എം. ലിജു
ആലപ്പുഴ: ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു. നെടുമ്പാശേരി മിനി കൂപ്പർ അപകടത്തെ തുടർന്നുള്ള കേസിൽ പ്രതിക്ക് വേണ്ടി ഇടപെട്ടെന്ന ആരോപണത്തെ തുടർന്നാണ് പരാതി.
മാധ്യമങ്ങൾ വഴി വ്യാജപ്രചാരണം നടത്തുകയും അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും ചെയ്ത ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവലിനെതിരെ കേസെടുക്കണമെന്നാണ് മന്ത്രിയുടെ പരാതിയിലെ ആവശ്യം.
സംസ്ഥാന പൊലിസ് മേധാവിക്കാണ് മന്ത്രി പരാതി നൽകിയത്. സമൂഹ മാധ്യമങ്ങൾ വഴി മോശമായ പരാമർശങ്ങൾ നടത്തുകയും വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത ഷബീർ ഇബ്നു സലീം എന്നയാൾക്കെതിരെയും ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. പ്രതിക്ക് വേണ്ടി മന്ത്രി ഇടപെട്ടുവെന്ന തരത്തിലായിരുന്നു ഇവർ ആരോപണങ്ങൾ ഉന്നയിച്ചത്.
Tags : MLiju DYFI Alappuzha KeralaPolice UDF Congress