x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന്യൂ​സി​ല​ന്‍​ഡി​നെ​തി​രെ ടി20 ​പ​ര​മ്പ​ര​യി​ല്‍ ബും​റ ക​ളി​ച്ചേ​ക്കി​ല്ല

സ്പോർട്സ് ഡെസ്ക്
Published: October 16, 2026 11:28 AM IST | Updated: October 16, 2026 11:31 AM IST

ജ​സ്പ്രീ​ത് ബും​റ

മും​ബൈ: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ൽ സൂ​പ്പ​ർ​താ​രം ജ​സ്പ്രീ​ത് ബും​റ ക​ളി​ച്ചേ​ക്കി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്. വ​രാ​നി​രി​ക്കു​ന്ന ടെ​സ്റ്റ് പ​ര​മ്പ​ര​യി​ൽ ബും​റ​യു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് സെ​ല​ക്ട​ർ​മാ​ർ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്. പ​രി​ക്കി​ൽ​നി​ന്ന് മു​ക്ത​നാ​യ താ​ര​ത്തി​ന് അ​മി​ത ജോ​ലി​ഭാ​രം ന​ൽ​കാ​തെ കാ​യി​ക​ക്ഷ​മ​ത​യോ​ടെ ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ൽ ഇ​റ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

നി​ല​വി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ൽ ബും​റ​യ്ക്ക് വി​ശ്ര​മം അ​നു​വ​ദി​ച്ചി​രി​ക്കു​ക​യാ​ണ്. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ പ​ര​മ്പ​ര​യ്ക്ക് മു​ന്നോ​ടി​യാ​യി ബും​റ ബം​ഗ​ളൂ​രു​വി​ലെ ബി​സി​സി​ഐ സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സി​ൽ പ​രി​ശീ​ല​നം ന​ട​ത്തും.  ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ താരം ബം​ഗ​ളൂ​രു​വി​ലെ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. 

ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്ക് മു​മ്പ് ഇ​ന്ത്യ എ​യു​ടെ സ​ന്നാ​ഹ​മ​ത്സ​ര​ത്തി​ൽ താ​രം ക​ളി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​ലേ​ക്കു​ള്ള പ്ര​തീ​ക്ഷ​ക​ൾ നി​ല​നി​ർ​ത്തു​ന്ന​തി​നൊ​പ്പം അ​ടു​ത്ത വ​ർ​ഷം ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ അ​ഞ്ച് ടെ​സ്റ്റു​ക​ള​ട​ങ്ങി​യ പ​ര​മ്പ​ര​യും സെ​ല​ക്ട​ർ​മാ​രു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

Tags : Jasprit Bumrah India Cricket Team New Zealand India Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up