x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​നൂ​ർ സ്വ​ദേ​ശി​യു​ടെ സ​ത്യ​സ​ന്ധ​ത; അ​ഭി​ന​ന്ദി​ച്ച് ദു​ബായി പൊ​ലി​സ്

കണ്ണൂർ ബ്യൂറോ
Published: October 16, 2026 10:54 AM IST | Updated: October 16, 2026 10:54 AM IST

സു​ബൈ​റി​ന്‍റെ സ​ത്യ​സ​ന്ധ​ത​യെ അ​ഭി​ന​ന്ദി​ച്ച് ദു​ബാ​യ് പൊ​ലി​സ് ഔ​ദ്യോ​ഗി​ക​മാ​യി ന​ൽ​കി​യ ഫൗ​ണ്ട് റി​പ്പോ​ർ​ട്ട് സ​ർ​ട്ടി​ഫി​ക്ക​റ്റ്

ദു​ബാ​യി: പ​ണ​വും സു​പ്ര​ധാ​ന രേ​ഖ​ക​ളും അ​ട​ങ്ങി​യ പേ​ഴ്സ് പൊ​ലി​സി​ൽ ഏ​ൽ​പ്പി​ച്ച് മ​ല​യാ​ളി യു​വാ​വി​ന്‍റെ സ​ത്യ​സ​ന്ധ​ത. പാ​നൂ​ർ സ്വ​ദേ​ശി സു​ബൈ​ർ ചി​റ്റു​ളി​യാ​ണ് ദു​ബാ​യി​യി​ൽ മാ​തൃ​കാ​പ​ര​മാ​യ പ്ര​വൃ​ത്തി​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ​ത്.

അ​ൽ ബ​ർ​ഷ​യി​ലെ ത​ന്‍റെ ഷോ​പ്പി​ൽ നി​ന്ന് ല​ഭി​ച്ച പേ​ഴ്സ് ഉ​ട​മ​സ്ഥ​ൻ തി​രി​ച്ചെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ മൂ​ന്നു ദി​വ​സ​ത്തോ​ളം സു​ബൈ​ർ സൂ​ക്ഷി​ച്ചു. എ​ന്നാ​ൽ ഉ​ട​മ​യെ ക​ണ്ടെ​ത്താ​നാ​കാ​തെ വ​ന്ന​തോ​ടെ അ​ൽ ബ​ർ​ഷ പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ​ത്തി പേ​ഴ്സ് കൈ​മാ​റു​ക​യാ​യി​രു​ന്നു.

യു​എ​ഇ ദി​ർ​ഹം​സ്, എ​മി​റേ​റ്റ്സ് ഐ​ഡി, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ കാ​ർ​ഡ്, നാ​ല് എ​ടി​എം കാ​ർ​ഡു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് പേ​ഴ്സി​ലു​ണ്ടാ​യി​രു​ന്ന​ത്. പ​രി​ശോ​ധ​ന​യി​ൽ പേ​ഴ്സ് ദു​ബാ​യ് സി​വി​ൽ ഡി​ഫ​ൻ​സി​ൽ ജോ​ലി ചെ​യ്യു​ന്ന യു​എ​ഇ പൗ​ര​ന്‍റേ​താ​ണെ​ന്ന് വ്യ​ക്ത​മാ​യി.

സു​ബൈ​റി​ന്‍റെ സ​ത്യ​സ​ന്ധ​ത​യെ അ​ഭി​ന​ന്ദി​ച്ച് ദു​ബാ​യ് പൊ​ലി​സ് ഔ​ദ്യോ​ഗി​ക​മാ​യി ഫൗ​ണ്ട് റി​പ്പോ​ർ​ട്ട് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി. സ​ത്യ​സ​ന്ധ​ത​യു​ടെ മാ​തൃ​ക​യാ​യി മാ​റി​യ സു​ബൈ​റി​ന്‍റെ പ്ര​വൃ​ത്തി പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കും പാ​നൂ​രി​നും അ​ഭി​മാ​ന​മാ​യി.

Tags : Honesty Dubai Kannur Police NRI Certificate

Recent News

Corehub Up