Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MotorVehicleTax

മോ​ട്ടോ​ർ വാ​ഹ​ന നി​കു​തി ഭേ​ദ​ഗ​തി ബി​ൽ അ​വ​ത​രി​പ്പി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വാ​​​ഹ​​​ന​​​ങ്ങ​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ക​​​യും ത​​​ട​​​ഞ്ഞു​​​വ​​​യ്ക്കു​​​ക​​​യും യാ​​​ർ​​​ഡു​​​ക​​​ളി​​​ൽ സൂ​​​ക്ഷി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ നീ​​​ക്കം ചെ​​​യ്യ​​​ൽ ഫീ​​​സും സം​​​ഭ​​​ര​​​ണ ഫീ​​​സും ഈ​​​ടാ​​​ക്കാ​​​ൻ വ്യ​​​വ​​​സ്ഥ ചെ​​​യ്യു​​​ന്ന 2026ലെ ​​​കേ​​​ര​​​ള മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന നി​​​കു​​​തിചു​​​മ​​​ത്ത​​​ൽ (ഭേ​​​ദ​​​ഗ​​​തി) ബി​​​ൽ ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി സി.​​​പി. ജോ​​​ൺ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ബി​​​ല്ലി​​​ൽ പ്ര​​​ധാ​​​ന​​​മാ​​​യും ര​​​ണ്ട് വ​​​കു​​​പ്പു​​​ക​​​ളി​​​ലാ​​​ണ് ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

ബി​​​ല്ലി​​​ന്‍റെ ര​​​ണ്ടാം വ​​​കു​​​പ്പി​​​ൽ നീ​​​ക്കം ചെ​​​യ്യ​​​ൽ ഫീ​​​സ്, സം​​​ഭ​​​ര​​​ണ ഫീ​​​സ്, യാ​​​ർ​​​ഡ് എ​​​ന്നി​​​വ​​​യു​​​ടെ നി​​​ർ​​​വ​​​ച​​​ന​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

11-ാം വ​​​കു​​​പ്പി​​​ലും ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വാ​​​ഹ​​​നം യാ​​​ർ​​​ഡി​​​ൽ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി സൂ​​​ക്ഷി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വ്യ​​​വ​​​സ്ഥ​​​ക​​​ൾ പ​​​രി​​​ഷ്ക​​​രി​​​ക്കു​​​ക​​​യും പു​​​തി​​​യ ഉ​​​പ​​​വ​​​കു​​​പ്പ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​ക​​​യും ചെ​​​യ്തു.

Latest News

Corehub Up