വി. അബ്ദുബഹ്മാൻ
തിരുവനന്തപുരം: മെസിയെ കേരളത്തിലേക്ക് കൊണ്ട് വരാമെന്ന് പറഞ്ഞുള്ള തട്ടിപ്പിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെതിരായ വിജിലൻസ് അന്വേഷണത്തിന് ഗവർണറുടെ അനുമതി തേടി സർക്കാർ. മുഖ്യമന്ത്രി ഒപ്പിട്ട ഫയൽ സർക്കാർ ലോക്ഭവന് കൈമാറി.
മെസിയുടെ പേരിലുള്ള തട്ടിപ്പിൽ കഴിഞ്ഞ മാസം അഞ്ചിനാണ് എസ്ഐടി വിശദമായ റിപ്പോർട്ട് സർക്കാരിന് നൽകിയത്. അബ്ദുറഹ്മാൻ, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സത്യപാലൻ, സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു. ഷറഫലി എന്നിവർക്ക് തട്ടിപ്പിൽ കൃത്യമായ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
സത്യപാലൻ, ഷറഫലി എന്നിവർക്കെതിരായ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി അനുമതി നൽകി. ഗവർണറുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് അബ്ദുറഹ്മാനെതിരെയും അന്വേഷണം ആരംഭിക്കും.
സ്വകാര്യ വ്യക്തികളെ കൂടാതെ സർക്കാർ തലത്തിലും ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ഉടമയാർ ആന്റോ അഗസ്റ്റിൻ ഉൾപ്പെടെയുള്ളവരെ പ്രതിചേർത്താണ് പ്രത്യേക സംഘം അന്വേഷണം തുടങ്ങിയത്. വഞ്ചനയ്ക്കും സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തതിനും പുറമേ, അഴിമതി നിരോധന നിയമപ്രകാരവും കേസ് എടുത്തു അന്വേഷിക്കണമെന്നായിരുന്നു എസ്ഐടിയുടെ പ്രധാന ശിപാർശ.
Tags : Fraud Government AbdulRahman Vigilance Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash