x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​​നി​​സ്യൂ​​സ് ജൂ​​നി​​യ​​റി​​ന് വി​​ല​​ക്ക്; എ​​ൽ ക്ലാ​​സി​​ക്കോ ന​​ഷ്ട​​മാ​​കും

വെബ്ഡെസ്ക്
Published: October 16, 2026 01:40 AM IST | Updated: October 16, 2026 01:40 AM IST

വി​​നി​​സ്യൂ​​സ് ജൂ​​നി​​യ​​ർ

മാ​​ഡ്രി​​ഡ്: വി​​യ്യാ​​റ​​യ​​ലി​​നെ​​തി​​രേ​​യു​​ള്ള മ​​ത്സ​​ര​​ത്തി​​നി​​ടെ എ​​തി​​ർ​​താ​​ര​​ത്തി​​ന്‍റെ മു​​ടി​​യി​​ൽ പി​​ടി​​ച്ചു​​വ​​ലി​​ച്ച​​തി​​നും റ​​ഫ​​റി​​യോ​​ട് പ്ര​​കോ​​പി​​ത​​നാ​​യി സം​​സാ​​രി​​ച്ച​​തി​​നും റ​​യ​​ൽ മാ​​ഡ്രി​​ഡ് താ​​രം വി​​നി​​സ്യൂ​​സ് ജൂ​​നി​​യ​​റി​​ന് നാ​​ല് ലീ​​ഗ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ വി​​ല​​ക്ക്. സ്പാ​​നി​​ഷ് സോ​​ക്ക​​ർ ഫെ​​ഡ​​റേ​​ഷ​​ന്‍റെ അ​​ച്ച​​ട​​ക്ക സ​​മി​​തി​​യാ​​ണ് താ​​ര​​ത്തി​​നു​​ള്ള ശി​​ക്ഷ പ്ര​​ഖ്യാ​​പി​​ച്ച​​ത്.

എ​​തി​​ർ​​താ​​ര​​ത്തി​​ന്‍റെ മു​​ടി​​യി​​ൽ പി​​ടി​​ച്ചു​​വ​​ലി​​ച്ച​​തി​​ന് ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ വി​​ല​​ക്കും റ​​ഫ​​റി​​യോ​​ട് ന​​ട​​ത്തി​​യ പ്ര​​തി​​ഷേ​​ധ​​ത്തി​​ന് ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ലെ വി​​ല​​ക്കു​​മാ​​ണ് ശി​​ക്ഷ. വി​​ല​​ക്കി​​നെ തു​​ട​​ർ​​ന്ന് താ​​ര​​ത്തി​​ന് ബാ​​ഴ്സ​​ലോ​​ണ​​യ്ക്കെ​​തി​​രാ​​യ നി​​ർ​​ണാ​​യ​​ക​​മാ​​യ ’എ​​ൽ ക്ലാ​​സി​​ക്കോ’ മ​​ത്സ​​രം ന​​ഷ്ട​​മാ​​കും. കൂ​​ടാ​​തെ റേ​​സിം​​ഗ് സ​​ന്‍റാ​​ണ്ട​​ർ, വ​​ല​​ൻ​​സി​​യ എ​​ന്നി​​വ​​ർ​​ക്കെ​​തി​​രാ​​യ എ​​വേ മ​​ത്സ​​ര​​ങ്ങ​​ളി​​ലും താ​​ര​​ത്തി​​ന് ക​​ളി​​ക്കാ​​നാ​​കി​​ല്ല.

വി​​യ്യാ​​റ​​യ​​ലി​​നെ​​തി​​രേ 1-0 ന് ​​റ​​യ​​ൽ വി​​ജ​​യി​​ച്ച മ​​ത്സ​​ര​​ത്തി​​ന്‍റെ 73-ാം മി​​നി​​റ്റി​​ലാ​​ണ് സം​​ഭ​​വം. പ​​ന്തു​​മാ​​യി മു​​ന്നേ​​റു​​ന്ന​​തി​​നി​​ടെ വി​​യ്യാ​​റ​​യ​​ൽ താ​​രം ന​​ഥാ​​ൻ സാ​​ലി​​ബ​​യു​​ടെ മു​​ടി​​യി​​ൽ ശ​​ക്ത​​മാ​​യി പി​​ടി​​ച്ചു​​വ​​ലി​​ച്ച​​തി​​നാ​​ണ് വി​​നി​​സ്യൂ​​സി​​ന് റെ​​ഡ് കാ​​ർ​​ഡ് ല​​ഭി​​ച്ച​​ത്.

റെ​​ഡ് കാ​​ർ​​ഡ് ക​​ണ്ട​​തി​​ന് ശേ​​ഷം റ​​ഫ​​റി ഇ​​സി​​ഡ്രോ ഡ​​യ​​സ് ഡി ​​മേ​​റ​​യോ​​ട് വി​​നി​​സ്യൂ​​സ് രോ​​ഷാ​​കു​​ല​​നാ​​യി സം​​സാ​​രി​​ച്ചു. സ​​ഹ​​താ​​ര​​ങ്ങ​​ൾ ത​​ട​​ഞ്ഞു​​നി​​ർ​​ത്താ​​ൻ ശ്ര​​മി​​ക്ക​​വെ​​യാ​​ണ് വി​​നി​​സ്യൂ​​സ് റ​​ഫ​​റി​​യോ​​ട് ഉ​​ച്ച​​ത്തി​​ൽ സം​​സാ​​രി​​ച്ച​​തെ​​ന്ന് മ​​ത്സ​​ര റി​​പ്പോ​​ർ​​ട്ടി​​ൽ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.

വി​​മ​​ർ​​ശ​​ന​​വു​​മാ​​യി മൗറീഞ്ഞോ

ബു​​ധ​​നാ​​ഴ്ച റോ​​മ​​യ്ക്കെ​​തി​​രാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡി​​ന്‍റെ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് പോ​​രാ​​ട്ട​​ത്തി​​ന് തൊ​​ട്ടു​​മു​​ന്പാ​​ണ് വി​​ല​​ക്ക് സം​​ബ​​ന്ധി​​ച്ച പ്ര​​ഖ്യാ​​പ​​ന​​മു​​ണ്ടാ​​യ​​ത്.

ഇ​​ത്ത​​രം തീ​​രു​​മാ​​ന​​ങ്ങ​​ൾ പ്ര​​ഖ്യാ​​പി​​ച്ച സ​​മ​​യ​​ത്തെ ക​​ടു​​പ്പ​​ത്തി​​ൽ വി​​മ​​ർ​​ശി​​ച്ച മൗ​​റീ​​ഞ്ഞോ യാ​​തൊ​​രു നാ​​ണ​​വു​​മി​​ല്ലാ​​തെ​​യാ​​ണ് അ​​ധി​​കൃ​​ത​​ർ കാ​​ര്യ​​ങ്ങ​​ൾ ചെ​​യ്യു​​ന്ന​​തെ​​ന്നും ആ​​രോ​​പി​​ച്ചു.

Tags : Ban ViníciusJunior ElClasico Sports

Recent News

Corehub Up