x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൂ​സ്റ്റ​ണി​ൽ സീ​നി​യ​ർ മി​നി​സ്ട്രി​യു​ടെ സ​മ്മ​ർ ആ​ഘോ​ഷം

ബി​ബി തെ​ക്ക​നാ​ട്ട്
Published: July 3, 2026 10:34 AM IST | Updated: July 3, 2026 10:34 AM IST

സീ​നി​യ​ർ മി​നി​സ്ട്രി അംഗങ്ങൾ

ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​ന ഇ​ട​വ​ക​യി​ലെ സീ​നി​യ​ർ മി​നി​സ്ട്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ഹെ​ർ​മ​ൻ പാ​ർ​ക്കി​ൽ വ​ച്ച് വി​പു​ല​മാ​യ രീ​തി​യി​ൽ സ​മ്മ​ർ ആ​ഘോ​ഷം ന​ട​ത്തി.

മു​തി​ർ​ന്ന​വ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഈ ​ഒ​ത്തു​ചേ​ര​ൽ ഏ​റെ ആ​ന​ന്ദ​ക​ര​വും അ​വി​സ്മ​ര​ണീ​യ​വു​മാ​യി​രു​ന്നു. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പാ​ർ​ക്കി​ലൂ​ടെ​യു​ള്ള മ​നോ​ഹ​ര​മാ​യ ട്രെ​യി​ൻ യാ​ത്ര​യും വി​വി​ധ ത​ര​ത്തി​ലു​ള്ള വി​നോ​ദ പ​രി​പാ​ടി​ക​ളും അം​ഗ​ങ്ങ​ൾ​ക്കാ​യി ഒ​രു​ക്കി​യി​രു​ന്നു.

തു​ട​ർ​ന്ന് വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഉ​ച്ച​ഭ​ക്ഷ​ണ​വും ഉ​ണ്ടാ​യി​രു​ന്നു. ച​ട​ങ്ങു​ക​ൾ​ക്ക് സീ​നി​യ​ർ മി​നി​സ്ട്രി​യു​ടെ ഭാ​ര​വാ​ഹി​ക​ളോ​ടൊ​പ്പം വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം മു​ത്തോ​ല​ത്ത്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ, സി​സ്റ്റ​ർ റെ​ജി എ​സ്ജെ​സി, ബി​ബി തെ​ക്ക​നാ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.

 

K-Rail Survey K-Rail Survey K-Rail Survey

സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ലെ സീ​നി​യ​ർ മി​നി​സ്ട്രി ഏ​റെ സ​ജീ​വ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് കാ​ഴ്ച​വ​ക്കു​ന്ന​ത്. എ​ല്ലാ ബു​ധ​നാ​ഴ്ച​ക​ളി​ലും പ​ള്ളി​യി​ൽ വ​ച്ച് ഈ ​കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ൾ ഒ​ത്തു​ചേ​രാ​റു​ണ്ട്.

ഈ ​ദി​വ​സ​ങ്ങ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ പ​ങ്കു​ചേ​രു​ക​യും ജ​പ​മാ​ല ചൊ​ല്ലി പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​തി​നു​പു​റ​മേ, മു​തി​ർ​ന്ന​വ​രു​ടെ ശാ​രീ​രി​ക-​മാ​ന​സി​ക ആ​രോ​ഗ്യ​ത്തി​നാ​യി വി​വി​ധ വി​നോ​ദ​ങ്ങ​ൾ, ച​ർ​ച്ച​ക​ൾ, ല​ഘു വ്യാ​യാ​മ​ങ്ങ​ൾ എ​ന്നി​വ​യും ഇ​തോ​ടൊ​പ്പം ന​ട​ത്തി​വ​രു​ന്നു. ഒ​ടു​വി​ൽ ഒ​ന്നി​ച്ച് ഉ​ച്ച​ഭ​ക്ഷ​ണ​വും ക​ഴി​ച്ചാ​ണ് ഇ​വ​ർ പി​രി​യു​ന്ന​ത്.

ആ​ത്മീ​യ​വും സാ​മൂ​ഹി​ക​വു​മാ​യ ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​റ​മേ, എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്കാ​യി പ്ര​ഭാ​ത​ഭ​ക്ഷ​ണം ഒ​രു​ക്കി ന​ൽ​കു​ന്ന​തി​നും ഈ ​സീ​നി​യ​ർ മി​നി​സ്ട്രി നേ​തൃ​ത്വം ന​ൽ​കു​ന്നു​ണ്ട്.

Tags : Senior Citizens Summer Outing USA

Recent News

Corehub Up