മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: അടുത്ത അഞ്ചു വർഷംകൊണ്ട് സംസ്ഥാനത്ത് 10,000 മെഗാവാട്ട് വൈദ്യുതി എത്തിക്കുന്നത് അടക്കമുള്ള സമഗ്ര വൈദ്യുതിനയം വൈകാതെ പ്രഖ്യാപിക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു.
കൂടുതൽ വ്യവസായ സ്ഥാപനങ്ങളും പദ്ധതികളും വരുന്നതിന് അനസരിച്ച് 5,000 മെഗാവാട്ട് വൈദ്യുതിയെങ്കിലും ഇനി അധികമായി സംസ്ഥാനത്തിന് 2030ഓടെ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഹ്രസ്വകാല-ദീർഘകാല വൈദ്യുതിവാങ്ങൽ കരാറുകൾക്ക് ഒപ്പം വൈദ്യുതി ഉത്പാദനം വർധിപ്പിക്കാനുള്ള സമഗ്ര പദ്ധതികളും ആവിഷ്കരിക്കും.
പകൽസമയത്ത് ഉത്പാദിപ്പിക്കുന്ന സൗരോർജ വൈദ്യുതി രാത്രികാലത്തേക്ക് സംഭരിക്കാൻ കഴിയുന്ന ബാറ്ററി സ്റ്റോറേജ് സംവിധാനം ഒരുക്കുന്നതും പരിഗണനയിലുണ്ടെന്നും നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറയവേ മുഖ്യമന്ത്രി പറഞ്ഞു.
വൈദ്യുതിനയത്തിൽ കെഎസ്ഇബിയെ പൊതുമേഖലയിൽ നിലനിർത്താനുള്ള പ്രഖ്യാപനമുണ്ടാകും.
Tags : Electricity PowerPolicy Avoids Privatizing KSEB Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash