x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാഹുലിന്‍റെ ലക്ഷ്യം ബംഗ്ലാദേശ് മോഡൽ പ്രക്ഷോഭമെന്ന് ബിജെപി

വെബ് ഡെസ്ക്
Published: October 16, 2026 03:36 AM IST | Updated: October 16, 2026 03:36 AM IST

രാഹുൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: ബം​ഗ്ലാ​ദേ​ശ് മാ​തൃ​ക​യി​ലു​ള്ള യു​വ​ജ​ന പ്ര​ക്ഷോ​ഭ​മാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ല​ക്ഷ്യ​മെ​ന്ന് ബി​ജെ​പി. ജ​നാ​ധി​പ​ത്യ മാ​ർ​ഗ​ത്തി​ലൂ​ടെ അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ രാ​ഹു​ലും കൂ​ട്ടാ​ളി​ക​ളും അ​രാ​ജ​ക​ത്വം സൃ​ഷ്‌​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ഡ​ൽ​ഹി​യി​ലെ പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ബി​ജെ​പി വ​ക്താ​വ് പ്ര​ദീ​പ് ഭ​ണ്ഡാ​രി ആ​രോ​പി​ച്ചു.

രാ​ഹു​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്ത എ​ഐ​എ​സ്എ നേ​താ​വ് നേ​ഹ ബോ​റ​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ബി​ജെ​പി​യു​ടെ വി​മ​ർ​ശ​നം.

ബം​ഗ്ലാ​ദേ​ശി​ലേ​തു​പോ​ലെ ഇ​ന്ത്യ​യി​ലും പ്ര​ക്ഷോ​ഭം ഉ​ണ്ടാ​ക​ണ​മെ​ന്ന് നേ​ഹ ബോ​റ പ​റ​ഞ്ഞ​ത് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​ത​ന്നെ നി​ല​പാ​ടാ​ണെ​ന്നും, ഇ​ത് സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്നും ഭ​ണ്ഡാ​രി ആ​രോ​പി​ച്ചു. ജ​നാ​ധി​പ​ത്യ സ്ഥാ​പ​ന​ങ്ങ​ളെ ത​ക​ർ​ക്കാ​നും ഭ​ര​ണ​മാ​റ്റം ല​ക്ഷ്യ​മി​ട്ടു​മാ​ണ് കോ​ൺ​ഗ്ര​സ് ഇ​ത്ത​രം സ​മ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​തെ​ന്നും പ്ര​ദീ​പ് ഭ​ണ്ഡാ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : BJP RahulGandhi Bangladesh Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up