x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സ്: ടോ​മി​ൻ ജെ ​ത​ച്ച​ങ്ക​രി​ക്ക് ആ​ശ്വാ​സം, ശി​ക്ഷ മ​ര​വി​പ്പി​ച്ച് ഹൈ​ക്കോ​ട​തി 

ഓൺലൈൻ ഡെസ്ക്
Published: October 15, 2026 10:56 AM IST | Updated: October 15, 2026 11:08 AM IST

ടോ​മി​ൻ ജെ ​ത​ച്ച​ങ്ക​രി

കൊ​ച്ചി: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന മു​ൻ ഡി​ജി​പി ടോ​മി​ൻ ജെ ​ത​ച്ച​ങ്ക​രി​ക്ക് ഹൈ​ക്കോ​ട​തി​യു​ടെ ആ​ശ്വാ​സം. അ​ദ്ദേ​ഹ​ത്തി​ന്‍റെ ശി​ക്ഷ ഹൈ​ക്കോ​ട​തി മ​ര​വി​പ്പി​ച്ചു. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 18 മു​ത​ലാ​ണ് ടോ​മി​ൻ ജെ ​ത​ച്ച​ങ്ക​രി ജ​യി​ലി​ൽ ക​ഴി​യു​ന്ന​ത്. നാ​ല് വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ച്ച കോ​ട്ട​യം വി​ജി​ല​ൻ​സ് കോ​ട​തി ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്ത് അ​ദ്ദേ​ഹം സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​ണ് ഹൈ​ക്കോ​ട​തി ഈ ​ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

2003 ജ​നു​വ​രി ഒ​ന്ന് മു​ത​ൽ 2007 ജൂ​ലൈ ഏ​ഴ് വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്ത് 135 ശ​ത​മാ​നം അ​ധി​ക വ​രു​മാ​നം ഉ​ണ്ടാ​ക്കി​യെ​ന്നും, 64 ല​ക്ഷം രൂ​പ​യോ​ളം വി​ല​മ​തി​ക്കു​ന്ന വ​ര​വി​ൽ ക​വി​ഞ്ഞ സ്വ​ത്ത് സ്വ​ന്ത​മാ​ക്കി​യെ​ന്നു​മാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രെ​യു​ള്ള വി​ജി​ല​ൻ​സ് കേ​സ്. 

സ്ഥ​ലം വാ​ങ്ങി​യ വ​ക​യി​ൽ സ്റ്റാം​പ് ഡ്യൂ​ട്ടി അ​ട​യ്ക്കാ​തെ സ​ർ​ക്കാ​രി​ന് ന​ഷ്ടം വ​രു​ത്തി​യെ​ന്ന ക​ണ്ടെ​ത്ത​ലും വി​ജി​ല​ൻ​സ് കോ​ട​തി ശ​രി​വ​ച്ചി​രു​ന്നു. 2013-ൽ ​തൃ​ശൂ​ർ വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച ഈ ​കേ​സി​ൽ കോ​ട്ട​യം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് നേ​ര​ത്തെ അ​ദ്ദേ​ഹ​ത്തി​ന് ത​ട​വു​ശി​ക്ഷ വി​ധി​ച്ച​ത്. 

ആലപ്പുഴ മാമ്പുഴക്കരി കരുവേലിത്തറ പരേതനായ കെ.സി. കുരുവിളയുടെ മക്കളായ ബോബി കുരുവിള, അലക്‌സാണ്ടര്‍ കരുവേലിത്തറ എന്നിവരുടെ ഹര്‍ജിയിലാണ് കോടതി തച്ചങ്കരിയെ ശിക്ഷിച്ചത്. 

Tags : TominJ Thachankary HighCourt formerDGP Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up