Kerala
മലപ്പുറം: കോട്ടക്കല്‍ എടരിക്കോട് വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയിൽ. ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പോലീസ് ചൈല്‍ഡ് വെല്‍ഫെയര്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ ശേഷം മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.
മഞ്ചേരി എളങ്കൂര്‍ സ്വദേശി അനസ്, കോഴിച്ചെന പെരുമണ്ണ സ്വദേശി മുഹമ്മദ് ഷാനില്‍ എന്നിവരെയാണ് കല്പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്ന് 1.24 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കാറില്‍ കടത്തുകയായിരുന്ന ലഹരിമരുന്ന് കണ്ടെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇരു പ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ലഹരിക്കടത്ത് സംഘത്തിന്റെ കൂടെയുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് വരുംദിവസങ്ങളില്‍ വിദഗ്ധ കൗണ്‍സിലിംഗ് നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ കല്പകഞ്ചേരി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: ഓപ്പറേഷൻ തൂഫാൻ പരിശോധനയില്‍ എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ. എടത്തല സ്വദേശി മുഹമ്മദ് സാദിഖാണ് കൊച്ചിയില്‍ പിടിയിലായത്.
സാദിഖിന്റെ പക്കൽ നിന്ന് 391 ഗ്രാം എംഡിഎംഎ പിടികൂടി. മുൻപ് പിടികൂടിയ ലഹരി പാർട്ടി ഡീലർ കെവിന്റെ കൂട്ടാളിയാണ് മുഹമ്മദ് സാദിഖ് എന്ന് ഡാൻസഫ് സംഘം അറിയിച്ചു.
Kerala
കാസർഗോഡ്: എംഡിഎംഎയുമായി രണ്ട് പേര് പിടിയില്‍. ചന്തേര പോലീസിന്റെ പരിശോധനയിലാണ് യുവാക്കള്‍ പിടിയിലായത്.
വലിയപറമ്പ് മാടക്കാല്‍ സ്വദേശി മുനീര്‍ എം.കെ, പയ്യന്നൂര്‍ കവ്വായി സ്വദേശി മുഹമ്മദ് സാജിദ് കെ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 1.20 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
പ്രദേശത്ത് ലഹരി വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് പോലീസ് സംശയിക്കുന്നു.
District News
ചങ്ങനാശേരി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 7.154 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
തൃക്കൊടിത്താനം പോലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പായിപ്പാട്, പള്ളിക്കച്ചിറ, കോതച്ചിറ ഭാഗത്ത് ഇളപ്പുങ്കൽ പുതുപ്പറമ്പിൽ സൽമാൻ ഖാൻ ആണ് പിടിയിലായത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
Kerala
കാസർഗോഡ്: കൊറിയർ സർവീസ് വഴി എംഡിഎംഎ കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. ചിത്താരി സ്വദേശിയായ ജാവിദ് അലവി(33) യെയാണ് ഹോസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയെ ചിത്താരിയിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മെയ് 22ന് രാത്രി 7.45ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. അജാനൂർ ഗ്രാമത്തിലെ മടിയൻ എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന കൊറിയർ സർവീസ് സ്ഥാപനം വഴി മാരക മയക്കുമരുന്ന് കടത്താനായിരുന്നു പ്രതിയുടെ ശ്രമം.
പാർസൽ അയക്കാനായി നൽകിയ പാക്കറ്റിൽ 1.580 ഗ്രാം തൂക്കം വരുന്ന എംഡിഎംഎ ആണ് ഉണ്ടായിരുന്നത്. പാർസൽ അയക്കാനായി എത്തിയ ജാവിദ് അപൂർണ്ണമായ വിലാസമാണ് നൽകിയിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട കൊറിയർ ജീവനക്കാർ അയക്കുന്നയാളുടെ പൂർണമായ വിലാസം രേഖപ്പെടുത്താൻ ആവശ്യപ്പെട്ടു. ഇതോടെ പരിഭ്രാന്തനായ യുവാവ് പാർസൽ അവിടെത്തന്നെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
Kerala
കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായ പരിശോധനയിൽ കൊച്ചിയിൽ വൻ ലഹരി വേട്ട. അത്താണിയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായി. നെടുമ്പാശേരി പോലീസും റൂറൽ ജില്ലാ ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്.
മട്ടാഞ്ചേരി ഇരവേലി മംഗലത്ത് പറമ്പ് സ്വദേശി റിസ്വാൻ (23), സൗത്ത് ചെല്ലാനം സ്വദേശി വിക്ടർ ജോസ് (36) എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്ന് 24 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു.
ബംഗളൂരുവിൽ നിന്നും കാറിൽ രാസലഹരി കടത്തിക്കൊണ്ടുവരുന്നതിനിടെ അത്താണി ഭാഗത്ത് വച്ചാണ് പ്രതികൾ പിടിയിലായത്. തുടർന്ന് കസ്റ്റഡിയിലെടുത്ത വാഹനം വിശദമായി പരിശോധിച്ചപ്പോൾ കാറിന്റെ ഡാഷ്ബോർഡിന് താഴെ രഹസ്യമായി നിർമിച്ച പ്രത്യേക അറയിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
Kerala
കൊല്ലം: എംഡിഎംഎ വിൽപ്പന നടത്തുന്ന രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അയത്തിൽ രണ്ടാം നമ്പർ ജംഗ്ഷന് സമീപത്തെ വീട്ടിൽ നിന്നാണ് 22.48 ഗ്രാം എംഡിഎംഎ പിടികൂടിയത്.
സംഭവത്തിൽ നബിൻ, ഇയാളുടെ സുഹൃത്ത് മുഹമ്മദ് അലി എന്നിവരാണ് പോലീസിന്റെ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് സംഘം വീട് വളയുകയായിരുന്നു.
പ്രദേശത്ത് ലഹരിമരുന്ന് വിതരണം ചെയ്യുന്ന പ്രധാന കണ്ണികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. ഇത്രയും വലിയ അളവിൽ എംഡിഎംഎ എവിടെ നിന്നാണ് എത്തിച്ചതെന്നും കണ്ടെത്താൻ അന്വേഷണം ആരംഭിച്ചെന്നും പോലീസ് വ്യക്തമാക്കി.
Kerala
കൊല്ലം: കൊല്ലത്ത് വൻ രാസലഹരി വേട്ട. ഡാൻസാഫ് സംഘം അയത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ട് പേർ എംഡിഎംഎയുമായി പിടിയിലായത്. അയത്തിൽ രണ്ടാം നമ്പർ ജംഗ്ഷന് സമീപം നബിൻ(24), സുഹൃത്ത് മുഹമ്മദ് അലി എന്നിവരാണ് പിടിയിലായത്.
പിടിയിലായ പ്രതികളിൽ നിന്ന് 22.48 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതി നബിന്റെ വീടു വളഞ്ഞാണ് ഡാൻസാഫ് സംഘം ലഹരി മരുന്നുമായി ഇരുവരെയും പിടികൂടിയത്.
Kerala
മുഹമ്മ: മണ്ണഞ്ചേരിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. അമ്പലപ്പുഴ കാക്കാഴം തോപ്പിൽ ഷഹാൻ (23) ആണ് പിടിയിലായത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ആലപ്പുഴ ജില്ലാ ഡാൻസാഫ് ടീമും മണ്ണഞ്ചേരി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഷഹാൻ പിടിയിലായത്. രണ്ട് ഗ്രാം എംഡിഎംഎ ആണ് യുവാവ് താമസിക്കുന്ന വീട്ടിൽ നിന്നും പ്ലാസ്റ്റിക് കവറിലായി സൂക്ഷിച്ചിരുന്ന നിലയിൽ പോലീസ് കണ്ടെത്തിയത്.
എസ്ഐ ടോമിൻ ജോസ്, എഎസ്ഐ ബിജു, ജിഎഎസ്ഐ ഉല്ലാസ്, ലേഖ, സിപിഒ സുധീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: കോവളം ഭാഗത്ത് ഡാൻസാഫ് സംഘം നടത്തിയ വാഹന പരിശോധനയിൽ കാറിൽ കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്ന് ശേഖരവുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കഴക്കൂട്ടം തട്ടാക്കുഴി കരിമണൽ ‘തിരുവോണം’ വീട്ടിൽ സച്ചു (27), ശ്രീകാര്യം പാങ്ങാപ്പാറ പുതിയിടം കാവുവിളയിൽ പണയിൽ വീട്ടിൽ അഖിൽ കൃഷ്ണൻ (29) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് കാറിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് പിടികൂടിയത്. ഇവരിൽ നിന്ന് 120 ഗ്രാമോളം എംഡിഎംഎ, 200 ഗ്രാമോളം കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവ പോലീസ് കണ്ടെടുത്തു.
പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഓപ്പറേഷൻ തൂഫാൻ വഴി വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷ്ണർ വ്യക്തമാക്കി.
Kerala
കോഴിക്കോട്: നടക്കാവിൽ പോലീസ് പരിശോധനയ്ക്കിടെ രക്ഷപ്പെട്ട എംഡിഎംഎ കേസ് പ്രതികൾ അറസ്റ്റിൽ. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ മിന്നൽ പരിശോധനയിലാണ് രഹസ്യ കേന്ദ്രത്തിൽ നിന്ന് നന്മണ്ട സ്വദേശിയായ അനന്തുവും പുതിയാപ്പ സ്വദേശിയായ കീർത്തനയും പിടിയിലായത്.
യുവതിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് പിടിയിലായ അനന്തു. ഇക്കഴിഞ്ഞ എട്ടാം തീയതി ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇന്നോവ കാർ ഉപേക്ഷിച്ച് അനന്തുവും കീർത്തനയും രക്ഷപ്പെട്ടത്. പിന്നാലെ ഇവർ സഞ്ചരിച്ച വാഹനത്തിൽ നിന്നും ആറ് ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടിയിരുന്നു.
കാറിടിച്ച് യുവതിയെ കൊലപ്പെടുത്തിയതടക്കം നിരവധി കേസുകളിൽ പ്രതിയാണ് അനന്തു. എംഡിഎംഎ വിൽപനയ്ക്കായി അനന്തുവിനെ സഹായിച്ചിരുന്നത് കീർത്തനയാണെന്നാണ് പോലീസിന്റെ കണ്ടത്തൽ. നഗരത്തിലെ ഹോട്ടലുകളിൽ മുറിയെടുത്ത് യുവാക്കളെ ഹോട്ടലിൽ എത്തിച്ചാണ് കീർത്തന എംഡിഎംഎ വിൽപ്പന നടത്തിയിരുന്നത്.
കോഴിക്കോട് മെഡിക്കൽ കോളജിനടുത്തെ ഒളിത്താവളത്തിലായിരുന്നു ഇരുവരുടെയും താമസം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസും ഡാൻസാഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഒളിത്താവളത്തിൽ നിന്നും രണ്ട് പേരെയും അറസ്റ്റ് ചെയ്തത്. ഇരുവരുടെയും മൊഴി വിശദമായി രേഖപ്പെടുത്തി.
Kerala
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ വന്‍ലഹരിവേട്ട. നിരവധി ലഹരി കേസുകളിൽ പ്രതിയായ യുവാവ് എംഡിഎംഎയുമായി പിടിയിലായി. എളേറ്റില്‍ വട്ടോളി തടയങ്ങല്‍ ഷിഹാബ്( 34) ആണ് പിടിയിലായത്.
ഇയാളിൽ നിന്ന് പോലീസ് 30 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. എംഡിഎംഎ സ്കൂട്ടറില്‍ വില്പനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് പിടിയിലായത്. കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ പോലീസിനെ വെട്ടിച്ച് കടന്നു കളയാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
ഇയാൾ സഞ്ചരിച്ച സ്കൂട്ടറിൽ നിന്ന് പ്ലാസ്റ്റിക്ക് പായ്ക്കറ്റുകളിലും ഡപ്പിയിലുമായി സൂക്ഷിച്ച 30 ഗ്രാം എംഡിഎംഎ ആണ് പോലീസ് കണ്ടെടുത്തത്. വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Kerala
കായംകുളം : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ ഡാൻസാഫ് ടീമും കായംകുളം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി യുവാവ് പിടിയിലായി. കായംകുളം കൃഷ്ണപുരം ചന്ദ്രാലയം വീട്ടിൽ അക്ഷയ് ചന്ദ്രൻ (29) ആണ് പിടിയിലായത്. ഇയാൾ കൊലപാതക കേസിലും നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണന്ന് പോലീസ് പറഞ്ഞു. 1.7 ഗ്രാം എംഡിഎംഎ യുവാവ് താമസിക്കുന്ന വീട്ടിൽ നിന്നും പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ചിരുന്ന നിലയിൽ കണ്ടെത്തിയതായും പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് ഐപിഎസിന്റെ നിർദേശപ്രകാരം ജില്ലയിൽ ഉടനീളം ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ശക്തമായ നടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്.
District News
പൊൻകുന്നം: ചങ്ങനാശേരി സ്വദേശികളായ രണ്ടുപേരെ 250 ഗ്രാം എംഡിഎംഎയുമായി പൊൻകുന്നത്ത് പോലീസ് അറസ്റ്റ് ചെയ്തു. 10 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണ് ഓപ്പറേഷൻ തൂഫാനിൽ പിടികൂടിയത്. ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയാണിത്.
ചങ്ങനാശേരി തൃക്കൊടിത്താനം ഹാഷിം മൻസിലിൽ ഹാഷിം ലബ്ബ (29), പെരുന്ന ഒളച്ചുക്കുഴിയിടത്തിൽ എൻ.ബി. നിബിൻ (38) എന്നിവരെയാണ് സാഹസികമായി കാർ തടഞ്ഞ് കോട്ടയം ജില്ലാപോലീസ് ചീഫിന്റെ ഡാൻസാഫ് സ്ക്വാഡ് പിടികൂടിയത്. കാറിന്റെ ഡോറിനിടയിൽ ഒളിപ്പിച്ച മയക്കുമരുന്ന് പാക്കറ്റ് വർക് ഷോപ്പിലെത്തിച്ച് പരിശോധന നടത്തിയാണ് കണ്ടെടുത്തത്.
ബാംഗളൂരുവിൽനിന്ന് കാറിലെത്തിയതാണിവർ. ചങ്ങനാശേരിയിൽ വിൽപ്പനയ്ക്കായി ഇവർ മയക്കുമരുന്നുമായി എത്തുന്നെന്ന് ഡാൻസാഫ് ടീമിന് രഹസ്യവിവരം കിട്ടിയിരുന്നു. ഇടുക്കി ജില്ലയിലെ കുട്ടിക്കാനം മുതൽ ടീം ഇവരെ പിന്തുടരുന്നുണ്ടായിരുന്നു. പൊൻകുന്നം ഗവ. ഹൈസ്കൂളിന് സമീപത്തുവച്ച് പൊൻകുന്നം പോലീസിന്റെ സഹകരണത്തോടെ വാഹനം തടഞ്ഞ് പിടിക്കാൻ ശ്രമിച്ചെങ്കിലും ഇവർ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു.
തുടർന്ന് മറ്റൊരുവാഹനം കൊണ്ട് തടഞ്ഞിട്ടാണ് ഇരുവരെയും പിടികൂടിയത്. പരിശോധനയിൽ കാറിൽനിന്ന് ആദ്യം എംഡിഎംഎ കണ്ടെത്താനായില്ല. തുടർന്ന് സമീപത്തെ വർക് ഷോപ്പിൽ എത്തിച്ച് വിശദപരിശോധന നടത്തിയപ്പോഴാണ് ഡോറിനിടയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. പിടിയിലായ പ്രതികളിൽ നിബിൻ മറ്റൊരു കഞ്ചാവ് കേസിലും അടിപിടി കേസിലും പ്രതിയാണ്.
Kerala
കൊച്ചി: കൊച്ചിയില്‍ ഹോട്ടലിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന. 3.60 ഗ്രാം എംഡിഎംഎയുമായി ഹോട്ടലുടമ അറസ്റ്റില്‍. ബോള്‍ഗാട്ടി എന്ന ഹോട്ടലിന്റെ ഉടമ മുഹമ്മദ് യൂസഫ് ആണ് അറസ്റ്റിലായത്. ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് യൂണിറ്റ് നാല് പ്രതിയുടെ വീട്ടിലെത്തി പരിശോധന നടത്തിയത്.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഇന്നലെ രാത്രി നടത്തിയ പരിശോധനയ്ക്കിടെയാണ് എംഡിഎംഎ പിടികൂടിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. നഗരത്തില്‍ മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് യൂസുഫ് എന്നാണ് അന്വേഷണ സംഘം പറയുന്നത്.
District News
ഇരിട്ടി: കേരള-കർണാടക അതിർത്തി ചെക്ക്പോസ്റ്റിൽ പോലീസും ഡാൻസാഫും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ 9.511 ഗ്രാം എംഡിഎംഎയുമായി ടൂറിസ്റ്റ് ബസ് ഡ്രൈവർ പിടിയിൽ. ആര്യ ട്രാവൽസ് ബസിലെ ഡ്രൈവർ പടിയൂർ സ്വദേശി ഡെന്നി ഏബ്രഹാം (39) ആണ് പിടിയിലായത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കഴിഞ്ഞ ദിവസമാണ് പ്രതിയെ പിടികൂടിയത്. ഇൻസുലേഷൻ ടേപ്പിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്.
വാഹനം ഉൾപ്പെടെ പോലീസ് കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ ഇരിട്ടി എസ്ഐ എൻ. വിപിൻ, എസ്ഐ ശ്രീനാഥ്, എഎസ്ഐ സാരംഗ്, എസ്സിപിഒ പ്രിയേഷ്, ഡാൻസാഫ് അംഗങ്ങളായ ജിജി മോൻ, ഷൗക്കത്തലി, അനൂപ് എന്നിവർ പങ്കെടുത്തു.
District News
ശ്രീകണ്ഠപുരം: ചെങ്ങളായിയിൽ 4.2268 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. അരിമ്പ്ര സീമാസിൽ ജംഷീർ അബ്ദുൾ ഖാദറിനെ(27)യാണ് ഡാൻസാഫും ശ്രീകണ്ഠപുരം പോലീസും ചേർന്ന് പിടികൂടിയത്. ഡാൻസാഫ് ടീമിന് ലഭിച്ച വിവരം ശ്രീകണ്ഠപുരം എസ്ഐ അമൽ വർഗീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് എഎസ്ഐ വിനോദ് കുമാർ, സീനിയർ സിപിഒമാരായ പ്രബീഷ്, സജേഷ്, കെ.പി.ദേവൻബാബു, അനില എന്നിവരും ഡാൻസാഫ് എസ്ഐ ജിജിമോൻ, സീനിയർ സിപിഒമാരായ അനൂപ്, സജിത്ത്, ശ്രീജിത്ത്, ഗിരീഷ് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
തലശേരി: തിരുവങ്ങാട് എംഎം റോഡിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി യുവാവ് പിടിയിലായി. വടകര കൈനാട്ടി സ്വദേശിയായ പി. അഫ്നാസ് (34) ആണ് തലശേരി പോലീസിന്റെ പിടിയിലായത്.
ഇയാളുടെ പക്കൽ നിന്ന് 1.55 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
തലശേരി സബ് ഇൻസ്പെക്ടർ വി.വി. ദീപ്തിയുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രവീഷ്, ജയഷീലൻ, സിവിൽ പോലീസ് ഓഫീസർ സുബിൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Kerala
കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ് നടത്തിയ പരിശോധനയിൽ രണ്ടിടങ്ങളിൽ നിന്നായി വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. കളമശേരിയിൽ നിന്ന് 11 കിലോയിലധികം കഞ്ചാവ് പിടിച്ചെടുത്തപ്പോൾ തൃക്കാക്കരയിൽ ചിക്കൻ സെന്ററിന്റെ മറവിൽ എംഡിഎംഎ വിൽപന നടത്തിയ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു.
തൃക്കാക്കര നോർത്ത് വെട്ടിക്കാട്ട് പറമ്പ് റോഡ് നവാസ് മൻസിലിൽ മുഹമ്മദ് ഇജാസ് (25), കോതമംഗലം പിണ്ടിമന പണിക്കൊടിവീട്ടിൽ അഭിജിത്ത് സുകു (24) എന്നിവരെയാണ് നാർകോട്ടിക് സെൽ എസിപി ടി.ഡി. സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് 1.82 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
മുഹമ്മദ് ഇജാസിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിൻ ഫ്രഷ് എന്ന ചിക്കൻ സെന്ററിന്റെ മറവിലായിരുന്നു ഇവരുടെ ലഹരി കച്ചവടം. പിടിയിലായ അഭിജിത്താണ് വിൽപനയ്ക്കുള്ള എംഡിഎംഎ എത്തിച്ചിരുന്നത്. ഇയാൾ കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
മറ്റൊരു റെയ്ഡിൽ കളമശേരി റോക്ക് വെൽ റോഡ് ഭാഗത്തുനിന്ന് 11.310 കിലോഗ്രാം കഞ്ചാവ് പിടികൂടി. ഈ പ്രദേശത്തെ ആക്രി സാധനങ്ങൾക്കിടയിൽ രണ്ട് ബാഗുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പ്രതികളെക്കുറിച്ച് അന്വേഷണം ഊർജിതമാക്കിയതായി കളമശേരി പോലീസ് പറഞ്ഞു.
Kerala
കൊല്ലം: കൊല്ലത്ത് വിദ്യാർഥികളെ കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വിൽപന നടത്തിയിരുന്ന യുവാവ് പിടിയിൽ. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി ഷാൻ (32)ആണ് പിടിയിലായത്. പ്രതിയിൽ നിന്ന് 7.120 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
കരുനാഗപ്പള്ളി പോലീസ് ആണ് പ്രതിയെ പിടികൂടിയത്. ഇടക്കുളങ്ങര ഉണ്ണീരയ്യത്ത് കാവിന് സമീപം നടത്തിയ പരിശോധനയിലാണ് ഷാൻ പിടിയിലായത്. സ്കൂട്ടറിൽ ഒളിപ്പിച്ച നിലയിലായിരുന്നു പിടിച്ചെടുത്ത എംഡിഎംഎ.
ഇയാൾ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. എംഡിഎംഎ വിൽപനയിലൂടെ ലഭിക്കുന്ന സാമ്പത്തിക ലാഭം കൊണ്ട് ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു പ്രതി. ഇയാൾ നേരത്തെയും ലഹരി ഇടപാട് കേസുകളിൽ പ്രതിയായിരുന്നു.
Kerala
കല്‍പ്പറ്റ: വയനാട്ടിൽ വന്‍ ലഹരി വേട്ട. 64 ഗ്രാം എംഡിഎംഎയുമായി ഒരാൾ പിടിയിൽ. കോഴിക്കോട് പരപ്പന്‍പൊയില്‍ സ്വദേശി സനീഷ് കുമാർ ആണ് പിടിയിലായത്. മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു എംഡിഎംഎ.
കര്‍ണാടകയില്‍ നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനായിരുന്നു സനീഷ്. കോട്ടക്കുന്ന് വച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ ലഹരി കണ്ടെത്തിയത്.
ആശുപത്രിയില്‍ നടത്തിയ സ്കാനിംഗില്‍ വയറ്റിനുള്ളിലെ ലഹരി പാക്കറ്റ് കണ്ടെത്തി. വിദഗ്ധ പരിശോധനയ്ക്കായി ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
Kerala
തിരുവനന്തപുരം: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി മുന്‍ ഫുട്ബോള്‍താരം തമ്പാനൂര്‍ പോലീസിന്റെ പിടിയിൽ. നജീബ് ഖാന് ആണ് തമ്പാനൂര്‍ അരിസ്റ്റോ ജംഗ്ഷനിലെ ഹോട്ടല്‍ മുറിയില്‍ നിന്നു പിടിയിലായത്. ഇയാളില്‍ നിന്ന് 18 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടി.
ഹോട്ടല്‍മുറിയില്‍ എംഡിഎംഎയുമായി ഒരാള്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന. കഴിഞ്ഞ മാര്‍ച്ചില്‍ ഇയാള്‍ ഇതേ ഹോട്ടലില്‍ നിന്ന് നാലു ഗ്രാം എംഡിഎംഎയുമായി പിടിയിലായിരുന്നു.
ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന്റെ ഉദ്യോഗസ്ഥനാണ് പിടിയിലായ നജീബ് ഖാൻ. ബംഗളൂരുവില്‍ നിന്നാണ് തനിക്ക് എംഡിഎംഎ ലഭിക്കുന്നതെന്നും ഓണ്‍ലൈന്‍ ആപ്പിലൂടെ ആളെ കണ്ടെത്തി വില്‍ക്കുകയാണ് ചെയ്തുവരുന്നതെന്നും ചോദ്യം ചെയ്യലില്‍ നജീബ് ഖാന് സമ്മതിച്ചു. ഇയാള്‍ക്കൊപ്പം കൂട്ടുപ്രതികള്‍ ഉണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Kerala
മലപ്പുറം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊണ്ടോട്ടി ഐക്യരപ്പടിയിലെ വാടക ക്വാർട്ടേഴ്സുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ പ്രധാനി പിടിയിൽ. കോഴിക്കോട് സ്വദേശി ആശാരിക്കണ്ടി വീട്ടിൽ അമീർ (41) ആണ് പിടിയിലായത്.
19 ഗ്രാമോളം എം ഡിഎംഎ ആണ് ഇയാളുടെ പക്കൽനിന്നും കണ്ടെടുത്തത്. ഇയാളെ ചോദ്യം ചെയ്തതിൽനിന്ന് അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തിലെ കണ്ണികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
പിടിയിലായ അമീറിനെതിരേ മട്ടന്നൂർ പേരാമ്പ്ര, വർക്കല, തൊട്ടിൽപ്പാലം തുടങ്ങി സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ കേസ് നിലവിൽ ഉണ്ട്. മലപ്പുറം ജില്ലാ പോലിസ് മേധാവി ചൈത്രാ തെരേസാ ജോണിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
Kerala
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കല്ലമ്പലത്ത് നടന്ന പരിശോധനയിൽ എംഡിഎംഎയുമായി നാല് പേർ അറസ്റ്റിൽ. വർക്കല നടയറ കോണത്ത് വീട്ടിൽ നിയാസ്, നടയറ കുന്നിൽ പുത്തൻ വീട്ടിൽ ആഷിക്, ചെറുന്നിയൂർ തെറ്റിക്കുളം ചരുവിള വീട്ടിൽ സേതു, ചെറുന്നിയൂർ ശാസ്താംനട പണയിൽ വീട്ടിൽ അഖിൽ എന്നിവരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച രാത്രി 9.15 ഓടെ കല്ലമ്പലം - വർക്കല റോഡിൽ വച്ച് കാറിൽ സഞ്ചരിക്കുകയായിരുന്ന ലഹരി കടത്ത് സംഘത്തെ ജില്ലാ റൂറൽ എസ്പിയുടെ നിർദേശാനുസരണം ഡാൻസാഫ് സംഘവും കല്ലമ്പലം പൊലീസും ചേർന്ന് അതിസാഹസികമായി പിടികൂടുകയായിരുന്നു.ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബൈക്കിൽ പിന്തുടർന്ന് എത്തിയ സംഘത്തെ പ്രതികൾ കാർ കൊണ്ട് ഇടിച്ചു ഇടാൻ ശ്രമിക്കുകയും ചെയ്തു.
കാറിൽ നിന്നിറങ്ങി ഓടാൻ ശ്രമിച്ച രണ്ട് പ്രതികളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഇവരിൽ നിന്ന് 4.79 ഗ്രം എംഡിഎംഎയാണ് പിടിച്ചെടുത്തത്. പ്രതികളെ കല്ലമ്പലം പോലീസിന് കൈമാറിയതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: എറണാകുളം ചേരാനല്ലൂരിൽ എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ. തൃശൂര്‍ സ്വദേശി ലാറി ജോൺ തട്ടിൽ, തൃശൂര്‍ മനവലശേരി സ്വദേശി ഐവിൻ പി. വിൻസന്റ്, കടമക്കുടി സ്വദേശി നിഖിൽ പീറ്റര്‍ എന്നിവരാണ് പിടിയിലായത്.
ചേരാനല്ലൂര്‍ അമൃത നഗറിലാണ് സംഭവം. 110 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധയിലാണ് മാരക മയക്കുമരുന്നായ എംഡിഎംഎ കണ്ടെടുത്തത്.
പ്രതികളിൽ ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് എക്സൈസ് അറിയിച്ചു. പ്രതികൾ ലഹരി കടത്താൻ ഉപയോഗിച്ച വാഹനം എക്സൈസ് പിടിച്ചെടുത്തു. എംഡിഎംഎ വിറ്റതിന് കിട്ടിയ 1,85,650 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
Kerala
തിരൂർ: മലപ്പുറം താനാളൂരിൽ വൻ ലഹരി വേട്ട. 10 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന എംഡിഎംഎയുമായി ഒരാൾ പിടിയിൽ. താനാളൂർ സ്വദേശി തേക്കുംകാട്ടിൽ അബ്ദുൾ മജീദ് (40) ആണ് പിടിയിലായത്. പ്രതിയിൽ നിന്ന് 153.462 ഗ്രാം എംഡിഎംഎ എക്സൈസ് കണ്ടെടുത്തു.
തിരൂർ എക്സൈസ് ആണ് പ്രതിയെ പിടികൂടിയത്. അബ്ദുൾ മജീദിന്റെ കെ.ടി. ജാറം എന്ന സ്ഥലത്തെ വീട്ടിൽ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. ലഹരി വസ്തു കൂടാതെ 2,46,000 രൂപയും പ്രതിയിൽ നിന്ന് എക്സൈസ് പിടിച്ചെടുത്തു.
ലഹരി കച്ചവടത്തിൽ നിന്ന് ലഭിച്ച പണമാണിതെന്നാണ് നിഗമനം. ജില്ലയിലെ തീരദേശ മേഖലകളിൽ ലഹരി എത്തിക്കുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് പ്രതിയെന്നാണ് എക്സൈസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ തുടരന്വേഷണം നടക്കുമെന്ന് എക്സൈസ് അറിയിച്ചു.
District News
തളിപ്പറമ്പ്: എംഡിഎംഎയുമായി യുവാവും യുവതിയുമടക്കം രണ്ടുപേര്‍ തളിപ്പറമ്പ് എക്സൈസിന്റെ പിടിയില്‍. പട്ടുവം കുന്നരു സ്വദേശി മുജീബ് റഹ്മാന് (33), കര്‍ണാടക കോടേഗര സ്വദേശിനി മൈനാസ് മുഷ്കാന് (23) എന്നിവരാണ് പിടിയിലായത്. എംഡിഎംഎ വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇവര്‍. ജോയിന്റ് എക്സൈസ് കമ്മീഷണര്‍ സ്ക്വാഡ് അംഗം പി.വി. ശ്രീകുമാര്‍ നല്കിയ രഹസ്യ വിവരത്തി ന്റെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ജെ. ജോസഫിന്റെ നേതൃത്വ ത്തില്‍ നടത്തിയ പരിശോധനയില്‍ 2.1 ഗ്രാം എംഡിഎംഎയും ഇവരിൽ നിന്ന് കണ്ടെടുത്തു.
അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് അസീസ്, വി.വി. ബിജു, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ഉല്ലാസ് ജോസ്, ടി.വി. വിജിത്ത്, സിവില്‍ എക്സൈസ് ഓഫീസര്‍ എം. കലേഷ്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ എന്‍. സുജിത, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ എം. പ്രകാശന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
തളിപ്പറമ്പ്: വീട്ടിൽ സൂക്ഷിച്ച എംഡിഎംഎയുമായി യുവാവിനെ തളിപ്പറന്പ് പോലീസും ഡാൻസാഫ് ടീമും അറസ്റ്റ് ചെയ്തു. സലാമത്ത് നഗറിലെ സി. മുഹമ്മദ് ദില്‍ഷാദാണ് (31) അറസ്റ്റിലായത്. ഇയാളിൽ നിന്ന് 88 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. വീട്ടിൽ മയക്കുമരുന്ന് ശേഖരിച്ച് വില്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പ്രതിയെ കുറച്ചു ദിവസങ്ങളായി ഡാൻസാഫ് ടീം നിരീക്ഷിച്ചു വരികയായിരുന്നു.
എംഡിഎംഎ തൂക്കുന്നതിനുള്ള മെഷീനും 2,26,000 രൂപയും പിടിച്ചെടുത്തു. തളിപ്പറമ്പ് എസ്ഐ കെ.എസ്. നിധിൻ, ഗ്രേഡ് എസ്ഐ സി.പി. സജിമോന്‍, സീനിയര്‍ സിപിഒ വിജേഷ്, സിപിഒ സബിത, ഡാന്‍സാഫ് ടീമിലെ ഗ്രേഡ് എസ്ഐ പി.ആർ. ജിജിമോന്, സീനിയര്‍ സിപിഒമാരായ ടി. നിഷാന്ത്, കെ. വിജേഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
Kerala
കോഴിക്കോട്: സൗത്ത് ബീച്ചിലെ സ്വകാര്യ ലോഡ്ജിൽ 38 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കോഴിക്കോട് നല്ലളം കിളച്ചേരിപ്പറമ്പ് സ്വദേശി സാജിദ് ജമാൽ ആണ് അറസ്റ്റിലായത്.
ഇന്ന് രാവിലെ രാവിലെ ആറോടെയാണ് സാജിദ് പിടിയിലായത്. നേരത്തേ പിടിയിലായി ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി വില്പനയ്ക്കിറങ്ങിയ സാജിദ് പോലീസിന്റെയും ഡാൻസാഫ് സംഘത്തിന്റെയും നിരീക്ഷണത്തിലായിരുന്നു.
കോഴിക്കോട് സിറ്റി ഡാൻസാഫും ടൗൺ പോലീസും നടത്തിയ പരിശോധനയിൽ ആണ് സാജിദ് പിടിയിലാകുന്നത്. ഡാൻസാഫിന്റെ പിടിയിൽനിന്ന് പലതവണ രക്ഷപ്പെട്ട പ്രതി ഒരു രീതിയിലും പിടിക്കപ്പെടാതിരിക്കാൻ ഫ്ളാറ്റിന്റെ ഡോറിൽ വളർത്തുനായ്ക്കളെ കെട്ടിയിട്ടായിരുന്നു ലഹരി വിൽപ്പന.
റോട്ട് വീലർ, ജർമൻ ഷെപ്പേർഡ് നായ്ക്കളായിരുന്നു ഉണ്ടായിരുന്നത്. ഡാൻസാഫ് സംഘത്തെ കണ്ട സമയം നായകളെ അഴിച്ചുവിടാൻ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി.
സ്കൂൾ അവധിക്കാലമായതിനാൽ ആവശ്യക്കാരേറെയാണെന്നാണ് പ്രതി ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഒട്ടേറെ പെൺകുട്ടികളും ലഹരി വാങ്ങുന്നതായി സാജിദ് മൊഴി നൽകിയിട്ടുണ്ട്. അവധിക്കാലമായതിനാൽ കർശന പരിശോധനയാണ് കോഴിക്കോട് നഗരത്തിൽ നടത്തിവരുന്നത്. ഡാൻസാഫ് സംഘത്തിന്റെ ഈ മാസത്തെ ഏഴാമത്തെ ലഹരിവേട്ടയാണ് സൗത്ത് ബീച്ചിൽ നടന്നത്.
Kerala
തൃശൂർ: മണ്ണുത്തിയിൽ ആംബുലൻസിൽ കടത്തുകയായിരുന്ന എംഡിഎംഎ പിടികൂടി. ബീക്കൺ ലൈറ്റ് ഇട്ട ആംബുലൻസിലായിരുന്നു എംഡിഎംഎ കടത്തിയത്.
കുന്നംകുളം ഡിവിഷൻ പോലീസ് സംഘമാണ് ആംബുലൻസിലെ എംഡിഎംഎ കടത്ത് പിടികൂടിയത്. സംഭവത്തിൽ വെട്ടിക്കൽ സ്വദേശി ഫെയ്ത്, അഞ്ചേരി സ്വദേശി സന്ദീപ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്ന് 280 ഗ്രാം എംഡിഎംഎ പിടികൂടി.
Kerala
കൊടകര: തൃശൂർ കൊടകരയിൽ സ്വകാര്യ പാഴ്സൽ കമ്പനിയുടെ ഡ്രൈവർ എംഡിഎംഎയും എൽഎസ്ഡി സ്റ്റാമ്പുകളും ആയി അറസ്റ്റിൽ. കളമശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ പാഴ്സൽ കമ്പനിയിലെ ഡ്രൈവറായ മുഹമ്മദ് ഫാസിലാണ് അറസ്റ്റിലായത്.
കാർഗോ ബോക്സുകൾക്കുള്ളിൽ ഒളിപ്പിച്ച 198 ഗ്രാം എംഡിഎംഎയും നാല് എൽഎസ്ഡി സ്റ്റാമ്പുകളും പോലീസ് പിടിച്ചെടുത്തു. ദേശീയപാതയിൽ കൊടകര പേരാമ്പ്ര ഫ്ലൈഓവറിന് സമീപം ഇന്ന് പുലർച്ചെ 02.45-ഓടെ പോലീസ് നടത്തിയ പരിശോധനയിലാണ് വൻ രാസലഹരി ശേഖരം പിടികൂടിയത്.
എറണാകുളം കേന്ദ്രീകരിച്ച് വൻകിട ഇടപാടുകാർക്കും യുവാക്കൾക്കും രാസലഹരി വിതരണം ചെയ്യുന്നതായിരുന്നു മുഹമ്മദ് ഫാസിലിന്റെ രീതി. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡാൻസാഫും കൊടകര പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് വൻ ലഹരി ശേഖരം കണ്ടെത്തിയത്.
ലഹരിമരുന്നു കടത്താൻ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ മുഹമ്മദ് ഫാസിലിനെ റിമാൻഡ് ചെയ്തു.
District News
തലപ്പുഴ: തൊണ്ടർനാട് കോറോം ഇല്ലത്ത് വീട്ടിൽ ഇ. അജ്നാസ് (27) നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും തലപ്പുഴ പോലീസും ചേർന്ന് പിടികൂടിയത്.
കഴിഞ്ഞദിവസം ഉച്ചയോടെ ആലാറ്റിൽ സംശയാസ്പദമായി കണ്ട ഇയാളെ പരിശോധിച്ചപ്പോൾ പാന്റിന്റെ പോക്കറ്റിൽ നിന്നും 0.440 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. തലപ്പുഴ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എൻ. ദിജേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
District News
അഞ്ചല്‍ :എംഡിഎംഎയുമായി 23 കാരനെ റൂറല്‍ ഡാന്‍സഫ് സംഘം പിടികൂടി. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചല്‍ കോട്ടുക്കല്‍ പാതയില്‍ കുരിശുമൂക്കിനു സമീപം വച്ചാണ് എംഡിഎംഎയുമായി എത്തിയ ഇടമുളക്കല്‍ കോട്ടപൊയ്കയില് പുത്തന്‍ വീട്ടില്‍ കുട്ടപ്പന് എന്ന ലിജിനെ റൂറല്‍ ഡാന്‍സഫ് സംഘം പിടികൂടിയത്. ബൈക്കില്‍ മയക്കുമരുന്നുമായി എത്തിയ ലിജിനെ സംഘം തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയായിരുന്നു.
ഇയാളുടെ പക്കല്‍ നിന്നും രണ്ടു ചെറിയ കവറുകളിലായി എംഡിഎംഎ കണ്ടെത്തിയതോടെ അഞ്ചല്‍ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ബൈക്കും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഇയാള്‍ ഉപയോഗിക്കാനാണോ വില്പനയ്ക്കാണോ എംഡിഎംഎ എത്തിച്ചത് എന്നതടക്കം പോലീസ് പരിശോധിച്ചു വരികയാണ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
District News
നെയ്യാറ്റിൻകര: നിരോധിത മയക്കുമരുന്നായ എംഡിഎംഎ യുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ് തു. പെരുന്പഴുതൂര്‍ വടകോട് ദുര്‍ഗാ ഭവനില്‍ രഞ്ജിത്തി (29) നെയാണ് 3.45 ഗ്രാം എംഡിഎംഎയുമായി പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ വീട്ടില്‍ മയക്കുമരുന്നു സൂക്ഷിക്കുന്നുണ്ടെന്നു തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ജുവനപ്പടി മഹേഷിനു രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പി സുനില്‍കുമാറിന്റെ നിര്‍ദേശപ്രകാരം നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ പി. പ്രദീപ്, ഗ്രേഡ് എസ്ഐ ഷാജികുമാര്‍, എഎസ്ഐ ജീജ, സിപിഒ മാരായ ആന്റണി മിറാന്‍ഡ, മഹേഷ്, രതീഷ് എന്നിവരും തിരുവനന്തപുരം റൂറല്‍ ഡാന്‍സാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
Kerala
സുല്‍ത്താന്‍ബത്തേരി: കര്‍ണാടകയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ കടത്തുകയായിരുന്നു എംഡിഎംഎയുമായി മൂന്ന് യുവാക്കളെ മുത്തങ്ങയിൽ നിന്ന് പിടികൂടി. മീനങ്ങാടി സ്വദേശികളായ മൈലമ്പാടി പുത്തന്‍പുരക്കല്‍ വീട്ടില്‍ പി.വി. വൈഷ്ണവ്(20), കൃഷ്ണഗിരി അത്തിമൂല പുതിയേറ്റികണ്ടി വീട്ടില്‍ പി.കെ മുഹമ്മദ് ആഷിഖ്(21) പുളിക്കല്‍ വീട്ടില്‍ പി. ആദില്‍ റമീസ്(20) എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ കര്‍ണാടകയില്‍ നിന്നും വന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരായ യുവാക്കളില്‍ നിന്നാണ് 35.8 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്.
ബംഗളുരുവില്‍ നിന്ന് ലഹരി വാങ്ങി സംസ്ഥാനത്ത് വില്‍പ്പനക്കായി ഒളിച്ചു കടത്തുകയായിരുന്നു. . എസ്ഐ ജെസ്വിന് ജോയ്, എഎസ്ഐമാരായ അബ്ദുള്‍ ഗഫൂര്‍, പി.എം. ഷാജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി.എച്ച്. ഉനൈസ്, വി.ജെ. സ്മിജു, ശിവദാസന്‍, പ്രദീപന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ എം. മിതിന്, സുനില്‍ എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.
Kerala
മലപ്പുറം: കോട്ടയ്ക്കലിൽ എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിൽ. ഊരകം പുത്തന്‍പീടിക കോഴിക്കര മാട്ടില്‍ ഉസ്മാന് (28), മൊറയൂര്‍ സ്വദേശി കൊളൊറുടിവില് ഫിറോസ് (38), വേങ്ങര തച്ചാരുപടിക്കല് അഷ്റഫ്(37) എന്നിവരാണ് അറസ്റ്റിലായത്.
89 ഗ്രാം എംഡിഎംഎയുമായി ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്‍സ്പെക്ടര്‍ ദീപകുമാറും സംഘവും ആണ് മൂന്നംഗ സംഘത്തെ പിടികൂടിയത്. വില്‍പ്പനക്കായി എത്തിച്ചതാണ് ലഹരിമരുന്നെന്നും അഷ്റഫിന്റെ പേരില്‍ മൂന്ന് കേസുകള്‍ ഉള്ളതായും പോലീസ് അറിയിച്ചു.
നാര്‍ക്കോട്ടിക് ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടപ്പടി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Kerala
കൊല്ലം: ഓലയിൽക്കടവിലെ വീട്ടിൽ നിന്ന് 177 എംഡിഎംഎ ഗുളികകൾ പിടികൂടി. കൊറിയർ വഴി കച്ചവടം നടത്താൻ ശ്രമിച്ച 100 ഗ്രാമിലധികം എംഡിഎംഎയാണ് ഡാൻസാഫ് സംഘം പിടികൂടിയത്.
എഞ്ചിനീയറിംഗ് വിദ്യാർഥിയായ പ്രണവിന്റെ വീട്ടിൽ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. എംഡിഎംഎ ഗുളികകൾ കളിപ്പാട്ടങ്ങൾക്കൊപ്പം കൊറിയർ പാക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
പ്രണവിന്റെ കൂട്ടാളിയായ അമ്മൻനട സ്വദേശി വിഷ്ണുവിനെ രാവിലെ ഡാൻസാഫ് സംഘം പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രണവിന്റെ വീട്ടിൽ നിന്ന് എംഡിഎംഎ ലഭിച്ചത്.
Kerala
മൂവാറ്റുപുഴ: എറണാകുളം മൂവാറ്റുപുഴയിൽ എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. മൂവാറ്റുപുഴ വെള്ളൂർക്കുന്നം സ്വദേശി മാഹിൻ സി. ജമാൽ (29), പായിപ്ര സ്വദേശി സിദ്ദിഖ് മുഹമ്മദ് (37) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 2.539 ഗ്രാം എംഡിഎംഎ, 3.389 ഗ്രാം കഞ്ചാവ്, മയക്കുമരുന്ന് വിൽപനയിലൂടെ ലഭിച്ച 1500 രൂപ എന്നിവ കണ്ടടുത്തു.
മയക്കുമരുന്ന് തൂക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ വെയിംഗ് മെഷീൻ, പാക്കിംഗ് സാമഗ്രികൾ എന്നിവയും ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. മുളവൂർ വില്ലേജിലെ പള്ളിപ്പടി ഭാഗത്ത് വ്യാഴാഴ്ച നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് പ്രതികൾ കുടുങ്ങിയത്.
ബംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച് മൂവാറ്റുപുഴ, മുളവൂർ ഭാഗങ്ങളിൽ വിതരണം ചെയ്യുന്ന പ്രധാനികളാണ് പിടിയിലായത്. രണ്ടാം പ്രതി സിദ്ദിഖ് മുഹമ്മദിന്റെ സുഹൃത്തായ ഗോവിന്ദ് എന്നയാളാണ് ബംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ചു നൽകുന്നത്.
മുമ്പ് സമാനമായ കേസിൽ പ്രതിയായ അജ്മൽ ഉദീൻ എന്നയാൾ ഈ സംഘത്തിന് ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നതായും വിവരമുണ്ട്. ഒന്നാം പ്രതി മാഹിൻ സി. ജമാൽ പള്ളിപ്പടി ഭാഗത്ത് റൂം വാടകയ്ക്കെടുത്താണ് വിൽപന നടത്തിയിരുന്നത്. ഇയാൾക്കെതിരെ മുമ്പും എൻഡിപിഎസ് കേസുകൾ നിലവിലുണ്ട്.
പത്തുവർഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും മയക്കുമരുന്ന് ശൃംഖലയിലെ മറ്റു കണ്ണികളെക്കുറിച്ചും അന്വേഷണം വ്യാപിപ്പിച്ചതായി എക്സൈസ് അറിയിച്ചു.
സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറിനൊപ്പം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ടി. അജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.ബി. മാഹിൻ, പി.ആർ. അനുരാജ്, കെ.എ. നൗഷാദ്, വനിതാ ഓഫീസർ പി.എൻ. അനിത, ഡ്രൈവർ ബിജു പോൾ എന്നിവരും ഓപ്പറേഷനിൽ പങ്കെടുത്തു.
Kerala
കോഴിക്കോട്: പന്തീരങ്കാവിൽ എംഡിഎംഎയുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശികളായ ആദില്‍ഷാ(20), മുഹമ്മദ് ഫര്ഹാന്(22), മുഹമ്മദ് അര്‍ഷലാല്‍(25) എന്നിവരാണ് അറസ്റ്റിലായത്.
കോഴിക്കോട് സിറ്റി ഡാന്‍സാഫും പന്തീരങ്കാവ് ഇന്‍സ്പെക്ടര്‍ ശ്രീകുമാറിന്റെയും നേതൃത്വത്തിലുള്ള പോലീസും ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 1.13 കിലോ ഗ്രാം എംഡിഎംഎ പിടികൂടി.
ദേശീയ പാത 66-ല്‍ പന്തീരങ്കാവ് കാപ്കോണ്‍സിറ്റിയ്ക്കടുത്ത് സര്‍വീസ് റോഡില്‍ വച്ചാണ് ഇവരെ പിടികൂടിയത്. 1.13 കിലോഗ്രാം എംഡിഎംഎയും മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ടൊയോട്ട ഓള്‍ട്ടിസ് കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഡാന്‍സാഫ് സംഘത്തിന്റെ നൈറ്റ് പട്രോളിങ് ഡ്യൂട്ടിക്കിടയിലാണ് പന്തീരങ്കാവ് സര്‍വീസ് റോഡില്‍, നിര്‍ത്തിയിട്ട കാറില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചത്. തുടര്‍ന്ന് ഇവര്‍ പന്തീരാങ്കാവ് പോലീസില്‍ വിവരം അറിയിച്ചു. പോലീസ് സംഘം സ്ഥലത്തെത്തി കാര്‍ പരിശോധിച്ചപ്പോള്‍ എംഡിഎംഎ കണ്ടെത്തുകയായിരുന്നു.
ഡൽഹിയിൽ നിന്നും ഗോവയില്‍ നിന്നും വലിയ അളവില്‍ ഇവര്‍ കേരളത്തിലേക്ക് ലഹരി എത്തിച്ചതായി തെളിഞ്ഞിട്ടുണ്ട്. ഇവ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഡീലര്‍മാരില്‍ എത്തിച്ച് പായ്ക്കറ്റുകള്‍ ആക്കി കാറില്‍ കച്ചവടം നടത്തിവരികയായിരുന്നു.
Kerala
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ ലഹരി വേട്ട. നഗരത്തിൽ നിന്ന് ഒരു കിലോയിലേറെ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ. പന്തീരങ്കാവ് ദേശീയപാത സർവീസ് റോഡിൽവച്ചാണ് പ്രതികൾ പോലീസിന്റെ പിടിയിലായത്.
മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശി മുഹമ്മദ് ഹർഷലാൽ (25), ചേലേമ്പ്ര സ്വദേശി ആദിൽഷാ (20), ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഫർഹാൻ എന്നിവരാണ് പിടിയിലായത്. ഡാൻസാഫ് സംഘവും പന്തീരാങ്കാവ് പോലീസും ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
പ്രതികൾ സഞ്ചരിച്ച കാറിൽ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. ഇവരിൽ നിന്ന് 1013.26 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു.
Kerala
കൊല്ലം: എംഡിഎംഎ ഉൾപ്പടെയുള്ള രാസലഹരികൾ കേരളത്തിലേക്ക് കയറ്റി അയയ്ക്കുന്ന സംഘത്തിലെ പ്രധാന കണ്ണികൾ പോലീസ് പിടിയിൽ. കൊല്ലം മുണ്ടയ്ക്കൽ അദ്വൈതം വീട്ടിൽ അദ്വൈത (27), കണ്ണൂർ പറശിനിക്കടവ് സൽവ മൻസിലിൽ മുഹമ്മദ് സിജാഹ് (32) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഐസിഎസ് ജംഗ്ഷനിൽ നിന്നും പിടികൂടിയ എംഡിഎംഎ കേസാണ് പ്രതികളിലേക്കെത്താൻ വഴിയൊരുക്കിയത്.
23 ഗ്രാം എംഡിഎംഎയുമായാണ് അന്ന് യുവതി പിടിയിലായത്. കേസിലെ രണ്ടാം പ്രതി ഷംനാദിനെ ബെംഗളൂരുവിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് ഷംനാദിന് എംഡിഎംഎ കൈമാറിയ സംഘത്തിലെ മൂന്ന് പേരെ പിടികൂടിയത്. പിടികൂടിയവരിൽ രണ്ട് പേർ കൊല്ലം കരുനാഗപ്പള്ളി സ്വദേശികളും ഒരാൾ കർണാടക ശിവമൊഗ സ്വദേശിയുമായിരുന്നു. ഈ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. കേരളത്തിലേക്ക് വൻ തോതിൽ ലഹരിമരുന്ന് കയറ്റി അയക്കുന്ന സംഘത്തിലെ അംഗങ്ങളാണ് പിടിയിലായത്.
സിജാഹിനെ മുൻപും പോലീസ് പിടികൂടിയിട്ടുണ്ട്. സിജാഹ് മൂന്ന് മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്. ബെംഗളൂരുവിൽ റേഡിയോളജി പഠനത്തിന് പോയതാണ് അദ്വൈത. പിന്നീട് മയക്കുമരുന്ന് സംഘത്തിൽപ്പെടുകയായിരുന്നു.
Kerala
തിരുവനന്തപുരം: വിഴിഞ്ഞത്ത് 51 ഗ്രാം എംഡിഎംഎയും 2.6 ഗ്രാം കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് വെള്ളരികുണ്ട് ചിറ്റാരിക്കൽ പാലവയൽ മെയ്യാൽ വലിയ വീട്ടിൽ ജിഷ്ണു (30), മലപ്പുറം കരുവാരകുണ്ട് കിഴക്കേത്തല പാറക്കൽ വീട്ടിൽ സഹലു റഹ്മാൻ (36) എന്നിവരാണ് അറസ്റ്റിലായത്.
നെയ്യാറ്റിൻകര എക്സൈസ് സംഘമാണ് ഇരുവരെയും പിടികൂടിയത്. കോവളം, പൂവാർ എന്നിവിടങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് വില്പന നടത്തുന്നതിനായി എത്തിച്ച എംഡിഎംഎയാണ് പിടികൂടിയത്.
കഴിഞ്ഞ ദിവസം വൈകുന്നേരം വൈകുന്നേരം അഞ്ചരയോടെ വിഴിഞ്ഞം മുക്കോല ഭാഗത്ത് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്. വാടകയ്ക്കെടുത്ത ഐ ട്വന്റി കാറിൽ എറണാകുളത്ത് നിന്നാണ് ഇവരെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ജിഷ്ണുവിന്റെ കൈവശമുണ്ടായിരുന്ന ബാഗിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. സഹലുൾ റഹ്മാന്റെ കൈയിലായിരുന്നു കഞ്ചാവ്. ഇതിന് മാർക്കറ്റിൽ മൂന്നരലക്ഷത്തോളം വിലയുണ്ടാകുമെന്ന് എക്സൈസ് പറഞ്ഞു.
ഇവരിൽ നിന്ന് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ജിഷ്ണു നേരത്തെയും കഞ്ചാവുമായി പിടിയിലായിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് എക്സൈസ് അറിയിച്ചു.
Kerala
കൊച്ചി: എറണാകുളത്ത് രാസലഹരിയുമായി യുവാക്കള്‍ പിടിയില്‍. എറണാകുളത്തെ ത്രീ സ്റ്റാര്‍ ഹോട്ടലില്‍ നിന്നുമാണ് മൂന്നു യുവാക്കള്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. ഉനൈസ്, റോണിഷ്, അക്വിന്‍ എന്നിവരാണ് പിടിയിലായത്. വില്‍പ്പനയ്ക്കായി എത്തിച്ച 17 ഗ്രാം എംഡിഎംഎയും ഇവരില്‍ നിന്നും പിടികൂടി.
ഇവര്‍ മുമ്പും ലഹരി കേസുകളില്‍ പ്രതിയായവരാണ്. ജയിലില്‍ വച്ചാണ് മൂന്നു പേരും പരിചയപ്പെടുന്നത്. കൊച്ചിയിലേക്ക് വ്യാപകമായി ലഹരി എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവര്‍. ലഹരി വില്‍പ്പന നടത്താനായാണ് ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തത്.
കൊച്ചി ഡാന്‍സാഫ് യൂണിറ്റ് എസ്ഐ വിനോദിന്റെ സംഘമാണ് വ്യാഴാഴ്ച രാത്രി തൃപ്പൂണിത്തുറയിലെ ഹോട്ടലില്‍ നിന്നും ലഹരി സംഘത്തെ പിടികൂടിയത്.
Kerala
കൊച്ചി: രാസലഹരിയുമായി കൊച്ചിയില്‍ യുവാവ് പിടിയില്‍. തമ്മനം സ്വദേശിയായ മുഹമ്മദ് ഫയാസ് ആണ് പിടിയിലായത്.
36 ഗ്രാം എംഡിഎംഎ, ഒരു ഗ്രാം ഹാഷിഷ് ഓയില്‍, ഒരു ഗ്രാം കഞ്ചാവ് എന്നിവ ഇയാളില്‍ നിന്നും പിടികൂടി.
എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇയാളെ കണ്ടെത്തിയത്. യുവാവിന് ലഹരി ലഭിച്ച ഉറവിടം കേന്ദ്രീകരിച്ച് എക്സൈസ് അന്വേഷണം ആരംഭിച്ചു.
കൊച്ചിയില്‍ ലഹരി കേസുകള്‍ വര്‍ധിക്കുകയാണ്. ആഡംബര ഹോട്ടലില്‍ നടന്ന വൈറ്റ് കോളര്‍ ലഹരി പാര്‍ട്ടിയിലേക്ക് ലഹരി എത്തിച്ച കെവിന് ബി. മാത്യുവിനെ പോലീസ് പിടികൂടിയിരുന്നു. ഇയാളില്‍ നിന്നും ലഹരി വാങ്ങി വില്‍ക്കുന്ന രണ്ടു കണ്ണികളും അറസ്റ്റിലായിരുന്നു.
Kerala
കൊച്ചി: കളമശേരിയില്‍ രാസലഹരി വേട്ട. 30 ഗ്രാം എംഡിഎംഎയുമായി സിദ്ദിഖ് എന്ന യുവാവിനെയാണ് ഡാന്‍സാഫ് സംഘം പിടികൂടിയത്. കളമശേരി വട്ടേക്കുന്നം സിപി നഗറില്‍ നിന്നുമാണ് വടക്കന്‍ പറവൂര്‍ സ്വദേശിയായ സിദ്ദിഖ് പിടിയിലായത്. വൈറ്റ് കോളര്‍ ലഹരി പാര്‍ട്ടി സംഘത്തില്‍ പെട്ടയാണ് സിദ്ദിഖ്.
തൃക്കാക്കരയില്‍ നിന്നും പിടിയിലായ ലഹരി വില്‍പ്പന രംഗത്തെ മുഖ്യകണ്ണി കെവിന് മാത്യുവില്‍ നിന്നും ലഹരി വാങ്ങിയ ഒരാളാണ് സിദ്ദിഖ്. കെവിനെ ചോദ്യം ചെയ്ത ശേഷമാണ് സിദ്ദിഖിലേക്ക് ഡാന്‍സാഫ് സംഘം എത്തിയത്. കെവിനില്‍ നിന്നും ലഹരി വാങ്ങി വില്‍പ്പന നടത്തുന്നവരിലേക്കാണ് എക്സൈസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. അറസ്റ്റിലായ സിദ്ദിഖ് നേരത്തെയും മയക്കുമരുന്ന് വില്‍പ്പന കേസില്‍ പിടിയിലായ വ്യക്തിയാണ്.
കൊച്ചിയിലെ ആഡംബര ഹോട്ടലുകളില്‍ നടക്കുന്ന വൈറ്റ് കോളര്‍ ലഹരി പാര്‍ട്ടികളിലെ വിതരണക്കാരനാണ് തൃക്കാക്കര ചെമ്പുമുക്ക് സ്വദേശിയായ കെവിന്. ലഹരി വിതരണക്കാരിലെ വമ്പന്‍ സ്രാവ് എന്നാണ് കെവിന് അറിയപ്പെടുന്നത്. അറസ്റ്റിലാകുന്ന സമയത്ത് ഇയാളുടെ കൈവശം 183.55 ഗ്രാം എംഡിഎംഎയും 93.51 ഗ്രം എക്സ്റ്റസി പില്‍സും ഉണ്ടായിരുന്നു.
District News
കോഴിക്കോട്: വില്പനക്കായി സൂക്ഷിച്ച 0.370 ഗ്രാം എംഡിഎംഎ യുമായി എറണാകുളം പറവൂര്‍ സ്വദേശി കാഞ്ഞിരംപറമ്പ് വീട്ടില്‍ സിദ്ധി (24) യെ കോഴിക്കോട് ടൗണ്‍ പോലീസ് പിടികൂടി. ചൊവ്വാഴ്ച പോലീസിന്റെ പട്രോളിംഗ് ഡ്യൂട്ടിക്കിടയില്‍ കമ്മത്ത് ലൈനില്‍ ഹീബ്ര ലോഡ്ജിനു മുന്വശത്തുനിന്നാണ് പ്രതി പിടിയിലായത്.
പോലീസിനെ കണ്ട് ഓടിപ്പോകാന്‍ ശ്രമിച്ച പ്രതിയെ തടഞ്ഞുനിറുത്തി പരിശോധിച്ചപ്പോള്‍ എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. ടൗണ്‍ പോലീസ് സ്റ്റേഷന് സബ്ബ് ഇന്‍സ്പെക്ടര്‍ മിജോ ജോസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷജല്‍ ഇഗ്നേഷ്യസ്, വിജീഷ്, ജലീല്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
District News
തിരുവല്ല: മാഞ്ഞാടി കണ്ണോത്ത് ടിബിൻ (33), ചുമത്ര കൂടത്തിങ്കൽ സിജോ (24) എന്നിവരുടെ പക്കൽ നിന്നും ഉദ്ദേശം 1.22 ഗ്രാം എംഡിഎംഎ മുത്തൂർ - കാവുംഭാഗം റോഡിൽ മന്നംകരചിറയിലുള്ള അബുദാബി ടർഫിന് മുന്നിൽവച്ച് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീം പിടികൂടി.
ഇവർ ടർഫിൽ എംഡിഎംഎ കൈമാറാ വന്ന സമയത്താണ് പോലീസ് സംഘം ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
കണ്ണൂർ: ഇരിട്ടിയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി. നുച്യാട് സ്വദേശികളായ എം. മിഥിലാജ് (23), കെ. മുഹമ്മദ് സാദിഖ് (28 ) എന്നിവരാണ് പിടിയിലായത്.
ഇവരുടെ പക്കൽ നിന്നും 5.20 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ബംഗളൂരുവിൽ നിന്ന് ബസിൽ ഇരിട്ടിയിൽ വന്നിറങ്ങിയ ഇവരെ എക്സൈസ് പിടികൂടുകയായിരുന്നു. ഇരിട്ടിയിലേക്ക് വരുന്ന ദീർഘദൂര അന്തർസംസ്ഥാന ബസുകളിലെ യാത്രക്കാരെ കേന്ദ്രീകരിച്ചായിരുന്നു എക്സൈസിന്റെ പരിശോധന.
ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടക്കുന്ന പരിശോധനയിലാണ് ഇവർ പിടിയിലായതെന്നാണ് വിവരം. പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും.
Kerala
കൊച്ചി: എറണാകുളം കളമശേരിയിൽ എംഡിഎംഎയും കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. ഇടപ്പള്ളി സ്വദേശി സിയാദ് (42), കൊല്ലം ചിതറ സ്വദേശി ആദിൽ അൻസാർ (24) എന്നിവരാണ് പിടിയിലായത്.
കളമശേരി വട്ടേക്കുന്നത്തെ ലോഡ്ജിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഇവരിൽ നിന്ന് 6.79 ഗ്രാം എം ഡി എം എയും 56.98 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷ്ണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്.
Kerala
കൊച്ചി: പിറവത്ത് രാസലഹരിയുമായി ജാർഖണ്ഡ് സ്വദേശിനി എക്സൈസ് പിടിയിൽ. 9.1 ഗ്രാം എംഡിഎംഎയുമായി ജാർഖണ്ഡ് ബാനോ സ്വദേശിനി ദശ്മി നാഗി (23) ആണ് പിടിയിലായത്. പിറവം എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
വെള്ളിയാഴ്ച രാത്രി ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പാമ്പാക്കുട ചെണ്ടിക്കണ്ടം മാർ ഗ്രിഗോറിയോസ് ചാപ്പലിന് സമീപമുള്ള ബസ് സ്റ്റോപ്പിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവതിയെ എക്സൈസ് സംഘം ചോദ്യം ചെയ്യുകയായിരുന്നു.
തുടർന്ന് യുവതിയുടെ ബാഗ് പരിശോധിച്ചതോടെയാണ് 9.1 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. യുവാക്കൾക്കും കോളേജ് വിദ്യാർഥികൾക്കും വിൽപന നടത്തുന്നതിന് വേണ്ടിയാണ് ദശ്മി മയക്കുമരുന്ന് എത്തിച്ചതെന്നാണ് വിവരം. പ്രതിയിൽ നിന്ന് അഞ്ച് ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്.
Kerala
കൊച്ചി: എറണാകുളം പിറവത്ത് എംഡിഎംഎയുമായി യുവതി അറസ്റ്റില്‍. ജാര്‍ഖണ്ഡ് സ്വദേശിനി രശ്മി നാഥ് ആണ് 9.1 ഗ്രാം എംഡിഎംഎയുമായി എക്സൈസിന്റെ പിടിയിലായത്. കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍ക്കാനായാണ് എംഡിഎംഎ യുവതി ജാര്‍ഖണ്ഡിൽ നിന്നും എത്തിട്ടത്.
വെള്ളിയാഴ്ച രാത്രി പട്രോളിംഗിനിടെ പാമ്പാക്കുളം മാര്‍ ഗ്രിഗോറിയസ് ചാപ്പലിന് സമീപം ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ സംശയാസ്പദമായി കണ്ട യുവതിയെ എക്സൈസ് സംഘം ചോദ്യം ചെയ്യുകയായിരുന്നു.
തുടര്‍ന്ന് ഇവരുടെ ബാഗ് പരിശോധിച്ചപ്പോഴാണ് സിന്തറ്റിക് മയക്കുമരുന്ന് കണ്ടെത്തിയത്. പിറവം എക്സൈസ് ഇന്‍സ്പെക്ടര്‍ വി. വിജയലക്ഷ്മിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
Kerala
കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിൽ വൻ ലഹരി വേട്ട. മൂന്ന് കിലോഗ്രാമിലേറെ എംഡിഎംഎയും എംഡിഎംഎ പിൽസുമായി യുവതി ഉൾപ്പെടെ രണ്ട് പേർ പിടിയിലായി. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന അളവിൽ രാസ ലഹരി പിടിച്ച സംഭവങ്ങളിലൊന്നാണിത്.
കൊണ്ടോട്ടി കച്ചേരക്കൽ സ്വദേശി ഷഫീക്ക്, അടിവാരം സ്വദേശിനി ഫാത്തിമ നസ്രീൻ എന്നിവരാണ് കേസിൽ പിടിയിലായത്. കോഴിക്കോട് എക്സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത്. 3കിലോ 300 ഗ്രാമോളം എംഡിഎംഎ, 56 ഗ്രാം എംഡിഎംഎ പിൽസുമാണ് പ്രതികളിൽ നിന്ന് കണ്ടെടുത്തത്.
രാജസ്ഥാനിൽ നിന്ന് ലഹരി എത്തിച്ചതായിട്ടാണ് പ്രതികളുടെ മൊഴി. ഇതിനായി മംഗലാപുരത്തേക്ക് വിളിച്ചു വരുത്തി എന്നാണ് ഫാത്തിമ നസ്രീൻ നൽകിയിരിക്കുന്ന മൊഴിയെന്നും എക്സൈസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പിടിയിലായവരിലൊരാളായ ഷെഫീക്ക് ഇവിടെ നിന്നും രാജസ്ഥാനിലേക്ക് കാറോടിച്ചു പോകുകയും കാറിലെ ബോണറ്റിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കടത്തിക്കൊണ്ടുവരികയുമായിരുന്നു. മംഗലാപുരത്ത് നിന്നാണ് ഫാത്തിമ നസ്രീൻ വാഹനത്തിൽ കയറുന്നത്.
പെൺകുട്ടിക്കും ഇക്കാര്യം അറിയാമായിരുന്നു എന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്. 20 വയസുള്ള ഫാത്തിമ നസ്രീൻ പ്ലസ് ടു കഴിഞ്ഞയാളാണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ് പെൺകുട്ടി. നേരത്തെ വിവരം ലഭിച്ചതിനെ തുടർന്ന് മംഗലാപുരം മുതൽ വാഹനം എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.
Kerala
കോഴിക്കോട്: ലോഡ്ജിൽ മുറിയെടുത്ത് എംഡിഎംഎ വിൽപ്പന നടത്തിയ യുവതി ഉൾപ്പടെ മൂന്നുപേരെ പോലീസ് അറസറ്റ് ചെയ്തു. ബേപ്പൂർ സ്വദേശി അയോധ്യാ ഹൗസിൽ കെ.വി.അമൽകുമാർ (30), പയ്യാനക്കൽ സ്വദേശി എ.ടി. ഷാഹുൽ ഹമീദ് (26), പേരാമ്പ്ര സ്വദേശി പന്തീരിക്കര ആവടുക്കയിൽ കാമ്യക (21) എന്നിവരാണ് അറസ്റ്റിലായത്.
ഇരിങ്ങാടംപള്ളിയിലെ സ്വകാര്യ ലോഡ്ജിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. വിൽപ്പനയ്ക്കായി എത്തിച്ച 108.28 ഗ്രാം എംഡിഎംഎയും ഇവരിൽ നിന്ന് പിടിച്ചെടുത്തു. അമൽ മുമ്പും എംഡിഎംഎ കേസിൽ ഉൾപ്പെട്ടയാളാണെന്നും ഇയാളുടെപേരിൽ ഒട്ടേറെ കേസുകൾ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.
നഗരത്തിലെ വിവിധ ലോഡ്ജുകളിൽ താമസിച്ച് ലഹരി വിൽപ്പന നടത്തുന്നതാണ് അമലിന്റെ രീതി. സംശയിക്കാതിരിക്കാൻ യുവതികളുടെ പേരിൽ മുറിയെടുത്താണ് ഇവർ താമസിക്കാറുള്ളതെന്നും പോലീസ് പറഞ്ഞു.
Kerala
കൊച്ചി: സോഷ്യല്‍ മീഡിയ താരം റിന്‍സി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയില്‍. നെടുമ്പാശേരി എയര്‍പോര്‍ട്ടിന് സമീപത്തെ എംജെ റസിഡന്‍സിയില്‍വെച്ചാണ് പിടിയിലായത്.
വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഖ്, ആലുവ സ്വദേശി അഭിജിത്, നൂറനാട് സ്വദേശി ബിജു എന്നിവരാണ് റിന്‍സിക്കൊപ്പമുണ്ടായിരുന്നത്. ഉപയോഗിക്കാനായി കൈവശം വെച്ചിരുന്ന 3.58 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് കണ്ടെടുത്തു.
ലഹരി ഉപയോഗിക്കാനും വില്‍ക്കാനുമായി റിൻസി റൂമെടുത്ത് കഴിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 2025 ജൂലൈയിലും റിന്‍സി എംഡിഎംഎയുമായി പിടിയിലായിരുന്നു.
Kerala
കൊച്ചി: അങ്കമാലിയിൽ 550 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. ഫോർട്ട് കൊച്ചി സ്വദേശികളായ മുഹ്സിൻ (മൂസിൻ 28), മുഹമ്മദ് സഹിൽ (25) എന്നിവരാണ് പിടിയിലായത്. റൂറൽ ജില്ലാ ഡാൻസാഫും അങ്കമാലി പോലീസും ചേർന്നാണ് ഇരുവരെയും പിടികൂടിയത്.
പ്രതികൾ ബംഗളൂരുവിൽ നിന്നും രാസ ലഹരി വാങ്ങി ബൈക്കിൽ വാണിയംപാറ വരെ സഞ്ചരിച്ചു. തുടർന്ന് ടാക്സി കാറിൽ അവിടെ നിന്നും കൊച്ചി സിറ്റിയിൽ വില്പന നടത്തുന്നതിനായി പോകുന്ന വഴി അങ്കമാലിയിൽ വച്ച് സാഹസികമായി വണ്ടി തടഞ്ഞ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഫ്ലാസ്ക്കിൽ പ്രത്യേക അറയുണ്ടാക്കി അതിനകത്ത് ഒളിപ്പിച്ച നിലയിലാണ് രാസലഹരി കണ്ടെത്തിയത്. സിറ്റിയിലെ മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളാണിവർ എന്ന് പൊലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി കെഎസ് സുദർശന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.
ഡാൻസാഫ് ടീമിനൊപ്പം, ഡിവൈഎസ്പി മാരായ ജെ. ഉമേഷ് കുമാർ, ബാബുക്കുട്ടൻ, അങ്കമാലി ഇൻസ്പെക്ടർ എ. രമേഷ്, എസ്ഐമാരായ കെ.പി. വിജു, എം.എസ്. ബിജിഷ്, എൻകെ ശ്യാം, ലാൻസി ദാസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Kerala
കൊച്ചി: എംഡിഎംഎയുമായി യുവതി ഉൾപ്പടെ നാലു പേർ പിടിയിൽ. ചെങ്ങമനാട് സ്വദേശി അഭിജിത്ത് പുരുഷോത്തമൻ (24), നൂറനാട് സ്വദേശി ഷെൽജിക് (28), തൃക്കാക്കര സ്വദേശി റിഷാദ് (26), കോഴിക്കോട് ഫറോഖ് സ്വദേശി റിൻസി മുംതാസ് (32) എന്നിവരാണ് പിടിയിലായത്.
റൂറൽ ജില്ലാ ഡാൻസാഫും നെടുമ്പാശേരി പോലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. മൂന്നര ഗ്രാം എംഡിഎംഎയുമായാണ് ഇവർ പിടിയിലായത്. കരിയാട് ഭാഗത്തുള്ള ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു ഇവർ.
സിപ് ലോക് കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു രാസ ലഹരി കണ്ടെത്തിയത്. എയർപോർട്ട് ഭാഗങ്ങളിൽ വില്പന നടത്തുകയായിരുന്നു ലക്ഷ്യമെന്നും ഇവർ നേരത്തെയും സമാന കേസുകളിൽ പ്രതിയാണെന്നും പോലീസ് പറഞ്ഞു. പിടിയിലായ യുവതി റിമാൻഡ് കഴിഞ്ഞ് അടുത്തിടെയാണ് പുറത്തിറങ്ങിയത്.
Kerala
കോഴിക്കോട്: മുക്കത്ത് എംഡിഎംഎയുമായി യുവാവ് പിടിയില്‍. മുക്കം നീലേശ്വരം സ്വദേശി പുല്ലമ്പാടി പറമ്പില്‍ മുഹമ്മദ് ഹനീഫ(36)യാണ് പിടിയിലായത്. ഇയാളുടെ സഹായിയെന്ന് കരുതുന്ന ഒരു സ്ത്രീയെയും പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ മുക്കം മിനി സിവില്‍ സ്റ്റേഷന് സമീപത്തുള്ള ബസ് സ്റ്റോപ്പില്‍ വച്ചാണ് 500 ഗ്രാം എംഡിഎംഎയുമായി ഇയാളെ കോഴിക്കോട് റൂറല്‍ എസ്പി ഫറാഷിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം പിടികൂടിയത്.
കേരളത്തിലെ മൊത്ത വിതരണക്കാരില്‍ പ്രധാനിയായ ഹനീഫയെ ഡാന്‍സാഫ് സംഘം നിരീക്ഷിച്ച് വരികയായിരുന്നു. അതിനിടെയാണ് ഇയാള്‍ ഡല്‍ഹില്‍ നിന്ന് കഴിഞ്ഞ ദിവസം നാട്ടിലെത്തിയതായി വിവരം ലഭിച്ചത്.
തുടര്‍ന്ന് വില്‍പ്പനക്കായി ലഹരിവസ്തുക്കള്‍ കൊണ്ട് പോവുന്നതിനിടെ തന്ത്രപരമായി പിടികൂടുകയായിരുന്നു. ഇയാള്‍ ഡല്‍ഹി കേന്ദ്രീകരിച്ച് വന്‍തോതില്‍ ലഹരി കേരളത്തില്‍ എത്തിക്കുന്ന ആളാണന്ന് പോലീസ് പറഞ്ഞു.
Kerala
കണ്ണൂർ: ആലക്കോട് കൊറിയറിലെത്തിയ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. 12.510 ഗ്രാം എംഡിഎംഎ ആണ് യുവാക്കളിൽ നിന്നും പിടിച്ചെടുത്തത്.
ഷൂവിനുള്ളിൽ പേപ്പറിൽ പൊതിഞ്ഞ നിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. വെള്ളാട് സ്വദേശി അഖിൽ ജ്യോതിഷ് (26), ആലക്കോട് സ്വദേശി അദ്വൈത് എം.കെ (21) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
Kerala
മലപ്പുറം: വണ്ടൂരിൽ വാഹനപരിശോധനയ്ക്കിടെ 38 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ചെക്കോട് സ്വദേശിയായ അംജദ് ഖാനെയാണ് എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
പ്രദേശത്ത് വൻ തോതിൽ മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്. എക്സൈസ് ഷാഡോ സംഘം ഇയാളെ രഹസ്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു.
ബംഗളൂരുവിൽ നിന്നാണ് ഇയാൾ സ്ഥിരമായി മയക്കുമരുന്ന് ഇറക്കുമതി ചെയ്തിരുന്നത്. തുടർന്ന് പ്രതിയുടെ നാട്ടിലും സമീപപ്രദേശങ്ങിലും വിറ്റിരുന്നു.
ഒന്നരലക്ഷത്തോളം വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മയക്കുമരുന്ന് ശൃംഖലയിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന കാര്യവും എക്സൈസ് അന്വേഷിച്ചുവരികയാണ്.
Kerala
താമരശേരി: എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിൽ. കൊടുവള്ളി, പൂനൂർ, നരിക്കുനി, താമരശേരി ഭാഗങ്ങളിൽ ലഹരി വിൽപ്പന നടത്തുന്ന കുഞ്ഞാവ എന്ന ജ്യോതിഷ് (32) ആണ് പിടിയിലായത്. 9.935 ഗ്രാം എംഡിഎംഎയാണ് പ്രതിയിൽനിന്ന് പിടികൂടിയത്.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള എക്സൈസ് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. മുൻപും മയക്കുമരുന്ന് കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ട്. ഇയാളുമായി ബന്ധപ്പെട്ട മയക്കുമരുന്ന് വ്യാപാര സംഘങ്ങൾ എക്സൈസിന്റെ നിരീക്ഷണത്തിലാണ്.
Kerala
കൊച്ചി: വളപട്ടണത്ത് ലോഡ്ജിൽ നിന്ന് എംഡിഎംഎയുമായി ആറ് പേർ പിടിയിൽ. വളപട്ടണം പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
കണ്ണാടി പറമ്പ് സ്വദേശികളായ കെ.മുബഷിർ (20), കെ.എം.ഷനദ്(19), കൊളച്ചേരി സ്വദേശിയായ എം.കെ. മുഹമ്മദ് (40), ചേലേരി സ്വദേശിയായ സി.പി.മുഹമ്മദ് (45), കാഞ്ഞങ്ങാട് സ്വദേശിയായ കെ.അബ്ദുൾ നാസർ (33), കാസർഗോഡ് മൂളിയാർ സ്വദേശിയായ ബി.മുഹമ്മദ് ഷമീർ (28) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 29.66 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.