ഡൽഹിയിലെ എൻഎസ്യുഐ പ്രതിഷേധത്തിൽ നിന്ന്
ന്യൂഡൽഹി: മർദന പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഡൽഹിയിൽ എൻഎസ്യുഐ പ്രതിഷേധം. പൊലിസ് അതിക്രമത്തിന് ഇരയായ മലയാളി വിദ്യാർഥിനി ആതിരയടക്കമുള്ള പ്രവർത്തകരാണ് പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുന്നത്.
തങ്ങളെ മർദിച്ച പൊലിസുകാർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതുവരെ സമരം തുടരുമെന്ന് എൻഎസ്യുഐ ദേശീയ അധ്യക്ഷൻ വിനോദ് ജാക്കർ വ്യക്തമാക്കി. പ്രതിഷേധത്തിനിടെ പ്രവർത്തകർ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. നീതി ലഭിക്കുന്നതുവരെ സമരത്തിൽനിന്ന് പിന്മാറില്ലെന്ന് മലയാളി വിദ്യാർഥിനി ആതിര പറഞ്ഞു.
റോഡ് തടഞ്ഞും പ്രതിഷേധം തുടർന്നതോടെ പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു. പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങിയതോടെ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്ഥലത്തുനിന്ന് നീക്കി. മർദന പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യത്തിലാണ് എൻഎസ്യുഐയുടെ സമരം. എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ തങ്ങൾ പിൻമാറില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
Tags : NSUI Protest delhi Clashes During Protest Police Action FIR Demand Athira Ritu Barala Parliament Street