പി. ജയരാജൻ
കാസർഗോഡ്: മുസ്ലിം ലീഗിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. ജയരാജൻ. മതവികാരം ഇളക്കിവിടുന്ന സംവിധാനമാണ് മുസ്ലിം ലീഗെന്ന് പി. ജയരാജൻ ആരോപിച്ചു.
ന്യൂനപക്ഷ സംരക്ഷകർ എന്ന് വെറുതെ പറയുക മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുസ്ലിം വിഭാഗത്തിനിടയിൽ പരസ്യമായി ലീഗ് വർഗീയത പറയുകയാണ്. തൃക്കരിപ്പൂരിൽ വീടുകൾ കയറി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണം അതിന് തെളിവാണെന്നും പി. ജയരാജൻ പറഞ്ഞു.
മുസ്ലിം ലീഗിന്റെ വർഗീയത തടയുമെന്നും ലീഗിനെ വരച്ച വരയിൽ നിർത്താനുള്ള നിലപാട് എടുക്കുമെന്നും ജയരാജൻ കൂട്ടിച്ചേർത്തു. നേരത്തെയും സമാനമായ ആരോപണങ്ങളുമായി ജയരാജൻ രംഗത്തെത്തിയിരുന്നു.
Tags : PJayarajan CPM MuslimLeague Kasargodu NewsUpdate Headlines