ശിവകൃഷ്ണ
ഈരാറ്റുപേട്ട: കളത്തൂക്കടവിന് സമീപം കെഎസ്ആര്ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
വലിയമംഗലം സോമില്ലിന് സമീപമാണ് അപകടമുണ്ടായത്. മുണ്ടക്കയം കൊക്കയാര് കമലാഭവനില് കൃഷ്ണന്റെ മകൻ ശിവകൃഷ്ണ (24) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.
തൊടുപുഴയിലേക്കു പോവുകയായിരുന്ന ശിവ മുന്പിൽപോയ കാറിനെ ഓവര്ടേക്ക് ചെയ്യവെയാണ് അപകടം. റോഡിനു നടുവിലെ വെള്ളലൈനില് കയറി തെന്നിയ ബൈക്ക് എതിരേ വന്ന കെഎസ്ആര്ടിസി ബസിനു മുന്നില് ഇടിക്കുകയായിരുന്നു. റോഡില് തെറിച്ചുവീണ യുവാവിന്റെ തലയിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങി.
തൃശൂരിൽനിന്നും അടൂരിലേക്കു പോവുകയായിരുന്ന റാന്നി ഡിപ്പോയിലെ ബസിലാണ് ബൈക്ക് ഇടിച്ചു കയറിയത്. മഴ പെയ്തിരുന്നതാണ് ബൈക്ക് നിയന്ത്രണംവിടാന് കാരണമായത്. മൃതദേഹം പാലാ ജനറലാശപത്രിയിലേക്കു മാറ്റി. അമ്മ: കർത്തമ്മ. സഹോദരങ്ങൾ: ജീവ, ജ്യോതി, ശക്തി.
Tags : Accident Bus Bike collision Sivakrishna Death Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash