x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം; മു​ന്നൊ​രു​ക്ക​ങ്ങ​ളു​മാ​യി കെ​എ​സ്ആ​ർ​ടി​സി

വെബ് ഡെസ്ക്
Published: October 16, 2026 10:11 AM IST | Updated: October 16, 2026 10:11 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല മ​ണ്ഡ​ല​പൂ​ജ-​മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​പു​ല​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ളു​മാ​യി കെ​എ​സ്ആ​ർ​ടി​സി. മ​ണ്ഡ​ല​പൂ​ജാ കാ​ല​ത്ത് ആ​ദ്യ​ഘ​ട്ട​ത്തി​ൽ 461 ബ​സു​ക​ളും മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​ന് 561 ബ​സു​ക​ളു​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ക. തീ​ർ​ഥാ​ട​ക​രു​ടെ തി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് കൂ​ടു​ത​ൽ ബ​സു​ക​ൾ അ​നു​വ​ദി​ക്കാ​നും ലീ​സ് വ്യ​വ​സ്ഥ​യി​ൽ വാ​ഹ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

പ​മ്പ-​നി​ല​യ്ക്ക​ൽ ചെ​യി​ൻ സ​ർ​വീ​സു​ക​ൾ​ക്ക് പു​റ​മെ സം​സ്ഥാ​ന​ത്തെ വി​വി​ധ ഡി​പ്പോ​ക​ളി​ൽ​നി​ന്നും പ്ര​ത്യേ​ക കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നും ഘ​ട്ടം​ഘ​ട്ട​മാ​യി സ​ർ​വീ​സു​ക​ൾ ക്ര​മീ​ക​രി​ക്കും. പ​മ്പ, നി​ല​യ്ക്ക​ൽ, ചെ​ങ്ങ​ന്നൂ​ർ, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, എ​രു​മേ​ലി, തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ, എ​റ​ണാ​കു​ളം, കു​മ​ളി, കൊ​ട്ടാ​ര​ക്ക​ര, പു​ന​ലൂ​ർ, അ​ടൂ​ർ, തൃ​ശൂ​ർ, ഗു​രു​വാ​യൂ​ർ, കാ​യം​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് പ്ര​ത്യേ​ക സ​ർ​വീ​സു​ക​ളു​ണ്ടാ​കും.

മ​ണ്ഡ​ല​പൂ​ജാ ഘ​ട്ട​ത്തി​ൽ നി​ല​യ്ക്ക​ലി​ൽ 180 ബ​സു​ക​ളും മ​ക​ര​വി​ള​ക്ക് ഘ​ട്ട​ത്തി​ൽ 220 ബ​സു​ക​ളും വി​ന്യ​സി​ക്കും. ചെ​ങ്ങ​ന്നൂ​രി​ൽ 60, 80 ബ​സു​ക​ളും കോ​ട്ട​യ​ത്ത് 50, 60 ബ​സു​ക​ളും സ​ർ​വീ​സി​നാ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. സ​ർ​വീ​സു​ക​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി പ​മ്പ​യി​ലും നി​ല​യ്ക്ക​ലു​മാ​യി ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ജീ​വ​ന​ക്കാ​രെ വി​ന്യ​സി​ക്കും. മ​ണ്ഡ​ല​പൂ​ജാ ഘ​ട്ട​ത്തി​ൽ 678 ജീ​വ​ന​ക്കാ​രെ​യും മ​ക​ര​വി​ള​ക്ക് ഘ​ട്ട​ത്തി​ൽ 778 ജീ​വ​ന​ക്കാ​രെ​യും നി​യോ​ഗി​ക്കും. 

ഡ്രൈ​വ​ർ​മാ​ർ, ക​ണ്ട​ക്ട​ർ​മാ​ർ, ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, മെ​ക്കാ​നി​ക്കു​ക​ൾ, ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ, സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​രെ​യാ​ണ് വി​വി​ധ ചു​മ​ത​ല​ക​ൾ​ക്കാ​യി നി​യോ​ഗി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 325 ഡ്രൈ​വ​ർ​മാ​രെ​യും 225 ക​ണ്ട​ക്ട​ർ​മാ​രെ​യും ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 375 ഡ്രൈ​വ​ർ​മാ​രെ​യും 275 ക​ണ്ട​ക്ട​ർ​മാ​രെ​യും നി​യ​മി​ക്കും. സ​ർ​വീ​സു​ക​ൾ സു​ര​ക്ഷി​ത​മാ​യും കാ​ര്യ​ക്ഷ​മ​മാ​യും ന​ട​ത്തു​ന്ന​തി​നാ​യി ജീ​വ​ന​ക്കാ​ർ​ക്ക് ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ, മെ​ഡി​ക്ക​ൽ പ​രി​ശീ​ല​ന​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. 

വാ​ഹ​ന​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളും വേ​ഗ​ത്തി​ൽ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി മെ​ക്കാ​നി​ക്ക​ൽ ജീ​വ​ന​ക്കാ​ർ​ക്ക് വാ​ഹ​ന നി​ർ​മാ​ണ ക​മ്പ​നി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക പ​രി​ശീ​ല​ന​ങ്ങ​ളും ന​ൽ​കി​യി​ട്ടു​ണ്ട്. തീ​ർ​ഥാ​ട​ക​രു​ടെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ആ​വ​ശ്യാ​നു​സ​ര​ണം കൂ​ടു​ത​ൽ ബ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി യാ​ത്രാ​സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​ക​യാ​ണ്  ല​ക്ഷ്യ​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Tags : Sabarimala Sabarimala Pilgrimage Kerala Rtc Mandala Pooja Makaravilakku Festival Ayyappa Devotees Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up