വനം മന്ത്രി ഷിബു ബേബി ജോണ്
തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബത്തിനു നൽകിവരുന്ന നഷ്ടപരിഹാരത്തുക 25 ശതമാനം ഉയർത്താൻ സർക്കാർ തീരുമാനിച്ചതായി വനം മന്ത്രി ഷിബു ബേബി ജോണ് നിയമസഭയിൽ അറിയിച്ചു.
മരിക്കുന്നവരുടെ കുടുംബത്തിനു നിലവിൽ 14 ലക്ഷം രൂപയാണ് നൽകുന്നത്. ഇതിൽ 10 ലക്ഷം വനംവകുപ്പും നാലു ലക്ഷം എസ്ഡിആർഎഫിൽ നിന്നുമാണ് നൽകുന്നത്.
കൃഷിനാശത്തിനു നിലവിലുള്ള നഷ്ടപരിഹാരത്തിന്റെ 100% വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും ജ്യോതികുമാർ ചാമക്കാലയുടെ സബ്മിഷന് മറുപടിയായി മന്ത്രി അറിയിച്ചു.
Tags : WildlifeAttacks Compensation Dependents 25Percent Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash ShibuBabyJohn