മരിച്ച നോവ സാബുവിന്റെ ഇടുക്കിയിലെ വീട്, നോവ സാബു
ഇടുക്കി: ജര്മനിയില് തീപിടിത്തത്തില് മരിച്ച ഇടുക്കി ശാന്തിഗ്രാം സ്വദേശി നോവാ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി തുടങ്ങി. ജര്മനിയില് പോസ്റ്റ്മോര്ട്ടം ഉള്പ്പെടെയുള്ള പൊലിസ് നടപടികള് പൂര്ത്തിയായി. ഇന്ന് വൈകുന്നേരത്തോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാനാകുമെന്നാണ് പ്രതീക്ഷ.
ഡീന് കുര്യാക്കോസ് എംപി, മലയാളി അസോസിയേഷന്, കത്തോലിക്കാ കോണ്ഗ്രസ് എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള് നടത്തുന്നത്.
റിട്ട. എസ്ഐ ശാന്തിഗ്രാം കൊച്ചടട്ടേല് കെ.പി.സാബുവിന്റെയും ചെമ്പകപ്പാറ പിഎച്ച്സിയിലെ പബ്ലിക് ഹെല്ത്ത് ഇന്സ്പെക്ടര് ജ്യോതി സാബുവിന്റെയും മകളാണ് നോവ. മൂന്നുമാസം മുന്പാണ് നോവ സാബു ജോലിക്ക് ജര്മനിയിലേക്ക് പോയത്. ജിം ട്രെയിനര് ആയി ജോലി ചെയ്യുകയായിരുന്നു.
നാട്ടിലും ഏറെ പ്രിയങ്കരിയായിരുന്ന നോവയുടെ ദാരുണ മരണം നാട്ടുകാര്ക്കും ബന്ധുക്കള്ക്കും നൊമ്പരമായി മാറി.