x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുപ്പത് ദിവസത്തിനുള്ളിൽ അമേരിക്കൻ സേന പിന്മാറും; ക​രാ​ർ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്


Published: June 18, 2026 06:52 PM IST | Updated: June 18, 2026 07:00 PM IST

വാ​ഷിം​ഗ്ട​ൺ: യു​ദ്ധം അ​വ​സാ​നി​പ്പി​ച്ചു കൊ​ണ്ട് ഇ​റാ​നും അ​മേ​രി​ക്ക​യും ഒ​പ്പു​വെ​ച്ച സ​മാ​ധാ​ന ക​രാ​റി​ന്‍റെ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. യു​എ​സ് സൈ​ന്യ​ത്തി​ന്‍റെ പി​ന്മാ​റ്റം ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യ​വ​സ്ഥ​ക​ൾ അ​ട​ങ്ങു​ന്ന​തു​മാ​യ 14 ഇ​ന ധാ​ര​ണയുടെ വിവരങ്ങളാണ് ഇ​റാ​ൻ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

ഫ്രാ​ൻ​സി​ൽ വെ​ച്ച് ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ സ​മാ​ധാ​ന ക​രാ​റി​ലെ​ത്തി​യ വി​വ​രം അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് സ്ഥി​രീ​ക​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഈ ​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന​ത്. ക​രാ​ർ പ്ര​കാ​രം 30 ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​റാ​ന്‍റെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും അ​മേ​രി​ക്ക​ൻ സേ​ന പൂ​ർ​ണ​മാ​യും പി​ന്മാ​റും.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള യാ​ത്ര​യ്ക്ക് അ​ടു​ത്ത 60 ദി​വ​സ​ത്തേ​ക്ക് ഇ​റാ​ൻ യാ​തൊ​രു​വി​ധ പ​ണ​വും ഈ​ടാ​ക്കി​ല്ലെ​ന്നും വ്യ​വ​സ്ഥ​യു​ണ്ട്. അ​തേ​സ​മ​യം ക​രാ​ർ യാ​ഥാ​ർ​ത്ഥ്യ​മാ​യെ​ങ്കി​ലും ഇ​റാ​നെ​തി​രെ ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു​മാ​യി ട്രം​പ് രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ഇ​തൊ​രു താ​ൽ​ക്കാ​ലി​ക ധാ​ര​ണ മാ​ത്ര​മാ​ണെ​ന്നും ക​രാ​റി​ലെ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ചാ​ൽ ശ​ക്ത​മാ​യ സൈ​നി​ക നീ​ക്ക​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​റാ​നി​ലെ പെ​ൺ​കു​ട്ടി​ക​ളു​ടെ സ്കൂ​ളി​ന് നേ​രെ​യു​ണ്ടാ​യ മി​സൈ​ൽ ആ​ക്ര​മ​ണം ആ​രും മ​ന​പൂ​ർ​വം ചെ​യ്ത​ത​ല്ലെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി.

Tags : peace pact Iran agreement usa

Recent News

Corehub Up