x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മണിപ്പുരിൽ അക്രമികൾ അറത്തുമാറ്റിയ തല കണ്ടെത്തി

വെബ്ഡെസ്ക്
Published: October 16, 2026 12:45 AM IST | Updated: October 16, 2026 12:45 AM IST

കൊല്ലപ്പെട്ട അ​​​​ജി​​​​ന്‍ബൗ റിം​​​​ഗ്കാ​​​​മി

ഇം​​​​ഫാ​​​​ല്‍: മ​​​​ണി​​​​പ്പുരി​​ലെ കാ​​ങ് പോ​​ക്പി​​യി​​ൽ വം​​ശീ​​യ​​സം​​ഘ​​ർ​​ഷ​​ത്തി​​നി​​ടെ എ​​തി​​ർ​​വി​​ഭാ​​ഗം അ​​റ​​ത്തു​​മാ​​റ്റി​​യ 52 കാ​​ര​​ന്‍റെ ത​​ല ക​​ണ്ടെ​​ത്തി.

ക​​​​ഴി​​​​ഞ്ഞ ശ​​​​നി​​​​യാ​​​​ഴ്ച കൊ​​​​ല്ല​​​​പ്പെ​​​​ട്ട അ​​​​ജി​​​​ന്‍ബൗ റിം​​​​ഗ്കാ​​​​മി​​​​യു​​​​ടെ ത​​​​ല​​​​യാ​​​​ണ് സി​​​​ആ​​​​ര്‍പി​​​​എ​​​​ഫും പൊ​​ലി​​സും ചേ​​ർ​​ന്നു ക​​ണ്ടെ​​ത്തി​​യ​​ത്. ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ന്ന​​​​തി​​​​നു സ​​​​മീ​​​​പ​​​​മു​​​​ള്ള ഒ​​​​റ്റ​​​​പ്പെ​​​​ട്ട സ്ഥ​​​​ല​​​​ത്തു​​​​നി​​​​ന്നാ​​​​ണു ശ​​രീ​​ര​​ഭാ​​ഗം ക​​ണ്ടെ​​ത്തി​​യ​​ത്.

പോ​​​​സ്റ്റ്‌​​​​മോ​​​​ര്‍ട്ട​​​​ത്തി​​​​നാ​​​​യി ഇ​​​​ത് ഇം​​​​ഫാ​​​​ലി​​​​ലെ ജ​​​​വ​​​​ഹ​​​​ര്‍ലാ​​​​ല്‍ നെ​​​​ഹ്‌​​​​റു ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ൽ എ​​ത്തി​​ച്ചു. ഇ​​​​ന്‍സ്റ്റി​​​​റ്റി​​​​യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ല്‍ സ​​​​യ​​​​ന്‍സ​​​​സി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​വ​​​​ന്നു. ശ​​​​രീ​​​​ര​​​​ത്തി​​​​ന്‍റെ ബാ​​​​ക്കി ഭാ​​​​ഗ​​​​ങ്ങ​​​​ള്‍ നേ​​​​ര​​​​ത്തെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​ലെ​​ത്തി​​ച്ചി​​രു​​ന്നു.

മൃ​​​ത​​​ദേ​​​ഹം സം​​​സ്ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് ശ​​​രീ​​​ര​​​ഭാ​​​ഗം വീ​​​ണ്ടെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് നാ​​​ഗ സി​​​വി​​​ൽ സൊ​​​സൈ​​​റ്റി സ​​ർ​​ക്കാ​​രി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു. കാ​​​ങ്പോ​​​ക്പി​​​യി​​​ലെ മ​​​കു​​​യി അ​​​ഷാം​​​ഗി​​​ൽ ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലാ​​ണ് അ​​​ജി​​​ൻ​​​ബൗ​ കൊ​​ല്ല​​പ്പെ​​ട്ട​​ത്.

Tags : Manipur HeadSevered Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up