കിഫ്ബി
തിരുവനന്തപുരം: വിദഗ്ധ സമിതി പരിശോധനയിൽ കിഫ്ബിയുടെ പേരിൽ കണ്ടെത്തിയത് ഗുരുതര ക്രമക്കേ ടുകൾ. മുൻ ഐഎഎസ് ഉദ്യോഗസ്ഥ സുധാപിള്ളയുടെ നേതൃത്വത്തിൽ അഞ്ചംഗ വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് ക്രമക്കേ ടുകൾ ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
മറ്റു പ്രധാന ക്രമക്കേടുകൾ:
• 40 തസ്തികകൾക്കു മാത്രം സർക്കാർ അനുമതി ഉണ്ടായിരിക്കേ 498 ജോലിക്കാരാണ് കിഫ്ബിയിൽ നിലവിലുള്ളത്. സംസ്ഥാനത്തിന്റെ സഞ്ചിത നിധിയിൽ നിന്നാണ് ശന്പളച്ചെലവ് വഹിച്ചിരുന്നത്. ധനവകുപ്പിന്റെ അനുമതിയില്ലാതെയാണ് ജീവനക്കാരുടെ ശന്പളഘടന പരിഷ്കരിച്ചത്.
• സംസ്ഥാന സർക്കാരിന്റെയും ധനവകുപ്പിന്റെയും നിയന്ത്രണത്തിൽനിന്നു മാറി സ്വതന്ത്ര സാമ്രാജ്യമായി കിഫ്ബി പ്രവർത്തിക്കുകയും വൻതോതിലുള്ള കടമെടുപ്പിലൂടെ സർക്കാരിനു വലിയ സാന്പത്തിക ബാധ്യത വരുത്തിവയ്ക്കുകയും ചെയ്തു
• കിഫ്ബി വായ്പകൾ സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധിയിലെ വായ്പകളായാണ് കണക്കാക്കുന്നത്. ഇതിന്റെ ഫലമായി, ഇതുവരെ 25,932.55 കോടി രൂപ കേരളത്തിന്റെ വായ്പയെടുക്കാനുള്ള പരിധിയിൽനിന്ന് കേന്ദ്രം കുറച്ചു. ഇതു സംസ്ഥാനത്തിന്റെ ധനസ്ഥിയെ സാരമായി ബാധിക്കാൻ കാരണമായിട്ടുണ്ട്.
• കിഫ്ബിയുടെ ബജറ്റിനു പുറത്തുള്ള വായ്പകളുടെ തിരിച്ചടവും പലിശയടക്കമുള്ള ബാധ്യതകളുടെ നിർവഹണവും സംസ്ഥാനത്തിന്റെ സഞ്ചിത നികുതി വരവുകളിൽ നിന്നാണ് നടക്കുന്നത്. ബജറ്റിനു പുറത്തുള്ള വായ്പകൾ ഇവിടെ ലഭിക്കുന്നതിലും കൂടുതൽ പലിശ നിരക്കിൽ വിദേശങ്ങളിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും എടുത്തതോടെ സംസ്ഥാനത്തിനു വലിയ സാന്പത്തിക ബാധ്യതയായി.
• 31,681.15 കോടി വരുന്ന നിലവിലെ വായ്പാബാധ്യത കണക്കിലെടുക്കുന്പോൾ, പ്രതിവർഷം ശരാശരി പലിശ ഇനത്തിൽ മാത്രം 396 കോടി രൂപ അധിക ചെലവുണ്ടാകുന്നു. പലിശച്ചെലവിനു പുറമേ, കിഫ്ബിയുടെ ധനസമാഹരണ മാതൃക ചെലവുകൾക്കും ഇടയാക്കുന്നു. ഇവയെല്ലാംകൂടി ഇതുവരെ ഏകദേശം 1,250 കോടി രൂപ അധികമായി നൽകേണ്ടി വന്നു.
• ജില്ലാ അടിസ്ഥാനത്തിലും അസമത്വം: കിഫ്ബി പദ്ധതികളിൽ ജില്ലാ അടിസ്ഥാനത്തിലുള്ള അസമത്വം വലിയ തോതിലുണ്ടായി. മൂന്ന് ജില്ലകൾക്ക് മാത്രമായി 41.6 ശതമാനം പദ്ധതികളും ഭൂമി ഏറ്റെടുക്കൽ ഇനത്തിൽ നൽകി. കണ്ണൂരിൽ മാത്രമായി 52.9 ശതമാനമാണ് ചെലവഴിച്ചത്.
• വായ്പകളുടെ പലിശച്ചെലവ് സംസ്ഥാനത്തിന്റെ വായ്പകളുടെ പലിശച്ചെലവിനേക്കാൾ കൂടുതലായിരുന്നു.
• കിഫ്ബിയുടെ മസാല ബോണ്ട് ഇനത്തിൽ സംസ്ഥാന സർക്കാരിന് 181.73 കോടി രൂപ അധിക ചെലവ് വന്നിട്ടുണ്ടെന്ന് റിപ്പോർട്ടിൽ കണ്ടെത്തി.
• കടം പെരുകുന്പോഴും കിഫ്ബി നിക്ഷേപം. കിഫ്ബിക്ക് സംസ്ഥാന സർക്കാരിന്റെ സോവറിൻ ഗ്യാരന്റി നിലനിൽക്കുന്പോൾ തന്നെ 5821 കോടിയോളം രൂപ വിവിധ അക്കൗണ്ടുകളായി നിക്ഷേപിച്ചു. ഇതിൽ വായ്പാ തിരിച്ചടവിനുള്ള 3000 കോടി രൂപ ഉൾപ്പെടുന്നു. സംസ്ഥാന സർക്കാരിന്റെ സോവറിൻ ഗ്യാരണ്ടി നിലനിൽക്കുന്പോൾ തന്നെ ഇത്രയും തുക കിഫ്ബി നിക്ഷേപിച്ചത് എന്തിനാണ് എന്ന ചോദ്യവും റിപ്പോർട്ട് ഉയർത്തുന്നു.
• വായ്പകളുടെ തിരിച്ചടവു നടത്താനും ആരംഭിച്ച പദ്ധതികൾ പൂർത്തിയാക്കാനുമായി, ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവ് ഒഴികെ, വരും വർഷങ്ങളിൽ കേരള സർക്കാരിന് 70,415.54 കോടി ആവശ്യമായി വരും. ഈ തിരിച്ചടവ് 2041-42 വരെ തുടരും. ഇതു വരും വർഷങ്ങളിൽ സംസ്ഥാനത്തിനു കനത്ത സാന്പത്തിക ബാധ്യത സൃഷ്ടിക്കും.
• വായ്പയെടുക്കാൻ സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമായിരുന്നുവെങ്കിലും ഇതു നടപടിക്രമങ്ങളിൽ മാത്രമായി ഒതുങ്ങി.
നടപ്പാക്കേണ്ട
നിർദേശങ്ങൾ:
• 2016-17 മുതൽ 2025-26 വരെയുള്ള 10 വർഷം സിഎജി ഓഡിറ്റ് നടപ്പാക്കുക.
• കിഫ്ബിയുടെ വായ്പ സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ ഉൾപ്പെട്ട സാഹചര്യത്തിൽ കിഫ്ബിയുടെ മാർക്കറ്റ് ബോറോയിംഗ് നടത്താനുള്ള വ്യവസ്ഥ നിർത്തലാക്കണം.
• കിഫ്ബിയുടെ വായ്പകൾ തിരിച്ചടവിനായി ബജറ്റ് വഴി തുക വകയിരുത്തണം.
• കിഫ്ബിയുടെ ഉയർന്ന പലിശ, വായ്പ എന്നിവ കുറഞ്ഞ പലിശനിരക്കിലുള്ള വായ്പകളിലേക്ക് മാറ്റാൻ നടപടി സ്വീകരിക്കണം.
• മോട്ടോർവാഹന നികുതിയിൽ നിന്നും സെസിൽ നിന്നും കിഫ്ബിക്ക് നൽകുന്ന എസ്ക്രോ, കിഫ്ബിയുടെ കടം സർക്കാർ ഏറ്റെടുക്കുന്നപക്ഷം നിർത്തലാക്കണം.
• കിഫ്ബിയുടെ നിലവിലെ പദ്ധതികളുടെ പൂർത്തീകരണത്തിന് ആവശ്യമായ തുക സംസ്ഥാനത്തെ ബജറ്റിൽ വകയിരുത്താൻ നടപടി സ്വീകരിക്കുക.
• സിഎംഡി വഴി നിയമിച്ച ജീവനക്കാരെ കരാർ കാലാവധി അവസാനിക്കുന്നതു വരെ തുടരാൻ അനുവദിക്കണം. പ്രോജക്ട് അപ്രൈസൽ വിഭാഗത്തിനെ പ്ലാനിംഗ് ബോർഡ് പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തണം.
• കിഫ്ബിയുടെ സേവന വേതന വ്യവസ്ഥകൾ പുനഃക്രമീകരിക്കണം.
• കിഫ്ബി സിഇഒയുടെ നിയമനാധികാരം എടുത്തുകളയണം.
• കിഫ്ബിയിലെ ധനകാര്യ വകുപ്പ് ഒഴികെയുള്ള മറ്റു വകുപ്പുകളിലുള്ളവരെ അതത് വകുപ്പുകളിലേക്ക് തിരിച്ച് അയയ്ക്കണം.
• കിഫ്ബിയുടെ കിഫ്കോണ് സംസ്ഥാന പ്ലാനിംഗ് ബോർഡിന്റെ കീഴിൽ കൊണ്ടുവരണം.
• കിഫ്എംഎല്ലിലെ ഷെയർ ഹോൾഡിംഗ് കെഎസ്ഐഡിസി ഏറ്റെടുക്കണം.
Tags : KIIFB Irregularities Detected Serious Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash