ഗതാഗതമന്ത്രി സി.പി. ജോൺ
തിരുവനന്തപുരം: വാഹനങ്ങൾ പിടിച്ചെടുക്കുകയും തടഞ്ഞുവയ്ക്കുകയും യാർഡുകളിൽ സൂക്ഷിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ നീക്കം ചെയ്യൽ ഫീസും സംഭരണ ഫീസും ഈടാക്കാൻ വ്യവസ്ഥ ചെയ്യുന്ന 2026ലെ കേരള മോട്ടോർ വാഹന നികുതിചുമത്തൽ (ഭേദഗതി) ബിൽ ഗതാഗതമന്ത്രി സി.പി. ജോൺ നിയമസഭയിൽ അവതരിപ്പിച്ചു.
ബില്ലിൽ പ്രധാനമായും രണ്ട് വകുപ്പുകളിലാണ് ഭേദഗതി വരുത്തിയിരിക്കുന്നതെന്നു മന്ത്രി വ്യക്തമാക്കി.
ബില്ലിന്റെ രണ്ടാം വകുപ്പിൽ നീക്കം ചെയ്യൽ ഫീസ്, സംഭരണ ഫീസ്, യാർഡ് എന്നിവയുടെ നിർവചനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
11-ാം വകുപ്പിലും ഭേദഗതി വരുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വാഹനം യാർഡിൽ സുരക്ഷിതമായി സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പരിഷ്കരിക്കുകയും പുതിയ ഉപവകുപ്പ് കൂട്ടിച്ചേർക്കുകയും ചെയ്തു.
Tags : MotorVehicleTax AmendmentBill Introduced Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash