x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുക്കുപണ്ടം പണയം വച്ച കേസിലെ പ്രതി എംഡിഎംഎയുമായി പിടിയില്‍; 32 ഗ്രാം രാസലഹരി പിടികൂടി

കൊച്ചി ബ്യൂറോ
Published: October 22, 2026 11:37 AM IST | Updated: October 22, 2026 11:37 AM IST

അറസ്റ്റിലായ മിനിമോള്‍

കൊച്ചി: മൂവാറ്റുപുഴയില്‍ 32 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയില്‍. ഓടക്കാലി സ്വദേശിനിയായ മിനിമോള്‍ ആണ് പൊലിസിന്‍റെ പിടിയിലാത്. കോതമംഗലത്ത് മുക്കുപണ്ടം പണയം വച്ച കേസിലെ പ്രതിയായ മിനിമോള്‍ ജാമ്യത്തിലിറങ്ങി 13 ദിവസത്തിന് പിന്നാലെയാണ് എംഡിഎംഎ കേസില്‍ പൊലിസ് പിടിയിലായിരിക്കുന്നത്.

ഇന്നലെ വൈകിട്ട് നടത്തിയ പരിശോധനയിലാണ് റാക്കാട് നാന്തോട് ജംഗ്ഷനു സമീപത്തെ വാടക വീട്ടില്‍ നിന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന തൂഫാന്‍ സ്‌ക്വാഡും മൂവാറ്റുപുഴ ഡിവൈഎസ്പി മനോജിന്‍റെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്ന് മിനിമോളെ പിടികൂടിയത്.

മിനിമോളോടൊപ്പം താമസിച്ചിരുന്ന ബഷീറിനെ കാണാനില്ലെന്നാണ് വിവരം. ഇരുവരും ഭാര്യാഭര്‍ത്താക്കന്മാരാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ബഷീറിനെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് പൊലിസ്.

അടുത്തിടെയാണ് മിനിമോള്‍ വാടകവീട് എടുത്ത് താമസം ആരംഭിച്ചത്. മുക്കുപണ്ടം പണയം വച്ചതടക്കം ഇവര്‍ക്കെതിരെ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്. പിടികൂടിയ ലഹരിമരുന്നിന്‍റെ ഉറവിടം, വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ടിരുന്നവരാണോ പ്രതി തുടങ്ങിയ കാര്യങ്ങളില്‍ പൊലിസ് അന്വേഷണം തുടരുകയാണ്.

Tags : MDMA Accused FakeGold Pledging Arrest

Recent News

Corehub Up