പ്രതീകാത്മക ചിത്രം
കൊല്ലം: സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചെന്ന കേസിൽ ഒളിവിലായിരുന്ന മകളെ പൊലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 26ന് നടന്ന സംഭവത്തിൽ അശ്വതി അച്ചുവാണ് പിടിയിലായത്. തിരുവനന്തപുരം നഗരത്തിലെ ഫ്ലാറ്റിൽ നിന്നാണ് പൊലിസ് അശ്വതിയെ കസ്റ്റഡിയിലെടുത്തത്. കേസിൽ അശ്വതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി നേരത്തേ തള്ളിയിരുന്നു.
കഴിഞ്ഞ 26നാണ് ആയൂർ ഇടമുളയ്ക്കൽ സ്വദേശിനിയായ രാധാമണിയുടെ ശരീരത്തിൽ മക്കൾ തിളച്ച വെള്ളം ഒഴിച്ചത്. വീട്ടിലെ സിറ്റൗട്ടിൽ ഇരിക്കുകയായിരുന്ന രാധാമണിയുടെ മുഖത്തേക്ക് മൂത്തമകൾ അമൃത തിളച്ച വെള്ളം ഒഴിച്ചെന്നാണ് കേസ്. സംഭവത്തിൽ അമൃതയെ നേരത്തേ പൊലിസ് പിടികൂടിയിരുന്നു.
വെള്ളം തിളപ്പിച്ച് പാത്രത്തിലാക്കി അമ്മയുടെ ദേഹത്തേക്ക് ഒഴിക്കാൻ അശ്വതി തന്നോട് ആവശ്യപ്പെട്ടെന്നാണ് അമൃത പൊലിസിന് നൽകിയ മൊഴി. മുഖത്തും കഴുത്തിലും ഗുരുതരമായി പൊള്ളലേറ്റ രാധാമണി ദിവസങ്ങളോളം ചികിത്സയിലായിരുന്നു. ഹണി ട്രാപ്പ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് അശ്വതി.
Tags : Daughter Arrested Mother Assault Case Boiling Water Attack Family Dispute Property Dispute Domestic Violence