x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ടു​മ്പാ​ശേ​രി അ​പ​ക​ടം: സു​ഹൈ​ൽ സ​ജീ​വ് മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തി

വെബ് ഡെസ്ക്
Published: October 15, 2026 09:19 PM IST | Updated: October 15, 2026 09:19 PM IST

നെ​ടു​മ്പാ​ശേ​രി മി​നി കൂ​പ്പ​ർ അ​പ​ക​ട​ക്കേ​സി​ലെ പ്രതി.

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി മി​നി കൂ​പ്പ​ർ അ​പ​ക​ട​ക്കേ​സി​ൽ നി​ർ​ണാ​യ​ക തെ​ളി​ന് പൊ​ലി​സി​ന് ല​ഭി​ച്ചു. അ​പ​ക​ട​സ​മ​യ​ത്ത് വാ​ഹ​നം ഓ​ടി​ച്ച സു​ഹൈ​ൽ സ​ജീ​വ് മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തി. ഇ​തു​സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​നാ​ഫ​ലം അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചു.

അ​പ​ക​ട​സ​മ​യ​ത്ത് ഇ​യാ​ളു​ടെ ശ​രീ​ര​ത്തി​ൽ ഉ​യ​ർ​ന്ന അ​ള​വി​ൽ മ​ദ്യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​റ്റേ​തെ​ങ്കി​ലും ല​ഹ​രി​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്നോ എ​ന്ന​റി​യാ​ൻ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തും.​ അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ഹൈ​ൽ സ​ജീ​വി​നെ പൊ​ലി​സ് തെ​ളി​വെ​ടു​പ്പി​ന് എ​ത്തി​ച്ചു. 

അ​പ​ക​ടം ന​ട​ന്ന എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ലും പ്ര​തി​ക​ൾ അ​വ​സാ​ന​മാ​യി മ​ദ്യ​പി​ച്ച ബാ​റി​ലു​മാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ സു​ഹൈ​ലി​നെ മാ​ത്ര​മാ​ണ് തെ​ളി​വെ​ടു​പ്പി​നാ​യി കൊ​ണ്ടു​വ​ന്ന​ത്. ആ​ദ്യം മൂ​ന്ന് പേ​രെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ലെ​ത്തി​ച്ചെ​ങ്കി​ലും സു​ഹൈ​ലി​നെ വാ​ഹ​ന​ത്തി​ൽ​നി​ന്ന് പു​റ​ത്തി​റ​ക്കി​യി​ല്ല. 

അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​വും പി​ന്നീ​ട് വാ​ഹ​നം നി​ർ​ത്തി​യ സ്ഥ​ല​വും ഇ​യാ​ൾ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ചൂ​ണ്ടി​ക്കാ​ട്ടി ന​ൽ​കി. സ്ഥ​ല​ത്ത് ആ​ളു​ക​ൾ കൂ​ടി​യ​തോ​ടെ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ്ര​തി​യെ വാ​ഹ​ന​ത്തി​ൽ​നി​ന്ന് ഇ​റ​ക്കാ​തി​രു​ന്ന​ത്.

തു​ട​ർ​ന്ന് വേ​ഗ​ത്തി​ൽ തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി​യ പൊ​ലിസ് സു​ഹൈ​ലി​നെ നെ​ടു​മ്പാ​ശേ​രി​യി​ലെ ബാ​റി​ലെ​ത്തി​ച്ചു. അ​പ​ക​ട​ത്തി​ന് മു​മ്പ് പ്ര​തി​ക​ൾ അ​വ​സാ​ന​മാ​യി മ​ദ്യ​പി​ച്ച​ത് ഈ ​ബാ​റി​ൽ​വെ​ച്ചാ​ണെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. 

Tags :

Recent News

Corehub Up