജയപ്പെട്ട രാജ്യമാണ്. മുന്പു കാണാത്തവിതം ക്യൂബ വീണുകൊണ്ടിരിക്കുകയാണ്. ക്യൂബ വീഴും. കമ്യൂണിസം അമേരിക്കൻ വരാൻ പോകുന്നില്ല. പകരം ക്യൂബയിലേക്ക് സ്വാതന്ത്ര്യം വരുമെന്ന് ട്രംപ് കൂട്ടിച്ചേർത്തു. ഈ പരാമർശങ്ങൾക്കിടെ ക്യൂബൻ പ്രതിനിധി സംഘം സഭ ബഹിഷ്കരിച്ചു. 

International

'വ​ലി​യ കാ​ര്യ​ങ്ങ​ള്‍ സം​ഭ​വി​ക്കാ​ന്‍ പോ​കു​ന്നു': ഇ​റാ​ന്‍ വി​ഷ​യ​ത്തി​ല്‍ ക​ടു​ത്ത മു​ന്ന​റി​യി​പ്പു​മാ​യി ഡോ​ണ​ള്‍​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍: ഇ​റാ​നു​മാാ​യു​ള്ള ന​യ​ത​ന്ത്ര-​സൈ​നി​ക ത​ര്‍​ക്ക​ങ്ങ​ള്‍ രൂ​ക്ഷ​മാ​യി​രി​ക്കെ, വി​ഷ​യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​ന​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. ഇ​റാ​ന്‍ ഭ​ര​ണ​കൂ​ടം ത​ങ്ങ​ളു​ടെ നി​ല​പാ​ടു​ക​ളി​ല്‍ മാ​റ്റം വ​രു​ത്തി​യി​ല്ലെ​ങ്കി​ല്‍ 'വ​ള​രെ വ​ലി​യ കാ​ര്യ​ങ്ങ​ള്‍ ഉ​ട​ന്‍ ത​ന്നെ സം​ഭ​വി​ക്കാ​ന്‍ പോ​കു​ന്നു' എ​ന്ന് ഫോ​ക്‌​സ് ന്യൂ​സി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ട്രം​പ് വ്യ​ക്ത​മാ​ക്കി.

ഇ​റാ​നെ​തി​രെ​യു​ള്ള യു​എ​സ് നി​ല​പാ​ടി​ല്‍ പ്ര​ധാ​ന​മാ​യും മൂ​ന്ന് വ​ഴി​ക​ളാ​ണ് നി​ല​വി​ലു​ള്ള​തെ​ന്ന് ട്രം​പ് ചൂ​ണ്ടി​ക്കാ​ട്ടി. ഇ​റാ​ന് മേ​ല്‍ പൂ​ര്‍​ണ സൈ​നി​ക ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​ങ്ങ​ളി​ലൂ​ടെ രാ​ജ്യ​ത്തെ കൂ​ടു​ത​ല്‍ ത​ക​ര്‍​ച്ച​യി​ലേ​ക്ക് ത​ള്ളി​യി​ടു​ക, ഉ​ഭ​യ​ക​ക്ഷി ധാ​ര​ണ​യി​ലൂ​ടെ​യോ ക​രാ​റി​ലൂ​ടെ​യോ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ക. 

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ പൊ​തു​സ​ഭ ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഇ​റാ​ന്‍ പ്ര​സി​ഡ​ന്റ് മ​സൂ​ദ് പെ​സ​ഷ്‌​കി​യാ​ന്‍ ന്യൂ​യോ​ര്‍​ക്കി​ലേ​ക്ക് എ​ത്താ​നി​രി​ക്കെ​യാ​ണ് ട്രം​പി​ന്റെ പ്ര​തി​ക​ര​ണം. ഉ​പ​രോ​ധ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്കാ​നും ഹോ​ര്‍​മു​സ് പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നും ഖ​ത്ത​ര്‍ വ​ഴി ത​ങ്ങ​ളു​ടെ വ്യ​വ​സ്ഥ​ക​ള്‍ അ​മേ​രി​ക്ക​യെ അ​റി​യി​ച്ച​താ​യി ടെ​ഹ്റാ​ന്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. യു​എ​ന്‍ ഉ​ച്ച​കോ​ടി​യു​ടെ ഭാ​ഗ​മാ​യി പെ​സ​ഷ്‌​കി​യാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ന്‍ താ​ന്‍ ത​യാ​റാ​ണെ​ന്ന സൂ​ച​ന​യും ട്രം​പ് ന​ല്‍​കി​യി​ട്ടു​ണ്ട്.

International

ഇ​റാ​ൻ യു​ദ്ധം ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല: അ​ബ്ബാ​സ് അ​രാ​ഗ്ചി

ബെ​​​​യ്ജിം​​​​ഗ്: യു​​​​ദ്ധം നീ​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​കാ​​​​ൻ ഇ​​​​റാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നും ന​​​​യ​​​​ത​​​​ന്ത്ര പ​​​​രി​​​​ഹാ​​​​ര​​​​ത്തി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​താ​​​​യും ഇ​​​​റാ​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി അ​​​​ബ്ബാ​​​​സ് അ​​​​രാ​​​​ഗ്ചി.

ബെ​​​​യ്ജിം​​​​ഗി​​​​ൽ ചൈ​​​​നീ​​​​സ് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി വാം​​​​ഗ് യി​​​​യു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യ്ക്കി​​​​ടെ​​​​യാ​​​​ണ് അ​​​​രാ​​​​ഗ്ചി ഇ​​​​ക്കാ​​​​ര്യം പ​​​​റ​​​​ഞ്ഞ​​​​ത്. ഗ​​​​ൾ​​​​ഫ് മേ​​​​ഖ​​​​ല​​​​യി​​​​ലെ പു​​​​തി​​​​യ സം​​​​ഭ​​​​വ​​​​വി​​​​കാ​​​​സ​​​​ങ്ങ​​​​ൾ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ ച​​​​ർ​​​​ച്ച​​​​യാ​​​​യി.

സം​​​​ഘ​​​​ർ​​​​ഷം തു​​​​ട​​​​രാ​​​​ൻ ഇ​​​​റാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നി​​​​ല്ല. അ​​​​തേ​​​​സ​​​​മ​​​​യം, ന്യാ​​​​യ​​​​മാ​​​​യ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ സം​​​​ര​​​​ക്ഷി​​​​ച്ചു​​​​കൊ​​​​ണ്ട് ന​​​​യ​​​​ത​​​​ന്ത്ര മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങാ​​​​ൻ ത​​​​യാ​​​​റാ​​​​ണെ​​​​ന്നും ഇ​​​​റാ​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. യു​​​​എ​​​​സ്-​​​​ഇ​​​​റാ​​​​ൻ ധാ​​​​ര​​​​ണാ​​​​പ​​​​ത്രം ഇ​​​​പ്പോ​​​​ഴും നി​​​​ല​​​​വി​​​​ലു​​​​ണ്ടെ​​​​ന്നാ​​​​ണു ക​​​​രു​​​​തു​​​​ന്ന​​​​ത്.

സം​​​​ഘ​​​​ർ​​​​ഷം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ൻ ഇ​​​​റാ​​​​നും അ​​​​മേ​​​​രി​​​​ക്ക​​​​യും ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ് ധാ​​​​ര​​​​ണാ​​​​പ​​​​ത്ര​​​​ത്തി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങ​​​​ണ​​​​മെ​​​​ന്നു കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യ്ക്കി​​​​ടെ വാം​​​​ഗ് യി ​​പ​​​​റ​​​​ഞ്ഞു. 2024ന് ​​​​ശേ​​​​ഷം അ​​​​രാ​​ഗ്ചി​​​​യു​​​​ടെ അ​​​​ഞ്ചാ​​​​മ​​​​ത്തെ ചൈ​​​​നീ​​​​സ് സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​മാ​​​​ണി​​​​ത്. ബ്രി​​​​ക്സ് ഉ​​​​ച്ച​​​​കോ​​​​ടി​​​​ക്കി​​​​ടെ റ​​​​ഷ്യ​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രി സെ​​​​ർ​​​​ജി ലാ​​​​വ്‌​​​​റോ​​​​വു​​​​മാ​​​​യി അ​​​​രാ​​​​ഗ്ചി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു.

യു​​​​എ​​​​സ്-​​​​ഇ​​​​റാ​​​​ൻ സം​​​​ഘ​​​​ർ​​​​ഷം നീ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന​​​​ത് ബ​​​​ന്ധ​​​​പ്പെ​​​​ട്ട ക​​​​ക്ഷി​​​​ക​​​​ൾ​​​​ക്കോ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​മൂ​​​​ഹ​​​​ത്തി​​​​നോ ഗു​​​​ണ​​​​ക​​​​ര​​​​മ​​​​ല്ലെ​​​​ന്നു ചൈ​​​​നീ​​​​സ് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യം പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

International

പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് വ​ധ​ശി​ക്ഷ: ഇ​റാ​നി​ൽ എ​ട്ട് സ്ത്രീ​ക​ൾ മ​ര​ണ​നി​ഴ​ലി​ൽ

ടെ​ഹ്റാ​ൻ: ഇ​റാ​നി​ലെ വി​വി​ധ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന എ​ട്ട് സ്ത്രീ​ക​ളെ​ങ്കി​ലും വ​ധ​ശി​ക്ഷാ ഭീ​ഷ​ണി നേ​രി​ടു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. രാ​ജ്യ​ത്ത് ന​ട​ന്ന സ​ർ​ക്കാ​ര​വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ലും രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​തി​രെ​യാ​ണ് ഭ​ര​ണ​കൂ​ടം ക​ടു​ത്ത ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​ത്. മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​യാ​യ 'എ​ച്ച്ആ​ർ​എ​എ​ൻ​എ' ആ​ണ് ഞെ​ട്ടി​പ്പി​ക്കു​ന്ന ഈ ​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. വ​ധ​ശി​ക്ഷ കാ​ത്തു ക​ഴി​യു​ന്ന​വ​രി​ൽ നാ​ലു​പേ​ർ ജ​നു​വ​രി​യി​ൽ ഇ​റാ​നി​ലു​ണ്ടാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ്.

ഇ​തി​ൽ ര​ണ്ടു​പേ​രു​ടെ വ​ധ​ശി​ക്ഷ ഇ​റാ​ന്‍റെ സു​പ്രീംകോ​ട​തി ശ​രി​വെ​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. നി​രോ​ധി​ത സം​ഘ​ട​ന​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച് സാ​യു​ധ ക​ലാ​പ​ത്തി​ന് ശ്ര​മി​ച്ചു, പ​ള്ളി​ക്ക് തീ​യി​ട്ടു, ബ​സി​ജ് സേ​നാം​ഗ​ങ്ങ​ളെ വ​ധി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി, പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ചു തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ടെ​ഹ്‌​റാ​നി​ലെ ഈ​വി​ൻ ജ​യി​ലി​ൽ ക​ഴി​യു​ന്ന മ​റി​യം ഹ​ദ​വ​ന്ദ്, മ​ഹ്‌​നാ​സ് ചാ​ർ​ദൗ​ലി, ലൈ​ല അ​ബു​ൽ​ഹ​സ​നി, ത​രാ​നെ റ​ഹീ​മി എ​ന്നി​വ​രാ​ണ് പ്ര​ക്ഷോ​ഭ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട നാ​ലു​പേ​ർ.

റ​ഷ്തി​ലെ ലാ​ക്കാ​ൻ ജ​യി​ലി​ൽ ക​ഴി​യു​ന്ന 68 കാ​രി​യാ​യ സ​ഹ്‌​റ ഷ​ഹ്ബാ​സ് ത​ബാ​രി​യു​ടെ വ​ധ​ശി​ക്ഷ സു​പ്രീം​കോ​ട​തി മു​ൻ​പ് റ​ദ്ദാ​ക്കി​യി​രു​ന്നെ​ങ്കി​ലും പു​ന​ർ​വി​ചാ​ര​ണ​യ്ക്ക് ശേ​ഷം വീ​ണ്ടും വ​ധ​ശി​ക്ഷ വി​ധി​ച്ചു. പ​ര​മോ​ന്ന​ത നേ​താ​വി​നെ അ​പ​മാ​നി​ച്ചു എ​ന്നീ കു​റ്റ​ങ്ങ​ൾ​ക്ക് 32കാ​രി​യാ​യ സെ​വ്ദ​യ്ക്കും (മ​ർ​സി​യ ഇ​ബ്രാ​ഹിം) വ​ധ​ശി​ക്ഷ വി​ധി​ച്ചി​ട്ടു​ണ്ട്.

ബി​ത ഹെ​മ്മ​തി, വ​രീ​ഷ മൊ​റാ​ദി എ​ന്നി​വ​രു​ടെ വ​ധ​ശി​ക്ഷ സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി​യെ​ങ്കി​ലും ഇ​വ​രു​ടെ പു​ന​ർ​വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. പ്ര​ക്ഷോ​ഭ​ക​ർ​ക്കും രാ​ഷ്ട്രീ​യ ത​ട​വു​കാ​ർ​ക്കു​മെ​തി​രെ ഇ​റാ​ൻ അ​ധി​കൃ​ത​ർ വ​ധ​ശി​ക്ഷ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ അ​ന്താ​രാ​ഷ്ട്ര മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വും ക​ടു​ത്ത ആ​ശ​ങ്ക​യും രേ​ഖ​പ്പെ​ടു​ത്തി.

International

ഹോ​ർ​മു​സി​ൽ ഒ​മാ​നു​മാ​യി ചേ​ർ​ന്ന് പു​തി​യ പാ​ത; മാ​പ്പും വി​വ​ര​ങ്ങ​ളും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്ക് ന​ൽ​കു​മെ​ന്ന് ഇ​റാ​ൻ

ടെ​ഹ്റാ​ൻ: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ആ​ഗോ​ള​ത​ല​ത്തി​ൽ എ​ണ്ണ വ്യാ​പാ​രം പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​തി​നി​ടെ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി ഇ​റാ​ൻ. ഒ​മാ​നു​മാ​യി ചേ​ർ​ന്ന് ഹോ​ർ​മു​സി​ൽ തു​റ​ക്കു​ന്ന പു​തി​യ പാ​ത​യു​ടെ വി​വ​ര​ങ്ങ​ൾ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്ക് കൈ​മാ​റു​മെ​ന്നാ​ണ് പ്ര​ഖ്യാ​പ​നം.

ഇ​ന്ന് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​ന​വു​മാ​യി ഇ​റാ​ൻ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. പു​തി​യ പാ​ത​യു​ടെ മാ​പ്പും വി​വ​ര​ങ്ങ​ളും ന​ൽ​കു​മെ​ന്ന് ഇ​റാ​ൻ ഇ​തോ​ട​കം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഇ​തോ​ടെ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ഹോ​ർ​മു​സ് തു​റ​ക്കു​മോ എ​ന്ന​താ​ണ് ലോ​ക​രാ​ജ്യ​ങ്ങ​ൾ ഉ​റ്റു​നോ​ക്കു​ന്ന​ത്. അ​തേ​സ​മ​യം ബ​ഹ്റൈ​ൻ ഇ​ന്ന് ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഗ​ൾ​ഫി​ലെ തീ​ര​വും സ​മു​ദ്ര​വും ഇ​റാ​നെ​ക്കൂ​ടി ഒ​പ്പം ചേ​ർ​ത്ത് കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്ന നി​ർ​ദേ​ശം ഒ​മാ​നും മു​ന്നോ​ട്ടു​വ​ച്ചി​രു​ന്നു.

International

എ​​​​ണ്ണ​​​​വി​​​​ല കു​​​​തി​​​​ച്ചു​​​​യ​​​​രു​​​​ന്നു: ചെ​ങ്ക​ട​ലി​ൽ ഉ​പ​രോ​ധ​വു​മാ​യി ഹൂ​തി​ക​ൾ; ഇ​റാ​ന് മു​ന്ന​റി​യി​പ്പു​മാ​യി പാ​ക്കി​സ്ഥാ​നും സൗ​ദി​യും

ക​​​യ്‌​​​റോ/​​​അ​​​ങ്കാ​​​റ: പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ൽ യു​​​ദ്ധ​​​സാ​​​ഹ​​​ച​​​ര്യം കൂ​​​ടു​​​ത​​​ൽ വ​​​ഷ​​​ളാ​​​ക്കി​​​ക്കൊ​​​ണ്ട് യെ​​​മ​​​നി​​​ലെ ഇ​​​റാ​​​ന്‍റെ പി​​​ന്തു​​​ണ​​​യു​​​ള്ള ഹൂ​​​തി വി​​​മ​​​ത​​​ർ ചെ​​​ങ്ക​​​ട​​​ലി​​​ലെ ത​​​ന്ത്ര​​​പ്ര​​​ധാ​​​ന തു​​​റ​​​മു​​​ഖ​​​ന​​​ഗ​​​ര​​​മാ​​​യ മോ​​​ച്ച​​​യും ഹ​​​നീ​​​ഷ് ദ്വീ​​​പു​​​ക​​​ളും പി​​​ടി​​​ച്ചെ​​​ടു​​​ത്തു. ലോ​​​ക​​​ത്തി​​​ലെ​​​ത​​​ന്നെ ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട ക​​​പ്പ​​​ൽ പാ​​​ത​​​ക​​​ളി​​​ലൊ​​​ന്നാ​​​യ ബാ​​​ബ് അ​​​ൽ മ​​​ൺ​​​ഡെ​​​പ് ക​​​ട​​​ലി​​​ടു​​​ക്കി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണം ഏ​​​റ്റെ​​​ടു​​​ത്ത ഹൂ​​​തി​​​ക​​​ൾ, സൗ​​​ദി അ​​​റേ​​​ബ്യ​​​ൻ ക​​​പ്പ​​​ലു​​​ക​​​ൾ​​​ക്കു മേ​​​ഖ​​​ല​​​യി​​​ൽ വി​​​ല​​​ക്കേ​​​ർ​​​പ്പെ​​​ടു​​​ത്തി.

ചെ​​​ങ്ക​​​ട​​​ലി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ക​​​വാ​​​ട​​​മാ​​​യ ബാ​​​ബ് അ​​​ൽ മ​​​ൺ​​​ഡെ​​​പ് ക​​​ട​​​ലി​​​ടു​​​ക്കി​​​നു സ​​​മീ​​​പ​​​മാ​​​ണ് ച​​​രി​​​ത്ര​​​പ്ര​​​സി​​​ദ്ധ​​​മാ​​​യ മോ​​​ച്ച സ്ഥി​​​തി ചെ​​​യ്യു​​​ന്ന​​​ത്. യെ​​​മ​​​നി​​​ലെ ഔ​​​ദ്യോ​​​ഗി​​​ക ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ സേ​​​ന​​​യെ തു​​​ര​​​ത്തി​​​യാ​​​ണ് ഹൂ​​​തി​​​ക​​​ൾ ഈ ​​​തു​​​റ​​​മു​​​ഖ ന​​​ഗ​​​ര​​​ത്തി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണം പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്.

ഹോ​​​ർ​​​മൂ​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് നേ​​​ര​​​ത്തേ​​​ത​​​ന്നെ സം​​​ഘ​​​ർ​​​ഷം മൂ​​​ലം അ​​​ട​​​ഞ്ഞ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് സൗ​​​ദി അ​​​റേ​​​ബ്യ എ​​​ണ്ണ ക​​​യ​​​റ്റു​​​മ​​​തി​​​ക്കാ​​​യി ചെ​​​ങ്ക​​​ട​​​ൽ പാ​​​ത​​​യെ​​​യാ​​​യി​​​രു​​​ന്നു പ്ര​​​ധാ​​​ന​​​മാ​​​യും ആ​​​ശ്ര​​​യി​​​ച്ചി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ഹൂ​​​തി​​​ക​​​ൾ ഇ​​​വി​​​ടെ​​​യും ഉ​​​പ​​​രോ​​​ധം പ്ര​​​ഖ്യാ​​​പി​​​ച്ച​​​തോ​​​ടെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​പ​​​ണി​​​യി​​​ൽ എ​​​ണ്ണ വി​​​ത​​​ര​​​ണം ത​​​ട​​​സ​​​പ്പെ​​​ടു​​​മെ​​​ന്ന ആ​​​ശ​​​ങ്ക ശ​​​ക്ത​​​മാ​​​യി. ഇ​​​തോ​​​ടെ ആ​​​ഗോ​​​ള​​​വി​​​പ​​​ണി​​​യി​​​ൽ ബ്രെ​​​ന്‍റ് ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല നാ​​​ലു ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് ബാ​​​ര​​​ലി​​​ന് 105 ഡോ​​​ള​​​റി​​​ലെ​​​ത്തി.

സൗ​​​ദി​​​യി​​​ലെ ഖ​​​മീ​​​സ് മു​​​ശൈ​​​തി​​​ലെ എ​​​യ​​​ർ​​​ബേ​​​സി​​​നും എ​​​ണ്ണ കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ക്കും നേ​​​രേ ഹൂ​​​തി​​​ക​​​ൾ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 73 പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റ​​​തി​​​നു പി​​​ന്നാ​​​ലെ മേ​​​ഖ​​​ല​​​യി​​​ൽ ന​​​യ​​​ത​​​ന്ത്ര നീ​​​ക്ക​​​ങ്ങ​​​ൾ ഊ​​​ർ​​​ജി​​​ത​​​മാ​​​യി​​​ട്ടു​​​ണ്ട്. ഹൂ​​​തി​​​ക​​​ളെ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പി​​​ന്തി​​​രി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് പാ​​​ക്കി​​​സ്ഥാ​​​ൻ ഇ​​​റാ​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സൗ​​​ദി അ​​​റേ​​​ബ്യ, തു​​​ർ​​​ക്കി, പാ​​​ക്കി​​​സ്ഥാ​​​ൻ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള പ്ര​​​തി​​​രോ​​​ധ ക​​​രാ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​യി​​​രു​​​ന്നു പാ​​​ക്കി​​​സ്ഥാ​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്.

 

International

യു​ദ്ധ​ത്തി​ൽ ആ​ളി​പ്പ​ട​ർ​ന്ന് എ​ണ്ണ​വി​ല; അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ബാ​ര​ലി​ന് വീ​ണ്ടും നൂ​റ് ഡോ​ള​ർ‌

ന്യൂ​യോ​ർ​ക്ക്: പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തി​ന് പി​ന്നാ​ലെ അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ വീ​ണ്ടും കു​തി​ച്ചു​യ​ർ​ന്ന് എ​ണ്ണ​വി​ല. ‌അ​സം​സ്കൃ​ത എ​ണ്ണ​വി​ല വീ​ണ്ടും ബാ​ര​ലി​ന് നൂ​റ് ഡോ​ള​റി​ലെ​ത്തി. ജൂ​ലൈ മാ​സ​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് ആ​ഗോ​ള എ​ണ്ണ​വി​ല നൂ​റ് ഡോ​ള​റി​ലേ​ക്കെ​ത്തു​ന്ന​ത്.

ഹോ​ർ​മു​സ് പ്ര​തി​സ​ന്ധി​യു​ൾ​പ്പെ​ടെ എ​ണ്ണ വി​ത​ര​ണ​ത്തി​ലു​ണ്ടാ​കു​ന്ന പ്ര​തി​സ​ന്ധി​ക​ളാ​ണ് വി​ല വ​ർ​ധ​ന​വി​ന് കാ​ര​ണം. ബ്രെ​ന്‍റ് ക്രൂ​ഡ് ഓ​യി​ൽ വി​ല ബു​ധ​നാ​ഴ്ച തു​ട​ക്ക​ത്തി​ൽ 2.3 ശ​ത​മാ​നം വ​ർ​ധി​ച്ച് ബാ​ര​ലി​ന് 100 ഡോ​ള​റി​ലെ​ത്തി.

യു​എ​സ് ക്രൂ​ഡ് ഓ​യി​ൽ വി​ല 1.3 ശ​ത​മാ​നം വ​ർ​ധി​ച്ച് ബാ​ര​ലി​ന് 94 ഡോ​ള​റി​ലെ​ത്തി. ഇ​റേ​നി​യ​ൻ എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ​യു​ണ്ടാ​യ അ​മേ​രി​ക്ക​ൻ ആ​ക്ര​മ​ണ​വും സൗ​ദി അ​റേ​ബ്യ​യ്ക്ക് നേ​രെ ഇ​റാ​ൻ പി​ന്തു​ണ​യു​ള്ള ഹൂ​തി വി​മ​ത​രു​ടെ ആ​ക്ര​മ​ണ​ങ്ങ​ളു​മാ​ണ് എ​ണ്ണ​വി​ല വീ​ണ്ടും കു​തി​ച്ചു​യ​രാ​ൻ ഇ​ട​യാ​ക്കി​യ​ത്.

അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​താ​ണ് സെ​പ്റ്റം​ബ​റി​ൽ വീ​ണ്ടും എ​ണ്ണ​വി​ല കു​തി​ച്ചു​യ​രാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ലു​ക​ൾ. 2026ൽ ​ഇ​തു​വ​രെ ബ്രെ​ന്‍റ്, യു​എ​സ് ക്രൂ​ഡ് ഓ​യി​ൽ വി​ല 60 ശ​ത​മാ​ന​ത്തി​ലേ​റെ​യാ​ണ് വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​യും കു​തി​ക്കു​ക​യാ​ണ്.

International

 കപ്പലുകളുടെ ശവപ്പറന്പായി ഹോർമുസ്; ഇറാന്‍റെ അഞ്ചു കപ്പലുകൾ യുഎസ് മുക്കി; പത്തു കപ്പലുകൾ ആക്രമിച്ച് ഇറാന്‍റെ തിരിച്ചടി

ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകളുടെ ശവപ്പറന്പാകുന്നു. അമേരിക്കയും ഇറാനും ശത്രുത തീർക്കാനായി ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളെ ആക്രമിക്കുന്ന സംഭവങ്ങൾ തുടരുകയാണ്.

ഇറാന്‍റെ അഞ്ച് എണ്ണടാങ്കറുകൾ മുക്കിയതായി അമേരിക്കൻ സേന അറിയിച്ചു. ഇതിനു മറുപടിയായി രണ്ട് യുഎസ് യുദ്ധക്കപ്പലുകൾ അടക്കം പത്തു കപ്പലുകളെ ആക്രമിച്ചതായി ഇറാനിലെ വിപ്ലവഗാർഡ് അറിയിച്ചു. അമേരിക്കയുടെ ഒരു ജലഡ്രോൺ പിടിച്ചെടുത്തുവെന്നും ഇറാൻ അവകാശപ്പെട്ടു.

ചൊവ്വാഴ്ച രാത്ര ഇറാന്‍റെ അഞ്ച് ടാങ്കർ കപ്പലുകൾ തകർത്തെന്നാണ് അമേരിക്കൻ സേന അറിയിച്ചത്. തീപിടിച്ചു മുങ്ങുന്ന കപ്പലുകളുടെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ഇറാനിലെ വിപ്ലവഗാർഡുകൾ കഴിഞ്ഞദിവസങ്ങളിൽ അമേരിക്കയുടെ യുദ്ധക്കപ്പലുകൾക്കു നേർക്ക് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതിനുള്ള മറുപടിയായിരുന്നു ഇതെന്നും അറിയിപ്പിൽ പറയുന്നു.

ഇതിനു പകരമായി എട്ട് എണ്ണ ടാങ്കർ കപ്പലുകളെയും രണ്ട് യുഎസ് നാവികസേനാ കപ്പലുകളെയും ആക്രമിച്ചെന്നാണ് വിപ്ലവഗാർഡിന്‍റെ അറിയിപ്പ്.

ഗൾഫ് മേഖലയിൽ ഒട്ടേറെ വാണിജ്യ കപ്പലുകൾ ആക്രമിക്കപ്പെട്ടതിന്‍റ റിപ്പോർട്ടുകൾ ലഭിച്ചതായി സമുദ്ര നിരീക്ഷണ സംഘടനകൾ സ്ഥിരീകരിച്ചു.

ബഹ്റിൻ, കുവൈത്ത് രാജ്യങ്ങളിലെ തുറമുഖങ്ങളിലുള്ള എണ്ണ ടാങ്കറുകളെ ആക്രമിക്കുമെന്ന ഭീഷണിയും ഇറാൻ മുഴക്കിയിട്ടുണ്ട്.

ഇതിനോടൊപ്പം തന്നെ ജോർദാനിലെ അമേരിക്കൻ സൈനിക താവളങ്ങളിൽ ഇറാന്‍റെ മിസൈൽ ആക്രമണവുമുണ്ടായി. ജോർദാനിൽ കനത്ത നാശമുണ്ടായി എന്നാണ് ഇറാൻ അവകാശപ്പെട്ടത്. എന്നാൽ ഇറാൻ തൊടുത്ത 20 മിസൈലുകളിൽ 18നെ വെടിവച്ചുവീഴ്ത്തിയതായി ജോർദാൻ അറിയിച്ചു. രണ്ടെണ്ണം ആളില്ലാ പ്രദേശങ്ങളിൽ പതിച്ചതിനാൽ അപകടങ്ങളുണ്ടായില്ല.

പശ്ചിമേഷ്യാ സംഘർഷം കനത്തതോടെ എണ്ണവില നൂറു ഡോളർ പരിധി വീണ്ടും ഭേദിച്ചു.

International

അ​മേ​രി​ക്ക​ൻ മു​ങ്ങി​ക്ക​പ്പ​ൽ ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്തു; ഖാ​ർ​ഗ് ദ്വീ​പി​ൽ ക​ന​ത്ത ആ​ക്ര​മ​ണം  

ടെ​ഹ്‌​റാ​ൻ: പ​ശ്ചി​മേ​ഷ്യ​യി​ൽ അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കു​ന്നു. അ​മേ​രി​ക്ക​യു​ടെ അ​ത്യാ​ധു​നി​ക ആ​ളി​ല്ലാ മു​ങ്ങി​ക്ക​പ്പ​ൽ (ഡ്രോ​ൺ സ​ബ്മ​റൈ​ൻ) ഇ​റാ​ൻ സൈ​ന്യം പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​റാ​ൻ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് 5,000 മീ​റ്റ​റി​ല​ധി​കം ആ​ഴ​ത്തി​ൽ തു​ട​ർ​ച്ച​യാ​യി പ​ത്തു​ദി​വ​സം വ​രെ ദൗ​ത്യം ന​ട​ത്താ​ൻ ശേ​ഷി​യു​ള്ള ക​പ്പ​ലാ​ണി​ത്.

ത​ങ്ങ​ളു​ടെ അ​ധീ​ന​ത​യി​ലു​ള്ള മൂ​ന്ന് എ​ണ്ണ ടാ​ങ്ക​റു​ക​ൾ​ക്കെ​തി​രെ അ​മേ​രി​ക്ക ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​താ​യി ആ​രോ​പി​ച്ച ഇ​റാ​ൻ ശ​ക്ത​മാ​യ തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​തോ​ടെ മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ കൂ​ടു​ത​ൽ ക​ടു​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം ഇ​റാ​നെ​തി​രാ​യ സാ​മ്പ​ത്തി​ക സ​മ്മ​ർ​ദ്ദം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​റാ​നു​മാ​യി ബ​ന്ധ​മു​ള്ള 36 സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ അ​മേ​രി​ക്ക പു​തി​യ ഉ​പ​രോ​ധം പ്ര​ഖ്യാ​പി​ച്ചു.

ഇ​തി​നി​ടെ ഇ​റാ​ന്‍റെ പ്ര​ധാ​ന എ​ണ്ണ ക​യ​റ്റു​മ​തി കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ഖ​ർ​ഗ് ദ്വീ​പി​ലും ജ​സ​ക്കി​ലും ശ​ക്ത​മാ​യ സ്ഫോ​ട​ന​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. അ​മേ​രി​ക്ക​ൻ തി​രി​ച്ച​ടി​ക്ക് മ​റു​പ​ടി​യാ​യി യു​എ​സ് സൈ​ന്യ​ത്തി​ന് താ​വ​ള​മൊ​രു​ക്കു​ന്ന കു​വൈ​റ്റ്, ബ​ഹ്റൈ​ൻ തു​റ​മു​ഖ​ങ്ങ​ളി​ലെ എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ ത​ങ്ങ​ൾ ല​ക്ഷ്യ​മി​ടു​മെ​ന്ന് ഇ​റാ​ൻ റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ്‌​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

International

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ഇറാനിൽ വീണ്ടും ഇന്ധനവില കൂട്ടി

ടെഹ്റാൻ: മാസങ്ങളായി തുടരുന്ന യുദ്ധവും യുഎസ് ഏർപ്പെടുത്തിയ കടുത്ത ഉപരോധവും മൂലം സാമ്പത്തിക നില പരിതാപകരമായതോടെ രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധന വരുത്തി ഇറാൻ. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായിരിക്കുകയാണ് ഇറാനിൽ. പെട്രോളിയം ഇന്ധനം കൂടുതൽ അളവിൽ ഉപയോഗിക്കുന്നവർക്കായി ഉയർന്ന നിരക്ക് ഏർപ്പെടുത്തുകയാണ് ഇറാൻ ഇപ്പോൾ ചെയ്തിരിക്കുന്നത്. ഡിസംബറിനു ശേഷമുള്ള രണ്ടാമത്തെ വില വർധനയാണിത്.

അമേരിക്കയുമായുള്ള യുദ്ധത്തെക്കുറിച്ചോ ഉപരോധത്തെക്കുറിച്ചോ പറയാതെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് വില വർധനയെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. അതേസമയം, വില വർധനയിലൂടെ ലഭിക്കുന്ന അധിക വരുമാനം കുടുംബങ്ങൾക്കു നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

പുതിയ വില വർധന അനുസരിച്ച് പ്രതിമാസ ക്വാട്ടയായ 110 ലിറ്ററിൽ (29 ഗാലൻ) കൂടുതൽ പെട്രോൾ വാങ്ങുന്നവർ ലിറ്ററിന് 1,00,000 റിയാൽ (ഏഴ് സെന്‍റ്) നൽകണം. ഇതു ഡിസംബർ മുതൽ അവർ നൽകിയിരുന്ന തുകയുടെ ഇരട്ടിയാണ്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജനജീവിതവും അതീവ ക്ലേശകരമായിരിക്കുകയാണ്. ജനരോഷം തണുപ്പിക്കാനാണ് വില വർധനയുടെ ആനുകൂല്യം കുടുംബങ്ങൾക്കു നൽകുമെന്നു സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്ക ഉപരോധം കടുപ്പിച്ചതോടെ ഇറാനിലേക്കും പുറത്തേക്കുമുള്ള ചരക്കുനീക്കത്തെയും അതു ബാധിച്ചിട്ടുണ്ട്.

International

ഹോ​ർ​മു​സിൽ പു​തി​യ നി​യ​ന്ത്രി​ത മേ​ഖ​ല​കൂ​ടി പ്ര​ഖ്യാ​പി​ക്കാ​ൻ ഇ​റാ​ൻ

ടെ​​​​ഹ്റാ​​​​ൻ: പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ൻ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ന്‍റെ പോ​​​​ർ​​​​മു​​​​ന​​​​യാ​​​​യി വീ​​​​ണ്ടും ഹോ​​​​ർ​​​​മു​​​​സ്. ത​​​​ന്ത്ര​​​​പ്ര​​​​ധാ​​​​ന ജ​​​​ല​​​​പാ​​​​ത​​​​യ്ക്കു പു​​​​റ​​​​ത്ത് മ​​​​റ്റൊ​​​​രു പു​​​​തി​​​​യ നി​​​​യ​​​​ന്ത്രി​​​​ത മേ​​​​ഖ​​​​ല​​​​കൂ​​​​ടി പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​ൻ ഇ​​​​റാ​​​​നൊ​​​​രു​​​​ങ്ങു​​​​ന്നു.

ഹോ​​​​ർ​​​​മു​​​​സി​​​​ലെ യു​​​​എ​​​​സ് നാ​​​​വി​​​​ക​​​​സേ​​​​ന​​​​യു​​​​ടെ ഉ​​​​പ​​​​രോ​​​​ധ മേ​​​​ഖ​​​​ല​​​​യി​​​​ൽ​​​​നി​​​​ന്ന് ആ​​​​രം​​​​ഭി​​​​ച്ച് പേ​​​​ർ​​​​ഷ്യ​​​​ൻ ഗ​​​​ൾ​​​​ഫി​​​​ന്‍റെ ചി​​​​ല ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു നീ​​​​ളു​​​​ന്ന​​​​താ​​​​ണ് ഇ​​​​റാ​​​​ന്‍റെ പു​​​​തി​​​​യ നി​​​​രോ​​​​ധി​​​​ത മേ​​​​ഖ​​​​ല. ഗ​​​​ൾ​​​​ഫ് രാ​​​​ഷ്‌​​​​ട്ര​​​​ങ്ങ​​​​ളു​​​​ടെ തു​​​​റ​​​​മു​​​​ഖ​​​​ങ്ങ​​​​ളും ഉ​​​​ൾ​​​​ക്കൊ​​​​ള്ളു​​​​ന്ന​​​​താ​​​​യി​​​​രി​​​​ക്കും നി​​​​രോ​​​​ധി​​​​ത മേ​​​​ഖ​​​​ല​​​​യെ​​​​ന്ന് ഇ​​​​റാ​​​​ന്‍റെ പു​​​​തി​​​​യ സു​​​​ര​​​​ക്ഷാ മേ​​​​ധാ​​​​വി ജ​​​​ന​​​​റ​​​​ൽ മൊ​​​​ഹ്സി​​​​ൻ റെ​​​​സാ​​​​യ് അ​​​​റി​​​​യി​​​​ച്ചു.

ടെ​​​​ലി​​​​വി​​​​ഷ​​​​ൻ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം ഇ​​​​ക്കാ​​​​ര്യം പ​​​​റ​​​​ഞ്ഞ​​​​ത്. ഈ ​​​​പ്ര​​​​ദേ​​​​ശ​​​​ത്തേ​​​​ക്ക് അ​​​​നു​​​​മ​​​​തി​​​​യി​​​​ല്ലാ​​​​തെ ഏ​​​​തെ​​​​ങ്കി​​​​ലും ക​​​​പ്പ​​​​ൽ ക​​​​ട​​​​ന്നാ​​​​ൽ ഉ​​​​പ​​​​രോ​​​​ധ​​​​പ്പ​​​​ട്ടി​​​​ക​​​​യി​​​​ലാ​​​​ക്കും. നി​​​​രോ​​​​ധി​​​​ത മേ​​​​ഖ​​​​ല സം​​​​ബ​​​​ന്ധി​​​​ച്ച പ്ര​​​​ഖ്യാ​​​​പ​​​​നം വൈ​​​​കാ​​​​തെ​​​​യു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ഹോ​​​​ർ​​​​മു​​​​സ് പൂ​​​​ർ​​​​ണ​​​​മാ​​​​യും അ​​​​ട​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

ഹോ​​​​ർ​​​​മു​​​​സ് തു​​​​റ​​​​ന്നെ​​​​ന്ന അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പി​​​​ന്‍റെ വാ​​​​ദം വ​​​​ലി​​​​യ നു​​​​ണ​​​​യാ​​​​ണെ​​​​ന്ന് റെ​​​​സാ​​​​യ് പ​​​​റ​​​​ഞ്ഞു. ക​​​​ട​​​​ലി​​​​ടു​​​​ക്ക് അ​​​​ട​​​​യ്ക്കു​​​​ന്ന​​​​തി​​​​നു മു​​​​മ്പ് 100 ദ​​​​ശ​​​​ല​​​​ക്ഷം ട​​​​ണ്ണി​​​​ല​​​​ധി​​​​കം ച​​​​ര​​​​ക്കു​​​​ക​​​​ൾ വ​​​​ഹി​​​​ക്കു​​​​ന്ന 100ല​​​​ധി​​​​കം ക​​​​പ്പ​​​​ലു​​​​ക​​​​ൾ ദി​​​​വ​​​​സ​​​​വും ഇ​​​​തി​​​​ലൂ​​​​ടെ ക​​​​ട​​​​ന്നു​​​​പോ​​​​യി​​​​രു​​​​ന്നു. ഇ​​​​പ്പോ​​​​ൾ, ഇ​​​​റാ​​​​നി​​​​ലേ​​​​ക്കു​​​​ള്ള അ​​​​വ​​​​ശ്യ​​​​വ​​​​സ്തു​​​​ക്ക​​​​ളു​​​​മാ​​​​യി വ​​​​രു​​​​ന്ന ഏ​​​​ഴു മു​​​​ത​​​​ൽ എ​​​​ട്ടു വ​​​​രെ ക​​​​പ്പ​​​​ലു​​​​ക​​​​ൾ മാ​​​​ത്ര​​​​മാ​​​​ണ് ജ​​​​ല​​​​പാ​​​​ത​​​​യി​​​​ലൂ​​​​ടെ ക​​​​ട​​​​ത്തി​​​​വി​​​​ടു​​​​ന്ന​​​​ത്.

അ​​​​മേ​​​​രി​​​​ക്ക ക​​​​ട​​​​ത്തി​​​​വി​​​​ടാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന ക​​​​പ്പ​​​​ലു​​​​ക​​​​ൾ ആ​​​​ക്ര​​​​മി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ട്. എ​​​​ന്നാ​​​​ൽ, എ​​​​ണ്ണ ടാ​​​​ങ്ക​​​​റു​​​​ക​​​​ളാ​​​​യ​​​​തി​​​​നാ​​​​ൽ പാ​​​​രി​​​​സ്ഥി​​​​തി​​​​ക പ്ര​​​​ശ്നം മു​​​​ൻ​​​​നി​​​​ർ​​​​ത്തി ഇ​​​​വ മു​​​​ക്കി​​​​ക്ക​​​​ള​​​​യാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നും റെ​​​​സാ​​​​യി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

ഹോ​​​​ർ​​​​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്കി​​​​ലെ പു​​​​തി​​​​യ ഇ​​​​ട​​​​നാ​​​​ഴി​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ക​​​​രാ​​​​ർ വ​​​​രും ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​പ്പു​​​​വ​​​​യ്ക്കു​​​​മെ​​​​ന്നും ഇ​​​​ത​​​​ലൂ​​​​ടെ​​​​യു​​​​ള്ള ഗ​​​​താ​​​​ഗ​​​​തം പൂ​​​​ർ​​​​ണ​​​​മാ​​​​യും ഇ​​​​റാ​​​​ൻ കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​മെ​​​​ന്നും റെ​​​​സാ​​​​യി പ​​​​റ​​​​ഞ്ഞു.

അ​​​​തേ​​​​സ​​​​മ​​​​യം, ഹോ​​​​ർ​​​​മു​​​​സ് ക‌​​​​ട​​​​ലി​​​​ടു​​​​ക്കി​​​​ന്‍റെ സു​​​​ര​​​​ക്ഷ​​​​സം​​​​ബ​​​​ന്ധി​​​​ച്ച് ഇ​​​​റാ​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി സ​​​​യി​​​​ദ് അ​​​​ബ്ബാ​​​​സ് അ​​​​ര​​​​ഗ്ചി തു​​​​ർ​​​​ക്കി, സൗ​​​​ദി വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി​​​​മാ​​​​രു​​​​മാ​​​​യി ഫോ​​​​ണി​​​​ൽ ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യി ഇ​​​​റാ​​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​ക വാ​​​​ർ​​​​ത്താ ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​യ ഐ​​​​ആ​​​​ർ​​​​എ​​​​ൻ​​​​എ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.

International

ഹോ​ർ​മു​സി​ൽ ഒ​മാ​നു​മാ​യി ചേ​ർ​ന്നു​ള്ള പാ​ത; പ്ര​ഖ്യാ​പ​നം ഉ​ട​നെ​ന്ന് ഇ​റാ​ൻ

ടെ​ഹ്റാ​ൻ: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം തു​ട​രു​ന്ന​തി​നി​ടെ ഹോ​ർ​മു​സി​ൽ ഒ​മാ​നു​മാ​യി ചേ​ർ​ന്നു​ള്ള പാ​ത ഉ​ട​നെ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ഇ​റാ​ൻ വീ​ണ്ടും രം​ഗ​ത്ത്. ഒ​മാ​നു​മാ​യി ചേ​ർ​ന്നു​ള്ള പാ​ത​യി​ലൂ​ടെ കൂ​ടു​ത​ൽ ആ​ധി​പ​ത്യം ഉ​റ​പ്പാ​ക്കാ​നാ​ണ് ഇ​റാ​ന്‍റെ നീ​ക്കം.

യു​എ​സ് നി​ല​പാ​ടി​ന് കാ​ത്തു​നി​ൽ​ക്കാ​തെ ഹോ​ർ​മു​സ് ഭാ​ഗി​ക​മാ​യി തു​റ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ഇ​റാ​ൻ. ഒ​മാ​നു​മാ​യി ചേ​ർ​ന്നു​ള്ള ക​രാ​ർ പ്ര​കാ​ര​മു​ള്ള പാ​ത ഉ​ട​നെ തു​റ​ക്കു​മെ​ന്ന് ഇ​റാ​ന്‍റെ പ​ര​മാ​ധി​കാ​ര ദേ​ശീ​യ സു​ര​ക്ഷാ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

ഹോ​ർ​മു​സ് ഭാ​ഗി​ക​മാ​യി തു​റ​ക്കു​ന്ന​തി​ലൂ​ടെ സ​മു​ദ്ര മേ​ഖ​ല​യി​ലും ത​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രാ​നു​ള്ള ഇ​റാ​ന്‍റെ നീ​ക്ക​മാ​യാ​ണ് ഇ​തി​നെ വി​ല​യി​രു​ത്തു​ന്ന​ത്. ഉ​പാ​ധി​ക​ൾ അ​മേ​രി​ക്ക അം​ഗീ​ക​രി​ച്ചാ​ൽ മാ​ത്ര​മേ ഹോ​ർ​മു​സ് പൂ​ർ​ണ​മാ​യി തു​റ​ക്കൂ.

അ​തേ​സ​മ​യം ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ന് പ​ക​ര​മാ​യി സി​റി​യ മു​ന്നോ​ട്ടു​വ​ച്ച ബ​ദ​ൽ​മാ​ർ​ഗം അ​മേ​രി​ക്ക സ്വാ​ഗ​തം ചെ​യ്തി​രു​ന്നു. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ പ്ര​തി​സ​ന്ധി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സി​റി​യ പു​തി​യ ഗ​താ​ഗ​ത മാ​ർ‌​ഗം മു​ന്നോ​ട്ടു​വ​ച്ച​ത്.

International

കപ്പലുകളെ ആക്രമിച്ച് ഇറാനും അമേരിക്കയും

ടെഹ്റാൻ: ഇറാനും അമേരിക്കയും പരസ്പരം കപ്പലുകളെ ലക്ഷ്യമിട്ട് ആക്രമണം നടത്തി. ശനിയാഴ്ച ഇറാനു സമീപമായിരുന്നു ആക്രമണങ്ങളെല്ലാം.

ഇറാന്‍റെ മൂന്ന് എണ്ണ ടാങ്കർ കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക അറിയിച്ചു. ഇതിനു പകരമായി മൂന്നു ടാങ്കറുകളും അമേരിക്കയുടെ യുദ്ധക്കപ്പലുകളും ആക്രമിച്ചതായി ഇറാൻ അറിയിച്ചു.

ഇറാനിലെ വിപ്ലവഗാർഡുകൾ രണ്ട് യുദ്ധക്കപ്പലുകൾക്ക് നേർക്ക് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതിനെത്തുടർന്നായിരുന്നു അമേരിക്കയുടെ ആക്രമണം. ഇറാനിലെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിനു സമീപം നങ്കൂരമിട്ടിരുന്ന ടാങ്കർ അടക്കമാണ് അമേരിക്ക ആക്രമിച്ചത്.

ഞങ്ങളുടെ രണ്ട് യുദ്ധക്കപ്പലുകളെ ലക്ഷ്യമിട്ടാൽ നിങ്ങളുടെ മൂന്ന് കപ്പലുകൾ തകർക്കുമെന്ന് ഇറാൻ മനസിലാക്കണമെന്ന് അമേരിക്കയുടെ സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ പറഞ്ഞു.

ഇതിനു പിന്നാലെയാണ് ഹോർമുസ് കടലിടുക്കിലൂടെ അനുമതിയില്ലാതെ സഞ്ചരിച്ച മൂന്നു ടാങ്കറുകളെ ആക്രമിച്ചതായി ഇറാനിലെ വിപ്ലവഗാർഡ് അറിയിച്ചത്. മറ്റു സ്ഥലങ്ങളിലായി അമേരിക്കയുടെ മൂന്ന് യുദ്ധക്കപ്പലുകളെയും ആക്രമിച്ചതായി വിപ്ലവഗാർഡ് അവകാശപ്പെട്ടു.

International

ഖാർഗ് ദ്വീപിലെ ഇറേനിയൻ എണ്ണടാങ്കറിനു നേർക്ക് അമേരിക്കൻ ആക്രമണം

ടെഹ്റാൻ: ഇറാനിലെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിനു സമീപം നങ്കൂരമിട്ടിരുന്ന എണ്ണ ടാങ്കറിനു നേർക്ക് അമേരിക്കൻ ആക്രമണം. നാലു മിസൈലുകൾ കപ്പലിൽ പതിച്ചതായി ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആക്രണവാർത്ത സ്ഥിരീകരിക്കാൻ അമേരിക്ക തയാറായിട്ടില്ല. ഇറാന്‍റെ ഭാഗത്തുനിന്നും പ്രതികരണം ഉണ്ടായിട്ടില്ല.

ആക്രമണത്തിൽ ആളപായമോ പരിക്കോ ഇല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കപ്പലിലുണ്ടായിരുന്ന ജീവനക്കാരെ ഒഴിപ്പിച്ചുമാറ്റി.

ഫെബ്രുവരിയിൽ യുദ്ധം ആരംഭിക്കുന്നതിനു മുന്പ് ഇറാന്‍റെ എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും ഖാർഗ് ദ്വീപിലൂടെ ആയിരുന്നു. ഏപ്രിലിൽ അമേരിക്ക ഇറാന് നാവിക ഉപരോധം ഏർപ്പെടുത്തിയതോടെ ഖാർഗ് വഴിയുള്ള എണ്ണക്കയറ്റുമതി ഗണ്യമായി കുറഞ്ഞു.

ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഓഗസ്റ്റ് അവസാനം ഖാർഗ് ദ്വീപിനെ അമേരിക്കൻ സേന ആക്രമിക്കുന്നതിന്‍റെ വീഡിയോ നിർമിത ബുദ്ധിയിൽ തയാറാക്കി പുറത്തുവിടുകയുണ്ടായി.

ഖാർഗിനു നേർക്കുള്ള ഏത് ആക്രമണവും, യുദ്ധവും ഉപരോധവും മൂലം സാന്പത്തികമായി തകർന്നടിഞ്ഞ ഇറാന് വലിയ ആഘാതമായിരിക്കും.

ഖാർഗ് ദ്വീപിനെ ആക്രമിച്ചാൽ കനത്ത തിരിച്ചടി നല്കുമെന്ന് ഇറാൻ മുന്നറിയിപ്പു നല്കിയിട്ടുണ്ട്.

International

ഹോ​ർ​മു​സി​ന് പ​ക​രം പു​തി​യ പാ​ത; സി​റി​യ​ൻ നീ​ക്കം സ്വാ​ഗ​തം ചെ​യ്ത് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ന് പ​ക​ര​മാ​യി സി​റി​യ മു​ന്നോ​ട്ടു​വ​ച്ച ബ​ദ​ൽ​മാ​ർ​ഗം സ്വാ​ഗ​തം ചെ​യ്ത് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ പ്ര​തി​സ​ന്ധി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സി​റി​യ പു​തി​യ ഗ​താ​ഗ​ത മാ​ർ‌​ഗം മു​ന്നോ​ട്ടു​വ​ച്ച​ത്.

സി​റി​യ മു​ന്നോ​ട്ടു​വ​ച്ച ബ​ദ​ൽ​മാ​ർ​ഗം മി​ക​ച്ചൊ​രു നീ​ക്ക​മാ​ണെ​ന്ന് ട്രം​പ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ത് അ​തി​ഗം​ഭീ​ര​മെ​ന്നാ​ണ് ട്രം​പ് പു​തി​യ ഗ​താ​ഗ​ത മാ​ർ‌​ഗ​ത്തെ കു​റി​ച്ച് ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ലൂ​ടെ പ്ര​തി​ക​രി​ച്ച​ത്.

പ​ശ്ചി​മേ​ഷ്യ​യെ യൂ​റോ​പ്പു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ര​യി​ലൂ​ടെ​യു​ള്ള പാ​ത വി​ക​സി​പ്പി​ക്കാ​നാ​ണ് സി​റി​യ​യു​ടെ ശ്ര​മം. ഭൗ​മ​ശാ​സ്ത്ര​പ​ര​മാ​യ സ്ഥാ​ന​വും മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ലി​ലേ​ക്കു​ള്ള ഗ​താ​ഗ​ത സൗ​ക​ര്യ​വും ഇ​തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​ണ് സി​റി​യ​യു​ടെ നീ​ക്കം.

International

അമേരിക്ക കാണാതെ ഇറാൻകാർക്ക് ബാത്ത്റൂമിൽ പോലും പോകാൻ പറ്റില്ല: ട്രംപ്

 

 


വാഷിംഗ്ടൺ ഡിസി: ഇറാൻകാർക്ക് ഇപ്പോൾ ബാത്ത്റൂമിൽ പോലും പോകാൻ പറ്റാത്ത അവസ്ഥയാണെന്ന് യുഎസ് പ്രസിഡന്‍റ ്ട്രംപ്. ഇറാനിലെ മുഴുവൻ കാര്യങ്ങളും അമേരിക്കൻ നിരീക്ഷണത്തിലാണെന്ന് അവകാശപ്പെടുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

ചൊവ്വാഴ്ച രാത്രിയിലെ അമേരിക്കൻ ആക്രമണത്തിൽ ഇറാനു കനത്ത അടിയാണ് ഏറ്റതെന്ന് ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്ക് ഇപ്പോൾ അമേരിക്കയുടെ നിയന്ത്രണത്തിലാണ്.

ദശലക്ഷക്കണക്കിന് വീപ്പ എണ്ണ കയറ്റിയ കപ്പലുകളാണ് അമേരിക്ക ഓരോ ദിവസവും ഹോർമുസിലൂടെ പുറത്തെത്തിക്കുന്നത്. ഭൂരിഭാഗം സമയത്തും കാര്യമായ കുഴപ്പം ഉണ്ടാകാറില്ല. വല്ലപ്പോഴുമൊരിക്കൽ ഇറാനൊരു ഡ്രോൺ ആക്രമണം നടത്തും. പക്ഷേ, കടലിടുക്കിന്‍റെ പൂർണ നിയന്ത്രണം അമേരിക്കയ്ക്കാണ്.

റഡാർ സംവിധാനങ്ങളും മിസൈലുകളും പുനർനിർമിക്കാനുള്ള ശ്രമത്തിലായിരന്നു ഇറാൻ. കടലിൽ മൈനുകൾ വിതറുന്ന റോക്കറ്റ് വികസിപ്പിക്കാനും ശ്രമിച്ചിരുന്നു. ഞാൻ ആദ്യമായിട്ടാണ് ഇത്തരമൊരു കാര്യം കേൾക്കുന്നത്. ഇങ്ങനയൊക്കെ ആരാണു ചെയ്യുക.

പക്ഷേ, ഇതൊക്കെ അമേരിക്ക കാണുന്നുണ്ടായിരുന്നു. ഇറാൻകാർ ചെയ്യുന്നതെല്ലാം അമേരിക്ക നിരീക്ഷിക്കുന്നുണ്ട്. അവർക്ക് അനങ്ങാൻ പോലും പറ്റില്ല. അമേരിക്കക്കാർ കാണാതെ ബാത്ത്റൂമിൽ പോലും പോകാൻ ഇറാൻകാർക്കു പറ്റില്ല. ഇറാന്‍റെ ആയുധ വികസനപദ്ധതികളെല്ലാം അമേരിക്ക ആക്രമിച്ചു നശിപ്പിച്ചുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ച രാത്രിയിലെ അമേരിക്കൻ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെടുകയും 108 പേർക്കു പരിക്കേൽക്കുകയും ചെയ്തുവെന്നാണ് ഇറാൻ അറിയിച്ചത്. വിവാഹ ആഘോഷത്തിനു നേർക്കും ആക്രമണമുണ്ടായി.

യുഎസ് ആക്രമണത്തിനു മറുപടിയായി കുവൈറ്റ്, ജോർഡൻ, യുഎഇ, ബഹ്റിൻ, ഇറാക്ക് എന്നീ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കു നേർക്ക് ഇറാൻ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു.

International

‌ഇ​റാ​നി​ൽ സ​ർ​ക്കാ​ർ അ​നു​കൂ​ല പ്ര​ക​ട​ന​ത്തി​ൽ കാ​ർ ഇ​ടി​ച്ചു​ക​യ​റി നാ​ലു മ​ര​ണം

ടെ​ഹ്റാ​ൻ: വ​ട​ക്ക​ൻ ഇ​റാ​നി​ലെ മ​ഷ്ഹ​ദ് ന​ഗ​ര​ത്തി​ൽ സ​ർ​ക്കാ​ർ അ​നു​കൂ​ല പ്ര​ക​ട​ന​ത്തി​ലേ​ക്കു കാ​ർ ഇ​ടി​ച്ചു​ക​യ​റി നാ​ലു പേ​ർ മ​രി​ക്കു​ക​യും പ​ത്തി​ല​ധി​കം പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. അ​തി​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ മ​റ്റൊ​രു​വാ​ഹ​ന​ത്തി​ൽ ത​ട്ടി നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ജ​ന​ക്കൂ​ട്ട​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

35 വ​യ​സു​ള്ള ഡ്രൈ​വ​റു​ടെ ഒ​രു ക​ണ്ണി​നു കാ​ഴ്ച ഇ​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് ഇ​റേ​നി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഉ​പാ​ധി​ക​ളോ​ടെ​യാ​ണ​ത്രേ ഇ​യാ​ൾ​ക്ക് ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ച​ത്.

International

ഇറാനെ ആക്രമിക്കുന്നതിന്‍റെ എഐ വീഡിയോകൾ പുറത്തുവിട്ട് ട്രംപ്

വാഷിംഗ്ടൺ ഡിസി: ഇറാനിലെ അമേരിക്കൻ ആക്രമണത്തിന്‍റെ പ്രതീകാത്മക ദൃശ്യങ്ങൾ അടക്കിയ ഏഐ നിർമിത വീഡിയോകൾ പ്രസിഡന്‍റ ്ട്രംപ് പുറത്തുവിട്ടു.

ഇറാനിലെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്ന ഖാർഖ് ദ്വീപിലെ ആക്രമണത്തിന്‍റെ ദൃശ്യങ്ങളാണ് ട്രംപ് നിർമിത ബുദ്ധിയുടെ സഹായത്താൽ തയാറാക്കി പുറത്തുവിട്ടത്.

എണ്ണക്കയറ്റുമതി കേന്ദ്രങ്ങൾ ആക്രമണത്തിൽ തകരുന്നതാണ് വീഡിയോയിലുള്ളത്. ‘ഖാർഖ് ദ്വീപ് തവിടുപൊടിയായി ’ എന്ന അടിക്കുറിപ്പും ഉണ്ടായിരുന്നു.

 

ഹോർമുസ് കടലിടുക്കിലെ ലാർനാക് ദ്വീപിൽ അമേരിക്കൻ സേന ആക്രമണം നടത്തിയതിനു പിന്നാലെയാണ് ട്രംപിന്‍റെ വീഡിയോകൾ പ്രത്യക്ഷപ്പെട്ടത്.

International

പ​ശ്ചി​മേ​ഷ്യ വീ​ണ്ടും സം​ഘ​ർ​ഷ​ഭ​രി​തം; ഇ​റാ​ൻ റോ​ക്ക​റ്റ് കേ​ന്ദ്ര​ങ്ങ​ൾ ആ​ക്ര​മി​ച്ച് അ​മേ​രി​ക്ക

ദു​ബാ​യ്: പ​ശ്ചി​മേ​ഷ്യ വീ​ണ്ടും സം​ഘ​ർ​ഷ​ഭ​രി​ത​മാ​കു​ന്നു. ഇ​റാ​ന്‍റെ റോ​ക്ക​റ്റ് കേ​ന്ദ്ര​ങ്ങ​ൾ​ക്ക് നേ​രെ അ​മേ​രി​ക്ക ആ​ക്ര​മ​ണം ന​ട​ത്തി. ഹോ​ര്‍​മു​സി​ലെ ലാ​റ​ഖ് ദ്വീ​പി​ലെ ഇ​റേ​നി​യ​ൻ റോ​ക്ക​റ്റ് കേ​ന്ദ്ര​ങ്ങ​ൾ​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഇ​ക്കാ​ര്യം യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​മേ​രി​ക്ക​ൻ ആ​ക്ര​മ​ണ​ത്തി​ൽ സാ​ധാ​ര​ണ​ക്കാ​രും സൈ​നി​ക​രും കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് ഇ​സ്‌​ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്‌​സ് അ​റി​യി​ച്ചു. ശ​ക്ത​മാ​യ തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്നും ഐ​ആ‌​ർ​ജി​സി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

പ്ര​ത്യാ​ക്ര​മ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജോ​ർ​ദാ​നി​ലെ അ​മേ​രി​ക്ക​ൻ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ ആ​ക്ര​മി​ച്ച​താ​യി ഐ​ആ​ർ​ജി​സി പി​ന്നീ​ട് അ​റി​യി​ച്ചു. ഇ​രു​പ​ക്ഷ​വും ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​തോ​ടെ എ​ണ്ണ​വി​ല​യും വ​ർ​ധി​ച്ചി​ട്ടു​ണ്ട്. എ​ണ്ണ​വി​ല​യി​ൽ ര​ണ്ട് ശ​ത​മാ​ന​ത്തി​ല​ധി​കം വ​ർ​ധ​ന​യു​ണ്ടാ​യി. ബ്രെ​ന്‍റ് ക്രൂ​ഡ് ഓ​യി​ൽ വി​ല വീ​ണ്ടും ബാ​ര​ലി​ന് 90 ഡോ​ള​റി​ന് മു​ക​ളി​ലെ​ത്തി.

 

International

ഉ​പാ​ധി​ക​ൾ അം​ഗീ​ക​രി​ച്ചാ​ൽ ഹോ​ർ​മു​സ് തു​റ​ക്കാ​മെ​ന്ന് ഇ​റാ​ൻ; തു​റ​ന്നു​ക​ഴി​ഞ്ഞു​വെ​ന്ന് അ​മേ​രി​ക്ക

ടെ​ഹ്റാ​ൻ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​നെ ചൊ​ല്ലി ഇ​റാ​ൻ അ​മേ​രി​ക്ക ത​ർ​ക്കം തു​ട​രു​ന്നു. ഉ​പാ​ധി​ക​ൾ അം​ഗീ​ക​രി​ച്ചാ​ൽ ഹോ​ർ​മു​സ് തു​റ​ക്കാ​മെ​ന്ന് ഇ​റാ​ൻ പ​റ​ഞ്ഞ​തി​നു പി​ന്നാ​ലെ മ​റു​പ​ടി​യു​മാ​യി അ​മേ​രി​ക്ക രം​ഗ​ത്തെ​ത്തി. ക​ട​ലി​ടു​ക്ക് നേ​ര​ത്തെ ത​ന്നെ തു​റ​ന്നു​ക​ഴി​ഞ്ഞു​വെ​ന്നാ​ണ് അ​മേ​രി​ക്ക​യു​ടെ അ​വ​കാ​ശ​വാ​ദം.

ഇ​തോ​ടെ ഹോ​ർ​മു​സ് തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി. അ​മേ​രി​ക്ക ഉ​പാ​ധി​ക​ൾ അം​ഗീ​ക​രി​ച്ചാ​ൽ ഹോ​ർ​മു​സ് തു​റ​ക്കാ​മെ​ന്ന് ഇ​റാ​ൻ പ​ര​സ്യ​മാ​യി അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തി​ന് പി​ന്നാ​ലെ ഹോ​ർ​മു​സി​ലെ മൈ​നു​ക​ൾ നീ​ക്കി അ​ന്താ​രാ​ഷ്ട്ര ക​പ്പ​ൽ​ഗ​താ​ഗ​ത​ത്തി​നാ​യി പാ​ത തു​റ​ന്ന​താ​യി അ​മേ​രി​ക്ക പ്ര​ഖ്യാ​പി​ച്ചു.

ഇ​താ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും നി​ല​പാ​ടു​ക​ൾ ത​മ്മി​ലു​ള്ള പു​തി​യ ത​ർ​ക്ക​ത്തി​ന് വ​ഴി​വെ​ച്ച​ത്. സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​ത്തി​ലൂ​ടെ ഹോ​ർ​മു​സ് തു​റ​ക്കു​ന്ന​തി​ന​പ്പു​റ​മു​ള്ള വി​ട്ടു​വീ​ഴ്ച​ക​ൾ​ക്ക് ഇ​റാ​നെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ക​യാ​ണ് അ​മേ​രി​ക്ക​യു​ടെ ല​ക്ഷ്യ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. അ​തേ​സ​മ​യം നേ​ര​ത്തെ ഒ​പ്പി​ട്ട സ​മാ​ധാ​ന ധാ​ര​ണ പു​നഃ​സ്ഥാ​പി​ക്കു​ക​യും ഉ​പ​രോ​ധ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നാ​ണ് ഇ​റാ​ന്‍റെ പ്ര​ധാ​ന ആ​വ​ശ്യം.

പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ഖ​ത്ത​റും തു​ർ​ക്കി​യും ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​നെ കാ​ണും. ഇ​റാ​നെ​തി​രാ​യ സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​ത്തി​ൽ റ​ഷ്യ​യു​ടെ നി​ല​പാ​ട് കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച​യാ​യേ​ക്കും.

അ​ന്താ​രാ​ഷ്ട്ര ക​പ്പ​ൽ​പാ​ത തു​റ​ന്നെ​ന്ന അ​മേ​രി​ക്ക​യു​ടെ അ​വ​കാ​ശ​വാ​ദം എ​ണ്ണ​വി​ല കു​റ​യ്ക്കാ​നു​ള്ള നീ​ക്കം മാ​ത്ര​മാ​ണെ​ന്ന് ഇ​റാ​ൻ ആ​രോ​പി​ച്ചു. അ​തേ​സ​മ​യം അ​മേ​രി​ക്ക​യ്ക്കും ഇ​സ്ര​യേ​ലി​നു​മെ​തി​രെ ഇ​സ്ലാ​മി​ക ഐ​ക്യ​ത്തി​നൊ​പ്പം നി​ൽ​ക്ക​ണ​മെ​ന്ന് പ​ര​മോ​ന്ന​ത നേ​താ​വ് മു​ജ്ത​ബ ഖ​മ​ന​യ് ആ​ഹ്വാ​നം ചെ​യ്തു.

International

അ​നു​മ​തി​യി​ല്ലാ​തെ ക​പ്പ​ലു​ക​ൾ വി​ടി​ല്ല; ഹോ​ർ​മു​സി​ൽ പി​ടി​മു​റു​ക്കി ഇ​റാ​ൻ

ടെ​ഹ്‌​റാ​ൻ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ന്നു​കൊ​ടു​ക്കാ​ൻ ത​യാ​റാ​ണെ​ന്നും ത​ങ്ങ​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ ക​പ്പ​ലു​ക​ൾ ക‌​ട​ത്തി​വി​ടി​ല്ലെ​ന്നും ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സ​ഷ്കി​യാ​ൻ. ഒ​മാ​നു​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ ധാ​ര​ണ​യി​ലെ​ത്തി​യ​താ​യും അ​മേ​രി​ക്ക വാ​ക്കു​പാ​ലി​ച്ചാ​ൽ ഹോ​ർ​മു​സ് തു​റ​ക്കു​മെ​ന്നും പെ​സ​ഷ്കി​യാ​ൻ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം ക​ട​ലി​ടു​ക്കി​ൽ പൂ​ർ​ണ നി​യ​ന്ത്ര​ണം ഇ​റാ​നാ​ണെ​ന്നും പ്ര​സി​ഡ​ന്‍റ് വ്യ​ക്ത​മാ​ക്കി. അ​മേ​രി​ക്ക തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ക​യാ​ണ്. ഇ​റാ​നു​മേ​ൽ ഏ​ർ​പ്പെ​ടു​ത്തി​യ സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​ങ്ങ​ളി​ലൂ​ടെ​യോ സ​മ്മ​ർ​ദ ത​ന്ത്ര​ങ്ങ​ളി​ലൂ​ടെ​യോ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കാ​ൻ അ​മേ​രി​ക്ക​യ്ക്കു ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തി​നി​ടെ അ​മേ​രി​ക്ക​യു​ടെ സാ​മ്പ​ത്തി​ക യു​ദ്ധ​ത്തെ ഒ​ന്നി​ച്ച് നേ​രി​ട​ണ​മെ​ന്ന് ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് മു​ജ്തബ ഖ​മ​ന​യ് ആ​ഹ്വാ​നം ചെ​യ്തു. അ​മേ​രി​ക്ക​യു​ടെ സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​വും യു​ദ്ധ​വും നേ​രി​ടാ​ൻ രാ​ജ്യം ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ഇ​റാ​ൻ പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ എം.​ബി.​ഗാ​ലി​ബാ​ഫും അറിയിച്ചു.

International

ഗൾഫ് യുദ്ധം: മധ്യസ്ഥതയ്ക്ക് ഖത്തർ പ്രധാനമന്ത്രി ഇറാനിൽ

ടെ​​​ഹ്റാ​​​ൻ: ​​​ആ​​​റു മാ​​​സം പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന ഗ​​​ൾ​​​ഫ് യു​​​ദ്ധ​​​ത്തി​​​ന് അ​​​ന്ത്യം​​​കാ​​​ണാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഖ​​​ത്ത​​​ർ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷെ​​​യ്ഖ് മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ അ​​​ബ്ദു​​​ൾ റ​​​ഹ്‌​​​മാ​​​ൻ അ​​​ൽ താ​​​നി ഇ​​​റാ​​​നി​​​ലെ​​​ത്തി. നി​​​ല​​​ച്ചു​​​പോ​​​യ ന​​​യ​​​ത​​​ന്ത്ര​​​നീ​​​ക്ക​​​ങ്ങ​​​ൾ പു​​​നഃ​​​സ്ഥാ​​​പി​​​ക്ക​​​ലാ​​​ണ് ല​​​ക്ഷ്യം.

അ​​​മേ​​​രി​​​ക്ക​​​യ്ക്കും ഇ​​​റാ​​​നും ​ഇ​​ട​​​യി​​​ൽ മു​​​ന്പ് പ​​​ല​​​വ​​​ട്ടം ഖ​​​ത്ത​​​ർ മ​​​ധ്യ​​​സ്ഥ​​​വേ​​​ഷ​​​മ​​​ണി​​​ഞ്ഞി​​​ട്ടു​​​ള്ള​​​താ​​​ണ്. ഇ​​​റാ​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടാ​​​ൻ ഖ​​​ത്ത​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള അ​​​റ​​​ബി രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ സ​​​ഹാ​​​യ​​​മാ​​​ണ് അ​​​മേ​​​രി​​​ക്ക തേ​​​ടു​​​ന്ന​​​ത്. മ​​​ധ്യ​​​സ്ഥ​​​ത വ​​​ഹി​​​ക്കു​​​ന്ന മ​​​റ്റൊ​​​രു രാ​​​ജ്യ​​​മാ​​​യ പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ സൈ​​​നി​​​ക മേ​​​ധാ​​​വി ആ​​​സിം മു​​​നീ​​​റും ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി​​​യും ഏ​​​താ​​​നും ദി​​​വ​​​സം മു​​​ന്പ് ഇ​​​റാ​​​നി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു.

ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തെ​​​ച്ചൊ​​​ല്ലി​​​യു​​​ള്ള ത​​​ർ​​​ക്ക​​​മാ​​​ണ് മ​​​ധ്യ​​​സ്ഥ​​​ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്കു വെ​​​ല്ലു​​​വി​​​ളി. യു​​​എ​​​സ്-​​​ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി ഇ​​​റാ​​​ൻ ഹോ​​​ർ​​​മു​​​സ് അ​​​ട​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ഹോ​​​ർ​​​മു​​​സി​​​ൽ ഇ​​​റാ​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണം അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ നി​​​ല​​​പാ​​​ട്. ഹോ​​​ർ​​​മു​​​സി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ വി​​​ട്ടു​​​വീ​​​ഴ്ച​​​യി​​​ല്ലെ​​​ന്ന് ഇ​​​റാ​​​നും വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.ഹോ​​​ർ​​​മു​​​സി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​നാ​​​യി ഒ​​​മാ​​​നു​​​മാ​​​യി ഇ​​​റാ​​​ൻ ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. ഇ​​​റാ​​​നും ഒ​​​മാ​​​നും ഹോ​​​ർ​​​മു​​​സി​​​ന്‍റെ ഇ​​​രു​​​ഭാ​​​ഗ​​​ത്തു​​​മു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ളാ​​​ണ്.

ഇ​​​തി​​​നി​​​ടെ, സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​ക​​​ൾ നി​​​ർ​​​ത്തി​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന അ​​​മേ​​​രി​​​ക്ക സാ​​​ന്പ​​​ത്തി​​​ക ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ളി​​​ലൂ​​​ടെ ഇ​​​റാ​​​നെ അ​​​ടി​​​യ​​​റ​​​വ് പ​​​റ​​​യി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​ണ്. ഏ​​​താ​​ണ്ട് ഒ​​​രു മാ​​​സ​​​മാ​​​യി യു​​​എ​​​സ് സേ​​​ന ഇ​​​റാ​​​നി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യി​​​ട്ട്.

അ​​​തേ​​​സ​​​മ​​​യം, ഇ​​​റാ​​​നെ ല​​​ക്ഷ്യ​​​മി​​​ട്ട് കൂ​​​ടു​​​ത​​​ൽ സാ​​​ന്പ​​​ത്തി​​​ക ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ൾ അ​​​മേ​​​രി​​​ക്ക പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​റാ​​​നു​​​മാ​​​യി ഇ​​​ട​​​പാ​​​ടി​​​നു മു​​​തി​​​രു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ളും അ​​​മേ​​​രി​​​ക്ക​​​ൻ ഉ​​​പ​​​രോ​​​ധം നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്ന് ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

International

ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് മു​ജ്ത​ബ ഖ​മ​ന​യി ഇ​പ്പോ​ഴും ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്‌‌​ട​ൺ ഡി​സി: ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് മു​ജ്ത​ബ ഖ​മ​ന​യി ഇ​പ്പോ​ഴും ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന് താ​ൻ വി​ശ്വ​സി​ക്കു​ന്ന​താ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും സം​യു​ക്ത​മാ​യി ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ മു​ൻ പ​ര​മോ​ന്ന​ത നേ​താ​വും പി​താ​വു​മാ​യ ആ​യ​ത്തു​ല്ല അ​ലി ഖ​മ​ന​യി കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് മു​ജ്ത​ബ അ​ധി​കാ​രം ഏ​റ്റെ​ടു​ത്ത​ത്.

എ​ന്നാ​ൽ പ​ദ​വി​യി​ലെ​ത്തി​യ ശേ​ഷം ക​ഴി​ഞ്ഞ ആ​റ് മാ​സ​മാ​യി ഒ​രി​ക്ക​ൽ പോ​ലും പൊ​തു​വേ​ദി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യോ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​രു​ക​യോ ചെ​യ്യാ​ത്ത​ത് അ​ദ്ദേ​ഹം മ​രി​ച്ചു​വെ​ന്ന ത​ര​ത്തി​ലു​ള്ള ശ​ക്ത​മാ​യ ഊ​ഹാ​പോ​ഹ​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ചി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ട്രം​പി​ന്‍റെ പു​തി​യ പ്ര​തി​ക​ര​ണം പു​റ​ത്തു​വ​രു​ന്ന​ത്.

പ്ര​ശ​സ്ത റേ​ഡി​യോ അ​വ​താ​ര​ക​ൻ ഗ്ലെ​ൻ ബെ​ക്കു​മാ​യി ന​ട​ത്തി​യ പ്ര​ത്യേ​ക ടെ​ലി​ഫോ​ൺ അ​ഭി​മു​ഖ​ത്തി​ലാ​ണ് ട്രം​പ് നി​ർ​ണ​യ​ക വി​വ​രം പ​ങ്കു​വ​ച്ച​ത്. ‘‘അ​ദ്ദേ​ഹം മ​ര​ണ​പ്പെ​ട്ടു​വെ​ന്ന് ഞാ​ൻ ക​രു​തു​ന്നി​ല്ല. ആ​ക്ര​മ​ണ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് അ​തീ​വ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ശ​രീ​ര​ത്തി​ന്‍റെ ഇ​ട​തു​ഭാ​ഗം, കൈ, ​കാ​ൽ എ​ന്നി​വ​യ്ക്കെ​ല്ലാം മാ​ര​ക​മാ​യ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. എ​ങ്കി​ലും അ​ദ്ദേ​ഹം മ​രി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ഞാ​ൻ ക​രു​തു​ന്ന​ത്’’ ട്രം​പ് പ​റ​ഞ്ഞു. ഒ​രു​പ​ക്ഷേ ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ജീ​വ​നോ​ടെ​യി​ല്ലെ​ങ്കി​ൽ, അ​ത് മ​റ​ച്ചു​വ​യ്ക്കാ​ൻ ഇ​റാ​ൻ ഭ​ര​ണ​കൂ​ടം ലോ​ക​ത്തി​നു മു​ന്നി​ൽ വ​ലി​യൊ​രു നാ​ട​കം ത​ന്നെ​യാ​ണ് ക​ളി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

International

ഇറാനിൽനിന്ന് എണ്ണ ഇറക്കുമതി; നാല് ഇന്ത്യൻ കമ്പനികൾക്ക് അമേരിക്കൻ ഉപരോധം

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​സി: ഇ​​​റാ​​​നി​​​ൽ​​നി​​​ന്നു കോ​​​ടി​​​ക്ക​​​ണ​​​ക്കി​​നു ഡോ​​​ള​​​റി​​​ന്‍റെ പെ​​​ട്രോ​​​ളി​​​യം, പെ​​​ട്രോ​​​കെ​​​മി​​​ക്ക​​​ൽ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ൽ നാ​​​ല് ഇ​​​ന്ത്യ​​​ൻ ക​​​മ്പ​​​നി​​​ക​​​ൾ​​​ക്കും മൂ​​​ന്ന് ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ന്മാ​​​ർ​​​ക്കും ഉ​​​പ​​​രോ​​​ധം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി അ​​​മേ​​​രി​​​ക്ക. യു​​​എ​​​സ് സ്റ്റേ​​​റ്റ് ഡി​​​പ്പാ​​​ർ​​​ട്ട്‌​​​മെ​​​ന്‍റാ​​​ണ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള വാ​​​ർ​​​ത്താ​​​ക്കു​​​റി​​​പ്പ് പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്.

ഇ​​​റാ​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക സ്രോ​​​ത​​​സു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി അ​​​ട​​​ച്ചു​​​പൂ​​​ട്ടു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ യു​​​എ​​​സ് ട്ര​​​ഷ​​​റി സെ​​​ക്ര​​​ട്ട​​​റി സ്‌​​​കോ​​​ട്ട് ബെ​​​സ​​​ന്‍റ് തി​​​ങ്ക​​​ളാ​​​ഴ്ച പ്ര​​​ഖ്യാ​​​പി​​​ച്ച ‘ഓ​​​പ്പ​​​റേ​​​ഷ​​​ൻ ഇ​​​ക്ക​​​ണോ​​​മി​​​ക് ഔ​​​ട്ട്കാ​​​സ്റ്റ്’ എ​​​ന്ന ന​​​ട​​​പ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഈ ​​​നീ​​​ക്കം. ഇ​​​റാ​​​നു​​​മാ​​​യു​​​ള്ള സാ​​​മ്പ​​​ത്തി​​​ക​​​ബ​​​ന്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ല്ലാ​​​ത്ത​​​പ​​​ക്ഷം തി​​​രി​​​ച്ച​​​ടി നേ​​​രി​​​ടേ​​​ണ്ടി വ​​​രു​​​മെ​​​ന്നും യു​​​എ​​​സ് വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

പോ​​​ർ​​​ട്ട് ഈ​​​സ് പാ​​​ർ​​​ട്‌​​​ണേ​​​ഴ്‌​​​സ് എ​​​ൽ​​​എ​​​ൽ​​​പി, സ​​​ദാ​​​ശി​​​വ ഓ​​​വ​​​ർ​​​സീ​​​സ് ലി​​​മി​​​റ്റ​​​ഡ്, പി​​​പി സോ​​​ഫ്റ്റ്‌​​​ടെ​​​ക് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ്, പ്ര​​​കൃ​​​തീ​​​സ് ഇ​​​ൻ​​​ഫ്രാ ഇം​​​പെ​​​ക്‌​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് എ​​​ന്നീ ക​​​മ്പ​​​നി​​​ക​​​ൾ​​​ക്കാ​​​ണ് ഉ​​​പ​​​രോ​​​ധ​​​മേ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ഇ​​​റാ​​​നി​​​ൽ​​നി​​​ന്നു പെ​​​ട്രോ​​​ളി​​​യം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ വാ​​​ങ്ങ​​​ൽ, വി​​​പ​​​ണ​​​നം എ​​​ന്നി​​​വ​​​യി​​​ൽ ബോ​​​ധ​​​പൂ​​​ർ​​​വം പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യ​​​തി​​​നാ​​​ണ് ഈ ​​​ക​​​മ്പ​​​നി​​​ക​​​ളെ ഉ​​​പ​​​രോ​​​ധ​​​പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്നു പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

International

പാക്-ഇറാൻ ചർച്ചയിൽ വലിയ പുരോഗതി

 ടെഹ്റാൻ: പശ്ചിമേഷ്യാ സംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് പാക്കിസ്ഥാനിലെ സൈനിക മേധാവി ആസിം മുനീറും ആഭ്യന്തരമന്ത്രി മൊഹ്സിൻ നഖ്‌വിയും ഇറാൻ സന്ദർശിച്ചു നടത്തിയ ചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടായെന്ന് അറിയിപ്പ്.

യുഎസ്-ഇറാൻ യുദ്ധമായിരുന്നു പ്രധാന ചർച്ചാ വിഷയമെന്ന് മൊഹ്സിൻ നഖ്‌വി പറഞ്ഞു.

കൂടുതൽ സംഘർഷങ്ങളുണ്ടാകുന്നതു തടയുക, ഹോർമുസ് കടലിടുക്ക് തുറക്കൽ എന്നീ വിഷയങ്ങളും ചർച്ച ചെയ്തെന്ന് പാക് സൈന്യവും അറിയിച്ചു.

പശ്ചിമേഷ്യായിൽ സമാധാനം പുനസ്ഥാപിക്കുന്നതിൽ ഇരു പക്ഷവും തങ്ങളുടെ നിലപാടുകൾ അവതരിപ്പിച്ചുവെന്നും പാക് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

അമേരിക്കൻ പ്രസിഡന്‍റ് ട്രംപുമായി സംസാരിച്ച ശേഷമാണ് ആസിം മുനീൻ ഇറാനിലെത്തിയതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.

ഇറാനുമേലും ഇറാനുമായി ഇടപാടുകൾക്കു മുതിരുന്ന രാജ്യങ്ങൾക്കു മേലും കനത്ത ഉപരോധം ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.

International

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം; ഇ​റാ​നെ​തി​രെ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി അ​മേ​രി​ക്ക

ഇ​റാ​ൻ: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തി​ൽ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി അ​മേ​രി​ക്ക. ഇ​റാ​നു​മാ​യി സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന എ​ല്ലാ രാ​ജ്യ​ങ്ങ​ൾ​ക്കും ഉ​പ​രോ​ധ​മേ​ർ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് അ​മേ​രി​ക്ക​യു​ടെ നി​ല​പാ​ട്.

യു​എ​സ് ട്ര​ഷ​റി സെ​ക്ര​ട്ട​റി സ്കോ​ട്ട് ബെ​സ​ന്‍റ് ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് രാ​ജ്യ​ങ്ങ​ൾ​ക്കു​ള്ള ക​ർ​ശ​ന മു​ന്ന​റി​യി​പ്പ്. 'ഓ​പ്പ​റേ​ഷ​ൻ എ​ക്ക​ണോ​മി​ക് ഔ​ട്ട്കാ​സ്റ്റ്' എ​ന്നാ​ണ് ഉ​പ​രോ​ധ ന​ട​പ​ടി​ക​ൾ​ക്ക് അ​മേ​രി​ക്ക ന​ൽ​കി​യി​രി​ക്കു​ന്ന പേ​ര്.

ഇ​റാ​നു​മാ​യി ഇ​ട​പാ​ടു​ക​ൾ പാ​ടി​ല്ലെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് നേ​രി​ട്ട് രാ​ഷ്ട്ര​നേ​താ​ക്ക​ളെ വി​ളി​ച്ച് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും സ്കോ​ട്ട് ബെ​സ​ന്‍റ് അ​റി​യി​ച്ചു. ആ​രും അ​മേ​രി​ക്ക​യ്ക്ക് അ​തീ​ത​ര​ല്ല എ​ന്നും ഇ​റാ​നു​മാ​യി ഇ​ട​പാ​ട് ന​ട​ത്തി​യാ​ൽ വ​ലി​യ വി​ല കൊ​ടു​ക്കേ​ണ്ടി വ​രു​മെ​ന്നും സ്കോ​ട്ട് ബ​സ​ന്‍റ് കൂ​ട്ടി​ച്ചേ​ർ​ത്തു.

International

ഇ​റാ​ൻ ത​ന്‍റെ മ​ക​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ചു; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു

ടെ​ൽ​അ​വീ​വ്: ഇ​റാ​ൻ ത​ന്‍റെ മ​ക​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച​താ​യി വെ​ളി​പ്പെ​ടു​ത്തി ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ഇ​റാ​ൻ ത​ന്‍റെ മ​ക്ക​ളി​ലൊ​രാ​ളെ കൊ​ല്ലാ​ൻ ല​ക്ഷ്യ​മി​ട്ട​താ​യും ഇ​ത് വി​ശ്വ​സി​ക്കാ​ൻ ക​ഴി​യാ​ത്തൊ​രു സം​ഭ​വ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചാ​ന​ൽ 14ന്‍റെ മി​ലി​ട്ട​റി ക​റ​സ്പോ​ണ്ട​ന്‍റ് നോം ​അ​മീ​റു​മാ​യി ന​ട​ത്തി​യ ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ലാ​ണ് ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ര​ണ്ട് മ​ക്ക​ളാ​ണ് നെ​ത​ന്യാ​ഹു​വി​ന്. എ​ന്നാ​ൽ ആ​ർ​ക്കു​നേ​രെ​യാ​ണ് വ​ധ​ശ്ര​മം ന​ട​ന്ന​തെ​ന്ന് നെ​ത​ന്യാ​ഹു വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

നേ​ര​ത്തെ നെ​ത​ന്യാ​ഹു​വി​ന്‍റെ കു​ടും​ബ​ത്തി​ന് സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ഇ​സ്ര​യേ​ൽ സെ​ക്യൂ​രി​റ്റി ഏ​ജ​ൻ​സി പ്ര​ത്യേ​ക അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. അ​തേ​സ​മ​യം നെ​ത​ന്യാ​ഹു​വി​ന്‍റെ ആ​രോ​പ​ണ​ത്തി​ൽ ഇ​റാ​ൻ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

International

ഹോർമുസ് ചട്ടങ്ങൾ ലംഘിച്ച 45 കപ്പലുകൾ ഇറാന്‍റെ കരിന്പട്ടികയിൽ; കണ്ടുകെട്ടുമെന്ന് ഭീഷണി

 ടെഹ്റാൻ: ഹോർമുസ് ചട്ടങ്ങൾ ലംഘിച്ച 45 ടാങ്കർ കപ്പലുകളെ കരിന്പട്ടികയിൽ ഉൾപ്പെടുത്തിയതായി ഇറാൻ. ഈ കപ്പലുകളിൽനിന്ന് പിഴ ഇടാക്കാം, അല്ലെങ്കിൽ പിടിച്ചെടുത്ത് ചരക്ക് കണ്ടുകെട്ടാം എന്നാണ് ഹോർമുസ് കടലിടുക്കിന്‍റെ നിയന്ത്രണത്തിനായി ഇറാൻ രൂപീകരിച്ച പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അഥോറിറ്റി അറിയിച്ചത്.

കപ്പലുകളുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്. വന്പൻ ക്രൂഡ് ടാങ്കറുകൾ, ദ്രവീകൃത പ്രകൃതിവാതകം, ദ്രവീകൃത പെട്രോളിയം വാതകം എന്നീ ഇനം ടാങ്കറുകൾ ഉൾപ്പെടുന്നു.

ചില കപ്പലുകൾ യുഎഇ സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള അബുദാബി നാഷണൽ ഓയിൽ കന്പനി, സൗദിയിലെ ബാഹ്‌രി കന്പനി എന്നിവയുടെ ഉടമസ്ഥതയിലുള്ളവയാണ്.

ചരിത്രത്തിലിതുവരെ കാണാത്ത ഉപരോധങ്ങൾ ദിവസങ്ങൾക്കുള്ളിൽ ഇറാനെതിരേ പ്രഖ്യാപിക്കുമെന്ന് അമേരിക്ക അറിയിച്ചതിനു പിന്നാലെയാണ് കരിന്പട്ടിക ഇറാൻ പുറത്തുവിട്ടത്.

ഈ കപ്പലുകളിലെ ചരക്ക് കയറ്റാൻ തയാറാകുന്ന മറ്റു കപ്പലുകളും കരിന്പട്ടികളെയും കരിന്പട്ടികയിൽപ്പെടുത്തുമെന്നാണ് ഇറാന്‍റെ ഭീഷണി. പട്ടികയിൽനിന്ന് നീക്കം ചെയ്യാനായി കപ്പലുടമകൾ ഇറാന് അപേക്ഷ നല്കണം.

അതേസമയം, കപ്പലുകൾ ചെയ്ക കുറ്റം എന്താണെന്ന് ഇറാൻ വ്യക്തമാക്കിയില്ല. ഹോർമുസിലൂടെ പോകേണ്ട കപ്പലുടമകൾ മുൻകൂർ അനുമതി വാങ്ങണമെന്നും സുരക്ഷയ്ക്കും ഇതര സേവനങ്ങൾക്കും പണം അടയ്ക്കണമെന്നും ഇറാൻ മുന്പു നിർദേശിച്ചിരുന്നു.

യുഎസ്, ഇസ്രയേൽ ആക്രമണത്തിന് മറുപടിയായിട്ടാണ് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചത്. അതേസമയം, അമേരിക്കയുടെ സംരക്ഷണത്തിൽ ഹോർമുസിലൂടെ വാണിജ്യ കപ്പലുകൾ സഞ്ചരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

International

അ​മേ​രി​ക്ക​യു​ടേ​തു പ​രാ​ജ​യ​പ്പെ​ട്ട ന​യം; സാ​മ്പ​ത്തി​ക ഉ​പ​രോ​ധം ത​ള്ളി ഇ​റാ​ൻ

ദു​​​​ബാ​​​​യി: അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ സാ​​​​മ്പ​​​​ത്തി​​​​ക ഉ​​​​പ​​​​രോ​​​​ധ​​​​ഭീ​​​​ഷ​​​​ണി ത​​​​ള്ളി ഇ​​​​റാ​​​​ൻ. സാ​​​​മ്പ​​​​ത്തി​​​​ക ഉ​​​​പ​​​​രോ​​​​ധം​​​​പോ​​​​ലു​​​​ള്ള പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട ന​​​​യ​​​​ങ്ങ​​​​ൾ ഇ​​റേ​​നി​​​​യ​​​​ൻ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ശ​​​​ത്രു​​​​ത വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്താ​​​​ൻ മാ​​​​ത്ര​​​​മേ ഉ​​​​പ​​​​ക​​​​രി​​​​ക്കു​​​​ക​​​​യു​​​​ള്ളൂ​​​​വെ​​​​ന്ന് ഇ​​​​റാ​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി അ​​​​ബ്ബാ​​​​സ് അ​​​​രാ​​​​ഗ്ചി പ​​​​റ​​​​ഞ്ഞു.

സാ​​​​മ്പ​​​​ത്തി​​​​ക ഉ​​​​പ​​​​രോ​​​​ധം​​​​ തീ​​​​ർ​​​​ത്ത് ഇ​​​​റാ​​​​നെ ഞെ​​​​രു​​​​ക്കി ഇ​​​​ല്ലാ​​​​താ​​​​ക്കു​​​​മെ​​​​ന്ന അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​ന്‍റെ ഭീ​​​​ഷ​​​​ണി​​​​ക്കു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് അ​​​​രാ​​​​ഗ്​​​​ചി​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം.

ആ​​​​ഭ്യ​​​​ന്ത​​​​ര സാ​​​​മ്പ​​​​ത്തി​​​​ക പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക​​​​ക്കാ​​​​രു​​​​ടെ ശ്ര​​​​ദ്ധ​​​​തി​​​​രി​​​​ച്ചു​​​​വി​​​​ടു​​​​ക​​​​യാ​​​​ണ് ഇ​​​​ത്ത​​​​രം ഭീ​​​​ഷ​​​​ണി​​​​ക​​​​ളു​​​​ടെ ല​​​​ക്ഷ്യ​​​​മെ​​​​ന്ന് അ​​​​രാ​​​​ഗ്ചി സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​പോ​​​​സ്റ്റി​​​​ൽ പ​​​​റ​​​​ഞ്ഞു. ആ​​​​ഗോ​​​​ള ഭീ​​​​ക​​​​ര​​​​വാ​​​​ദ​​​​മാ​​​​ണ് അ​​​​മേ​​​​രി​​​​ക്ക ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.

ഇ​​​​ത് ലോ​​​​ക​​​​ത്തി​​​​ന് മു​​​​ഴു​​​​വ​​​​ൻ ഭീ​​​​ഷ​​​​ണി​​​​യാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. ലോ​​​​ക ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ​​ത​​​​ന്നെ ഏ​​​​റ്റ​​​​വും ശ​​​​ക്ത​​​​മാ​​​​യ ഏ​​​​കോ​​​​പി​​​​ത സാ​​​​മ്പ​​​​ത്തി​​​​ക ഒ​​​​റ്റ​​​​പ്പെ​​​​ടു​​​​ത്ത​​​​ലാ​​​​ണ് ഇ​​​​റാ​​​​ൻ ഇ​​​​നി നേ​​​​രി​​​​ടാ​​​​ൻ പോ​​​​കു​​​​ന്ന​​​​തെ​​​​ന്നാ​​​​ണ് യു​​​​എ​​​​സ് ട്ര​​​​ഷ​​​​റി സെ​​​​ക്ര​​​​ട്ട​​​​റി സ്കോ​​​​ട്ട് ബെ​​​​സ​​​​ന്‍റ് പ​​​​റ​​​​ഞ്ഞു.

ഇ​​​​റാ​​​​നു​​​​മാ​​​​യി വ്യാ​​​​പാ​​​​ര​​​​ബ​​​​ന്ധം പു​​​​ല​​​​ർ​​​​ത്തു​​​​ന്ന മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കും ക​​​​മ്പ​​​​നി​​​​ക​​​​ൾ​​​​ക്കും മേ​​​​ൽ ഉ​​​​പ​​​​രോ​​​​ധം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തും. യു​​​​എ​​​​സ് സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​ക​​​​ൾ അ​​​​വ​​​​രു​​​​ടെ നി​​​​ല​​​​പാ​​​​ട് തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കേ​​​​ണ്ട സ​​​​മ​​​​യ​​​​മാ​​​​ണി​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

International

ഇ​റേ​നി​യ​ൻ ഫോ​ട്ടോ​ജേ​ർ​ണ​ലി​സ്റ്റിന് 15 വ​ർ​ഷം ത​ട​വ്

ടെ​​​​ഹ്റാ​​​​ൻ: ര​​​​ണ്ടു പ​​​​തി​​​​റ്റാ​​​​ണ്ടി​​​​ലേ​​​​റെ​​​​യാ​​​​യി ഇ​​​​റാ​​​​നി​​​​ലെ സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ളും ജ​​​​ന​​​​കീ​​​​യ പ്ര​​​​ക്ഷോ​​​​ഭ​​​​ങ്ങ​​​​ളും കാ​​​​മ​​​​റ​​​​യി​​​​ൽ പ​​​​ക​​​​ർ​​​​ത്തി ലോ​​​​ക​​​​ത്തി​​​​നു​​​​മു​​​​ന്നി​​​​ൽ എ​​​​ത്തി​​​​ച്ച പ്ര​​​​മു​​​​ഖ ഫോ​​​​ട്ടോ​​​​ജേ​​​​ർ​​​​ണ​​​​ലി​​​​സ്റ്റ് യ​​​​ൽ​​​​ദ മൊ​​​​യേ​​​​രി​​​​ക്ക് 15 വ​​​​ർ​​​​ഷം ത​​​​ട​​​​വു​​​​ശി​​​​ക്ഷ വി​​​​ധി​​​​ച്ച് കോ​​​​ട​​​​തി.

‘ദേ​​​​ശീ​​​​യ സു​​​​ര​​​​ക്ഷ​​​​യ്ക്കെ​​​​തി​​​​രേ സ​​​​യ​​​​ണി​​​​സ്റ്റ് ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു’ എ​​​​ന്ന കു​​​​റ്റം ചു​​​​മ​​​​ത്തി​​​​യാ​​​​ണു ശി​​​​ക്ഷ. വി​​​​ധി​​​​ക്കെ​​​​തി​​​​രേ അ​​​​പ്പീ​​​​ൽ ന​​​​ൽ​​​​കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​താ​​​​യി യ​​​​ൽ​​​​ദ അ​​​​റി​​​​യി​​​​ച്ചു.

മാ​​​​ർ​​​​ച്ച്-​​​​ഏ​​​​പ്രി​​​​ൽ മാ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ന്ന യു​​​​എ​​​​സ്-​​​​ഇ​​​​സ്ര​​​​യേ​​​​ൽ സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ളും സാ​​​​മ്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ളം അ​​​​ല​​​​യ​​​​ടി​​​​ച്ച പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ളും പ​​​​ക​​​​ർ​​​​ത്തി​ ലോ​​​ക​​​ത്തി​​​നു​​​മു​​​ന്നി​​​ൽ എ​​​ത്തി​​​ച്ച വ്യ​​​​ക്തി​​​​യാ​​​​ണ് യ​​​​ൽ​​​​ദ.

ത​​​​ന്‍റെ കേ​​​​സി​​​​ന് ല​​​​ഭി​​​​ക്കു​​​​ന്ന രാ​​​​ജ്യാ​​​​ന്ത​​​​ര ശ്ര​​​​ദ്ധ, സ്വേ​​​​ച്ഛാ​​​​ധി​​​​പ​​​​ത്യ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ങ്ങ​​​​ൾ​​​​ക്കു കീ​​​​ഴി​​​​ൽ ഭ​​​​യ​​​​ത്തോ​​​​ടെ ജോ​​​​ലി ചെ​​​​യ്യു​​​​ന്ന മ​​​​റ്റു മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കും ക​​​​രു​​​​ത്താ​​​​കു​​​​മെ​​​​ന്ന് യ​​​​ൽ​​​​ദ പറഞ്ഞു.

International

ഇറാൻ കൂടുതൽ കുഴപ്പത്തിലേക്ക്; വരിഞ്ഞു മുറുക്കി ട്രംപും യുഎഇയും

ടെഹ്റാൻ: യുദ്ധവും ഉപരോധവും മൂലം കടുത്ത സാന്പത്തിക പ്രതിസന്ധിയിലായ ഇറാൻ കൂടുതൽ കുഴപ്പത്തിലേക്ക്. സമവായത്തിന് ഇനിയും സന്നദ്ധമാകാത്ത ഇറാനെതിരേ അതികഠിനമായ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.

ഇറാനെതിരേ നേരിട്ടു മാത്രമല്ല ഏതെങ്കിലും രീതിയിൽ ഇറാനെ സഹായിക്കാനോ ഇടപാടുകൾ നടത്താനോ ഏതെങ്കിലും രാജ്യം മുതിർന്നാൽ അവർക്കെതിരേ കടുത്ത ഉപരോധം ഉണ്ടാകുമെന്നാണ് യുഎസിന്‍റെ മുന്നറിയിപ്പ്. ഇറാനുമായുള്ള എല്ലാ വ്യാപാരങ്ങളും നിർത്തിവച്ചതായി യുഎഇ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ട്രംപിന്‍റെ മുന്നറിയിപ്പ്കൂടി വന്നത്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ മുഴുവൻ വലിയ അക്ഷരങ്ങളിലാണ് ട്രംപ് ഇറാനുള്ള മുന്നറിയിപ്പ് പ്രസിദ്ധീകരിച്ചത്. ഏതൊരു രാജ്യത്തിനെതിരെയും ഇതുവരെ സ്വീകരിച്ചിട്ടുള്ളതിൽ ഏറ്റവും കടുത്ത സാമ്പത്തിക നടപടി തുടങ്ങുകയാണെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ കൂടുതൽ വിവരങ്ങൾ അദ്ദേഹം വ്യക്തമാക്കിയില്ല. ഏതൊക്കെ രാജ്യങ്ങളെയാണ് ലക്ഷ്യമിടുന്നതെന്നും സൂചിപ്പിച്ചിട്ടില്ല.

അവസാനമില്ലാതെ സംഘർഷം

ഫെബ്രുവരി അവസാനം അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആരംഭിച്ച യുദ്ധത്തിനു പിന്നാലെ നിലവിൽ വന്ന 60 ദിവസത്തെ വെടിനിർത്തൽ തിങ്കളാഴ്ച അവസാനിച്ചതിനു പിന്നാലെയാണ് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇറാനുമായുള്ള സംഘർഷം ഏതെങ്കിലും രീതിയിൽ പരിഹരിക്കപ്പെടുന്നതിന്‍റെ യാതൊരു നീക്കങ്ങളും ഇപ്പോൾ നടക്കുന്നില്ല. ഏപ്രിലിൽ തുടങ്ങിയ ഓപ്പറേഷൻ ഇക്കണോമിക് ഫ്യൂറി എന്ന ഉപരോധ നീക്കത്തിന്‍റെ തുടർച്ചയാണ് ട്രംപിന്‍റെ പുതിയ പ്രഖ്യാപനം. ഇറാനുമായി വ്യാപാരം നടത്തുന്ന വിദേശ ബാങ്കുകൾക്കും കമ്പനികൾക്കും ഉപരോധം ഏർപ്പെടുത്തുന്നതായിരുന്നു ഇതിന്‍റെ പ്രധാന ലക്ഷ്യം.

ധനകാര്യ സ്ഥാപനങ്ങൾ, ബിസിനസുകൾ, വിമാനത്താവളങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയിലൂടെ ഇറാന് ഏതെങ്കിലും തരത്തിലുള്ള പിന്തുണയോ സഹായമോ നൽകുന്ന രാജ്യങ്ങളെയാണ് ട്രംപ് ലക്ഷ്യമിടുന്നത്. ഈ രാജ്യങ്ങൾക്കെതിരേ എന്തു നടപടിയാണ് വരികയെന്നതും അമേരിക്കൻ ഭരണകൂടം വ്യക്തമാക്കിയിട്ടില്ല.
എണ്ണക്കടത്ത്, സ്വാപ് ലൈൻ, പണ കൈമാറ്റം, എക്സ്ചേഞ്ച് ഹൗസുകൾ, കപ്പൽ രജിസ്ട്രികൾ, മുൻനിര കമ്പനികൾ... ഇത്തരം ബന്ധങ്ങളെല്ലാം ഇപ്പോൾത്തന്നെ അവസാനിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

അമേരിക്കയുടെ സഖ്യരാജ്യമായ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ഇറാനുമായുള്ള എല്ലാ സാമ്പത്തിക, വ്യാപാര ബന്ധങ്ങളും നിർത്തുകയാണെന്നു പ്രഖ്യാപിച്ചതിനു തൊട്ടടുത്ത ദിവസമാണ് ട്രംപിന്‍റെ പുതിയ പ്രഖ്യാപനം. ഇറാനിൽ നിന്നുണ്ടായ പുതിയ മിസൈൽ ഭീഷണിയെ തുടർന്നായിരുന്നു യുഎഇയുടെ കടുത്ത തീരുമാനം. ഇറാനിൽനിന്നു കടൽഗതാഗതത്തെ ലക്ഷ്യമിട്ട് രണ്ടു ബാലിസ്റ്റിക് മിസൈലുകൾ അയച്ചതായും അവ കടലിൽ പതിച്ചതായും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.

ഉപരോധം ശക്തമാകുന്നു

ഇറേനിയൻ സ്ഥാപനങ്ങൾ ദുബായിലെ ധനകാര്യ സംവിധാനത്തെ ദീർഘകാലമായി ഉപയോഗിച്ചു വന്നിരുന്നതായി പറയുന്നു. എക്സ്ചേഞ്ച് ഹൗസുകളും കടലാസ് കമ്പനികളും വഴി പണം കൈമാറാനാണ് പ്രധാനമായും ഈ സംവിധാനങ്ങൾ ഉപയോഗിച്ചിരുന്നത്. അതേസമയം, യുഎഇയുടെ പ്രഖ്യാപനത്തിനെതിരേ കടുത്ത ഭാഷയിലാണ് ഇറാനും പ്രതികരിച്ചത്. അമേരിക്കൻ സേനയ്ക്ക് ഏതെങ്കിലും രീതിയിൽ സഹായം നൽകുന്നവരെ യുദ്ധപങ്കാളികളായി കരുതുമെന്നായിരുന്നു ഇറാന്‍റെ പ്രതികരണം.

യുദ്ധം ആരംഭിച്ചതിനു ശേഷം, ടീപോട്ട് റിഫൈനറികൾ എന്നു വിളിക്കപ്പെടുന്ന നിരവധി എണ്ണ ശുദ്ധീകരണശാലകൾക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. കിഴക്കൻ ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള ചെറുകിട എണ്ണ ശുദ്ധീകരണശാലകളെയാണ് ടീപോട്ട് റിഫൈനറികൾ എന്നു വിളിക്കുന്നത്.

ഇറാനിൽനിന്നുള്ള എണ്ണയുടെ ഏറ്റവും വലിയ വാങ്ങലുകാരാണ് ചൈനീസ് കമ്പനികൾ. ചൈനയുടെ ഈ ഇടപാടുകളെ ട്രംപ് ലക്ഷ്യമിടുന്നതായി സൂചനയുണ്ട്. കാരണം ഇറാന്‍റെ സാമ്പത്തിക വരുമാനത്തിന്‍റെ പ്രധാന ഉറവിടങ്ങളിലൊന്നാണ് ഈ എണ്ണ കയറ്റുമതി. എന്നാൽ, അമേരിക്കൻ ഉപരോധ നടപടികളെ വകവയ്ക്കേണ്ടതില്ലെന്ന ഉപദേശമാണ് ചൈന കമ്പനികൾക്കു നൽകിയിരിക്കുന്നത്. അമേരിക്കൻ ഉപരോധത്തെ എത്ര കണ്ടു പ്രതിരോധിക്കാനാകുമെന്നതു വ്യക്തമല്ല. അതേസമയം, പുതിയ പ്രഖ്യാപനങ്ങൾ ഇറാനെ കൂടുതൽ സാന്പത്തിക ഞെരുക്കത്തിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

International

അ​മേ​രി​ക്ക​യ്ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന​വ​രെ യു​ദ്ധ പ​ങ്കാ​ളി​ക​ളാ​യി ക​ണ​ക്കാ​ക്കും; മു​ന്ന​റി​യി​പ്പു​മാ​യി ഇ​റാ​ൻ

ടെ​ഹ്റാ​ൻ: അ​മേ​രി​ക്ക​യ്ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ഇ​റാ​ൻ. അ​മേ​രി​ക്ക​യെ പി​ന്തു​ണ​യ്ക്കു​ന്ന രാ​ജ്യ​ങ്ങ​ളെ യു​ദ്ധ​ത്തി​ലെ പ​ങ്കാ​ളി​ക​ളാ​യി ക​ണ​ക്കാ​ക്കു​മെ​ന്ന് ഇ​റാ​ൻ ക​ര​സേ​ന മേ​ധാ​വി വ്യ​ക്ത​മാ​ക്കി.

മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ളു​ടെ അ​റി​വി​ല്ലാ​തെ ഇ​ത്ര​യ​ധി​കം അ​മേ​രി​ക്ക​ൻ ടാ​ങ്ക​ർ വി​മാ​ന​ങ്ങ​ൾ എ​ങ്ങ​നെ ത​മ്പ​ടി​ക്കു​ന്നു​വെ​ന്നും ഇ​റാ​ൻ ക​ര​സേ​ന മേ​ധാ​വി ആ​രാ​ഞ്ഞു. മേ​ഖ​ല​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന സൈ​നി​ക സാ​ന്നി​ധ്യ​ത്തി​ലും അ​മേ​രി​ക്ക​യു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തി​ലും ഇ​റാ​ൻ ക​ടു​ത്ത അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

അ​മേ​രി​ക്ക​യു​മാ​യു​ള്ള സം​ഘ​ർ​ഷം ക​ന​ക്കു​ന്ന​തോ​ടെ ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കു​മെ​ന്ന​താ​ണ് ഇ​റാ​ന്‍റെ മു​ന്ന​റി​യി​പ്പ്. അ​തേ​സ​മ​യം ക​ഴി​ഞ്ഞ രാ​ത്രി​യി​ലെ ആ​ക്ര​മ​ണ​ത്തി​ൽ യു​എ ഇ​നി​ല​പാ​ട് ക​ടു​പ്പി​ച്ച​തോ​ടെ യു​എ​ഇ​യെ ആ​ക്ര​മി​ച്ച​ത് ത​ങ്ങ​ള​ല്ലെ​ന്ന വി​ശ​ദീ​ക​ര​ണ​വും ഇ​റാ​ൻ നേ​ര​ത്തെ ന​ൽ​കി​യി​രു​ന്നു.

മി​സൈ​ൽ ആ​ക്ര​മ​ണ ശ്ര​മ​മു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ ഇ​റാ​നു​മാ​യു​ള്ള വ്യാ​പാ​ര - വാ​ണി​ജ്യ - സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ല്ലാം യു​എ​ഇ നി​ർ​ത്തി​വ​ച്ചു.

 

 

 

International

മിസൈൽ ആക്രമണത്തിനു പിന്നാലെ ഇറാനുമായുള്ള വ്യാപാരം പൂർണമായി നിർത്തിയെന്ന് യുഎഇ

 ദുബായി: ചൊവ്വാഴ്ച രാത്രിയിലെ മിസൈൽ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇറാനുമായുള്ള വ്യാപരം പൂർണമായി നിർത്തിയെന്ന് യുഎഇ അറിയിച്ചു. അമേരിക്കൻ ഉപരോധത്തിൽ വലയുന്ന ഇറാന് കനത്ത തിരിച്ചടിയാകുന്ന തീരുമാനം ആണിതെന്ന് വിലയിരുത്തപ്പെടുന്നു.
ചൊവ്വാഴ്ച രാത്രി ബാലിസ്റ്റിക് മിസൈൽ ആക്രമണത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് യുഎഎഇയിൽ ഉടനീളം ലഭിച്ചിരുന്നു. രാജ്യത്തുള്ളവർ സുരക്ഷിത കേന്ദ്രങ്ങളിൽ അഭയം തേടണമെന്ന് യുഎഇ സർക്കാർ നിർദേശിച്ചു. രണ്ടു മിസൈലും പേർഷ്യൻ ഉൾക്കടലിൽ പതിച്ചെന്ന റിപ്പോർട്ടുകൾ പിന്നീട് പുറത്തുവന്നു.
ഇതിനു പിന്നാലെയാണ് ഇറാനുമായുള്ള വ്യാപാരബന്ധം നിർത്തിയെന്ന് യുഎഇ അറിയിക്കുന്നത്. ഫെബ്രുവരി അവസാനം മുതലുള്ള യുഎസ് -ഇസ്രേലി ആക്രമണത്തിനു മറുപടിയായി ഇറാൻ യുഎഇ അടക്കമുള്ള അറബി രാജ്യങ്ങളെ പതിവായി ആക്രമിച്ചിരുന്നു. അപ്പോഴും ഇറാനുമായുള്ള വ്യാപാരം യുഎഇ നിർത്തിവച്ചിരുന്നു. സ്ഥിതിഗതികൾ മെച്ചപ്പെട്ടതിനെത്തുടർന്ന് ജൂണിലാണ് വ്യാപരബന്ധത്തിൽ ചില ഇളവുകൾ അനുവദിക്കാൻ യുഎഇ തയാറായത്.
അമേരിക്കയുടെ പലവിധ ഉപരോധങ്ങൾ നേരിടുന്ന ഇറാൻ കയറ്റുമതിക്കും ഇറക്കുമതിക്കുമായി യുഎഇയെ വളരെയധികം ആശ്രയിക്കുന്നുണ്ട്. പല സാധനങ്ങളും ഇറാനു ലഭിക്കുന്നത് യുഎഇ വഴിയാണ്.
ഇതിനിടെ യുഎഇയ്ക്കു നേരെ മിസൈൽ ആക്രമണം നടത്തിയിട്ടില്ലെന്നാണ് ഇറാനിലെ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മയിൽ ബാഗേയി പ്രതികരിച്ചത്.

International

ഹോർമുസിൽ ഇറാന്‍റെ പിടി അയയുന്നു; കപ്പൽഗതാഗതം സാധാരണനിലയിലേക്ക്

വാഷിംഗ്‌ടൺ ഡിസി / ദുബായ്: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിന്‍റെ പൂർണ നിയന്ത്രണം ഇറാന് നഷ്‌ടമാകുന്നതായി റിപ്പോർട്ട്. മാസങ്ങളായി തുടരുന്ന സൈനിക വടംവലികൾക്കൊടുവിൽ മേഖലയിൽ യുഎസ് നാവികസേന സാന്നിധ്യം ശക്തമാക്കിയതോടെയാണ് ഇറാന്‍റെ പിടി അയയുന്നത്.

കപ്പലുകളുടെ സഞ്ചാരം നിരീക്ഷിക്കുന്ന 'കെപ്ലർ' ഏജൻസിയുടെ കണക്കുപ്രകാരം, കഴിഞ്ഞ രണ്ടാഴ്ചയായി കടലിടുക്കിലൂടെ കടന്നുപോയ 80 ശതമാനത്തിലധികം കപ്പലുകളും ഒമാൻ വഴിയുള്ള ഐക്യരാഷ്‌ട്രസഭ അംഗീകൃത പാതയാണ് ഉപയോഗിച്ചത്. ഈ പാത ഉപയോഗിക്കുന്നതിനെ മുന്പ് ഇറാൻ ശക്തമായി എതിർത്തിരുന്നു. മേഖലയിലെ ഇറാന്‍റെ നിയന്ത്രണം ഭാഗികമായി നഷ്‌ടപ്പെട്ടതായി കെപ്ലറിലെ പ്രമുഖ അനലിസ്റ്റ് ഹുമയൂൺ ഫലക്ഷാഹി അറിയിച്ചു.

സുരക്ഷയൊരുക്കി യുഎസ്

ഒമാൻ പാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്കുനേരേ മുന്പ് ഇറാൻ ആക്രമണം നടത്തിയിരുന്നെങ്കിലും നിലവിൽ യുഎസ് നാവികസേന നൽകുന്ന സുരക്ഷാ ഉറപ്പിൽ കപ്പലുകൾ ഇറാന്‍റെ മുന്നറിയിപ്പുകൾ അവഗണിച്ചു യാത്ര തുടരുകയാണ്. ഇതോടെ കപ്പലുകളിൽനിന്നു നികുതി ഈടാക്കാനുള്ള ഇറാന്‍റെ ശ്രമങ്ങൾ പരാജയപ്പെട്ടു. കുവൈറ്റ്, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ വൻകിട എണ്ണക്കപ്പലുകൾ ഒമാൻ ഉൾക്കടലിലെത്തിച്ച് മറ്റു കപ്പലുകളിലേക്ക് എണ്ണ മാറ്റിയാണ് വിതരണം നടത്തുന്നത്.
ഇറാന്‍റെ ആക്രമണം ഒഴിവാക്കാൻ ഭൂരിഭാഗം ടാങ്കറുകളും തങ്ങളുടെ ട്രാക്കിംഗ് സംവിധാനങ്ങൾ ഓഫ് ചെയ്താണ് സർവീസ് നടത്തുന്നത്. എങ്കിലും യുഎസ് നാവികസേന ഇവയുടെ സഞ്ചാരം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച പ്രതിദിനം 1.5 കോടി ബാരൽ എണ്ണയാണ് ഇതുവഴി കടന്നുപോയത്.

National

ഹോ​ർ​മു​സി​ൽ അ​നി​ശ്ചി​ത​ത്വം; ആ​ഗോ​ള എ​ണ്ണ വി​ല​യി​ൽ വീ​ണ്ടും വ​ർ​ധ​ന​

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ഗോ​ള എ​ണ്ണ വി​ല വീ​ണ്ടും ഉ​യ​ർ​ന്നു. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ നി​ല​നി​ൽ​ക്കു​ന്ന അ​നി​ശ്ചി​ത​ത്വ​മാ​ണ് എ​ണ്ണ വി​ല വ​ർ​ധി​ക്കു​ന്ന​തി​ന് കാ​ര​ണം. ഇ​തോ​ടെ ബ്രെ​ന്‍റ് ക്രൂ​ഡി​ന് ബാ​ര​ലി​ന് 91 ഡോ​ള​ർ ക​ട​ന്നു.

എ​ന്നാ​ൽ ഇ​റാ​നു​മാ​യി ഇ​നി ച​ർ​ച്ച​ക​ളി​ല്ലെ​ന്ന്‌ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​റി​യി​ച്ചു. ഹോ​ർ​മു​സ് തു​റ​ക്കാ​ൻ അ​മേ​രി​ക്ക സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് ഇ​റാ​ൻ.

അ​തേ​സ​മ​യം ഗ​ൾ​ഫി​ന് പു​റ​ത്തു​ള്ള സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ണ്ണ സം​ഭ​ര​ണം വ​ർ​ധി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് സൗ​ദി അ​റേ​ബ്യ​യും യു​എ​ഇ​യും. ജ​പ്പാ​നി​ലു​ള്ള ശേ​ഖ​രം പ​ത്തി​ര​ട്ടി​യാ​യി വ​ർ​ധി​പ്പി​ക്കാ​നു​ള്ള നീ​ക്കം ആ​രം​ഭി​ച്ചു.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വീ​ണ്ടും തു​റ​ക്കു​ന്ന​തി​നാ​യി യു​എ​സും ഒ​മാ​നും ഇ​റാ​നു​മാ​യി പ്ര​ത്യേ​കം ച​ർ​ച്ച​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്. നേ​ര​ത്തെ, ഒ​മാ​നു​മാ​യു​ള്ള ക​രാ​ർ അ​ന്തി​മ​മാ​ക്കു​ന്ന​തി​നോ​ട് അ​ടു​ക്കു​ക​യാ​ണെ​ന്ന് ഇ​റേ​നി​യ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു.

International

ഇ​റാ​നു​മാ​യി ച​ർ​ച്ച​ക​ളോ ആ​ശ​യ​വി​നി​മ​യ​മോ ന​ട​ക്കു​ന്നി​ല്ല, ഹോ​ർ​മു​സ് തു​റ​ന്നു​കി​ട​ക്കു​ക​യാ​ണെ​ന്നും ട്രം​പ്

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: ഇ​റാ​നു​മാ​യി ച​ർ​ച്ച​ക​ളോ ആ​ശ​യ​വി​നി​മ​യ​മോ ന​ട​ക്കു​ന്നി​ല്ലെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ന്നു​കി​ട​ക്കു​ക​യാ​ണെ​ന്നും ക​ട​ലി​ടു​ക്കി​ൽ സ്ഥാ​പി​ക്ക​പ്പെ​ട്ടി​രു​ന്ന മൈ​നു​ക​ൾ നീ​ക്കം​ചെ​യ്യു​ക​യോ നി​ർ​വീ​ര്യ​മാ​ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. സാ​മൂ​ഹി​ക​മാ​ധ്യ​മ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ലെ കു​റി​പ്പി​ലൂ​ടെ​യാ​യി​രു​ന്നു ട്രം​പി​ന്‍റെ അ​വ​കാ​ശ​വാ​ദം.

അ​തേ​സ​മ​യം, ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ട്രം​പി​ന്‍റെ അ​നു​യാ​യി​യാ​യ ജാ​ര​ദ് കു​ഷ്ന​ർ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. ക​രാ​റി​ലെ​ത്താ​ൻ ഇ​റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ലും യു​എ​സ് മു​ന്നോ​ട്ടു​വ​യ്‌​ക്കു​ന്ന നി​ബ​ന്ധ​ന​ക​ൾ അം​ഗീ​ക​രി​ക്കാ​ൻ അ​വ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും ഇ​റാ​നെ ആ​ണ​വാ​യു​ധം നി​ർ​മി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും കു​ഷ്ന​ർ പ​റ​ഞ്ഞി​രു​ന്നു.

അ​തേ​സ​മ​യം, ജൂ​ൺ മാ​സ​ത്തി​ൽ ഒ​പ്പു​വെ​ക്ക​പ്പെ​ട്ട ഇ​ട​ക്കാ​ല ക​രാ​റി​ലെ ഇ​റാ​ന്‍റെ നി​ബ​ന്ധ​ന​ക​ൾ അ​മേ​രി​ക്ക അം​ഗീ​ക​രി​ക്കും​വ​രെ ഹോ​ർ​മു​സ് അ​ട​ഞ്ഞു​കി​ട​ക്കു​മെ​ന്നാ​ണ് ഇ​റാ​ന്‍റെ നി​ല​പാ​ട്. ഇ​റാ​ൻ തു​റ​മു​ഖ​ങ്ങ​ൾ​ക്കു​മേ​ലു​ള്ള ഉ​പ​രോ​ധം നീ​ക്കു​ക, ഇ​റാ​ന്‍റെ എ​ണ്ണ​യ്ക്കു മേ​ലു​ള്ള ഉ​പ​രോ​ധം പി​ൻ​വ​ലി​ക്കു​ക, ഇ​റാ​ന്‍റെ ആ​സ്തി​ക​ൾ മ​ര​വി​പ്പി​ച്ച ന​ട​പ​ടി പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് നി​ബ​ന്ധ​ന​ക​ൾ. ഇ​വ അം​ഗീ​ക​രി​ക്കാ​ത്തി​ട​ത്തോ​ളം ഹോ​ർ​മു​സ് അ​ട​ഞ്ഞു​കി​ടി​ക്കു​മെ​ന്ന് ഇ​റാ​നു​വേ​ണ്ടി മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്ന ഉ​ന്ന​ത​ൻ മൊ​ഹ​മ്മ​ദ് ബാ​ഘ​ർ ഖ​ലി​ബാ​ഫ് ഇ​റാ​ന്‍റെ ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

International

ഇ​റാ​നു​മാ​യു​ള്ള വ്യാ​പാ​ര ഇ​ട​പാ​ടു​ക​ൾ നി​ർ​ത്തി​വ​ച്ച് യു​എ​ഇ

ദു​ബാ​യ്: ഇ​റാ​നു​മാ​യു​ള്ള എ​ല്ലാ വ്യാ​പാ​ര ഇ​ട​പാ​ടു​ക​ളും നി​ർ​ത്തി​വ​ച്ച് യു​എ​ഇ. ഇ​റാ​നു​മാ​യി ഒ​രു ത​ര​ത്തി​ലു​മു​ള്ള വ്യാ​പാ​ര, ധ​ന വി​നി​മ​യ​വും ന​ട​ത്തി​ല്ലെ​ന്ന് യു​എ​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. യു​എ​ഇ​ക്ക് നേ​രെ​യു​ണ്ടാ​യ മി​സൈ​ൽ ആ​ക്ര​മ​ണ ഭീ​ഷ​ണി​ക്ക് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

ഇ​ന്ന​ലെ രാ​ത്രി​യാ​ണ് മി​സൈ​ൽ ആ​ക്ര​മ​ണ ഭീ​ഷ​ണി ചെ​റു​ത്ത​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ച​ത്. എ​ന്നാ​ൽ ആ​രോ​പ​ണം ഇ​റാ​ൻ നി​ഷേ​ധി​ച്ചു. യു​എ​ഇ​യെ ആ​ക്ര​മി​ച്ചി​ട്ടി​ല്ല എ​ന്നാ​ണ് ഇ​റാ​ന്‍റെ വി​ശ​ദീ​ക​ര​ണം.

International

ജൂണിലെ ഇടക്കാല ധാരണ അമേരിക്ക പാലിക്കാതെ ഹോർമുസ് തുറക്കില്ല; ഇറാൻ

 ടെഹ്റാൻ: ജൂണിലെ ഇടക്കാല ധാരണാ വ്യവസ്ഥകൾ പാലിക്കാൻ അമേരിക്ക തയാറാകാതെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്നാവർത്തിച്ച് ഇറാൻ. നാവിക ഉപരോധം പിൻവലിക്കുക, എണ്ണ വിൽക്കാൻ അനുവദിക്കുക, മരവിപ്പിച്ച ആസ്തികൾ വിട്ടുനല്കുക, സൈനികനടപടികളും ഭീഷണികളും നിർത്തുക തുടങ്ങിയവയാണ് ഇറാന്‍റെ ഉപാധികളെന്ന് പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖാലിബാഫ് പറഞ്ഞു.
ജൂൺ 17നാണ് ഇറാനും അമേരിക്കയും ഇടക്കാല ധാരണയുണ്ടാക്കിയത്. പശ്ചിമേഷ്യാ പ്രശ്നങ്ങളും ഇറാന്‍റെ ആണവപദ്ധതികളും അവസാനിപ്പിക്കാനുള്ള ചർച്ചകളും ധാരണയിൽ നിർദേശിച്ചിരുന്നു.
ഹോർമുസ് കടലിടുക്കിന്‍റെ നിയന്ത്രണത്തെച്ചൊല്ലി ഇരു വിഭാഗം വൈകാതെ ധാരണയിൽനിന്ന് പിന്മാറുകയായിരുന്നു. ധാരണ അവസാനിച്ചുവെന്ന് അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് ജൂലൈ ഏഴിന് പ്രഖ്യാപിച്ചു. ധാരണ റദ്ദാക്കിയെന്ന് ഇറാനും പിന്നാലെ അറിയിച്ചു.

 

International

അ​മേ​രി​ക്ക​യു​മാ​യി ഒ​രു ച​ർ​ച്ച​യും ന​ട​ത്തു​ന്നി​ല്ല; ട്രം​പി​ന്‍റെ അ​വ​കാ​ശ​വാ​ദം ത​ള്ളി ഐ​ആ​ർ​ജി​സി

ടെ​ഹ്റാ​ൻ: ഇ​റാ​ൻ സൈ​ന്യ​വു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ അ​വ​കാ​ശ​വാ​ദം ത​ള്ളി ഇ​സ്‌​ലാ​മി​ക് റെ​വ​ല്യൂ​ഷ​ന​റി ഗാ​ർ​ഡ് കോ​ർ​പ്സ്. ഐ​ആ​ർ​ജി​സി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും അ​മേ​രി​ക്ക​യ്ക്കും ഇ​ട​യി​ൽ ഒ​രു ച​ർ​ച്ച​യും ന​ട​ക്കു​ന്നി​ല്ലെ​ന്ന് ഐ​ആ​ർ​ജി​സി വ​ക്താ​വ് ഹു​സൈ​ൻ മൊ​ഹേ​ബി അ​റി​യി​ച്ചു.

യു​ദ്ധ​ത്തി​ലെ പ​രാ​ജ​യ​ത്തി​ന്‍റെ​യും നി​രാ​ശ​യു​ടെ​യും ഫ​ല​മാ​യി ട്രം​പ് അ​നു​ഭ​വി​ച്ച മാ​ന​സി​ക​ഭ്ര​മ​ങ്ങ​ളും പേ​ടി​സ്വ​പ്ന​ങ്ങ​ളും മൂ​ല​മു​ണ്ടാ​യ വെ​റും മി​ഥ്യാ​ധാ​ര​ണ​ക​ൾ മാ​ത്ര​മാ​ണി​തെ​ന്നും ഹു​സൈ​ൻ മൊ​ഹേ​ബി പ​രി​ഹ​സി​ച്ചു.

ഐ​ആ​ർ​ജി​സി ത​ങ്ങ​ളു​ടെ നി​ല​പാ​ടു​ക​ൾ യു​ദ്ധ​ക്ക​ള​ത്തി​ലാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ന​യ​ത​ന്ത്ര കാ​ര്യ​ങ്ങ​ൾ ഇ​സ്‌​ലാ​മി​ക് റി​പ​ബ്ലി​ക്കി​ലെ മ​റ്റ് വി​ഭാ​ഗ​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന​വ​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. നി​ല​വി​ൽ അ​മേ​രി​ക്ക​യു​മാ​യി ഒ​രു ച​ർ​ച്ച​യും ന​ട​ക്കു​ന്നി​ല്ലെ​ന്നും മൊ​ഹേ​ബി കൂ​ട്ടി​ച്ചേ​ർ​ത്തു.

തി​ങ്ക​ളാ​ഴ്ച​യാ​ണ് ഐ​ആ​ർ​ജി​സി​യു​മാ​യി അ​മേ​രി​ക്ക ബ​ന്ധം സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് രം​ഗ​ത്തെ​ത്തി​യ​ത്.

International

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം; ഹോ​ർ​മു​സ് വി​ഷ​യ​ത്തി​ൽ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യി ഇ​റാ​ൻ

ടെ​ഹ്റാ​ൻ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ച​ര​ക്ക് ഗ​താ​ഗ​തം സം​ബ​ന്ധി​ച്ച് ഒ​മാ​നു​മാ​യി ന​ട​ത്തു​ന്ന ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യി ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി. ഹോ​ർ​മു​സ് തു​റ​ക്കു​ന്ന​ത് ജൂ​ണി​ൽ ഒ​പ്പു​വെ​ച്ച ധാ​ര​ണാ​പ​ത്ര​ത്തി​ൽ അ​മേ​രി​ക്ക​യു​ടെ നി​ല​പാ​ടി​നെ ആ​ശ്ര​യി​ച്ചാ​കു​മെ​ന്നും ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി.

ഖ​ത്ത​ർ സൈ​ന്യ​ത്തി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള ഇ​റേ​നി​യ​ൻ പൈ​ല​റ്റു​മാ​രു​ടെ വി​ഷ​യ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ഇ​റാ​ൻ സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​റാ​നെ സാ​മ്പ​ത്തി​ക​മാ​യി കൂ​ടു​ത​ൽ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ക​യാ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​റി​യി​ച്ചു.

ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ച്ച് ഇ​റാ​നെ സാ​മ്പ​ത്തി​ക​മാ​യി കൂ​ടു​ത​ൽ പ്ര​തി​രോ​ധ​ത്തി​ലാ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​യ​ർ​ന്ന ഇ​ന്ധ​ന​വി​ല കു​റ​ച്ചു​കാ​ലം കൂ​ടി ജ​ന​ങ്ങ​ൾ സ​ഹി​ക്കേ​ണ്ടി വ​രു​മെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

 

International

ഹോർമുസിനെ അമേരിക്കൻ പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ്; മിഥ്യാഭ്രമം വെടിഞ്ഞ് പരാജയം അംഗീകരിക്കണമെന്ന് ഇറാൻ

ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് എന്നും തങ്ങളുടേതായിരിക്കുമെന്ന് ഇറാൻ. ഹോർമുസ് കടലിടുക്കിനെ അമേരിക്കൻ പ്രദേശമായി പ്രഖ്യാപിക്കുമെന്ന് പ്രസിഡന്‍റ് ട്രംപ് പറഞ്ഞതിനോടുള്ള പ്രതികരണമായിട്ടാണ് ഇറാൻ ഇക്കാര്യം വ്യക്തമാക്കിയത്.
“ഹോർമുസ് ഇറാന്‍റേതായിരുന്നു, ഇറാന്‍റേതാണ്, ഇറാന്‍റെതായിരിക്കും”- ഇറേനിയൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി കാസിം ഗരിബബാദി സോഷ്യൽ മീഡിയയിൽ കുറിച്ചു.
“ഇറാന്‍റെ ഉത്തരവു പ്രകാരമായിരിക്കും ഹോർമുസ് അടയ്ക്കുന്നതും തുറക്കുന്നതും. ഹോർമുസിനെ ഉടൻ അമേരിക്കൻ പ്രദേശമായി പ്രഖ്യാപിക്കുമെന്നാണ് ട്രംപ് പറഞ്ഞത്. ട്വീറ്റിലൂടെയോ, വിമാനവാഹിനി ഉപയോഗിച്ച,ോ ഉത്തരവ് പുറപ്പെടുവിച്ചോ, തെരഞ്ഞെടുപ്പ് പ്രസംഗത്തിലൂടെയോ ഹോർമുസിനെ പിടിച്ചെടുക്കാനാവില്ല”. അമേരിക്ക മിഥ്യാഭ്രമം വെടിഞ്ഞ് പരാജയമെന്ന യാഥാർഥ്യം അംഗീകരിക്കാത്തിടത്തോളം ഹോർമുസിൽ ഇറാൻ നാവികഉപരോധം തുടരുമെന്ന് കാസിം ഗരിബബാദി കൂട്ടിച്ചേർത്തു.
ന്യൂയോർക്കിൽ ഒരു രാഷ്‌ട്രീയ പരിപാടിക്കിടെയാണ് ട്രംപ് ഹോർമുസിനെ അമേരിക്കയുടെ സ്വന്തമാക്കുമെന്ന് പറഞ്ഞത്. ഇറാനുമേലുള്ള വിജയം ഉടൻ പൂർത്തിയാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഇറാനെന്ന പൈശാചിക രാജ്യം അണ്വായുധം സന്തമാക്കുന്നതിലും നല്ലതാണ് അമേരിക്കക്കാർ ഇന്ധനത്തിനായി അല്പം കൂടുതൽ പണം മുടക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. യുദ്ധം മൂലം ഇന്ധനവില വർധിച്ചതിൽ അമേരിക്കൻ ജനതയ്ക്കുള്ള എതിർപ്പ് ശമിപ്പിക്കാനാണ് ട്രംപ് ഇതു പറഞ്ഞത്.
ഹോർമുസിന്‍റെ പൂർണ നിയന്ത്രണം അമേരിക്കയ്ക്കാണെന്ന് ട്രംപ് ബുധനാഴ്ച അവകാശപ്പെട്ടിരുന്നു. ട്രംപ് നുണ പറയുകയാണെന്നാണ് ഇറാൻ പ്രതികരിച്ചത്. ഇതിനുശേഷം ഹോർമുസിലൂടെ പോയ കപ്പലുകളെ ഇറാൻ ആക്രമിച്ചിരുന്നു.
ഗൾഫ് രാജ്യങ്ങളിൽനിന്ന് ലോകത്തിലേക്ക് എണ്ണയെത്തുന്ന സമുദ്രപാതയിൽ സ്ഥിതിചെയ്യുന്ന ഹോർമുസ് കടലിടുക്ക് മാസങ്ങളായി ഇറാൻ അടച്ചിരിക്കുകയാണ്.

International

ട്രം​പ് വ്യ​വ​സ്ഥ​ക​ൾ അം​ഗീ​ക​രി​ക്ക​ണം; അ​തു​വ​രെ ഹോ​ർ​മു​സ് തു​റ​ക്കി​ല്ലെ​ന്ന് ഇ​റാ​ൻ

ടെ​ഹ്‌​റാ​ൻ: ത​ങ്ങ​ളു​ടെ വ്യ​വ​സ്ഥ​ക​ൾ അം​ഗീ​ക​രി​ക്കാ​തെ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ക്കി​ല്ലെ​ന്ന് ഇ​റാ​ൻ. ഇ​റാ​ന്‍റെ പു​തി​യ സു​പ്രീം നാ​ഷ​ണ​ൽ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല​യേ​റ്റ മു​ൻ ഐ​ആ​ർ​ജി​സി ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ് മൊ​ഹ്സെ​ൻ റെ​സാ​യി ആ​ണ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി രം​ഗ​ത്തെ​ത്തി​യ​ത്.

ചൈ​നീ​സ് അം​ബാ​സ​ഡ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് മൊ​ഹ്സെ​ൻ റെ​സാ​യി ത​ങ്ങ​ളു​ടെ നി​ല​പാ​ട് പ​ര​സ്യ​മാ​ക്കി​യ​ത്. ഇ​റാ​നെ​തി​രെ​യു​ള്ള ഉ​പ​രോ​ധ​വും യു​ദ്ധ​വും അ​വ​സാ​നി​പ്പി​ക്കു​ക​യും, ലെ​ബ​ന​നി​ലും ഗാ​സ​യി​ലു​മ​ട​ക്കം മേ​ഖ​ല​യി​ലു​ട​നീ​ളം വെ​ടി​നി​ർ​ത്ത​ലി​ന് സ​മ്മ​തി​ക്കു​ക​യും ചെ​യ്യു​ന്ന​തു​വ​രെ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ക്കി​ല്ലെ​ന്നാ​ണ് ഇ​റാ​ന്‍റെ പ്ര​ഖ്യാ​പ​നം.

അ​തേ​സ​മ​യം ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ത​ങ്ങ​ളു​ടെ അ​ധീ​ന​ത​യി​ലാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ക​ഴി​ഞ്ഞ ദി​വ​സം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ന്‍റെ പൂ​ർ​ണ നി​യ​ന്ത്ര​ണം യു​എ​സ് നാ​വി​ക​സേ​ന​യു​ടെ കീ​ഴി​ലാ​ണെ​ന്നും ത​ങ്ങ​ൾ അ​ത് കൈ​വ​ശം സൂ​ക്ഷി​ക്കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ പ​ങ്കു​വെ​ച്ച പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഡോ​ണ​ൾ​ഡ് ട്രം​പ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഹോ​ർ​മു​സ് വി​ഷ​യ​ത്തി​ൽ ഇ​റാ​ന് ഇ​നി ഒ​ന്നും ചെ​യ്യാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. നി​ല​വി​ൽ ഇ​റാ​ന് സ്വ​ന്ത​മാ​യി ഒ​രു നാ​വി​ക​സേ​ന​യോ വ്യോ​മ​സേ​ന​യോ ഇ​ല്ലെ​ന്നും ട്രം​പ് ആ​രോ​പി​ച്ചു.

International

‌‌‌ഹോ​ർ​മു​സി​ൽ ഇ​റാ​ന് ഇ​നി ഒ​ന്നും ചെ​യ്യാ​നി​ല്ല; നി​യ​ന്ത്ര​ണം യു​എ​സി​നെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ത​ങ്ങ​ളു​ടെ അ​ധീ​ന​ത​യി​ലാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ന്‍റെ പൂ​ർ​ണ നി​യ​ന്ത്ര​ണം യു​എ​സ് നാ​വി​ക​സേ​ന​യു​ടെ കീ​ഴി​ലാ​ണെ​ന്നും ത​ങ്ങ​ൾ അ​ത് കൈ​വ​ശം സൂ​ക്ഷി​ക്കു​മെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി.

ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ പ​ങ്കു​വെ​ച്ച പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഡോ​ണ​ൾ​ഡ് ട്രം​പ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഹോ​ർ​മു​സ് വി​ഷ​യ​ത്തി​ൽ ഇ​റാ​ന് ഇ​നി ഒ​ന്നും ചെ​യ്യാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. നി​ല​വി​ൽ ഇ​റാ​ന് സ്വ​ന്ത​മാ​യി ഒ​രു നാ​വി​ക​സേ​ന​യോ വ്യോ​മ​സേ​ന​യോ ഇ​ല്ലെ​ന്നും ട്രം​പ് ആ​രോ​പി​ച്ചു.

ഇ​റാ​നി​ലെ സൈ​നി​ക​ർ​ക്ക് ശ​മ്പ​ളം ല​ഭി​ക്കു​ന്നി​ല്ലെ​ന്നും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ത​ങ്ങ​ളു​ടെ നാ​വി​ക ഉ​പ​രോ​ധ​ത്തെ എ​ല്ലാ​വ​രും ഉ​രു​ക്ക് മ​തി​ൽ എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ക്കു​ന്ന​തെ​ന്നും ട്രം​പ് ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ഇ​സ്‌​ലാ​മി​ക് റെ​വ​ല്യൂ​ഷ​ന​റി ഗാ​ർ​ഡ് കോ​ർ ത​ക​ർ​ച്ച​യി​ലാ​ണെ​ന്നും അ​വ​ർ പ്രാ​ണ​ൻ ര​ക്ഷാ​ർ​ഥം ഓ​ടു​ക​യാ​ണെ​ന്നും ട്രം​പ് പ​രി​ഹ​സി​ച്ചു. ഇ​റാ​ൻ ഇ​നി പ​ശ്ചി​മേ​ഷ്യ​യി​ലെ ഗു​ണ്ട​യ​ല്ലെ​ന്ന് പ​റ​യു​ന്ന പോ​സ്റ്റ് അ​ല്ലാ​ഹു​വി​നെ സ്തു​തി​ച്ചാ​ണ് ട്രം​പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

International

യുഎസ് വ്യോമാക്രമണത്തിലെ നാശത്തിന്‍റെ ഫോട്ടോ സിഎൻഎൻ ചാനലിനു നല്കിയത് വലിയ കുറ്റം; ഇറേനിയൻ വനിതാ മാധ്യമപ്രവർത്തകയ്ക്ക് 15 വർഷം തടവ്

 ടെഹ്റാൻ: അമേരിക്കൻ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളുടെ ചിത്രം സിഎൻഎൻ ചാനലിനു നല്കിയ പ്രമുഖ വനിതാ ഫോട്ടോ ജേർണലിസ്റ്റ് യാൽദ മോയിയേരിക്ക് ഇറേനിയൻ കോടതി 15 വർഷത്തെ തടവുശിക്ഷ വിധിച്ചു. ഇറാനിലെ ദേശീയ മാധ്യമപ്രവർത്തക ദിനമായ ഓഗസ്റ്റ് എട്ടിനാണ് ശിക്ഷ വിധിച്ചതെന്നതും ശ്രദ്ധേയമായി.
ഈ വർഷം ജനുവരിയിലുണ്ടായ സർക്കാർവിരുദ്ധ പ്രക്ഷോഭത്തിനിടെ ഇറേനിയൻ വിപ്ലവഗാർഡിലെ ഇന്‍റലിജൻസ് വിഭാഗം യാൽദയുടെ വീട് റെയ്ഡ് ചെയ്ത് ഫോണും ലാപ്ടോപ്പും മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. മാർച്ചിൽ അമേരിക്ക ഇറാനെ ആക്രമിക്കാൻ തുടങ്ങിയ ശേഷം രണ്ടാമതും റെയ്ഡ് നടത്തി സാധനങ്ങൾ എടുത്തുകൊണ്ടുപോയി. കുട്ടിക്കാലം മുതൽ ഉപയോഗിച്ചിരുന്ന കാമറ പോലും കൊണ്ടുപോയി എന്നാണ് യാൽദ പറഞ്ഞത്. തുടർന്ന് പലവിധ ചോദ്യംചെയ്യലുകൾക്കു വിധേയയായി.
അമേരിക്കയിലെയും ഇസ്രയേലിലെയും സ്ഥാപനങ്ങൾക്കു ഫോട്ടോകൾ കൈമാറി, ഇറാന്‍റെ ശത്രുക്കളായ മാധ്യമങ്ങൾക്ക് അഭിമുഖം നല്കി തുടങ്ങിയ കുറ്റങ്ങളാണ് യാൽദയ്ക്കെതിരേ ചുമത്തിയത്. എന്നാൽ, അമേരിക്കൻ വ്യോമാക്രമണത്തിലുണ്ടായ നാശനഷ്ടത്തിന്‍റെ ഫോട്ടോകൾ അമേരിക്കയിലെ സിഎൻഎൻ ചാനലിനു നല്കുകയാണ് ചെയ്തതെന്ന് യാൽദ വ്യക്തമാക്കി. ഇതിനു പുറമേ തന്‍റെ റിപ്പോർട്ടിംഗുമായി ബന്ധപ്പെട്ട് ഒരഭിമുഖത്തിലും പ്രത്യക്ഷപ്പെട്ടു.
2025 ജൂണിൽ ഇസ്രയേലുമായുണ്ടായ 12ദിന യുദ്ധത്തിനുപിന്നാലെ ചാരവൃത്തി തടയാൻ ഇറേനിയൻ ഭരണകൂടം കൊണ്ടുവന്ന പ്രത്യേക നിയമപ്രകാരമാണ് യാൽദയെ വിചാരണ ചെയ്തു ശിക്ഷിച്ചത്. കോടതിയിലെത്തിയ യാൽദയ്ക്ക് ഔദ്യോഗികമായി കേസ് രേഖകൾ ലഭിച്ചിരുന്നില്ല. കൂടെയുണ്ടായിരുന്ന ഒരു സുഹൃത്ത് കുറ്റപത്രത്തിലെ ആരോപണങ്ങൾ കുറിച്ചെടുക്കുകയായിരുന്നു.
ഇറാനിലെ വനിതാ അവകാശ പോരാട്ടങ്ങൾക്കൊപ്പം നിലയുറപ്പിച്ചിരിക്കുന്ന യാൽദ ഇതിനു മുന്പും പലവട്ടം ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളതാണ്. 2022ലെ ഹിജാബ് പ്രക്ഷോഭം റിപ്പോർട്ട് ചെയ്തതിന്‍റെ പേരിൽ എട്ടു വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു. പൊതുമാപ്പു പ്രകാരം മൂന്നു മാസത്തിനുശേഷം ജയിലിൽനിന്ന് മോചിതയായി.

 

 

 

 

 

 

International

ഹോർമുസ് തുറക്കണമെന്ന് യുഎസ്; മരവിപ്പിച്ച ആസ്തികൾ വിട്ടുതരണമെന്ന് ഇറാൻ; പശ്ചിമേഷ്യാ സംഘർഷത്തിനു മുഴുവൻ പരിഹാരം ലക്ഷ്യമിട്ട ഇടക്കാല ധാരണ പെട്ടിയിൽതന്നെ

 ദുബായ്: ഗൾഫ് യുദ്ധത്തിന് അന്ത്യം കാണാനുള്ള ശ്രമങ്ങളിൽ ഇറാനും അമേരിക്കയും വിട്ടുവീഴ്ചയ്ക്കു തയാറാക്കുന്നില്ലെന്ന് മുതിർന്ന ഇറേനിയൻ വൃത്തങ്ങൾ പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ജൂണിൽ ഇറാനും അമേരിക്കയും തമ്മിലുണ്ടാക്കിയ ഇടക്കാലധാരണ പുനരുജ്ജീവിപ്പിക്കുന്നതിൽ പുരോഗതിയില്ല.
പശ്ചിമേഷ്യയിലെ എല്ലാ സംഘർഷങ്ങൾക്കും സ്ഥിരം പരിഹാരം കാണാൻ ലക്ഷ്യമിട്ടാണ് ജൂണിൽ ഇടക്കാല ധാരണ ഉണ്ടാക്കിയത്. 60 ദിവസത്തേക്കു സമ്മതിച്ച ധാരണ ഇരു കക്ഷികൾക്കും താത്പര്യമുണ്ടെങ്കിൽ നീട്ടാം. ഇക്കാലയളവിൽ ഇറാന്‍റെ ആണവ പദ്ധതികൾ അവസാനിപ്പിക്കുന്നതിനും ഇറാനെതിരായ ഉപരോധങ്ങൾ പിൻവലിക്കുന്നതിനും അന്തിമധാരണ ഉണ്ടാക്കാനും തീരുമാനിച്ചു.
എന്നാൽ, ധാരണ അവസാനിച്ചുവെന്ന് ജൂലൈ ഏഴിന് അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് പ്രഖ്യാപിച്ചു. ധാരണ ഉപേക്ഷിക്കുന്നതായി ഇറാനും പിന്നീട് അറിയിച്ചു.
ധാരണപ്രകാരം സുപ്രധാന എണ്ണക്കടത്തുപാതയായ ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാൻ തയായില്ല എന്നാണ് അമേരിക്ക പറഞ്ഞത്. മരവിപ്പിച്ച ആസ്തികൾ വിട്ടുതരാനും നാവികഉപരോധം പിൻവലിക്കാനും അമേരിക്ക തയാറായില്ലെന്ന് ഇറാനും ആരോപിച്ചു.
ഇടക്കാല ധാരണ പുനരുജ്ജീവിപ്പിക്കാനും അതു നടപ്പാക്കുന്നതിന് സമയക്രമം നിശ്ചയിക്കാനും ചർച്ച നടന്നതായി ഇറേനിയൻ വൃത്തങ്ങൾ പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ ഒരുവിധ പുരോഗതിയും ഉണ്ടായിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

International

നിലപാടിൽ വിട്ടുവീഴ്ചയില്ലാതെ ഇറാനും യുഎസും; ചെങ്കടലിലും ഹോർമുസിലും കപ്പലുകൾ ആക്രമിക്കപ്പെട്ടു

ദുബായ്: ഇറാൻ‌ യുദ്ധം അവസാനിക്കുന്നതു സംബന്ധിച്ച് അവ്യക്തത തുടരുന്നതിനിടെ സുപ്രധാന എണ്ണക്കടുത്തു പാതകളിൽ കപ്പലാക്രമണം തുടരുന്നു.
ചെങ്കടലിലെ ബാബ് അൽ മൻഡെപ് കടലിടുക്കിലുണ്ടായ ആക്രമണത്തിൽ ആറു പേരാണ് കൊല്ലപ്പെട്ടത്. മറ്റൊരു സംഭവത്തിൽ ഗൾഫിലെ ഹോർമുസ് കടലിടുക്കിലേക്കു പ്രവേശിക്കാൻ ശ്രമിച്ച കപ്പലിനു നേർക്ക് അമേരിക്കയും മിസൈൽ പ്രയോഗിച്ചു.
ഈജിപ്തിൽ രജിസ്റ്റർ ചെയ്ത ചെറിയ ചരക്കുകപ്പലാണ് ചൊവ്വാഴ്ച ചെങ്കടലിൽ ആക്രമിക്കപ്പെട്ടത്. ഇറാന്‍റെ പിന്തുണയുള്ള യെമനിലെ ഹൂതികളാണ് ആക്രമണം നടത്തിയതെന്നു കരുതുന്നു. കപ്പലിലെ നാലു ജീവനക്കാരും യെമനിലെ ഔദ്യോഗിക ഭരണകൂടത്തിന്‍റെ ഭാഗമായ കോസ്റ്റ് ഗാർഡിലെ രണ്ട് അംഗങ്ങളുമാണ് കൊല്ലപ്പെട്ടത്.
ഹൂതികൾ സൗദിക്ക് നാവികഉപരോധം പ്രഖ്യാപിച്ചശേഷം ചെങ്കടലിലെ കപ്പലാക്രമണത്തിൽ ആളുകൾ കൊല്ലപ്പെടുന്ന ആദ്യ സംഭവമാണിത്. സൈനിക ഉപകരണങ്ങള്‌ കയറ്റിയ സൗദി കപ്പലാണ് ആക്രമിച്ചതെന്ന് ഹൂതികൾ പറഞ്ഞു.
പാനമ‍യിൽ രജിസ്റ്റർ ചെയ്ത കപ്പലാണ് ഹോർമുസിനു സമീപം ആക്രമിക്കപ്പെട്ടത്. ഇറാനെതിരായ അമേരിക്കൻ നാവിക ഉപരോധം ലംഘിച്ചതിന്‍റെ പേരിലായിരുന്നു ആക്രമണമെന്ന് അമേരിക്കൻ സേന അറിയിച്ചു. ഉപരോധം ലംഘിക്കരുതെന്ന് ആവർത്തിച്ചാവശ്യപ്പെട്ടിട്ടും കപ്പൽ അനുസരിച്ചില്ല.
യുഎസ് സേന ഹെലികോപ്റ്ററിൽനിന്ന് കപ്പലിലേക്കു മിസൈലുകൾ തൊടുക്കുകയായിരുന്നു. കപ്പലിന്‍റെ പ്രവർത്തനം നിലച്ചതായി സൂചനയുണ്ട്. ഒമാൻ ഉൾക്കടലിലേക്കു സഞ്ചരിച്ച കപ്പൽ പാക്കിസ്ഥാൻ തീരത്തുവച്ചാണ് ആക്രമിക്കപ്പെട്ടതെന്നും പറയുന്നു.
ഇതിനിടെ, ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ കാര്യമായി വിജയം കാണുന്നില്ല. അമേരിക്ക ഉപാധികൾ പാലിക്കാതെ ഹോർമുസ് തുക്കില്ലെന്നാണ് ഇറാൻ അറിയിച്ചിരിക്കുന്നത്. മരവിപ്പിച്ചിരിക്കുന്ന ആസ്തികൾ വിട്ടു നല്കുക, ഗാസയും ലബനനും അടക്കം പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുക എന്നിവയാണ് ഇറാന്‍റെ ഉപാധികൾ.
50 വർഷത്തിനിടെ യുദ്ധത്തിലും പ്രതിഷേധത്തിലും ആളുകൾ കൊല്ലപ്പെട്ടതിന് ഇറാനും നഷ്ടപരിഹാരം നല്കണമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ട്രംപും ആവശ്യപ്പെട്ടിട്ടുണ്ട്.

International

ഇ​റാ​ൻ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം: ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഇ​റാ​നി​ൽ നി​ന്ന് ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ടാ​ൻ അ​മേ​രി​ക്ക. സ​മാ​ധാ​ന​ച​ർ​ച്ച​ക​ളു​ടെ ഭാ​ഗ​മാ​യി ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​റി​യി​ച്ചു. അ​ഞ്ച് പ​തി​റ്റാ​ണ്ടാ​യി ഇ​റാ​ന്‍റെ പി​ന്തു​ണ​യോ​ടെ ന​ട​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളും അ​തി​ക്ര​മ​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ആ​വ​ശ്യം.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​മാ​ധാ​ന​ച​ർ​ച്ച​ക​ളി​ൽ വി​ഷ​യം ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. അ​മേ​രി​ക്ക-​ഇ​സ്ര​യേ​ൽ സൈ​നി​ക ന​ട​പ​ടി​ക​ളെ തു​ട​ർ​ന്ന് ഇ​റാ​നി​ലു​ണ്ടാ​യ നാ​ശ​ന​ഷ്‌​ട​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ഇ​സ്‌​ലാ​മി​ക് റി​പ​ബ്ലി​ക് പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇ​തി​ന് മ​റു​പ​ടി​യാ​യാ​ണ് സ​മാ​ന​മാ​യി താ​നും ന​ഷ്‌​ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ന്ന് ട്രം​പ് അ​റി​യി​ച്ച​ത്. ഇ​റാ​ൻ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ കൊ​ല്ല​പ്പെ​ട്ട​തും പ​രി​ക്കേ​റ്റ​വ​രു​മാ​യ എ​ല്ലാ​മ​നു​ഷ്യ​ർ​ക്കു​മാ​യി ഇ​റാ​ൻ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് കൂ​ട്ടി​ച്ചേ​ർ​ത്തു.

International

വ്യവസ്ഥകൾ അംഗീകരിക്കാതെ ഹോർമുസ് തുറക്കില്ല: ഇറാൻ

ടെ​​​ഹ്‌​​​റാ​​​ൻ: അ​​​മേ​​​രി​​​ക്ക ത​​​ങ്ങ​​​ളു​​​ടെ നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ അം​​​ഗീ​​​ക​​​രി​​​ക്കാ​​​തെ ഹോ​​​ർ​​​മുസ് ക​​​ട​​​ലി​​​ടുക്കി​​​ലൂ​​​ടെ​​​യു​​​ള്ള ക​​​പ്പ​​​ൽ ഗ​​​താ​​​ഗ​​​തം പു​​​നഃ​​​സ്ഥാ​​​പി​​​ക്കി​​​ല്ലെ​​​ന്ന് ഇ​​​റാ​​​ൻ. അ​​​മേ​​​രി​​​ക്ക തു​​​റ​​​മു​​​ഖ, സാ​​​മ്പ​​​ത്തി​​​ക ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ൾ പി​​​ൻ​​​വ​​​ലി​​​ച്ച് യു​​​ദ്ധ​​​ത്തി​​​ലു​​​ണ്ടാ​​​യ നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ൾ​​​ക്കു ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ം ന​​​ൽ​​​കി​​​യെ​​​ങ്കി​​​ൽ മാ​​​ത്ര​​​മേ വീ​​​ട്ടുവീ​​​ഴ്ച​​​യ്ക്കു​​ള്ളൂവെ​​​ന്ന് ഇ​​​റാ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം വ്യ​​​ക്ത​​​മാ​​​ക്കി.

ലോ​​​ക​​​ത്തെ ആ​​​കെ എ​​​ണ്ണ​​​വി​​​ത​​​ര​​​ണ​​​ത്തി​​​ന്‍റെ അ​​​ഞ്ചി​​​ലൊ​​​ന്ന് ഭാ​​​ഗ​​​വും ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന ഹോ​​​ർ​​​മൂ​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് അ​​​ട​​​ച്ചി​​​ട്ട​​​ത് ആ​​​ഗോ​​​ള ഊ​​​ർ​​​ജ​​വി​​​പ​​​ണി​​​യെ​​​യും സാ​​​മ്പ​​​ത്തി​​​ക​​​രം​​​ഗ​​​ത്തെ​​​യും രൂ​​​ക്ഷ​​​മാ​​​യി ബാ​​​ധി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ഹോ​​​ർ​​​മൂ​​​സി​​​ൽ താ​​​ത്കാ​​​ലി​​​ക ക​​​പ്പ​​​ൽ​​​പ്പാ​​​ത നി​​​ർ​​​മി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഒ​​​മാ​​​നു​​​മാ​​​യി ഇ​​​റാ​​​ൻ ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്തു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും പൂ​​​ർ​​​ണ അ​​​നു​​​മ​​​തി, അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്ക് വി​​​ധേ​​​യ​​​മാ​​​യി​​​രി​​​ക്കും.

International

ഇ​റാ​നി​ൽ കാ​ൽ​കു​ത്തി​യാ​ൽ അ​മേ​രി​ക്ക​യ്ക്ക് പൊ​ള്ളും; താ​ക്കീ​തു​മാ​യി ക​ര​സേ​നാ ക​മാ​ൻ​ഡ​ർ

ടെഹ്റാൻ: ഇ​റാ​നി​ൽ സൈ​നി​ക ഇ​ട​പെ​ട​ലു​ണ്ടാ​യാ​ൽ അ​മേ​രി​ക്ക​യ്ക്ക് ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് ഇ​റാ​ൻ ക​ര​സേ​നാ ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ അ​ലി ജ​ഹാ​ൻ​ഷാ​ഹി. ഏ​തെ​ങ്കി​ലും അ​മേ​രി​ക്ക​ൻ സൈ​നി​ക​ർ ഇ​റാ​ൻ മ​ണ്ണി​ൽ കാ​ലു​കു​ത്തി​യാ​ൽ അ​വ​രെ ത​ട​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ത്രു​വി​ന്‍റെ ഏ​ത് നീ​ക്ക​ത്തി​നും ശ​ക്ത​വും പ്ര​തി​രോ​ധാ​ത്മ​ക​വു​മാ​യ മ​റു​പ​ടി ന​ൽ​കാ​ൻ ഇ​റാ​ൻ സൈ​ന്യം സ​ജ്ജ​മാ​ണെ​ന്ന് ജ​ഹാ​ൻ​ഷാ​ഹി വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തി​ന്‍റെ അ​തി​ർ​ത്തി​ക​ളി​ൽ ക​ര​സേ​ന പൂ​ർ​ണ യു​ദ്ധ​സ​ജ്ജ​ത​യി​ലാ​ണ്. അ​തി​ർ​ത്തി​യി​ലെ സൈ​നി​ക നീ​ക്ക​ങ്ങ​ളും ഭീ​ഷ​ണി​ക​ളും നി​ര​ന്ത​രം നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം അ​മേ​രി​ക്ക​യു​മാ​യി നേ​രി​ട്ടു​ള്ള ച​ർ​ച്ച​ക​ൾ നി​ല​വി​ൽ ന​ട​ക്കു​ന്നി​ല്ലെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സെ​യ്യി​ദ് അ​ബ്ബാ​സ് അ​രാ​ഗ്ചി വ്യ​ക്ത​മാ​ക്കി. വി​വി​ധ ഇ​ട​നി​ല​ക്കാ​ർ വ​ഴി​യാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളും സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​മേ​രി​ക്ക​യു​മാ​യി വീ​ണ്ടും നേ​രി​ട്ട് ച​ർ​ച്ച​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് നേ​ര​ത്തെ​യു​ണ്ടാ​യ ക​രാ​ർ ലം​ഘ​ന​ങ്ങ​ൾ​ക്ക് അ​വ​ർ മ​റു​പ​ടി ന​ൽ​ക​ണം.

ഇ​റാ​നും ഒ​മാ​നും ത​മ്മി​ൽ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ക​പ്പ​ൽ ഗ​താ​ഗ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ അ​മേ​രി​ക്ക​യി​ൽ​നി​ന്നു​ള്ള ന​ഷ്ട​പ​രി​ഹാ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ല വ്യ​വ​സ്ഥ​ക​ൾ പാ​ലി​ച്ചാ​ൽ മാ​ത്ര​മേ ക​ട​ലി​ടു​ക്ക് വീ​ണ്ടും തു​റ​ക്കു​ക​യു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ നേ​ര​ത്തെ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഗ​താ​ഗ​ത സം​വി​ധാ​നം ഇ​നി അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് ഇ​റാ​ന്‍റെ നി​ല​പാ​ട്. പു​തി​യ ഗ​താ​ഗ​ത​പാ​ത​യ്ക്ക് സാ​ങ്കേ​തി​ക​വും നി​യ​മ​പ​ര​വു​മാ​യ നി​ര​വ​ധി ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്നും അ​രാ​ഗ്ചി പ​റ​ഞ്ഞു.

 

 

International

അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് വി​രാ​മം; ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് പ​ര​മോ​ന്ന​ത നേ​താ​വി​നെ സ​ന്ദ​ർ​ശി​ച്ചു

ടെ​ഹ്‌​റാ​ൻ: ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് അ​യ​ത്തൊ​ള്ള മൊ​ജ്ത​ബ ഖ​മേ​നി​യെ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സെ​ഷ്കി​യ​ൻ സ​ന്ദ​ർ​ശി​ച്ചു. ഖ​മേ​നി​യു​ടെ ഓ​ഫീ​സാ​ണ് ഞാ​യ​റാ​ഴ്ച ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്. അ​മേ​രി​ക്ക​ൻ ആ​ക്ര​മ​ണ​ത്തി​ൽ അ​യ​ത്തൊ​ള്ള മൊ​ജ്ത​ബ ഖ​മേ​നി​ക്ക് പ​രി​ക്കേ​റ്റെ​ന്നും അ​ദ്ദേ​ഹം അ​തീ​വ​ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

ചു​മ​ത​ല​യേ​റ്റെ​ടു​ത്ത​തി​നു​ശേ​ഷം പ​ര​മോ​ന്ന​ത നേ​താ​വ് ഇ​തു​വ​രെ പൊ​തു​വേ​ദി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടി​ല്ല. പ്ര​സി​ഡ​ന്‍റാ​യു​ള്ള ത​ന്‍റെ മൂ​ന്നാം വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ലാ​ണ് പെ​സെ​ഷ്കി​യ​ൻ മൊ​ജ്ത​ബ ഖ​മേ​നി​യെ സ​ന്ദ​ർ​ശി​ച്ച​തെ​ന്നും ഇ​രു​വ​രും ച​ർ​ച്ച​ക​ൾ ന​ട​ത്തി​യെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന തീ​യ​തി വ്യ​ക്ത​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ യു​എ​സും ഇ​സ്ര​യേ​ലും ചേ​ർ​ന്ന് ആ​രം​ഭി​ച്ച യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മേ​രി​ക്ക​യു​മാ​യി ഇ​റാ​ൻ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു​വെ​ങ്കി​ലും ധാ​ര​ണ പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. രാ​ജ്യ​ത്തി​ന്‍റെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളും ഭാ​വി​യി​ലെ സാ​ധ്യ​ത​ക​ളും കൂ​ടി​ക്കാ​ഴ്ച​യി​ൽ വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്ത​താ​യി ഖ​മേ​നി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം പ​ര​മോ​ന്ന​ത നേ​താ​വി​ന്‍റെ ആ​രോ​ഗ്യ​നി​ല സം​ബ​ന്ധി​ച്ച് വ​ലി​യ അ​ഭ്യൂ​ഹ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ഖ​മേ​നി ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള​തും മീ​റ്റിം​ഗു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തു​മാ​യ ചി​ത്ര​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ പു​റ​ത്തു​വി​ടു​മെ​ന്ന് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ്സ് വ്യ​ക്ത​മാ​ക്കി.

International

മു​ജ്ത​ബ ഖ​മ​ന​യി​ക്ക് എ​ന്ത് സം​ഭ​വി​ച്ചു?; നി​ല അ​തീ​വ ഗു​രു​ത​ര​മെ​ന്ന് റി​പ്പോ​ർ​ട്ട്

ടെ​ഹ്റാ​ൻ: ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് മു​ജ്ത​ബ ഖ​മ​ന​യി​യു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സെ​ഷ്കി​യാ​ന്‍റെ ഭ​ര​ണ​കൂ​ട​വു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള മാ​ധ്യ​മം ഇ​റാ​ൻ​വ​യ​റാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. മു​ജ്ത​ബ ഖ​മ​ന​യി​യു​ടെ ആ​രോ​ഗ്യ​നി​ല​യെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ ഇ​റാ​ൻ ഭ​ര​ണ​ത​ല​പ്പ​ത്ത് ശ​ക്ത​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 28ന് ​യു​എ​സും ഇ​സ്ര​യേ​ലും ന​ട​ത്തി​യ സം​യു​ക്ത വ്യോ​മാ​ക്ര​മ​ണ​ത്തി​ലാ​ണ് മു​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ല്ല അ​ലി ഖ​മ​ന​യി കൊ​ല്ല​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് മാ​ർ​ച്ച് എ​ട്ടി​നാ​ണ് അ​ദ്ദേ​ഹം പി​താ​വി​ന്‍റെ പി​ൻ​ഗാ​മി​യാ​യി പ​ര​മോ​ന്ന​ത നേ​തൃ​സ്ഥാ​ന​ത്തെ​ത്തി​യ​ത്.

എ​ന്നാ​ൽ അ​ധി​കാ​ര​മേ​റ്റ ശേ​ഷം മു​ജ്ത​ബ ഖ​മ​ന​യി പൊ​തു​വേ​ദി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​യി പു​റ​ത്തു​വ​ന്ന​ത് പ്ര​ധാ​ന​മാ​യും എ​ഴു​തി ത​യാ​റാ​ക്കി​യ പ്ര​സ്താ​വ​ന​ക​ളാ​ണ്. ഇ​തോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല സം​ബ​ന്ധി​ച്ച് നേ​ര​ത്തെ​യും പ​ല അ​ഭ്യൂ​ഹ​ങ്ങ​ളും ഉ​യ​ർ​ന്നി​രു​ന്നു.

ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ക​ന​ത്ത സു​ര​ക്ഷ​യി​ലാ​ണ് മു​ജ്ത​ബ ക​ഴി​യു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി നേ​രി​ട്ടു​ള്ള കൂ​ടി​ക്കാ​ഴ്ച​ക​ൾ​ക്ക് പ​ക​രം ഇ​ട​നി​ല​ക്കാ​രു​ടെ ശൃം​ഖ​ല​യി​ലൂ​ടെ​യാ​ണ് ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

മു​ജ്ത​ബ​യു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​ന്ന​ത് ഏ​റെ ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സെ​ഷ്കി​യാ​ൻ അ​ടു​ത്തി​ടെ പ​റ​ഞ്ഞ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. അ​തേ​സ​മ​യം അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല സം​ബ​ന്ധി​ച്ച പു​തി​യ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ക്ക് ഇ​റാ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ല​ഭി​ച്ചി​ട്ടി​ല്ല.

 

International

കരാർ കൊണ്ടു മാത്രം ഹോർമുസ് തുറക്കില്ല; നഷ്ടപരിഹാരവും വേണമെന്ന് ഇറാൻ


ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന്‍റെ നിയന്ത്രണത്തിനായി ഒമാനുമായി ഉടൻ കരാർ ഉണ്ടായേക്കുമെന്ന് ഇറാൻ. എന്നാൽ കരാർ ഉണ്ടായതുകൊണ്ട് ഹോർമുസ് തുറക്കില്ലെന്ന് ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും അവിടുത്തെ വിപ്ലവഗാർഡും മുന്നറിയിപ്പു നല്കി.
ഹോർമുസ് കടലിടുക്കിലെ പുതിയ കപ്പൽ പാത സംബന്ധിച്ച് ഇറാനും ഒമാനും കരാറിന്‍റെ വക്കിലാണെന്നാണ് അരാഗ്ചി പറഞ്ഞത്. എന്നാൽ, യുദ്ധത്തിൽ ഇറാനിലുണ്ടായ നാശത്തിന് അമേരിക്ക നഷ്ടപരിഹാരം നല്കുന്നതടക്കം മറ്റു പല വ്യവസ്ഥകൾക്കും വിധേയമായിട്ടായിരിക്കും ഹോർമുസ് തുറക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാന്‍റെ ഉപാധികൾ അമേരിക്ക അംഗീകരിച്ചാലേ ഹോർമുസ് തുറക്കൂവെന്ന് വിപ്ലവഗാർഡ് വക്താവ് ഹുസൈൻ മുഹെബ്ബിയും പറഞ്ഞു. ഉപാധികൾ എന്തൊക്കെയാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. പ്രാദേശികതലത്തിൽ നടക്കുന്ന ചർച്ചകളിൽ അമേരിക്ക ഇടപെടരുതെന്നും മുഹെബ്ബി ആവശ്യപ്പെട്ടു.
ഗൾഫ് രാജ്യങ്ങളിൽനിന്ന് ലോകത്തിലേക്ക് എണ്ണയെത്തുന്ന ഹോർമുസിന്‍റെ ഒരു വശത്ത് ഇറാനും മറുവശത്ത് ഒമാനുമാണ്. അമേരിക്ക ആക്രമച്ചതിനെത്തുടർന്ന് ഇറാൻ ഈ കടലിടുക്ക് പൂട്ടിയിരിക്കുകയാണ്.
ഹോർമുസ് തുറക്കാൻ ഇറാൻ-ഒമാൻ കരാർ ഉടനുണ്ടാകുമെന്ന സൂചന അമേരിക്കൻ വൃത്തങ്ങളും നല്കുന്നുണ്ട്. ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിച്ചതു മുതൽ പശ്ചിമേഷ്യയിൽ ഉടലെടുത്ത സംഘർഷാവസ്ഥ പൂർണമായി പരിഹരിക്കുന്ന വിപുലമായ ഉടന്പടിക്ക് ഹോർമുസ് കരാർ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
..........
യുഎഇ ടാങ്കർ ആക്രമിക്കപ്പെട്ടു
ഇതിനിടെ, ഹോർമുസ് കടലിടുക്കിൽ ഇന്നലെ യുഎഇ എണ്ണടാങ്കർ ആക്രമിക്കപ്പെട്ടു. യുഎഇ സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള അബുദാബി നാഷണൽ ഓയിൽ കന്പനിയുടെ കപ്പലിനു നേർക്ക് ഇറാൻ മിസൈൽ അയച്ചുവെന്നാണ് റിപ്പോർട്ട്. കപ്പൽ ജീവനക്കാർക്കു പരിക്കില്ല.

International

ഇറാനെ തള്ളിപ്പറഞ്ഞ വനിതകൾ ഇനി ഓസ്ട്രേലിയൻ പൗരന്മാർ

 
കാൻബെറ: ഇറേനിയൻ ഭരണകൂടത്തെ പരസ്യമായി തള്ളിപ്പറഞ്ഞ അവിടുത്തെ വനിതാ ഫുട്ബോൾ താരങ്ങളായ ആത്തിഫെ (34), ഫാത്തിമെ(22) എന്നിവർക്ക് ഓസ്ട്രേലിയൻ പൗരത്വം ലഭിച്ചു. പൗരത്വ സർട്ടിഫിക്കറ്റ് വിതരണം ചെയ്ത ചടങ്ങിൽ ഓസ്ട്രേലിയൻ ആഭ്യന്തര മന്ത്രി ടോണി ബർക്കെ പങ്കെടുത്തു.
ഒരിക്കലും മറക്കാൻ പറ്റാത്ത ദിനമാണിതെന്ന് ആത്തിഫെ പറഞ്ഞു. വാക്കുകൾക്കു വിവരിക്കാൻ പറ്റാത്ത നിമിഷങ്ങളാണിതെന്ന് ഫാത്തിമയും പറഞ്ഞു.
മാർച്ച് ആദ്യം ഓസ്ട്രേലിയയിൽ നടന്ന ഏഷ്യൻ കപ്പ് വനിതാ ഫുട്ബോളിനിടെ ഇറേനിയൻ താരങ്ങൾ ദേശീയഗാനം പാടാൻ വിസമ്മതിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഇറേനിയൻ ഭരണകൂടത്തിന്‍റെ സ്ത്രീവിരുദ്ധതയിൽ പ്രതിഷേധിച്ചായിരുന്നിത്. അമേരിക്കയും ഇസ്രയേലും ഇറാനിൽ ആക്രമണം ആരംഭിച്ചതിനു പിന്നാലെയുണ്ടായ സംഭവം ലോകശ്രദ്ധയാകർഷിച്ചു.
നാട്ടിലേക്കു മടങ്ങിയാൽ ഭരണകൂട പീഡനം നേരിട്ടേക്കുമെന്നു ഭയന്ന ഇറേനിയൻ ഫുട്ബോൾ സംഘത്തിന് ഓസ്ട്രേലിയ അഭയം നല്കാമെന്നു വ്യക്തമാക്കി. ഇതിൽ ആത്തിഫെയും ഫാത്തിമെയും മാത്രമാണ് ഓസ്ട്രേലിയൻ വാഗ്ദാനം സ്വീകരിക്കാൻ തയാറായത്. ഓസ്ട്രേലിയയിൽ പ്രഫഷണൽ ഫുട്ബോൾ കരിയർ തുടരാനാണ് ഇരുവരുടെയും തീരുമാനം.

International

ഗൾഫിലുടനീളം തിരിച്ചടിക്കുമെന്ന് ഇറാന്‍റെ ഭീഷണി, ട്രംപിനെ അനുനയിപ്പിക്കാൻ മുഹമ്മദ് ബിൻ സൽമാനും; അമേരിക്കൻ ആക്രമണം ഒഴിവായതിങ്ങനെ

 
റിയാദ്: അമേരിക്ക വീണ്ടും ആക്രമണത്തിനു മുതിർന്നാൽ ഗൾഫ് രാജ്യങ്ങളിലെ ഊർജ സംവിധാനങ്ങളിൽ തിരിച്ചടി നല്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയതായി റിപ്പോർട്ട്. നയതന്ത്രമാർഗത്തിലൂടെ ഗൾഫ് പ്രതിനിധികളെ ഇറാൻ ഇക്കാര്യം അറിയിച്ചു. ഇറാന്‍റെ ഭീഷണി വളരെ ഉറച്ചതായിരുന്നുവെന്നാണ് ഇക്കാര്യത്തെക്കുറിച്ച് ധാരണയുള്ള ഉന്നത വൃത്തങ്ങൾ വെളിപ്പെടുത്തിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇറാന്‍റെ ഊർജവിതരണ സംവിധാനങ്ങളിൽ വൻ ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ട്രംപ് ജൂലൈ 28ന് ഭീഷണി മുഴക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇറാന്‍റെ ഭീഷണിയുണ്ടായത്. ആക്രമണം നടത്തുന്നതിൽനിന്ന് ട്രംപിനെ പിന്തിരിപ്പിക്കാൻ സൗദി ഭരണനിയന്താവ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അടക്കമുള്ളവർ ഇടപെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ട്രംപിന്‍റെ ഭീഷണിക്കു പിന്നാലെ ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി സൗദി, തുർക്കി, ഖത്തർ വിദേശകാര്യമന്ത്രിമാരുമായും പാക്കിസ്ഥാൻ സൈനികമേധാവി ആസിം മുനീറുമായും ബന്ധപ്പെട്ടു. ഇറാനെതിരേ വീണ്ടും ആക്രമണം ആരംഭിക്കുന്നതിൽനിന്ന് ട്രംപിനെ പിന്തിരിപ്പിക്കാൻ ഗൾഫ് രാജ്യങ്ങൾ സമ്മർദം ചെലുത്തണമെന്ന് അരാഗ്ചി ആവശ്യപ്പെട്ടു. അമേരിക്ക ആക്രമിച്ചാൽ ഇറാന്‍റെ പ്രത്യാക്രമണം ഗൾഫ് രാജ്യങ്ങളിലെ ഊർവിതരണ സംവിധാനങ്ങളെയും അമേരിക്കൻ താവളങ്ങളെയും ലക്ഷ്യമിട്ടായിരിക്കുമെന്നും അരാഗ്ചി മുന്നറിയിപ്പു നല്കി.
“തിരിച്ചടിക്കാൻ ഇറാൻ തയാറായിക്കഴിഞ്ഞു. പക്ഷേ, പശ്ചിമേഷ്യയിലുടനീളം നാശമുണ്ടാകുന്നതൊഴിവാക്കാൻ നയതന്ത്രപരിഹാരം തേടുന്നതാകും നല്ലത്” എന്ന് അരാഗ്ചി പറഞ്ഞതായാണ് റിപ്പോർട്ട്.
ഇതേത്തുടർന്നാണ് സൗദിയിലെ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ട്രംപുമായി ഫോണിൽ സംസാരിച്ചത്. ഖത്തർ, ഒമാൻ രാജ്യങ്ങളും ആക്രമണം പുനരാരംഭിക്കരുതെന്ന് ട്രംപിനോട് ആവശ്യപ്പെട്ടു. ഇറാനെ ആക്രമിക്കാനുള്ള നീക്കം റദ്ദാക്കിയതായി ഓഗസ്റ്റ് രണ്ടിനാണ് ട്രംപ് അറിയിച്ചത്. ഇറാനുമായി ഉടൻ കരാറിനു സാധ്യതയുണ്ടെന്നു പറഞ്ഞായിരുന്നു ട്രംപിന്‍റെ പ്രഖ്യാപനം.

International

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഉ​ട​ൻ തു​റ​ന്നേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ; ആ​ഗോ​ള വി​പ​ണി​യി​ൽ എ​ണ്ണ വി​ല താ​ഴേ​യ്ക്ക്

ദു​ബാ​യ്: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഭാ​ഗി​ക​മാ​യി തു​റ​ന്നേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​തു​സം​ബ​ന്ധി​ച്ച് ഇ​റാ​നും ഒ​മാ​നും ത​മ്മി​ൽ ന​ട​ത്തു​ന്ന ച​ർ​ച്ച​ക​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ലെ​ത്തി​യ​താ​യാ​ണ് വി​വ​രം. ഇ​റാ​നും ഒ​മാ​നും മാ​ത്രം കൈ​കാ​ര്യം ചെ​യ്യു​ന്ന താ​ത്കാ​ലി​ക ഗ​താ​ഗ​ത​പാ​ത സം​ബ​ന്ധി​ച്ച് ധാ​ര​ണ​യി​ലെ​ത്തി​യെ​ന്നാ​ണ് ഇ​റാ​ൻ അ​റി​യി​ക്കു​ന്ന​ത്. ‌

അ​തേ​സ​മ​യം ഹോ​ർ​മു​സി​ൽ ഇ​റാ​ന് മേ​ൽ​ക്കൈ അ​നു​വ​ദി​ക്കു​ന്ന ധാ​ര​ണ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് അ​മേ​രി​ക്ക വ്യ​ക്ത​മാ​ക്കി. ക​രാ​ർ ന​ട​പ്പി​ലാ​യേ​ക്കാ​മെ​ന്നും ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​കോ റു​ബി​യോ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ ഒ​രു ധാ​ര​ണ​യു​ണ്ടാ​യേ​ക്കാ​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ‌ഹോ​ർ​മു​സി​ലൂ​ടെ സു​ര​ക്ഷി​ത​മാ​യ ഗ​താ​ഗ​തം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി 'മി​ഡി​ൽ കോ​റി​ഡോ​ർ' ന​ട​പ്പാ​ക്കു​ന്ന​തി​നെ കു​റി​ച്ചാ​ണ് ഇ​റാ​നും ഒ​മാ​നും ച​ർ​ച്ച ചെ​യ്യു​ന്ന​ത്.

എ​ന്നാ​ൽ അ​മേ​രി​ക്ക​യു​ടെ ഇ​ട​പെ​ട​ലാ​ണ് ക​രാ​ർ വൈ​കു​ന്ന​തി​ന് പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് ഇ​റാ​ൻ കു​റ്റ​പ്പെ​ടു​ത്തി. ച​ർ​ച്ച പു​രോ​ഗ​മി​ക്കു​ന്നു എ​ന്ന വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ ആ​ഗോ​ള വി​പ​ണി​യി​ൽ അ​സം​സ്‌​കൃ​ത എ​ണ്ണ​വി​ല കു​റ​ഞ്ഞു.

International

അണിയറയിൽ ഒരുങ്ങുന്നത് ഹോർമുസിൽ ഇറാന്‍റെ ആധിപത്യം ഉറപ്പിക്കുന്ന കരാർ

 റിയാദ്: ഹോർമുസ് കടലിടുക്കിന്‍റെ നിയന്ത്രണത്തിനായി ഒമാനും ഇറാനും തമ്മിലുണ്ടാക്കുന്ന കരാറിൽ ഇറാനു മേൽക്കൈ ഉണ്ടാകുമെന്ന് സൂചന. ഹോർമുസ് വഴി ഗൾഫിലേക്കു പ്രവേശിക്കുന്ന ചരക്കുകപ്പലുകളുടെ നിയന്ത്രണം ഇറാനു നല്കുന്ന കരാറാണ് അണിയറയിൽ ഒരുങ്ങുന്നതെന്ന് ചില ഉന്നത വൃത്തങ്ങൾ വെളിപ്പെടുത്തിയതായി റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇതിനു പുറമേ, ഹോർമുസ് തുറക്കാനുള്ള കരാർ ഉടനുണ്ടാകുമെന്ന അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ പ്രഖ്യാപനം നടക്കാൻ സാധ്യതയില്ലാത്ത കാര്യമാണെന്നും ഉന്നത വൃത്തങ്ങൾ സൂചിപ്പിച്ചു. കരാറിലെ സുപ്രധാന വ്യവസ്ഥകളിൽ ഇപ്പോഴും ഒത്തുതീർപ്പായിട്ടില്ലത്രേ.
ചരക്കുകപ്പലുകളുടെ നിയന്ത്രണം ഏതു രീതിയിൽ വേണം എന്നതടക്കമുള്ള കാര്യങ്ങളിലാണ് തീരുമാനമാകാനുള്ളത്. പ്രാദേശിക രാജ്യങ്ങളുടെ മേൽനോട്ടം വേണമെന്ന് ഗൾഫ് രാജ്യങ്ങൾ ആവശ്യപ്പെടുന്നുണ്ട്.
ഹോർമുസ് കടക്കാൻ ഫീസ് ചുമത്തണമോ എന്നുള്ളതാണ് തർക്കത്തിലുള്ള മറ്റൊരു വിഷയം. ഫീസിന് നിർബന്ധിക്കരുതെന്നും സ്വമേധയാ നല്കാൻ കപ്പലുടമകളെ അനുവദിക്കണമെന്നും ഗൾഫ് രാജ്യങ്ങൾ നിർദേശിച്ചിട്ടുണ്ട്.
കപ്പലുകളിലെ ചരക്കു മൂല്യത്തിന്‍റെ അഞ്ചു മുതൽ ഏഴു വരെ ശതമാനം ഫീസായി ഈടാക്കണമെന്നാണ് ഇറാന്‍റെ ആവശ്യം. ഹോർമുസിന്‍റെ മറുകരയിലുള്ള ഒമാൻ മൂന്നു ശതമാനം ഫീസ് മതിയെന്നു പറയുന്നു. അമേരിക്കയാകട്ടെ ഫീസ് പാടില്ലെന്ന വാദത്തിലാണ്.
ഹോർമുസ് കരാറിന്‍റെ വിശദാംശങ്ങൾ പുറത്തുവന്നതിൽ പ്രതികരിക്കാൻ അമേരിക്ക തയാറായില്ലെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നത്. ഹോർമുസ് വിഷയത്തിൽ ഇറാനും അമേരിക്കയും തമ്മിൽ നേരിട്ടു ചർച്ച നടക്കുന്നില്ലെന്നും പറയുന്നു.
അതേസമയം, ഹോർമുസിൽ ഇറാനു മേൽക്കൈ നല്കുന്ന കരാർ അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്‍റെ പരാജയമായി വിലയിരുത്തപ്പെടാം. ട്രംപ് ഇറാനെ ആക്രമിക്കുന്നതിന് മുന്പ് ഹോർമുസിൽ കപ്പലുകൾക്ക് നിയന്ത്രണമോ ഫീസോ ഇല്ലായിരുന്നു.

ചെങ്കടലിൽ ആക്രമണം

ഇതിനിടെ ഇന്നലെ ചെങ്കടലിലൂടെ പോയ സൗദി ടാങ്കർ ആക്രമിച്ചതായി യെമനിലെ ഹൂതികൾ അറിയിച്ചു. ഇതേത്തുടർന്ന് അന്താരാഷ്‌്‌ട്ര വിപണിയിൽ എണ്ണവില ചെറുതായി ഉയർന്നു.
ചൊവ്വാഴ്ച യെമൻ തീരത്തുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ കപ്പൽ മുങ്ങിയിരുന്നു. കപ്പലിലെ 14 ജീവനക്കാരിൽ 13ഉം ഇന്ത്യക്കാരായിരുന്നു. എല്ലാവരെയും രക്ഷപ്പെടുത്തി.

International

ഇറാനെ ആക്രമിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചു: ട്രംപ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഇ​​​റാ​​​നി​​​ൽ അ​​​തി​​​ശ​​​ക്തി​​​യോ​​​ടെ ബോം​​​ബാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്താ​​​നു​​​ള്ള അ​​​മേ​​​രി​​​ക്ക​​​ൻ പ​​​ദ്ധ​​​തി ഉ​​​പേ​​​ക്ഷി​​​ച്ച​​​താ​​​യി പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​​പ്.

ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് ഉ​​​ട​​​ൻ തു​​​റ​​​ക്കാ​​​നും ഇ​​​റാ​​​ന്‍റെ ആ​​​ണ​​​വ​​​മോ​​​ഹ​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നും ക​​​രാ​​​റു​​​ണ്ടാ​​​ക്ക​​​ണ​​​മെ​​​ന്ന് ഇ​​​റാ​​​നും മ​​​റ്റു പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളും അ​​​ഭ്യ​​​ർ​​​ഥി​​​ച്ച പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണി​​​തെ​​​ന്ന് ട്രം​​​പ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

അ​​​ഭ്യ​​​ർ​​​ഥ​​​ന ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ലോ​​​ക​​​ത്തി​​​ന്‍റെ ന​​​ന്മ​​​യ്ക്കും ഇ​​​റാ​​​ന്‍റെ അ​​​ഭി​​​വൃ​​​ദ്ധി​​​ക്കു​​​മാ​​​യി ആ​​​ക്ര​​​മ​​​ണ​​​പ​​​ദ്ധ​​​തി ഉ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യി ട്രം​​​പ് സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ കു​​​റി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്താ​​​ൻ അ​​​ഭ്യ​​​ർ​​​ഥി​​​ച്ച​ കാ​​​ര്യം ഇ​​​റാ​​​ൻ സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല.

ഇ​​​റാ​​​നെ മു​​​ട്ടു​​​കു​​​ത്തി​​​ക്കു​​​ന്ന​​​വി​​​ധ​​​ത്തി​​​ലു​​​ള്ള ബോം​​​ബാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് അ​​​മേ​​​രി​​​ക്ക​​​യും ഇ​​​സ്ര​​​യേ​​​ലും പ​​​ദ്ധ​​​തി​​​യി​​​ടു​​​ന്നു​​​വെ​​​ന്നാ​​​യി​​​രു​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്. ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി ആ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും സൂ​​​ച​​​ന​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു. വെ​​​ള്ളി​​​യാ​​​ഴ്ച​​ത്തെ യു​​​എ​​​സ് കാ​​​ബി​​​ന​​​റ്റ് യോ​​​ഗ​​​ത്തി​​​ൽ ട്രം​​​പ് ആ​​​ക്ര​​​മ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ച് സൂ​​​ചി​​​പ്പി​​​ച്ചി​​​രു​​​ന്നു.

അ​​​തേ​​​സ​​​മ​​​യം, ശ​​​ത്രു​​​വി​​​ന്‍റെ ഏ​​​തു​​​ത​​​രം ഭീ​​​ഷ​​​ണി​​​യെ​​​യും അ​​​തീ​​​വ ഗൗ​​​ര​​​വ​​​ത്തി​​​ലാ​​​ണു പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഇ​​​റാ​​​ന്‍റെ പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രി മ​​​ജീ​​​ദ് ഇ​​​ബി​​​ൻ അ​​​ൽ റേ​​​സ ഇ​​​ന്ന​​​ലെ പ​​​റ​​​ഞ്ഞു.

സൈ​​​ക്കോ​​​ള​​​ജി​​​ക്ക​​​ൽ യു​​​ദ്ധ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണു ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കു​​​ന്ന​​​തെ​​​ങ്കി​​​ൽ​​​പ്പോ​​​ലും ഏ​​​ന്തും നേ​​​രി​​​ടാ​​​ൻ ഇ​​​റാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Latest News

Corehub Up