അഭിജീത് ദീപ്കെ.
ന്യൂഡൽഹി: വോട്ടർ പട്ടികയിലെ അപാകതകൾ ആരോപിച്ച് സിജെപി നടത്തുന്ന തിരംഗ മാർച്ചിന് മുന്നോടിയായി തന്നെ കസ്റ്റഡിയിലെടുത്തേക്കുമെന്ന് അഭിജീത് ദീപ്കെ. തന്നെ രഹസ്യാന്വേഷണ ഏജൻസികൾ നിരീക്ഷിക്കുന്നുണ്ട്. രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പതാക വീശുന്നവരെ തടയുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ രൂക്ഷവിമർശനം അഭിജീത് ദീപ്കെ ഉന്നയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിൽ ത്രിവർണ പതാക വീശിയാൽ ആ റാലി റദ്ദാക്കുമോയെന്ന് അദ്ദേഹം ചോദിച്ചു. ദേശീയ പതാക ഉയർത്തുന്നവരെയും കൈവശം വയ്ക്കുന്നവരെയും അറസ്റ്റ് ചെയ്യുന്ന നടപടിയെ ചോദ്യം ചെയ്ത ദീപ്കെ സർക്കാരിന്റെ നീക്കങ്ങളെ ശക്തമായി അപലപിച്ചു.
നേരത്തെ സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ പൊലിസ് കസ്റ്റഡിയിലെടുത്ത സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് ദേശീയ പതാക ഉയർത്തുന്നവരെയാണ് ഭരണകൂടം തടവിലാക്കുന്നത്. തങ്ങൾ ആവശ്യപ്പെടുന്നത് ഇലക്ഷൻ കമ്മീഷണറെ മാറ്റുക മാത്രമാണെന്നും ഭരണമാറ്റമല്ല തങ്ങളുടെ ലക്ഷ്യമെന്നും അഭിജീത് ദീപ്കെ വ്യക്തമാക്കി.
Tags : Tiranga March Abhijeet Deepke Emergency Cockroach Janata Party Delhi Police undeclared emergency Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash