x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴി​ക്കോ​ട് വ​ന്‍​ല​ഹ​രി​വേ​ട്ട; 30 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: June 29, 2026 07:09 AM IST | Updated: June 29, 2026 07:09 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി​യി​ല്‍ വ​ന്‍​ല​ഹ​രി​വേ​ട്ട. നി​ര​വ​ധി ല​ഹ​രി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വ് എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യി. എ​ളേ​റ്റി​ല്‍ വ​ട്ടോ​ളി ത​ട​യ​ങ്ങ​ല്‍ ഷി​ഹാ​ബ്( 34) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളി​ൽ നി​ന്ന് പോ​ലീ​സ് 30 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു. എം​ഡി​എം​എ സ്‌​കൂ​ട്ട​റി​ല്‍ വി​ല്‍​പ​ന​യ്ക്കാ​യി കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സി​നെ വെ​ട്ടി​ച്ച് ക​ട​ന്നു ക​ള​യാ​ന്‍ ശ്ര​മി​ച്ച പ്ര​തി​യെ പി​ന്തു​ട​ര്‍​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഇ​യാ​ൾ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ നി​ന്ന് പ്ലാ​സ്റ്റി​ക്ക് പാ​യ്ക്ക​റ്റു​ക​ളി​ലും ഡ​പ്പി​യി​ലു​മാ​യി സൂ​ക്ഷി​ച്ച 30 ഗ്രാം ​എം​ഡി​എം​എ ആ​ണ് പോ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്. വാ​ഹ​ന​വും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

 

 

Tags : kerala police crime news mdma calicut arrest

Recent News

Corehub Up