x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​മേ​ട്ട​നി​ല്ലാ​തെ പൈതൃ​ക​സ്മാ​ര​ക​മാ​യി ചെ​റു​വ​യ​ൽ ത​റ​വാ​ട്

അ​​​ദീ​​​പ് ബേ​​​ബി
Published: October 15, 2026 04:59 AM IST | Updated: October 15, 2026 05:00 AM IST

ചെറുവയൽ രാമന്‍റെ ​​​ത​​​റ​​​വാ​​​ട്ടു വീ​​​ട്.

ക​​​ൽ​​​പ്പ​​​റ്റ: വ​​​യ​​​നാ​​​ട് മാ​​​ന​​​ന്ത​​​വാ​​​ടി ക​​​മ്മ​​​ന​​​യി​​​ലെ ചെ​​​റു​​​വ​​​യ​​​ൽ വീ​​​ട്ടി​​​ൽ ഇ​​​നി പ​​​ദ്മ​​​ശ്രീ പു​​​ര​​​സ്കാ​​​ര ജേ​​​താ​​​വാ​​​യ രാ​​​മേ​​​ട്ട​​​ന്‍റെ ശ​​​ബ്ദം ഉ​​​യ​​​രി​​​ല്ല. പാ​​​ര​​മ്പ​​​ര്യ​​​മാ​​​യി കൈ​​​മാ​​​റി​​​ക്കി​​​ട്ടി​​​യ വീ​​​ട് രാ​​​മേ​​​ട്ട​​​ന് കേ​​​വ​​​ല​​​മൊ​​​രു താ​​​മ​​​സ​​​സ്ഥ​​​ല​​​മാ​​​യി​​​രു​​​ന്നി​​​ല്ല. മ​​​റി​​​ച്ച് ജീ​​​വ​​​നു​​​ള്ള പൈ​​​തൃ​​​ക​​​സ്മാ​​​ര​​​ക​​​മാ​​​ണ്.

വം​​​ശ​​​നാ​​​ശം സം​​​ഭ​​​വി​​​ക്കു​​​മാ​​​യി​​​രു​​​ന്ന അ​​റു​​പ​​തോ​​ളം നെ​​​ൽ​​​വി​​​ത്തു​​​ക​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം കൂ​​​ടി​​​യാ​​​യി​​​രു​​​ന്നു ഈ ​​​വീ​​​ട്. നൂ​​​റ്റ​​​മ്പ​​​തി​​​ല​​​ധി​​​കം വ​​​ർ​​​ഷ​​​ത്തെ പ​​​ഴ​​​ക്ക​​​മു​​​ണ്ട് കു​​​റി​​​ച്യ​​സ​​​മു​​​ദാ​​​യ​​​ക്കാ​​​ര​​​നാ​​​യ രാ​​​മേ​​​ട്ട​​​ന്‍റെ ഈ ​​​ത​​​റ​​​വാ​​​ട്ടു വീ​​​ടി​​​ന്. മ​​​ണ്ണു​​​കൊ​​​ണ്ടു നി​​​ർ​​​മി​​​ച്ച ക​​​ട്ടി​​​യു​​​ള്ള ചു​​​വ​​​രു​​​ക​​​ളും മു​​​ള ഉ​​​പ​​​യോ​​​ഗി​​​ച്ച് നി​​​ർ​​​മി​​​ച്ച് വൈ​​​ക്കോ​​​ൽ മേ​​​ഞ്ഞ മേ​​​ൽ​​​ക്കൂ​​​ര​​​യു​​​മാ​​​ണ് ഈ ​​​വീ​​​ടി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത.

ആ​​​ധു​​​നി​​​ക കോ​​​ണ്‍​ക്രീ​​​റ്റ് നി​​​ർ​​​മി​​​തി​​​ക​​​ൾ നാ​​​ടെ​​​ങ്ങും ഉ​​​യ​​​ർ​​​ന്ന​​​പ്പോ​​​ഴും ഈ ​​വീ​​​ടി​​​ന്‍റെ ത​​​നി​​​മ ഒ​​​ട്ടും ചോ​​​രാ​​​തെ രാ​​​മ​​​ൻ കാ​​​ത്തു​​​സൂ​​​ക്ഷി​​​ച്ചു. വേ​​​ന​​​ലി​​​ൽ കു​​​ളി​​​ർ​​​മ​​​യും ത​​​ണു​​​പ്പു​​​കാ​​​ല​​​ത്ത് ഊ​​​ഷ്മ​​​ള​​​ത​​​യും ന​​​ൽ​​​കു​​​ന്ന പ​​​രി​​​സ്ഥി​​​തി സൗ​​​ഹൃ​​​ദ നി​​​ർ​​​മാ​​​ണ​​​രീ​​​തി​​​യാ​​​ണി​​​തി​​​ന്.

ത​​​ല​​​മു​​​റ​​​ക​​​ളാ​​​യി കൈ​​​മാ​​​റി​​​വ​​​ന്ന നാ​​​ട​​​ൻ അ​​​റി​​​വു​​​ക​​​ളു​​​ടെ​​​യും കു​​​റി​​​ച്ച്യ ജീ​​​വി​​​ത​​​രീ​​​തി​​​ക​​​ളു​​​ടെ​​​യും ഈ​​​റ്റി​​​ല്ല​​​വു​​മാ​​ണ് ഈ ​​​വീ​​​ട്. അ​​​പൂ​​​ർ​​​വ​​​യി​​​നം നാ​​​ട​​​ൻ വി​​​ത്തു​​​ക​​​ൾ വൈ​​​ക്കോ​​​ൽ സം​​​ഭ​​​ര​​​ണി​​​യി​​​ലും മ​​​ണ്‍​പാ​​​ത്ര​​​ങ്ങ​​​ളി​​​ലു​​​മാ​​​യി രാ​​​മേ​​​ട്ട​​​ൻ സം​​​ര​​​ക്ഷി​​​ച്ചു​​​പോ​​​ന്നി​​​രു​​​ന്ന​​​ത് ഈ ​​​ത​​​റ​​​വാ​​​ട്ടി​​​ലാ​​​ണ്.

വ​​​ർ​​​ഷാ​​​വ​​​ർ​​​ഷം മേ​​​ൽ​​​ക്കൂ​​​ര​​​യി​​​ലെ പ​​​ഴ​​​യ വൈ​​​ക്കോ​​​ൽ മാ​​​റ്റി പു​​​തി​​​യ​​​വ​​​ മേ​​​ഞ്ഞും മ​​​ണ്‍​ചു​​​വ​​​രു​​​ക​​​ൾ കൃ​​​ത്യ​​​മാ​​​യി പ​​​രി​​​പാ​​​ലി​​​ച്ചും രാ​​​മേ​​​ട്ട​​​നും കു​​​ടും​​​ബ​​​വും ഈ ​​​വീ​​​ട് സൂ​​ക്ഷി​​ച്ചു​​പോ​​ന്നു.

പ്ര​​​കൃ​​​തി​​​യോ​​​ട് ഇ​​​ണ​​​ങ്ങി എ​​​ങ്ങ​​​നെ ജീ​​​വി​​​ക്കാം എ​​​ന്ന​​​തി​​​ന് ഉ​​​ത്ത​​​മ ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​യി ചെ​​​റു​​​വ​​​യ​​​ൽ രാ​​​മേ​​​ട്ട​​​ന്‍റെ വീ​​​ട് അ​​​ദ്ദേ​​​ഹ​​​മി​​​ല്ലാ​​​തെ സ്മാ​​​ര​​​ക​​​മാ​​​യി ത​​​ല​​​യു​​​യ​​​ർ​​​ത്തി നി​​​ൽ​​​ക്കു​​​ന്നു.

Tags : Tharavadu HeritageMonument Absence Ramettan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash CheruvayalRaman

Recent News

Corehub Up