Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Usa

പ്രൈമറി സ്കൂളിൽ വെടിവയ്പ്; കുട്ടികളടക്കം അഞ്ച് മരണം

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഒ​​​റേ​​​ഗോ​​​ൺ സം​​​സ്ഥാ​​​ന​​​ത്ത് പ്രൈ​​​മ​​​റി സ്കൂ​​​ളി​​​ലു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ മൂ​​​ന്നു കു​​​ട്ടി​​​ക​​​ളും ഒ​​​ര​​​ധ്യാ​​​പ​​​ക​​​നും കൊ​​​ല്ല​​​പ്പെ​​​ട്ടു. 16 വ​​​യ​​​സു​​​ള്ള അ​​​ക്ര​​​മി​​​യെ മ​​​റ്റൊ​​​രാ​​​ൾ വെ​​​ടി​​​വ​​​ച്ചു​​​ കൊ​​​ന്നു.

ബെ​​​ൻ​​​ഡ് എ​​​ന്നു പേ​​​രു​​​ള്ള ന​​​ഗ​​​ര​​​ത്തി​​​ലെ സി​​​ൽ​​​വ​​​ർ റെ​​​യി​​​ൽ എ​​​ല​​​മെ​​​ന്‍റ​​​റി സ്കൂ​​​ളി​​​ൽ വ്യാ​​​ഴാ​​​ഴ്ച ഉ​​​ച്ച​​​യ്ക്കാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. പൂ​​​ട്ടി​​​യി​​​ട്ടി​​​രു​​​ന്ന വാ​​​തി​​​ൽ വെ​​​ടി​​​വ​​​ച്ചു തു​​​റ​​​ന്നാ​​​ണു പ​​​തി​​​നാ​​​റു​​​കാ​​​ര​​​ൻ അ​​​ക​​​ത്തു​​ ക​​​ട​​​ന്ന​​​ത്.

അ​​​ഞ്ച്, എ​​​ട്ട്, 11 വ​​​യ​​​സു​​​ള്ള കു​​​ട്ടി​​​ക​​​ളും 54 വ​​​യ​​​സു​​​ള്ള അ​​​ധ്യാ​​​പ​​​ക​​​നു​​​മാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. വെ​​​ടി​​​യേ​​​റ്റ ഏ​​​ഴു വ​​​യ​​​സു​​​ള്ള കു​​​ട്ടി ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ്.

NRI

ടാ​മ്പ​യി​ൽ മി​ഷ​ൻ ലീ​ഗ് പ്ര​വ​ർ​ത്ത​ന​വ​ർ​ഷ ഉ​ദ്ഘാ​ട​നം ആ​വേ​ശ​ഭ​രി​ത​മാ​യി

ഫ്ലോ​റി​ഡ: ടാ​മ്പ​യി​ലെ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ മി​ഷ​ൻ ലീ​ഗ് പ്ര​വ​ർ​ത്ത​ന​വ​ർ​ഷ ഉ​ദ്ഘാ​ട​നം ആ​വേ​ശ​ഭ​രി​ത​മാ​യി. 2026 - 2027 വ​ർ​ഷ​ത്തെ മി​ഷ​ൻ ലീ​ഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ് ആ​ദോ​പ്പി​ള്ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.

മി​ഷ​ൻ ലീ​ഗ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റും അ​ന്ത​ർ​ദേ​ശീ​യ ഓ​ർ​ഗ​നൈ​സ​റു​മാ​യ സി​ജോ​യ് പ​റ​പ്പ​ള്ളി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. റീ​ജി​യ​ണ​ൽ വൈ​സ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ സാ​ന്ദ്രാ എ​സ്‌വിഎം, യൂ​ണി​റ്റ് ഓ​ർ​ഗ​നൈ​സ​ർ എ​ബി​ൻ ത​ട​ത്തി​ൽ, ജോ​യിന്‍റ് ഓ​ർ​ഗ​നൈ​സ​ർ റോ​സ്‌​ലി​ൻ കാ​ഞ്ഞി​ര​ത്തി​ക​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

 

NRI

ഹൂ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ലെ പ്ര​ധാ​ന തി​രു​നാ​ൾ വെ​ള്ളി​യാ​ഴ്ച മു​ത​ൽ

ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​ന പ​ള്ളി​യു​ടെ പ്ര​ധാ​ന തി​രു​നാ​ൾ വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ഭ​ക്തി​നി​ർ​ഭ​ര​മാ​യ തി​രു​ക്ക​ർ​മ​ങ്ങ​ളോ​ടെ​യും ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ​യും ആ​ഘോ​ഷി​ക്കും.

ഇ​ട​വ​ക​യി​ലെ എ​ല്ലാ കു​ടും​ബ​ങ്ങ​ളും സം​യു​ക്ത​മാ​യി തി​രു​നാ​ളി​ന്‍റെ പ്ര​സു​ദേ​ന്തി​മാ​രാ​കും. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് ആ​രാ​ധ​ന​യും ജ​പ​മാ​ല​യും ന​ട​ക്കും. 6.45ന് ​കൊ​ടി​യേ​റ്റ​വും ല​ദീ​ഞ്ഞും തു​ട​ർ​ന്ന് ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും നൊ​വേ​ന​യും ഉ​ണ്ടാ​യി​രി​ക്കും.

ഹൂ​സ്റ്റ​ൺ സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി വി​കാ​രി റ​വ. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വ​ലി​യ​പ​റ​മ്പി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഡാ​ള​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ബി​ൻ​സ് ചേ​ത്ത​ലി​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് ആ​രാ​ധ​ന​യും ജ​പ​മാ​ല​യും ഏ​ഴി​ന് ല​ദീ​ഞ്ഞും ഇം​ഗ്ലീ​ഷി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ക്കും. പേ​ർ​ലാ​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ച് വി​കാ​രി റ​വ.ഫാ. ​ഡാ​യി കു​ന്ന​ത്ത് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. രാ​ത്രി എ​ട്ടി​ന് നൊ​വേ​ന, ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ 7.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യും 9.30ന് ​ആ​ഘോ​ഷ​മാ​യ റാ​സ കു​ർ​ബാ​ന​യും അ​ർ​പ്പി​ക്കും. സാ​ൻ ആ​ന്‍റോ​ണി​യോ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​വി​കാ​രി റ​വ. ഫാ. ​ബോ​ബ​ൻ വ​ട്ടം​പു​റ​ത്ത് മു​ഖ്യ​കാ​ർ​മി​ക​നാ​കും.

റ​വ. ഫാ. ​അ​നീ​ഷ് പു​ല്ലു​കാ​ട്ട് തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. രാ​വി​ലെ 11.45-ന് ​ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണ​വും ഉ​ച്ച​യ്ക്ക് 12.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദ​വും 12.45ന് ​ലേ​ല​വും ന​ട​ക്കും.

തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് എ​ച്ച്കെസി​എ​സ് ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ ഇ​ട​വ​ക സം​ഘ​ട​ന​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ-​സാം​സ്കാ​രി​ക വി​നോ​ദ​പ​രി​പാ​ടി​ക​ളും സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും. തി​ങ്ക​ളാ​ഴ്ച മ​രി​ച്ച​വ​രു​ടെ അ​നു​സ്മ​ര​ണ പ്രാ​ർ​ഥ​ന ന​ട​ത്തും.

വി​കാ​രി ഫാ. ​എ​ബ്ര​ഹാം മു​ത്തോ​ല​ത്ത്, സ​ഹ​വി​കാ​രി ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ സ​ജി മ​ര​ങ്ങാ​ട്ടി​ൽ, ജെ​യിം​സ് വ​ട​ക്കേ​ക്ക​ര, സാ​ബു ക​റു​ക​പ്പ​റ​മ്പി​ൽ, നി​ധി​ൻ ജി​ജോ തോ​മ​സ് വ​ട്ട​മ​റ്റ​ത്തി​ൽ, ഓ​ഫീ​സ് സെ​ക്ര​ട്ട​റി സി​സ്റ്റ​ർ റെ​ജി എ​സ്ജെസി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​നാ​ളി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു.

തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ളി​ലും അ​നു​ബ​ന്ധ പ​രി​പാ​ടി​ക​ളി​ലും പ​ങ്കു​ചേ​രാ​ൻ ഏ​വ​രെ​യും ഇ​ട​വ​ക നേ​തൃ​ത്വം ക്ഷ​ണി​ച്ചു.

NRI

ന്യൂ​യോ​ർ​ക്കി​ൽ അ​യ്യ​പ്പ സം​ഗ​മ​ത്തി​ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ തു​ട​ക്കം

ന്യൂ​യോ​ർ​ക്ക്: അ​യ്യ​പ്പ സേ​വാ​സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന്യൂ​യോ​ർ​ക്കി​ലെ 26 നോ​ർ​ത്ത് ടൈ​സ​ൺ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച അ​യ്യ​പ്പ സം​ഗ​മ​ത്തി​ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ തു​ട​ക്കം. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ന​ട​ന്ന ച​ട​ങ്ങി​ൽ അ​യ്യ​പ്പ സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് ഗോ​പി​നാ​ഥ​ക്കു​റു​പ്പ് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു.

തി​രു​വ​ന​ന്ത​പു​രം മേ​യ​ർ വി.​വി. രാ​ജേ​ഷ് സൂം ​മു​ഖേ​ന സം​ഗ​മം ഔ​പ​ചാ​രി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് യ​ജ്ഞാ​ചാ​ര്യ​ൻ ഡോ. ​മ​ണ്ണ​ടി ഹ​രി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

NRI

ക്രി​സ്തോ​സ് മാ​ർ​ത്തോ​മ്മ ഇ​ട​വ​ക​യു​ടെ ക​ൺ​വ​ൻ​ഷ​ൻ 22 മുതൽ

ഫി​ല​ഡ​ൽ​ഫി​യ: ക്രി​സ്തോ​സ് മാ​ർ​ത്തോ​മ്മ ഇ​ട​വ​ക​യു​ടെ വാ​ർ​ഷി​ക ഇ​ട​വ​ക ക​ൺ​വ​ൻ​ഷ​ൻ ഈ ​മാ​സം 22, 23, 24 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. ദി​വ​സ​വും വൈ​കു​ന്നേ​രം 6.30 മു​ത​ൽ 8.30 വ​രെ 9999 ഗാ​ൻ​ട്രി റോ​ഡി​ലു​ള്ള ദേ​വാ​ല​യ​ത്തി​ലാ​ണ് യോ​ഗ​ങ്ങ​ൾ.

"ദൈ​വി​ക തേ​ജ​സി​ൽ പ​ങ്കാ​ളി​ക​ൾ" (Partners in Divine Radiance) എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ ക​ൺ​വ​ൻ​ഷ​ൻ ചി​ന്താ​വി​ഷ​യം. 2 തെ​സ​ലൊ​നീ​ക്യ​ർ 2:14 ആ​ണ് ആ​ധാ​ര​വാ​ക്യം.

തി​രു​വ​ല്ല മാ​ർ​ത്തോ​മ്മാ കോ​ള​ജ് സാ​മ്പ​ത്തി​ക​ശാ​സ്ത്ര ബി​രു​ദാ​ന​ന്ത​ര ബി​രു​ദ-​ഗ​വേ​ഷ​ണ വി​ഭാ​ഗം മു​ൻ പ്ര​ഫ​സ​റും വ​കു​പ്പ് മേ​ധാ​വി​യു​മാ​യ പ്ര​ഫ. ഡോ. ​ജോ​ർ​ജ് മാ​ത്യു (തി​രു​വ​ല്ല) മു​ഖ്യ​പ്ര​സം​ഗ​ക​നാ​യി ദൈ​വ​വ​ച​നം ശു​ശ്രൂ​ഷി​ക്കും.

ഗാ​ന​ശു​ശ്രൂ​ഷ, പ്രാ​ർ​ഥ​ന, വ​ച​ന​ധ്യാ​നം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന യോ​ഗ​ങ്ങ​ളി​ലേ​ക്ക് ഏ​വ​രെ​യും സ്നേ​ഹ​പൂ​ർ​വ്വം ക്ഷ​ണി​ക്കു​ന്ന​താ​യി ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

International

ഹൂ​തി​ക​ൾ​ക്കെ​തി​രാ​യ സൈ​നി​ക​ന​ട​പ​ടി; അ​മേ​രി​ക്ക​യും പ​ങ്കു​ചേ​ർ​ന്നേ​ക്കാ​മെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഹൂ​തി​ക​ൾ​ക്കെ​തി​രാ​യ സൈ​നി​ക​ന​ട​പ​ടി​യി​ൽ യു​എ​സ് പ​ങ്കു​ചേ​ർ​ന്നേ​ക്കാ​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. സൗ​ദി അ​റേ​ബ്യ​യ്ക്കൊ​പ്പം സൈ​നി​ക​ന​ട​പ​ടി​യി​ൽ പ​ങ്കാ​ളി​യാ​കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

സൗ​ദി അ​റേ​ബ്യ​യി​ലെ കിം​ഗ് ഖാ​ലി​ദ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ മി​സൈ​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ട്രം​പ് രം​ഗ​ത്തെ​ത്തി​യ​ത്. സം​ഘ​ർ​ഷ​ത്തി​ൽ സൈ​നി​ക​മാ​യി ഇ​ട​പെ​ടി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു നേ​ര​ത്തെ അ​മേ​രി​ക്ക.

ഹൂ​തി വി​മ​ത​ർ റി​യാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 12 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 50 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. അ​തേ​സ​മ​യം റാ​സ് അ​ൽ ഖൈ​മ തീ​ര​ത്ത് നി​ന്ന് ഒ​ഴി​ഞ്ഞു​പോ​കാ​ൻ ക​പ്പ​ലു​ക​ൾ​ക്ക് ഇ​റാ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

 

International

യു​ക്രെ​യ്ന് പു​തി​യ പ്ര​സി​ഡ​ന്‍റ് വ​രേ​ണ്ട സ​മ​യ​മാ​യി; സെ​ല​ൻ​സ്‌​കി കൂ​ടു​ത​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ക​യാ​ണെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് സെ​ല​ൻ​സ്‌​കി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. യു​ക്രെ​യ്ന് പു​തി​യ പ്ര​സി​ഡ​ന്‍റ് വ​രേ​ണ്ട സ​മ​യ​മാ​യെ​ന്ന് ഡോ​ണ​ൾ​ഡ് ട്രം​പ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

റ​ഷ്യ​യി​ൽ​നി​ന്ന് എ​ണ്ണ​വാ​ങ്ങാ​നു​ള്ള അ​മേ​രി​ക്ക​ൻ തീ​രു​മാ​ന​ത്തെ സെ​ല​ൻ​സ്‌​കി അ​പ​ല​പി​ച്ച​തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ട്രം​പ്. റ​ഷ്യ​ൻ റി​ഫൈ​ന​റി​ക​ൾ ആ​ക്ര​മി​ക്കു​ന്ന​തി​ലൂ​ടെ സെ​ല​ൻ​സ്‌​കി ലോ​ക​ത്ത് കൂ​ടു​ത​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

റ​ഷ്യ​യു​മാ​യി ക​രാ​റി​ലെ​ത്താ​ൻ ഒ​ട്ടേ​റെ അ​വ​സ​ര​ങ്ങ​ളു​ണ്ടാ​യി​ട്ടും സെ​ല​ൻ​സ്‌​കി അ​തി​ന് ത​യാ​റാ​യി​ല്ലെ​ന്നും ട്രം​പ് അ​റി​യി​ച്ചു. പു​തി​യ അ​മേ​രി​ക്ക​ൻ ക​രാ​റി​ലൂ​ടെ കൂ​ടു​ത​ൽ വ​രു​മാ​നം ല​ഭി​ക്കു​ക​യും സൈ​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങി യു​ദ്ധം തു​ട​രാ​ൻ സാ​ധി​ക്കു​മെ​ന്നു​മാ​ണ് സെ​ല​ൻ​സ്‌​കി​യു​ടെ ആ​രോ​പ​ണം.

 

NRI

കെ​എ​ച്ച്എ​ൻ​എ​യു​ടെ പ്ര​സം​ഗ​മ​ത്സ​രം യു​വ​വാ​ണി​ക്ക് ഇ​ന്ന് തു​ട​ക്കം

ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി കു​ട്ടി​ക​ളു​ടെ​യും യു​വ​ത​ല​മു​റ​യു​ടെ​യും പ്ര​സം​ഗ​ശേ​ഷി, ആ​ശ​യ​വി​നി​മ​യ മി​ക​വ്, ആ​ത്മ​വി​ശ്വാ​സം, നേ​തൃ​ത്വ​പാ​ട​വം എ​ന്നി​വ വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (കെ​എ​ച്ച്എ​ൻ​എ) സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന "യു​വ​വാ​ണി - വോ​യീ​സ് ഓ​ഫ് നെ​ക്സ്റ്റ് ജ​ന​റേ​ഷ​ൻ' പ​രി​പാ​ടി​ക്ക് ശ​നി​യാ​ഴ്ച തു​ട​ക്ക​മാ​കും.

പ​ബ്ലി​ക് സ്പീ​ക്കിം​ഗ്, ഡി​ബേ​റ്റ് എ​ന്നി​വ​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ഈ ​പ​രി​ശീ​ല​ന പ​രി​പാ​ടി മൂ​ന്നാം ക്ലാ​സ് മു​ത​ൽ മു​ക​ളി​ലേ​ക്കു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. എ​ല്ലാ ശ​നി​യാ​ഴ്ച​യും ഈ​സ്റ്റേ​ൺ സ​മ​യം ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ൽ മൂ​ന്ന് വ​രെ​യാ​ണ് ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ന​ട​ക്കു​ക.

കു​ട്ടി​ക​ൾ​ക്ക് ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ പൊ​തു​വേ​ദി​ക​ളി​ൽ സം​സാ​രി​ക്കാ​നും സ്വ​ന്തം ആ​ശ​യ​ങ്ങ​ൾ വ്യ​ക്ത​മാ​യും ഫ​ല​പ്ര​ദ​മാ​യും അ​വ​ത​രി​പ്പി​ക്കാ​നും വി​മ​ർ​ശ​നാ​ത്മ​ക​മാ​യി ചി​ന്തി​ക്കാ​നും ആ​രോ​ഗ്യ​ക​ര​മാ​യ സം​വാ​ദ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നും അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ് യു​വ​വാ​ണി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

സ്കൂ​ൾ, കോ​ള​ജ് പ​ഠ​ന​കാ​ല​ത്തും തു​ട​ർ​ന്നു​ള്ള ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ലും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന ആ​ശ​യ​വി​നി​മ​യ​ശേ​ഷി​യും നേ​തൃ​ത്വ​ഗു​ണ​ങ്ങ​ളും വ​ള​ർ​ത്തു​ന്ന​തി​നൊ​പ്പം കു​ട്ടി​ക​ളു​ടെ വ്യ​ക്തി​ത്വ​വി​ക​സ​ന​ത്തി​നും ഈ ​പ​രി​ശീ​ല​നം സ​ഹാ​യ​ക​ര​മാ​കും.

കെ​എ​ച്ച്എ​ൻ​എ സൗ​ത്ത് ഈ​സ്റ്റ് യൂ​ത്ത് ആ​ൻ​ഡ് യു​വ ലീ​ഡ​ർ സ​ന നാ​യ​രാ​ണ് പ​രി​പാ​ടി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. "AP4WOMEN - A Platform to Practice Confidence' സ്ഥാ​പ​ക നീ​തു ഗോ​പാ​ൽ, സ്റ്റാ​ൻ​ഫോ​ർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി റി​ഖി​ൽ ര​ഞ്ജി​ത്ത് എ​ന്നി​വ​ർ പ​രി​ശീ​ല​ക​രാ​യി പ്ര​വ​ർ​ത്തി​ക്കും.

പു​തി​യ ത​ല​മു​റ​യ്ക്ക് മി​ക​ച്ച വി​ദ്യാ​ഭ്യാ​സ​വും അ​വ​സ​ര​ങ്ങ​ളും ന​ൽ​കു​ന്ന​തി​നൊ​പ്പം സ്വ​ന്തം അ​ഭി​പ്രാ​യ​ങ്ങ​ൾ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ പ്ര​ക​ടി​പ്പി​ക്കാ​നും സ​മൂ​ഹ​ത്തി​ൽ നേ​തൃ​ത്വ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​നും പ്രാ​പ്ത​രാ​ക്കേ​ണ്ട​ത് ഏ​റെ പ്ര​ധാ​ന​മാ​ണെ​ന്ന് കെ​എ​ച്ച്എ​ൻ​എ പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കു​ട്ടി​ക​ളു​ടെ ക​ഴി​വു​ക​ൾ ക​ണ്ടെ​ത്താ​നും അ​വ വ​ള​ർ​ത്തി​യെ​ടു​ക്കാ​നും സ​ഹാ​യി​ക്കു​ന്ന യു​വ​വാ​ണി പോ​ലു​ള്ള സം​രം​ഭ​ങ്ങ​ൾ കെ​എ​ച്ച്എ​ൻ​എ​യു​ടെ യു​വ​ജ​ന​ശാ​ക്തീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പു​തി​യ ത​ല​മു​റ​യു​ടെ ശ​ബ്ദ​ത്തി​ന് ക​രു​ത്തും അ​വ​രു​ടെ ആ​ശ​യ​ങ്ങ​ൾ​ക്ക് വേ​ദി​യു​മൊ​രു​ക്കു​ന്ന യു​വ​വാ​ണി, കു​ട്ടി​ക​ൾ​ക്ക് ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ മു​ന്നോ​ട്ടു​വ​രാ​നു​ള്ള മി​ക​ച്ച അ​വ​സ​ര​മാ​ണെ​ന്ന് സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ൺ‌ ആ​ർ​വി​പി ഷാ​ജീ​വ് പ​ദ്മ​നി​വാ​സ് പ​റ​ഞ്ഞു.

കു​ട്ടി​ക​ൾ​ക്ക് ഭ​യ​മോ മ​ടി​യോ കൂ​ടാ​തെ സം​സാ​രി​ക്കാ​നും ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​നും പ​ര​സ്പ​രം പ​ഠി​ക്കാ​നും ക​ഴി​യു​ന്ന സൗ​ഹൃ​ദ​പ​ര​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ് പ​രി​പാ​ടി​യി​ലൂ​ടെ ഒ​രു​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

യു​വ​വാ​ണി​യു​ടെ പ്ര​യോ​ജ​നം പ​ര​മാ​വ​ധി കു​ട്ടി​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന് ര​ക്ഷി​താ​ക്ക​ളു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും സ​ജീ​വ പ​ങ്കാ​ളി​ത്തം ഉ​ണ്ടാ​ക​ണ​മെ​ന്ന് കെ​എ​ച്ച്എ​ൻ​എ പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​നു നാ​യ​ർ, ട്ര​ഷ​റ​ർ അ​ശോ​ക് മേ​നോ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. സ​ഞ്ജീ​വ് കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഹ​രി​ലാ​ൽ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​പ്പു​ക്കു​ട്ട​ൻ പി​ള്ള, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​പേ​ഴ്സ​ൺ വ​ന​ജ നാ​യ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് നേ​തൃ​ത്വ​വും ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ്, ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളും അ​ഭ്യ​ർ​ഥി​ച്ചു.

പ​രി​പാ​ടി​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് https://namaha.org/?page_id=4281 എ​ന്ന ലി​ങ്കി​ലൂ​ടെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കു​ന്ന ക്ലാ​സു​ക​ൾ എ​ല്ലാ ശ​നി​യാ​ഴ്ച​യും ഈ​സ്റ്റേ​ൺ സ​മ​യം ഉ​ച്ച​യ്ക്ക് രണ്ട് മു​ത​ൽ മൂന്ന് വ​രെ സൂം വ​ഴി​യാ​ണ് ന​ട​ക്കു​ക.

Zoom Meeting: https://us06web.zoom.us/j/89050620039 pwd=N31pf9Un6fSCjIFIHaa1J1cMsBYEAa.1, Meeting ID: 890 5062 0039, Passcode: 2027

International

വ​​​ധ​​​ശി​​​ക്ഷ ലൈവായി കാണിക്കാൻ അമേരിക്ക!

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​ന്യം നേ​​​രി​​​ട്ട ഏ​​​റ്റ​​​വും വ​​​ലി ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യ ഫോ​​​ർ​​​ട്ട് ഹു​​​ഡ് വെ​​​ടി​​​വ​​​യ്പു കേ​​​സി​​​ലെ പ്ര​​​തി യു​​​എ​​​സ് ക​​​ര​​​സേ​​​നാ മേ​​​ജ​​​ർ നി​​​ദാ​​​ൽ മാ​​​ലി​​​ക് ഹ​​​സ​​​ന് നി​​​ശ്ച​​​യി​​​ച്ച ഫ​​​യ​​​റിം​​​ഗ് സ്ക്വാ​​​ഡ് വ​​​ധ​​​ശി​​​ക്ഷ ത​​​ത്സ​​​മ​​​യം സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യും. 1936നു ​​​ശേ​​​ഷ​​​മാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യി​​​ൽ പ​​​ര​​​സ്യ വ​​​ധ​​​ശി​​​ക്ഷ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്. നി​​​ല​​​വി​​​ൽ ഇ​​​റാ​​​നി​​​ലും താ​​​ലി​​​ബാ​​​ൻ ഭീ​​​ക​​​ര​​​ർ ഭ​​​രി​​​ക്കു​​​ന്ന അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലു​​​മാ​​​ണു പ​​​ര​​​സ്യ വ​​​ധ​​​ശി​​​ക്ഷ​​​ക​​​ളു​​​ള്ള​​​ത്.

ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം അ​​​ര​​​ങ്ങേ​​​റി​​​യ ടെ​​​ക്സ​​​സി​​​ലെ ഫോ​​​ർ​​​ട്ട് ഹു​​​ഡ് സൈ​​​നി​​​ക താ​​​വ​​​ള​​​ത്തി​​​ൽ ഡി​​​സം​​​ബ​​​ർ മൂ​​​ന്നി​​​നാ​​​ണ് വ​​​ധ​​​ശി​​​ക്ഷ നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന ഫ​​​യ​​​റിം​​​ഗ് സ്ക്വാ​​​ഡ് വ​​​ധ​​​ശി​​​ക്ഷ (തോ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ച്ചു വെ​​​ടി​​​വ​​​ച്ചു കൊ​​​ല്ല​​​ൽ) ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തും 1945നു ​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​ണ്.

പ​​​ല​​​സ്തീ​​​ൻ വം​​​ശ​​​ജ​​​നും അ​​​മേ​​​രി​​​ക്ക​​​ൻ പൗ​​​ര​​​നും ക​​​ര​​​സേ​​​ന​​​യി​​​ൽ സൈ​​​ക്യാ​​​ട്രി​​​സ്റ്റു​​​മാ​​​യി​​​രു​​​ന്ന നി​​​ദാ​​​ൽ ഹ​​​സ​​​ൻ 2009 ന​​​വം​​​ബ​​​ർ അ​​​ഞ്ചി​​​ന് ഫോ​​​ർ​​​ട്ട് ഹു​​​ഡ് സൈ​​​നി​​​ക താ​​​വ​​​ള​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ ഗ​​​ർ​​​ഭി​​​ണി​​​യാ​​​യ സൈ​​​നി​​​ക അ​​​ട​​​ക്കം 13 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 33 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.

സൈ​​​നി​​​ക​​​രു​​​ടെ ആ​​​രോ​​​ഗ്യ​​​പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന മെ​​​ഡി​​​ക്ക​​​ൽ പ്രോ​​​സ​​​സിം​​ഗ് സെ​​​ന്‍റ​​​റി​​​ലാ​​​യി​​​രു​​​ന്നു വെ​​​ടി​​​വ​​​യ്പ്. നി​​​ദാ​​​ൽ ഹ​​​സ​​​നെ സു​​​ര​​​ക്ഷാ​​​ഭ​​​ട​​​ന്മാ​​​ർ വെ​​​ടി​​​വ​​​ച്ചു വീ​​​ഴ്ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. വെ​​​ടി​​​യേ​​​റ്റ ഇ​​​യാ​​​ളു​​​ടെ അ​​​ര​​​യ്ക്കു താ​​​ഴെ ത​​​ള​​​ർ​​​ന്നു​​​പോ​​​യി. ഇ​​​സ്‌​​​ലാ​​​മി​​​ക തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​ൽ ആ​​​കൃ​​​ഷ്ട​​​നാ​​​യ നി​​​ദാ​​​ൽ ഹ​​​സ​​​ൻ ഇ​​​റാ​​​ക്കി​​​ലും അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലും അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന​​​യെ വി​​​ന്യ​​​സി​​​ച്ച​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്.

2013ലാ​​​ണ് സൈ​​​നി​​​ക കോ​​​ട​​​തി നി​​​ദാ​​​ലി​​​നു വ​​​ധ​​​ശി​​​ക്ഷ വി​​​ധി​​​ച്ച​​​ത്. ദീ​​​ർ​​​ഘ​​​നാ​​​ള​​​ത്തെ അ​​​പ്പീ​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കൊ​​​ടു​​​വി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് ഈ ​​​മാ​​​സം വ​​​ധ​​​ശി​​​ക്ഷ​​​യ്ക്ക് അ​​​നു​​​മ​​​തി ന​​​ൽകി. അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​നി​​​ക​​​ർ മു​​​സ്‌​​​ലിം​​​ക​​​ളെ കൊ​​​ല്ലു​​​ന്ന​​​തു ത​​​ട​​​യാ​​​നാ​​​യി​​​രു​​​ന്നു വെ​​​ടി​​​വ​​​യ്പെ​​​ന്ന് ഇ​​​യാ​​​ൾ കോ​​​ട​​​തി​​​യി​​​ൽ സ​​​മ്മ​​​തി​​​ച്ചു. വ​​​ധ​​​ശി​​​ക്ഷ ത​​​ത്സ​​​മ​​​യം സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യു​​​ന്ന​​​കാ​​​ര്യം പെ​​​ന്‍റ​​​ഗ​​​ൺ മേ​​​ധാ​​​വി പീ​​​റ്റ് ഹെ​​​ഗ്സെ​​​ത്ത് സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

വെ​​​ള്ള​​​ക്കാ​​​രി​​​യെ ബ​​​ലാ​​​ത്സം​​​ഗം ചെ​​​യ്തെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ ആ​​​ഫ്രി​​​ക്ക​​​ൻ വം​​​ശ​​​ജ​​​നെ 1936ൽ ​​​തൂ​​​ക്കി​​​ക്കൊ​​​ന്ന​​​താ​​​ണ് അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ഇ​​​തി​​​നു മു​​​ന്പ് നി​​​യ​​​മാ​​​നു​​​സൃ​​​തം ന​​​ട​​​ന്ന പ​​​ര​​​സ്യ​​​വ​​​ധ​​​ശി​​​ക്ഷ. ആ​​​യി​​​ര​​​ങ്ങ​​​ളാ​​​ണു വ​​​ധ​​​ശി​​​ക്ഷ കാ​​​ണാ​​​നെ​​​ത്തി​​​യ​​​ത്.

NRI

ഫോ​ർ​ട്ട്ഹു​ഡ് വെ​ടി​വ​യ്പ്; കുറ്റവാളിയു​ടെ വ​ധ​ശി​ക്ഷ ജ​ന​ങ്ങ​ൾ​ക്ക് ത​ത്സ​മ​യം കാ​ണാ​ൻ അ​വ​സ​ര​മൊ​രു​ക്കുന്നു

ടെ​ക്സസ്: 2009ൽ ​ന​ട​ന്ന ഫോ​ർ​ട്ട്ഹു​ഡ് വെ​ടി​വ​യ്പി​ൽ 13 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ കേ​സി​ൽ കുറ്റവാളിയാ​യ നി​ദാ​ൽ ഹ​സ​ന്‍റെ വ​ധ​ശി​ക്ഷ ജ​ന​ങ്ങ​ൾ​ക്ക് ത​ത്സ​മ​യം കാ​ണാ​ൻ അ​വ​സ​ര​മൊ​രു​ക്കു​മെ​ന്ന് യുഎ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പീ​റ്റ് ഹെ​ഗ്സെ​ത്ത് അ​റി​യി​ച്ചു.

വ​രു​ന്ന ഡി​സം​ബ​ർ മൂന്നിനാ​ണ് ഫ​യ​റിംഗ് സ്ക്വാ​ഡ് വ​ഴി നി​ദാ​ൽ ഹ​സ​ന്‍റെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. 1991നു ​ശേ​ഷം യു​എ​സി​ൽ പ​ര​സ്യ​മാ​യി ന​ട​ക്കു​ന്ന ആ​ദ്യ വ​ധ​ശി​ക്ഷ​യാ​ണി​ത് എ​ന്ന പ്ര​ത്യേ​ക​ത​യും ഇ​തി​നു​ണ്ട്.

ഡി​സം​ബ​റി​ലെ ഈ ​ശി​ക്ഷാ​വി​ധി പെ​ന്‍റ​ഗ​ൺ ത​ത്സ​മ​യം സം​പ്രേ​ക്ഷ​ണം ചെ​യ്യു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. യുഎ​സ് സൈ​ന്യ​ത്തിന്‍റെ ച​രി​ത്ര​ത്തി​ൽ 1961ന് ​ശേ​ഷം ന​ട​ക്കു​ന്ന ആ​ദ്യ വ​ധ​ശി​ക്ഷ​യാ​ണി​ത്.

കൂ​ടാ​തെ, ഫ​യ​റിംഗ് സ്ക്വാ​ഡ് വ​ഴി​യു​ള്ള സൈ​നി​ക വ​ധ​ശി​ക്ഷ 1945-നു ​ശേ​ഷ​മു​ള്ള ആ​ദ്യ​ത്തേ​തു​മാ​ണ്. എ​ങ്കി​ലും വ​ധ​ശി​ക്ഷ എ​ങ്ങ​നെ ജ​ന​ങ്ങ​ൾ​ക്ക് കാ​ണി​ച്ചു​കൊ​ടു​ക്കു​മെ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ഔ​ദ്യോ​ഗി​ക വി​ശ​ദാം​ശ​ങ്ങ​ൾ പെ​ന്‍റ​ഗ​ൺ ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

NRI

യു​എ​സ് ഗ്രീ​ൻ കാ​ർ​ഡ് ലേ​ബ​ർ പ്രോ​ഗ്രാ​മി​ൽ നി​ന്ന് പ്ര​മു​ഖ ക​മ്പ​നി​ക​ൾ പു​റ​ത്ത്

വാ​ഷിം​ഗ്ട​ൺ ഡിസി: വി​ദേ​ശ തൊ​ഴി​ലാ​ളി നി​യ​മ​ങ്ങ​ളി​ലെ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി യുഎ​സ് തൊ​ഴി​ൽ വ​കു​പ്പ് മൈ​ക്രോ​സോ​ഫ്റ്റ്, അ​ഡോ​ബ് എ​ന്നീ പ്ര​മു​ഖ സാ​ങ്കേ​തി​ക വി​ദ്യ ക​മ്പ​നി​ക​ളെ പെ​ർ​മ​ന​ന്‍റ് ലേ​ബ​ർ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ പ്രോ​ഗ്രാ​മി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു.

കോ​ഗ്നി​സ​ന്‍റ്, ഇ​ൻ​ഫോ​സി​സ്, ക്യാ​പ്ജെ​മി​നി, ടാ​റ്റ, വി​പ്രോ, എ​ച്ച്സിഎ​ൽ തു​ട​ങ്ങി​യ മു​ൻ​നി​ര ഐടി ക​മ്പ​നി​ക​ളെ​യും ഈ ​പ്രോ​ഗ്രാ​മി​ൽ നി​ന്ന് വി​ല​ക്കി​യി​ട്ടു​ണ്ടെ​ന്ന് ലേ​ബ​ർ സെ​ക്ര​ട്ട​റി കീ​ത്ത് സോ​ണ്ട​ർ​ലിം​ഗ് വ്യ​ക്ത​മാ​ക്കി.

നി​ല​വി​ലു​ള്ള സ​ജീ​വ​മാ​യ ചി​ല ഫെ​ഡ​റ​ൽ അ​ന്വേ​ഷ​ണ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് മൈ​ക്രോ​സോ​ഫ്റ്റി​നെ​യും അ​ഡോ​ബി​നെ​യും ഈ ​ന​ട​പ​ടി​ക്ക് വി​ധേ​യ​രാ​ക്കി​യ​തെന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​മേ​രി​ക്ക​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തി​ൽ ക​മ്പ​നി​ക​ൾ വീ​ഴ്ച വ​രു​ത്തി​യെ​ന്നും അ​മേ​രി​ക്ക​ൻ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​ണ് ഈ ​ക​ർ​ശ​ന ന​ട​പ​ടി​യെ​ന്നും വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാൻ​സ് വ്യ​ക്ത​മാ​ക്കി.

NRI

ച​രി​ത്ര​മെ​ഴു​തി നാ​ല് വ​യ​സു​കാ​ര​ൻ; ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ പു​സ്ത​ക ര​ച​യി​താ​വാ​യി അ​ദ്വൈ​ത് ജെ​യി​ൻ

ന്യൂ​ജ​ഴ്സി: ലോ​ക റി​ക്കാ​ർ​ഡു​ക​ളി​ൽ ഇ​ടം​പി​ടി​ച്ച് നാ​ല് വ​യ​സു​കാ​ര​ൻ അ​ദ്വൈ​ത് ജെ​യി​ൻ. ന്യൂ​ജേ​ഴ്സി​യി​ലെ സൗ​ത്ത് ബ്ര​ൺ​സ്വി​ക്കി​ൽ നി​ന്നു​ള്ള അ​ദ്വൈ​ത്, ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ പു​സ്ത​ക ര​ച​യി​താ​വെ​ന്ന നേ​ട്ട​മാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്.

"പാ​ണ്ഡ പ​ബ്ലി​ഷിം​ഗ് ഏ​ജ​ൻ​സി' വ​ഴി ഈ ​വ​ർ​ഷം ആ​ദ്യം ത​ന്‍റെ പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ക്കു​മ്പോ​ൾ വെ​റും മൂ​ന്ന് വ​യ​സു 345 ദി​വ​സ​വു​മാ​യി​രു​ന്നു അ​ദ്വൈ​തി​ന്‍റെ പ്രാ​യം. "ഡീ​നോ ലേ​ൺ​സ് നോ​ട്ട് ടു ​വേ​സ്റ്റ് ഫു​ഡ്' എ​ന്നാ​ണ് പു​സ്ത​ക​ത്തി​ന്‍റെ പേ​ര്.

പു​സ്ത​ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ലം

പു​തി​യ പ്രീ​സ്‌​കൂ​ളി​ൽ ചേ​ർ​ന്ന​പ്പോ​ൾ വീ​ട്ടി​ൽ നി​ന്ന് ഭ​ക്ഷ​ണം കൊ​ണ്ടു​പോ​കാ​ൻ അ​നു​വാ​ദ​മി​ല്ലാ​തി​രു​ന്ന അ​ദ്വൈ​തി​ന്‍റെ സ്വ​ന്തം അ​നു​ഭ​വ​ങ്ങ​ളാ​ണ് ഈ ​പു​സ്ത​ക​ത്തി​ന് ആ​ധാ​രം. ഭ​ക്ഷ​ണ പാ​ഴാ​ക്കാ​തി​രി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​മാ​ണ് പു​സ്ത​ക​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യ ഡീ​നോ​യി​ലൂ​ടെ കു​ട്ടി​ക​ൾ​ക്ക് പ​റ​ഞ്ഞു​കൊ​ടു​ക്കു​ന്ന​ത്.

ചു​വ​രു​ക​ളി​ൽ വ​ര​ച്ചു​തു​ട​ങ്ങി​യ ല​ളി​ത​മാ​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​ദ്വൈ​ത് ത​ന്‍റെ ക​ഥ പ​റ​യ​ൽ ശേ​ഷി പ്ര​ക​ടി​പ്പി​ച്ച​ത്. മ​ക​ന്‍റെ ആ​ശ​യ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും ചു​രു​ക്ക​ക്ക​ഥ​ക​ളാ​ക്കാ​ൻ മാ​താ​പി​താ​ക്ക​ളാ​യ നീ​ര​ജ് കു​മാ​റും സോ​ണ​ൽ ബ​ൻ​സാ​ലും മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. 2025 ജൂ​ലൈ​യി​ൽ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 10 മാ​സം കൊ​ണ്ടാ​ണ് പൂ​ർ​ത്തി​യാ​യ​ത്.

ലോ​ക​മെ​മ്പാ​ടും ഇ​തി​നോ​ട​കം 1,300-ല​ധി​കം കോ​പ്പി​ക​ൾ വി​റ്റ​ഴി​ഞ്ഞ​താ​യും വി​ൽ​പ്പ​ന പു​രോ​ഗ​മി​ക്കു​ന്ന​താ​യും അ​ദ്വൈ​തി​ന്‍റെ പി​താ​വ് നീ​ര​ജ് കു​മാ​ർ പ​റ​ഞ്ഞു. ന്യൂ​യോ​ർ​ക്കി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ ബി​ന​യ ശ്രീ​കാ​ന്ത പ്ര​ധാ​ൻ അ​ദ്വൈ​തി​നെ നേ​രി​ട്ട് ഓ​ഫീ​സി​ൽ വ​രു​ത്തി ആ​ദ​രി​ച്ചു.

അ​ദ്വൈ​തി​ന്‍റെ 12 വ​യ​സു​കാ​രി​യാ​യ സ​ഹോ​ദ​രി അ​വ്യ​യും എ​ഴു​ത്തു​കാ​രി​യും ചി​ത്ര​കാ​രി​യു​മാ​ണ് എ​ന്ന​ത് മ​റ്റൊ​രു പ്ര​ത്യേ​ക​ത​യാ​ണ്. ദി ​കോ​ൾ ഓ​ഫ് ദി ​നെ​ത​ർ ആ​ണ് അ​വ്യ​യു​ടെ പു​സ്ത​കം.

നി​ല​വി​ൽ ഡീ​നോ​യു​ടെ പു​തി​യ പാ​ഠ​ങ്ങ​ളു​മാ​യി അ​ടു​ത്ത ഭാ​ഗം എ​ഴു​തു​ന്ന തി​ര​ക്കി​ലാ​ണ് കൊ​ച്ചു​ക​ലാ​കാ​ര​നാ​യ അ​ദ്വൈ​ത്.

NRI

ഹൂ​സ്റ്റ​ണി​ൽ എ​ഫ്ബി​ഐ​യു​ടെ വ​ൻ റെ​യ്ഡ്; പ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന

ഹൂ​സ്റ്റ​ൺ: പു​രോ​ഗ​തി​യി​ലി​രി​ക്കു​ന്ന ഒ​രു അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹൂ​സ്റ്റ​ണി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ഫെ​ഡ​റ​ൽ ബ്യൂ​റോ ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ (എ​ഫ്ബി​ഐ) റെ​യ്ഡ് ന​ട​ത്തി. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്ന​ത്.

എ​ഫ്ബി​ഐ​യു​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​വും സേ​ഫ് സ്ട്രീ​റ്റ് ടാ​സ്ക് ഫോ​ഴ്സും ഹൂ​സ്റ്റ​ൺ പൊ​ലി​സ് വി​ഭാ​ഗം, മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫീ​സ്, പ​ബ്ലി​ക് സേ​ഫ്റ്റി വ​കു​പ്പ് എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് റെ​യ്ഡു​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ഗ​ര​ത്തി​ലെ പ​ത്ത് വ്യ​ത്യ​സ്ത കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്ന​തെ​ന്ന് എ​ഫ്ബി​ഐ ഹൂ​സ്റ്റ​ൺ വ​ക്താ​വ് അ​റി​യി​ച്ചു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ടു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

NRI

ക്രി​സ്റ്റ പൈ​ക്കി​ന് ബോ​ധം തെ​ളി​ഞ്ഞു; ഭാവിയെന്ത് ?

നാ​ഷ്‌​വി​ൽ: ടെ​ന്ന​സി​യി​ൽ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​നു​ള്ള ശ്ര​മ​ത്തെ അ​തി​ജീ​വി​ച്ച ക്രി​സ്റ്റ പൈ​ക്കി​ന് ബോ​ധം തെ​ളി​ഞ്ഞു. അ​വ​ർ സം​സാ​രി​ക്കു​ന്നു​ണ്ടെ​ന്നും ആ​ശു​പ​ത്രി​യി​ൽ അ​ടി​യ​ന്ത​ര ചി​കി​ത്സ തു​ട​രു​ക​യാ​ണെ​ന്നും അ​ഭി​ഭാ​ഷ​ക​ർ ഒ​ക്ടോ​ബ​ർ ആ​റി​ന് അ​റി​യി​ച്ചു.

സെ​പ്റ്റം​ബ​ർ 30-ലെ ​വ​ധ​ശി​ക്ഷാ​ശ്ര​മ​ത്തി​നു ശേ​ഷം ബോ​ധ​ര​ഹി​ത​യാ​യി ക​ഴി​ഞ്ഞി​രു​ന്ന പൈ​ക്കി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ വ​ന്ന പ്ര​ധാ​ന പു​രോ​ഗ​തി​യാ​ണി​ത്. എ​ന്നാ​ൽ പൂ​ർ​ണ രോ​ഗ​മു​ക്തി​യെ​ക്കു​റി​ച്ച് ഇ​പ്പോ​ഴും വ്യ​ക്ത​ത​യി​ല്ല.

ദീ​ർ​ഘ​കാ​ല ചി​കി​ത്സ​യും പ​രി​ച​ര​ണ​വും വേ​ണ്ടി​വ​രു​മെ​ന്നാ​ണ് അ​ഭി​ഭാ​ഷ​ക​ർ പ​റ​യു​ന്ന​ത്. പൈ​ക്കി​ന്‍റെ ആ​രോ​ഗ്യ​നി​ല​യെ​ക്കു​റി​ച്ച് നേ​ര​ത്തേ ന​ൽ​കി​യ വി​വ​ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള മാ​റ്റ​മാ​ണ് പു​തി​യ അ​റി​യി​പ്പ്.

ഒ​ക്ടോ​ബ​ർ നാ​ലു​വ​രെ അ​വ​ർ ബോ​ധ​ര​ഹി​ത​യാ​യി വെ​ന്‍റി​ലേ​റ്റ​റി​ൽ ക​ഴി​യു​ക​യാ​ണെ​ന്നാ​ണ് അ​ഭി​ഭാ​ഷ​ക​ൻ സ്റ്റീ​ഫ​ൻ ഫെ​റ​ൽ അ​റി​യി​ച്ചി​രു​ന്ന​ത്.

പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ മെ​ഡി​ക്ക​ൽ വി​ദ​ഗ്ധ​നാ​യ ഡോ. ​ജോ​യ​ൽ സൈ​വ​റ്റ് അ​സോ​സി​യേ​റ്റ​ഡ് പ്ര​സി​നോ​ട് പ​റ​ഞ്ഞ​ത്, പൈ​ക്ക് വെ​ന്‍റി​ലേ​റ്റ​റി​ൽ​നി​ന്ന് മാ​റി സം​സാ​രി​ക്കാ​ൻ ക​ഴി​യു​ന്ന നി​ല​യി​ലെ​ത്തി​യെ​ങ്കി​ലും ഇ​പ്പോ​ഴും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണെ​ന്നാ​ണ്.

പു​രോ​ഗ​തി പ്ര​തീ​ക്ഷ ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ടെ സാ​ധ്യ​ത അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രോ​ഗ​മു​ക്തി​യു​ടെ വ്യാ​പ്തി മ​ന​സി​ലാ​ക്കാ​ൻ ആ​ഴ്ച​ക​ളോ മാ​സ​ങ്ങ​ളോ വേ​ണ്ടി​വ​ന്നേ​ക്കാം.

പൈ​ക്കി​ന്‍റെ കൈ​ക​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ​താ​യും ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ൽ ഇ​പ്പോ​ഴും കൈ​വി​ല​ങ്ങും കാ​ലി​ൽ ച​ങ്ങ​ല​യും ഉ​പ​യോ​ഗി​ക്കു​ന്ന​താ​യും അ​ഭി​ഭാ​ഷ​ക​ർ പ​റ​യു​ന്നു.

ചി​കി​ത്സ ന​ൽ​കി​യ അ​ടി​യ​ന്ത​ര​സേ​വ​ന പ്ര​വ​ർ​ത്ത​ക​ർ​ക്കും ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ൽ സം​ഘ​ത്തി​നും അ​വ​ർ ന​ന്ദി അ​റി​യി​ച്ചു. ഈ ​ആ​രോ​ഗ്യ​വി​വ​ര​ങ്ങ​ൾ അ​ഭി​ഭാ​ഷ​ക​രു​ടെ​യും പ്ര​തി​ഭാ​ഗം നി​യോ​ഗി​ച്ച വി​ദ​ഗ്ധ​ന്‍റെ​യും വി​ശ​ദീ​ക​ര​ണ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണ്. ആ​ശു​പ​ത്രി​യു​ടെ സ​മ​ഗ്ര മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

പ​രാ​ജ​യ​പ്പെ​ട്ട വ​ധ​ശി​ക്ഷാ​ശ്ര​മം

അ​മ്പ​തു​കാ​രി​യാ​യ പൈ​ക്കിന്‍റെ വ​ധ​ശി​ക്ഷ നാ​ഷ്‌​വി​ലി​ലെ റി​വ​ർ​ബെ​ൻ​ഡ് മാ​ക്സി​മം സെ​ക്യൂ​രി​റ്റി ജ​യി​ലി​ലാ​ണ് ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ച്ച​ത്. പെ​ന്‍റോ​ബാ​ർ​ബി​റ്റാ​ൾ എ​ന്ന മ​രു​ന്ന് ര​ണ്ടു ത​വ​ണ ന​ൽ​കി​യി​ട്ടും മ​ര​ണം സം​ഭ​വി​ച്ചി​ല്ല. തു​ട​ർ​ന്ന് ന​ട​പ​ടി​ക​ൾ നി​ർ​ത്തി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ഐ​വി സം​വി​ധാ​നം ശ​രി​യാ​യി സ്ഥാ​പി​ക്കാ​ത്ത​തി​നാ​ൽ മ​രു​ന്ന് ര​ക്ത​ത്തി​ൽ എ​ത്തു​ന്ന​തി​നു​പ​ക​രം ചു​റ്റു​മു​ള്ള കോ​ശ​ങ്ങ​ളി​ലേ​ക്ക് ചോ​ർ​ന്നി​രി​ക്കാ​മെ​ന്നാ​ണ് അ​ഭി​ഭാ​ഷ​ക​രു​ടെ ആ​രോ​പ​ണം.

എ​ന്നാ​ൽ അം​ഗീ​കൃ​ത ന​ട​പ​ടി​ക്ര​മ​ത്തി​ലെ എ​ല്ലാ ഘ​ട്ട​ങ്ങ​ളും പാ​ലി​ച്ചു​വെ​ന്നാ​ണ് ടെ​ന്ന​സി ജ​യി​ൽ​വ​കു​പ്പി​ന്‍റെ വി​ശ​ദീ​ക​ര​ണം. ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ വ്യ​ക്ത​മാ​കേ​ണ്ട​തു​ണ്ട്.

ശി​ക്ഷ​യി​ള​വി​നാ​യി വീ​ണ്ടും ആ​വ​ശ്യം

പൈ​ക്കി​ന്‍റെ വ​ധ​ശി​ക്ഷ പ​രോ​ൾ അ​നു​വ​ദി​ക്കാ​ത്ത ജീ​വ​പ​ര്യ​ന്തം ത​ട​വാ​ക്കി മാ​റ്റ​ണ​മെ​ന്ന് അ​ഭി​ഭാ​ഷ​ക​ർ ഗ​വ​ർ​ണ​ർ ബി​ൽ ലീ​യോ​ട് വീ​ണ്ടും ആ​വ​ശ്യ​പ്പെ​ട്ടു. ബാ​ല്യ​ത്തി​ൽ അ​നു​ഭ​വി​ച്ച ക​ടു​ത്ത ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ളും നീ​ണ്ട ഒ​റ്റ​പ്പെ​ട്ട ജ​യി​ൽ​ജീ​വി​ത​വും ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

പ​രാ​ജ​യ​പ്പെ​ട്ട വ​ധ​ശി​ക്ഷാ​ശ്ര​മ​വും തു​ട​ർ​ന്നു​ള്ള പ​രി​ക്കു​ക​ളും ശി​ക്ഷ​യി​ള​വി​നു​ള്ള പു​തി​യ കാ​ര​ണ​ങ്ങ​ളാ​യി അ​വ​ത​രി​പ്പി​ക്കു​ന്നു. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ ഗ​വ​ർ​ണ​ർ 2026-ലെ ​ശേ​ഷി​ക്കു​ന്ന വ​ധ​ശി​ക്ഷ​ക​ൾ നി​ർ​ത്തി​വെ​ച്ച് സ്വ​ത​ന്ത്ര പ​രി​ശോ​ധ​ന​യ്ക്ക് ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

യുഎ​സ് മു​ൻ അ​റ്റോ​ർ​ണി എ​ഡ് സ്റ്റാ​ന്‍റനാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ജ​യി​ൽ​വ​കു​പ്പ് ക​മ്മീ​ഷ​ണ​ർ ഫ്രാ​ങ്ക് സ്ട്രാ​ഡ ഈ ​മാ​സം സ്ഥാ​ന​മൊ​ഴി​യു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

വ​ധ​ശി​ക്ഷാ​ശ്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​രു​ന്നു​ക​ളു​ടെ ബാ​ച്ച് ന​മ്പ​റു​ക​ളും രേ​ഖ​ക​ളും മ​റ്റു തെ​ളി​വു​ക​ളും സം​ര​ക്ഷി​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വ് വേ​ണ​മെ​ന്നാ​ണ് അ​ഭി​ഭാ​ഷ​ക​രു​ടെ ആ​വ​ശ്യം.

ഈ ​വി​ഷ​യ​ത്തി​ൽ ഒ​ക്ടോ​ബ​ർ ഏ​ഴ് ബു​ധ​നാ​ഴ്ച രാ​വി​ലെ കോ​ട​തി​യി​ൽ ന​ട​പ​ടി​ക​ളു​ടെ സ്ഥി​തി വി​ല​യി​രു​ത്തു​ന്ന യോ​ഗം നി​ശ്ച​യി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​സോ​സി​യേ​റ്റ​ഡ് പ്ര​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

കേ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​വും നി​യ​മ​പ​ര​മാ​യ ചോ​ദ്യ​ങ്ങ​ളും

1995-ൽ ​നോ​ക്‌​സ്‌​വി​ലി​ലെ ജോ​ബ് കോ​ർ​പ്‌​സ് കേ​ന്ദ്ര​ത്തി​ലെ സ​ഹ​വി​ദ്യാ​ർ​ഥി​നി​യാ​യ 19 വ​യ​സു​കാ​രി കോ​ളീ​ൻ സ്ലെ​മ്മ​റെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് പൈ​ക്കി​ന് വ​ധ​ശി​ക്ഷ ല​ഭി​ച്ച​ത്.

കു​റ്റ​കൃ​ത്യം ന​ട​ക്കു​മ്പോ​ൾ പൈ​ക്കി​ന് 18 വ​യ​സാ​യി​രു​ന്നു. ആ​രോ​ഗ്യ​നി​ല​യി​ലെ പു​തി​യ പു​രോ​ഗ​തി​യും വ​ധ​ശി​ക്ഷാ ന​ട​പ​ടി​യെ​ക്കു​റി​ച്ചു​ള്ള വി​വാ​ദ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്യു​മ്പോ​ഴും കൊ​ല്ല​പ്പെ​ട്ട യു​വ​തി​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ന​ഷ്ടം ഈ ​കേ​സി​ന്‍റെ കേ​ന്ദ്ര​ത്തി​ൽ ത​ന്നെ​യു​ണ്ട്.

ഒ​രു വ​ധ​ശി​ക്ഷാ​ശ്ര​മ​ത്തെ അ​തി​ജീ​വി​ച്ച​തു​കൊ​ണ്ടു​മാ​ത്രം ശി​ക്ഷ സ്വ​മേ​ധ​യാ റ​ദ്ദാ​കി​ല്ല. 1947-ലെ Louisiana ex rel. Francis v. Resweber ​കേ​സി​ൽ, വൈ​ദ്യു​ത​ക്ക​സേ​ര​യി​ലെ സാ​ങ്കേ​തി​ക ത​ക​രാ​റി​നെ​ത്തു​ട​ർ​ന്ന് ആ​ദ്യ​ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ വീ​ണ്ടും വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​ൻ യുഎ​സ് സു​പ്രീം​കോ​ട​തി അ​നു​വ​ദി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ആ ​വി​ധി​മാ​ത്രം കൊ​ണ്ട് പൈ​ക്കി​ന്‍റെ കേ​സി​ലെ തു​ട​ർ​ന​ട​പ​ടി നി​ശ്ച​യി​ക്കാ​നാ​വി​ല്ല. ഇ​വി​ട​ത്തെ സാ​ഹ​ച​ര്യ​ങ്ങ​ളും പ​രി​ക്കു​ക​ളും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ വാ​ദ​ങ്ങ​ളും പ്ര​ത്യേ​കം പ​രി​ഗ​ണി​ക്കേ​ണ്ടി​വ​രും.

ബോ​ധം തെ​ളി​ഞ്ഞ​തും സം​സാ​രി​ക്കാ​ൻ ക​ഴി​യു​ന്ന​തും ചി​കി​ത്സ​യി​ലെ ശ്ര​ദ്ധേ​യ​മാ​യ പു​രോ​ഗ​തി​യാ​ണ്. അ​തു​കൊ​ണ്ട് പൂ​ർ​ണ രോ​ഗ​മു​ക്തി​യോ വീ​ണ്ടും വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​നു​ള്ള നി​യ​മ​പ​ര​മാ​യ യോ​ഗ്യ​ത​യോ ഉ​റ​പ്പാ​യെ​ന്ന് പ​റ​യാ​നാ​വി​ല്ല.

ചി​കി​ത്സ​യു​ടെ ഫ​ല​വും സ്വ​ത​ന്ത്ര പ​രി​ശോ​ധ​ന​യും ശി​ക്ഷ​യി​ള​വി​നു​ള്ള അ​പേ​ക്ഷ​യി​ലെ തീ​രു​മാ​ന​വും വ​രു​ന്ന​തു​വ​രെ പൈ​ക്കിന്‍റെ നി​യ​മ​പ​ര​മാ​യ ഭാ​വി അ​നി​ശ്ചി​ത​മാ​യി തു​ട​രു​ന്നു.

NRI

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് വാ​ർ​ഷി​ക പി​ക്‌​നി​ക് ശ​നി​യാ​ഴ്ച

ഡാ​ള​സ്: സു​വ​ർ​ണ ജൂ​ബി​ലി വ​ർ​ഷം ആ​ഘോ​ഷി​ക്കു​ന്ന കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ വാ​ർ​ഷി​ക പി​ക്‌​നി​ക് ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ഗാ​ർ​ല​ൻ​ഡി​ലെ കെ​എ​ഡി - ഐ​സി​ഇ​സി സെ​ന്‍റ​റി​ൽ ന​ട​ക്കും.

വി​നോ​ദ​പ​രി​പാ​ടി​ക​ൾ, മത്സരങ്ങൾ, വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പി​ക്‌​നി​ക്കി​നോ​ട​നു​ബ​ന്ധി​ച്ച് ക​ലാ​പ്ര​ദ​ർ​ശ​ന​വും ന​ട​ക്കും. ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ളും ല​ഭ്യ​മാ​കും.

1976ൽ ​സ്ഥാ​പി​ത​മാ​യ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സിന്‍റെ ​അ​ൻ​പ​താം വാ​ർ​ഷി​ക ആ​ഘോ​ഷം നിലവിൽ തു​ട​രു​ക​യാ​ണ്.

വേ​ദി: KAD - ICEC Center, 3821 Broadway Blvd, Garland, TX 75043.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ടി​ജോ ജോ​യ്, റി​ക്രി​യേ​ഷ​ൻ & പി​ക്‌​നി​ക് ഡ​യ​റ​ക്ട​ർ: (214) 587-6651, ഷി​ജു എ​ബ്ര​ഹാം, പ്ര​സി​ഡ​ന്‍റ്: (214) 929-3570, മ​ഞ്ജി​ത് കൈ​നി​ക്ക​ര, സെ​ക്ര​ട്ട​റി: (972) 679-8555, സി​ജു കൈ​നി​ക്ക​ര, ട്ര​ഷ​റ​ർ: (469) 471-8634.

NRI

എ​ക്യു​മെ​നി​ക്ക​ൽ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ; റ​വ.​ഫാ. ഡേ​വി​സ് ചി​റ​മേ​ൽ മു​ഖ്യ പ്ര​ഭാ​ഷ​ക​ൻ

ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ ഈ മാസം 16, 17 തീ​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം 6.30ന് ​ഗാ​ന​ശു​ശ്രൂ​ഷ​യോ​ടു കൂ​ടി ആ​രം​ഭി​ക്കും.

ക​ൺ​വ​ൻ​ഷ​ൻ ഗാ​യ​ക​സം​ഘം ഗാ​ന​ശു​ശ്രൂ​ഷ​യ്ക്കു നേ​തൃ​ത്വം ന​ൽ​കും. ഹൂ​സ്റ്റ​ണി​ലെ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ (2411 5th St. Stafford, TX 77477) ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ റ​വ.ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ മു​ഖ്യ പ്ര​ഭാ​ഷ​ക​നാ​യി​രി​ക്കും.

ഐ​സി​ഇ​സി​എ​ച്ച് പ്ര​സി​ഡ​ന്‍റ് റ​വ. ഫാ. ​ഡോ. ഐ​സ​ക് ബി. ​പ്ര​കാ​ശ്, വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ. ഫാ. ​ഡോ. ബി​ന്നി ഫി​ലി​പ്പ്, സെ​ക്ര​ട്ട​റി ഷാ​ജ​ൻ ജോ​ർ​ജ്, ട്ര​ഷ​റ​ർ രാ​ജ​ൻ അ​ങ്ങാ​ടി​യി​ൽ, പ്രോ​ഗ്രാം കോഓ​ർ​ഡി​നേ​റ്റ​ർ മി​ൽ​റ്റ മാ​ത്യു, ഗാ​യ​ക​സം​ഘം ക​ൺ​വീ​ന​ർ ഡോ. ​അ​ന്ന കെ. ​ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ ക​ൺ​വ​ൻ​ഷ​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചുവ​രു​ന്നു.

ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്ത് അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​ന്ന​തി​ന് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

NRI

നോ​ർ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ൺ മാ​ർ​ത്തോ​മ്മ ക​ൺ​വ​ൻ​ഷ​ൻ വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും

ന്യൂ​യോ​ർ​ക്ക്: മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ വ​ട​ക്കേ അ​മേ​രി​ക്ക ഭ​ദ്രാ​സ​ന​ത്തി​ലെ അ​മേ​രി​ക്ക​യു​ടെ വ​ട​ക്ക് -​ കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലു​ൾ​പ്പെ​ട്ട ഇ​ട​വ​ക​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ (മാ​ർ​ത്തോ​മ്മ നോ​ർ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണ​ൽ ആ​ക്റ്റി​വി​റ്റി ക​മ്മി​റ്റി) ഈ ​വ​ർ​ഷ​ത്തെ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ ഒ​ക്ടോ​ബ​ർ 9, 10, 11 തീ​യ​തി​ക​ളി​ൽ യ​ഥാ​ക്ര​മം സെ​ന്‍റ് ജോ​ൺ​സ് മാ​ർ​ത്തോ​മ്മ പ​ള്ളി (ക്യൂ​ൻ​സ് വി​ല്ലേ​ജ്), സെന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മ പ​ള്ളി (യോ​ങ്കേ​ഴ്‌​സ്), സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് മാ​ർ​ത്തോ​മ്മ പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​​ക്കും.

മാ​ർ​ത്തോ​മ്മ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദീ​ക​നും തി​രു​വ​ല്ല ക്രൈ​സ്ത​വ സാ​ഹി​ത്യ സ​മി​തി സെ​ക്ര​ട്ട​റി​യു​മാ​യ റ​വ. ടി. സാം ​കോ​ശി ​മു​ഖ്യ പ്ര​സം​ഗ​ക​നാ​യി​രി​ക്കും.

ക​ൺ​വ​ൻ​ഷ​ൻ യോ​ഗ​ങ്ങ​ൾ​ക്ക് ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ. ​ജോ​സ​ഫ് മാ​ർ ബ​ർ​ന്ന​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്​ഘാ​ട​നം നി​ർ​വ​ഹി​ക്കും.

ക​ൺ​വ​ൻ​ഷ​ന്‍റെ സ​മാ​പ​ന​ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച ഈ ​മേ​ഖ​ല​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളും സം​യു​ക്ത​മാ​യി ചേ​ർ​ന്നു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത നേ​തൃ​ത്വം ന​ൽ​കും.

ഭ​ദ്രാ​സ​ന എ​പ്പി​സ്കോ​പ്പ സ​ഹ​കാ​ർ​മി​ക​നാ​യി​രി​ക്കും. വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള അ​ൻ​പ​തം​ഗ ഗാ​യ​ക​സം​ഘം ഗാ​ന​ശു​ശ്രൂ​ഷ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും.

റ​വ. ബി​ജു പി. ​സൈ​മ​ൺ (വൈ​സ് പ്ര​സി​ഡന്‍റ്), ജേ​ക്ക​ബ് ചാ​ക്കോ (സെ​ക്ര​ട്ട​റി), ഈ​പ്പ​ൻ കെ. ​ജോ​ർ​ജ് (ട്ര​ഷ​റ​ർ), ജി​ജി ടോം (​അ​ക്കൗ​ണ്ട​ന്‍റ്), റ​വ. ജോ​യ​ൽ സാ​മു​വേ​ൽ തോ​മ​സ് (ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി), ഷാ​ജു സാം (​ഭ​ദ്രാ​സ​ന ട്ര​ഷ​റ​ർ), റ​വ. ജെ​യ്‌​സ​ൺ വ​ർ​ഗീ​സ്, തോ​മ​സ് ജേ​ക്ക​ബ്, ശാ​മു​വേ​ൽ കെ. ​ശാ​മു​വേ​ൽ, റി​യ വ​ർ​ഗീ​സ് എ​ന്നി​വ​ര​ട​ങ്ങി​യ ക​മ്മി​റ്റി ക​ൺ​വ​ൻ​ഷ​ന്‍റെ ന​ട​ത്തി​പ്പി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

NRI

ലഹരി മാഫിയക്കെതിരേ ഡാളസിൽ വൻ നടപടി; 19 പേർക്കെതിരെ കുറ്റപത്രം

ടെ​ക്സ​സ്: ഡാ​ള​സ് കേ​ന്ദ്രീ​ക​രി​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ല​ഹ​രി​ക്ക​ട​ത്ത് ശൃം​ഖ​ല​യ്‌​ക്കെ​തി​രേ അ​മേ​രി​ക്ക​ൻ ഫെ​ഡ​റ​ൽ അ​ധി​കൃ​ത​രു​ടെ നി​ർ​ണാ​യ​ക ന​ട​പ​ടി. ടെ​ക്സ​സി​ലെ നോ​ർ​ത്തേ​ൺ ഡി​സ്ട്രി​ക്റ്റ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച 24 കു​റ്റ​ങ്ങ​ള​ട​ങ്ങി​യ ഫെ​ഡ​റ​ൽ കു​റ്റ​പ​ത്ര​ത്തി​ൽ 19 പ്ര​തി​ക​ളെ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ല​ഹ​രി​മ​രു​ന്ന് ക​ട​ത്തും വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്ന സം​ഘ​ത്തി​നെ​തി​രേ എ​ഫ്ബിഐ, ഡാ​ള​സ് പൊ​ലി​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ്, ഡിഇഎ, ഐആ​ർ​എ​സ് -​ സിഐ, ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി ടാ​സ്‌​ക് ഫോ​ഴ്‌​സ് എ​ന്നി​വ​യു​ടെ സം​യു​ക്ത അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ന​ട​പ​ടി.

സ്കൂ​ളു​ക​ൾ, പാ​ർ​ക്കു​ക​ൾ, ക​മ്യൂ​ണി​റ്റി സെ​ന്‍റ​റു​ക​ൾ തു​ട​ങ്ങി​യ പൊ​തു​സ്ഥ​ല​ങ്ങ​ൾ​ക്ക് സ​മീ​പം പോ​ലും ല​ഹ​രി​മ​രു​ന്ന് വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ചി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​രു​ന്ന​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

നി​രോ​ധി​ത ല​ഹ​രി​മ​രു​ന്നു​ക​ൾ​ക്ക് പു​റ​മെ ശ​ക്തി​യേ​റി​യ ആ​യു​ധ​ങ്ങ​ളും വ​ലി​യ തോ​തി​ലു​ള്ള പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും അ​ന്വേ​ഷ​ണ​ത്തിന്‍റെ ഭാ​ഗ​മാ​യി പി​ടി​ച്ചെ​ടു​ത്ത​താ​യി ഫെ​ഡ​റ​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളു​ടെ ആ​കെ മൂ​ല്യം ല​ക്ഷ​ക്ക​ണ​ക്കി​ന് ഡോ​ള​ർ വ​രു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

വ​ർ​ഷ​ങ്ങ​ളാ​യി ഡാ​ള​സ് മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ശൃം​ഖ​ല​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​വി​ധ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ന​ട​ത്തി​യ ഏ​കോ​പി​ത അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രേ ഫെ​ഡ​റ​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

കേ​സി​ലെ ആ​രോ​പ​ണ​ങ്ങ​ൾ കോ​ട​തി​യി​ൽ തെ​ളി​യി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ട്. കു​റ്റ​പ​ത്ര​ത്തി​ൽ പേ​ര് ഉ​ൾ​പ്പെ​ട്ട​ത് മാ​ത്രം കു​റ്റ​ക്കാ​രാ​ണെ​ന്ന് അ​ർ​ഥ​മാ​ക്കു​ന്നി​ല്ലെ​ന്നും അ​ന്തി​മ തീ​രു​മാ​നം കോ​ട​തി​യു​ടേ​താ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

NRI

"ഫാ​ൾ ഇ​ൻ മ​ല​യാ​ല​വ്' ഒ​ക്‌​ടോ​ബ​ർ 17ന് ​ഹൂ​സ്റ്റ​ണി​ൽ

 

ഹൂ​സ്റ്റ​ൺ: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ക്രി​സ്ത്യ​ൻ യു​വാ​ക്ക​ൾ​ക്കാ​യി "ഫാ​ൾ ഇ​ൻ മ​ല​യാ​ല​വ്' (Fall in MalayaLove - FIM) സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ലാ​മ​ത് വാ​ർ​ഷി​ക സിം​ഗി​ൾ​സ് സ്പീ​ഡ് ഡേ​റ്റിം​ഗ് സം​ഗ​മം ഒ​ക്‌ടോ​ബ​ർ 17ന് ടെ​ക്സ​സി​ലെ ഹൂ​സ്റ്റ​ണി​ൽ ന​ട​ക്കും.

ക്രി​സ്തീ​യ സ​ഭാ​വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ട്ട 24നും 38നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​യ ചെ​റു​പ്പ​ക്കാ​രെ ല​ക്ഷ്യ​മി​ട്ടാ​ണ് ​കൂ​ട്ടാ​യ്മ ഒ​രു​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യി​ലെ​യും കാ​ന​ഡ​യി​ലെ​യും വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നു​ള്ള പ​ങ്കാ​ളി​ക​ൾ ഇ​തി​ൽ പ​ങ്കെ​ടു​ക്കും.

എ​ഫ്​ഐഎ​മ്മി​ന്‍റെ ശാ​സ്ത്രീ​യ​വും സു​താ​ര്യ​വു​മാ​യ മാ​ച്ച് മേ​ക്കിം​ഗ് രീ​തി​യി​ലൂ​ടെ, ഓ​രോ പ​ങ്കാ​ളി​ക്കും അ​നു​യോ​ജ്യ​രാ​യ 10 മു​ത​ൽ 20 വ​രെ വ്യ​ക്തി​ക​ളു​മാ​യി നേ​രി​ട്ട് സം​സാ​രി​ക്കാ​നും സൗ​ഹൃ​ദം പ​ങ്കു​വയ്​ക്കാ​നും അ​വ​സ​ര​മു​ണ്ടാ​കും.

വ​ൺ-​ഓ​ൺ-​വ​ൺ സം​ഭാ​ഷ​ണ​ങ്ങ​ൾ​ക്ക് പു​റ​മേ, പ​ങ്കാ​ളി​ക​ൾ​ക്കാ​യി വി​വി​ധ ഗെ​യി​മു​ക​ൾ, ഇ​ന്‍ററാ​ക്ടീ​വ് പ്രോ​ഗ്രാ​മു​ക​ൾ, ലൈ​വ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്, അ​ത്താ​ഴ വി​രു​ന്ന് എ​ന്നി​വ​യും സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ന​ട​ന്ന സം​ഗ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട നി​ര​വ​ധി പേ​ർ ഇ​തി​നോ​ട​കം വി​വാ​ഹി​ത​രാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് www.fallinmalayalove.com വെ​ബ്‌​സൈ​റ്റു വ​ഴി സൗ​ജ​ന്യ​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.

NRI

ഡാ​ള​സി​ൽ രാ​ജ്യാ​ന്ത​ര 56 ചീ​ട്ടു​ക​ളി മാ​മാ​ങ്ക​ത്തി​ന് സ​മാ​പ​നം

ഡാ​ള​സ്: പ്ര​വാ​സി മ​ല​യാ​ളി​ക​ൾ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രു​ന്ന 27-ാമ​ത് രാ​ജ്യാ​ന്ത​ര 56 ചീ​ട്ടു​ക​ളി മ​ത്സ​ര​ത്തി​ന് ഡാ​ള​സി​ൽ വ​ർ​ണാ​ഭ​മാ​യ സ​മാ​പ​നം. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ഡാ​ള​സ് ക്രി​സ്റ്റ് ദി ​കിം​ഗ് ക്നാ​നാ​യ പ​ള്ളി പാ​രീ​ഷ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ കാ​ന​ഡ​യി​ൽ നി​ന്നു​ള്ള ടീം ​ചാ​മ്പ്യ​ന്മാ​രാ​യി.

റോ​ബ​ർ​ട്ട് മാ​ത്യു ക്യാ​പ്റ്റ​നാ​യ കാ​ന​ഡ ടീ​മി​ലെ ജെ​യിം​സ് താ​ന്നി​ക്ക​ൽ, ജോ​സ​ഫ് ജോ​സ​ഫ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​ത്ത​വ​ണ​ത്തെ വി​ജ​യി​ക​ളാ​യി ട്രോ​ഫി​യും 4500 ഡോ​ള​റി​ന്‍റെ ഒ​ന്നാം സ​മ്മാ​ന​വും ക​ര​സ്ഥ​മാ​ക്കി​യ​ത്.

സ​മാ​പ​ന സ​മ്മേ​ള​ന വേ​ദി​യി​ൽ വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡു​ക​ളും സ​മ്മാ​നി​ച്ചു. ജോ​യ് നെ​ല്ലാ​മ​റ്റം ക്യാ​പ്റ്റ​നാ​യ, മാ​ത്യു ഗീ​വ​ർ​ഗീ​സ്, തോ​മ​സ് ക​ടി​യ​ൻ​പ​ള്ളി​ൽ എ​ന്നി​വ​രു​ടെ ഷി​ക്കാ​ഗോ ടീം ​ര​ണ്ടാം സ്ഥാ​ന​വും 3000 ഡോ​ള​റും നേ​ടി.

സി​റി​യ​ക് വ​ള്ളി​പ്പ​ട​വി​ൽ ന​യി​ച്ച ലോ​സ് ആ​ഞ്ച​ല​സ് ടീം (​കു​ര്യ​ച്ച​ൻ മു​ല്ല​പ്പ​ള്ളി, വി​ൻ​സെ​ന്‍റ് കൊ​ട്ടി​രി​ക്ക​ൽ) മൂ​ന്നാം സ്ഥാ​ന​വും (2250 ഡോ​ള​ർ), കു​ഞ്ഞു​മോ​ൻ ഇ​ല്ലി​ക്കാ​ട്ടി​ൽ ന​യി​ച്ച ഹൂ​സ്റ്റ​ൺ ടീം (​തോ​മ​സ് ഐ​ക്ക​രേ​ത്ത്‌, സാ​ജി പ​ള്ളി​ക്കി​ഴ​ക്കേ​തി​ൽ) നാ​ലാം സ്ഥാ​ന​വും (1500 ഡോ​ള​ർ) സ്വ​ന്ത​മാ​ക്കി.

ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന "റേ​സ് ഫോ​ർ ഫ​ൺ' മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ഡാ​ള​സ് ടീം ​ചാ​മ്പ്യ​ന്മാ​രാ​യി. ഷി​ബു ജെ​യിം​സ് (ക്യാ​പ്റ്റ​ൻ), ജോ​സ് വ​ർ​ക്കി, ബി​നോ ക​ല്ലും​ക​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്.

 

NRI

യു​എ​സി​ലെ ജെ​ൻ സി ​ത​ല​മു​റ​യി​ൽ ആ​ത്മീ​യ ഉ​ണ​ർ​വ്; പു​തി​യ സ​ർ​വേ പു​റ​ത്ത്

ന്യൂ​യോ​ർ​ക്ക്: യു​എ​സി​ലെ "ജെ​ൻ സി' ​​ത​ല​മു​റ​യി​ൽ മ​ത​പ​ര​വും ആ​ത്മീ​യ​വു​മാ​യ കാ​ര്യ​ങ്ങ​ളി​ൽ വ​ലി​യ വ​ർ​ധ​ന​വു​ണ്ടാ​യ​തായി ഡെ​യ്‌​ലി സി​ഗ്ന​ൽ ഹാ​രി​സ് പോ​ൾ സ​ർ​വേ റി​പ്പോ​ർ​ട്ട്.

ജെ​ൻ സി ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 88 ശതമാനം പേ​രും ത​ങ്ങ​ളു​ടെ ആ​ത്മീ​യ​ത സ​ജീ​വ​മാ​യി പി​ന്തു​ട​രു​ന്ന​വ​രാ​ണ്. 67 ശതമാനം ജെ​ൻ സി ​അം​ഗ​ങ്ങ​ളും പ​തി​വാ​യി പ്രാ​ർ​ഥി​ക്കാ​റു​ണ്ട്. 54 ശതമാനം പേ​ർ വി​ശു​ദ്ധ ഗ്ര​ന്ഥ​ങ്ങ​ൾ വാ​യി​ക്കു​ക​യും 49 ശതമാനം പേ​ർ ആ​രാ​ധ​ന​ക​ളി​ൽ സജീവമായി പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്യുന്നുണ്ട്.

കു​റ​ച്ചു​കാ​ലം മു​മ്പ് യുഎ​സി​ലെ ഏ​റ്റ​വും മ​ത​ര​ഹി​ത​രാ​യ ത​ല​മു​റ​യാ​യി ക​ണ​ക്കാ​ക്ക​പ്പെ​ട്ടി​രു​ന്ന ജെ​ൻ സി, ​ഇ​പ്പോ​ൾ വി​ശ്വാ​സ​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​രു​ന്ന​താ​യാ​ണ് ​സ​ർ​വേ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

മു​ൻ ത​ല​മു​റ​ക​ൾ പ്ര​ച​രി​പ്പി​ച്ച മ​തേ​ത​ര ഭൗ​തി​ക​വാ​ദ​ത്തോ​ട് യു​വ​ജ​ന​ങ്ങ​ൾ മു​ഖം തി​രി​ക്കു​ന്ന​തി​ന്‍റെ​യും ആ​ത്മീ​യ​ത​യി​ലേ​ക്ക് തി​രി​കെ ന​ട​ക്കു​ന്ന​തി​ന്‍റെ​യും ശ​ക്ത​മാ​യ സൂ​ച​ന​യാ​ണി​തെ​ന്ന് വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്നു.

NRI

അ​ച്ചാ​മ്മ ഉ​തു​പ്പ് അ​ന്ത​രി​ച്ചു

ഡാ​ള​സ്: പു​തു​പ്പ​ള്ളി ച​ക്കും​ചി​റ മേ​ട​ക്കു​ന്നേ​ൽ പ​രേ​ത​നാ​യ സി.​വി. ഉ​തു​പ്പി​ന്‍റെ ഭാ​ര്യ അ​ച്ചാ​മ്മ ഉ​തു​പ്പ് (89) അ​ന്ത​രി​ച്ചു. പ​രേ​ത നാ​ലു​ന്നാ​ക്ക​ൽ കോ​ട്ട​പ്പു​റം കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ: ശോ​ശാ​മ്മ ജോ​സ​ഫ് (കു​ഞ്ഞു​മോ​ൾ - ഡാ​ള​സ്) അ​ന്ന​മ്മ ഫി​ലി​പ്പ് (സാ​ലി -മും​ബൈ), ഷീ​ല മാ​ത്യൂ​സ് (ഷീ​ല - മും​ബൈ), ജ​യ്മോ​ൾ എ​ബ്ര​ഹാം (ജ​യ​മോ​ൾ - പു​തു​പ്പ​ള്ളി).

മ​രു​മ​ക്ക​ൾ: ജോ​സ​ഫ് ഈ​പ്പ​ൻ (ജോ​സ്), ജോ​ൺ ഫി​ലി​പ്പ്, മാ​ത്യൂ​സ് പൗ​വ്വ​ത്തി​കു​ന്നേ​ൽ, എ​ബ്ര​ഹാം ജോ​ർ​ജ്.

ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് മൃ​ത​ദേ​ഹം ജ​യ്മോ​ൾ എ​ബ്ര​ഹാ​മി​ന്‍റെ ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രു​ന്ന​തും മൂ​ന്നി​ന് പ​രി​യാ​രം സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം സം​സ്ക​രി​ക്കു​ന്ന​തു​മാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​സ​ഫ് ഈ​പ്പ​ൻ (ഡാ​ള​സ്) - 914 837 3538, എ​ബ്ര​ഹാം ജോ​ർ​ജ്‌ - 9495394897.

International

അ​റ​ബി​ക്ക​ട​ലി​ൽ നി​ന്ന് ശ​ത്രു​ക്ക​ളെ തു​ട​ച്ചു​നീ​ക്കും: മു​ജ്‌​ത​ബ ഖ​മ​ന​യ്

ടെ​ഹ്റാ​ൻ: ഇ​റാ​ൻ സേ​ന​യു​ടെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​നും യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നും എ​തി​രാ​ളി​ക​ൾ ത​ന്നെ ഇ​പ്പോ​ൾ അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണെ​ന്ന് ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് മു​ജ്‌​ത​ബ ഖ​മ​ന​യ്. അ​റ​ബി​ക്ക​ട​ലി​ൽ നി​ന്ന് ശ​ത്രു​ക്ക​ളു​ടെ സാ​ന്നി​ധ്യം തു​ട​ച്ചു​നീ​ക്ക​പ്പെ​ടു​ന്ന കാ​ലം വി​ദൂ​ര​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​മേ​രി​ക്ക​യെ കു​റി​ച്ച് പേ​ര് പ​രാ​മ​ർ​ശി​ക്കാ​തെ​യാ​ണ് മു​ജ്‌​ത​ബ ഖ​മ​ന​യ്‌​യു​ടെ പ​രാ​മ​ർ​ശം. അ​ധി​നി​വേ​ശ ശ​ക്തി​ക​ൾ നി​ല​വി​ൽ തു​ട​രു​ന്ന യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ട്ട​തോ​ടെ അ​റേ​ബ്യ​ൻ ക​ട​ലി​ന​പ്പു​റ​ത്തേ​ക്ക് ക​ട​ന്നു​വ​രാ​ൻ ശ​ത്രു​ക്ക​ൾ ഭ​യ​പ്പെ​ടു​ന്നു. അ​തി​ന് മു​തി​ർ​ന്ന​പ്പോ​ഴൊ​ക്കെ അ​വ​ർ​ക്ക് നാ​ശ​ന​ഷ്ട‌​ങ്ങ​ൾ മാ​ത്ര​മാ​ണ് നേ​രി​ടേ​ണ്ടി​വ​ന്ന​തെ​ന്നും മു​ജ്‌​ത​ബ ഖ​മ​ന​യ് കൂ​ട്ടി​ച്ചേ​ർ​ത്തു.

NRI

ഡോ.​ ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്തയ്ക്ക് ഡാ​ളി​ൽ ഉ​ജ്വ​ല സ്വീ​ക​ര​ണം

ഡാ​ള​സ്: പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി​യു​ടെ നി​റ​വി​ൽ ആ​യി​രി​ക്കു​ന്ന മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്താ​യും റാ​ന്നി - നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​നാ​ധി​പ​നു​മാ​യ ഡോ.​ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് ഡാള​സ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം ന​ൽ​കി.

റ​വ.​ എ​ബ്ര​ഹാം വി.​സാം​സ​ൺ, റ​വ. ജ​സ്റ്റി​ൻ പാ​പ്പ​ച്ച​ൻ ജേ​ക്ക​ബ്, പി.ടി. മാ​ത്യു, ബാ​ബു സി. ​മാ​ത്യു, ഷാ​ജി എ​സ്.​ രാ​മ​പു​രം, ചെ​റി​യാ​ൻ അ​ല​ക്സാ​ണ്ട​ർ, ഈ​ശോ മാ​ളി​യേ​ക്ക​ൽ, ജോ​ൺ മാ​ത്യു, പി.എം. എ​ബ്ര​ഹാം, ആ​ൻ​ഡ്രൂ​സ് അ​ഞ്ചേ​രി എ​ന്നി​വ​ർ വ്യാ​ഴാ​ഴ്ച്ച ഉ​ച്ച​യ്ക്ക് കാ​ന​ഡയി​ൽ നി​ന്നും ഡാ​ളസി​ൽ എ​ത്തി​ച്ചേ​ർ​ന്ന മെ​ത്രാ​പ്പോ​ലീ​ത്ത​യെ സ്വീ​ക​രി​ക്കു​വാ​ന്‍ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യി​രു​ന്നു.

 

NRI

ഫൊ​ക്കാ​ന​യും മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല​യും കൈ​കോ​ർ​ക്കു​ന്നു; അ​മേ​രി​ക്ക​യി​ൽ മ​ല​യാ​ളി​ക​ൾ​ക്കാ​യി ര​ച​നാ പ​ഠ​ന​പ​ദ്ധ​തി

​തി​രൂ​ർ: മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല​യും ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഇ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക​യും ചേ​ർ​ന്ന് പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്ക​മി​ടു​ന്നു. ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ശേ​ഷം ഫി​ലി​പ്പോ​സ് ഫി​ലി​പ്പി​ന്‍റെ ആ​ദ്യ കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​ൽ സു​പ്ര​ധാ​ന​മാ​യ തീ​രു​മാ​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി എ​ഴു​ത്തു​കാ​ർ​ക്കും സാ​ഹി​ത്യ ര​ച​ന​യി​ൽ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്കും മ​ല​യാ​ള ഭാ​ഷ​യി​ലും സാ​ഹി​ത്യ​ത്തി​ലും ര​ച​നാ ശൈ​ലി ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മ്പാ​ഹി​ത്യ ര​ച​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് അ​മേ​രി​ക്ക​യി​ലും ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ച​ർ​ച്ച​ക​ൾ​ക്കാ​ണ് അ​ദ്ദേ​ഹം തു​ട​ക്ക​മി​ട്ട​ത്.

ഫൊ​ക്കാ​ന​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സി.​ആ​ർ. പ്ര​സാ​ദു​മാ​യി ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ടാ​ൻ തീ​രു​മാ​നി​ച്ച​ത്.

അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി എ​ഴു​ത്തു​കാ​ർ​ക്കും സാ​ഹി​ത്യ​ത്തി​ൽ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്കു​മാ​യി സ​മ​കാ​ലി​ക സാ​ഹി​ത്യ​ര​ച​ന​യെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന കോ​ഴ്സ് ആ​രം​ഭി​ക്കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്.

എ​ഴു​ത്തു​കാ​ർ​ക്ക് മാ​ത്ര​മ​ല്ല, സാ​ഹി​ത്യ​ത്തി​ൽ താ​ത്പ​ര്യ​മു​ള്ള സാ​ധാ​ര​ണ​ക്കാ​ർ​ക്കും കോ​ഴ്സി​ൽ പ​ങ്കെ​ടു​ക്കാം.

 

NRI

ഫൊക്കാനയുടെ പുതിയ പ്രവർത്തനകാലത്തിന് വർണാഭമായ തുടക്കം; 42 ഇന കർമ്മപദ്ധതികൾ പ്രഖ്യാപിച്ചു

ന്യൂ​യോ​ർ​ക്ക്: സാ​മൂ​ഹി​ക ഐ​ക്യ​ത്തെ ബ​ല​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് ഫൊ​ക്കാ​ന ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് പ​റ​ഞ്ഞു. പാ​ഴ്വാ​ക്കു​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ​യും ബ​ന്ധ​ങ്ങ​ൾ ബ​ല​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ​യും വ​സ​ന്ത​കാ​ലം പൂ​ർ​വാ​ധി​ക ശോ​ഭ​യോ​ടെ ഫൊ​ക്കാ​ന​യി​ൽ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

2026 മു​ത​ലു​ള്ള ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ൽ ഈ ​ത​ത്വ​ത്തി​ലൂ​ന്നി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് വേ​ദി​യൊ​രു​ക്കു​ക എ​ന്ന് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് പ്ര​വ​ർ​ത്ത​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​ദീ​പം തെ​ളി​ച്ചു കൊ​ണ്ട് പ​റ​ഞ്ഞു. 42 ഇ​ന ക​ർ​മ്മ​പ​ദ്ധ​തി​യു​മാ​യി വ​ർ​ഷം മു​ഴു​വ​ൻ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​യി ഫൊ​ക്കാ​ന​യെ മാ​റ്റു​മെ​ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂ​യോ​ർ​ക്കി​ലെ റോ​ക്‌ലാ​ൻ​ഡ് കൗ​ണ്ടി​യി​ലെ ക്നാ​നാ​യ സെ​ന്‍റ​റി​ൽ വ​ച്ചാ​ണ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ന​ട​ന്ന​ത്. അ​മേ​രി​ക്ക​യു​ടെ​യും കാ​ന​ഡ​യു​ടെ​യും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ഫൊ​ക്കാ​ന നേ​താ​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ചെ​ണ്ട​മേ​ള​ത്തി​ൽ ഗി​ന്ന​സ് റി​ക്കാ​ർ​ഡ് നേ​ടി​യ ചെ​ണ്ട​വി​ദ്വാ​ൻ ജോ​യ്സ് വെ​ട്ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​പ്പ​തി​ല​ധി​കം ഗി​ന്ന​സ് ക​ലാ​കാ​ര​ന്മാ​രു​ടെ ചെ​ണ്ട​മേ​ള​ത്തോ​ടെ​യാ​ണ് വി​ശി​ഷ്ടാ​തി​ഥി​ക​ളെ വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ച​ത്.

 

NRI

ഹൂ​സ്റ്റ​ണി​ൽ സൗ​ജ​ന്യ ആ​രോ​ഗ്യ മേ​ള ശ​നി​യാ​ഴ്ച

ഹൂ​സ്റ്റ​ൺ: ല​വ് ടു ​ഷെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ അ​മേ​രി​ക്ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ർ​ഷം​തോ​റും സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന സൗ​ജ​ന്യ ആ​രോ​ഗ്യ മേ​ള (ഫ്രീ ​ഹെ​ൽ​ത്ത് ഫെ​യ​ർ) 14-ാം വ​ർ​ഷ​വും സം​ഘ​ടി​പ്പി​ക്കു​ന്നു.

ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ട് മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ മാ​ൻ​വെ​ലി​ലെ ഡോ. ​ല​ക്ഷ്മി നാ​യ​രു​ടെ സാ​യി പ്രൈ​മ​റി കെ​യ​ർ / ന്യൂ​ലൈ​ഫ് പ്ലാ​സ​യി​ൽ വ​ച്ചാ​ണ് ആ​രോ​ഗ്യ മേ​ള ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

3945 CR 58, (288-CR 58 ജം​ഗ്ഷ​ൻ), മാ​ൻ​വെ​ൽ, ടെ​ക്സ​സ് 77578 എ​ന്ന​താ​ണ് വേ​ദി. പ്ര​മു​ഖ ആ​ശു​പ​ത്രി​ക​ൾ, ഫാ​ർ​മ​സി​ക​ൾ, ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ ഹെ​ൽ​ത്ത് സ്ക്രീ​നിം​ഗു​ക​ൾ, ഇ​കെ​ജി, ബോ​ഡി മാ​സ് ഇ​ൻ​ഡ​ക്സ് (ബി​എം​ഐ), ര​ക്ത​സ​മ്മ​ർ​ദ്ദ പ​രി​ശോ​ധ​ന, ബ്ല​ഡ് ഗ്ലൂ​ക്കോ​സ് പ​രി​ശോ​ധ​ന, തൈ​റോ​യ്ഡ് അ​ൾ​ട്രാ​സൗ​ണ്ട്, ക​രോ​ട്ടി​ഡ് ഡോ​പ്ല​ർ, ലം​ഗ് ഫം​ഗ്ഷ​ൻ ടെ​സ്റ്റ്, കാ​ഴ്ച, കേ​ൾ​വി പ​രി​ശോ​ധ​ന​ക​ൾ തു​ട​ങ്ങി 20-ലേ​റെ സൗ​ജ​ന്യ പ​രി​ശോ​ധ​ന​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.

കൂ​ടാ​തെ ആ​യു​ർ​വേ​ദം, ന്യൂ​ട്രീ​ഷ​ൻ, ബാ​ക്ക്-​ടു-​സ്കൂ​ൾ ഹെ​ൽ​ത്ത് ഗൈ​ഡ​ൻ​സ്, കോ​സ്മെ​റ്റി​ക്സ്, യോ​ഗ, ധ്യാ​നം, കാ​ർ​ഡി​യോ​ള​ജി, ഗ്യാ​സ്ട്രോ​എ​ൻ​ട്രോ​ള​ജി, ന്യൂ​റോ​ള​ജി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ സൗ​ജ​ന്യ ക​ൺ​സ​ൾ​ട്ടേ​ഷ​നും ല​ഭ്യ​മാ​കും.

പ​രി​ശോ​ധ​ന​ക​ൾ​ക്കും ക​ൺ​സ​ൾ​ട്ടേ​ഷ​നു​ക​ൾ​ക്കും മു​ൻ​കൂ​ർ അ​പ്പോ​യി​ന്‍റ്മെ​ന്‍റ് ആ​വ​ശ്യ​മി​ല്ല. ആ​ദ്യ​മെ​ത്തു​ന്ന 100 പേ​ർ​ക്ക് സൗ​ജ​ന്യ ഫ്ലൂ ​ഷോ​ട്ട് ല​ഭി​ക്കു​ന്ന​താ​ണ്. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ര​ജി​സ്ട്രേ​ഷ​നും ആ​വ​ശ്യ​മാ​യ സ​മ്മ​ത​പ​ത്ര​വും പൂ​രി​പ്പി​ക്കേ​ണ്ട​താ​ണ്.

ഇ​ൻ​ഷു​റ​ൻ​സ് ഇ​ല്ലാ​ത്ത​വ​ർ​ക്കും ആ​രോ​ഗ്യ മേ​ള​യു​ടെ സൗ​ജ​ന്യ സേ​വ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 281-402-6585 / 832-377-8074 (വാട്സ്ആപ്) എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

NRI

ജോ​സ് കെ. ​മാ​ണി​ക്കും നി​ഷ ജോ​സി​നും സൗ​ത്ത് ഇ​ന്ത്യ​ൻ യുഎ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സി​ന്‍റെ സ്വീ​ക​ര​ണം

ഹൂ​സ്റ്റ​ൺ: രാ​ജ്യ​സ​ഭാം​ഗ​വും കേ​ര​ള കോ​ൺ​ഗ്ര​സ് എം ​ചെ​യ​ർ​മാ​നു​മാ​യ ജോ​സ് കെ. ​മാ​ണി​ക്കും ഭാ​ര്യ നി​ഷ ജോ​സി​നും സൗ​ത്ത് ഇ​ന്ത്യ​ൻ യുഎ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സി​ന്‍റെ കോ​ർ​പ്പ​റേ​റ്റ് ഓ​ഫീ​സി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

ജോ​സ് കെ. ​മാ​ണി​ക്ക് ഇ​തി​നു​മു​ൻ​പും ചേം​ബ​ർ സ്വീ​ക​ര​ണം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ത്ത​വ​ണ​യും വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ന്ന ച​ട​ങ്ങ് സ്നേ​ഹ​ത്തി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും മ​നോ​ഹ​ര കൂ​ട്ടാ​യ്മ​യാ​യി മാ​റി.

സൗ​ത്ത് ഇ​ന്ത്യ​ൻ യുഎ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ്, ഫോ​മാ, പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ​സ്വീ​ക​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്. വി​വി​ധ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ബി​സി​ന​സ് സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും ചേം​ബ​ർ അം​ഗ​ങ്ങ​ളും ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ളും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ചേം​ബ​ർ ഫി​നാ​ൻ​സ് ഡ​യ​റ​ക്ട​ർ സ​ണ്ണി കാ​രി​ക്ക​ൽ എംസി​യാ​യി പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. നി​ശബ്ദ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ ചേം​ബ​ർ സെ​ക്ര​ട്ട​റി ബ്രൂ​സ് കൊ​ള​മ്പേ​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ചേം​ബ​ർ പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ർ​ജ് കാ​ക്ക​നാ​ട്ട് അ​ധ്യ​ക്ഷ പ്ര​സം​ഗം നി​ർ​വ​ഹി​ച്ചു.

ജോ​സ് കെ. ​മാ​ണി​യു​ടെ രാ​ഷ്ട്രീ​യ-​പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തെ​യും പി​താ​വ് കെ. എം. മാ​ണി​യു​ടെ പാ​ര​മ്പ​ര്യം അ​ദ്ദേ​ഹം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തി​ലെ പ്ര​യാ​ണ​ത്തെ​യും ഡോ. ​കാ​ക്ക​നാ​ട്ട് അ​നു​സ്മ​രി​ച്ചു.

തു​ട​ർ​ന്ന് ഫോ​മാ പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ, പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി തോ​മ​സ് ചെ​റു​ക​ര, സ്റ്റാ​ഫോ​ർ​ഡ് മേ​യ​ർ കെ​ൻ മാ​ത്യു, ചേം​ബ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ ഇ​ട​യാ​ടി​യി​ൽ, ഷാ​ജി എ​ഡ്വേ​ർ​ഡ്, ഫോ​മാ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് ശ​ശി​ധ​ര​ൻ നാ​യ​ർ, ഫോ​മാ മു​ൻ പ്ര​സി​ഡ​ന്‍റ് ബേ​ബി ഊ​രാ​ളി​ൽ, ജെ​യിം​സ് വെ​ട്ടി​ക്കാ​നാ​ൽ, നേ​ർ​കാ​ഴ്ച ചീ​ഫ് എ​ഡി​റ്റ​ർ സൈ​മ​ൺ വാ​ല​ച്ചേ​രി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി ഡോ. ​ജോ​ർ​ജ് കാ​ക്ക​നാ​ട്ടി​ന്‍റെ "വി​ശ്വാ​സ​ത്തി​ന്‍റെ ഏഴ് വാ​തി​ലു​ക​ൾ' എ​ന്ന പു​തി​യ പു​സ്ത​കം ച​ട​ങ്ങി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി. ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ ആ​റ​ന്മു​ള​യാ​ണ് പു​സ്ത​ക​പ​രി​ച​യം നി​ർ​വ​ഹി​ച്ച​ത്.

 

NRI

ഡോ. ​സ​ണ്ണി സ്റ്റീ​ഫ​ൻ ന​യി​ക്കു​ന്ന യു​വ​ജ​ന സ​ഖ്യം ക​ൺ​വ​ൻ​ഷ​ൻ ഡാ​ള​സി​ൽ

ഡാ​ള​സ്: മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ "യു​വ​ജ​ന സ​ഖ്യം ക​ൺ​വ​ൻ​ഷ​ൻ 2026' ഒ​ക്ടോ​ബ​ർ ഒ​മ്പ​ത്, 10, 11 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ചി​ലെ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ ഡോ. ​സ​ണ്ണി സ്റ്റീ​ഫ​ൻ മു​ഖ്യാ​തി​ഥി​യും പ്ര​ഭാ​ഷ​ക​നു​മാ​യി​രി​ക്കും.

"ശി​ഷ്യ​ത്വ​ത്തി​ലേ​ക്കു​ള്ള വി​ളി' എ​ന്ന​താ​ണ് ക​ൺ​വ​ൻ​ഷ​ന്‍റെ പ്ര​ധാ​ന വി​ഷ​യം. "നി​ങ്ങ​ൾ എ​ന്‍റെ വ​ച​ന​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്നു​വെ​ങ്കി​ൽ, നി​ങ്ങ​ൾ യ​ഥാ​ർ​ഥ​ത്തി​ൽ എ​ന്‍റെ ശി​ഷ്യ​ന്മാ​രാ​ണ്' യോ​ഹ​ന്നാ​ൻ 8:31 എ​ന്ന ബൈ​ബി​ൾ വ​ച​ന​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഒ​ക്‌‌‌‌ടോ​ബ​ർ ഒ​മ്പ​ത്, 10 തീ​യ​തി​ക​ളി​ൽ വൈകുന്നേരം 6.30നും ​11ന് ​രാ​വി​ലെ 10നും സ​മ്മേ​ള​നം ന​ട​ക്കും. വേ​ൾ​ഡ് പീ​സ് മി​ഷ​ൻ സ്ഥാ​പ​ക ചെ​യ​ർ​മാ​നും പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ ഡോ. ​സ​ണ്ണി സ്റ്റീ​ഫ​ൻ യു​വ​ജ​ന​ങ്ങ​ളോ​ട് വി​ശ്വാ​സം, ശി​ഷ്യ​ത്വം, സേ​വ​നം, സ​മാ​ധാ​നം എ​ന്നീ വി​ഷ​യ​ങ്ങ​ൾ സം​സാ​രി​ക്കും.

വി​കാ​രി റ​വ. എ​ബ്ര​ഹാം വി. ​സാം​സ​ൺ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി റ​വ. ജെ​സ്വി​ൻ ജോ​ൺ​സ​ൺ, ക​ൺ​വീ​ന​ർ ​സി​ബി മാ​ത്യു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ൺ​വ​ൻ​ഷന്‍റെ ഒ​രു​ക്ക​ങ്ങ​ൾ. യു​വ​ജ​ന​ങ്ങ​ളു​ടെ ആ​ത്മീ​യ വ​ള​ർ​ച്ച​യ്ക്കും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യ്ക്കും പ്ര​ചോ​ദ​നം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

സ്ഥ​ലം: Mar Thoma Church of Dallas - Farmers Branch. വി​ലാ​സം: 11550 Luna Rd, Farmers Branch, TX 75234.

NRI

ഡ​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യി​ൽ സീ​നി​യ​ർ സി​റ്റി​സ​ൺ​സ് ഡേ ​ആ​ച​രി​ച്ചു

ഡ​ട്രോ​യി​റ്റ്: ഡ​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യി​ൽ സീ​നി​യ​ർ സി​റ്റി​സ​ൺ​സ് ഡേ ​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഞാ​യ​റാ​ഴ്ച ആ​ച​രി​ച്ചു. ആ​രാ​ധ​നാ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം പ​ള്ളി അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ 70 വ​യ​സി​ന് മു​ക​ളി​ലു​ള്ള 37 മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു.

ഇ​ട​വ​ക വി​കാ​രി റ​വ. ജോ​ബി​ൻ ജോ​സി​ന്‍റെ ആ​മു​ഖ പ്രാ​ർ​ഥ​ന​യോ​ടെ​യും ആ​മു​ഖ​ത്തോ​ടെ​യും ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു. ഇ​ട​വ​ക സെ​ക്ര​ട്ട​റി വി​നോ​ദ് തോ​മ​സ് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ക​യും ആ​ദ​രി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ പേ​രു​ക​ൾ വാ​യി​ക്കു​ക​യും ചെ​യ്തു.

ഡ​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ വ​ള​ർ​ച്ച​യ്ക്ക് ന​ൽ​കി​യ വി​ല​യേ​റി​യ സം​ഭാ​വ​ന​ക​ളെ ഇ​ട​വ​ക ഇ​വ​ർ​ക്ക് ന​ന്ദി അ​റി​യി​ച്ചു. വി​കാ​രി​യും ട്ര​സ്റ്റി​ക​ളാ​യ തോ​മ​സ് ഏ​ബ്ര​ഹാം, ബോ​ബ​ൻ ജോ​ർ​ജ് എ​ന്നി​വ​രും ചേ​ർ​ന്ന് 37 ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്ക് പൊ​ന്നാ​ട​യും ഉ​പ​ഹാ​ര​വും ന​ൽ​കി ആ​ദ​രി​ച്ചു.

റ​വ.പി. ​ചാ​ക്കോ​യു​ടെ പ്രാ​ർ​ഥ​ന​യോ​ടും ആ​ശീ​ർ​വാ​ദ​ത്തോ​ടും കൂ​ടി അ​നു​മോ​ദ​ന യോ​ഗം സ​മാ​പി​ച്ചു. ച​ട​ങ്ങി​ന് ശേ​ഷം പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും സ്നേ​ഹ​വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു.

NRI

ഡാളസ് റീജിയണൽ ഒ​സി​വെെ​എം ക്രിക്കറ്റ് ടൂർണമെന്‍റിന് മക്കിന്നിയിൽ തുടക്കം

ഡാ​ള​സ്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സ​ഭ​യു​ടെ സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡാ​ള​സ് റീ​ജി​യ​ണ​ൽ ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ യു​വ​ജ​ന പ്ര​സ്ഥാ​നം (ഒ​സി​വെെ​എം) സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ഴാ​മ​ത് വാ​ർ​ഷി​ക ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ന് മ​ക്കി​ന്നി സെന്‍റ് പോ​ൾ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഗ്രൗ​ണ്ടി​ൽ തു​ട​ക്ക​മാ​യി.

ഡാ​ള​സ് മേ​ഖ​ല​യി​ലെ വി​വി​ധ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​ക​ളി​ലെ യു​വ​ജ​ന​ങ്ങ​ളെ ഒ​രേ വേ​ദി​യി​ൽ ഒ​രു​മി​പ്പി​ക്കു​ക​യും ഇ​ട​വ​ക​ക​ൾ ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​വും കൂ​ട്ടാ​യ്മ​യും സ​ഹ​ക​ര​ണ​വും ശ​ക്തി​പ്പെ​ടു​ത്തു​ക​യു​മാ​ണ് ടൂ​ർ​ണ​മെ​ന്‍റിന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് വെ​രി റ​വ. രാ​ജു ഡാ​നി​യേ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് (ഇ​ർ​വിംഗ്), സെ​ന്‍റ് മേ​രീ​സ് സിഒഐ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് (കാ​രോ​ൾ​ട്ട​ൺ), സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് (ഡാ​ള​സ്), സെ​ന്‍റ് പോ​ൾ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് (മ​ക്കി​ന്നി), സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി (ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച്) എ​ന്നീ അ​ഞ്ച് ഇ​ട​വ​ക​ക​ളാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്.

മ​ത്സ​ര​ങ്ങ​ൾ സെ​പ്റ്റം​ബ​ർ 26, ഒ​ക്ടോ​ബ​ർ 10 തീ​യ​തി​ക​ളി​ൽ തു​ട​രും. ഒ​ക്ടോ​ബ​ർ 11ന് ​വൈ​കു​ന്നേ​രം 2:30 മു​ത​ൽ 6.30 വ​രെ ന​ട​ക്കു​ന്ന ഗ്രാ​ൻ​ഡ് ഫൈ​ന​ലോ​ടെ ടൂ​ർ​ണ​മെന്‍റി​ന് സ​മാ​പ​ന​മാ​കും.

ഓ​ഗ​സ്റ്റ് 30നു ​ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റിന്‍റെ ആ​ദ്യ മ​ത്സ​ര​ങ്ങ​ളി​ൽ സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, മ​ക്കി​ന്നി 38 റ​ൺ​സി​ന് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി, ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ചി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ സെന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, ഇ​ർ​വിം​ഗ് എ​ട്ട് വി​ക്ക​റ്റി​ന് സെന്‍റ് മേ​രീ​സ് സിഒഐ, ക​രോ​ൾ​ട്ട​ണി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി മി​ക​ച്ച തു​ട​ക്കം കു​റി​ച്ചു. ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ 12 ഓ​വ​ർ വീ​ത​വും പ്ലേ ​ഓ​ഫ് മ​ത്സ​ര​ങ്ങ​ൾ 15 ഓ​വ​ർ വീ​ത​വും ഗ്രാ​ൻ​ഡ് ഫൈ​ന​ൽ 20 ഓ​വ​ർ വീ​ത​വു​മാ​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

വൈ​സ് പ്ര​സി​ഡ​ന്‍റ് വെ​രി റ​വ. രാ​ജു ഡാ​നി​യേ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, സെ​ക്ര​ട്ട​റി നി​തി​ൻ വ​ർ​ഗീ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​നൂ​പ് എ​ബ്ര​ഹാം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ട്ര​ഷ​റ​ർ ഷി​ജു സാ​മു​വ​ൽ, സ​ജേ​ഷ് സ്ക​റി​യ, ബാ​ലു തോ​മ​സ് എ​ന്നി​വ​ർ ടൂ​ർ​ണ​മെ​ന്‍റ് കോഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

ഡാള​സ് റീ​ജി​യ​ണ​ൽ ഒ​സി​വെെ​എമ്മിന് ​പു​തി​യ വെ​ബ്സൈ​റ്റ് സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​തോ​മ​സ് മാ​ർ ഇ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ പ്രാ​ർഥ​ന​യോ​ടും അ​നു​ഗ്ര​ഹ​ത്തോ​ടും പി​ന്തു​ണ​യോ​ടും കൂ​ടി, റ​വ. ഫാ. ​ത​മ്പാ​ൻ വ​ർ​ഗീ​സ്, റ​വ. ഫാ. ​ചാ​ക്കോ ഐ​സ​ക്ക് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ, ടൂ​ർ​ണ​മെ​ന്‍റിന്‍റെ ഉ​ദ്ഘാ​ട​നം മ​ക്കി​ന്നി സെ​ൻ​റ് പോ​ൾ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഗ്രൗ​ണ്ടി​ൽ ഒ​സി​വെെ​എം വൈ​സ് പ്ര​സി​ഡ​ന്‍റ് വെ​രി റ​വ. രാ​ജു ഡാ​നി​യേ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ള്ളി​ക​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വി​വി​ധ മ​ത്സ​ര​ങ്ങ​ളു​ടെ​യും പ​രി​പാ​ടി​ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ ഒ​രി​ട​ത്ത് ല​ഭ്യ​മാ​ക്കു​ന്ന​തി​നൊ​പ്പം, മ​ത്സ​ര​ങ്ങ​ളു​ടെ ലൈ​വ് ട്രാ​ക്കിം​ഗ്, സ്കോ​റു​ക​ൾ, ഫ​ല​ങ്ങ​ൾ, റി​യ​ൽ-​ടൈം അ​പ്ഡേ​റ്റു​ക​ൾ എ​ന്നി​വ ല​ഭ്യ​മാ​ക്കു​ന്ന ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മാ​യാ​ണ് പു​തി​യ വെ​ബ്സൈ​റ്റ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ആ​ർ​ക്കും സ്വ​ന്ത​മാ​യി ഒ​രു മ​ത്സ​രം ഈ ​പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ സൗ​ജ​ന്യ​മാ​യി സം​ഘ​ടി​പ്പി​ക്കാ​നും നി​യ​ന്ത്രി​ക്കാ​നും സാ​ധി​ക്കു​മെ​ന്ന​താ​ണ് വെ​ബ്സൈ​റ്റി​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത. മ​ത്സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തു മു​ത​ൽ ടീ​മു​ക​ളെ​യും മ​ത്സ​ര​ക്ര​മ​ങ്ങ​ളെ​യും ഏ​കോ​പി​പ്പി​ക്കു​ക, സ്കോ​റു​ക​ളും ഫ​ല​ങ്ങ​ളും ത​ത്സ​മ​യം അ​പ്ഡേ​റ്റ് ചെ​യ്യു​ക തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രൊ​റ്റ പ്ലാ​റ്റ്‌​ഫോ​മി​ൽ യാ​തൊ​രു ഉ​പ​യോ​ഗ​ച്ചെ​ല​വു​മി​ല്ലാ​തെ ല​ഭ്യ​മാ​ക്കു​ന്നു.

ഇ​തി​ലൂ​ടെ പ​ള്ളി​ക​ൾ​ക്കും വി​വി​ധ സം​ഘ​ട​ന​ക​ൾ​ക്കും മ​ത്സ​ര​ങ്ങ​ളു​ടെ ന​ട​ത്തി​പ്പ് കൂ​ടു​ത​ൽ ല​ളി​ത​വും കാ​ര്യ​ക്ഷ​മ​വു​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. വെ​ബ്സൈ​റ്റ്: www.dallasocym.org യു​വ​ജ​ന​ങ്ങ​ളു​ടെ കാ​യി​ക​പ്ര​തി​ഭ​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നൊ​പ്പം, വി​വി​ധ ഇ​ട​വ​ക​ൾ ത​മ്മി​ലു​ള്ള ബ​ന്ധ​വും ഐ​ക്യ​വും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​വും കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​ൻ ഇ​ത്ത​രം കാ​യി​ക​മേ​ള​ക​ൾ സ​ഹാ​യി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

മ​ത്സ​ര വേ​ദി: St. Paul Orthodox Church Ground 5088 Baxter Well Rd, McKinney, Texas.

NRI

ഇ​ന്ത്യ​ൻ കാ​ത്ത​ലി​ക് ഹെ​റി​റ്റേ​ജ് ഡേ ​ആ​ഘോ​ഷം ഫി​ല​ഡ​ൽ​ഫി​യ​യി​ൽ

ഫി​ല​ഡ​ൽ​ഫി​യ: വി​ശാ​ല ഫി​ല​ഡ​ൽ​ഫി​യ റീ​ജി​യ​ണി​ലെ ക​ത്തോ​ലി​ക്ക​രു​ടെ പ്ര​ത്യേ​കി​ച്ച് കേ​ര​ള​ത​നി​മ​യി​ലു​ള്ള സ്നേ​ഹ​കൂ​ട്ടാ​യ്മ​യാ​യ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലാ​ഡ​ൽ​ഫി​യ (ഐ​എ​സി​എ) ഇ​ന്ത്യ​ൻ കാ​ത്ത​ലി​ക് ഹെ​റി​റ്റേ​ജ് ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കു​ന്നു.

മി​ക​ച്ച ആ​ധ്യാ​ത്മി​ക, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ക​ത്തോ​ലി​ക്ക​ർ​ക്കു മാ​തൃ​ക​യാ​യി സേ​വ​ന​ത്തി​ന്‍റെ 48 സം​വത്​സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി 2028ൽ ​സു​വ​ർ​ണ​ജൂ​ബി​ലി​യി​ലേ​ക്ക് കു​തി​ക്കു​ന്ന ഫി​ലാ​ഡ​ൽ​ഫി​യ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ ഒ​ക്ടോ​ബ​ർ 10 ശ​നി​യാ​ഴ്ച​യാ​ണു "ഒ​രേ വി​ശ്വാ​സം, പ​ല പാ​ര​മ്പ​ര്യ​ങ്ങ​ൾ, ഒ​രു കു​ട​ക്കീ​ഴി​ൽ' എ​ന്ന ആ​പ്ത​വാ​ക്യ​ത്തി​ലൂ​ന്നി ഇ​ന്ത്യ​ൻ ക​ത്തോ​ലി​ക്ക​രു​ടെ പൈ​തൃ​ക​ദി​നാ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഒ​ക്ടോ​ബ​ർ 10ന് വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ഫി​ലാ​ഡ​ൽ​ഫി​യ സെന്‍റ് ​തോ​മ​സ് സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ (608 Welsh Road, Philadelphia PA 19115) ന​ട​ക്കു​ന്ന ഹെ​റി​റ്റേ​ജ് ദി​നാ​ഘോ​ഷ​ങ്ങ​ളി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന​ത് സീ​റോ​മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ വ​ട​ക്കേ അ​മേ​രി​ക്ക-​കാ​ന​ഡ എ​ന്നി​വ​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ബി​ഷ​പ് മാ​ർ ഫീ​ലി​പ്പോ​സ് സ്റ്റെ​ഫാ​നോ​സ് ആ​ണ്.

അ​ന്നേ​ദി​വ​സം നാ​ലിന് ബി​ഷ​പ്പി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ലും സ്നേ​ഹ​കൂ​ട്ടാ​യ്‌​മ​യു​ടെ നേ​തൃ​ത്വം വ​ഹി​ക്കു​ന്ന വൈ​ദി​ക​രു​ടെ സ​ഹ​കാ​ർ​മിക​ത്വ​ത്തി​ലും സീ​റോ​മ​ല​ങ്ക​ര റീ​ത്തി​ലു​ള്ള കൃ​ത​ഞ്ജ​താ​ബ​ലി​യ​ർ​പ്പ​ണം ന​ട​ക്കും.

വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്കു സ്വീ​ക​ര​ണം, കൃ​ത​ഞ്ജ​താ​ബ​ലി​യ​ർ​പ്പ​ണം, ദ​മ്പ​തി​മാ​രെ ആ​ദ​രി​ക്ക​ൽ, പൊ​തു​സ​മ്മേ​ള​നം, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യാ​ണു ഇ​ന്ത്യ​ൻ ക​ത്തോ​ലി​ക്ക​രു​ടെ ഹെ​റി​റ്റേ​ജ് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

ശ്രേ​ഷ്ട​മാ​യ പൈ​തൃ​ക​വും പൂ​ർ​വി​ക​പാ​ര​മ്പ​ര്യ​ങ്ങ​ളും പ്ര​വാ​സ​നാ​ട്ടി​ലും അ​ഭം​ഗു​രം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന സീ​റോ​മ​ല​ബാ​ർ, സീ​റോ​മ​ല​ങ്ക​ര, ക്ന‌ാ​നാ​യ, ല​ത്തീ​ൻ ക​ത്തോ​ലി​ക്ക​ർ ഒ​രു കു​ട​ക്കീ​ഴി​ൽ അ​ണി​നി​ര​ന്ന് ഒ​ന്നി​ച്ച​ർ​പ്പി​ക്കു​ന്ന ദി​വ്യ​ബ​ലി​യി​ലേ​ക്കും തു​ട​ർ​ന്നു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം, ക​ലാ​സ​ന്ധ്യ, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യി​ലേ​ക്കും എ​ല്ലാ മ​ല​യാ​ളി​ക​ളെ​യും ഭാ​ര​വാ​ഹി​ക​ൾ ക്ഷ​ണി​ക്കു​ന്നു.

2026 ജ​നു​വ​രി മു​ത​ൽ ഡി​സം​ബ​ർ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പു​തു​താ​യി വി​വാ​ഹി​ത​രാ​യ ദ​മ്പ​തി​മാ​രെ​യും 2026ൽ ​ദാ​മ്പ​ത്യ​ജീ​വി​ത​ത്തി​ന്‍റെ ര​ജ​ത ജൂ​ബി​ലി, സു​വ​ർ​ണ​ജൂ​ബി​ലി (25, 50) എ​ന്നീ വി​ശേ​ഷാ​ൽ വി​വാ​ഹ​വാ​ർ​ഷി​ക​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന ദ​മ്പ​തി​മാ​രെ​യും ദി​വ്യ​ബ​ലി​മ​ദ്ധ്യേ ബി​ഷ​പ് ആ​ശീ​ർ​വ​ദി​ക്കു​ക​യും, അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്യും.

ഫി​ല​ഡ​ൽ​ഫി​യാ അ​തി​രൂ​പ​ത​യു​ടെ കീ​ഴി​ൽ പ്ര​വാ​സി-​അ​ഭ​യാ​ർ​ത്ഥി കാ​ര്യാ​ല​യ​ത്തിന്‍റെ (പാ​സ്റ്റ​റ​ൽ കെ​യ​ർ ഫോ​ർ റ​ഫ്യൂ​ജീ​സ് ആ​ൻഡ് മൈ​ഗ്ര​ന്‍റ്സ്) ചു​മ​ത​ല​വ​ഹി​ക്കു​ന്ന ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ജെ​ർ​ത്രൂ​ഡ് ബോ​ർ​സി​നെ ത​ദ​വ​സ​ര​ത്തി​ൽ ഐഎസിഎ ആ​ദ​രി​ക്കും.

ഉ​പ​രി​പ​ഠ​ന​ത്തി​നും, വൈ​ദ​ഗ്ധ്യ​ജോ​ലി​ക​ൾ​ക്കാ​യും ആ​യി​ര​ത്തി​തൊ​ള്ളാ​യി​ര​ത്തി അ​റു​പ​തു​ക​ളി​ലും എ​ഴു​പ​തു​ക​ളി​ലും അ​മേ​രി​ക്ക​യി​ൽ വി​ശാ​ല​ഫി​ലാ​ഡ​ൽ​ഫി​യാ റീ​ജി​യ​ണി​ൽ കു​ടി​യേ​റി താ​മ​സ​മു​റ​പ്പി​ച്ച മ​ല​യാ​ളി ക​ത്തോ​ലി​ക്ക​ർ 1978ൽ ​ചെ​റി​യ അ​ത്മാ​യ സം​ഘ​ട​ന​യാ​യി തു​ട​ക്ക​മി​ട്ട ഇ​ൻ​ഡ്യ​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ (ഐസിഎ) ​വ​ള​ർ​ച്ച​യു​ടെ പ​ട​വു​ക​ൾ ക​ട​ന്ന് ര​ണ്ടാ​യി​ര​ത്തി​ല​ധി​കം വ​രു​ന്ന വി​ശ്വാ​സി​ക​ളു​ടെ സ്നേ​ഹ​കൂ​ട്ടാ​യ്‌​മ​യാ​യി ഇ​ന്ന് ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്നു.

പ്ര​വാ​സി​ക​ളാ​യി അ​മേ​രി​ക്ക​യി​ലെ​ത്തി​യ ആ​ദ്യ​ത​ല​മു​റ​യി​ൽ​പെ​ട്ട സീ​റോ​മ​ല​ബാ​ർ, സീ​റോ​മ​ല​ങ്ക​ര, ക്നാ​നാ​യ, ല​ത്തീ​ൻ കു​ടും​ബ​ങ്ങ​ൾ സ​മൂ​ഹ​വ​ള​ർ​ച്ച​ക്കു ന​ൽ​കി​യി​ട്ടു​ള്ള സം​ഭാ​വ​ന​ക​ൾ വ​ള​രെ വ​ലു​താ​ണ്.

പ്ര​വാ​സ​ജീ​വി​ത​ത്തി​ൽ മാ​തൃ​ഭാ​ഷ​യി​ൽ ബ​ലി​യ​ർ​പ്പി​ക്കാ​ൻ വൈ​ദി​ക​രോ സ്വ​ന്തം ദേ​വാ​ല​യ​ങ്ങ​ളോ ഇ​ല്ലാ​തി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ ക​ഠി​നാ​ധ്വാ​നം​ചെ​യ്ത‌് അ​ഞ്ച് ദ​ശാ​ബ്ദ​ക്കാ​ലം സ്വ​ന്തം കു​ടും​ബ​ത്തെ​യും ബ​ന്ധു​ക്ക​ളെ​യും അ​മേ​രി​ക്ക​യി​ലെ​ത്തി​ച്ച് അ​വ​ർ​ക്കു ന​ല്ലൊ​രു ഭാ​വി​യു​ണ്ടാ​ക്കി​കൊ​ടു​ത്ത ആ​ദ്യ​ത​ല​മു​റ​യി​ൽ​പെ​ട്ട മി​ക്ക​വ​രും ത​ന്നെ ഇ​ന്ന് റി​ട്ട​യ​ർ​മെ​ന്‍റ് ജീ​വി​തം ന​യി​ക്കു​ന്ന​വ​രാ​ണു.

സെ​ക്കന്‍റ് ജ​ന​റേ​ഷ​നി​ൽ​നി​ന്നും വൈ​ദി​ക​രെ​യും ക​ന്യാ​സ്ത്രി​ക​ളെ​യും സ​ഭാ​ശു​ശ്രൂ​ഷ​ക്കാ​യി സം​ഭാ​വ​ന ന​ൽ​കി​യി​ട്ടു​ള്ള ഇന്ത്യൻ അ​മേ​രി​ക്ക​ൻ ക​ത്തോ​ലി​ക്ക​ർ ചെ​റു​പ്പ​ക്കാ​രാ​യ ധാ​രാ​ളം പ്ര​ഫ​ഷ​ണ​ലു​ക​ളെ​യും സ​മൂ​ഹ​ത്തി​നു പ്ര​ദാ​നം ചെ​യ്ത് അ​മേ​രി​ക്ക​ൻ സ​മ്പ​ത് വ്യ​വ​സ്ഥ​യ്ക്ക് മു​ത​ൽ​ക്കൂ​ട്ടാ​ക്കി​യി​ട്ടു​ണ്ട്.

ഫി​ലാ​ഡ​ൽ​ഫി​യ ഇന്ത്യൻ ലാ​റ്റി​ൻ കാ​ത്ത​ലി​ക് മി​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ.ഫാ. ​ലെ​നി​ൻ ഫെ​ർ​ണാ​ണ്ട​സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​നും സെന്‍റ് ജൂ​ഡ് സീ​റോ​മ​ല​ങ്ക​ര​പ​ള്ളി വി​കാ​രി റ​വ.ഫാ. ​ബാ​ബു മ​ഠ​ത്തി​ൽ​പ​റ​മ്പി​ൽ, സെന്‍റ് ​തോ​മ​സ് സീ​റോ​മ​ല​ബാ​ർ പ​ള്ളി വി​കാ​രി റ​വ.ഡോ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ൽ, സെന്‍റ് ​ജോ​ൺ ന്യൂ​മാ​ൻ ക്‌​നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ബി​പ്പി മാ​ത്യു ത​റ​യി​ൽ എ​ന്നി​വ​ർ ഡ​യ​റ​ക്ട​ർ​മാ​രു​മാ​യി ക​മ്മി​റ്റി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

ഇന്ത്യൻ അ​മേ​രി​ക്ക​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ തോ​മ​സ് സൈ​മ​ൺ (പ്ര​സി​ഡ​ന്‍റ്), ചാ​ർ​ലി ചി​റ​യ​ത്ത് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സ്വ​പ്ന സ​ജി സെ​ബാ​സ്റ്റ്യ​ൻ (ട്ര​ഷ​റ​ർ), ജോ​ഷ്വാ ജേ​ക്ക​ബ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), മെ​ർ​ലി​ൻ അ​ഗ​സ്റ്റി​ൻ (ജോ. ​സെ​ക്ര​ട്ട​റി), ഫി​ലി​പ് (ബി​ജു) ജോ​ൺ (ജോ. ​ട്ര​ഷ​റ​ർ), അ​നീ​ഷ് ജ​യിം​സ് (മു​ൻ പ്ര​സി​ഡ​ന്‍റ്), സ​ബ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​സാ​യ ജോ​സ് മാ​ളേ​യ്ക്ക​ൽ, ജോ​സ​ഫ് മാ​ണി, ജ​സ്റ്റി​ൻ തോ​മ​സ്, ഫി​ലി​പ് എ​ട​ത്തി​ൽ, സേ​വ്യ​ർ മൂ​ഴി​ക്കാ​ട്ട്, റോ​മി​യോ ഡാ​ൽ​ഫി, കു​രു​വി​ള ജ​യിം​സ്, ജ​റി​ക്ക് എ​ബ്രാ​ഹം എ​ന്നി​വ​രും വൈ​ദി​ക​ർ​ക്കൊ​പ്പം ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ അ​ല​ക്സ‌് ജോ​ൺ, തോ​മ​സ് നെ​ടു​മാ​ക്ക​ൽ, ജോ​സ​ഫ് തോ​മ​സ്, ജോ​ൺ​സ​ൺ ഫെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന (ഐഎസിഎ) എ​ക്സി​ക്ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ഹെ​റി​റ്റേ​ജ് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്‌​തു​വ​രു​ന്നു.

ഐഎസിഎയു​ടെ കാ​രു​ണ്യ​പ്ര​വ​ർ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി സെ​പ്റ്റം​ബ​ർ 20 മു​ത​ൽ 27 വ​രെ വ​സ്ത്ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്നു​ണ്ട്. പു​തി​യ​തോ, അ​ധി​കം ഉ​പ​യോ​ഗി​ക്കാ​ത്ത​തോ, മു​ഷി​യാ​ത്ത​തോ ആ​യ അ​മേ​രി​ക്ക​ൻ വ​സ്ത്ര​ങ്ങ​ളും ബെ​ഡ് ഷീ​റ്റു​ക​ളും ക​മ്പി​ളി വ​സ്ത്ര​ങ്ങ​ളും ഈ ​കാ​ല​യ​ള​വി​ൽ അം​ഗ​ദേ​വാ​ല​യ​ങ്ങ​ളാ​യ സെ​ന്‍റ് ജൂ​ഡ് സീ​റോ​മ​ല​ങ്ക​ര​പ​ള്ളി, സെന്‍റ് ​തോ​മ​സ് സീ​റോ​മ​ല​ബാ​ർ പ​ള്ളി, സെന്‍റ് ​ജോ​ൺ ന്യൂ​മാ​ൻ ക്‌​നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ എ​ന്നി​വ​യു​ടെ ലോ​ബി​യി​ലു​ള്ള ബോ​ക്‌​സി​ൽ നി​ക്ഷേ​പി​ക്കാ​വു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചാ​ർ​ലി ചി​റ​യ​ത്ത് - 215 791 0439.

NRI

മ​ത​സ്വാ​ത​ന്ത്ര്യ അം​ബാ​സ​ഡ​റാ​യി സി​സി ഗ്ര​ഹാം ലി​ഞ്ചി​നെ ട്രം​പ് നാ​മ​നി​ർ​ദേ​ശം ചെ​യ്തു

വാ​ഷിം​ഗ്ട​ൺ ഡി​സി: പ്ര​മു​ഖ സു​വി​ശേ​ഷ​ക​ൻ ഫ്രാ​ങ്ക്ലി​ൻ ഗ്ര​ഹാ​മി​ന്‍റെ മ​ക​ളും അ​ന്ത​രി​ച്ച സു​വി​ശേ​ഷ​ക​ൻ ബി​ല്ലി ഗ്ര​ഹാ​മി​ന്‍റെ കൊ​ച്ചു​മ​ക​ളു​മാ​യ സി​സി ഗ്ര​ഹാം ലി​ഞ്ചി​നെ യു​എ​സ് അം​ബാ​സ​ഡ​ർ അ​റ്റ് ലാ​ർ​ജ് ഫോ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലീ​ജി​യ​സ് ഫ്രീ​ഡം സ്ഥാ​ന​ത്തേ​ക്ക് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് നാ​മ​നി​ർ​ദേ​ശം ചെ​യ്തു.

സെ​ന​റ്റി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ചാ​ൽ ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ത​സ്വാ​ത​ന്ത്ര്യ സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട യു​എ​സ് വി​ദേ​ശ​ന​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ലി​ഞ്ച് പ്ര​ധാ​ന ചു​മ​ത​ല വ​ഹി​ക്കും.

നാ​മ​നി​ർ​ദേ​ശം വ​ലി​യ ബ​ഹു​മ​തി​യാ​യി കാ​ണു​ന്ന​താ​യും മ​ത​സ്വാ​ത​ന്ത്ര്യം സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി മി​ക​ച്ച രീ​തി​യി​ൽ സേ​വി​ക്കാ​ൻ പ്രാ​ർ​ഥി​ക്ക​ണ​മെ​ന്നും ലി​ഞ്ച് അ​ഭ്യ​ർ​ഥി​ച്ചു.

2010 മു​ത​ൽ ബി​ല്ലി ഗ്ര​ഹാം ഇ​വാ​ഞ്ച​ല​സ്റ്റി​ക് അ​സോ​സി​യേ​ഷ​ൻ, സ​മ​രി​റ്റ​ൻ​സ് പേ​ഴ്സ് എ​ന്നി​വ​യു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ലി​ഞ്ച് നി​ല​വി​ൽ സീ​നി​യ​ർ അ​ഡ്വൈ​സ​റും മി​നി​സ്ട്രി വ​ക്താ​വു​മാ​ണ്.

മ​ക​ളു​ടെ നാ​മ​നി​ർ​ദേ​ശ​ത്തെ സ്വാ​ഗ​തം ചെ​യ്ത ഫ്രാ​ങ്ക്ലി​ൻ ഗ്ര​ഹാം, പു​തി​യ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​നാ​യി അ​വ​ൾ​ക്ക് ജ്ഞാ​ന​വും ശ​ക്തി​യും ല​ഭി​ക്കാ​ൻ പ്രാ​ർ​ഥി​ക്ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ചു.

International

ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ​ക്കു​മേ​ൽ നൂ​റ് ശ​ത​മാ​നം തീ​രു​വ; നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ​ക്കു​മേ​ൽ നൂ​റ് ശ​ത​മാ​നം ഇ​റ​ക്കു​മ​തി തീ​രു​വ ചു​മ​ത്താ​നൊ​രു​ങ്ങി അ​മേ​രി​ക്ക. റ​ഷ്യ​യി​ൽ നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ നീ​ക്കം.

തീ​രു​വ ചു​മ​ത്താ​ൻ ട്രം​പി​ന് അ​ധി​കാ​രം ന​ൽ​കു​ന്ന സു​പ്ര​ധാ​ന ബി​ല്ല് യു​എ​സ് ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ൽ ആ​ദ്യ ക​ട​മ്പ ക​ട​ന്നു. 214 നെ​തി​രെ 211 വോ​ട്ടു​ക​ൾ​ക്കാ​ണ് ബി​ല്ല് ആ​ദ്യ ഘ​ട്ട​ത്തി​ൽ പാ​സാ​യ​ത്. ര​ണ്ട് ഡെ​മോ​ക്രാ​റ്റി​ക് പ്ര​തി​നി​ധി​ക​ൾ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്കാ​ർ​ക്കൊ​പ്പം വോ​ട്ട് ചെ​യ്ത​ത് അ​പ്ര​തീ​ക്ഷി​ത നീ​ക്ക​മാ​യി.

ഇ​ന്ന് ബി​ല്ലി​ൽ അ​ന്തി​മ വോ​ട്ടെ​ടു​പ്പ് ന​ട​ക്കും. ബി​ല്ല് പാ​സാ​യാ​ൽ ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ​ക്കു​മേ​ൽ നൂ​റ് ശ​ത​മാ​നം തീ​രു​വ ചു​മ​ത്താ​ൻ ട്രം​പി​ന് അ​ധി​കാ​രം ല​ഭി​ക്കും.

 

NRI

അ​മേ​രി​ക്ക​ന്‍ യാ​ത്ര: വി​വാ​ദ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യു​മാ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല രം​ഗ​ത്ത്

ഷി​ക്കാ​ഗോ: ത​ന്‍റെ അ​മേ​രി​ക്ക​ന്‍ സ​ന്ദ​ര്‍​ശ​ന​ത്തെ​ച്ചൊ​ല്ലി​യു​ള്ള വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യു​മാ​യി ആ​ഭ്യ​ന്ത​രമ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല രം​ഗ​ത്ത്. "പി​ന്നെ, സ​ര്‍​ക്കാ​ര്‍ ചെ​ല​വി​ല​ല്ല ഈ ​അ​മേ​രി​ക്ക​ന്‍ യാ​ത്ര, സം​ഘാ​ട​ക​രു​ടെ ചെ​ല​വി​ലാ​ണ്... കേ​ട്ടോ!' എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.​

ഷി​ക്കാ​ഗോ​യി​ൽ നി​ന്നും ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ച വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം വി​വാ​ദ​ങ്ങ​ള്‍​ക്ക് വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യ​ത്.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നൂ​റു​ദി​നം പൂ​ര്‍​ത്തി​യാ​ക്കു​ന്ന ഘ​ട്ട​ത്തി​ല്‍, ജ​ന​ങ്ങ​ള്‍ പ​വ​ര്‍​ക്ക​ട്ടി​ല്‍ ബു​ദ്ധി​മു​ട്ടു​മ്പോ​ള്‍ മ​ന്ത്രി​യും ഭ​ര​ണ​ക​ക്ഷി നേ​താ​ക്ക​ളും അ​മേ​രി​ക്ക​യി​ല്‍ ഉ​ല്ലാ​സ​യാ​ത്ര​യി​ലാ​ണെ​ന്ന ത​ര​ത്തി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ചാ​ര​ണ​ങ്ങ​ള്‍ ശ​ക്ത​മാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വി​ശ​ദീ​ക​ര​ണ​വു​മാ​യി ചെ​ന്നി​ത്ത​ല നേ​രി​ട്ടെ​ത്തി​യ​ത്.

ഈ ​യാ​ത്ര തി​ക​ച്ചും വ്യ​ക്തി​പ​ര​മാ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ ഖ​ജ​നാ​വി​ലെ പ​ണം ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സം​ഘാ​ട​ക​രു​ടെ ചെ​ല​വി​ലാ​ണ് താ​ന്‍ അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്. നി​ല​വി​ല്‍ ഷി​ക്കാ​ഗോ​യി​ലാ​ണെ​ന്നും കു​ടും​ബ​ത്തോ​ടൊ​പ്പം എ​ത്തി​യ​ത് ദീ​ര്‍​ഘ​കാ​ല സു​ഹൃ​ത്തി​ന്‍റെ കു​ടും​ബ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​യ്ഹി​ന്ദ് ടി​വി​യു​ടെ ആ​ദ്യ​കാ​ല നേ​തൃ​നി​ര​യി​ലു​ണ്ടാ​യി​രു​ന്ന ഫെ​ലി​ക്‌​സ് സൈ​മ​ണു​മാ​യി തനി​ക്ക് മൂ​ന്ന​ര പ​തി​റ്റാ​ണ്ടി​ലേ​റെ​ക്കാ​ല​ത്തെ ബ​ന്ധ​മു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ന്‍റെ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ് ഞാ​നും കു​ടും​ബ​വു​മെ​ത്തി​യ​ത്.

ഷി​ക്കാ​ഗോ​യി​ലെ​ത്തി​യ​പ്പോ​ള്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​മാ​യി സം​വ​ദി​ക്കാ​നും ഇ​ന്ത്യ​ന്‍ ഓ​വ​ര്‍​സീ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ (ഐ​ഒ​സി) ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നും സാ​ധി​ച്ചു.

കൂ​ടാ​തെ സാം ​പി​ത്രോ​ഡ​യെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലെ​ത്തി സ​ന്ദ​ര്‍​ശി​ക്കു​ക​യും ചെ​യ്തു എന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

NRI

എ​ബ്ര​ഹാം ജോ​ർ​ജ് ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു

ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ലെ മ​ല​യാ​ളി റി​യ​ൽ എ​സ്റ്റേ​റ്റ് ബ്രോ​ക്ക​ർ ജോ​ർ​ജ് എ​ബ്ര​ഹാം (രാ​ജു - 79) അ​ന്ത​രി​ച്ചു. എ​ൺ​പ​തു​ക​ളി​ൽ ആ​രം​ഭി​ച്ച എ​ബ്ര​ഹാം റി​യ​ൽ​റ്റി എ​ന്ന ക​മ്പ​നി​യു​ടെ സ്ഥാ​പ​ക​നാ​യ അ​ദ്ദേ​ഹം നി​ര​വ​ധി മ​ല​യാ​ളി​ക​ളെ റി​യ​ൽ എ​സ്റ്റേ​റ്റ് രം​ഗ​ത്തേ​ക്ക് കൈ​പി​ടി​ച്ചു​യ​ർ​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു.

ഹൂ​സ്റ്റ​ണി​ലെ ആ​ദ്യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബ്രോ​ക്ക​ർ സ്ഥാ​പ​ന​വും എ​ബ്ര​ഹാം റി​യ​ൽ എ​സ്റ്റേ​റ്റ് ക​മ്പ​നി ത​ന്നെ​യാ​യി​രു​ന്നു. മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റന്‍റെ (മാഗ്) ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും അ​ദ്ദേ​ഹം സ​ജീ​വ​മാ​യി​രു​ന്നു. ആ​ദ്യ​മാ​യി സ്വ​ന്ത​മാ​യി ഓ​ഫീ​സ് ആ​രം​ഭി​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ത്ത വ്യ​ക്തി​ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു ജോ​ർ​ജ് എ​ബ്ര​ഹാം.

ഐ​ഒസി (ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്) ഹൂ​സ്റ്റ​ണി​ൽ ആ​രം​ഭി​ച്ച​തു​മു​ത​ൽ അ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്ന അ​ദ്ദേ​ഹം, ഉ​മ്മ​ൻ ചാ​ണ്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളെ അ​മേ​രി​ക്ക​യി​ൽ എ​ത്തി​ക്കു​ന്ന​തി​നും പ്ര​വ​ർ​ത്തി​ച്ചി​ച്ചു​ണ്ട്.

തി​രു​വ​ല്ല മാ​ർ​ത്തോ​മ്മ സ​ഭ​യി​ൽ പ്ര​ശ​സ്ത വൈ​ദി​ക​നാ​യി​രു​ന്ന റ​വ.ഫാ. ​എ​ബ്ര​ഹാ​മിന്‍റെ മൂ​ത്ത പു​ത്ര​നാ​ണ് ജോ​ർ​ജ് എ​ബ്ര​ഹാം. ഭാ​ര്യ ശോ​ശാ​മ്മ ജോ​ർ​ജ് കോ​ട്ട​യം വ​ട​വാ​തൂ​ർ ചു​മ്മാ​ർ കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ: സി​റി​ൽ ജോ​ർ​ജ്, സി​നി​ൽ ജോ​ർ​ജ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഫി​ലി​പ്പ് എ​ബ്ര​ഹാം (ഹൂ​സ്റ്റ​ൺ), ഉ​മ്മ​ൻ എ​ബ്ര​ഹാം (ഇ​ന്ത്യ).

സം​സ്കാ​രം പി​ന്നീ​ട്.

NRI

ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ ഡേ ​സ​മ്മേ​ള​നം ശ​നി​യാ​ഴ്ച

ഡാ​ള​സ്: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ ഡേ ​സ​മ്മേ​ള​നം ഇ​ർ​വിം​ഗ് സി​റ്റി​യി​ൽ ശ​നി​യാ​ഴ്ച ന​ട​ക്കും. വൈ​കി​ട്ട് അ​ഞ്ചി​ന് ബെ​ഥ​നി ഫു​ൾ ഗോ​സ്പ​ൽ അ​സം​ബ്ലി ഹാ​ളി​ലാ​ണ് സ​മ്മേ​ള​നം.

സ​മ്മേ​ള​ന​ത്തി​ൽ ഇ​ർ​വിം​ഗ് മേ​യ​ർ(AI Zapanta), ഷെ​ർ​വി​ൻ ഡേ​സ്സ്, പ്രെ​ഫ​സ​ർ സ​ണ്ണി മാ​ത്യു ഡോ. ​സി​സി​ൽ അ​നി​യ​ൻ തു​ട​ങ്ങി​വ​രാ​ണ് മു​ഖ്യ പ്ര​ഭാ​ഷ​ക​ർ.

കൂ​ടാ​തെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളാ​യ ക്രൈ​സ്ത​വ ജ​ന​ത​യെ പ്ര​തി​നി​ധീ​ക​രി​ച്ച് വി​വി​ധ സ​ഭാ മേ​ല​ധ്യ​ക്ഷ​ന്മാ​രും, പ്ര​തി​നി​ധി​ക​ളും, സം​ഘ​ട​നാ നേ​താ​ക്ക​ളും സം​സാ​രി​ക്കും.

ക്രൈ​സ്ത​വ​രാ​യ ഇ​ന്ത്യ​ൻ ജ​ന​ത​യു​ടെ പൈ​തൃ​കം, സം​സ്കാ​രം, സാ​ഹോ​ദ​ര്യം, ഐ​ക്യ​ത തു​ട​ങ്ങി​യ മൂ​ല്യ​ങ്ങ​ളെ ഉ​യ​ർ​ത്തി കാ​ട്ടു​ന്ന​തി​നും ക്രി​സ്തു​വി​ന്‍റെ സ്നേ​ഹം മ​റ്റു​ള്ള​വ​രി​ലേ​ക്ക് പ​ക​ര​ണ​മെ​ന്ന​തു​മാ​ണ് സ​മ്മേ​ള​ന​ത്തി​ന്‍റെ ല​ക്ഷ്യം.

പാ​സ്റ്റ​ർ മാ​ത്യു ശാ​മു​വേ​ൽ, പാ​സ്റ്റ​ർ ജോ​ൺ യ​ല്ലം​മ്പ​ള്ളി, പാ​സ്റ്റ​ർ പോ​ൾ ഗോ​ര​പ്പ തു​ട​ങ്ങി​യ​വ​രാ​ണ് ടെ​ക്സ​സി​ലെ ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ ഡേ​യു​ടെ മു​ഖ്യ സം​ഘാ​ട​ക​ർ.

വേ​ദി: Bethany full Gospel Assembly. 2901 N MacArthur Blvd, Irving,TX 75062. ഫോ​ൺ: 469 212 3216.

NRI

ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് ഷി​ക്കാ​ഗോയിൽ ഉജ്വല​ സ്വീ​ക​ര​ണം

ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ​യി​ൽ എ​ത്തി​യ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല, അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ, മു​ൻ മ​ന്ത്രി പ​ന്ത​ളം സു​ധാ​ക​ര​ൻ എ​ന്നി​വ​ർ​ക്ക് ഷി​ക്കാ​ഗോ ഒ​ഹെ​യ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് പ്ര​വ​ർ​ത്ത​ക​ർ ഉ​ജ്വ​ല സ്വീ​ക​ര​ണം ന​ൽ​കി.

വൈ​കു​ന്നേ​രം ആ​റി​ന് എ​ത്തി​ച്ചേ​ർ​ന്ന സം​ഘം 30 മി​നി​റ്റോ​ളം ഐ​ഒ​എ​സി പ്ര​വ​ർ​ത്ത​ക​രു​മാ​യി സൗ​ഹൃ​ദം പ​ങ്കു​വ​ച്ചു. ഐ​ഒ​എ​സി ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ നാ​യ​ർ, ഷി​ക്കാ​ഗോ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് പ​ണി​ക്ക​ർ, ട്ര​ഷ​റ​ർ ആ​ന്‍റോ ക​വ​ല​യ്ക്ക​ൽ, ഗ്ലാ​ഡ്സ​ൺ വ​ർ​ഗീ​സ്, സ​ന്തോ​ഷ് നാ​യ​ർ, ജോ​സ് മ​ണ​ക്കാ​ട്ട്, ജീ​ജി സാം, ​സ​ജി കു​ര്യ​ൻ തു​ട​ങ്ങി അ​നേ​കം പ്ര​വ​ർ​ത്ത​ക​ർ നേ​താ​ക്ക​ളെ സ്വീ​ക​രി​ച്ചു.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​മോ​ർ​ട്ട​ൺ ഗ്രോ​വി​ലു​ള്ള സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സും ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും പൗ​രാ​വ​ലി​യും ചേ​ർ​ന്നു നേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കും. എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

NRI

കൊ​ളം​ബ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ മി​ഷ​ൻ തി​രു​നാ​ൾ

ഒ​ഹാ​യോ: കൊ​ളം​ബ​സ് സെ​ന്‍റ് മേ​രീ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ മി​ഷ​ന്‍റെ മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ തി​രു​നാ​ൾ ഈ മാസം 13ന് ​ന​ട​ത്ത​പ്പെ​ടും.

ഈ മാസം ആറിന് ​വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് തി​രു​നാ​ളി​ന് തു​ട​ക്കം കു​റി​ച്ച് മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​നി​ബി ക​ണ്ണാ​യി കൊ​ടി​യേ​റ്റ് ക​ർ​മം നി​ർ​വ​ഹി​ക്കും.

പ്ര​ധാ​ന തി​രു​നാ​ൾ ദി​വ​സ​മാ​യ 13ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് രണ്ടിന് ​തി​രു​നാ​ൾ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് പ്ര​സു​ദേ​ന്തി വാ​ഴ്‌​ച​യും പ്ര​ദ​ക്ഷി​ണ​വും പാ​രി​ഷ് ഹാ​ളി​ൽ വ​ച്ച് പൊ​തു​സ​മ്മേ​ള​ന​വും ക​ലാ​പ​രി​പാ​ടി​ക​ളും (ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാം), സ്നേ​ഹ​വി​രു​ന്നോ​ടും കൂ​ടി തി​രു​നാ​ൾ സ​മാ​പി​ക്കും.

ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ

മി​ഷ​ൻ ഡ​യ​റ​ക്ട​ർ: ഫാ. ​നി​ബി ക​ണ്ണാ​യി, ട്ര​സ്റ്റി​മാ​ർ: ചെ​റി​യാ​ൻ മാ​ത്യു, ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ൻ, തി​രു​നാ​ൾ ക​ൺ​വീ​ന​ർ​മാ​ർ: അ​ല​ക്സ് ബാ​ബു, അ​ശ്വി​ൻ പാ​റ്റാ​നി, ട്ര​ഷ​റ​ർ: കി​ര​ൺ ജോ​സ​ഫ്, പ്ര​സു​ദേ​ന്തി & പ്ര​ദ​ക്ഷി​ണം: മ​രി​യ ജോ​സ​ഫ്, ലി​റ്റ​ർ​ജി: ജെ​യിം​സ് പു​തു​ശേ​രി, ക്വ​യ​ർ: അ​രു​ൺ ഡേ​വി​സ്, ലൈ​റ്റ് & സൗ​ണ്ട്: മ​നോ​ജ് ആന്‍റണി, ഫോ​ട്ടോ​ഗ്ര​ഫി & വീ​ഡി​യോ: കു​ര്യ​ൻ ക​ണ്ണാ​ത്ത്, ച​ർ​ച്ച് ഡെ​ക്ക​റേ​ഷ​ൻ: ജെ​ന്നി​ഫ​ർ സെ​ബാ​സ്റ്റ്യ​ൻ, ഔ​ട്ട്ഡോ​ർ ഡെ​ക്ക​റേ​ഷ​ൻ & ഹാ​ൾ സെ​റ്റ​പ്പ്: ഐ​ഷ് ലൂ​ക്ക, ക​ൾ​ച്ച​റ​ൽ & പ​ബ്ലി​ക് മീ​റ്റിം​ഗ്: ഐ​റി​ൻ തോ​മ​സ്, ഫു​ഡ് ക​മ്മി​റ്റി: ഷി​നോ ആ​ന്‍റ​ണി, പാ​ർ​ക്കിം​ഗ് ക​മ്മി​റ്റി: ജി​യോ​മി​ൻ ആന്‍റ​ണി.

ഈ ​വ​ർ​ഷ​ത്തെ തി​രു​നാ​ൾ ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന പ്ര​സു​ദേ​ന്തി​മാ​രു​ടെ വാ​ഴ്ച തി​രു​നാ​ൾ ദി​ന​ത്തി​ൽ ന​ട​ത്ത​പ്പെ​ടും. തി​രു​നാ​ളി​ൽ പ​ങ്കെ​ടു​ത്തു ദൈ​വാ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​നാ​യി ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നതായി സംഘാടകർ അറിയിച്ചു.

NRI

ഏ​ക​ൽ വി​ദ്യാ​ല​യ​യു​ടെ ഡാ​ള​സ് ധ​ന​സ​മാ​ഹ​ര​ണ​ത്തി​ൽ റി​ക്കാ​ർ​ഡ് നേ​ട്ടം

ടെ​ക്സ​സ്: ഗ്രാ​മീ​ണ - ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ​വും സ​മ​ഗ്ര​വി​ക​സ​ന​വും ല​ക്ഷ്യ​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​ക​ൽ വി​ദ്യാ​ല​യ ഫൗ​ണ്ടേ​ഷ​ന്‍റെ ഡിഎഫ്ഡബ്ല്യു ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ധ​ന​സ​മാ​ഹ​ര​ണ പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യ നേ​ട്ടം കൈ​വ​രി​ച്ചു.

ഗാ​ർ​ല​ൻ​ഡി​ലെ ഗ്രാ​ൻ​വി​ൽ ആ​ർ​ട്സ് സെ​ന്‍റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ലൂ​ടെ​യും അ​നു​ബ​ന്ധ ഫ​ണ്ട്റൈ​സിംഗ് ക്യാ​മ്പ​യി​നി​ലൂ​ടെ​യും ഏ​ക​ദേ​ശം 2.22 ല​ക്ഷം ഡോ​ള​ർ സം​ഭാ​വ​ന​ക​ളും വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യി സ​മാ​ഹ​രി​ച്ച​താ​യി സം​ഘ​ട​ന​യു​ടെ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

സ​മാ​ഹ​രി​ച്ച തു​ക ഉ​പ​യോ​ഗി​ച്ച് ഇ​ന്ത്യ​യി​ലെ ഏ​ക​ദേ​ശം 342 ഗ്രാ​മ​ങ്ങ​ളി​ൽ വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​നാ​കു​മെ​ന്നാ​ണ് ഏ​ക​ൽ വി​ദ്യാ​ല​യ​യു​ടെ വി​ല​യി​രു​ത്ത​ൽ. ഇ​തി​ൽ 252 ഏ​ക​ൽ സ്കൂ​ളു​ക​ൾ​ക്കു​ള്ള സ​ഹാ​യ​വും ഏ​ക​ദേ​ശം 30 ഗ്രാ​മ​ങ്ങ​ൾ വീ​തം ഉ​ൾ​പ്പെ​ടു​ന്ന മൂ​ന്ന് പ്ര​ത്യേ​ക വി​ക​സ​ന പ​ദ്ധ​തി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

ഈ ​മൂ​ന്ന് പ​ദ്ധ​തി​ക​ളി​ലൂ​ടെ 90 ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് കൂ​ടി പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഡിഎഫ്ഡബ്ല്യു ചാ​പ്റ്റ​റി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ ധ​ന​സ​മാ​ഹ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൊ​ന്നാ​യി ഇ​ത്ത​വ​ണ​ത്തെ ക്യാ​മ്പ​യി​ൻ മാ​റി​യ​താ​യി സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

പ​ങ്കാ​ളി​ത്തം, സ​മാ​ഹ​രി​ച്ച തു​ക, ദാ​താ​ക്ക​ളു​ടെ​യും പി​ന്തു​ണ​ക്കു​ന്ന​വ​രു​ടെ​യും എ​ണ്ണം എ​ന്നി​വ​യി​ൽ മു​ൻ​കാ​ല നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കാ​നോ മ​റി​ക​ട​ക്കാ​നോ ക​ഴി​ഞ്ഞ​താ​യും വാ​ർ​ത്താ​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

പ​രി​പാ​ടി​ക്ക് മു​ന്നോ​ടി​യാ​യി സാ​യ് ക​റി ഒ​രു​ക്കി​യ അ​ത്താ​ഴ​വി​രു​ന്നോ​ടെ​യാ​ണ് അ​തി​ഥി​ക​ളെ സ്വീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് ഏ​ക​ൽ വി​ദ്യാ​ല​യ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ സം​ഘ​ട​ന സൃ​ഷ്ടി​ക്കു​ന്ന മാ​റ്റ​ങ്ങ​ളും വി​ശ​ദീ​ക​രി​ക്കു​ന്ന അ​വ​ത​ര​ണ​ങ്ങ​ൾ ന​ട​ന്നു.

ഡിഎഫ്ഡബ്ല്യുയി​ലെ പ്രാ​ദേ​ശി​ക ക​ലാ​പ്ര​തി​ഭ​ക​ൾ​ക്ക് വേ​ദി

ഡിഎഫ്ഡബ്ല്യു മേ​ഖ​ല​യി​ലെ പ്രാ​ദേ​ശി​ക ക​ലാ​കാ​ര​ന്മാ​രു​ടെ പ​ങ്കാ​ളി​ത്ത​വും പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി. ഗു​രു അ​ഖി​ല ജി​യു​ടെ​യും ഹ​ർ​ഷ ജി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള ഡിഎഫ്ഡബ്ല്യു ആ​സ്ഥാ​ന​മാ​യ ക​ത​ക് റി​ഥം​സ് അ​വ​ത​രി​പ്പി​ച്ച "Kathak on the Silver Screen' എ​ന്ന ക​ലാ​പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.

വി​ദ്യാ​ഭ്യാ​സ​ത്തി​നൊ​പ്പം സം​സ്കാ​ർ, മൂ​ല്യ​ങ്ങ​ൾ, സ്വ​ഭാ​വ​രൂ​പീ​ക​ര​ണം, സാം​സ്കാ​രി​ക പൈ​തൃ​കം, ഇ​ന്ത്യ​ൻ ക​ലാ​പാ​ര​മ്പ​ര്യം എ​ന്നി​വ​യ്ക്കും ഏ​ക​ൽ വി​ദ്യാ​ല​യ ന​ൽ​കു​ന്ന പ്രാ​ധാ​ന്യം ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​താ​യി​രു​ന്നു ക​ലാ​പ​രി​പാ​ടി​യെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

ദാ​താ​ക്ക​ൾ, സ്പോ​ൺ​സ​ർ​മാ​ർ, സാ​മൂ​ഹി​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, സി​വി​ക് നേ​താ​ക്ക​ൾ, സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ, കു​ടും​ബ​ങ്ങ​ൾ തു​ട​ങ്ങി സ​മൂ​ഹ​ത്തി​ന്റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

ഡിഎഫ്ഡബ്ല്യു സ​മൂ​ഹ​ത്തോ​ട് ഞ​ങ്ങ​ൾ​ക്ക് അ​തി​യാ​യ ന​ന്ദി​യു​ണ്ട്. ഏ​ക​ദേ​ശം 2.22 ല​ക്ഷം ഡോ​ള​റി​ന്റെ പി​ന്തു​ണ​യും 342 ഗ്രാ​മ​ങ്ങ​ളെ സ്പ​ർ​ശി​ക്കാ​നു​ള്ള സാ​ധ്യ​ത​യും വെ​റും ക​ണ​ക്കു​ക​ള​ല്ല. വി​ദ്യാ​ഭ്യാ​സം, അ​വ​സ​ര​ങ്ങ​ൾ, സം​സ്കാ​ർ, സു​സ്ഥി​ര വി​ക​സ​നം എ​ന്നി​വ ഗ്രാ​മീ​ണ സ​മൂ​ഹ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന്റെ പ്ര​തീ​ക​മാ​ണി​ത് എന്ന് ഏ​ക​ൽ വി​ദ്യാ​ല​യ ഡിഎഫ്ഡബ്ല്യു ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് മീ​നു സു​ഹാ​ൽ​ക്ക പ​റ​ഞ്ഞു.

ധി​രേ​ൻ കു​ന്താ​വാ​ല​യ്ക്ക് ആ​ദ​രാ​ഞ്ജ​ലി

ഏ​ക​ൽ ഡിഎഫ്ഡബ്ല്യുവിന്‍റെ ആ​ദ്യ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന അ​ന്ത​രി​ച്ച ധി​രേ​ൻ കു​ന്താ​വാ​ല​യ്ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു​കൊ​ണ്ടാ​ണ് ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. ഡാ​ളസ് - ​ ഫോ​ർ​ട്ട്‌വ​ർ​ത്ത് മേ​ഖ​ല​യി​ൽ ഏ​ക​ൽ വി​ദ്യാ​ല​യ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ടി​ത്ത​റ​യി​ട്ട അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​വും സേ​വ​ന​വും ച​ട​ങ്ങി​ൽ അ​നു​സ്മ​രി​ച്ചു.

തു​ട​ർ​ന്ന് നി​ല​വി​ള​ക്ക് തെ​ളി​യി​ക്ക​ൽ, അ​മേ​രി​ക്ക​യു​ടെ​യും ഇ​ന്ത്യ​യു​ടെ​യും ദേ​ശീ​യ​ഗാ​ന​ങ്ങ​ൾ, വി​ശി​ഷ്ടാ​തി​ഥി​ക​ളെ​യും സി​വി​ക് നേ​താ​ക്ക​ളെ​യും ആ​ദ​രി​ക്ക​ൽ, ഏ​ക​ൽ വി​ദ്യാ​ല​യ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​വ​ത​ര​ണം എ​ന്നി​വ​യും ന​ട​ന്നു.

സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ, സം​ഘ​ട​നാ നേ​തൃ​ത്വം, ദാ​താ​ക്ക​ൾ, സ്പോ​ൺ​സ​ർ​മാ​ർ, യു​വ​ജ​ന പ്ര​വ​ർ​ത്ത​ക​ർ, വി​വി​ധ സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ൾ, മാ​ധ്യ​മ -​ മാ​ർ​ക്ക​റ്റിംഗ് പ​ങ്കാ​ളി​ക​ൾ തു​ട​ങ്ങി നി​ര​വ​ധി പേ​രു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മ​മാ​ണ് ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന്‍റെ വി​ജ​യ​ത്തി​ന് പി​ന്നി​ലെ​ന്ന് സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി.

ഏ​ക​ൽ വി​ദ്യാ​ല​യ

ഗ്രാ​മീ​ണ -​ ആ​ദി​വാ​സി സ​മൂ​ഹ​ങ്ങ​ളു​ടെ സ​മ​ഗ്ര പു​രോ​ഗ​തി ല​ക്ഷ്യ​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​ന​കീ​യ പ്ര​സ്ഥാ​ന​മാ​ണ് ഏ​ക​ൽ വി​ദ്യാ​ല​യ. അ​ടി​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ​ത്തി​നൊ​പ്പം സാം​സ്കാ​രി​ക മൂ​ല്യ​ങ്ങ​ൾ, സൃ​ഷ്ടി​പ​ര​മാ​യ പാ​ര​മ്പ​ര്യം, ആ​രോ​ഗ്യ​ബോ​ധ​വത്കര​ണം, നൈ​പു​ണ്യ വി​ക​സ​നം, ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത, സാ​മ്പ​ത്തി​ക ശാ​ക്തീ​ക​ര​ണം, സു​സ്ഥി​ര ഗ്രാ​മ​വി​ക​സ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും സം​ഘ​ട​ന പ്ര​വ​ർ​ത്തി​ക്കു​ന്നു.

International

ഹോ​ർ​മു​സി​ന് പ​ക​രം പു​തി​യ പാ​ത; സി​റി​യ​ൻ നീ​ക്കം സ്വാ​ഗ​തം ചെ​യ്ത് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ന് പ​ക​ര​മാ​യി സി​റി​യ മു​ന്നോ​ട്ടു​വ​ച്ച ബ​ദ​ൽ​മാ​ർ​ഗം സ്വാ​ഗ​തം ചെ​യ്ത് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ പ്ര​തി​സ​ന്ധി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സി​റി​യ പു​തി​യ ഗ​താ​ഗ​ത മാ​ർ‌​ഗം മു​ന്നോ​ട്ടു​വ​ച്ച​ത്.

സി​റി​യ മു​ന്നോ​ട്ടു​വ​ച്ച ബ​ദ​ൽ​മാ​ർ​ഗം മി​ക​ച്ചൊ​രു നീ​ക്ക​മാ​ണെ​ന്ന് ട്രം​പ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ത് അ​തി​ഗം​ഭീ​ര​മെ​ന്നാ​ണ് ട്രം​പ് പു​തി​യ ഗ​താ​ഗ​ത മാ​ർ‌​ഗ​ത്തെ കു​റി​ച്ച് ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ലൂ​ടെ പ്ര​തി​ക​രി​ച്ച​ത്.

പ​ശ്ചി​മേ​ഷ്യ​യെ യൂ​റോ​പ്പു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ര​യി​ലൂ​ടെ​യു​ള്ള പാ​ത വി​ക​സി​പ്പി​ക്കാ​നാ​ണ് സി​റി​യ​യു​ടെ ശ്ര​മം. ഭൗ​മ​ശാ​സ്ത്ര​പ​ര​മാ​യ സ്ഥാ​ന​വും മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ലി​ലേ​ക്കു​ള്ള ഗ​താ​ഗ​ത സൗ​ക​ര്യ​വും ഇ​തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​ണ് സി​റി​യ​യു​ടെ നീ​ക്കം.

NRI

നി​ര്‍​മ്മലാ സീ​താ​രാ​മ​ന് ഷി​ക്കാ​ഗോ​യി​ല്‍ ഉ​ജ്വ​ല സ്വീ​ക​ര​ണം

ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​യി​ല്‍ ന​ട​ക്കു​ന്ന ജി-20 ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ എ​ത്തി​യ കേ​ന്ദ്ര ധന​കാ​ര്യ​മ​ന്ത്രി നി​ര്‍​മ്മ​ലാ സീ​താ​രാ​മ​ന് ഷി​ക്കാ​ഗോ​യി​ല്‍ ഉ​ജ്വ​ല സ്വീ​ക​ര​ണം ന​ല്‍​കി. ഷി​ക്കാ​ഗോ ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റ് ആ​ണ് സ്വീ​ക​ര​ണ യോ​ഗ​വും ഡി​ന്ന​റും ഒ​രു​ക്കി​യ​ത്.

ഷി​ക്കാ​ഗോ​യി​ലെ ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​ലെ പ്ര​മു​ഖ​രാ​യ 150 പേ​രെ​യാ​ണ് ​സ്വീ​ക​ര​ണ ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണി​ച്ച​ത്. മ​ല​യാ​ളി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ഇ​ന്ത്യ​ന്‍ എ​ന്‍​ജി​നി​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റും യുഎ​സ് ടെ​ക്‌​ട്രോ​ണി​ക്‌​സി​ന്‍റെ പ്ര​സി​ഡ​ന്‍റു​മാ​യ ഗ്ലാ​ഡ്‌​സ​ണ്‍ വ​ര്‍​ഗീ​സ്, ഫോ​മാ മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി വ​ള്ളി​ക്ക​ളം, ഷി​ക്കാ​ഗോ മു​ന്‍ സാ​ര്‍​ജ​ന്‍റ് ഓ​ഫ് പൊ​ലി​സ് ടോ​മി മേ​ത്തി​പ്പാ​റ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

നി​ര്‍​മ്മ​ലാ സീ​താ​രാ​മ​ന്‍ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ല്‍ 2026-ല്‍ ​ഇ​ന്ത്യ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ള്‍ ഊ​ന്നി​പ്പ​റ​ഞ്ഞു. അ​തി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന​മാ​യ​ത് 7.6 ശ​ത​മാ​നം ജിഡിപി വ​ള​ര്‍​ച്ച നേ​ടി​യ​താ​ണ്. യു​ദ്ധ​ങ്ങ​ള്‍ തു​ട​ങ്ങി നി​ര​വ​ധി പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കി​ട​യി​ലാ​ണ് 2026ല്‍ ​ഈ നേ​ട്ടം കൈ​വ​രി​ച്ച​ത്.

2025ല്‍ 7.1 ​ശ​ത​മാ​ന​മാ​യി​രു​ന്നു. കാ​ന​ഡ​യി​ലേ​യും ഷി​ക്കാ​ഗോ​യി​ലേ​യും വി​വി​ധ ക​മ്പ​നി​ക​ളു​ടെ സിഇഒ​മാ​രു​മാ​യി അ​വ​ര്‍ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി. അ​വ​രെ ഇ​ന്ത്യ​യി​ലേ​ക്ക് ബി​സി​ന​സ് ന​ട​ത്തു​വാ​ന്‍ ക്ഷ​ണി​ച്ചു.

ജി-20 ​ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​മേ​രി​ക്ക​യി​ലെ​ത്തി​യ ധ​ന​കാ​ര്യ സെ​ക്ര​ട്ട​റി സ്‌​കോ​ട്ട് ബെ​സ​ന്‍റു​മാ​യും മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലെ ധ​ന​കാ​ര്യ മ​ന്ത്രി​മാ​രു​മാ​യും വി​വി​ധ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തും.

ഇ​ന്ത്യ​യി​ല്‍ വി​വി​ധ വ്യ​വ​സാ​യ​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​വാ​നും തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ കൂ​ട്ടു​വാ​നും സ​ഹാ​യമാ​യ സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. മ​ല​യാ​ളി​ക​ള്‍​ക്ക് അ​വ​ര്‍ ഹൃ​ദ്യ​മാ​യ ഓ​ണാ​ശം​സ​ക​ള്‍ നേ​ര്‍​ന്നു.

ഷി​ക്കാ​ഗോ കോ​ണ്‍​സു​ലേ​റ്റി​ന്‍റെ പ​രി​ധി​യി​ല്‍ ഒ​മ്പ​ത് അ​മേ​രി​ക്ക​ന്‍ സ്റ്റേ​റ്റു​ക​ള്‍ ആ​ണ്. അ​വി​ടെ ഏ​താ​ണ്ട് 8,00,000 ല​ക്ഷം ഇ​ന്ത്യ​ക്കാ​രു​ണ്ടെ​ന്ന് കോ​ണ്‍​സ​ല്‍ ജ​ന​റ​ല്‍ സോ​മ​നാ​ഥ് ഘോ​ഷ് പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സുമാ​ന്‍ രാ​ജാ കൃ​ഷ്ണ​മൂ​ര്‍​ത്തി ത​ന്‍റെ പ്ര​സം​ഗ​ത്തി​ല്‍ അ​മേ​രി​ക്ക​ന്‍ കോ​ണ്‍​ഗ്ര​സി​ല്‍ ഇ​പ്പോ​ള്‍ ആ​റ് കോ​ണ്‍​ഗ്ര​സുമാ​ന്‍​മാ​രും അ​മേ​രി​ക്ക​യി​ലെ മൊ​ത്തം ഡോ​ക്‌ട​ര്‍​മാ​രി​ല്‍ 10 ശ​ത​മാ​ന​വും ഇ​ന്ത്യ​ക്കാ​രാ​ണെ​ന്നും കൂ​ട്ടി​ച്ചേ​ര്‍​ത്തു.

International

ഉ​പാ​ധി​ക​ൾ അം​ഗീ​ക​രി​ച്ചാ​ൽ ഹോ​ർ​മു​സ് തു​റ​ക്കാ​മെ​ന്ന് ഇ​റാ​ൻ; തു​റ​ന്നു​ക​ഴി​ഞ്ഞു​വെ​ന്ന് അ​മേ​രി​ക്ക

ടെ​ഹ്റാ​ൻ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​നെ ചൊ​ല്ലി ഇ​റാ​ൻ അ​മേ​രി​ക്ക ത​ർ​ക്കം തു​ട​രു​ന്നു. ഉ​പാ​ധി​ക​ൾ അം​ഗീ​ക​രി​ച്ചാ​ൽ ഹോ​ർ​മു​സ് തു​റ​ക്കാ​മെ​ന്ന് ഇ​റാ​ൻ പ​റ​ഞ്ഞ​തി​നു പി​ന്നാ​ലെ മ​റു​പ​ടി​യു​മാ​യി അ​മേ​രി​ക്ക രം​ഗ​ത്തെ​ത്തി. ക​ട​ലി​ടു​ക്ക് നേ​ര​ത്തെ ത​ന്നെ തു​റ​ന്നു​ക​ഴി​ഞ്ഞു​വെ​ന്നാ​ണ് അ​മേ​രി​ക്ക​യു​ടെ അ​വ​കാ​ശ​വാ​ദം.

ഇ​തോ​ടെ ഹോ​ർ​മു​സ് തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി. അ​മേ​രി​ക്ക ഉ​പാ​ധി​ക​ൾ അം​ഗീ​ക​രി​ച്ചാ​ൽ ഹോ​ർ​മു​സ് തു​റ​ക്കാ​മെ​ന്ന് ഇ​റാ​ൻ പ​ര​സ്യ​മാ​യി അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തി​ന് പി​ന്നാ​ലെ ഹോ​ർ​മു​സി​ലെ മൈ​നു​ക​ൾ നീ​ക്കി അ​ന്താ​രാ​ഷ്ട്ര ക​പ്പ​ൽ​ഗ​താ​ഗ​ത​ത്തി​നാ​യി പാ​ത തു​റ​ന്ന​താ​യി അ​മേ​രി​ക്ക പ്ര​ഖ്യാ​പി​ച്ചു.

ഇ​താ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും നി​ല​പാ​ടു​ക​ൾ ത​മ്മി​ലു​ള്ള പു​തി​യ ത​ർ​ക്ക​ത്തി​ന് വ​ഴി​വെ​ച്ച​ത്. സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​ത്തി​ലൂ​ടെ ഹോ​ർ​മു​സ് തു​റ​ക്കു​ന്ന​തി​ന​പ്പു​റ​മു​ള്ള വി​ട്ടു​വീ​ഴ്ച​ക​ൾ​ക്ക് ഇ​റാ​നെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ക​യാ​ണ് അ​മേ​രി​ക്ക​യു​ടെ ല​ക്ഷ്യ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. അ​തേ​സ​മ​യം നേ​ര​ത്തെ ഒ​പ്പി​ട്ട സ​മാ​ധാ​ന ധാ​ര​ണ പു​നഃ​സ്ഥാ​പി​ക്കു​ക​യും ഉ​പ​രോ​ധ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നാ​ണ് ഇ​റാ​ന്‍റെ പ്ര​ധാ​ന ആ​വ​ശ്യം.

പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ഖ​ത്ത​റും തു​ർ​ക്കി​യും ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​നെ കാ​ണും. ഇ​റാ​നെ​തി​രാ​യ സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​ത്തി​ൽ റ​ഷ്യ​യു​ടെ നി​ല​പാ​ട് കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച​യാ​യേ​ക്കും.

അ​ന്താ​രാ​ഷ്ട്ര ക​പ്പ​ൽ​പാ​ത തു​റ​ന്നെ​ന്ന അ​മേ​രി​ക്ക​യു​ടെ അ​വ​കാ​ശ​വാ​ദം എ​ണ്ണ​വി​ല കു​റ​യ്ക്കാ​നു​ള്ള നീ​ക്കം മാ​ത്ര​മാ​ണെ​ന്ന് ഇ​റാ​ൻ ആ​രോ​പി​ച്ചു. അ​തേ​സ​മ​യം അ​മേ​രി​ക്ക​യ്ക്കും ഇ​സ്ര​യേ​ലി​നു​മെ​തി​രെ ഇ​സ്ലാ​മി​ക ഐ​ക്യ​ത്തി​നൊ​പ്പം നി​ൽ​ക്ക​ണ​മെ​ന്ന് പ​ര​മോ​ന്ന​ത നേ​താ​വ് മു​ജ്ത​ബ ഖ​മ​ന​യ് ആ​ഹ്വാ​നം ചെ​യ്തു.

NRI

സൗ​ത്ത് ഡാ​ള​സ് ന്യൂ​ലൈ​ഫ് ഫെ​ല്ലോ​ഷി​പ്പ് ച​ർ​ച്ചി​ന്‍റെ ആ​രാ​ധ​നാ യോ​ഗം ഞാ​യ​റാ​ഴ്ച

ഡാ​ള​സ്: സൗ​ത്ത് ഡാ​ള​സ് മേ​ഖ​ല​യി​ലെ ആ​ത്മീ​യ കൂ​ട്ടാ​യ്മ​ക​ളെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സൗ​ത്ത് ഡാ​ളസ് ന്യൂ ​ലൈ​ഫ് ഫെ​ല്ലോ​ഷി​പ്പ് ആ​രം​ഭി​ക്കു​ന്ന ഞാ​യ​റാ​ഴ്ച ആ​രാ​ധ​നാ യോ​ഗം ഞായറാഴ്ച രാത്രി ഏഴിന് ടെ​ക്സ​സി​ലെ മി​ഡ്‌ലോ​തി​യ​നി​ൽ വ​ച്ച് ന​ട​ക്കും.

"ഞാ​ൻ എ​ന്‍റെ സ​ഭ​യെ പ​ണി​യും; പാ​താ​ള​ഗോ​പു​ര​ങ്ങ​ൾ അ​തി​നെ ജ​യി​ക്കു​ക​യി​ല്ല' (മ​ത്താ​യി 16:18) എ​ന്ന തി​രു​വ​ച​ന​ത്തെ മു​ൻ​നി​ർ​ത്തി​യാ​ണ് ഈ ​കൂ​ട്ടാ​യ്മ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ലോ​ക​ത്തി​ലെ പ്ര​തി​സ​ന്ധി​ക​ൾ​ക്കും ആ​ശ​ങ്ക​ക​ൾ​ക്കും ന​ടു​വി​ൽ ത​ക​രാ​ത്ത ഉ​റ​പ്പു​ള്ള പാ​റ​യാ​യ ക്രി​സ്തു​വി​ൽ പ്ര​ത്യാ​ശ ക​ണ്ടെ​ത്തു​വാ​നും ക്രി​സ്തു​വി​ന്‍റെ സ്നേ​ഹ​ത്തി​ലും സ​ത്യ​ത്തി​ലും വ​ള​രു​വാ​നും ഈ ​ആ​ത്മീ​യ കൂ​ട്ടാ​യ്മ സ​ഹാ​യ​ക​മാ​യി​ത്തീ​രും.

പ്രാ​ർ​ഥ​ന​യി​ലൂ​ടെ​യും ആ​ഴ​മേ​റി​യ ദൈ​വ​വ​ച​ന പ​ഠ​ന​ത്തി​ലൂ​ടെ​യും വ്യ​ക്തി​ജീ​വി​ത​ങ്ങ​ളി​ലും കു​ടും​ബ​ങ്ങ​ളി​ലും ദൈ​വീ​ക സ​മാ​ധാ​ന​വും ഉ​ൾ​ക്കാ​ഴ്ച​യും പ​ക​രു​ക എ​ന്ന​താ​ണ് ഈ ​ആ​രാ​ധ​ന​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

സൗ​ത്ത് ഡാ​ള​സ് സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ​വും സാ​മൂ​ഹി​ക​വു​മാ​യ വ​ള​ർ​ച്ച​യ്ക്കാ​യി പ്രാ​ർഥ​ന, വി​ശു​ദ്ധ കൂ​ട്ടാ​യ്മ, സേ​വ​നം എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് സൗ​ത്ത് ഡാള​സ് ന്യൂ ​ലൈ​ഫ് ഫെ​ല്ലോ​ഷി​പ്പ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ജീ​വി​ത​ത്തി​ൽ പ്ര​ത്യാ​ശ​യും ആ​ത്മീ​യ ധൈ​ര്യ​വും പ​ക​രു​ന്ന വ​ച​ന​സ​ന്ദേ​ശ​വും കൃ​പ​യു​ടെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വയ്ക്കു​വാ​നും പ​ര​സ്പ​രം താ​ങ്ങു​വാ​നു​മു​ള്ള പ്രാ​ർ​ഥ​നാ സ​മ​യ​വും യോ​ഗ​ത്തി​ലു​ണ്ടാ​യി​രി​ക്കും.

ത​ക​ർ​ച്ച​ക​ളി​ൽ ആ​ശ്വാ​സ​വും ദൈ​വീ​ക സാ​ന്നി​ധ്യ​ത്തി​ൽ പു​തി​യ ശ​ക്തി​യും അ​നു​ഭ​വി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കും ഒ​രു​പോ​ലെ പ​ങ്കെ​ടു​ക്കാ​വു​ന്ന ഈ ​സ​ന്ധ്യാ ആ​രാ​ധ​ന​യി​ലേ​ക്ക് ജാ​തി​മ​ത ഭേ​ദ​മ​ന്യേ ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സ​ഭാ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

തീ​യ​തി: ഞാ​യ​റാ​ഴ്ച, സ​മ​യം: രാത്രി ഏഴ്, സ്ഥ​ലം: 917 Cardinal Dr, Midlothian, TX 76066, United States.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും പ്രാ​ർ​ഥ​നാ ആ​വ​ശ്യ​ങ്ങ​ൾ​ക്കും: പാ​സ്റ്റ​ർ തോ​മ​സ് ജോ​ൺ (Pr. Tee Jay): 214 500 8566.

NRI

ഹൂ​സ്റ്റ​ണി​ൽ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ, ആ​ശ​ങ്ക​യി​ൽ ന​ഗ​ര​വാ​സി​ക​ൾ

ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​യി​ലെ ഹൂ​സ്റ്റ​ൺ ന​ഗ​ര​ത്തി​ൽ ബ​യൂ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​ത് വീ​ണ്ടും ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു. ജൂ​ലൈ 29 മു​ത​ൽ ഓ​ഗ​സ്റ്റ് 20 വ​രെ​യു​ള്ള ഏ​ക​ദേ​ശം നാ​ലാ​ഴ്ച​യ്ക്കി​ടെ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് കു​റ​ഞ്ഞ​ത് ഏ​ഴ് മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ബ​യൂ​ക​ൾ, റി​ട്ട​ൻ​ഷ​ൻ പോ​ണ്ട്, ഹൈ​വേ മേ​ൽ​പ്പാ​ല​ത്തി​ന​ടി​യി​ലെ സ്ഥ​ലം, സ്കൂ​ൾ ക്യാ​മ്പ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ഹൂ​സ്റ്റ​ൺ മേ​ഖ​ല​യി​ലെ ബ​യൂ​ക​ളി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​ത് പു​തി​യ സം​ഭ​വ​മ​ല്ല.

Harris County Medical Examiners Office-ൽ ​നി​ന്ന് ല​ഭി​ച്ച ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2017 മു​ത​ൽ 2026 ഫെ​ബ്രു​വ​രി വ​രെ 208 മൃ​ത​ദേ​ഹ​ങ്ങ​ൾ ഹ്യൂ​സ്റ്റ​ൺ മേ​ഖ​ല​യി​ലെ ബ​യൂ​ക​ളി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഇ​തി​ൽ പ​ല മ​ര​ണ​ങ്ങ​ളു​ടെ​യും സാ​ഹ​ച​ര്യ​ങ്ങ​ൾ വ്യ​ത്യ​സ്ത​മാ​ണെ​ന്നും എ​ല്ലാം കു​റ്റ​കൃ​ത്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

നാ​ലാ​ഴ്ച​യ്ക്കി​ടെ ഏ​ഴ് ക​ണ്ടെ​ത്ത​ലു​ക​ൾ

ജൂ​ലൈ 29ന് Sims Bayou ​സ​മീ​പ​ത്ത് പു​ല്ലു​വെ​ട്ടു​ന്ന​തി​നി​ടെ തൊ​ഴി​ലാ​ളി​ക​ളാ​ണ് 33 വ​യ​സു​ള്ള Yvonne Lopez എ​ന്ന യു​വ​തി​യു​ടെ ഭാ​ഗി​ക​മാ​യി ക​ത്തി​യ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ​കാ​ര​ണം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

ഓ​ഗ​സ്റ്റ് 10ന് ​മാ​ത്രം ഹൂ​സ്റ്റ​ണി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മൂ​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. Brays Bayou-യി​ൽ ഒ​രു പു​രു​ഷ​ന്റെ മൃ​ത​ദേ​ഹം ഒ​ഴു​കി​ന​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​പ്പോ​ൾ, North Eldridge Parkway സ​മീ​പം അ​ഴു​കി​യ നി​ല​യി​ൽ മ​റ്റൊ​രു മൃ​ത​ദേ​ഹ​വും ക​ണ്ടെ​ത്തി.

അ​തേ ദി​വ​സം Interstate 45 മേ​ൽ​പ്പാ​ല​ത്തി​ന​ടി​യി​ൽ ക​ത്തി​യ നി​ല​യി​ൽ ഒ​രു സ്ത്രീ​യു​ടെ മൃ​ത​ദേ​ഹ​വും ക​ണ്ടെ​ത്തി. ഈ ​കേ​സി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യം സം​ശ​യി​ക്കു​ന്ന​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. ഓ​ഗ​സ്റ്റ് 11-ന് Memorial Hermann Southeast Hospital ​സ​മീ​പ​ത്തെ റി​ട്ട​ൻ​ഷ​ൻ പോ​ണ്ടി​ൽ മ​റ്റൊ​രു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ വ്യ​ക്ത​മാ​യ സൂ​ച​ന​ക​ളൊ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തേ ദി​വ​സം Buffalo Bayou ക​ര​യി​ൽ അ​ഴു​കി​യ നി​ല​യി​ൽ ഒ​രു പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹ​വും ക​ണ്ടെ​ത്തി; ശ​രീ​ര​ത്തി​ൽ വ്യ​ക്ത​മാ​യ പ​രി​ക്കു​ക​ളു​ടെ അ​ട​യാ​ള​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ഏ​റ്റ​വും ഒ​ടു​വി​ൽ ഓ​ഗ​സ്റ്റ് 20-ന് Houston ISD-​യു​ടെ Attucks Middle School ക്യാ​മ്പ​സി​ലെ ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ത്ത് ഒ​രു പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. സ്കൂ​ൾ ജീ​വ​ന​ക്കാ​ര​നാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. സം​ഭ​വം സ്കൂ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത​ല്ലെ​ന്നും വി​ദ്യാ​ർ​ഥിക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ഭീ​ഷ​ണി ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും HISD വ്യ​ക്ത​മാ​ക്കി.

തു​ട​ർ​ച്ച​യാ​യി മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ‘ഹൂസ്റ്റ​ണി​ൽ സീ​രി​യ​ൽ കി​ല്ല​ർ ഉ​ണ്ടോ?’ എ​ന്ന ത​ര​ത്തി​ലു​ള്ള സം​ശ​യ​ങ്ങ​ൾ​ക്കും ച​ർ​ച്ച​ക​ൾ​ക്കും വ​ഴി​വ​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​പ്പോ​ഴ​ത്തെ ഏ​ഴ് മ​ര​ണ​ങ്ങ​ളും ത​മ്മി​ൽ ബ​ന്ധ​മു​ണ്ടെ​ന്ന് സൂ​ചി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ളൊ​ന്നും Houston Police പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഓ​രോ കേ​സും പ്ര​ത്യേ​കം അ​ന്വേ​ഷി​ക്കു​ക​യാ​ണ്.

മു​ൻ​പ് ബ​യൂ​ക​ളി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ക​ണ്ടെ​ത്തി​യ​പ്പോ​ഴും സ​മാ​ന​മാ​യ സീ​രി​യ​ൽ കി​ല്ല​ർ അ​ഭ്യൂ​ഹ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ കേ​സു​ക​ൾ ത​മ്മി​ൽ ബ​ന്ധ​മു​ണ്ടെ​ന്ന​തി​ന് തെ​ളി​വു​ക​ളി​ല്ലെ​ന്ന് പൊ​ലീ​സ് അ​ന്നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

മ​ര​ണ​ങ്ങ​ളു​ടെ യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​സ്റ്റ്‌​മോ​ർ​ട്ടം, ടോ​ക്സി​ക്കോ​ള​ജി ഉ​ൾ​പ്പെ​ടെ​യു​ള്ള ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​ക​ൾ നി​ർ​ണാ​യ​ക​മാ​ണ്. വെ​ള്ള​ത്തി​ൽ ഏ​റെ​നാ​ൾ കി​ട​ന്ന മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്തു​ന്ന​ത് കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​കാ​മെ​ന്നും വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

അ​തേ​സ​മ​യം, നാ​ലാ​ഴ്ച​യ്ക്കി​ടെ ഏ​ഴ് മൃ​ത​ദേ​ഹ​ങ്ങ​ൾ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം ഹ്യൂ​സ്റ്റ​ണി​ൽ വീ​ണ്ടും സു​ര​ക്ഷാ ആ​ശ​ങ്ക​ക​ൾ​ക്കും സോ​ഷ്യ​ൽ മീ​ഡി​യ ച​ർ​ച്ച​ക​ൾ​ക്കും കാ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ്. കേ​സു​ക​ളി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

NRI

ഐ.​സി. ജോ​സ​ഫ് അ​ന്ത​രി​ച്ചു

ഫി​ല​ഡ​ൽ​ഫി​യ: ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റി​ലെ റി​ട്ട. ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫി​സ​ർ ഇ​ല്ലി​പ്പ​റ​മ്പി​ൽ ചാ​ക്കോ ജോ​സ​ഫ് (ഐ.​സി. ജോ​സ​ഫ് 78) ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ചു. 1986ൽ ​ന്യൂ​യോ​ർ​ക്കി​ലെ ലോംഗ് ഐ​ല​ൻ​ഡി​ലെ​ത്തി​യ​ത്. വി​ര​മി​ച്ച ശേ​ഷം ഫി​ല​ഡ​ൽ​ഫി​യ​യി​ലേ​ക്ക് താ​മ​സം മാ​റ്റി.

മൂ​വാ​റ്റു​പു​ഴ​യ്ക്കു സ​മീ​പ​മു​ള്ള ക​ട​വൂ​രാ​ണ് സ്വ​ദേ​ശം. മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജി​ൽ​നി​ന്ന് ഡി​ഗ്രി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി. കെഎ​സ്‌സിയി​ലും തു​ട​ർ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സി​ലും സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു.

ന്യൂ​യോ​ർ​ക്കി​ലാ​യി​രു​ന്ന​പ്പോ​ഴും ഇ​ന്ത്യ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ ഉ​ൾ​പ്പെ​ടെ വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. പ​രേ​ത​രാ​യ ക​ട​വൂ​ർ ഐ.​ജെ. ചാ​ക്കോ​യു​ടെ​യും സി​സി​ലി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ലി​സ​മ്മ. മ​ക്ക​ൾ: ഡോ. ​ലി​ജോ, ലെ​വി​ൻ. മ​രു​മ​ക​ൾ: ഡോ. ​കെ​യ്‌​ലി​ൻ.

പൊ​തു​ദ​ർ​ശ​നം: Friday, August 28, 2026, from 3:30 PM to 7:30 PM at Lamb Funeral Home Inc. 101 Byberry Road, Huntingdon Valley, PA 19006. Please use the funeral home entrance which is at the top of the hill on Byberry Road.

സംസ്കാര ശുശ്രൂഷകൾ: A second viewing will be held on Saturday, August 29, 2026, from 9:00 AM to 11:00 AM at Saint Hilary of Poitiers Church, 820 Susquehanna Rd, Rydal, PA 19046.

Followed by a Funeral Mass at 11:00 AM. Burial will take place at Holy Sepulchre Cemetery, at 12:30 PM. 3301 W Cheltenham Ave, Philadelphia, PA 19150, on August 29, 2026.

NRI

ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​യ​ർ​ലൈ​ൻ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു

ഹൂ​സ്റ്റ​ൺ: ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​യ​ർ​ലൈ​നി​ന്‍റെ (ഐ​പി​എ​ൽ) 641-ാമ​ത് ഓ​ൺ​ലൈ​ൻ പ്രാ​ർ​ഥ​നാ യോ​ഗം വി​ജ​യ​ക​ര​മാ​യി ന​ട​ന്നു. അ​മേ​രി​ക്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി​യാ​ളു​ക​ൾ വേ​ദ​പാ​ഠ​ത്തി​ലും ധ്യാ​ന​ത്തി​ലും സാ​മൂ​ഹി​ക പ്രാ​ർ​ഥ​ന​യി​ലു​മാ​യി ഈ ​കൂ​ട്ടാ​യ്മ​യി​ൽ പ​ങ്കെ​ടു​ത്തു.

ഈ​സ്റ്റേ​ൺ സ​മ​യം രാ​ത്രി ഒ​മ്പ​തി​ന് ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ ഡെ​ട്രോ​യി​റ്റി​ൽ നി​ന്നു​ള്ള സി.​വി. സാ​മു​വ​ൽ സ്വാ​ഗ​ത​വും ആ​മു​ഖ സ​ന്ദേ​ശ​വും ന​ൽ​കി. ഡാ​ള​സി​ൽ നി​ന്നു​ള്ള പി.​വി. ജോ​ൺ ആ​രം​ഭ പ്രാ​ർ​ഥ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

തു​ട​ര്‍​ന്ന് ഡാ​ള​സി​ൽ നി​ന്നു​ള്ള ലി​ലി അ​ല​ക്സ് വേ​ദ​ഭാ​ഗം വാ​യി​ച്ചു. ഡാ​ള​സി​ൽ നി​ന്നു​ള്ള സാം ​അ​ല​ക്സ് എ​ഫെ​സ്യ​ർ 6:18-നെ (​എ​ല്ലാ സ​മ​യ​ത്തും ആ​ത്മാ​വി​ൽ പ്രാ​ർ​ഥി​ച്ചു​കൊ​ണ്ടും...) അ​ടി​സ്ഥാ​ന​മാ​ക്കി മു​ഖ്യ ദൈ​വ​വ​ച​ന സ​ന്ദേ​ശം ന​ൽ​കി.

പ്രാ​ർ​ഥ​ന ഒ​രു ആ​ത്മീ​യ ആ​യു​ധ​മാ​ണെ​ന്നും മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​​ന​യും ആ​ത്മാ​വി​ലു​ള്ള ജാ​ഗ്ര​ത​യു​മാ​ണ് വി​ശ്വാ​സി​യു​ടെ ക​രു​ത്തെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മിപ്പി​ച്ചു. പ്രാ​ർ​ഥ​ന​യി​ലൂ​ടെ ദൈ​വ​ത്തി​ന് ന​മ്മു​ടെ സാ​ഹ​ച​ര്യ​ങ്ങ​ളെ മാ​ത്ര​മ​ല്ല, ന​മ്മെ​ത്ത​ന്നെ​യും മാ​റ്റാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ​ച​ന​സ​ന്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

തു​ട​ർ​ന്ന് ന​ട​ന്ന മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന വേ​ള​യി​ൽ ഹൂ​സ്റ്റ​ണി​ൽ നി​ന്നു​ള്ള വ​ത്സ മാ​ത്യു പ്രാ​ദേ​ശി​ക​വും ദേ​ശീ​യ​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ വി​വി​ധ വി​ഷ​യ​ങ്ങ​ളെ മു​ൻ​നി​ർ​ത്തി പ്രാ​ർ​ത്ഥ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

ജാ​ക്സ​ണി​ൽ നി​ന്നു​ള്ള അ​ല​ക്സ് തോ​മ​സ് കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തു​ക​യും അ​റി​യി​പ്പു​ക​ൾ ന​ൽ​കു​ക​യും ചെ​യ്തു. റ​വ.ഡോ. ​ഫി​ലി​പ്പ് യോ​ഹ​ന്നാ​ന്‍റെ ( ന്യൂ​യോ​ർ​ക്ക് എ​പ്പി​സ്കോ​പ്പ​ൽ ഭ​ദ്രാ​സ​നം) സ​മാ​പ​ന പ്രാ​ർ​ഥ​ന​യോ​ടും ആ​ശീ​ർ​വാ​ദ​ത്തോ​ടും കൂ​ടെ യോ​ഗം അ​വ​സാ​നി​ച്ചു.

ടെ​ലി​കോ​ൺ​ഫ​റ​ൻ​സി​ന്‍റെ സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ൾ നി​ർ​വ​ഹി​ച്ച​ത് ഹൂ​സ്റ്റ​ണി​ൽ നി​ന്നു​ള്ള ഷി​ജു ജോ​ർ​ജ്, ജോ​സ​ഫ് ടി. ​ജോ​ർ​ജ് (രാ​ജു) എ​ന്നി​വ​രാ​യി​രു​ന്നു. ഐ​പിഎ​ല്ലി​ന്‍റെ 642-ാമ​ത് യോ​ഗം അ​ടു​ത്ത ചൊ​വ്വാ​ഴ്ച ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഹൂ​സ്റ്റ​ൺ സിഎ​സ്ഐ ച​ർ​ച്ചി​ലെ റ​വ. ജേ​ക്ക​ബ് ജോ​ർ​ജ് ആ​യി​രി​ക്കും അ​ടു​ത്ത ആ​ഴ്ച​യി​ലെ വ​ച​ന​സ​ന്ദേ​ശം ന​ൽ​കു​ന്ന​ത്.

NRI

വി.​എ. സ​ണ്ണി അ​ന്ത​രി​ച്ചു

ക​ല്ലി​ശേ​രി: ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് കേ​ര​ള സ്റ്റേ​റ്റ് മു​ൻ മീ​ഡി​യ സെ​ക്ര​ട്ട​റി​യും മ​ല​യാ​ള മ​നോ​ര​മ​യു​ടെ പ്രാ​ദേ​ശി​ക ലേ​ഖ​ക​നും മ​ഴു​ക്കീ​ർ വെ​ള്ള​വ​ന്താ​ന​ത്ത് വി.​എ. സ​ണ്ണി (മാ​ത്തു​ക്കു​ട്ടി ഏ​ബ്ര​ഹാം - 75) അ​ന്ത​രി​ച്ചു.

സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: പ്ര​ഭ സ​ണ്ണി, ക​ല്ലി​ശേരി കു​റ്റി​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ബി​നു മാ​ത്യു, നി​ബു വെ​ള്ള​വ​ന്താ​നം (യു​എ​സ്എ). മ​രു​മ​ക്ക​ൾ: അ​ഭ​യ ബി​നു, ഡോ. ​സി​ജി മാ​ത്യു.

അ​മേ​രി​ക്ക​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ നി​ബു വെ​ള്ള​വ​ന്താ​നം പിസിഎ​ൻഎകെ. നാ​ഷ​ണ​ൽ ട്ര​ഷ​റ​ർ, ഐപിസി സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യൺ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, പെ​ന്ത​ക്കോ​സ്ത​ൽ റൈ​റ്റേ​ഴ്സ് ഫോ​റം നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു.

NRI

ഫി​ല​ഡ​ൽ​ഫി​യ​യി​ൽ ഓ​ർ​മ അ​ന്താ​രാ​ഷ്ട്ര പ്ര​സം​ഗ​മ​ത്സ​ര​ത്തി​ന് കി​ക്കോ​ഫ്

ഫി​ല​ഡ​ൽ​ഫി​യ: ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​സം​ഗ​ശേ​ഷി, ഭാ​ഷാ​പാ​ട​വം, ചി​ന്താ​ശേ​ഷി, നേ​തൃ​ത്വ​ഗു​ണ​ങ്ങ​ൾ എ​ന്നി​വ വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര പ്ര​സം​ഗ​മ​ത്സ​ര​ത്തി​ന്‍റെ നാ​ലാം സീ​സ​ണി​ന് ഫി​ലഡ​ൽ​ഫി​യ​യി​ൽ ഔ​ദ്യോ​ഗി​ക തു​ട​ക്ക​മാ​യി.

​ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് സീ​റോമ​ല​ബാ​ർ ഫൊ​റോ​ന ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ലെ സാ​ന്തോം ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് യുഎ​സ് കി​ക്കോ​ഫ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. An Evening of Celebration, Partnership & Community എ​ന്ന പേ​രി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മൂ​ന്ന് പ്ര​ധാ​ന പ​രി​പാ​ടി​ക​ളാ​ണ് ഒ​രേ വേ​ദി​യി​ൽ അ​ര​ങ്ങേ​റു​ന്ന​ത്.

വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. പി. ​പി. ജെ​യിം​സ്, ഡോ. ​ലി​സി കെ. ​ഫെ​ർ​ണാ​ണ്ട​സ്, പെ​ൻ​സി​ൽ​വാ​നി​യ കോ​മ​ൺ​വെ​ൽ​ത്തിന്‍റെ മു​ൻ സ്പീ​ക്ക​ർ ജോ​ൺ പെ​ർ​സ​ൽ, ഫി​ല​ഡ​ൽ​ഫി​യ പോ​ലീ​സ് സെ​ർ​ജ​ന്‍റ് ബ്ലെ​സ്സ​ൺ മാ​ത്യു, ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​ആ​നി ലി​ബു എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​കും.

ഫി​ലാഡ​ൽ​ഫി​യ​യി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. MAP, KALAA, PAMPA, WMC, PIANO, Kottayam Association, PATH, FOMAA, FOKANA, World Malayalee Federation തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

ഓ​ർ​മ്മ സീ​സ​ൺ നാലിന്‍റെ ​വി​ജ​യ​ത്തി​നാ​യി വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം മ​ല​യാ​ളി സം​ഘ​ട​ന​ക​ളെ​യും സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക നേ​താ​ക്ക​ളെ​യും ഒ​രു​മി​പ്പി​ക്കു​ന്ന വേ​ദി​യാ​യും പ​രി​പാ​ടി മാ​റും.

ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ടാ​ല​ന്‍റ് പ്ര​മോ​ഷ​ൻ ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ​വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​നു​മാ​യു​ള്ള കൂ​ടു​ത​ൽ വി​പു​ല​മാ​യ സ​ഹ​ക​ര​ണ​വും പ്ര​ധാ​ന സ​വി​ശേ​ഷ​ത​യാ​ണ്. WMFന്‍റെ ​ആ​ഗോ​ള ശൃം​ഖ​ല​യും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​മാ​യു​ള്ള ബ​ന്ധ​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി കൂ​ടു​ത​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളെ മ​ത്സ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കാ​നും പ്ര​സം​ഗ-​നേ​തൃ​ത്വ പ​രി​ശീ​ല​ന​ത്തി​ന് അ​ന്താ​രാ​ഷ്ട്ര വേ​ദി ഒ​രു​ക്കാ​നു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

സ​ബ് ജൂ​ണിയ​ർ, ജൂ​ണി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മ​ല​യാ​ളം, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. നാ​ല് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​പ​ര​മ്പ​ര സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സീ​സ​ൺ നാലിൽ ​സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​നാ​യി ഓ​ൺ​ലൈ​ൻ മ​ത്സ​ര​വും ഉ​ണ്ടാ​യി​രി​ക്കും.

മ​ത്സ​ര​ത്തോ​ടൊ​പ്പം പ​രി​ശീ​ല​നം ന​ൽ​കു​ന്ന ഓ​ർ​മ്മ​യു​ടെ പ്ര​ത്യേ​ക രീ​തി​യും തു​ട​രും. ഭാ​ഷാ​പാ​ട​വം, ആ​ശ​യ​വി​നി​മ​യ​ശേ​ഷി, അ​വ​ത​ര​ണ മി​ക​വ്, ആ​ത്മ​വി​ശ്വാ​സം, ചി​ന്താ​ശേ​ഷി, നേ​തൃ​ത്വ​ഗു​ണ​ങ്ങ​ൾ എ​ന്നി​വ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നാ​ണ് പ​രി​ശീ​ല​ന​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്.

ആ​ദ്യ സീ​സ​ണി​ൽ 428 പേ​രും ര​ണ്ടാം സീ​സ​ണി​ൽ 1,467 പേ​രും മൂ​ന്നാം സീ​സ​ണി​ൽ ഏ​ക​ദേ​ശം 1,650 പേ​രും ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. മു​ൻ സീ​സ​ണു​ക​ളി​ലെ മി​ക​ച്ച പ്ര​തി​ക​ര​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ WMF ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ഗോ​ള മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നാ​ലാം സീ​സ​ണി​ലെ പ​ങ്കാ​ളി​ത്തം കൂ​ടു​ത​ൽ വി​പു​ല​മാ​ക്കാ​നാ​ണ് സം​ഘാ​ട​ക​രു​ടെ ല​ക്ഷ്യം.

2027 ഓ​ഗ​സ്റ്റി​ൽ പാ​ലാ​യി​ലാ​ണ് സീ​സ​ൺ നാലിന്‍റെ ​ഗ്രാ​ൻ​ഡ് ഫി​നാ​ലെ ന​ട​ക്കു​ക. സെ​പ്റ്റം​ബ​ർ 15ന് ​ആ​രം​ഭി​ച്ച് ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന മ​ത്സ​ര​പ​ര​മ്പ​ര​യി​ൽ ആ​കെ 10 ല​ക്ഷം രൂ​പ​യു​ടെ സ​മ്മാ​ന​ത്തു​ക​യു​ണ്ട്. മ​ത്സ​ര​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​നും മ​റ്റ് വി​ശ​ദ​വി​വ​ര​ങ്ങ​ളും www.ormaspeech.org എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​കും.

കേ​ര​ള​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്കം

സീ​സ​ൺ നാലിന്‍റെ ​അ​ന്താ​രാ​ഷ്ട്ര പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഏ​താ​നും ആ​ഴ്ച​ക​ൾ​ക്ക് മു​മ്പ് കേ​ര​ള​ത്തി​ൽ തു​ട​ക്ക​മാ​യി​രു​ന്നു. ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ടാ​ല​ന്‍റ് പ്ര​മോ​ഷ​ൻ ഫോ​റ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വാ​ഗ്മി​ത്വ​ത്തി​ലേ​ക്ക് ഒ​രു ചു​വ​ട് എ​ന്ന പ്ര​ചാ​ര​ണ പ​രി​പാ​ടി കേ​ര​ള മു​ഖ്യ​മ​ന്ത്രി വി. ​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

തു​ട​ർ​ന്ന് ന​ട​ന്ന വി​വി​ധ പോ​സ്റ്റ​ർ ലോ​ഞ്ചിം​ഗ് പ​രി​പാ​ടി​ക​ളി​ൽ മ​ന്ത്രിമാരായ റോ​ജി എം. ​ജോ​ൺ, മോ​ൻ​സ് ജോ​സ​ഫ്, മാധ്യമപ്രവർത്തകൻ ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ, വി​സാ​റ്റ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ രാ​ജു കു​ര്യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി യു​വ​ത​ല​മു​റ​യു​ടെ ഭാ​ഷാ​പാ​ട​വ​വും ചി​ന്താ​ശേ​ഷി​യും അ​വ​ത​ര​ണ മി​ക​വും വ​ള​ർ​ത്തു​ന്ന​തി​ൽ അ​ന്താ​രാ​ഷ്ട്ര പ​ബ്ലി​ക് സ്പീ​ക്കിം​ഗ് സം​രം​ഭ​ത്തി​ന്‍റെ പ്രാ​ധാ​ന്യം പ്ര​മു​ഖ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

കേ​ര​ള​ത്തി​ലെ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ടാ​ല​ന്റ് പ്ര​മോ​ഷ​ൻ ഫോ​റം ചെ​യ​ർ​മാ​ൻ ജോ​സ് തോ​മ​സ്, സെ​ക്ര​ട്ട​റി എ​ബി ജെ. ​ജോ​സ്, ഓ​ർ​മ്മ കേ​ര​ള ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ കു​ര്യാ​ക്കോ​സ് മാ​ണി​വ​യ​ലി​ൽ, ട്ര​ഷ​റ​ർ ഷാ​ജി ആ​റ്റു​പു​റം, പ്ര​സം​ഗ പ​രി​ശീ​ല​ക​രാ​യ പ്ര​ഫ. ടോ​മി ചെ​റി​യാ​ൻ, ജോ​ർ​ജ് ക​രു​ണ​ക്ക​ൽ, ഡോ. ​ബെ​ന്നി കു​ര്യ​ൻ, സോ​യി തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പ​രി​പാ​ടി​യു​ടെ ഏ​കോ​പ​നം

ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് സ​ജി സെ​ബാ​സ്റ്റ്യ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക്രി​സ്റ്റി എ​ബ്ര​ഹാം, ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജോ​സ് ആ​റ്റു​പു​റം, ട്ര​ഷ​റ​ർ റോ​ഷ​ൻ പ്ലാ​മൂ​ട്ടി​ൽ, പ​ബ്ലി​ക് ആ​ൻ​ഡ് പൊ​ളി​റ്റി​ക്ക​ൽ അ​ഫ​യേ​ഴ്സ് ചെ​യ​ർ വി​ൻ​സെ​ന്‍റ് ഇ​മ്മാ​നു​വേ​ൽ, ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ടാ​ല​ന്‍റ് പ്ര​മോ​ഷ​ൻ ഫോ​റം ചെ​യ​ർ​മാ​ൻ ജോ​സ് തോ​മ​സ്, പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​ർ മെ​ർ​ലി​ൻ മേ​രി അ​ഗ​സ്റ്റി​ൻ, ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷൈ​ല രാ​ജ​ൻ, ജോ​യി​ന്റ് സെ​ക്ര​ട്ട​റി സെ​ബി​ൻ സ്റ്റീ​ഫ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചത്.

ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഭാ​ര​വാ​ഹി​ക​ളും ടാ​ല​ന്‍റ് പ്ര​മോ​ഷ​ൻ ഫോ​റം ടീ​മും WMF ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും സം​യു​ക്ത​മാ​യി ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു​.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾക്ക്: www.ormaspeech.org

NRI

കെ​എ​ച്ച്എ​ൻ​എ എം​പ​യ​ർ സ്റ്റേ​റ്റ് റീ​ജി​യ​ൺ ടീം ​പ്ര​ഖ്യാ​പി​ച്ചു

ഫ്ലോ​റി​ഡ: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ഹി​ന്ദു​ക്ക​ളു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (കെ​എ​ച്ച്എ​ൻ​എ) ക​ണ​ക്റ്റി​ക്ക​ട്ട്, മ​സാ​ച്ചു​സെ​റ്റ്സ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന എം​പ​യ​ർ സ്റ്റേ​റ്റ് റീ​ജി​യ​ണി​ലെ പു​തി​യ നേ​തൃ​നി​ര​യെ പ്ര​ഖ്യാ​പി​ച്ചു.

ശ്രീ​ല​ക്ഷ്മി അ​ജ​യി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ടീ​മി​ന് രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എം​പ​യ​ർ സ്റ്റേ​റ്റ് റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റ ശ്രീ​ല​ക്ഷ്മി അ​ജ​യി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ, റീ​ജി​യ​ണ​ൽ വൈ​സ് ചെ​യ​റാ​യി വി​ഷ്ണു ന​വ​നീ​ത് നാ​രാ​യ​ണ​ൻ പ്ര​വ​ർ​ത്തി​ക്കും.

നാ​ഷ​ണ​ൽ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട​ർ അം​ഗ​ങ്ങ​ളാ​യ വീ​ണ പി​ള്ള​യും ഗി​രീ​ഷ് പോ​റ്റി​യും ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഈ ​മേ​ഖ​ല​യി​ലെ കെ​എ​ച്ച്എ​ൻ​എ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ക​യും വി​പു​ലീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന ചു​മ​ത​ല.

റീ​ജി​യ​ണ​ൽ വി​മ​ൻ​സ് ചെ​യ​റാ​യി അ​രു​ണ ആ​ന​ന്ദും യു​വ & യൂ​ത്ത് ചെ​യ​റാ​യി മി​യ കി​ഴു​താ​നി​യും ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ന്നു. പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ വ​നി​ത​ക​ളെ​യും യു​വ​ജ​ന​ങ്ങ​ളെ​യും കൂ​ടു​ത​ൽ സ​ജീ​വ​മാ​യി സം​ഘ​ട​ന​യി​ലേ​ക്ക് അ​ടു​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് നി​യ​മ​ന​ങ്ങ​ൾ.

സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വൈ​വി​ധ്യ​വ​ത്ക​രി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക ഫോ​റം ചെ​യ​ർ​മാ​രെ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്. ബീ​ന നാ​യ​ർ സ്പി​രി​ച്വ​ൽ ഫോ​റം ചെ​യ​റാ​യും ശ്രീ​ജ വി​ഷ്ണു ക​ൾ​ച്ച​റ​ൽ ഫോ​റം ചെ​യ​റാ​യും ജ്യോ​തി മേ​നോ​നും വീ​ണ മേ​നോ​നും വി​മ​ൻ​സ് ഫോ​റം വൈ​സ് ചെ​യ​ർ ആ​യും പ്ര​വ​ർ​ത്തി​ക്കും.

ആ​ത്മീ​യം, സാം​സ്കാ​രി​കം, വ​നി​താ ശാ​ക്തീ​ക​ര​ണം എ​ന്നീ മേ​ഖ​ല​ക​ളി​ൽ സ​മൂ​ഹ​ത്തെ ഉ​യ​ർ​ത്തു​ക​യാ​ണ് ഈ ​ഫോ​റ​ങ്ങ​ളു​ടെ ദൗ​ത്യം.

കെ​എ​ച്ച്എ​ൻ​എ പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​നു നാ​യ​ർ, ട്ര​ഷ​റ​ർ അ​ശോ​ക് മേ​നോ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. സ​ഞ്ജീ​വ്കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഹ​രി​ലാ​ൽ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​പ്പു​ക്കു​ട്ട​ൻ പി​ള്ള, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​പേ​ഴ്സ​ൺ വ​ന​ജ നാ​യ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന ദേ​ശീ​യ നേ​തൃ​ത്വം പു​തി​യ എം​പ​യ​ർ സ്റ്റേ​റ്റ് റീ​ജി​യ​ൺ ടീ​മി​ന് എ​ല്ലാ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്തു.

NRI

ഡെ​ല​വെ​യ​ർ കൗ​ണ്ടി​യി​ൽ വെ​ടി​വ​യ്പ്; ഒ​രാ​ൾ മ​രി​ച്ചു

 ഒ​ഹാ​യോ: ഡെ​ല​വെ​യ​ർ കൗ​ണ്ടി​യി​ൽ 55 വ​യ​സു​കാ​രി​യാ​യ ട​മേ​ല ഡ​ച്ച​ർ വെ​ടി​യേ​റ്റ് മ​രി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ബീ​ൻ-​ഓ​ള​ർ റോ​ഡി​ലെ ഒ​രു വീ​ട്ടി​ലാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ട​മേ​ല​യെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​ഭ​വ​ത്തി​ൽ ദാ​ജ​മി​യോ​സ് പേ​ൻ (21), ക്രി​സ്റ്റ്യ​ൻ ഇ​വാ​ൻ​സ് (20) എ​ന്നി​വ​ർ​ക്കെ​തി​രേ കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി.

കേ​സി​ൽ അ​ന്വേ​ഷ​ണം ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ച് ട​മേ​ല ഡ​ച്ച​റു​ടെ 18 വയസുകാ​രി​യാ​യ മ​ക​ൾ ബ്ര​യാ​ന ഡ​ച്ച​റെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഡെ​ല​വെ​യ​ർ കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

NRI

45 അ​യ്യ​പ്പ​ഭ​ക്ത​രു​ടെ മു​ഴു​വ​ൻ യാ​ത്രാ​ചെ​ല​വും ഏ​റ്റെ​ടു​ത്ത് ര​മ​ണി പി​ള്ള; ശ​ബ​രി യാ​ത്ര തി​ങ്ക​ളാ​ഴ്ച

ഫ്ലോ​റി​ഡ: അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം സു​ഗ​മ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യും ശ​ബ​രി​മ​ല അ​യ്യ​പ്പ സേ​വാ സ​മാ​ജ​വും സം​യു​ക്ത​മാ​യി ആ​രം​ഭി​ച്ച ഒ​രു വ​ർ​ഷം നീ​ളു​ന്ന ശ​ബ​രി യാ​ത്ര സേ​വ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ടു​ത്ത സൗ​ജ​ന്യ തീ​ർ​ഥ​യാ​ത്ര തി​ങ്ക​ളാ​ഴ്ച സം​ഘ​ടി​പ്പി​ക്കും.

വ​ർ​ക്ക​ല​യി​ലെ ജ​നാ​ർ​ദ്ദ​ന അ​യ്യ​പ്പ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് വൈ​കു​ന്നേ​രം 5.30ന് ​ആ​രം​ഭി​ക്കു​ന്ന യാ​ത്ര​യി​ൽ 45 അ​യ്യ​പ്പ​ഭ​ക്ത​ർ പ​ങ്കെ​ടു​ക്കും. യാ​ത്ര​യ്ക്കാ​വ​ശ്യ​മാ​യ വാ​ഹ​ന​സൗ​ക​ര്യം, ഭ​ക്ഷ​ണം എ​ന്നി​വ ഉ​ൾ​പ്പെ​ടെ 45 പേ​രു​ടെ​യും മു​ഴു​വ​ൻ ചെ​ല​വും കെ​എ​ച്ച്എ​ൻ​എ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​വും ഹൂ​സ്റ്റ​ണി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ ര​മ​ണി പി​ള്ള വ​ഴി​പാ​ടാ​യി ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്.

ഒ​രു തീ​ർ​ഥാ​ട​ക​നു​പോ​ലും സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് ത​ട​സ​മാ​ക​രു​തെ​ന്ന സേ​വ​ന​സ​ങ്ക​ൽ​പ്പ​മാ​ണ് കെ​എ​ച്ച്എ​ൻ​എ - എ​സ്എ​എ​സ്എ​സ് ശ​ബ​രി യാ​ത്ര​യു​ടെ പി​ന്നി​ൽ. ഭ​ക്ത​ർ​ക്ക് സൗ​ജ​ന്യ യാ​ത്ര​യും ഭ​ക്ഷ​ണ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നൊ​പ്പം പ്ര​വാ​സി മ​ല​യാ​ളി ഹി​ന്ദു കു​ടും​ബ​ങ്ങ​ൾ​ക്ക് ത​ങ്ങ​ളു​ടെ പേ​രി​ലോ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പേ​രി​ലോ ശ​ബ​രി യാ​ത്ര വ​ഴി​പാ​ടാ​യി സ്പോ​ൺ​സ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​ര​വും പ​ദ്ധ​തി​യി​ലൂ​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

നാ​ട്ടി​ൽ നേ​രി​ട്ട് എ​ത്തി സേ​വ​നം ചെ​യ്യാ​ൻ ക​ഴി​യാ​ത്ത പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു ബ​സ് യാ​ത്ര​യോ അ​ന്ന​ദാ​ന​മോ ഒ​രു കൂ​ട്ടം അ​യ്യ​പ്പ​ഭ​ക്ത​രു​ടെ യാ​ത്രാ​ചെ​ല​വോ വ​ഴി​പാ​ടാ​യി ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് ഈ ​പ​ദ്ധ​തി രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഭ​ക്തി​യും സേ​വ​ന​വും ഒ​രു​മി​ക്കു​ന്ന ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കെ​എ​ച്ച്എ​ൻ​എയു​ടെ സാ​മൂ​ഹി​ക-​ആ​ത്മീ​യ ദൗ​ത്യ​ത്തി​ന്റെ പ്ര​ധാ​ന ഭാ​ഗ​മാ​ണെന്ന് പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

45 അ​യ്യ​പ്പ​ഭ​ക്ത​രു​ടെ യാ​ത്ര​യും ഭ​ക്ഷ​ണ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ഴു​വ​ൻ ചെ​ല​വും ഏ​റ്റെ​ടു​ത്ത ര​മ​ണി പി​ള്ള​യു​ടെ സേ​വ​ന​മ​നോ​ഭാ​വം മാ​തൃ​കാ​പ​ര​മാ​ണെ​ന്നും അ​വ​രു​ടെ ഈ ​വ​ഴി​പാ​ട് കൂ​ടു​ത​ൽ കു​ടും​ബ​ങ്ങ​ൾ​ക്കും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ​ക്കും പ്ര​ചോ​ദ​ന​മാ​ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

ഒ​രു യാ​ത്ര​യോ​ടെ അ​വ​സാ​നി​ക്കു​ന്ന പ​ദ്ധ​തി​യ​ല്ല ശ​ബ​രി യാ​ത്ര. ഒ​രു വ​ർ​ഷം നീ​ളു​ന്ന സേ​വ​ന സം​രം​ഭ​മാ​യി കൂ​ടു​ത​ൽ അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഒ​രു ബ​സ് സ്പോ​ൺ​സ​ർ ചെ​യ്യാ​നും ഭ​ക്ത​ർ​ക്കു​ള്ള ഭ​ക്ഷ​ണ​ച്ചെ​ല​വ് ഏ​റ്റെ​ടു​ക്കാ​നും ഒ​രു യാ​ത്ര​യു​ടെ മു​ഴു​വ​ൻ ചെ​ല​വും വ​ഴി​പാ​ടാ​യി സ​മ​ർ​പ്പി​ക്കാ​നും പ​ദ്ധ​തി​യി​ലൂ​ടെ അ​വ​സ​ര​മു​ണ്ട്. വ്യ​ക്തി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സു​ഹൃ​ദ് കൂ​ട്ടാ​യ്മ​ക​ൾ​ക്കും പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​കാമെന്ന് കെ​എ​ച്ച്എ​ൻ​എ നേ​തൃ​ത്വം അ​ഭ്യ​ർ​ഥി​ച്ചു.

കെ​എ​ച്ച്എ​ൻ​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​നു നാ​യ​ർ, ട്ര​ഷ​റ​ർ അ​ശോ​ക് മേ​നോ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. സ​ഞ്ജീ​വ് കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഹ​രി​ലാ​ൽ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​പ്പു​ക്കു​ട്ട​ൻ പി​ള്ള, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​പേ​ഴ്സ​ൺ വ​ന​ജ നാ​യ​ർ എ​ന്നി​വ​രും ര​മ​ണി പി​ള്ള​യു​ടെ സേ​വ​ന​ത്തി​ന് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു. കൂ​ടു​ത​ൽ കു​ടും​ബ​ങ്ങ​ൾ ഈ ​ഭ​ക്തി​സേ​വ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക​ണ​മെ​ന്നും അ​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

NRI

മാ​ർ​ത്തോ​മ്മ മെ​സെ​ഞ്ച​ർ ഡേ ​ആ​ച​രി​ക്കു​ന്നു

ന്യൂ​യോ​ർ​ക്ക്: മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ കീ​ഴി​ലു​ള്ള എ​ല്ലാ ഇ​ട​വ​ക​ളി​ലും ഞാ​യ​റാ​ഴ്ച (ഓ​ഗ​സ്റ്റ് 16) മെ​സെ​ഞ്ച​ർ ഡേ ​ആ​യി ആ​ച​രി​ക്കു​ന്നു.

മാ​ർ​ത്തോ​മ്മ സ​ഭ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ മാ​ർ​ത്തോ​മാ മെ​സ്സ​ഞ്ച​ർ ഇ​ട​വ​ക​ളി​ലെ ഓ​രോ വീ​ടു​ക​ളി​ലും എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ട് 2026-2029 ലേ​ക്ക് എ​ല്ലാ ഇ​ട​വ​ക​ളി​ലും തെ​ര​ഞ്ഞെ​ടു​ക്ക​പെ​ട്ട മെ​സ​ഞ്ച​ർ പ്രൊ​മോ​ട്ടേ​ഴ്സ് അ​വ​രു​ടെ ദൗ​ത്യം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ നോ​ർ​ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ അ​ധി​ന​ത​യി​ൽ 84 ഇ​ട​വ​ക​ളും 9737 ഫാ​മി​ലി​ക​ളും നി​ല​വി​ലു​ണ്ട്. അ​മേ​രി​ക്ക​യി​ൽ ത​ന്നെ ഇ​പ്പോ​ൾ 72 ഇ​ട​വ​ക​ളാ​ണു​ള്ള​ത്.

വ്യാ​ഴാ​ഴ്ച 8.30നു ​ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. ജോ​യ​ൽ ശ​മു​വേ​ൽ തോ​മ​സ് വി​ളി​ച്ചു കൂ​ട്ടി​യ സൂം ​മീ​റ്റിം​ഗി​ൽ അ​ഭി​വ​ന്ദ്യ ഭ​ദ്രാ​സ​ന എ​പ്പി​സ്കോ​പ്പ റൈ​റ്റ് റെ​വ.​ഡോ. എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് മെ​സ്സ​ഞ്ച​ർ പ്ര​സി​ദ്ധി​ക​ര​ണ​ത്തി​ന്‍റെ ക​ഴി​ഞ്ഞ കാ​ല​ത്തെ​യും ഇ​പ്പോ​ഴ​ത്തെ ഭാ​ര​വാ​ഹി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ക​യും തു​ട​ന്നു​ള്ള ന​ട​ത്തി​പ്പി​ന് എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​രു​ക​യും ചെ​യ്‌​തു.

ഭ​ദ്രാ​സ​ന​ത്തി​ന്‍റെ പ്ര​സി​ദ്ധി​ക​ര​ണ​മാ​യ മാ​ർ​ത്തോ​മ്മ മെ​സെ​ഞ്ച​ർ ഇ​ട​വ​ക​ളി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും എ​ത്തി​ക്കു​വാ​ൻ തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ല്ലാ പ്രൊ​മോ​ട്ടേ​ഴ്‌​സി​നോ​ടും ആ​ഹ്വാ​നം ചെ​യ്തു.

NRI

ഐ​ഒ​സി പെ​ൻ​സി​ൽ​വാ​നി​യ ചാ​പ്റ്റ​റി​ന്‍റെ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച

ഫി​ല​ഡ​ൽ​ഫി​യ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് (ഐ​ഒ​സി) പെ​ൻ​സി​ൽ​വാ​നി​യ ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്ത​പ്പെ​ടു​ന്ന ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഗാ​ലേ​റി​യ ബാ​ങ്ക്വ​റ്റ് ഹാ​ളി​ൽ (3515 Welsh Road, Philadelphia, PA 19136) ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 3.30 മു​ത​ൽ ആ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​ക. കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ചീ​ഫ് വി​പ്പും തൊ​ടു​പു​ഴ എം​എ​ൽ​എ​യു​മാ​യ അ​പു ജോ​ൺ ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന​തി​നു​വേ​ണ്ടി എ​ത്തി​ച്ചേ​ർ​ന്നി​ട്ടു​ണ്ട്.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വ​ർ​ഗീ​സ് പു​ന്നൂ​സ് വി​ശി​ഷ്ട​തി​ഥി​തി​യാ​യി എ​ത്തും. ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന്‍റെ മ​ഹ​ത്താ​യ പാ​ര​മ്പ​ര്യ​വും ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളും ദേ​ശീ​യ ഐ​ക്യ​വും അ​നു​സ്മ​രി​ക്കു​ന്ന ച​ട​ങ്ങി​ൽ പ്രാ​ദേ​ശി​ക രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും.

ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ കൂ​ട്ടാ​യ്മ​യും രാ​ജ്യ​സ്നേ​ഹ​വും വി​ളി​ച്ചോ​തു​ന്ന രീ​തി​യി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും വി​നോ​ദ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

International

ക​രോ​ലി​ൻ ലീ​വി​റ്റ് വൈ​റ്റ് ഹൗ​സി​ന്‍റെ പ​ടി​യി​റ​ങ്ങു​ന്നു; റി​പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ ഉ​പ​ദേ​ശ​ക​യാ​യി തുടരും

വാ​ഷിം​ഗ്ട​ൺ: വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ക​രോ​ലി​ൻ ലീ​വി​റ്റ് സ്ഥാ​ന​മൊ​ഴി​യു​ക​യാ​ണെ​ന്ന് അ​റി​യി​ച്ച് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഓ​ഗ​സ്റ്റ് അ​വ​സാ​നം ക​രോ​ലി​ൻ സ്ഥാ​ന​മൊ​ഴി​യു​മെ​ന്നാ​ണ് ട്രം​പ് ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ അ​റി​യി​ച്ച​ത്.

ത​ന്‍റെ കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ത്തി​നു​മൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കാ​നാ​ണ് ക​രോ​ലി​ൻ പ്ര​സ് സെ​ക്ര​ട്ട​റി സ്ഥാ​ന​മൊ​ഴി​യു​ന്ന​തെ​ന്നും എ​ന്നാ​ൽ സ്ഥാ​ന​മൊ​ഴി​ഞ്ഞാ​ലും അ​വ​ർ മു​തി​ർ​ന്ന ഉ​പ​ദേ​ഷ്‌​ടാ​വാ​യി തു​ട​രു​മെ​ന്നും ട്രം​പ് ഇ​തോ​ടൊ​പ്പം അ​റി​യി​ച്ചു.

ക​രോ​ലി​ന്‍റെ തീ​രു​മാ​ന​ത്തെ പൂ​ർ​ണ​മാ​യും അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് അ​വ​ർ ത​ന്‍റെ ഏ​റ്റ​വും വി​ശ്വ​സ്‌​ത​രാ​യ സ​ഹാ​യി​ക​ളി​ൽ ഒ​രാ​ളാ​ണെ​ന്നും വി​ശേ​ഷി​പ്പി​ച്ചു. വ​രാ​നി​രി​ക്കു​ന്ന മി​ഡ്-​ടേം തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ റി​പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ മു​ഖ്യ ഉ​പ​ദേ​ശ​ക​യാ​യി അ​വ​ർ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

International

‌‌‌ഹോ​ർ​മു​സി​ൽ ഇ​റാ​ന് ഇ​നി ഒ​ന്നും ചെ​യ്യാ​നി​ല്ല; നി​യ​ന്ത്ര​ണം യു​എ​സി​നെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ത​ങ്ങ​ളു​ടെ അ​ധീ​ന​ത​യി​ലാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ന്‍റെ പൂ​ർ​ണ നി​യ​ന്ത്ര​ണം യു​എ​സ് നാ​വി​ക​സേ​ന​യു​ടെ കീ​ഴി​ലാ​ണെ​ന്നും ത​ങ്ങ​ൾ അ​ത് കൈ​വ​ശം സൂ​ക്ഷി​ക്കു​മെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി.

ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ പ​ങ്കു​വെ​ച്ച പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഡോ​ണ​ൾ​ഡ് ട്രം​പ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഹോ​ർ​മു​സ് വി​ഷ​യ​ത്തി​ൽ ഇ​റാ​ന് ഇ​നി ഒ​ന്നും ചെ​യ്യാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. നി​ല​വി​ൽ ഇ​റാ​ന് സ്വ​ന്ത​മാ​യി ഒ​രു നാ​വി​ക​സേ​ന​യോ വ്യോ​മ​സേ​ന​യോ ഇ​ല്ലെ​ന്നും ട്രം​പ് ആ​രോ​പി​ച്ചു.

ഇ​റാ​നി​ലെ സൈ​നി​ക​ർ​ക്ക് ശ​മ്പ​ളം ല​ഭി​ക്കു​ന്നി​ല്ലെ​ന്നും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ത​ങ്ങ​ളു​ടെ നാ​വി​ക ഉ​പ​രോ​ധ​ത്തെ എ​ല്ലാ​വ​രും ഉ​രു​ക്ക് മ​തി​ൽ എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ക്കു​ന്ന​തെ​ന്നും ട്രം​പ് ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ഇ​സ്‌​ലാ​മി​ക് റെ​വ​ല്യൂ​ഷ​ന​റി ഗാ​ർ​ഡ് കോ​ർ ത​ക​ർ​ച്ച​യി​ലാ​ണെ​ന്നും അ​വ​ർ പ്രാ​ണ​ൻ ര​ക്ഷാ​ർ​ഥം ഓ​ടു​ക​യാ​ണെ​ന്നും ട്രം​പ് പ​രി​ഹ​സി​ച്ചു. ഇ​റാ​ൻ ഇ​നി പ​ശ്ചി​മേ​ഷ്യ​യി​ലെ ഗു​ണ്ട​യ​ല്ലെ​ന്ന് പ​റ​യു​ന്ന പോ​സ്റ്റ് അ​ല്ലാ​ഹു​വി​നെ സ്തു​തി​ച്ചാ​ണ് ട്രം​പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

Latest News

Corehub Up