Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KSEB

സം​സ്ഥാ​ന​ത്ത് ഇ​ന്നും വൈ​ദ്യു​തി നി​യ​ന്ത്ര​ണം വേ​ണ്ടി വ​രു​മെ​ന്ന് കെ​എ​സ്ഇ​ബി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും വൈ​ദ്യു​തി നി​യ​ന്ത്ര​ണം വേ​ണ്ടി വ​രു​മെ​ന്ന് കെ​എ​സ്ഇ​ബി. സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​ൽ കു​റ​വി​ല്ലെ​ന്നും കെ​എ​സ്ഇ​ബി അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച വൈ​ദ്യു​തി ഉ​പ​യോ​ഗം 97.95 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് ആ​ണ്. പീ​ക്ക് ടൈം ​ആ​വ​ശ്യ​ക​ത 4785 മെ​ഗാ​വാ​ട്ട്. ശ​നി​യാ​ഴ്ച നി​യ​ന്ത്ര​ണം വേ​ണ്ടി വ​ന്ന​ത് ര​ണ്ട് ത​വ​ണ​യാ​ണ്.

ഇ​ന്ന് വൈ​ദ്യു​തി ഉ​പ​യോ​ഗം കു​റ​ഞ്ഞേ​ക്കു​മെ​ന്ന് കെ​എ​സ്ഇ​ബി അ​റി​യി​ച്ചു. വൈ​ദ്യു​തി ല​ഭ്യ​ത ഉ​റ​പ്പാ​യി​ല്ലെ​ങ്കി​ൽ നി​യ​ന്ത്ര​ണം വേ​ണ്ടി വ​രും. ഇ​ന്നും 900 മെ​ഗാ​വാ​ട്ട് കു​റ​വ് ഉ​ണ്ടാ​യേ​ക്കും.

ആ​വ​ശ്യ​മാ​യ അ​ള​വി​ൽ വൈ​ദ്യു​തി ല​ഭ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വൈ​കു​ന്നേ​രം 6.15 മു​ത​ൽ രാ​ത്രി 12.45 വ​രെ​യാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്ന് ഏ​ക​ദേ​ശം 700 മു​ത​ൽ 900 മെ​ഗാ​വാ​ട്ട് വ​രെ വൈ​ദ്യു​തി​യു​ടെ ല​ഭ്യ​ത​ക്കു​റ​വ് അ​നു​ഭ​വ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കെ​എ​സ്ഇ​ബി അ​റി​യി​ച്ചു.

മ​ഴ​ക്കു​റ​വും ഉ​യ​ർ​ന്ന അ​ന്ത​രീ​ക്ഷ താ​പ​നി​ല​യും തു​ട​രു​ന്ന​തി​നാ​ൽ സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ഉ​പ​ഭോ​ഗം റെ​ക്കോ​ർ​ഡ് നി​ല​യി​ൽ തു​ട​രു​ക​യാ​ണ്. മു​ൻ​കാ​ല​ങ്ങ​ളി​ലെ സെ​പ്റ്റം​ബ​ർ മാ​സ​ത്തെ ഡി​മാ​ൻ​ഡു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ നി​ല​വി​ൽ ഏ​ക​ദേ​ശം 1200 മെ​ഗാ​വാ​ട്ട് വ​രെ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്താ​കെ വൈ​ദ്യു​തി​യു​ടെ ആ​വ​ശ്യ​ക​ത വ​ൻ​തോ​തി​ൽ ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് പ​വ​ർ എ​ക്സ്ചേ​ഞ്ചി​ലൂ​ടെ ല​ഭ്യ​മാ​കു​ന്ന വൈ​ദ്യു​തി​യു​ടെ അ​ള​വി​ലും കാ​ര്യ​മാ​യ ഇ​ടി​വു​ണ്ടാ​യി​ട്ടു​ണ്ട്.

Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്നും വൈ​ദ്യു​തി നി​യ​ന്ത്ര​ണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും വൈ​ദ്യു​തി നി​യ​ന്ത്ര​ണം. വൈ​കി​ട്ട് 6.15നും ​അ​ർ​ധ​രാ​ത്രി 12.45നും ​ഇ​ട​യി​ലാ​ണ് വൈ​ദ്യു​തി മു​ട​ങ്ങാ​ൻ സാ​ധ്യ​ത. മ​ധ്യ​പ്ര​ദേ​ശി​ൽ നി​ന്ന് വൈ​ദ്യു​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും കെ​എ​സ്ഇ​ബി വ്യ​ക്ത​മാ​ക്കി. 900 മെ​ഗാ​വാ​ട്ടി​ന്‍റെ വ​രെ കു​റ​വു​ണ്ട്.

സം​സ്ഥാ​ന​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യ വൈ​ദ്യു​തി നി​യ​ന്ത്ര​ണം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ അ​റി​യി​ച്ചു. 30 രൂ​പ​യ്ക്ക് വൈ​ദ്യു​തി വാ​ങ്ങാ​ൻ ഇ​തു​വ​രെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും വി.​ഡി. സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി.

 

Kerala

വ​ട​ക​ര​യി​ൽ കെ​എ​സ്ഇ​ബി​യു​ടെ തോ​ട്ടി ത​ട്ടി കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി​ക്ക് ഗു​രു​ത​ര പ​രി​ക്ക്  

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ കെ​എ​സ്ഇ​ബി​യു​ടെ തോ​ട്ടി ത​ട്ടി കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. വ​ട​ക​ര​യി​ലെ മ​ണി​യൂ​രി​ലാ​ണ് സം​ഭ​വം. ജീ​പ്പി​ൽ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ഇ​ബി​യു​ടെ തോ​ട്ടി ത​ട്ടി​യാ​ണ് പ​രി​ക്കു​ണ്ടാ​യ​ത്.

ചെ​ല്ല​ട്ട് പൊ​യി​ൽ കാ​ളാം പു​തു​ക്കു​ടി ജാ​ന​കി (75) ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മ​ണി​യൂ​ർ ഹൈ​സ്കൂ​ളി​ന് സ​മീ​പം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ മ​ര​ച്ചി​ല്ല​ക​ൾ വെ​ട്ടി​മാ​റ്റാ​ൻ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന തോ​ട്ടി​യാ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്.

ജാ​ന​കി​യു​ടെ വ​യ​റി​നും കൈ​യ്ക്കും ഗു​രു​ത​ര​മാ​യി മു​റി​വേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Kerala

വൈ​ദ്യു​തി പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ശ്ര​മം; കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ൻ ന്യൂ​ക്ലി​യ​ര്‍ പ​വ​ര്‍ കോ​ര്‍​പ​റേ​ഷ​ൻ ചെ​യ​ര്‍​മാ​നെ കാ​ണും

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ഊ​ർ​ജി​ത​ശ്ര​മ​വു​മാ​യി കെ​എ​സ്ഇ​ബി. മും​ബൈ​യി​ൽ ന്യൂ​ക്ലി​യ​ര്‍ പ​വ​ര്‍ കോ​ര്‍​പ​റേ​ഷ​ൻ ചെ​യ​ര്‍​മാ​നു​മാ​യി കെ​എ​സ്ഇ​ബി ചെ​യ​ര്‍​മാ​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പ്ര​തി​സ​ന്ധി തീ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഇ​ന്ന​ലെ​യും ഉ​പ​യോ​ഗം ഉ​യ​ര്‍​ന്നു ത​ന്നെ​യാ​യി​രു​ന്നു. എ​ന്നാ​ൽ വൈ​ദ്യു​തി ല​ഭ്യ​ത കു​റ​വു​മാ​യി​രു​ന്നു.

94.08 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​യി​രു​ന്നു ഉ​പ​യോ​ഗം. 900 മെ​ഗാ​വാ​ട്ടി​ന്‍റെ വ​രെ കു​റ​വ്. ഗ്രി​ഡ് ഫ്രീ​ക്വ​ന്‍​സി​യും കു​റ​ഞ്ഞു. ഇ​തോ​ടെ ലോ​ഡ് ഷെ​ഡ്ഡിം​ഗ് അ​ല്ലാ​തെ​യും ക​റ​ന്‍റ് പോ​യി. വൈ​കു​ന്നേ​രം 6.20 നും ​പു​ല​ര്‍​ച്ചെ 12.35 നും ​ഇ​ട​യി​ലാ​യി​രു​ന്നു നി​യ​ന്ത്ര​ണം.

Kerala

'വൈദ്യുതി പ്രതിസന്ധി ഒരാഴ്ചക്കുള്ളിൽ പരിഹരിക്കും, പുതിയ നയം രൂപീകരിക്കും': മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ശ്രമം തുടരുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ദീർഘകാല, ഹ്രസ്വകാല കരാറിന് ശ്രമിക്കുകയാണ്. വൈദ്യുതി നിയന്ത്രണം കുറച്ചു കൊണ്ട് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൻടിപിസിയുമായി ചർച്ച നടത്തി. 30 രൂപക്ക് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചിട്ടില്ല. വൈദ്യുതി പ്രതിസന്ധി ഒരാഴ്ചക്കുള്ളിൽ പരിഹരിക്കും. പുതിയ വൈദ്യുതി നയം രൂപീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, റിപ്പോർട്ടർ ചാനലിലെ റെയ്‌ഡിലും മുഖ്യമന്ത്രി പ്രതികരിച്ചു. റെയ്ഡ് എസ്ഐടി അന്വേഷണത്തിന്‍റെ ഭാഗമായിട്ടുള്ളതാണ്. വാർത്താ സംപ്രേഷണം തടസപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നിക്ഷേപ അനുമതി വേഗത്തിലാക്കാനും നിക്ഷേപകരെ ആകർഷിക്കാനുമായി സരൾ കേരളം പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനായി 19 നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Kerala

കൂ​ടു​ത​ൽ വൈ​ദ്യു​തി വാ​ങ്ങാ​ൻ കെ​എ​സ്ഇ​ബി; പു​തി​യ ടെ​ൻ​ഡ​ർ വി​ളി​ച്ചു

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത മാ​സം മു​ത​ൽ ഡി​സം​ബ​ര്‍ വ​രെ കൂ​ടു​ത​ൽ വൈ​ദ്യു​തി വാ​ങ്ങാ​ൻ ടെ​ന്‍​ഡ​ര്‍ വി​ളി​ച്ച് കെ​എ​സ്ഇ​ബി. അ​ടു​ത്ത മാ​സം പീ​ക്ക് സ​മ​യ​ത്തേ​യ്ക്ക് 600 മെ​ഗാ​വാ​ട്ടി​നാ​ണ് ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ച്ച​ത്.

അ​തേ സ​മ​യം 30 രൂ​പ​യ്ക്ക് വ​രെ വൈ​ദ്യു​തി വാ​ങ്ങു​ന്ന​തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി. ഇ​ന്ന​ലെ ഞാ​യ​റാ​ഴ്ച​ത്തെ​ക്കാ​ള്‍ വൈ​ദ്യു​തി ഉ​പ​യോ​ഗം കൂ​ടി.

അ​ടു​ത്ത മാ​സം പീ​ക്ക് സ​മ​യ​ത്തേ​യ്ക്ക് 600 മെ​ഗാ​വാ​ട്ടി​നാ​ണ് ടെ​ന്‍​ഡ​ര്‍ വി​ളി​ച്ച​ത്. രാ​ത്രി പ​ന്ത്ര​ണ്ട് മു​ത​ൽ രാ​വി​ലെ വ​രെ 900 മെ​ഗാ​വാ​ട്ടി​നും ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ച്ചു. രാ​ത്രി​യും പ​ക​ലു​മാ​യി 300 മെ​ഗാ​വാ​ട്ടി​നും ടെ​ന്‍​ഡ​റു​ണ്ട്.

ഏ​താ​ണ്ട് സ​മാ​ന​മാ​യ രീ​തി​യി​ലാ​ണ് ഡി​സം​ബ​ര്‍ വ​രെ​യു​ള്ള ടെ​ന്‍​ഡ​റു​ക​ള്‍. ചോ​ദി​ച്ച​തി​ൽ പ​കു​തി​യെ​ങ്കി​ലും കി​ട്ടി​യാ​ൽ പി​ടി​ച്ചു നി​ൽ​ക്കാ​മെ​ന്ന് ക​ണ​ക്കു കൂ​ട്ട​ലി​ലാ​ണ് നീ​ക്കം. അ​ടു​ത്ത മാ​സം പീ​ക്ക് സ​മ​യ​ത്തേ​യ്ക്ക് 88 മെ​ഗാ​വാ​ട്ടി​നാ​ണ് ക​മ്മി​ഷ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്.

ഓ​ഫ് പീ​ക്ക് സ​മ​യ​ത്തേ​യ്ക്ക് ഉ​ള്‍​പ്പെ​ട വി​ല​ക്കൂ​ടു​ത​ൽ ചൂ​ണ്ടി​ക്കാ​ട്ടി അ​നു​മ​തി നി​ഷേ​ധി​ച്ചു. നേ​ര​ത്തേ പീ​ക്ക് സ​മ​യ​ത്തേ​യ്ക്ക് പ​ത്തു മ​ണി വ​രെ 500 മൊ​ഗാാ​ട്ടി​ന് ക​മ്മീ​ഷ​ൻ അ​നു​മ​തി ന​ൽ​കി​യി​യി​രു​ന്നു. രാ​വും പ​ക​ലും അ​ടു​ത്ത ജു​ലൈ വ​രെ 200 മെ​ഗാ​വാ​ട്ടി​ന്‍റെ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ക​ടം തി​രി​കെ കൊ​ടു​ക്കു​ന്ന​ത് ഈ ​മാ​സ​ത്തോ​ടെ തീ​രു​മെ​ന്ന​തും 150 മെ​ഗാ​വാ​ട്ട് അ​ധി​ക വി​ഹി​തം കേ​ന്ദ്ര പൂ​ളി​ൽ നി​ന്ന് കി​ട്ടി​യ​തും കെ​എ​സ് ഇ​ബി​ക്ക് ആ​ശ്വാ​സ​മാ​ണ്.

Kerala

30 രൂ​പ​യ്ക്ക് എൻടിപിസി വൈ​ദ്യു​തി: അ​ന്തി​മ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി

കോ​ഴി​ക്കോ​ട്: എ​ൻ​ടി​പി​സി​യി​ൽ നി​ന്ന് 30 രൂ​പ​യ്ക്ക് വൈ​ദ്യു​തി വാ​ങ്ങു​ന്ന​തി​ൽ അ​ന്തി​മ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. ഇ​ത്ര​യും വി​ല ന​ൽ​കി വൈ​ദ്യു​തി വാ​ങ്ങി​യാ​ൽ വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഉ​ണ്ടാ​ക്കും എ​ന്ന​ത് എ​ല്ലാ​വ​ർ​ക്കും അ​റി​യാ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ക്കാ​ര്യ​ത്തി​ന് മ​ന്ത്രി​സ​ഭ​യു​ടെ അ​നു​മ​തി​യും വേ​ണം. എ​ല്ലാ വ​ഴി​ക​ളും പ​രി​ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. പ​വ​ർ​ക​ട്ട് എ​ന്നു​വ​രെ തു​ട​രും എ​ന്ന​ത് ഇ​പ്പോ​ൾ പ​റ​യാ​ൻ സാ​ധി​ക്കി​ല്ല. എ​ത്ര​യും വേ​ഗ​ത്തി​ൽ പ​രി​ഹ​രി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Kerala

വൈ​ദ്യു​തി പ്ര​തി​സ​ന്ധി; യൂ​ണി​റ്റി​ന് 30 രൂ​പ നി​ര​ക്കി​ൽ വൈ​ദ്യു​തി വാ​ങ്ങാ​നു​ള്ള തീ​രു​മാ​നം കെ​എ​സ്ഇ​ബി ഉ​പേ​ക്ഷി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് യൂ​ണി​റ്റി​ന് 30 രൂ​പ നി​ര​ക്കി​ൽ വൈ​ദ്യു​തി വാ​ങ്ങാ​നു​ള്ള തീ​രു​മാ​നം ഉ​പേ​ക്ഷി​ച്ച് കെ​എ​സ്ഇ​ബി. എ​ന്‍​ടി​പി​സി​യി​ൽ നി​ന്ന് 300 മെ​ഗാ​വാ​ട്ട് വാ​ങ്ങാ​നു​ള്ള തീ​രു​മാ​നം വേ​ണ്ടെ​ന്ന് വ​ച്ചു.

ജ​ന​ങ്ങ​ൾ​ക്ക് ഭാ​വി​യി​ൽ വ​ൻ ബാ​ധ്യ​ത​യാ​കു​മെ​ന്ന് ക​ണ്ടാ​ണ് പി​ന്മാ​റ്റം. നി​ല​വി​ൽ ആ​കെ ഉ​റ​പ്പാ​യ​ത് കേ​ന്ദ്ര പൂ​ളി​ൽ നി​ന്നു​ള്ള 150 മെ​ഗാ വാ​ട്ട് വൈ​ദ്യു​തി മാ​ത്ര​മാ​ണ്. ബ​ദ​ൽ മാ​ർ​ഗം ഇ​ല്ലെ​ങ്കി​ൽ ഇ​ന്ന് ഗു​രു​ത​ര പ്ര​തി​സ​ന്ധി​യാ​കും.

രാ​ത്രി​കാ​ല​ങ്ങ​ളി​ലെ വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പേ​രി​ൽ കേ​ര​ള​ത്തി​ലെ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ക​ടു​ത്ത പ്ര​തി​രോ​ധ​ത്തി​ലാ​യ​തോ​ടെ​യാ​ണ് യൂ​ണി​റ്റി​ന് 30 രൂ​പ എ​ന്ന റി​ക്കാ​ർ​ഡ് നി​ര​ക്കി​ൽ നാ​ഷ​ണ​ൽ തെ​ർ​മ​ൽ പ​വ​ർ കോ​ർ​പ്പ​റേ​ഷ​നി​ൽ നി​ന്നും വ​ട​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വൈ​ദ്യു​തി വാ​ങ്ങാ​ൻ കെ​എ​സ്ഇ​ബി നീ​ക്കം തു​ട​ങ്ങി​യ​ത്.

എ​ന്നാ​ല്‍ ഉ​യ​ർ​ന്ന വി​ല​ക്ക് വൈ​ദ്യു​തി വാ​ങ്ങു​ന്ന​തി​ന്‍റെ ബാ​ധ്യ​ത ഭാ​വി​യി​ൽ ജ​ന​ങ്ങ​ളി​ലേ​ക്ക് വ​ന്നേ​ക്കാ​മെ​ന്ന് നി​രീ​ക്ഷി​ച്ചാ​ണ് കെ​എ​സ്ഇ​ബി​യു​ടെ പി​ന്മാ​റ്റം. ക​ടു​ത്ത പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും യൂ​ണി​റ്റി​ന് 10 രൂ​പ നി​ര​ക്കി​ൽ വൈ​ദ്യു​തി ല​ഭ്യ​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ് സ​ർ​ക്കാ​ർ.

Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്നും വൈ​ദ്യു​തി മു​ട​ങ്ങും; അ​റി​യി​പ്പു​മാ​യി കെ​എ​സ്ഇ​ബി  

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് കെ​എ​സ്ഇ​ബി​യു​ടെ സ​ന്ദേ​ശം. വൈ​കു​ന്നേ​രം ആ​റേ​കാ​ൽ മു​ത​ൽ രാ​ത്രി 12:45 വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ല്‍ വൈ​ദ്യു​തി മു​ട​ങ്ങാ​നാ​ണ് സാ​ധ്യ​ത.

എ​ൽ​നി​നോ പ്ര​തി​ഭാ​സ​ത്തെ തു​ട​ർ​ന്നു​ള്ള മ​ഴ​ക്കു​റ​വും ഉ​യ​ർ​ന്ന താ​പ​നി​ല​യും കാ​ര​ണം മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ സെ​പ്റ്റം​ബ​റി​നേ​ക്കാ​ൾ 1100 മെ​ഗാ​വാ​ട്ടി​ന്‍റെ അ​ധി​ക ആ​വ​ശ്യ​ക​ത​യാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. 900 മെ​ഗാ വാ​ട്ടി​ന്‍റെ കു​റ​വി​നാ​ണ് സാ​ധ്യ​ത​യു​ള്ള​ത്. വാ​യ്പ വ​ഴി​യു​ള്ള 200 മെ​ഗാ വാ​ട്ട് ഇ​ന്നും കി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് പ​വ​ർ​ക്ക​ട്ട് ഉ​ണ്ടാ​കു​മെ​ന്ന അ​റി​യി​പ്പ്.

ഞാ​യ​റാ​ഴ്ച റി​യ​ല്‍ ടൈം ​മാ​ര്‍​ക്ക​റ്റി​ല്‍ നി​ന്ന് വൈ​ദ്യു​തി ല​ഭി​ച്ച​ത് കൊ​ണ്ട് നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ന്നും നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്കാ​ന്‍ പ​ര​മാ​വ​ധി ശ്ര​മി​ക്കു​ന്ന​താ​യി സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചി​രു​ന്നു.

സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കാ​ണാ​ന്‍ കി​ട്ടാ​വു​ന്ന​യി​ട​ത്തു നി​ന്നെ​ല്ലാം വൈ​ദ്യു​തി വാ​ങ്ങാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് ഇ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വി​ല കൂ​ടി​യാ​ലും വൈ​ദ്യു​തി വാ​ങ്ങി പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം.

ഞാ​യ​റാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ വി​ഷ​യം ഗൗ​ര​വ​മാ​യി ച​ര്‍​ച്ച ചെ​യ്തു. എ​ന്‍​ടി​പി​സി​യി​ല്‍​നി​ന്ന് വൈ​ദ്യു​തി വാ​ങ്ങാ​നാ​ണ് ശ്ര​മം. അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ല്ലെ​ന്ന് പ​റ​യാ​നാ​കി​ല്ല. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ല്‍ വൈ​ദ്യു​തി വാ​ങ്ങു​ക എ​ന്ന​തു മാ​ത്ര​മാ​ണ് ല​ക്ഷ്യം. പ​ണ​ത്തെ​ക്കു​റി​ച്ച് ആ​ശ​ങ്ക​പ്പെ​ട്ടി​ട്ട് കാ​ര്യ​മി​ല്ലെ​ന്നും സ​ണ്ണി ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി.

 

 

 

Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്ന് രാ​ത്രി പ​വ​ർ​ക​ട്ട് ഉ​ണ്ടാ​യേ​ക്കി​ല്ല; ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സം 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് രാ​ത്രി സ​ർ​ചാ​ർ​ജോ ലോ​ഡ്ഷെ​ഡിം​ഗോ ഇ​ല്ലാ​തെ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​മി​ല്ലാ​തെ ന​ട​ക്കു​മെ​ന്ന് വൈ​ദ്യു​തി വ​കു​പ്പ് മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. റി​യ​ൽ ടൈം ​മാ​ർ​ക്ക​റ്റി​ൽ  നി​ന്ന് ആ​വ​ശ്യ​ത്തി​ന് വൈ​ദ്യു​തി ല​ഭ്യ​മാ​ക്കാ​ൻ സാ​ധി​ച്ച​താ​ണ് ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​കു​ന്ന​ത്. 

ത​ത്സ​മ​യ വൈ​ദ്യു​തി വി​പ​ണി​യി​ൽ നി​ന്ന് 1024 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഇ​ന്ന് ല​ഭ്യ​മാ​ക്കാ​ൻ കെ​എ​സ്ഇ​ബി​ക്ക് ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി പ്ര​തി​ദി​നം 900 മെ​ഗാ​വാ​ട്ട് മു​ത​ൽ 1000 മെ​ഗാ​വാ​ട്ട് വ​രെ വൈ​ദ്യു​തി​യു​ടെ ഭീ​മ​മാ​യ കു​റ​വാ​ണ് സം​സ്ഥാ​ന​ത്ത് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന​ത്.

അ​വ​ധി ദി​ന​ത്തി​ൽ ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി വി​പ​ണി​യി​ൽ നി​ന്ന് കു​റ​ഞ്ഞ നി​ര​ക്കി​ൽ ല​ഭി​ച്ച​തോ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​തെ വൈ​ദ്യു​തി വി​ത​ര​ണം ന​ട​ത്താ​ൻ സാ​ധി​ക്കു​മെ​ന്ന് വൈ​ദ്യു​തി വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. 

Kerala

വൈദ്യുതി പ്രതിസന്ധി: 2,130 കോടിയുടെ ബാധ്യതക്ക് പിന്നിൽ ഒത്തുകളിയെന്ന് ബിജെപി

തിരുവനന്തപുരം: കുറഞ്ഞ നിരക്കിൽ ലഭ്യമാക്കേണ്ട ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ കേരളത്തിന് കോടികളുടെ അധിക ബാധ്യത വരുത്തിവെച്ചത് പിണറായി സർക്കാരും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയും കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനും തമ്മിലുള്ള ഒത്തുകളിയുടെ ഫലമാണെന്ന് ബിജെപി ദേശീയ നിർവാഹസമിതി അംഗം കുമ്മനം രാജശേഖരൻ ആരോപിച്ചു.

2014-ൽ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് ജാബുവ പവർ, ജിൻഡാൽ പവർ തുടങ്ങിയ കമ്പനികളുമായി ഒപ്പുവച്ച ദീർഘകാല വൈദ്യുതി കരാറുകൾ പ്രകാരം അടുത്ത 25 വർഷത്തേക്ക് യൂണിറ്റിന് 4.26 രൂപ മുതൽ 4.29 രൂപ വരെ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി കേരളത്തിന് ലഭിക്കേണ്ടതായിരുന്നു.

എന്നാൽ നടപടിക്രമങ്ങളിലെ സാങ്കേതിക തടസങ്ങൾ ചൂണ്ടിക്കാട്ടി 2023 മേയിൽ കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഈ കരാറുകൾ റദ്ദാക്കി. കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി കരാറുകൾ നിലനിർത്തുന്നതിനുള്ള അവസരങ്ങൾ ഉണ്ടായിരുന്നിട്ടും അവ പരിഗണിക്കാതെ കരാർ റദ്ദാക്കിയ നടപടി സംസ്ഥാന താൽപ്പര്യത്തിന് വിരുദ്ധമാണെന്നും കുമ്മനം പറഞ്ഞു.

കരാർ റദ്ദാക്കരുതെന്ന് അന്നത്തെ ചീഫ് സെക്രട്ടറി പോൾ ആന്‍റണിയും കെഎസ്ഇബി ചെയർമാൻ എൻ.എസ്. പിള്ളയും സർക്കാരിനെയും വൈദ്യുതി മന്ത്രിയെയും റെഗുലേറ്ററി കമ്മിഷനെയും അറിയിച്ചിരുന്നു. എന്നിട്ടും കരാർ സംരക്ഷിക്കാൻ സർക്കാർ ഫലപ്രദമായ ഇടപെടൽ നടത്തിയില്ല.

2022 നവംബർ 24-ലെ മന്ത്രിസഭാ തീരുമാനപ്രകാരം വിരമിച്ച അഡീഷണൽ ചീഫ് സെക്രട്ടറി ടി. കെ. ജോസിനെ കേരള സംസ്ഥാന വൈദ്യുതി നിയന്ത്രണ കമ്മിഷൻ ചെയർമാനായി നിയമിച്ചത് പിണറായി സർക്കാരാണ്. ഈ സാഹചര്യത്തിൽ കമ്മിഷന്‍റെ തീരുമാനത്തിന്‍റെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. സർക്കാർ നിയമിച്ച ചെയർമാനും കമ്മിഷനും എടുത്ത തീരുമാനങ്ങളുടെ ഉത്തരവാദിത്തം കമ്മിഷന്‍റെ മേൽ മാത്രം ചുമത്തി കൈകഴുകാനുള്ള മുൻ വൈദ്യുതി വകുപ്പ് മന്ത്രിയുടെ ശ്രമം അംഗീകരിക്കാനാകില്ല.

ഡിബിഎഫ്ഒഒ വ്യവസ്ഥകളിലെ ഇളവുകൾ ഉൾപ്പെടെയുള്ള സാധ്യതകൾ പരിഗണിച്ച് കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി കരാറുകൾ നിലനിർത്താൻ അവസരമുണ്ടായിരുന്നിട്ടും അതിലേക്ക് പോകാതെ കരാർ റദ്ദാക്കുകയായിരുന്നു. ജനങ്ങളുടെ താൽപ്പര്യം സംരക്ഷിക്കേണ്ട റെഗുലേറ്ററി കമ്മിഷൻ സ്വീകരിച്ച ഈ നിലപാട് സംബന്ധിച്ച് സമഗ്രമായ പരിശോധന അനിവാര്യമാണെന്നും കുമ്മനം പറഞ്ഞു.

കരാർ ഇല്ലാതായതോടെ കെഎസ്ഇബിക്ക് വൈദ്യുതി എക്സ്ചേഞ്ചുകളിൽ നിന്നും പറത്തുനിന്നും ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങേണ്ടിവന്നു. ചില ഘട്ടങ്ങളിൽ യൂണിറ്റിന് ഏഴു മുതൽ 10 രൂപ വരെ നൽകേണ്ട സാഹചര്യമുണ്ടായി. കെഎസ്ഇബിയുടെ ഔദ്യോഗിക കണക്കുപ്രകാരം കരാർ റദ്ദാക്കിയതിനെ തുടർന്ന് ബോർഡിന് ഉണ്ടായ അധിക സാമ്പത്തിക ബാധ്യത 2,130 കോടി രൂപയിലേറെയാണ്.

കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന വൈദ്യുതിക്ക് പകരം ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങേണ്ടിവന്നതിന്‍റെ സാമ്പത്തിക ഭാരം ഒടുവിൽ സാധാരണക്കാരുടെ തലയിലാണ് എത്തിയത്. സർചാർജായും ഉയർന്ന വൈദ്യുതി ബില്ലുകളായും ജനങ്ങൾ ഈ ബാധ്യത വഹിക്കേണ്ടിവരുന്നു.

കോടികളുടെ അധിക ബാധ്യതയ്ക്ക് ഇടയാക്കിയ തീരുമാനം എങ്ങനെ ഉണ്ടായി, ആരുടെ വീഴ്ചയാണ് ഇതിന് പിന്നിൽ, കരാർ സംരക്ഷിക്കാൻ സർക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും എന്ത് നടപടികളാണ് സ്വീകരിച്ചത് എന്നിവ സമഗ്രമായി അന്വേഷിക്കണം. തീരുമാനമെടുക്കുന്നതിലെ നടപടിക്രമങ്ങളും ഉദ്യോഗസ്ഥരുടെ വീഴ്ചയും പരിശോധിച്ച് ഉത്തരവാദിത്തം നിശ്ചയിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

അതേസമയം, ജനങ്ങൾക്ക് കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന ആരോപണം നേരിടുന്ന അതേ നിയന്ത്രണ സംവിധാനത്തിന്‍റെ തുടർച്ചയും പുനഃപരിശോധിക്കണം. കമ്മിഷന്‍റെ തീരുമാനത്തിൽ വീഴ്ചയുണ്ടെങ്കിൽ ബന്ധപ്പെട്ടവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണം. സർക്കാരിന്‍റെ നേരിട്ടുള്ള നിയമനത്തിലൂടെ എത്തിയ ചെയർമാനും കമ്മിഷനും എടുത്ത തീരുമാനങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാർ ഒഴിഞ്ഞുമാറാതെ മുഴുവൻ വിഷയവും അന്വേഷിക്കണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.

സർക്കാർ നിയന്ത്രിക്കുന്ന റെഗുലേറ്ററി കമ്മിഷനെ മറയാക്കി ജനങ്ങളെ കബളിപ്പിക്കുന്നത് എന്തിനാണ്? 2,130 കോടിയിലേറെ രൂപയുടെ ബാധ്യത സംസ്ഥാനത്തിന് വരുത്തിവെച്ച വിഷയത്തിൽ കമ്മിഷൻ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, മുൻ സർക്കാർ–ഭരണതല തീരുമാനങ്ങൾ എന്നിവയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

Kerala

വൈദ്യുതി പ്രതിസന്ധി രൂക്ഷം; പുറത്തുനിന്നുള്ള ലഭ്യതക്കുറവ് കേരളത്തെ കൂടുതൽ ഇരുട്ടിലാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഗുരുതരമായി തുടരുന്നു. പുറത്തുനിന്നും വൈദ്യുതി ലഭിക്കാത്തതിനാൽ വരുംദിവസങ്ങളിൽ കൂടുതൽ സമയം പവർകട്ടിലേക്ക് കേരളത്തെ കൊണ്ടെത്തിക്കാനാണ് സാധ്യത. പ്രതിദിനം 700 മുതൽ 1000 മെഗാവാട്ട് വരെയുള്ള വൈദ്യുതിയുടെ കുറവാണ് രാത്രികാലങ്ങളിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.

പരസ്പര ധാരണ പ്രകാരം മധ്യപ്രദേശിൽ നിന്നും 200 മെഗാ വാട്ട് വീതം വാങ്ങാൻ കെഎസ്ഇബി കരാർ ഉണ്ടാക്കിയിരുന്നു. എന്നാൽ മധ്യപ്രദേശിലെ സ്ഥിതി പ്രതികൂലമായതിനാൽ ഈ വ്യവസ്ഥ താൽക്കാലികമായി നടപ്പിലാക്കാൻ സാധിക്കാത്ത സാഹചര്യവും കെഎസ്ഇബിയെ പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്.

മധ്യപ്രദേശ് സർക്കാരിൽ നിന്നും വാങ്ങുന്ന വൈദ്യുതി പിന്നീട് തിരികെ നൽകാമെന്ന് വ്യവസ്ഥയിലാണ് സംസ്ഥാനം സ്വീകരിച്ചു പോന്നിരുന്നത്. എന്നാൽ വൈദ്യുതി പ്രതിസന്ധിയുടെയും കാലാവസ്ഥ സംബന്ധമായ പ്രശ്നങ്ങളും വൈദ്യുതി പുറത്ത് നൽകാൻ മധ്യപ്രദേശ് സർക്കാരിനെ പിന്തിരിപ്പിച്ചിരിക്കുകയാണ്.

കെഎസ്ഇബിക്ക് നിലവിൽ ആരിൽ നിന്നും വൈദ്യുതി ലഭിക്കാത്ത സാഹചര്യം നിലനിൽക്കുന്നതാണ് ഒരു ദിവസം തന്നെ നിരവധി തവണ പവർകട്ടിലേക്ക് കേരളത്തെ എത്തിക്കുന്നതിന് ഇടയാക്കിയിരിക്കുന്നത്.

നേരത്തെ ഒരു യൂണിറ്റ് വൈദ്യുതിക്ക് 6.80 രൂപയ്ക്കാണ് വാങ്ങിയിരുന്നത്. എന്നാൽ ഇപ്പോൾ 10 രൂപയാണ് ഒരു യൂണിറ്റിന് കെഎസ്ഇബി നൽകേണ്ടി വന്നിരിക്കുന്നത്. കേന്ദ്ര പൂളിൽ നിന്നുള്ള വൈദ്യുതി അടുത്തമാസം ഒന്നാം തീയതി മുതൽ മാത്രമേ ലഭ്യമാകുകയുള്ളൂ എന്ന് കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പുറത്തുനിന്നുള്ള വൈദ്യുതി ലഭിക്കാത്തതിനാൽ ഈ മാസം മുപ്പതാം തീയതി വരെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരാനാണ് സാധ്യത.

നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് ബദൽ സംവിധാനങ്ങൾ സർക്കാർ ആലോചിക്കുന്നുണ്ടെങ്കിലും അതൊന്നും കാര്യക്ഷമമായ രീതിയിൽ നടപ്പിലാകാത്തതും പ്രതിസന്ധിയുടെ ആക്കം കൂട്ടിയിരിക്കുകയാണ്.

ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് ഉണ്ടാക്കിയ കരാർ എൽഡിഎഫ് സർക്കാർ പിൻവലിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് ഭരണപക്ഷം ആരോപിക്കുന്നത്. എന്നാൽ നിലവിലെ പ്രതിസന്ധിയുടെ കാര്യം ജനങ്ങളെ ഏറെ ഗുരുതരമായി ബാധിക്കുകയും സർക്കാരിനെതിരെയുള്ള വികാരം വർധിപ്പിക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്.

രാത്രികാലങ്ങളിലെ വൈദ്യുതി ഉപയോഗം വർധിക്കുന്നതും ഓരോ ദിവസവും ലഭിക്കുന്ന വൈദ്യുതിയുടെ കുറവും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട് എന്നാണ് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കുന്നത്. ജനങ്ങൾ സഹകരിക്കണമെന്ന് അദ്ദേഹം ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു എന്നാൽ പ്രതിപക്ഷം അദ്ദേഹത്തിന്‍റെ നിലപാടുകളെ കടുത്ത ഭാഷയിൽ വിമർശിക്കുകയാണ്.

വൈദ്യുതി മുടങ്ങുന്ന വിവരം നേരത്തെ ഉപഭോക്താക്കളെ അറിയിക്കുമെന്ന് കെഎസ്ഇബി അധികൃതർ വ്യക്തമാക്കിയിരുന്നെങ്കിലും മുന്നറിയിപ്പ് സന്ദേശം ചില സ്ഥലങ്ങളിൽ എത്താത്തതിലും കെഎസ്ഇബിക്കെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. എന്നാൽ സാങ്കേതിക പ്രശ്നങ്ങളാണ് ഇതിന് കാരണമെന്നാണ് കെഎസ്ഇബിയുടെ നിലപാട്.

Kerala

മുന്നറിയിപ്പില്ലാതെ പവര്‍കട്ട്; കെഎസ്ഇബി ഓഫീസില്‍ ചൂട്ടുകത്തിച്ച് പ്രതിഷേധം

കൂത്താട്ടുകുളം: മുന്നറിയിപ്പില്ലാതെ തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂത്താട്ടുകുളം കെഎസ്ഇബി ഓഫീസില്‍ ചൂട്ടുകത്തിച്ച് പ്രതിഷേധം. രാത്രി ഏഴരയോടെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കെഎസ്ഇബി ഓഫീസിലേക്ക് എത്തിയത്.

രാപ്പകലില്ലാതെ വൈദ്യുതി തടസപ്പെടുന്നത് ജനജീവിതത്തെയും വ്യാപാര-വ്യവസായ മേഖലകളെയും കടുത്ത പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നില്‍ ചൂട്ടു കത്തിച്ച് പ്രതിഷേധിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി കെ.ടി. അഖില്‍ദാസ് ഉദ്ഘാടനം ചെയ്തു.

സാധാരണക്കാരായ ഉപഭോക്താക്കളെ വലയ്ക്കുന്ന കെഎസ്ഇബിയുടെ നിരുത്തരവാദപരമായ സമീപനം അവസാനിപ്പിക്കണമെന്നും വൈദ്യുതി മുടങ്ങുന്നതിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും ഡിവൈഎഫ്‌ഐ മുന്നറിയിപ്പ് നല്‍കി.

 

Kerala

വൈദ്യുതി പ്രതിസന്ധി; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര ഉന്നതതല യോഗം ചേർന്നു

 തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രശ്നത്തിൽ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.

ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, കെഎസ്ഇബി സിഎംഡി എം.ജി. രാജമാണിക്യം എന്നിവർ യോഗത്തിൽ പങ്കെടുത്തു. സ്ഥലത്തില്ലാത്തതിനാൽ യോഗത്തിൽ വൈദ്യുതിമന്ത്രി പങ്കെടുത്തിരുന്നില്ല.

വൈദ്യുതി തടസവും പ്രതിസന്ധിയും എത്രയും പെട്ടെന്ന് പരിഹരിക്കുന്നതിന് സ്വീകരിക്കേണ്ട അടിയന്തര നടപടികളെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി കൃത്യമായ നിർദേശങ്ങൾ നൽകി. നിലവിലെ പ്രതിസന്ധി മറികടക്കുന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തിലെ വിവരങ്ങൾ മുഖ്യമന്ത്രി പിന്നീട് എക്സ് പോസ്റ്റിലൂടെ അറിയിച്ചു.

Kerala

'പവര്‍ കട്ട് തുടരും, സ്വിച്ചിട്ട് പരിഹരിക്കാനാവാത്ത പ്രതിസന്ധി': ബദല്‍ മാര്‍ഗങ്ങള്‍ ഊര്‍ജിതമാക്കി സര്‍ക്കാര്‍

കൊച്ചി: സംസ്ഥാനത്ത് പവര്‍ കട്ട് തുടരും. വൈദ്യുതി ഉപയോഗം കൂടുതല്‍ ആയതിനാല്‍ ഒന്നിലേറെ തവണ മുടങ്ങേണ്ട സാഹചര്യമാണുള്ളതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.

കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് ഉല്‍പാദനം കുറഞ്ഞിരിക്കുകയാണ്. ഈ പ്രതിസന്ധി സ്വിച്ചിട്ട് പരിഹരിക്കാനാവില്ല. ബ്രഹ്മപുരത്ത് 500 മെഗവാട്ട് വൈദ്യുതി സൂക്ഷിച്ചു വയ്ക്കാന്‍ സാധിക്കുന്ന ബസ് പദ്ധതി നടപ്പാക്കുമെന്നും ജില്ലകളില്‍ സോളാര്‍ എനര്‍ജി സൂക്ഷിച്ചു വയ്ക്കുന്ന പദ്ധതി നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഉപയോഗം കൂടി, ഉല്‍പാദനം കുറഞ്ഞു:

ഒന്നിലേറെ സമയങ്ങളില്‍ വൈദ്യുതി മുടങ്ങേണ്ട സാഹചര്യമുണ്ട്. ഒരു സമയത്ത് മാത്രം ക്രമീകരിച്ചാല്‍ പോര, കാരണം കൂടുതല്‍ ഷോർട്ടേജ് ഉണ്ട്. കഴിഞ്ഞ വര്‍ഷം ഈ കാലത്ത് ഉണ്ടായിരുന്നതിനേക്കാള്‍ ആയിരം മെഗാവാള്‍ട്ടിന്‍റെ ആവശ്യം കൂടി വരികയാണ്. രാത്രി വൈകിയും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതോടെ വൈദ്യുതി ഉപയോഗം കൂടി. എയര്‍ കണ്ടീഷനും ഫാനും ഉപയോഗിക്കുന്നു. അതുകൊണ്ട് ഒന്നിലേറെ തവണ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

ഉപയോഗം കൂടി, ഉല്‍പാദനം കുറഞ്ഞു. കല്‍ക്കരിയുടെ ക്ഷാമമുണ്ട്. ഇത് സംബന്ധിച്ചുള്ള കേന്ദ്രത്തിന്റെ കത്ത് എല്ലാ സംസ്ഥാനങ്ങളും കിട്ടിയിരുന്നു. ഇത് പെട്ടെന്ന് ഏതെങ്കിലും ഒരു മാര്‍ക്കറ്റില്‍ പോയി വാങ്ങാവുന്ന ഒരു കാര്യമല്ല. ഇതിനൊരു കരാറില്‍ ഏര്‍പ്പെടണമെങ്കില്‍ ടെന്‍ഡര്‍ ക്ഷണിച്ച്, വിതരണത്തിന് സാധ്യതയുള്ള കമ്പനികള്‍ അതില്‍ പങ്കെടുത്ത്, അത് നിശ്ചയിച്ച്, റെഗുലേറ്ററി കമ്മീഷന്‍റെ അനുവാദം വാങ്ങി, നിരവധി മാസങ്ങള്‍ എടുക്കണം ഒരു കരാറില്‍ ഏര്‍പ്പെടാന്‍.

പെട്ടെന്ന് വാങ്ങുന്ന സംവിധാനമുണ്ട്. ഇന്നത്തേക്ക് വാങ്ങുന്ന സംവിധാനമുണ്ട്, നാളത്തേക്ക് വാങ്ങുന്ന ഡേ എഹെഡ് മാര്‍ക്കറ്റ് ഉണ്ട്, ഇന്ന് തന്നെ വാങ്ങുന്ന റിയല്‍ ടൈം മാര്‍ക്കറ്റ് ഉണ്ട്. എന്നാല്‍ അതിലൊന്നും അവൈലബിലിറ്റി ഇല്ല. കാരണം ഇത് അഖിലേന്ത്യ തലത്തില്‍ തന്നെ ഉല്‍പാദനം കുറയുകയും ഡിമാന്‍ഡ് കൂടുകയും ചെയ്യുമ്പോള്‍ സപ്ലൈ കുറയും. ഡിമാന്‍ഡ് സപ്ലൈ തിയറി അനുസരിച്ച് ഡിമാന്‍ഡ് കൂടുകയും സപ്ലൈ കുറയുകയും ചെയ്യുമ്പോള്‍ അതില്‍ വില കൂടുതല്‍ ഉണ്ടാകും.

സോളാര്‍ എനര്‍ജി സൂക്ഷിക്കാന്‍ ജില്ലകളില്‍ പുതിയ പദ്ധതി:

നമുക്ക് വിലയക്ക് നിയന്ത്രണമുണ്ട്. ആ നിയന്ത്രണമുള്ള സമയത്ത് രാത്രികാലങ്ങളില്‍ വൈദ്യുതി പത്തു രൂപയ്ക്ക് എടുക്കാന്‍ കഴിയുള്ളൂ, പകല്‍ ചെറിയ വക്ക് കിട്ടും. കാരണം പകല്‍ സോളാര്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. പക്ഷേ സോളാര്‍ രാത്രികാലങ്ങളിലേക്ക് സൂക്ഷിച്ചു വച്ച് ഉപയോഗിക്കാനുള്ള സ്‌കീം ഇല്ല. ആ സ്‌കീം ആരംഭിക്കാന്‍ വേണ്ടി പ്ലാന്‍ ഇട്ടിട്ടുണ്ട്.

കാസര്‍ഗോഡ് മയലാട്ടിയിലും മുള്ളേരിയിലും കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരത്തും തിരുവനന്തപുരത്തെ പോത്തന്‍കോടും മലപ്പുറം ജില്ലയിലെ അരീക്കോടും ആ പദ്ധതികള്‍ നടന്നുവരികയാണ്. വേഗത്തില്‍ പൂര്‍ത്തീകരിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

ബ്രഹ്മപുരത്ത് ബസ് പദ്ധതി:

എറണാകുളം ജില്ലയിലെ ബ്രഹ്മപുരത്ത് ബൃഹത്തായ ഒരു 500 മെഗവാട്ട് വൈദ്യുതി പകല്‍ സമയത്ത് ഉല്‍പാദിപ്പിച്ച് രാത്രിയിലേക്ക് സൂക്ഷിച്ചു വയ്ക്കാന്‍ സാധിക്കുന്ന ബസ് പദ്ധതി - ബാറ്ററി എനര്‍ജി സ്റ്റോറേജ് പ്രൊജക്റ്റ് ബ്രഹ്മപുരത്ത് തുടങ്ങുന്നതിനു വേണ്ടി സ്ഥലം ഒരുങ്ങി, പ്രവര്‍ത്തി എത്രയും വേഗം ആരംഭിക്കും. കൊച്ചിയിലെ പ്രധാനപ്പെട്ട ഒരു പദ്ധതി ആയതുകൊണ്ട് മുഖ്യമന്ത്രിയോട് അതിനുവേണ്ടി സമയം ചോദിച്ചിട്ടുണ്ട്. അതിന്റെ പ്രവര്‍ത്തനങ്ങളുമായിട്ട് മുന്നോട്ടു പോകും.

പുതിയ വൈദ്യുതി പദ്ധതി ഇല്ല:

നമ്മുടെ വൈദ്യുതി ആവശ്യത്തിന്‍റെ 25% മാത്രമേ കേരളം നമ്മള്‍ സ്വന്തമായിട്ട് ഉല്‍പാദിപ്പിക്കുന്നുള്ളൂ ആന്ധ്രയില്‍ അത് 86% ആണ്. ആന്ധ്രയില്‍ 86% സ്വന്തമായിട്ട് ഉല്‍പാദിപ്പിക്കുമ്പോള്‍ കേരളം 25% മാത്രമാണ് നമ്മള്‍ സ്വന്തമായിട്ട് ഉല്‍പാദിപ്പിക്കുന്നത്. ഇന്ന് ഇടുക്കിയിലെ പദ്ധതിക്ക് ശേഷം നമുക്ക് ബൃഹത്തായ ഒരു പദ്ധതി ആരംഭിക്കുന്നതിനു വേണ്ടി സാധിച്ചിട്ടില്ല.

ജലവൈദ്യുതിയാണ് നമ്മള്‍ പ്രധാനമായിട്ടും നമ്മള്‍ ആശ്രയിക്കുന്ന മാര്‍ഗം. പുതിയ ജലവൈദ്യുതി പദ്ധതികള്‍ തുടങ്ങുന്നതിനു വേണ്ടി സാധിക്കുന്നില്ല. ഞങ്ങള്‍ വൈദ്യുതി ബോര്‍ഡ് ലിമിറ്റഡിന്‍റെ ചെയര്‍മാന്‍ ശ്രീ രാജമാണിക്യം ഐഎഎസും ഞാനും കേന്ദ്രമന്ത്രിമാരെ കണ്ട് ഈ കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ അവര്‍ ഇങ്ങോട്ട് ചോദിച്ചു നിങ്ങള്‍ക്ക് ആണവ വൈദ്യുതി ഉപയോഗിച്ചുകൂടെ എന്ന് ചോദിച്ചു.

മറ്റു സംസ്ഥാനങ്ങള്‍ നമ്മുടെ കൂടംകുളം ഉള്‍പ്പെടെ ആണവനിലയം പദ്ധതികള്‍ ഉണ്ട്. അവിടെ നിന്ന് നമ്മള്‍ വൈദ്യുതി വാങ്ങുന്നുണ്ട്, പക്ഷേ കേരളം അതിനെ എതിര്‍ക്കുകയാണ്. പുതിയ ജലവൈദ്യുതി പദ്ധതികള്‍ വരുന്നില്ല ആണവനിലയം നമുക്ക് അനുവദനീയമല്ല. അങ്ങനെയുള്ള പ്രതിസന്ധിയുണ്ട്. അവിടെയാണ് നമുക്ക് ഹ്രസ്വകാല, ദീര്‍ഘകാല കരാറുകള്‍ ആശ്രയിക്കേണ്ടത്.

465 മെഗാവാട്ട് വൈദ്യുതി വാങ്ങുന്ന പദ്ധതിക്കായി നിയമപോരാട്ടം:

ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രി ആയിരുന്നപ്പോള്‍, 25 വര്‍ഷക്കാലത്തേക്ക് 4.29 രൂപ നിരക്കില്‍ 465 മെഗവാട്ട് വൈദ്യുതി കിട്ടുന്നതിനുള്ള ഒരു കരാറില്‍ ഏര്‍പ്പെട്ടത്. ആ കരാര്‍ അനുസരിച്ച് ഏതാണ്ട് ഏഴെട്ട് വര്‍ഷക്കാലം വൈദ്യുതി നമുക്ക് ലഭിച്ചു.

ഏറ്റവും കൂടിയ ഉപയോഗം വരുമ്പോള്‍ നമുക്ക് ആവശ്യം വരുന്നത് 700, 800, 900 മെഗവാട്ട് ആണ്. അതിന്‍റെ പകുതി വൈദ്യുതി 465 മെഗവാട്ട് ലഭിക്കുന്ന ഒരു കരാറില്‍ നമ്മള്‍ ഏര്‍പ്പെട്ട്, ഉപയോഗം തുടരുന്ന സമയത്താണ് ആ കരാര്‍ കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് അത് റദ്ദാക്കപ്പെട്ടത്.

അത് പുനസ്ഥാപിക്കുന്നതിനു വേണ്ടി കേസ് നടത്തിക്കൊണ്ടിരിക്കുകയാണ് സുപ്രീം കോടതിയില്‍. കരാറില്‍ നിന്ന് കേരളം ഔദ്യോഗികമായി പിന്‍വാങ്ങിയപ്പോള്‍ വൈദ്യുതി വിതരണ കമ്പനിക്കാര്‍ 4.29 രൂപയ്ക്ക് നമുക്ക് നല്‍കുന്നതിനു പകരം കൂടിയ വിലയക്ക് മറ്റു സംസ്ഥാനങ്ങള്‍ക്കും മറ്റു ഏജന്‍സികള്‍ക്കും കൊടുത്തു തുടങ്ങി.

അവര്‍ അതുകൊണ്ട് പിന്നോട്ടു പോകാന്‍ വേണ്ടി നോക്കുകയാണ് അവര്‍ക്കെതിരെ തന്നെ നമ്മള്‍ സുപ്രീം കോടതിയില്‍ കേസ് ഫൈല്‍ ചെയ്തിട്ടുണ്ട്. അഡ്വക്കേറ്റ് ജനറലിനെയും അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിനെയും ഡല്‍ഹയില്‍ ഈ കേസ് കൈകാര്യം ചെയ്യുന്ന കേരള വൈദ്യുതി ബോര്‍ഡിന്‍റെ വക്കീലിനെയും വിളിച്ച് സംസാരിച്ച് വേഗത്തില്‍ ആ കേസ് എടുക്കുന്നതിനു വേണ്ടി കബില്‍ സിബിലിനെ തന്നെയാണ് കേരളത്തിന്‍റെ കേസ് ഏല്‍പ്പിച്ചിട്ടുള്ളത് വേഗത്തില്‍ ആക്കുന്നതിനു വേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

പ്രതിസന്ധി സ്വിച്ചിട്ട് പരിഹരിക്കാനാവില്ല:

ഈ പ്രതിസന്ധി സ്വിച്ചിട്ട് നിര്‍ത്താന്‍ കഴിയുന്ന കാര്യമല്ല. അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു നിര്‍ത്താനും കഴിയുന്ന കാര്യമല്ല. ജനങ്ങളുടെ സഹകരണം അഭ്യര്‍ഥിക്കുകയാണ്. ജനങ്ങളുടെ രാത്രികാലത്തെ പ്രയാസം കുട്ടികള്‍ക്കും രോഗികള്‍ക്കും എല്ലാം ഉണ്ടാകുന്ന പ്രയാസം പൂര്‍ണമായിട്ടും മനസിലാക്കുന്നു. ഞാന്‍ സാധാരണക്കാരനായി ജീവിക്കുന്ന പൊതുപ്രവര്‍ത്തകന്‍ തന്നെയാണ്. അതിന്റെ പ്രയാസങ്ങള്‍ അറിയാം. നിരവധി ഫോണ്‍ കോളുകള്‍ വരുന്നുണ്ട്. വാട്‌സാപ്പ് മെസേജുകളും നിര്‍ദേശങ്ങളും വരുന്നുണ്ട്.

സ്വീകരിക്കാന്‍ പറ്റുന്നതെല്ലാം സ്വീകരിച്ച് ഏറ്റവും അടിയന്തര നടപടികള്‍ ഏറ്റവും വേഗത്തില്‍ നടപ്പിലാക്കുന്നതിനു വേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഈ മേഖലയില്‍ സാധ്യമല്ല വൈദ്യുതി എവിടെ നിന്ന് കി്ടുെങ്കിലും വാങ്ങാന്‍ നമ്മള്‍ തയാറാണ്. നിശ്ചിത വിലയ്ക്ക് നമുക്ക് അനുവദനീയമായ വിലയ്ക്ക് എവിടെ നിന്ന് വൈദ്യുതി കിട്ടുമെങ്കിലും വാങ്ങാന്‍ വേണ്ടി തയാറാണ്.

Kerala

പവർ കട്ട് സമയം ഏകീകരിക്കും; ഉപഭോക്താക്കളെ നേരത്തെ അറിയിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പവർകട്ട് സമയം ഏകീകരിക്കാൻ തീരുമാനം. ഒരാഴ്ച ഒരേസമയം പവർകട്ട് ഏർപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പവർകട്ടിന് ഒന്നരമണിക്കൂർ മുമ്പ് ഉപഭോക്താക്കളെ നേരത്തെ അറിയിക്കുന്ന സംവിധാനം ഇന്നുമുതൽ പ്രാബല്യത്തിൽ ആക്കും.

പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് ഈ സംവിധാനം കഴിഞ്ഞ ദിവസം ഏർപ്പെടുത്തിയിരുന്നു. ബുധനാഴ്ച 700 മെഗാ വാട്ടിന്‍റെ കുറവാണ് സംസ്ഥാനത്ത് നേരിട്ടതെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.

വൈദ്യുതി നിയന്ത്രണങ്ങൾ ഇനി മുൻകൂട്ടി അറിയാം; എസ്എംഎസ് സന്ദേശം എത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിമുതൽ വൈദ്യുതി നിയന്ത്രണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉപഭോക്താക്കൾക്ക് മുൻകൂട്ടി അറിയാൻ സാധിക്കും. ഇതിനായി കെഎസ്ഇബിയുടെ ഔദ്യോഗിക ആപ്പായ 'വിത് യു'വിലൂടെയും മൊബൈൽ ഫോണിൽ എസ്എംഎസ് ആയും വിവരങ്ങൾ ലഭ്യമാക്കും.

വെള്ളിയാഴ്ച ഉച്ചയോടെ ഈ പുതിയ സംവിധാനം സംസ്ഥാനമാകെ പൂർണമായി നിലവിൽ വരും. തിരുവനന്തപുരം ജില്ലയിൽ നടത്തിയ പ്രാരംഭ പരീക്ഷണങ്ങൾ പൂർണ വിജയം കണ്ട പശ്ചാത്തലത്തിലാണ് ഈ സൗകര്യം കേരളമാകെ വ്യാപിപ്പിക്കുന്നത്.

വൈദ്യുതി മുടങ്ങുന്നതിന് ഒന്നര മണിക്കൂർ മുൻപ് വരെ ഉപഭോക്താക്കൾക്ക് ഇതുസംബന്ധിച്ച മുന്നറിയിപ്പ് ലഭിക്കുമെന്നതാണ് ഈ സംവിധാനത്തിന്‍റെ പ്രധാന സവിശേഷത. പുതിയ ആപ്പിനെ ഔട്ടേജ് മാനേജ്മെന്‍റ് സിസ്റ്റവുമായി ബന്ധിപ്പിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരിക്കുന്നത്.

ഈ ഔട്ടേജ് മാനേജ്മെന്‍റ് സിസ്റ്റത്തിൽ നിന്നുള്ള സന്ദേശങ്ങളാണ് നേരിട്ട് ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക് എത്തുക.

Kerala

കെഎസ്ഇബി വൈദ്യുതി നിയന്ത്രണങ്ങൾ ഇനി മുൻകൂട്ടി അറിയാം; എസ്എംഎസ് സന്ദേശം എത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിമുതൽ വൈദ്യുതി നിയന്ത്രണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉപഭോക്താക്കൾക്ക് മുൻകൂട്ടി അറിയാൻ സാധിക്കും. ഇതിനായി കെഎസ്ഇബിയുടെ ഔദ്യോഗിക ആപ്പായ "വിത് യു'വിലൂടെയും മൊബൈൽ ഫോണിൽ എസ്എംഎസ് ആയും വിവരങ്ങൾ ലഭ്യമാക്കും.

വെള്ളിയാഴ്ച ഉച്ചയോടെ ഈ പുതിയ സംവിധാനം സംസ്ഥാനമാകെ പൂർണമായി നിലവിൽ വരും. തിരുവനന്തപുരം ജില്ലയിൽ നടത്തിയ പ്രാരംഭ പരീക്ഷണങ്ങൾ പൂർണ വിജയം കണ്ട പശ്ചാത്തലത്തിലാണ് ഈ സൗകര്യം കേരളമാകെ വ്യാപിപ്പിക്കുന്നത്.

വൈദ്യുതി മുടങ്ങുന്നതിന് ഒന്നര മണിക്കൂർ മുൻപ് വരെ ഉപഭോക്താക്കൾക്ക് ഇതുസംബന്ധിച്ച മുന്നറിയിപ്പ് ലഭിക്കുമെന്നതാണ് ഈ സംവിധാനത്തിന്‍റെ പ്രധാന സവിശേഷത. പുതിയ ആപ്പിനെ ഔട്ടേജ് മാനേജ്മെന്‍റ് സിസ്റ്റവുമായി ബന്ധിപ്പിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരിക്കുന്നത്.

ഈ ഔട്ടേജ് മാനേജ്മെന്‍റ് സിസ്റ്റത്തിൽ നിന്നുള്ള സന്ദേശങ്ങളാണ് നേരിട്ട് ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക് എത്തുക.

Kerala

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.

വൈകുന്നേരം 6.30 മുതൽ അർധരാത്രി 12.45 വരെ പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താനാണ് സാധ്യതയെന്ന് കെഎസ്ഇബി അറിയിച്ചു.

ബുധനാഴ്ച രാത്രി 12.30 വരെ നിയന്ത്രണം ഉണ്ടാകുമെന്നായിരുന്നു അറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്.

ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.

Kerala

വൈ​ദ്യു​തി പ്ര​തി​സ​ന്ധി രൂ​ക്ഷം; നി​യ​ന്ത്ര​ണം 30 വ​രെ തു​ട​ർ​ന്നേ​ക്കും

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തി​നു പി​ന്നാ​ലെ പീ​ക്ക് സ​മ​യ​ത്തെ വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം തു​ട​രാ​ൻ കെ​എ​സ്ഇ​ബി.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലും പു​ല​ർ​ച്ചെ​യു​മ​ട​ക്കം ഒ​ന്നി​ലേ​റെ ത​വ​ണ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തി​ൽ വ്യാ​പ​ക​മാ​യ പ​രാ​തി ഉ​യ​ർ​ന്ന​തി​നു പി​ന്നാ​ലെ നി​യ​ന്ത്ര​ണ​ത്തി​ന്‍റെ സ​മ​യം മു​ൻ​കൂ​ട്ടി ജ​ന​ങ്ങ​ളെ അ​റി​യി​ക്കാ​നും ഇ​ന്ന​ലെ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

ക​ഴി​ഞ്ഞ ദി​വ​സം സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി ആ​വ​ശ്യം 5200 മെ​ഗാ​വാ​ട്ടി​ലെ​ത്തി​യി​രു​ന്നു. നി​ല​വി​ലെ ല​ഭ്യ​ത​യേ​ക്കാ​ൾ ഏ​ക​ദേ​ശം 700 മു​ത​ൽ 900 മെ​ഗാ​വാ​ട്ട് വ​രെ കു​റ​വ് നേ​രി​ട്ട​താ​ണ് പ്ര​തി​സ​ന്ധി​ക്ക് പ്ര​ധാ​ന കാ​ര​ണം. ചൂ​ട് വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഫാ​ൻ, എ​യ​ർ ക​ണ്ടീ​ഷ​ണ​ർ തു​ട​ങ്ങി​യ​വ​യു​ടെ ഉ​പ​യോ​ഗം കൂ​ടി​യ​തും വൈ​ദ്യു​തി വാ​ഹ​ന​ങ്ങ​ളു​ടെ രാ​ത്രി ചാ​ർ​ജി​ങ്ങും ഉ​പ​യോ​ഗം ഉ​യ​ർ​ത്തി​യ​താ​യാ​ണ് ബോ​ർ​ഡി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

നി​ല​വി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​ത്തി​ൽ​നി​ന്ന് ഏ​ക​ദേ​ശം 1650 മെ​ഗാ​വാ​ട്ടും, കേ​ന്ദ്ര വി​ഹി​ത​മാ​യി 1500 മെ​ഗാ​വാ​ട്ടും, ദീ​ർ​ഘ​കാ​ല ക​രാ​റു​ക​ളി​ലൂ​ടെ 630 മെ​ഗാ​വാ​ട്ടും, ഹ്ര​സ്വ​കാ​ല ക​രാ​റു​ക​ളി​ലൂ​ടെ ഏ​ക​ദേ​ശം 100 മെ​ഗാ​വാ​ട്ടും ല​ഭി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ആ​വ​ശ്യ​ക​ത​യി​ലെ അ​പ്ര​തീ​ക്ഷി​ത വ​ർ​ധ​ന​യ്ക്ക​നു​സ​രി​ച്ച് വി​പ​ണി​യി​ൽ​നി​ന്ന് അ​ധി​ക വൈ​ദ്യു​തി ല​ഭ്യ​മാ​കാ​ത്ത​താ​ണ് നി​യ​ന്ത്ര​ണ​ത്തി​ലേ​ക്ക് കാ​ര്യ​ങ്ങ​ളെ​ത്തി​ച്ച​തെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് യോ​ഗ​ത്തി​നു ശേ​ഷം വ്യ​ക്ത​മാ​ക്കി. 

സൗ​രോ​ർ​ജ ഉ​ത്പാ​ദ​നം വ​ർ​ധി​ച്ചി​ട്ടും അ​തി​ന്‍റെ സം​ഭ​ര​ണ​ശേ​ഷി പ​രി​മി​ത​മാ​ണെ​ന്ന​താ​ണ് സം​സ്ഥാ​നം നേ​രി​ടു​ന്ന മ​റ്റൊ​രു പ്ര​ധാ​ന വെ​ല്ലു​വി​ളി. പ​ക​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന സൗ​രോ​ർ​ജം രാ​ത്രി​യി​ലെ ആ​വ​ശ്യ​ത്തി​നാ​യി സം​ഭ​രി​ക്കാ​ൻ ബാ​റ്റ​റി എ​ന​ർ​ജി സ്റ്റോ​റേ​ജ് സം​വി​ധാ​ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്കും. കാ​സ​ർ​കോ​ട്, തി​രു​വ​ന​ന്ത​പു​രം, മ​ല​പ്പു​റം, ക​ണ്ണൂ​ർ തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ൽ പ​ദ്ധ​തി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​നും ഫ്ളോ​ട്ടിം​ഗ് സോ​ളാ​ർ പ​ദ്ധ​തി​ക​ൾ വി​പു​ലീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, കു​റ​ഞ്ഞ നി​ര​ക്കി​ൽ വൈ​ദ്യു​തി ല​ഭി​ച്ചി​രു​ന്ന ദീ​ർ​ഘ​കാ​ല ക​രാ​ർ പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള നി​യ​മ​പോ​രാ​ട്ട​വും തു​ട​രു​ക​യാ​ണ്. സെ​പ്റ്റം​ബ​ർ മ​ധ്യ​ത്തോ​ടെ നി​ല​വി​ലെ ചി​ല വൈ​ദ്യു​തി കൈ​മാ​റ്റ ബാ​ധ്യ​ത​ക​ളി​ൽ ഇ​ള​വും ഒ​ക്ടോ​ബ​ർ ആ​ദ്യം മു​ത​ൽ പു​റ​ത്തു നി​ന്നു കൂ​ടു​ത​ൽ വൈ​ദ്യു​തി​യും ല​ഭ്യ​മാ​ൻ ക​ഴി​യു​മെ​ന്നും ഇ​തോ​ടെ നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യു​മെ​ന്നു​മാ​ണ് കെ​എ​സ്ഇ​ബി​യു​ടെ പ്ര​തീ​ക്ഷ.

Kerala

വൈദ്യുതി നിയന്ത്രണം മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം ഒരുക്കുമെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധി കേരളം മാത്രം നേരിടുന്ന ഒരു പ്രശ്നമല്ലെന്നും ഇത് ദേശീയ തലത്തിലുള്ള പ്രതിസന്ധിയാണെന്നും വൈദ്യുതിമന്ത്രി സണ്ണി ജോസഫ്.

എൽ നിനോ പ്രതിഭാസവും കനത്ത ചൂടും കാരണം വൈദ്യുതി ഉപഭോഗം വൻതോതിൽ വർധിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈദ്യുതി ഉപഭോഗം 5200 മെഗാവാട്ടിൽ എത്തിയപ്പോൾ 900 മെഗാവാട്ടിന്‍റെ കുറവാണ് അനുഭവപ്പെട്ടത്.

ആന്ധ്രാപ്രദേശ് പോലുള്ള സംസ്ഥാനങ്ങൾ ആവശ്യകതയുടെ 86 ശതമാനവും സ്വയം ഉത്പാദിപ്പിക്കുമ്പോൾ, കേരളത്തിൽ ആവശ്യകതയുടെ 27 ശതമാനം മാത്രമാണ് ഉത്പാദിപ്പിക്കാൻ കഴിയുന്നത്. ബാക്കി വരുന്ന വൈദ്യുതി പുറത്തുനിന്ന് വാങ്ങേണ്ടതുണ്ടെങ്കിലും ആവശ്യാനുസരണം ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്.

അതിനാൽ പൊതുജനങ്ങൾ സർക്കാരിന്‍റെ ഈ പ്രതിസന്ധി മനസിലാക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമ്പോൾ അത് ഫീഡർ തലത്തിൽ ജനങ്ങളെ മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം വ്യാഴാഴ്ച മുതൽ നിലവിൽ വരുമെന്ന് മന്ത്രി അറിയിച്ചു.

Kerala

വൈ​ദ്യു​തി പ്ര​തി​സ​ന്ധി ഈ ​മാ​സം മു​പ്പ​ത് വ​രെ നീ​ളും: കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി പ്ര​തി​സ​ന്ധി ഈ ​മാ​സം മു​പ്പ​ത് വ​രെ നീ​ളു​മെ​ന്ന് കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ൻ എം.​ജി. രാ​ജ​മാ​ണി​ക്യം. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ആ​യി​രം മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​യു​ടെ കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. നി​ല​വി​ലെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി ആ​രു​ടെ​യും കു​റ്റ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ സം​സ്ഥാ​ന​ത്തി​ന് കൂ​ടു​ത​ൽ വൈ​ദ്യു​തി ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന വി​വ​രം പൊ​തു​ജ​ന​ങ്ങ​ളെ മു​ൻ​കൂ​ട്ടി അ​റി​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം ഈ ​മാ​സം പ​തി​ന​ഞ്ചി​നു​ള്ളി​ൽ നി​ല​വി​ലെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കാ​ണു​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ന്ന് രാ​വി​ലെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്.

Kerala

സം​സ്ഥാ​നം വീ​ണ്ടും വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യി​ലേ​ക്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ധി​​​കവി​​​ല ന​​​ൽ​​​കാ​​​ൻ ത​​​യാ​​​റാ​​​യി​​​ട്ടും പ​​​വ​​​ർ എ​​​ക്സ്ചേ​​​ഞ്ചി​​​ൽനി​​​ന്ന് വൈ​​​ദ്യു​​​തി ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നെ തു​​​ട​​​ർ​​​ന്ന് സം​​​സ്ഥാ​​​ന​​​ത്ത് വൈ​​​ദ്യു​​​തി പ്ര​​​തി​​​സ​​​ന്ധി രൂ​​​ക്ഷ​​​മാ​​​കു​​​ന്നു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​യി വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും പീ​​​ക്ക് സ​​​മ​​​യ​​​ത്ത് നി​​​യ​​​ന്ത്ര​​​ണ​​​മു​​​ണ്ടാ​​​യേ​​​ക്കു​​​മെ​​​ന്നാ​​​ണ് കെ​​​എ​​​സ്ഇ​​​ബി ന​​​ൽ​​​കു​​​ന്ന സൂ​​​ച​​​ന.

മ​​​ഴ കു​​​റ​​​ഞ്ഞ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗം വ​​​ർ​​​ധി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നു പു​​​റ​​​മെ പു​​​റ​​​ത്തുനി​​​ന്നു​​​ള്ള വൈ​​​ദ്യു​​​തി​​​യു​​​ടെ ല​​​ഭ്യ​​​ത​​​യി​​​ലു​​​ണ്ടാ​​​യ കു​​​റ​​​വും കെ​​​എ​​​സ്ഇ​​​ബി​​​യെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. പ​​​വ​​​ർ എ​​​ക്സ്ചേ​​​ഞ്ചു​​​ക​​​ളി​​​ൽനി​​​ന്നു​​​ള്ള വൈ​​​ദ്യു​​​തി​​​യു​​​ടെ ല​​​ഭ്യ​​​ത​​​യി​​​ൽ കു​​​റ​​​വു​​​ണ്ടാ​​​കു​​​മെ​​​ന്ന അ​​​റി​​​യി​​​പ്പ് നേ​​​ര​​​ത്തേ സം​​​സ്ഥാ​​​ന​​​ത്തി​​​നു ല​​​ഭി​​​ച്ചി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ, കൂ​​​ടു​​​ത​​​ൽ വി​​​ല ന​​​ൽ​​​കി വൈ​​​ദ്യു​​​തി എ​​​ത്തി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​വും വി​​​ഫ​​​ല​​​മാ​​​യ​​​തോ​​​ടെ ഇ​​​ക്ക​​​ഴി​​​ഞ്ഞ ആ​​​ഴ്ച​​​യി​​​ൽത​​​ന്നെ വൈ​​​കു​​​ന്നേ​​​രം ആ​​​റ് മു​​​ത​​​ൽ അ​​​ർ​​​ധ​​​രാ​​​ത്രി 12 വ​​​രെ​​​യു​​​ള്ള സ​​​മ​​​യ​​​ത്ത് സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ​​​ല മേ​​​ഖ​​​ല​​​ക​​​ളി​​​ലും ഭാ​​​ഗി​​​ക വൈ​​​ദ്യു​​​തി നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ​​​യും സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ​​​ല മേ​​​ഖ​​​ല​​​ക​​​ളി​​​ലും ഭാ​​​ഗി​​​ക നി​​​യ​​​ന്ത്ര​​​ണ​​​മു​​​ണ്ടാ​​​യി. വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും വൈ​​​ദ്യു​​​തി ല​​​ഭ്യ​​​ത കു​​​റ​​​ഞ്ഞാ​​​ൽ സം​​​സ്ഥാ​​​നം പ​​​വ​​​ർ​​​ക​​​ട്ടി​​​ലേ​​​ക്ക് നീ​​​ങ്ങേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണ് നി​​​ല​​​വി​​​ലു​​​ള്ള​​​ത്.

മ​​​ഴ കു​​​റ​​​ഞ്ഞ​​​തോ​​​ടെ ആ​​​ഭ്യ​​​ന്ത​​​ര ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ലും കു​​​റ​​​വു​​​ണ്ടാ​​​യി. അ​​​തി​​​നു പു​​​റ​​​മെ ഉ​​​പ​​​യോ​​​ഗം വ​​​ർ​​​ധി​​​ച്ച​​​തും തി​​​രി​​​ച്ച​​​ടി​​​യാ​​​യി. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് ഈ ​​​വ​​​ർ​​​ഷം 500 മു​​​ത​​​ൽ 800 മെ​​​ഗാ​​​വാ​​​ട്ട് വ​​​രെ ഉ​​​യ​​​ർ​​​ന്ന പ്ര​​​തി​​​ദി​​​ന ഉ​​​പ​​​യോ​​​ഗ​​​മാ​​​ണ് പീ​​​ക്ക് സ​​​മ​​​യ​​​ങ്ങ​​​ളി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്. ചൂ​​​ട് കൂ​​​ടി​​​യ​​​തോ​​​ടെ വീ​​​ടു​​​ക​​​ളി​​​ലും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും എ​​​യ​​​ർ ക​​​ണ്ടീ​​​ഷ​​​ണ​​​റു​​​ക​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗം വ​​​ർ​​​ധി​​​ച്ച​​​തും പ്ര​​​തി​​​സ​​​ന്ധി​​​ക്ക് ആ​​​ക്കം കൂ​​​ട്ടി​​​യി​​​ട്ടു​​​ണ്ട്.

Kerala

ജ​ല​വൈ​ദ്യു​തി ഉ​ത്പാ​ദ​നം രാ​ത്രി​യി​ൽ മാ​ത്രം മ​തി; സാ​ധ്യ​ത പ​രി​ശോ​ധി​ക്കാ​ൻ കെ​എ​സ്ഇ​ബി​ക്ക് നി​ർ​ദേ​ശം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ജ​​​​ല​​​​വൈ​​​​ദ്യു​​​​തി ഉ​​​​ത്പാ​​​​ദ​​​​നം രാ​​​​ത്രി​​​​യി​​​​ൽ മാ​​​​ത്ര​​​​മാ​​​​യി ചു​​​​രു​​​​ക്കു​​​​ന്നു​​​​തി​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ന്‍ കേ​​​​ര​​​​ള വൈ​​​​ദ്യു​​​​തി റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി ക​​​​മ്മി​​​​ഷ​​​​ന്‍ കെ​​​​എ​​​​സ്ഇ​​​​ബി​​​​യോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

വൈ​​​​കു​​​​ന്നേ​​​​രം ആ​​​​റി​​​​നു​​​​ശേ​​​​ഷ​​​​മു​​​​ള്ള വൈ​​​​ദ്യു​​​​തി ക്ഷാ​​​​മം പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ന്‍ രാ​​​​ത്രി​​​​യി​​​​ലേ​​​​ക്ക് ജ​​​​ല​​​​വൈ​​​​ദ്യു​​​​തി ഉ​​​​ത്പാ​​​​ദ​​​​നം മാ​​​​റ്റു​​​​ന്ന​​​​തി​​​​ലൂ​​​​ടെ സ​​​​ഹാ​​​​യി​​​​ക്കു​​​​മെ​​​​ന്നും അ​​​​തു​​​​വ​​​​ഴി സം​​​​സ്ഥാ​​​​ന​​​​ത്തി​​​​നു പു​​​​റ​​​​ത്തു​​​​നി​​​​ന്നു​​​​ള്ള ചെ​​​​ല​​​​വേ​​​​റി​​​​യ വൈ​​​​ദ്യു​​​​തി വാ​​​​ങ്ങ​​​​ല്‍ ഒ​​​​ഴി​​​​വാ​​​​ക്കാ​​​​മെ​​​​ന്നു​​​​മു​​​​ള്ള അ​​​​നു​​​​മാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ടി.​​​​കെ. ജോ​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ ക​​​​മ്മി​​​​ഷ​​​​ന്‍ ഈ ​​​​നി​​​​ര്‍​ദേ​​​​ശം കെ​​​​എ​​​​സ്ഇ​​​​ബി​​​​ക്കു ന​​​​ല്‍​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

സ​​​​മീ​​​​പ വ​​​​ര്‍​ഷ​​​​ങ്ങ​​​​ളി​​​​ല്‍ സൗ​​​​രോ​​​​ര്‍​ജ ശേ​​​​ഷി​​​​യി​​​​ല്‍ കു​​​​ത്ത​​​​നെ വ​​​​ര്‍​ധ​​​​ന​​​​യു​​​​ണ്ടാ​​​​യ​​​​തി​​​​നാ​​​​ല്‍ പ​​​​ക​​​​ല്‍സ​​​​മ​​​​യ​​​​ത്ത് കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ മി​​​​ച്ച​​​​വൈ​​​​ദ്യു​​​​തി ഉ​​​​ണ്ടെ​​​​ന്ന​​​​താ​​​​ണ് ക​​​​മ്മി​​​​ഷ​​​​ന്‍റെ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ല്‍. പ​​​​ക​​​​ല്‍ വൈ​​​​ദ്യു​​​​തി ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ക​​​​ണ​​​​ക്കു​​​​ക​​​​ള്‍ പ​​​​രി​​​​ശോ​​​​ധി​​​​ച്ചാ​​​​യി​​​​രു​​​​ന്നു ക​​​​മ്മി​​​​ഷ​​​​ന്‍ വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യ​​​​ത്.

പ​​​​ക​​​​ൽസ​​​​മ​​​​യ​​​​ത്തെ ജ​​​​ല​​​​വൈ​​​​ദ്യു​​​​തി ഉ​​​​ത്പാ​​​​ദ​​​​നം നാ​​​​മ​​​​മാ​​​​ത്ര​​​​മാ​​​​ക്കു​​​​ക അ​​​​ല്ലെ​​​​ങ്കി​​​​ൽ പൂ​​​​ർ​​​​ണ​​​​മാ​​​​യും നി​​​​ർ​​​​ത്തി​​​​വ​​​​യ്ക്കു​​​​ക. ആ ​​​​വെ​​​​ള്ളം സം​​​​ഭ​​​​രി​​​​ച്ച് നി​​​​ർ​​​​ത്തി വൈ​​​​കു​​​​ന്നേ​​​​രം ആ​​​​റി​​​​നു​​​​ശേ​​​​ഷം പൂ​​​​ർ​​​​ണ​​​​തോ​​​​തി​​​​ൽ ഉ​​​​ത്പാ​​​​ദ​​​​നം ന​​​​ട​​​​ത്തു​​​​ക എ​​​​ന്ന​​​​താ​​​​ണ് ഒ​​​​രു നി​​​​ർ​​​​ദേ​​​​ശം.

ഇ​​​​ടു​​​​ക്കി ഉ​​​​ള്‍​പ്പെ​​​​ടെ ജ​​​​ല​​​​വൈ​​​​ദ്യു​​​​തി പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ സ്ഥാ​​​​പി​​​​ത​​​​ശേ​​​​ഷി 2196.36 മെ​​​​ഗാ​​​​വാ​​​​ട്ടാ​​​​ണ്. നി​​​​ത്യോ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​ല്‍ 20 ശ​​​​ത​​​​മാ​​​​നം വൈ​​​​ദ്യു​​​​തി മാ​​​​ത്ര​​​​മേ ഇ​​​​പ്പോ​​​​ള്‍ ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കു​​​​ന്നു​​​​ള്ളൂ.

അ​​​​ടു​​​​ത്തകാ​​​​ല​​​​ത്താ​​​​യി സം​​​​സ്ഥാ​​​​ന​​​​ത്ത് റൂ​​​​ഫ്‌​​​​ടോ​​​​പ്പ് സോ​​​​ളാ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള സൗ​​​​രോ​​​​ർ​​​​ജ ഉ​​​​ത്പാ​​​​ദ​​​​നം വ​​​​ൻ​​​​തോ​​​​തി​​​​ൽ വ​​​​ർ​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ട്. പ​​​​ക​​​​ൽ സ​​​​മ​​​​യ​​​​ത്ത് സോ​​​​ളാ​​​​ർ വൈ​​​​ദ്യു​​​​തി ഗ്രി​​​​ഡി​​​​ലേ​​​​ക്ക് വ​​​​ൻ​​​​തോ​​​​തി​​​​ൽ എ​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​ൽ കെ​​​​എ​​​​സ്ഇ​​​​ബി​​​​ക്കു മ​​​​റ്റ് ക​​​​രാ​​​​റു​​​​ക​​​​ളി​​​​ൽനി​​​​ന്നു​​​​ള്ള വൈ​​​​ദ്യു​​​​തി പോ​​​​ലും വേ​​​​ണ്ടെ​​​​ന്നു വ​​​​യ്ക്കേ​​​​ണ്ടിവ​​​​രു​​​​ന്നു​​​​ണ്ട് .

പ​​​​ക​​​​ല്‍സ​​​​മ​​​​യ​​​​ത്തു​​​​ള്ള ഈ ​​​​മി​​​​ച്ചവൈ​​​​ദ്യു​​​​തി ബാ​​​​റ്റ​​​​റി എ​​​​ന​​​​ര്‍​ജി സ്റ്റോ​​​​റേ​​​​ജ് സം​​​​വി​​​​ധാ​​​​നം(​​​​ബെ​​​​സ്) വ​​​​ഴി സ്‌​​​​റ്റോ​​​​ർ ചെ​​​​യ്താ​​​​ല്‍ രാ​​​​ത്രി​​​​യി​​​​ലെ പ്ര​​​​തി​​​​സ​​​​ന്ധി​​​​ക്ക് ഒ​​​​രു പ​​​​രി​​​​ധി​​​​വ​​​​രെ പ​​​​രി​​​​ഹാ​​​​രം കാ​​​​ണാ​​​​ന്‍ ക​​​​ഴി​​​​യി​​​​ല്ലേ എ​​​​ന്ന് ക​​​​മ്മി​​​​ഷ​​​​ന്‍ കെ​​​​എ​​​​സ്ഇ​​​​ബി​​​​യോ​​​​ട് ചോ​​​​ദി​​​​ച്ചു. ബെ​​​​സ് പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കാ​​​​ത്ത​​​​തു ഗൗ​​​​ര​​​​വ​​​​മു​​​​ള്ള​​​​താ​​​​ണെ​​​​ന്നും ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ക​​​​രാ​​​​ര്‍ കൃ​​​​ത്യ​​​​മാ​​​​യി പാ​​​​ലി​​​​ക്കാ​​​​നാ​​​​കാ​​​​ത്ത​​​​ത് എ​​​​ന്തു​​​​കൊ​​​​ണ്ടാ​​​​ണെ​​​​ന്നും ക​​​​മ്മി​​​​ഷ​​​​ന്‍ ആ​​​​രാ​​​​ഞ്ഞു.

നേ​​​​ര​​​​ത്തേ അ​​​​റി​​​​യി​​​​ച്ച​​​​പ്ര​​​​കാ​​​​രം ഈ ​​​​മാ​​​​സം മു​​​​ത​​​​ല്‍ കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ ‘ബെ​​​​സ്’ല്‍ ​​​​നി​​​​ന്ന് പീ​​​​ക്ക് സ​​​​മ​​​​യ വൈ​​​​ദ്യു​​​​തി കി​​​​ട്ടേ​​​​ണ്ട​​​​താ​​​​ണ്. ഇ​​​​നി​​​​യും ഇ​​​​തു വൈ​​​​ക​​​​രു​​​​തെ​​​​ന്നും ബാ​​​​റ്റ​​​​റി എ​​​​ന​​​​ര്‍​ജി സ്റ്റോ​​​​റേ​​​​ജ് സം​​​​വി​​​​ധാ​​​​നം എ​​​​ത്ര​​​​യും വേ​​​​ഗ​​​​ത്തി​​​​ലാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി ക​​​​മ്മി​​​​ഷ​​​​ന്‍ കെ​​​​എ​​​​സ്ഇ​​​​ബി​​​​ക്കു ക​​​​ര്‍​ശ​​​​ന നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി. കൂ​​​​ടാ​​​​തെ, കെ​​​​എ​​​​സ്ഇ​​​​ബി​​​​യു​​​​ടെ ആ​​​​സൂ​​​​ത്ര​​​​ണ​​​​ത്തി​​​​ലെ വീ​​​​ഴ്ച​​​​ക​​​​ള്‍ മൂ​​​​ല​​​​മു​​​​ണ്ടാ​​​​കു​​​​ന്ന അ​​​​ധി​​​​ക​​​​ചെ​​​​ല​​​​വു​​​​ക​​​​ള്‍ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ താ​​​​രി​​​​ഫി​​​​ല്‍ പ്ര​​​​തി​​​​ഫ​​​​ലി​​​​ക്കു​​​​ന്ന​​​​ത് അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​നാ​​​​വി​​​​ല്ലെ​​​​ന്നും ക​​​​മ്മി​​​​ഷ​​​​ന്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

ഹ്ര​​​​സ്വ​​​​കാ​​​​ല​​​​ ക​​​​രാ​​​​റു​​​​ക​​​​ള്‍ വ​​​​ഴി ഉ​​​​യ​​​​ര്‍​ന്ന വി​​​​ല​​​​യ്ക്കു വൈ​​​​ദ്യു​​​​തി വാ​​​​ങ്ങാ​​​​നു​​​​ള്ള അ​​​​നു​​​​മ​​​​തി​​​​ക്കാ​​​​യി കെ​​​​എ​​​​സ്ഇ​​​​ബി ന​​​​ല്‍​കി​​​​യ അ​​​​പേ​​​​ക്ഷ പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​വെ​​​​യാ​​​​യി​​​​രു​​​​ന്നു നി​​​​ര്‍​ദേ​​​​ശം. ഈ ​​​​മാ​​​​സം മു​​​​ത​​​​ല്‍ അ​​​​ടു​​​​ത്ത​​​​വ​​​​ര്‍​ഷം മെയ് വ​​​​രെ യൂ​​​​ണി​​​​റ്റി​​​​ന് 9.40 രൂ​​​​പ മു​​​​ത​​​​ല്‍ 12.50 രൂ​​​​പ വ​​​​രെ ന​​​​ല്‍​കി ഒ​​​​ന്‍​പ​​​​ത് ക​​​​മ്പ​​​​നി​​​​ക​​​​ളി​​​​ല്‍​നി​​​​ന്ന് വൈ​​​​ദ്യു​​​​തി വാ​​​​ങ്ങാ​​​​നാ​​​​ണ് കെ​​​​എ​​​​സ്ഇ​​​​ബി ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്.

ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു മാ​​​​സ​​​​ത്തി​​​​നി​​​​ടെ ഹ്ര​​​​സ്വ​​​​കാ​​​​ല ക​​​​രാ​​​​റു​​​​ക​​​​ള്‍ വ​​​​ഴി​​​​യ​​​​ട​​​​ക്കം 1190 കോ​​​​ടി​​​​യു​​​​ടെ വി​​​​ല​​​​കൂ​​​​ടി​​​​യ വൈ​​​​ദ്യു​​​​തി വാ​​​​ങ്ങി​​​​യ​​​​തി​​​​ന്‍റെ ക​​​​ണ​​​​ക്കു​​​​ക​​​​ളും കെ​​​​എ​​​​സ്ഇ​​​​ബി റെഗു​​​​ലേ​​​​റ്റ​​​​റി ക​​​​മ്മി​​​​ഷ​​​​നു മു​​​​ന്നി​​​​ല്‍ സ​​​​മ​​​​ര്‍​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Kerala

സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി. കേന്ദ്ര ഉൽപ്പാദന നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതും ദേശീയ വിപണിയിൽ ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്തതുമാണ് പ്രതിസന്ധിക്ക് കാരണമായത്.

കേരളത്തിന് ലഭ്യമാകേണ്ട വൈദ്യുതിയിൽ വൈകുന്നേരം 6.30 മുതൽ രാത്രി 12 വരെ ഏകദേശം 700 മെഗാവാട്ടിന്‍റെ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ വൈകുന്നേരം 6.30 നും രാത്രി 12 നും ഇടയിൽ സംസ്ഥാനത്തുടനീളം ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

Kerala

വൈ​ദ്യു​തി ബി​ല്ലി​ൽ വീ​ണ്ടും ഷോ​ക്ക്; സെ​പ്റ്റം​ബ​റി​ൽ സ​ർ​ചാ​ർ​ജ് ഈ​ടാ​ക്കാ​ൻ കെ​എ​സ്ഇ​ബി

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വീ​ണ്ടും അ​ധി​ക​ബാ​ധ്യ​ത. സെ​പ്റ്റം​ബ​ർ മാ​സ​ത്തെ വൈ​ദ്യു​തി ബി​ല്ലി​ൽ ഇ​ന്ധ​ന സ​ർ​ചാ​ർ​ജ് ഈ​ടാ​ക്കാ​ൻ കെ​എ​സ്ഇ​ബി തീ​രു​മാ​നി​ച്ചു. ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ വൈ​ദ്യു​തി വാ​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ അ​ധി​ക​ച്ചെ​ല​വ് നി​ക​ത്തു​ന്ന​തി​നാ​യാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്ന് സ​ർ​ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന​ത്.

പ്ര​തി​മാ​സ ബി​ൽ അ​ട​യ്ക്കു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്ന് യൂ​ണി​റ്റി​ന് മൂ​ന്ന് പൈ​സ​യും ദ്വൈ​മാ​സ ബി​ൽ അ​ട​യ്ക്കു​ന്ന​വ​രി​ൽ നി​ന്ന് യൂ​ണി​റ്റി​ന് ര​ണ്ട് പൈ​സ​യും അ​ധി​ക​മാ​യി ഈ​ടാ​ക്കും. ജൂ​ലൈ​യി​ൽ വൈ​ദ്യു​തി വാ​ങ്ങി​യ ഇ​ന​ത്തി​ൽ കെ​എ​സ്ഇ​ബി​ക്ക് 6.37 കോ​ടി രൂ​പ​യു​ടെ അ​ധി​ക​ബാ​ധ്യ​ത ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഈ ​തു​ക സ​ർ​ചാ​ർ​ജാ​യി ഈ​ടാ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി കെ​എ​സ്ഇ​ബി ഇ​ന്ധ​ന സ​ർ​ചാ​ർ​ജ് ഈ​ടാ​ക്കി​യി​രു​ന്നി​ല്ല. ഇ​ത് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി​രു​ന്നു. എ​ന്നാ​ൽ പു​തി​യ തീ​രു​മാ​ന​ത്തോ​ടെ അ​ടു​ത്ത വൈ​ദ്യു​തി ബി​ല്ലി​ൽ അ​ധി​ക​ത്തു​ക കൂ​ടി ഉ​ൾ​പ്പെ​ടും. വൈ​ദ്യു​തി വാ​ങ്ങു​ന്ന​തി​നു​ണ്ടാ​യ അ​ധി​ക ചെ​ല​വ് ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്ന് ഈ​ടാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ സ​ർ​ചാ​ർ​ജ് തീ​രു​മാ​നം. 

District News

2.5 കോ​​​ടി ചെ​​​ല​​​വ​​​ഴി​​​ച്ച കെ​​​എ​​​സ്ഇ​​​ബി​​യു​​ടെ സോ​​​ളാ​​​ർ പ​​​ദ്ധ​​​തി പ​​​ത്തു​​​വ​​​ർ​​​ഷം പി​​​ന്നി​​​ട്ടി​​​ട്ടും യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​യി​​​ല്ല

ഏ​​​റ്റു​​​മാ​​​നൂ​​​ർ: കെ​​​എ​​​സ്ഇ​​​ബി ഏ​​​റ്റു​​​മാ​​​നൂ​​​രി​​​ൽ ന​​​ട​​​പ്പാ​​​ക്കാ​​​ൻ വി​​​ഭാ​​​വ​​​നം ചെ​​​യ്ത സോ​​​ളാ​​​ർ പ​​​ദ്ധ​​​തി​​​ക്കാ​​​യി 2.5 കോ​​​ടി രൂ​​​പ ചെ​​​ല​​​വ​​​ഴി​​​ച്ച് പ​​​ത്തു​​​വ​​​ർ​​​ഷം പി​​​ന്നി​​​ട്ടി​​​ട്ടും പ​​​ദ്ധ​​​തി യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​യി​​​ല്ല. സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഏ​​​റ്റു​​​മാ​​​നൂ​​​ർ ജ​​​ന​​​കീ​​​യ വി​​​ക​​​സ​​​നസ​​​മി​​​തി രം​​​ഗ​​​ത്ത്.

പ​​​ത്തു വ​​​ർ​​​ഷം മു​​​മ്പ് തു​​​ട​​​ങ്ങി​​​യ പ​​​ദ്ധ​​​തി​​​യു​​​ടെ ക​​​രാ​​​റു​​​കാ​​​ർ ബം​​​ഗ​​​ളൂരു ഗ്രീ​​​ൻ സോ​​​ൾ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് ക​​​മ്പ​​​നി​​​യാ​​​ണ്. 6.68 കോ​​​ടി രൂ​​​പ​​​യ്ക്കാ​​​യി​​​രു​​​ന്നു ക​​​രാ​​​ർ. ര​​​ണ്ട​​​ര കോ​​​ടി​​​യോ​​​ളം രൂ​​​പ ക​​​രാ​​​ർ ക​​​മ്പ​​​നി കൈ​​​പ്പ​​​റ്റു​​​ക​​​യും ചെ​​​യ്തു. എ​​​ന്നാ​​​ൽ, പ​​​ദ്ധ​​​തി​​​ക്കാ​​​യി ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന സ്ഥ​​​ലം ച​​​തു​​​പ്പു നി​​​ല​​​മാ​​​ണ് എ​​​ന്നു​ പ​​​റ​​​ഞ്ഞ് പ​​​ദ്ധ​​​തി നെ​​​ന്മാ​​​റ​​​യി​​​ലേ​​​ക്ക് മാ​​​റ്റി. 2019 ഡി​​​സം​​​ബ​​​റി​​​ൽ വീ​​​ണ്ടും പ​​​ദ്ധ​​​തി ഏ​​​റ്റു​​​മാ​​​നൂ​​​രി​​​ൽ ന​​​ട​​​പ്പാ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചെ​​​ങ്കി​​​ലും ഒ​​​ന്നും സം​​​ഭ​​​വി​​​ച്ചി​​​ല്ല.

2.5 കോ​​​ടി രൂ​​​പ മു​​​ട​​​ക്കി​​​യി​​​ട്ടും ഒ​​​രു യൂ​​​ണി​​​റ്റ് വൈ​​​ദ്യു​​​തി പോ​​​ലും ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ, നി​​​ജ​​​സ്ഥി​​​തി അ​​​റി​​​യു​​​ന്ന​​​തി​​​ന് ജ​​​ന​​​കീ​​​യ വി​​​ക​​​സ​​​നസ​​​മി​​​തി ലോ​​​കാ​​​യു​​​ക്ത​​​യെ സ​​​മീ​​​പി​​​ക്കു​​​മെ​​​ന്ന് വി​​​ക​​​സ​​​നസ​​​മി​​​തി പ്ര​​​സി​​​ഡ​​​ന്‍റ് ബി. ​​​രാ​​​ജീ​​​വ് അ​​​റി​​​യി​​​ച്ചു.

District News

കെ​എ​സ്ഇ​ബി​യെ കൂ​ടു​ത​ല്‍ ജ​ന​സൗ​ഹൃ​ദ​മാ​ക്കും: മ​ന്ത്രി

ഇ​രി​ട്ടി: കെ​എ​സ്ഇ​ബി​യെ കൂ​ടു​ത​ല്‍ ജ​ന​സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. ഉ​പ​ഭോ​ക്താ​വാ​ണ് രാ​ജാ​വെ​ന്നും അ​വ​രു​ടെ താ​ത്പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍​കേ​ണ്ട​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​രി​ട്ടി​യി​ല്‍ ന​ട​ന്ന വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ന്‍ ഉ​പ​ഭോ​ക്തൃ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വൈ​ദ്യു​തി ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ താ​ത്പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​ല്‍ റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്നു.

കേ​ര​ള​ത്തി​ല്‍ വൈ​ദ്യു​തി ഉ​പ​ഭോ​ഗം വ​ലി​യ തോ​തി​ല്‍ കു​തി​ച്ചു​യ​രു​മ്പോ​ഴും ഉ​ത്പ്പാ​ദ​നം അ​തി​ന​നു​സ​രി​ച്ച് വ​ര്‍​ധി​ക്കു​ന്നി​ല്ലെ​ന്ന​ത് വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ്. സം​സ്ഥാ​ന​ത്ത് നി​ല​വി​ലു​ള്ള ഡാ​മു​ക​ള്‍ സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ലും കോ​ട​തി വ്യാ​വ​ഹാ​ര​ങ്ങ​ള്‍ കാ​ര​ണ​വും വേ​ണ്ട​വി​ധ​ത്തി​ല്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ പ​റ്റാ​ത്ത സ്ഥി​തി​യു​ണ്ട്. ബാ​രാ​പോ​ള്‍ ജ​ല വൈ​ദ്യു​ത കേ​ന്ദ്ര​ത്തി​ന്‍റെ ക​നാ​ലി​ലു​ണ്ടാ​യ വി​ള്ള​ല്‍ കാ​ര​ണം 15 മാ​സ​ങ്ങ​ളാ​യി ഉ​ത്പ്പാ​ദ​നം മു​ട​ങ്ങി. ഇ​ത്ത​രം പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണാ​ന്‍ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സോ​ളാ​ര്‍ സം​വി​ധാ​ന​ത്തി​ലൂ​ടെ പ​ക​ല്‍​സ​മ​യ​ത്ത് ഉ​ത്പ്പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി രാ​ത്രി സ​മ​യ​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ പ​റ്റു​ന്ന രീ​തി​യി​ല്‍ സ്‌​റ്റോ​ര്‍ ചെ​യ്യാ​നു​ത​കു​ന്ന ബാ​റ്റ​റി എ​ന​ര്‍​ജി സ്‌​റ്റോ​റേ​ജ് സം​വി​ധാ​നം കേ​ര​ള​ത്തി​ല്‍ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സ​ര്‍​ക്കാ​രെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ്, ഇ​രി​ട്ടി എം​ജി കോ​ള​ജ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് ഇ​രി​ട്ടി എം​ടു എ​ച്ച് റസി​ഡ​ന്‍​സി​യി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ഇ​രി​ട്ടി ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ വി. ​വി​നോ​ദ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ വി.​പി. റ​ഷീ​ദ്, കെ​എ​സ്ഇ​ബി ചീ​ഫ് എ​ൻ​ജി​നിയ​ര്‍ ടി.​സി. ജ​യ​ശ്രീ, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി.​പി. അ​ബ്ദു​ള്‍ ക​രീം, എം​ജി കോ​ള​ജ് എ​ന്‍​എ​സ്എ​സ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഹ​സീ​ന, ക​മ്പ്ല​യ​ൻ​സ് എ​ക്സാ​മി​ന​ർ ഭു​വ​നേ​ന്ദ്ര പ്ര​സാ​ദ് , ജൂ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് രാം ​പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ക​ൺ​സ്യൂ​മ​ർ അ​ഡ്വ​ക്ക​സി ക​ൺ​സ​ൾ​ട്ട​ന്‍റ് ബി. ​ശ്രീ​കു​മാ​ർ  വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

District News

വെള്ളത്തിലിറങ്ങിയും വെളിച്ചമേകി കെഎസ്ഇബി

അ​​യ്മ​​നം: വെ​​ള്ള​​ത്തി​​ൽ മു​​ങ്ങി​​യ ട്രാ​​ൻ​​സ്ഫോ​​ർ​​മ​​റി​ന്‍റെ ഫ്യൂ​​സ് യൂ​​ണി​​റ്റു​​ക​​ൾ കെ​എ​​സ്ഇ​ബി ജീ​​വ​​ന​​ക്കാ​​ർ വെ​​ള്ള​​ത്തി​​ൽ​നി​​ന്ന് ഉ​​യ​​ർ​​ത്തി വീ​​ടു​​ക​​ളി​​ൽ വെ​​ളി​​ച്ച​​മെ​​ത്തി​​ച്ചു. അ​​യ്മ​​നം ​പ​​ഞ്ചാ​​യ​​ത്തി​​ലെ ര​​ണ്ടാം വാ​​ർ​​ഡി​​ലെ മേ​​നോ​​ങ്ക​​രി പാ​​ട​ശേ​​ഖ​​ര​​ത്തി​​ലെ അ​​ച്ച​​ൻ​​കു​​ഞ്ഞ് മോ​​ട്ടോ​​ർ​​ത​​റ​​യു​​ടെ ട്രാ​​ൻ​​സ്ഫോ​​ർ​​മ​​റി​​ന്‍റെ ഫ്യൂ​​സ് വെ​​ള്ള​​ത്തി​​ൽ മു​​ങ്ങി അ​​പ​​ക​​ടാ​​വ​​സ്ഥ​​ലാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് പൊ​​തു​​ജ​​ന​​ങ്ങ​​ളു​​ടെ സു​​ര​​ക്ഷ മു​​ൻ​​നി​​ർ​​ത്തി അ​​യ്മ​​നം കെ​​എ​​സ്ഇ​​ബി വൈ​​ദ്യു​​തി വി​​ച്ഛേ​​ദി​​ച്ചു.

ഇ​​തോ​​ടെ അ​​യ്മ​​നം ര​​ണ്ടാം വാ​​ർ​​ഡി​​ലെ ഏ​​ഴ് വീ​​ടു​​ക​​ളും ആ​​ർ​​പ്പൂ​​ക്ക​​ര​​യി​​ലെ 21 വീ​​ടു​​ക​​ളും പൂ​​ർ​​ണ​​മാ​​യും ഇ​​രു​​ട്ടി​​ലാ​​കു​​ക​​യാ​​യി​​രു​​ന്നു.

വെ​​ള്ള​​പ്പൊ​​ക്ക സ​​മ​​യ​​ത്ത് വൈ​ദ്യു​തി​കൂ​​ടി ഇ​​ല്ലാ​​ത്ത പ്ര​​ദേ​​ശ​​ത്തെ സാ​​ഹ​​ച​​ര്യം പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ കെ​എ​​സ്ഇ​ബി ഉ​​ദ്യോ​ഗ​​സ്ഥ​​രെ ബോ​​ധ്യ​​പ്പെ​​ടു​​ത്തി. തു​​ട​​ർ​​ന്ന് കെ​​എ​​സ്ഇ​​ബി ജീ​​വ​​ന​​ക്കാ​​ർ വ​​ള്ള​​ത്തി​​ൽ ട്രാ​​ൻ​​സ്‌​​ഫോ​​ർ​​മ​​റി​​നു സ​​മീ​​പം എ​​ത്തി വ​​ള​​രെ അ​​പ​​ക​​ട​​ക​​ര​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ വെ​​ള്ള​​ത്തി​​ൽ​നി​​ന്നി​​രു​​ന്ന ഫ്യൂ​​സ് യൂ​​ണി​​റ്റു​​ക​​ൾ ഉ​​യ​​ർ​​ത്തി സ്ഥാ​​പി​​ച്ച് അ​​പ​​ക​​ടം ഒ​​ഴി​​വാ​​ക്കി വീ​​ടു​​ക​​ൾ​​ക്ക് വൈ​​ദ്യു​​തി ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു.​

വെ​​ള്ള​​പ്പൊ​​ക്ക സ​​മ​​യ​​ത്ത് ഇ​​രു​​ട്ടി​​ലാ​​യ കു​​ടും​​ബ​​ങ്ങ​​ളു​​ടെ ബു​​ദ്ധി​​മു​​ട്ട് മ​​ന​​സി​​ലാ​​ക്കി ജീ​​വ​​ൻ പ​​ണ​​യം​വ​​ച്ചും ആ​​ത്മാ​​ർ​​ഥ​​മാ​​യി പ്ര​​വ​​ർ​​ത്തി​​ച്ച കെ​​എ​​സ്ഇ​​ബി ജീ​​വ​​ന​​ക്കാ​​രെ നാ​​ട്ടു​​കാ​​ർ അ​​ഭി​​ന​​ന്ദി​​ച്ചു.

District News

കെ​എ​സ്ഇ​ബി​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ സ്നേ​ഹാ​ദ​രം

ച​ക്കി​ട്ട​പാ​റ: ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും ജീ​വ​ൻ പ​ണ​യം​വ​ച്ച് ജോ​ലി ചെ​യ്ത ച​ക്കി​ട്ട​പ്പാ​റ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ ഓ​ഫീ​സി​ലെ​ത്തി ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ളി തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​തേ​ഷ് മു​തു​കാ​ട്‌ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ദ​രി​ച്ച​ത്.

തു​ട​ർ​ന്ന് ഏ​റ്റു​വാ​ങ്ങി​യ കേ​ക്ക് സ​ബ് എ​ൻ​ജി​നി​യ​ർ വി.​ബി. അ​നി​ൽ​കു​മാ​റും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് മു​റി​ച്ചു. ക​ന​ത്ത മ​ഴ​യി​ലും പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ ത​ര​ണം ചെ​യ്ത് സ​മ​യ​ബ​ന്ധി​ത​മാ​യി ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ച്ച് വെ​ളി​ച്ചം ന​ൽ​കു​ന്ന​തി​ലു​ള്ള ആ​ദ​ര​മാ​ണ് നാ​ടി​ന് വേ​ണ്ടി പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ​തെ​ന്ന് പ്ര​സി​ഡ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റും പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ ബി​ന്ദു ബാ​ല​കൃ​ഷ്ണ​ൻ, ജി​ൻ​സി മ​നോ​ജ്‌, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ബാ​ബു പ​ള്ളി​ക്കൂ​ടം, ഗി​രീ​ഷ് കോ​മ​ച്ച​ൻ​ക​ണ്ടി, ജി​നീ​ഷ് ക​ല്ലും​പു​റ​ത്ത് എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു. സ​ബ് എ​ൻ​ജി​നി​യ​ർ ഇ. ​ബി​ജി​ൽ കെ​എ​സ്ഇ​ബി​യു​ടെ ന​ന്ദി അ​റി​യി​ച്ചു.

Kerala

കെ​എ​സ്ഇ​ബി​ക്ക് ന​ഷ്ടം 25 കോ​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു​​​ണ്ടാ​​​യ അ​​​തി​​​തീ​​​വ്ര മ​​​ഴ​​​യി​​​ല്‍ കെ​​​എ​​​സ്ഇ​​​ബി​​​യു​​​ടെ വൈ​​​ദ്യു​​​തി വി​​​ത​​​ര​​​ണ ശൃം​​​ഖ​​​ല​​​യ്ക്ക് ഏ​​​ക​​​ദേ​​​ശം 25.43 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്ടം.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് നാ​​​ലു വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് 2892 ട്രാ​​​ന്‍​സ്‌​​​ഫോ​​​ര്‍​മ​​​റു​​​ക​​​ളെ മ​​​ഴ​​​ക്കെ​​​ടു​​​തി ബാ​​​ധി​​​ച്ചു.

6,56,770 ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്ക് വൈ​​​ദ്യു​​​തി വി​​​ത​​​ര​​​ണം ത​​​ട​​​സ​​​പ്പെ​​​ട്ടു. 349 ഹൈ ​​​ടെ​​​ന്‍​ഷ​​​ന്‍ പോ​​​സ്റ്റു​​​ക​​​ളും 2599 ലോ ​​​ടെ​​​ന്‍​ഷ​​​ന്‍ പോ​​​സ്റ്റു​​​ക​​​ളും ത​​​ക​​​ര്‍​ന്നു. 248 ഇ​​​ട​​​ങ്ങ​​​ളി​​​ല്‍ ഹൈ ​​​ടെ​​​ന്‍​ഷ​​​ന്‍ ലൈ​​​നും 7212 ഇ​​​ട​​​ങ്ങ​​​ളി​​​ല്‍ ലോ ​​​ടെ​​​ന്‍​ഷ​​​ന്‍ ലൈ​​​നും പൊ​​​ട്ടി​​​വീ​​​ണു. 233 ട്രാ​​​ന്‍​സ്‌​​​ഫോ​​​ര്‍​മ​​​റു​​​ക​​​ള്‍ പൂ​​​ര്‍​ണ​​​മാ​​​യും വെ​​​ള്ള​​​ത്തി​​​ന​​​ടി​​​യി​​​ലാ​​​യി.

വൈ​​​ദ്യു​​​തി ത​​​ക​​​രാ​​​റു​​​ക​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്കാ​​​നു​​​ള്ള ഊ​​​ര്‍​ജി​​​ത​​​ശ്ര​​​മം സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ന്നു​​​വ​​​രു​​​ന്നതായും തകരാ റിലായ കണക്ഷനുക ളിൽ 92 ശ​​​ത​​​മാ​​​ന​​​വും പു​​​നഃ​​​സ്ഥാ​​​പി​​​ച്ച​​​താ​​​യും മ​​​ന്ത്രി സ​​​ണ്ണി ജോ​​​സ​​​ഫ് പറഞ്ഞു.

Kerala

സം​​​​​സ്ഥാ​​​​​ന​​​​​ത്ത് വൈ​​​​​ദ്യു​​​​​തി പ്ര​​​​​തി​​​​​സ​​​​​ന്ധി തു​​​​​ട​​​​​രാ​​​​​ൻ സാ​​​​​ധ്യ​​​​​ത​​​​​യെ​​​​​ന്ന് കേ​​​​​ന്ദ്ര വൈ​​​​​ദ്യു​​​​​തി അ​​​​​ഥോ​​​​​റി​​​​​റ്റി​​​​​

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: സം​​​​​സ്ഥാ​​​​​ന​​​​​ത്ത് വ​​​​​രും മാ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ലും വൈ​​​​​ദ്യു​​​​​തി പ്ര​​​​​തി​​​​​സ​​​​​ന്ധി തു​​​​​ട​​​​​രാ​​​​​ൻ സാ​​​​​ധ്യ​​​​​ത​​​​​യെ​​​​​ന്ന് കേ​​​​​ന്ദ്ര വൈ​​​​​ദ്യു​​​​​തി അ​​​​​ഥോ​​​​​റി​​​​​റ്റി​​​​​യു​​​​​ടെ റി​​​​​പ്പോ​​​​​ർ​​​​​ട്ട്.

ഈ ​​​​​വ​​​​​ർ​​​​​ഷം ഒ​​​​​ക്ടോ​​​​​ബ​​​​​ർ വ​​​​​രെ​​​​​യും പി​​​​​ന്നീ​​​​​ട് ര​​​​​ണ്ടു മാ​​​​​സ​​​​​ത്തെ ഇ​​​​​ട​​​​​വേ​​​​​ള​​​​​യ്ക്കു ശേ​​​​​ഷം 2027 ജ​​​​​നു​​​​​വ​​​​​രി മു​​​​​ത​​​​​ൽ മാ​​​​​ർ​​​​​ച്ച് വ​​​​​രെ​​​​​യും കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ വൈ​​​​​ദ്യു​​​​​തി പ്ര​​​​​തി​​​​​സ​​​​​ന്ധി തു​​​​​ട​​​​​രാ​​​​​ൻ സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ണ്ടെ​​​​​ന്നും പീ​​​​​ക്ക് ടൈ​​​​​മി​​​​​ലെ വൈ​​​​​ദ്യു​​​​​തി ആ​​​​​വ​​​​​ശ്യ​​​​​ക​​​​​ത​​​​​യും ല​​​​​ഭ്യ​​​​​ത​​​​​ക്കു​​​​​റ​​​​​വു​​​​​മാ​​​​​ണ് പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​ക്കി​​​​​ട​​​​​യാ​​​​​ക്കു​​​​​ക​​​​​യെ​​​​​ന്നും കേ​​​​​ന്ദ്ര ഇ​​​​​ല​​​​​ക്ട്രി​​​​​സി​​​​​റ്റി അ​​​​​ഥോ​​​​​റി​​​​​റ്റി​​​​​യു​​​​​ടെ 2026 ലെ ​​​​​ലോ​​​​​ഡ് ജ​​​​​ന​​​​​റേ​​​​​ഷ​​​​​ൻ ബാ​​​​​ല​​​​​ൻ​​​​​സ് റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ൽ പ​​​​​റ​​​​​യു​​​​​ന്നു.

ഒ​​​​​രു വ​​​​​ർ​​​​​ഷം സം​​​​​സ്ഥാ​​​​​ന​​​​​ത്ത് ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യി വ​​​​​രു​​​​​ന്ന വൈ​​​​​ദ്യു​​​​​തി​​​​​യു​​​​​ടെ അ​​​​​ള​​​​​വും ഒ​​​​​പ്പം ഇ​​​​​തേ കാ​​​​​ല​​​​​യ​​​​​ള​​​​​വി​​​​​ലു​​​​​ള്ള ല​​​​​ഭ്യ​​​​​ത​​​​​യെ സം​​​​​ബ​​​​​ന്ധി​​​​​ച്ചും മു​​​​​ൻ​​​​​കൂ​​​​​ട്ടി ന​​​​​ട​​​​​ത്തു​​​​​ന്ന ക​​​​​ണ​​​​​ക്കു​​​​​കൂ​​​​​ട്ട​​​​​ലു​​​​​ക​​​​​ൾ ഉ​​​​​ൾ​​​​​ക്കൊ​​​​​ള്ളു​​​​​ന്ന​​​​​താ​​​​​ണ് ലോ​​​​​ഡ് ജ​​​​​ന​​​​​റേ​​​​​ഷ​​​​​ൻ ബാ​​​​​ല​​​​​ൻ​​​​​സ് റി​​​​​പ്പോ​​​​​ർ​​​​​ട്ട്.

റി​​​​​പ്പോ​​​​​ർ​​​​​ട്ട് പ്ര​​​​​കാ​​​​​രം വൈ​​​​​ദ്യു​​​​​തി പ്ര​​​​​തി​​​​​സ​​​​​ന്ധി നേ​​​​​രി​​​​​ടു​​​​​ന്ന സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ലാ​​​​​ണ് കേ​​​​​ര​​​​​ളം ഇ​​​​​ടം​​​​​പി​​​​​ടി​​​​​ച്ചി​​​​​ട്ടു​​​​​ള്ള​​​​​ത്. ഒ​​​​​ക്ടോ​​​​​ബ​​​​​ർ മാ​​​​​സം വ​​​​​രെ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ പ്ര​​​​​തി​​​​​സ​​​​​ന്ധി തു​​​​​ട​​​​​രാ​​​​​ൻ സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ണ്ടെ​​​​​ന്ന് റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടു​​​​​ന്പോ​​​​​ഴും സെ​​​​​പ്റ്റം​​​​​ബ​​​​​റി​​​​​ലു​​​​​ൾ​​​​​പ്പെ​​​​​ടെ പു​​​​​റ​​​​​ത്തു നി​​​​​ന്ന് ല​​​​​ഭി​​​​​ക്കു​​​​​ന്ന വൈ​​​​​ദ്യു​​​​​തി​​​​​യു​​​​​ടെ അ​​​​​ള​​​​​വ് നി​​​​​ർ​​​​​ണാ​​​​​യ​​​​​ക​​​​​മാ​​​​​ണെ​​​​​ന്ന വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ലും റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ലു​​​​​ണ്ട്.

കേ​​​​​ര​​​​​ള​​​​​ത്തെ സം​​​​​ബ​​​​​ന്ധി​​​​​ച്ചി​​​​​ട​​​​​ത്തോ​​​​​ളം പീ​​​​​ക്ക് ടൈ​​​​​മി​​​​​ലെ വൈ​​​​​ദ്യു​​​​​തി ആ​​​​​വ​​​​​ശ്യ​​​​​ക​​​​​ത ഇ​​​​​പ്പോ​​​​​ഴും ഉ​​​​​യ​​​​​ർ​​​​​ന്നു നി​​​​​ൽ​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​ല ന​​​​​ൽ​​​​​കി പു​​​​​റ​​​​​ത്തു നി​​​​​ന്ന് വൈ​​​​​ദ്യു​​​​​തി വാ​​​​​ങ്ങി പ്ര​​​​​ശ്ന​​​​​പ​​​​​രി​​​​​ഹാ​​​​​ര​​​​​ത്തി​​​​​നാ​​​​​യി സ​​​​​ർ​​​​​ക്കാ​​​​​ർ ശ​​​​​ക്ത​​​​​മാ​​​​​യ ഇ​​​​​ട​​​​​പെ​​​​​ട​​​​​ൽ ന​​​​​ട​​​​​ത്തു​​​​​ന്നു​​​​​ണ്ടെ​​​​​ങ്കി​​​​​ലും പ​​​​​വ​​​​​ർ എ​​​​​ക്സ്ചേ​​​​​ഞ്ചി​​​​​ൽ നി​​​​​ന്നു​​​​​ള്ള ല​​​​​ഭ്യ​​​​​ത​​​​​ക്കു​​​​​റ​​​​​വ് വൈ​​​​​ദ്യു​​​​​തി നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​ത്തി​​​​​ലേ​​​​​ക്ക് കേ​​​​​ര​​​​​ള​​​​​ത്തെ അ​​​​​ടി​​​​​ക്ക​​​​​ടി ത​​​​​ള്ളി​​​​​വി​​​​​ടു​​​​​ന്നു​​​​​ണ്ട്.

അ​​​​​തേ​​​​​സ​​​​​മ​​​​​യം ഇ​​​​​ക്ക​​​​​ഴി​​​​​ഞ്ഞ ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ പീ​​​​​ക്ക് ടൈ​​​​​മി​​​​​ല​​​​​ട​​​​​ക്കം വൈ​​​​​ദ്യു​​​​​തി ല​​​​​ഭി​​​​​ച്ചു തു​​​​​ട​​​​​ങ്ങി​​​​​യ​​​​​തോ​​​​​ടെ സം​​​​​സ്ഥാ​​​​​ന​​​​​ത്ത് വൈ​​​​​ദ്യു​​​​​തി നി​​​​​യ​​​​​ന്ത്ര​​​​​ണം വേ​​​​​ണ്ടിവ​​​​​ന്നി​​​​​ല്ലെ​​​​​ന്നാ​​​​​ണ് കെ​​​​​എ​​​​​സ്ഇ​​​​​ബി വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്ന​​​​​ത്. മ​​​​​ഴ​​​​​ക്കു​​​​​റ​​​​​വും കു​​​​​തി​​​​​ച്ചു​​​​​യ​​​​​രു​​​​​ന്ന വൈ​​​​​ദ്യു​​​​​തി ആ​​​​​വ​​​​​ശ്യ​​​​​ക​​​​​ത​​​​​യു​​​​​മാ​​​​​ണ് കേ​​​​​ര​​​​​ള​​​​​ത്തെ ക​​​​​ടു​​​​​ത്ത പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ലാ​​​​​ക്കി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

സം​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ന്‍റെ ആ​​​​​ഭ്യ​​​​​ന്ത​​​​​ര വൈ​​​​​ദ്യു​​​​​തി ഉ​​​​​ത്പാ​​​​​ദ​​​​​ന​​​​​ത്തി​​​​​ന്‍റെ പ്ര​​​​​ധാ​​​​​ന ആ​​​​​ശ്ര​​​​​യ​​​​​മാ​​​​​യ ജ​​​​​ല​​​​​വൈ​​​​​ദ്യു​​​​​ത പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളി​​​​​ലെ ജ​​​​​ല​​​​​സം​​​​​ഭ​​​​​ര​​​​​ണി​​​​​ക​​​​​ളി​​​​​ൽ നി​​​​​ല​​​​​വി​​​​​ൽ ശേ​​​​​ഷി​​​​​യു​​​​​ടെ ഏ​​​​​ക​​​​​ദേ​​​​​ശം 28 ശ​​​​​ത​​​​​മാ​​​​​നം വെ​​​​​ള്ളം മാ​​​​​ത്ര​​​​​മാ​​​​​ണ് ഉ​​​​​ള്ള​​​​​ത്. സാ​​​​​ധാ​​​​​ര​​​​​ണ​​​​​യാ​​​​​യി ഈ ​​​​​സ​​​​​മ​​​​​യ​​​​​ത്ത് 60 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തോ​​​​​ളം ജ​​​​​ല​​​​​നി​​​​​ര​​​​​പ്പ് ഉ​​​​​ണ്ടാ​​​​​കാ​​​​​റു​​​​​ണ്ട്.

ഓ​​​​​ഗ​​​​​സ്റ്റി​​ൽ കാ​​​​​ല​​​​​വ​​​​​ർ​​​​​ഷം ശ​​​​​ക്തി​​​​​പ്പെ​​​​​ടു​​​​​മെ​​​​​ന്ന പ്ര​​​​​തീ​​​​​ക്ഷ​​​​​യി​​​​​ലാ​​​​​ണ് സം​​​​​സ്ഥാ​​​​​നം. ജ​​​​​ല​​​​​സം​​​​​ഭ​​​​​ര​​​​​ണി​​​​​ക​​​​​ൾ നി​​​​​റ​​​​​ഞ്ഞാ​​​​​ൽ ജ​​​​​ല​​​​​വൈ​​​​​ദ്യു​​​​​ത ഉ​​​​​ത്പാ​​​​​ദ​​​​​നം വ​​​​​ർ​​​​​ധി​​​​​ക്കു​​​​​ക​​​​​യും പു​​​​​റ​​​​​ത്തു​​​​​നി​​​​​ന്നു​​​​​ള്ള വൈ​​​​​ദ്യു​​​​​തി വാ​​​​​ങ്ങ​​​​​ൽ കു​​​​​റ​​​​​യു​​​​​ക​​​​​യും ചെ​​​​​യ്യും. എ​​​​​ന്നാ​​​​​ൽ മ​​​​​ഴ വീ​​​​​ണ്ടും ദു​​​​​ർ​​​​​ബ​​​​​ല​​​​​മാ​​​​​യാ​​​​​ൽ കേ​​​​​ര​​​​​ളം സാ​​​​​ന്പ​​​​​ത്തി​​​​​ക​​​​​മാ​​​​​യും വൈ​​​​​ദ്യു​​​​​തി വി​​​​​ത​​​​​ര​​​​​ണ​​​​​ത്തി​​​​​ന്‍റെ കാ​​​​​ര്യ​​​​​ത്തി​​​​​ലും ക​​​​​ടു​​​​​ത്ത പ്ര​​​​​തി​​​​​സ​​​​​ന്ധി നേ​​​​​രി​​​​​ടേ​​​​​ണ്ടി വ​​​​​രു​​​​​മെ​​​​​ന്ന​​​​​താ​​​​​ണ് നി​​​​​ല​​​​​വി​​​​​ലെ സൂ​​​​​ച​​​​​ന.

Kerala

സം​സ്ഥാ​ന​ത്ത് വീ​ണ്ടും വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​ന് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​ന് സാ​ധ്യ​ത. ഭാ​ഗി​ക വൈ​ദ്യു​ത നി​യ​ന്ത്ര​ണം ആ​വ​ശ്യ​മാ​യി വ​ന്നേ​ക്കാ​മെ​ന്നാ​ണ് കെ​എ​സ്ഇ​ബി അ​റി​യി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി നി​യ​ന്ത്ര​ണ അ​റി​യി​പ്പ് ഒ​ന്നും​ത​ന്നെ ഉ​ണ്ടാ​യി​രു​ന്നി​ല്ല. കേ​ര​ള​ത്തി​ലെ പ​വ​ർ ക​ട്ട് ഒ​ഴി​വാ​യേ​ക്കു​മെ​ന്ന് കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ൻ എം.​ജി. രാ​ജ​മാ​ണി​ക്യം ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.

വൈ​ദ്യു​തി​യു​ടെ ല​ഭ്യ​ത​യി​ൽ കാ​ര്യ​മാ​യ കു​റ​വ് സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന് കെ​എ​സ്ഇ​ബി അ​റി​യി​ച്ചു. വൈ​ദ്യു​തി ഉ​പ​ഭോ​ഗം ഇ​ന്ന് 400 മു​ത​ൽ 500 മെ​ഗാ​വാ​ട്ട് വ​രെ വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

കേ​ന്ദ്ര പൂ​ളി​ൽ നി​ന്ന് വൈ​ദ്യു​തി ല​ഭി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് നി​യ​ന്ത്ര​ണം മാ​റി​യ​തെ​ന്ന് കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ൻ അ​റി​യി​ച്ച​ത്. എ​ൽ​നി​നോ പ്ര​തി​ഭാ​സ​മാ​ണ് കേ​ര​ള​ത്തി​ൽ വൈ​ദ്യു​തി പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്നും കെ​എ​സ്ഇ​ബി പ​റ​ഞ്ഞി​രു​ന്നു.

അ​തേ​സ​മ​യം എ​ൽ​നി​നോ പ്ര​തി​ഭാ​സ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ മ​ഴ​ക്കു​റ​വും അ​ന്ത​രീ​ക്ഷ താ​പ​നി​ല താ​ര​ത​മ്യേ​ന ഉ​യ​ർ​ന്ന നി​ല​യി​ൽ തു​ട​രു​ന്ന​തും മൂ​ലം സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ഉ​പ​ഭോ​ഗം മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഗ​ണ്യ​മാ​യി വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്താ​ക​മാ​നം വൈ​ദ്യു​തി ആ​വ​ശ്യ​ക​ത വ​ർ​ധി​ച്ച​തി​നാ​ൽ പ​വ​ർ എ​ക്സ്ചേ​ഞ്ചി​ലൂ​ടെ ല​ഭ്യ​മാ​കു​ന്ന വൈ​ദ്യു​തി​യു​ടെ ല​ഭ്യ​ത​യി​ലും കാ​ര്യ​മാ​യ കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.

 

District News

കു​റ്റി​ക്കോ​ല്‍ കെ​എ​സ്ഇ​ബി സ​ബ്‌​സ്റ്റേ​ഷ​ൻ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്നു

കാസർഗോഡ്: കു​റ്റി​ക്കോ​ല്‍ കെ​എ​സ്ഇ​ബി സ​ബ്‌​സ്റ്റേ​ഷ​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കുന്നു. സ​ബ്‌​സ്റ്റേ​ഷ​ന്‍ ക​മ്മീ​ഷ​ന്‍ ചെ​യ്യു​ന്ന​തി​നു മു​മ്പ് ടെ​സ്റ്റിം​ഗ് ന​ട​ത്താ​നു​ള്ള അ​നു​മ​തി ഇ​ല​ക്ട്രി​ക്ക​ല്‍ ഇ​ന്‍​സ്‌​പെ​ക്ട​റേ​റ്റി​ല്‍ നി​ന്ന് ല​ഭി​ച്ച​ശേ​ഷം നി​യ​മ​പ​ര​മാ​യ എ​ല്ലാ പ​രി​ശോ​ധ​ന​ക​ളും പൂ​ര്‍​ത്തി​യാ​ക്കി ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ക​മ്മീ​ഷ​ന്‍ ചെ​യ്യു​മെ​ന്നും കെ ​നീ​ല​ക​ണ്ഠ​ന്‍ എം​എ​ല്‍​എ​യു​ടെ ചോ​ദ്യ​ത്തി​നു​ത്ത​ര​മാ​യി ജി​ല്ലാ വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ൽ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മു​ളി​യാ​ര്‍ എ​ബി​സി കേ​ന്ദ്രം പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ശ​ല്യ​മു​ണ്ടാ​കാ​ത്ത​വി​ധം ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള മ​റ്റേ​തെ​ങ്കി​ലും സ്ഥ​ല​ത്തേ​ക്ക് മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. പു​തി​യ സ്ഥ​ലം കി​ട്ടി​യാ​ൽ എ​ബി​സി കേ​ന്ദ്രം മാ​റ്റാ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം പ​റ​ഞ്ഞു. അ​തു​വ​രെ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ദോ​ഷ​ക​ര​മ​ല്ലാ​ത്ത രീ​തി​യി​ല്‍ എ.​ബി.​സി കേ​ന്ദ്രം ന​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

പെ​രി​യ-​പെ​രി​യാ​ട്ട​ടു​ക്കം-​ച​ട്ട​ഞ്ചാ​ല്‍ ഭാ​ഗ​ത്ത് ദേ​ശീ​യ​പാ​ത സ​ര്‍​വീ​സ് റോ​ഡി​ന്‍റെ പ്ര​വൃ​ത്തി 10 ദി​വ​സ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി. പെ​രി​യ ന​വോ​ദ​യ, പോ​ളി​ടെ​ക്‌​നി​ക് എ​ന്നി​വ​യ്ക്കു സ​മീ​പം മേ​ൽ ന​ട​പ്പാ​ലം സ്ഥാ​പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ തെ​രു​വ് നാ​യ ശ​ല്യം പ​രി​ഹ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശു​പ​ത്രി​ക്ക് ചു​റ്റു​മ​തി​ല്‍ നി​ര്‍​മി​ക്കു​ന്ന​തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് ക​ത്ത് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​ർ ഡോ.​കെ.​ടി. രേ​ഖ അ​റി​യി​ച്ചു. ആ​ശു​പ​ത്രി കോ​മ്പൗ​ണ്ടി​ന​ക​ത്തു​വ​ച്ച് നാ​യ​ക​ള്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കാ​ന്‍ പാ​ടി​ല്ലെ​ന്ന ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ഡ്യൂ​ട്ടി​യി​ലു​ള്ള സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രോ​ട് ഗ്രി​ല്ലു​ക​ള്‍ തു​റ​ന്നി​ടു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യും ഡി​എം​ഒ അ​റി​യി​ച്ചു.

കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യു​ടെ കെ​ട്ടി​ട നി​ര്‍​മാ​ണ​വും മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ ന​ഴ്‌​സിം​ഗ് കോ​ള​ജി​ന്‍റെ വ​നി​താ ഹോ​സ്റ്റ​ൽ നി​ര്‍​മാ​ണ​വും വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് ക​ല്ല​ട്ര മാ​ഹി​ന്‍ എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ല്‍​നി​ന്ന് അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ചെ​ങ്ക​ല്ല് ക​ട​ത്തു​ന്ന​ത് ത​ട​യ​ണ​മെ​ന്ന് എ.​കെ.​എം. അ​ഷ്‌​റ​ഫ് എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ സി.​എം. സു​ധീ​ഷ് സ്വാ​ഗ​തം പ​റ​ഞ്ഞു. വി​വി​ധ വ​കു​പ്പു​ക​ളി​ലെ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ത്തു.

Kerala

കെഎസ്ഇബിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ്: അസിസ്റ്റന്‍റ് എൻജിനീയർ ഉൾപ്പെടെ മൂന്ന് പേർക്ക് സസ്പെൻഷൻ

മൂവാറ്റുപുഴ: കെഎസ്ഇബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തി. പോത്താനിക്കാട് സെക്ഷൻ ഓഫീസിലെ അസിസ്റ്റന്‍റ് എൻജിനീയർ ഉൾപ്പെടെ മൂന്ന് ജീവനക്കാരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

പോത്താനിക്കാട് സെക്ഷൻ ഓഫീസിലെ അസിസ്റ്റന്‍റ് എൻജിനീയർ പി.ജി. ഗണേഷ് കുമാർ, സബ് എൻജിനീയർ കെ.വി. ഗിരീഷ്, വർക്കർ കെ.എം. എൽദോ എന്നിവർക്കെതിരെയാണ് കർശന നടപടി സ്വീകരിച്ചിരിക്കുന്നത്.

ഉപഭോക്താവിൽ നിന്ന് വാങ്ങിയ തുക കെഎസ്ഇബിയിൽ അടക്കാതിരിക്കുക, അനധികൃത കണക്ഷൻ അനുവദിക്കുക തുടങ്ങി ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയത്. കെഎസ്ഇബിയിലെ ആഭ്യന്തര വിജിലൻസ് ആണ് തട്ടിപ്പ് അന്വേഷിച്ചത്.

Kerala

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. എൽ നിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ചു ഗണ്യമായി വർധിച്ചിരിക്കുകയാണെന്ന് കെഎസ്ഇബി അറിയിച്ചു.

ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 200 മുതൽ 300 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ട്.
 
രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാൽ, ഇന്നും സംസ്ഥാനത്ത് വൈകിട്ട് പീക്ക് സമയങ്ങളിൽ ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നാണ് കെഎസ്ഇബി അറിയിച്ചു.

Kerala

ലോ​ക​ക​പ്പ് ഫൈ​ന​ൽ: ത​ട​സ​മി​ല്ലാ​ത്ത വൈ​ദ്യു​തി ഉ​റ​പ്പാ​ക്കി കെ​എ​സ്ഇ​ബി

തി​രു​വ​ന​ന്ത​പു​രം: ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ഫൈ​ന​ൽ മ​ത്സ​രം കാ​ണു​ന്ന​തി​ൽ ആ​രാ​ധ​ക​ർ​ക്ക് ആ​ശ​ങ്ക വേ​ണ്ടെ​ന്ന് കെ​എ​സ്ഇ​ബി. ഫൈ​ന​ൽ മ​ത്സ​രം ത​ട​സ​മി​ല്ലാ​തെ ആ​സ്വ​ദി​ക്കാ​ൻ ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി ഉ​റ​പ്പാ​ക്കാ​ൻ ഏ​ത് വി​ല​കൊ​ടു​ത്തും വൈ​ദ്യു​തി വാ​ങ്ങു​മെ​ന്ന് കെ​എ​സ്ഇ​ബി വ്യ​ക്ത​മാ​ക്കി. ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ അ​ർ​ജ​ന്‍റീ​ന​യും സ്പെ​യി​നും ത​മ്മി​ലു​ള്ള പോ​രാ​ട്ടം ആ​വേ​ശം ചോ​രാ​തെ കാ​ണാ​ൻ, കൂ​ടു​ത​ൽ പ​ണം മു​ട​ക്കി വൈ​ദ്യു​തി വാ​ങ്ങാ​നാ​ണ് കെ​എ​സ്ഇ​ബി​യു​ടെ തീ​രു​മാ​നം.

രാ​ജ്യ​ത്താ​ക​മാ​നം വൈ​ദ്യു​തി ആ​വ​ശ്യ​ക​ത വ​ർ​ധി​ച്ച​തും, പ​വ​ർ എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ നി​ന്നു​ള്ള വൈ​ദ്യു​തി ല​ഭ്യ​ത കു​റ​ഞ്ഞ​തും വൈ​ദ്യു​തി വ​കു​പ്പി​ന് വെ​ല്ലു​വി​ളി​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് ഭാ​ഗി​ക വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് നേ​ര​ത്തെ വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഈ ​പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ താ​ത്പ​ര്യം മു​ൻ​നി​ർ​ത്തി ത​ട​സ​മി​ല്ലാ​ത്ത വൈ​ദ്യു​തി വി​ത​ര​ണം ഉ​റ​പ്പാ​ക്കാ​ൻ കെ​എ​സ്ഇ​ബി അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്.

 

Kerala

വൈദ്യുതി പ്രതിസന്ധി 200 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി വാങ്ങാൻ അനുമതി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​നം നേ​​​​രി​​​​ടു​​​​ന്ന വൈ​​​​ദ്യു​​​​തി പ്ര​​​​തി​​​​സ​​​​ന്ധി മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​ൻ 200 മെ​​​​ഗാ​​​​വാ​​​​ട്ട് വൈ​​​​ദ്യു​​​​തി വാ​​​​ങ്ങാ​​​​ൻ കെ​​​​എ​​​​സ്ഇ​​​​ബി​​​​ക്ക് അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി വൈ​​​​ദ്യു​​​​തി റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി ക​​​​മ്മീ​​​​ഷ​​​​ൻ.

പൊ​​​​തു​​​​മേ​​​​ഖ​​​​ലാ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ എ​​​​ൻ​​​​ടി​​​​പി​​​​സി, പ​​​​വ​​​​ർ പ്ല​​​​സ് ട്രേ​​​​ഡിം​​​​ഗ് സൊ​​​​ലൂ​​ഷ​​​​ൻ എ​​​​ന്നീ ക​​​​ന്പ​​​​നി​​​​ക​​​​ളി​​​​ൽ​​നി​​​​ന്ന് 100 മെ​​​​ഗാ​​​​വാ​​​​ട്ട് വീ​​​​തം വാ​​​​ങ്ങാ​​​​നു​​​​ള്ള കെ​​​​എ​​​​സ്ഇ​​​​ബി​​​​യു​​​​ടെ ക​​​​രാ​​​​റി​​​​നാ​​​​ണ് അ​​​​നു​​​​മ​​​​തി ല​​​​ഭ്യ​​​​മാ​​​​യ​​​​ത്. ഇ​​​​തോ​​​​ടെ യൂ​​​​ണി​​​​റ്റി​​​​ന് 5.96 രൂ​​​​പ നി​​​​ര​​​​ക്കി​​​​ൽ അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷം ജൂ​​​​ലൈ 14 വ​​​​രെ 200 മെ​​​​ഗാ​​​​വാ​​​​ട്ട് വൈ​​​​ദ്യു​​​​തി സം​​​​സ്ഥാ​​​​ന​​​​ത്തി​​​​നു ല​​​​ഭ്യ​​​​മാ​​​​കും. നി​​​​ല​​​​വി​​​​ലെ അ​​​​ടി​​​​യ​​​​ന്ത​​​​ര സാ​​​​ഹ​​​​ച​​​​ര്യം പ​​​​രി​​​​ഗ​​​​ണി​​​​ച്ച് പ്ര​​​​ത്യേ​​​​ക സി​​​​റ്റിം​​​​ഗ് ന​​​​ട​​​​ത്തി​​​​യ ശേ​​​​ഷ​​​​മാ​​​​ണ് റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി ക​​​​മ്മീ​​​​ഷ​​​​ൻ ക​​​​രാ​​​​റി​​​​ന് അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യ​​​​ത്.

സം​​​​സ്ഥാ​​​​ന​​​​ത്തെ വൈ​​​​ദ്യു​​​​തി ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​ൽ വ​​​​ലി​​​​യ വ​​​​ർ​​​​ധ​​​​ന​​​​യാണ് 2025 ജൂ​​​​ലൈ​​യെ അ​​​​പേ​​​​ക്ഷി​​​​ച്ച് ഈ ​​​​ജൂ​​​​ലൈ​​യി​​​​ലു​​​​ണ്ടാ​​​​യ​​​​ത്. മ​​​​ഴ കു​​​​റ​​​​ഞ്ഞ​​​​തോ​​​​ടെ ഉ​​​​ത്പാ​​​​ദ​​​​ന​​​​വും കു​​​​റ​​​​ഞ്ഞു.
പ​​​​വ​​​​ർ എ​​​​ക്സ്ചേ​​​​ഞ്ചി​​​​ൽനി​​​​ന്നു​​​​ള്ള വൈ​​​​ദ്യു​​​​തി​​​​യു​​​​ടെ ല​​​​ഭ്യ​​​​ത​​​​യി​​​​ലും കാ​​​​ര്യ​​​​മാ​​​​യ കു​​​​റ​​​​വു​​​​ണ്ടാ​​​​യ​​​​തോ​​​​ടെ സം​​​​സ്ഥാ​​​​നം ക​​​​ടു​​​​ത്ത വൈ​​​​ദ്യു​​​​തി പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ക​​​​ട​​​​ന്നുപോ​​​​കു​​​​ന്ന​​​​ത്. സം​​​​സ്ഥാ​​​​ന​​​​ത്ത് വൈ​​​​ദ്യു​​​​തി നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്.
ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് 200 മെ​​​​ഗാ​​​​വാ​​​​ട്ട് വൈ​​​​ദ്യു​​​​തി ഇ​​​​ന്നു മു​​​​ത​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന് കി​​​​ട്ടി​​​​ത്തു​​​​ട​​​​ങ്ങു​​​​ക.

ഇ​​​​തോ​​​​ടെ ഇ​​​​പ്പോ​​​​ഴ​​​​ത്തെ വൈ​​​​ദ്യു​​​​തി പ്ര​​​​തി​​​​സ​​​​ന്ധി​​​​ക്ക് താ​​​​ത്കാ​​​​ലി​​​​ക ആ​​​​ശ്വാ​​​​സ​​​​മാ​​​​കു​​​​മെ​​​​ന്നാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.

ക​​​​രാ​​​​റി​​​​ന് അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യ റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി ക​​​​മ്മീ​​​​ഷ​​​​ൻ ലോ​​​​ഡ് ഷെ​​​​ഡിം​​​​ഗ് സം​​​​ബ​​​​ന്ധി​​​​ച്ചും കെ​​​​എ​​​​സ്ഇ​​​​ബി​​​​ക്ക് മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. ലോ​​​​ഡ് ഷെ​​​​ഡിം​​​​ഗി​​​​ന്‍റെ സ​​​​മ​​​​യം ഉ​​​​പ​​​​യോ​​​​ക്താ​​​​ളെ മു​​​​ൻ​​​​കൂ​​​​ട്ടി കൃ​​​​ത്യ​​​​മാ​​​​യി അ​​​​റി​​​​യി​​​​ക്ക​​​​ണം. 15 മി​​​​നി​​​​റ്റ് ലോ​​​​ഡ് ഷെ​​​​ഡിം​​​​ഗ് എ​​​​ന്നു പ​​​​റ​​​​ഞ്ഞ ശേ​​​​ഷം അ​​​​ര​​​​മ​​​​ണി​​​​ക്കൂ​​​​റും ഒ​​​​രു മ​​​​ണി​​​​ക്കൂ​​​​ർ വ​​​​രെ​​​​യും നീ​​​​ട്ട​​​​രു​​​​തെ​​​​ന്നും ക​​​​മ്മീ​​​​ഷ​​​​ൻ കെ​​​​എ​​​​സ്ഇ​​​​ബി​​​​ക്ക് നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി.

Kerala

വൈദ്യുതി നിയന്ത്രണം ഇന്നും ഉണ്ടാകുമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് 200 മുതല്‍ 300 മെഗാവാട്ട് വരെ വൈദ്യുതി ഉപഭോഗം വര്‍ധിച്ചെന്നും കെഎസ്ഇബി അറിയിച്ചു.

5.96 രൂപയ്ക്ക് 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇത് മതിയാകാതെ വരികയും പവര്‍ എക്‌സ്‌ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്താല്‍ ഇന്ന് സംസ്ഥാനത്ത് പീക്ക് സമയങ്ങളില്‍ ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നും കെഎസ്ഇബി വ്യക്തമാക്കി.

Kerala

വൈ​ദ്യു​തി മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് കി​ട​പ്പു​രോ​ഗി മ​രി​ച്ച​താ​യി പ​രാ​തി

പാ​ല​ക്കാ​ട്: മു​ന്ന​റി​യി​പ്പി​ല്ലാ​തെ​യു​ണ്ടാ​യ വൈ​ദ്യു​തി​മു​ട​ക്ക​ത്തെ തു​ട​ർ​ന്ന് ഓ​ക്സി​ജ​ൻ കോ​ണ്‍​സെ​ൻ​ട്രേ​റ്റ​ർ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​തോ​ടെ കി​ട​പ്പു​രോ​ഗി മ​രി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി കു​ടും​ബം. പാ​ല​ക്കാ​ട് സി​വി​ൽ സ്റ്റേ​ഷ​നു സ​മീ​പം കേ​നാ​ത്ത് പ​റ​ന്പ് ക​ലി​യ​ങ്ക​ണ്ട​ത്ത് വീ​ട്ടി​ൽ എം. ​കൃ​ഷ്ണ​ൻ (71) ആ​ണ് മ​രി​ച്ച​ത്.

ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കൃ​ഷ്ണ​നെ ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ഓ​ക്സി​ജ​ൻ കോ​ണ്‍​സെ​ൻ​ട്രേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വീ​ട്ടി​ലേ​ക്കു മാ​റ്റി​യ​ത്. വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി​വി​ത​ര​ണം അ​പ്ര​തീ​ക്ഷി​ത​മാ​യി നി​ല​ച്ച​തോ​ടെ​യാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​തെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ പ​റ​യു​ന്നു.

ഓ​ക്സി​ജ​ൻ കോ​ണ്‍​സെ​ൻ​ട്രേ​റ്റ​ർ പ്ര​വ​ർ​ത്ത​നം നി​ല​യ്ക്കു​ക​യും കൃ​ഷ്ണ​ന്‍റെ ശ​രീ​ര​ത്തി​ലെ ഓ​ക്സി​ജ​ൻ നി​ല അ​പ​ക​ട​ക​ര​മാ​യി താ​ഴു​ക​യു​മാ​യി​രു​ന്നു. പ​രി​ഭ്രാ​ന്ത​രാ​യ കു​ടും​ബാം​ഗ​ങ്ങ​ൾ ഉ​ട​ൻ കെ​എ​സ്ഇ​ബി ഓ​ഫീ​സി​ൽ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും സ​ഹാ​യ​ക​ര​മാ​യ പ്ര​തി​ക​ര​ണ​മ​ല്ല ല​ഭി​ച്ച​തെ​ന്ന് അ​വ​ർ ആ​രോ​പി​ച്ചു.

രാ​ത്രി 12.45 ഓ​ടെ വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ച്ച് യ​ന്ത്രം വീ​ണ്ടും പ്ര​വ​ർ​ത്തി​പ്പി​ച്ചെ​ങ്കി​ലും അ​തി​ന​കം കൃ​ഷ്ണ​ന്‍റെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി​രു​ന്നു. വീ​ട്ടി​ലെ​ത്തി പ​രി​ച​രി​ച്ചി​രു​ന്ന പാ​ലി​യേ​റ്റീ​വ് ന​ഴ്സി​നെ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും അ​വ​ർ എ​ത്തു​ന്പോ​ഴേ​ക്കും കൃ​ഷ്ണ​ൻ മ​രി​ച്ചു​വെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. അ​തേ​സ​മ​യം ഇ​തു സം​ബ​ന്ധി​ച്ച് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Kerala

വൈ​ദ്യു​തി പ്ര​തി​സ​ന്ധി എ​ത്ര​നാ​ൾ ഉ​ണ്ടാ​കു​മെ​ന്ന് പ​റ​യാ​നാ​കി​ല്ല, രാ​ത്രി​യി​ൽ ഉ​പ​യോ​ഗം കു​റ​യ്ക്ക​ണ​മെ​ന്ന് സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും ഉ​ത്പാ​ദ​ന​ത്തി​ലെ കു​റ​വും മൂ​ലം സം​സ്ഥാ​നം ക​ടു​ത്ത വൈ​ദ്യു​തി പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​താ​യി വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. ക​ഴി​ഞ്ഞ വ​ർ​ഷം 3600 മെ​ഗാ​വാ​ട്ട് വ​രെ​യാ​യി​രു​ന്ന പ്ര​തി​ദി​ന ഉ​പ​യോ​ഗം ഇ​ത്ത​വ​ണ 4800 മെ​ഗാ​വാ​ട്ട് വ​രെ​യാ​യി ഉ​യ​ർ​ന്നെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ, എ​യ​ർ​ക​ണ്ടീ​ഷ​ണ​റു​ക​ൾ, പു​തി​യ ക​ണ​ക്ഷ​നു​ക​ൾ എ​ന്നി​വ​യാ​ണ് ഉ​പ​യോ​ഗം കൂ​ട്ടി​യ​ത്. ജ​ല​സം​ഭ​ര​ണി​ക​ളി​ലെ ജ​ല​നി​ര​പ്പ് മു​ൻ​വ​ർ​ഷ​ത്തെ 60 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 28 ശ​ത​മാ​ന​മാ​യി കു​ത്ത​നെ ഇ​ടി​ഞ്ഞു. ഇ​ത് ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​ത്തെ ബാ​ധി​ച്ചെന്നും മന്ത്രി പറഞ്ഞു

ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ലെ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വാ​ങ്ങി​യ വൈ​ദ്യു​തി ഇ​പ്പോ​ൾ തി​രി​കെ ന​ൽ​കേ​ണ്ടി വ​രു​ന്ന​ത് പ്ര​തി​സ​ന്ധി ഇ​ര​ട്ടി​യാ​ക്കു​ന്നു.​നി​ല​വി​ലെ ക​ടു​ത്ത ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ദീ​ർ​ഘ​കാ​ല ക​രാ​റു​ക​ൾ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള നി​യ​മ​സാ​ധ്യ​ത​ക​ൾ സ​ർ​ക്കാ​ർ പ​രി​ശോ​ധി​ക്കു​ക​യാ​ണെന്നും മന്ത്രി അറിയിച്ചു.

കൂ​ടാ​തെ, ഉ​യ​ർ​ന്ന വി​ല ന​ൽ​കി ഹ്ര​സ്വ​കാ​ല ക​രാ​റി​ലൂ​ടെ വൈ​ദ്യു​തി വാ​ങ്ങാ​ൻ അ​നു​മ​തി തേ​ടി കെ.​എ​സ്ഇ​ബി റ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​നെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ വൈ​ദ്യു​തി​യു​ടെ ഉ​പ​യോ​ഗം ക​ഴി​യു​ന്ന​ത്ര കു​റ​യ്ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

 

Kerala

മ​ഴ​ക്കു​റ​വും ക​ടു​ത്ത ചൂ​ടും വി​ല്ല​നാ​യി; സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണം

തി​രു​വ​ന​ന്ത​പു​രം: മ​ഴ​ക്കു​റ​വും ക​ടു​ത്ത ചൂ​ടും മൂ​ലം സം​സ്ഥാ​ന​ത്ത് ഇ​ന്ന് രാ​ത്രി വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. പീ​ക്ക് സ​മ​യ​ങ്ങ​ളി​ൽ വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​ർ​ന്ന നി​ല​യി​ൽ തു​ട​രു​ന്ന​തി​നാ​ൽ വൈ​ദ്യു​തി ഉ​പ​ഭോ​ഗം കു​തി​ച്ചു​യ​രു​ക​യാ​ണ്. ഇ​ന്ന​ത്തെ ഉ​പ​ഭോ​ഗം മാ​ത്രം 500 മെ​ഗാ​വാ​ട്ട് വ​രെ വ​ർ​ധി​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നാ​ണ് കെ​എ​സ്ഇ​ബി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.

എ​ന്നാ​ൽ ഇ​തി​ന് ആ​നു​പാ​തി​ക​മാ​യി പ​വ​ർ എ​ക്സ്ചേ​ഞ്ച് വ​ഴി പു​റ​ത്തു​നി​ന്ന് വാ​ങ്ങാ​ൻ ല​ഭി​ക്കു​ന്ന വൈ​ദ്യു​തി​യു​ടെ അ​ള​വി​ൽ വ​ലി​യ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. ആ​വ​ശ്യ​ത്തി​ന് വൈ​ദ്യു​തി ല​ഭ്യ​മാ​യി​ല്ലെ​ങ്കി​ൽ നി​യ​ന്ത്ര​ണം അ​നി​വാ​ര്യ​മാ​യി വ​രു​മെ​ന്ന് കെ​എ​സ്ഇ​ബി വ്യ​ക്ത​മാ​ക്കി.

Kerala

ഇരുട്ടിലാകും..., ഇന്ന് രാത്രി ഏഴിനുശേഷം വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി ഏഴിനുശേഷം ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണെന്ന് കെഎസ്ഇബി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.

സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 300 മുതൽ 400 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ട്.

പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാൽ, ഇന്ന് സംസ്ഥാനത്ത് രാത്രി ഏഴിനുശേഷം ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്.

Kerala

ജോ​ലി​ക്കി​ടെ ഷോ​ക്കേ​റ്റ് ലൈ​ൻ​മാ​ൻ മ​രി​ച്ചു

കൊ​ല്ലം: ജോ​ലി​ക്കി​ടെ ഷോ​ക്കേ​റ്റ് ലൈ​ൻ​മാ​ന് ദാ​രു​ണാ​ന്ത്യം. പ​ന്മ​ന ചോ​ല​ത്ത​റ​യി​ൽ പീ​ടി​ക​യി​ൽ അ​ൽ​ത്താ​ഫ് (48) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

പു​ത്തൂ​ർ ആ​റ്റു​വാ​ശേ​യി​ലെ ഒ​രു വീ​ട്ടി​ൽ വൈ​ദ്യു​ത ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യാ​ണ് അ​ൽ​താ​ഫ് എ​ത്തി​യ​ത്. സ​മീ​പ​ത്തെ പോ​സ്റ്റി​ൽ ക​യ​റി സ​ർ​വീ​സ് വ​യ​ർ പു​ന​സ്ഥാ​പി​ക്കു​മ്പോ​ൾ ആ​ണ് ഷോ​ക്കേ​റ്റ​ത്.

പു​ത്തൂ​ർ പോ​ലീ​സും കൊ​ട്ടാ​ര​ക്ക​ര​യി​ൽ​നി​ന്ന് ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യു ടീ​മും ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

പു​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ഭാ​ര്യ: ഷീ​ജ, മ​ക​ൻ: മു​ഹ​മ്മ​ദ് അ​ൻ​സി​ൽ മ​ക​ൾ: ന​സ്റി​യ.

Kerala

ഇലക്‌ട്രിക് വാഹനങ്ങൾക്ക് 277 ഇടങ്ങളി​​​​ൽ 315 ചാർജിംഗ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ൾ

കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്തെ ഇ​​​​ല​​​​‌ക‌്ട്രി​​​​ക് വാ​​​​ഹ​​​​ന ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ എ​​​​ണ്ണം വ​​​​ര്‍​ധി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ 277 ഇ​​ട​​ങ്ങ​​ളി​​ൽ​​കൂ​​ടി അ​​​​തി​​​​വേ​​​​ഗ ചാ​​​​ര്‍​ജിം​​​​ഗ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ള്‍ സ്ഥാ​​​​പി​​​​ക്കാ​​​​നൊ​​​​രു​​​​ങ്ങി കെ​​​​എ​​​​സ്ഇ​​​​ബി. കേ​​​​ന്ദ്ര സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ പി​​​​എം ഇ​​​​-ഡ്രൈ​​​​വ് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ര​​​​ണ്ടാം​​​​ഘ​​​​ട്ട​​​​മാ​​​​യാ​​​​ണ് ഇ​​​​ത് ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​ത്.

277 സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലാ​​​​യി 315 അ​​​​തി​​​​വേ​​​​ഗ ച​​​​ര്‍​ജിം​​​​ഗ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളാ​​​​കും പ​​​​ദ്ധ​​​​തി​​​​യി​​​​ലൂ​​​​ടെ സ്ഥാ​​​​പി​​​​ക്കു​​​​ക. പൊ​​​​തു​​​​ ഇട​​​​ങ്ങ​​​​ളി​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ ചാ​​​​ര്‍​ജിം​​​​ഗ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ള്‍ എ​​​​ത്തു​​​​ന്ന​​​​ത് ഇ​​​​ല​‌​​​ക്‌ട്രി​​​​ക് വാ​​​​ഹ​​​​ന മേ​​​​ഖ​​​​ല​​​​യ്ക്കും ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ള്‍​ക്കും ഗു​​​​ണ​​​​ക​​​​ര​​​​മാ​​​​കും. പ​​​​ദ്ധ​​​​തി നി​​​​ര്‍​ദേ​​​​ശം കെ​​​​എ​​​​സ്ഇ​​​​ബി കേ​​​​ന്ദ്ര​​​​ത്തി​​​​നു സ​​​​മ​​​​ര്‍​പ്പി​​​​ച്ചു.

സ​​​​ര്‍​ക്കാ​​​​ര്‍ ഭൂ​​​​മി​​​​യെ മാ​​​​ത്രം ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന മു​​​​ന്‍ രീ​​​​തി​​​​ക​​​​ളി​​​​ല്‍​നി​​​​ന്ന് വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യി പു​​​​തി​​​​യ ചാ​​​​ര്‍​ജിം​​​​ഗ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ല്‍ 95 ശ​​​​ത​​​​മാ​​​​ന​​​​വും (315ല്‍ 299 ​​​​എ​​​​ണ്ണ​​​​വും) സ്വ​​​​കാ​​​​ര്യ വ്യ​​​​ക്തി​​​​ക​​​​ളു​​​​ടെ ഭൂ​​​​മി​​​​യി​​​​ലാ​​​​കും സ്ഥാ​​​​പി​​​​ക്കു​​​​ക. താ​​ത്​​​പ​​​​ര്യ​​​​പ​​​​ത്രം വ​​​​ഴി സ്വ​​​​കാ​​​​ര്യ ഭൂ​​​​വു​​​​ട​​​​മ​​​​ക​​​​ളെ​​​​യും ചാ​​​​ര്‍​ജ് പോ​​​​യി​​​​ന്‍റ് ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ര്‍​മാ​​​​രെ​​​​യും ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണ് കെ​​​​എ​​​​സ്ഇ​​​​ബി​​​​യു​​​​ടെ നീ​​​​ക്കം. പ്ര​​​​ധാ​​​​ന ഹൈ​​​​വേ​​​​ക​​​​ള്‍ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചാ​​​​യി​​​​രി​​​​ക്കും ഫാ​​​​സ്റ്റ് ചാ​​​​ര്‍​ജിം​​​​ഗ് കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ സ്ഥാ​​​​പി​​​​ക്കു​​​​ക.

ഒ​​​​ന്നാം​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ 209 സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലാ​​​​യി 335 ചാ​​​​ര്‍​ജ​​​​റു​​​​ക​​​​ള്‍ സ്ഥാ​​​​പി​​​​ക്കാ​​​​ന്‍ 63.12 കോ​​​​ടി കേ​​​​ന്ദ്ര ധ​​​​ന​​​​സ​​​​ഹാ​​​​യം ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു. ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ലെ നി​​​​ര്‍​മാ​​​​ണം പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണ്.

2027 മാ​​​​ര്‍​ച്ചോ​​​​ടെ പൂ​​​​ര്‍​ത്തി​​​​യാ​​​​കും. ര​​​​ണ്ടാം​​​​ഘ​​​​ട്ട പ​​​​ദ്ധ​​​​തി ചെ​​​​ല​​​​വി​​​​ന്‍റെ പ​​​​കു​​​​തി​​​​യോ​​​​ളം വ​​​​രു​​​​ന്ന 60 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ സ​​​​ര്‍​ക്കാ​​​​ര്‍ സ​​​​ബ്‌​​​​സി​​​​ഡി​​​​ക്കാ​​​​ണ് കെ​​​​എ​​​​സ്ഇ​​​​ബി കേ​​​​ന്ദ്ര​​​​ത്തി​​​​ന് അ​​​​പേ​​​​ക്ഷ ന​​​​ല്‍​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഉ​​​​യ​​​​ര്‍​ന്ന ശേ​​​​ഷി​​​​യു​​​​ള​​​​ള ചാ​​​​ര്‍​ജ​​​​റു​​​​ക​​​​ള്‍

പു​​​​തി​​​​യ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ല്‍ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും ഉ​​​​യ​​​​ര്‍​ന്ന ശേ​​​​ഷി​​​​യു​​​​ള്ള ചാ​​​​ര്‍​ജ​​​​റു​​​​ക​​​​ളാ​​​​ണ് ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. ഇ​​​​തി​​​​ല്‍ 245 എ​​​​ണ്ണം 120 കി​​​​ലോ​​​​വാ​​​​ട്ട്, 43 എ​​​​ണ്ണം 240 കി​​​​ലോ​​​​വാ​​​​ട്ട് സൂ​​​​പ്പ​​​​ര്‍ ഫാ​​​​സ്റ്റ് ചാ​​​​ര്‍​ജ​​​​റു​​​​ക​​​​ള്‍, 27 എ​​​​ണ്ണം 60 കി​​​​ലോ​​​​വാ​​​​ട്ട് ചാ​​​​ര്‍​ജ​​​​റു​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​യാ​​​​ണ് സ്ഥാ​​​​പി​​​​ക്കു​​​​ക. ഇ​​​​തോ​​​​ടെ പ​​​​ഴ​​​​യ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളെ അ​​​​പേ​​​​ക്ഷി​​​​ച്ച് വ​​​​ള​​​​രെ കു​​​​റ​​​​ഞ്ഞ സ​​​​മ​​​​യം കൊ​​​​ണ്ട് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ ചാ​​​​ര്‍​ജ് ചെ​​​​യ്യാ​​​​ന്‍ സാ​​​​ധി​​​​ക്കും.

ഇ​​​​തി​​​​നു​​​​പു​​​​റ​​​​മേ നി​​​​ല​​​​വി​​​​ലു​​​​ള്ള പ​​​​ഴ​​​​യ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ള്‍ പു​​​​തി​​​​യ ഇ​​​​വി മോ​​​​ഡ​​​​ലു​​​​ക​​​​ള്‍​ക്ക് അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ രീ​​​​തി​​​​യി​​​​ല്‍ ഉ​​​​യ​​​​ര്‍​ന്ന ശേ​​​​ഷി​​​​യു​​​​ള്ള ചാ​​​​ര്‍​ജ​​​​റു​​​​ക​​​​ളാ​​​​ക്കി അ​​​​പ്‌​​​​ഗ്രേ​​​​ഡ് ചെ​​​​യ്യാ​​​​നും കെ​​​​എ​​​​സ്ഇ​​​​ബി പ​​​​ദ്ധ​​​​തി​​​​യി​​​​ടു​​​​ന്നു​​​​ണ്ട്.

വി​​​​വി​​​​ധ ജി​​​​ല്ല​​​​ക​​​​ളി​​​​ലെ ചാ​​​​ര്‍​ജിം​​​​ഗ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം - 32, കൊ​​​​ല്ലം -14, പ​​​​ത്ത​​​​നം​​​​തി​​​​ട്ട -10,
ആ​​​​ല​​​​പ്പു​​​​ഴ -13, കോ​​​​ട്ട​​​​യം -19, ഇ​​​​ടു​​​​ക്കി -14, എ​​​​റ​​​​ണാ​​​​കു​​​​ളം -39,
തൃ​​​​ശൂ​​​​ര്‍-28, പാ​​​​ല​​​​ക്കാ​​​​ട് -26, മ​​​​ല​​​​പ്പു​​​​റം- 27, കോ​​​​ഴി​​​​ക്കോ​​​​ട് -22,
വ​​​​യ​​​​നാ​​​​ട് -9, ക​​​​ണ്ണൂ​​​​ര്‍- 13, കാ​​​​സ​​​​ര്‍​ഗോ​​​​ഡ് -11

Kerala

അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ കെ​എ​സ്ഇ​ബി ലൈ​ൻ​മാ​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു

കാ​സ​ർ​ഗോ​ഡ്: മ​ടി​ക്കൈ ക​ണി​ച്ചി​റ​യി​ൽ കെ​എ​സ്ഇ​ബി ലൈ​ൻ​മാ​ൻ അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ ഷോ​ക്കേ​റ്റ് മ​രി​ച്ചു. കെ​എ​സ്ഇ​ബി മാ​വു​ങ്കാ​ൽ സെ​ക്‌​ഷ​നി​ലെ ലൈ​ൻ​മാ​ൻ പു​ല്ലൂ​ർ മ​ധു​രം​പാ​ടി​യി​ലെ ഭ​ര​ത​ൻ ആ​ണ് മ​രി​ച്ച​ത്

ഇ​ന്ന് രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. ഏ​റെ നേ​രം പോ​സ്റ്റി​ൽ തൂ​ങ്ങി​ക്കി​ട​ന്ന മൃ​ത​ദേ​ഹം കാ​ഞ്ഞ​ങ്ങാ​ട് നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് താ​ഴെ​യി​റ​ക്കി​യ​ത്.

അ​ര​യി​ൽ ക​യ​ർ കെ​ട്ടി​യ​തി​നാ​ൽ ഷോ​ക്കേ​റ്റി​ട്ടും പോ​സ്റ്റി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യി​ലേ​യ്ക്ക് മാ​റ്റി.

Kerala

വൈ​ദ്യു​തി പ്ര​തി​സ​ന്ധി: ഉ​യ​ർ​ന്ന വി​ല​യ്ക്ക് വൈ​ദ്യു​തി വാ​ങ്ങാ​ൻ കെ​എ​സ്ഇ​ബി​ക്ക് അ​നു​മ​തി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം ക​ടു​ത്ത വൈ​ദ്യു​തി പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ, ഉ​യ​ർ​ന്ന വി​ല​യ്ക്ക് പു​റ​ത്തു​നി​ന്ന് വൈ​ദ്യു​തി വാ​ങ്ങാ​ൻ കേ​ര​ള സ്റ്റേ​റ്റ് ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡി​ന് സം​സ്ഥാ​ന വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ അ​നു​മ​തി ന​ൽ​കി. സെ​പ്റ്റം​ബ​ർ ഒ​ഴി​കെ ജൂ​ലൈ മു​ത​ൽ ഡി​സം​ബ​ർ വ​രെ​യു​ള്ള മാ​സ​ങ്ങ​ളി​ലാ​ണ് ഉ​യ​ർ​ന്ന നി​ര​ക്കി​ൽ വൈ​ദ്യു​തി വാ​ങ്ങാ​ൻ അ​നു​മ​തി​യു​ള്ള​ത്. നി​ല​വി​ൽ സം​സ്ഥാ​ന​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന അ​പ്ര​ഖ്യാ​പി​ത ലോ​ഡ്ഷെ​ഡിം​ഗി​നെ​തി​രെ വ്യാ​പ​ക വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കെ​എ​സ്ഇ​ബി​യു​ടെ അ​പേ​ക്ഷ ക​മ്മീ​ഷ​ൻ അം​ഗീ​ക​രി​ച്ച​ത്.

അ​തേ​സ​മ​യം, കെ​എ​സ്ഇ​ബി​യു​ടെ വീ​ഴ്ച​ക​ൾ​ക്കെ​തി​രെ ഉ​ത്ത​ര​വി​ൽ ക​മ്മീ​ഷ​ൻ ക​ടു​ത്ത വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. പ​വ​ർ എ​ക്സ്ചേ​ഞ്ചി​ൽ നി​ന്ന​ട​ക്കം വി​വി​ധ സ്രോ​ത​സ്സു​ക​ളി​ൽ നി​ന്ന് വാ​ങ്ങി​യ വൈ​ദ്യു​തി​യു​ടെ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ബോ​ർ​ഡ് സ​മ​ർ​പ്പി​ച്ചി​ല്ലെ​ന്ന് ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. കൂ​ടാ​തെ, അ​പ്ര​ഖ്യാ​പി​ത ലോ​ഡ്ഷെ​ഡിം​ഗ് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന പ​ക്ഷം ഒ​രു മ​ണി​ക്കൂ​ർ മു​മ്പെ​ങ്കി​ലും ഉ​പ​ഭോ​ക്താ​ക്ക​ളെ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്നും ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. മ​ൺ​സൂ​ൺ ശ​ക്തി​പ്പെ​ടു​ന്ന മു​റ​യ്ക്ക് ഉ​യ​ർ​ന്ന വി​ല​യ്ക്കു​ള്ള വൈ​ദ്യു​തി വാ​ങ്ങ​ൽ കു​റ​യ്ക്കാ​നും ബോ​ർ​ഡ് ശ്ര​മി​ക്ക​ണം.

നി​ല​വി​ൽ ജൂ​ൺ 30 വ​രെ​യാ​ണ് സം​സ്ഥാ​ന​ത്ത് ഔ​ദ്യോ​ഗി​ക​മാ​യി വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. കാ​ല​വ​ർ​ഷം പ്ര​തീ​ക്ഷി​ച്ച രീ​തി​യി​ൽ ശ​ക്തി പ്രാ​പി​ക്കാ​ത്ത​താ​ണ് നി​ല​വി​ലെ ക​ടു​ത്ത പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. കെ​എ​സ്ഇ​ബി​യു​ടെ ജ​ല​സം​ഭ​ര​ണി​ക​ളി​ൽ നി​ല​വി​ൽ സം​ഭ​ര​ണ​ശേ​ഷി​യു​ടെ 20.89 ശ​ത​മാ​നം മാ​ത്ര​മാ​ണ് വെ​ള്ള​മു​ള്ള​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ ഇ​ത് 58.58 ശ​ത​മാ​ന​മാ​യി​രു​ന്നു. ജൂ​ൺ മാ​സ​ത്തി​ൽ അ​ണ​ക്കെ​ട്ടു​ക​ളി​ലേ​ക്ക് പ്ര​തീ​ക്ഷി​ച്ച നീ​രൊ​ഴു​ക്കി​ന്‍റെ 58 ശ​ത​മാ​നം മാ​ത്ര​മാ​ണ് ഇ​തു​വ​രെ ല​ഭി​ച്ച​ത്.

Kerala

ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​നി​ടെ വൈ​ദ്യു​തി മു​ട​ങ്ങി; കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

ക​ങ്ങ​ഴ: ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മ​ത്സ​രം കാ​ണു​ന്ന​തി​നി​ടെ വൈ​ദ്യു​തി മു​ട​ങ്ങി​യെ​ന്നാ​രോ​പി​ച്ചു കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ചു. സം​ഭ​വ​ത്തി​ൽ ദേ​വ​ഗി​രി ക​ല്ലൂ​ർ​ത്താ​ഴ്ച​യി​ൽ റോ​ൾ​ഫി വ​ർ​ഗീ​സ് (27) അ​റ​സ്റ്റി​ലാ​യി. കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. കെ​എ​സ്ഇ​ബി പ​ത്ത​നാ​ട് സെ​ക്‌​ഷ​നി​ലെ ഓ​വ​ർ​സീ​യ​ർ എം.​കെ. മ​നോ​ജ് കു​മാ​റി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

മൂ​ലേ​പ്പീ​ടി​ക ഭാ​ഗ​ത്തു വൈ​ദ്യു​തി മു​ട​ങ്ങി​യ​തോ​ടെ യു​വാ​വ് കെ​എ​സ്ഇ​ബി ഓ​ഫി​സി​ലെ​ത്തി വി​വ​രം തി​ര​ക്കി. പി​ന്നീ​ട്, മ​രം വീ​ണു ത​ക​രാ​റു​ണ്ടാ​യ ഭാ​ഗ​ത്തേ​ക്ക് പോ​യ ഇ​യാ​ൾ അ​വി​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ക​യാ​യി​രു​ന്ന ഓ​വ​ർ​സീ​യ​റെ​യും തൊ​ഴി​ലാ​ളി​യെ​യും അ​സ​ഭ്യം പ​റ​ഞ്ഞ​ശേ​ഷം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Kerala

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു. ജൂൺ 30 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

വൈകുന്നേരം ആറ് മുതൽ അർധരാത്രി 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. എൽനിനോ കാരണം വൈദ്യുതി ലഭ്യതയിൽ വലിയ കുറവാണ് ഉണ്ടായത്. 900 മെഗാവാട്ടിന്‍റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പവർ എക്സ്ചേഞ്ചിൽ നിന്ന് കിട്ടുന്ന വൈദ്യുതിയിലും കുറവ് രേഖപ്പെടുത്തി.

മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വായ്പയായി വാങ്ങിയ വൈദ്യുതി ജൂൺ 16 മുതൽ തിരിച്ചുനൽകേണ്ട സാഹചര്യമുണ്ടെന്നും അധികൃതർ അറിയിച്ചു.

Kerala

വൈ​ദ്യു​തി ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് ലൈ​ന്‍​മാ​ന്‍ മ​രി​ച്ചു

ഇ​രി​ങ്ങാ​ല​ക്കു​ട: വൈ​ദ്യു​തി ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് കെ​എ​സ്ഇ​ബി ലൈ​ന്‍​മാ​ന്‍ മ​രി​ച്ചു. ക​രു​വ​ന്നൂ​ര്‍ കെ​എ​സ്ഇ​ബി മേ​ജ​ര്‍ സെ​ക്‌​ഷ​നി​ലെ ലൈ​ന്‍​മാ​നും ആ​റാ​ട്ടു​പു​ഴ കൊ​ക്ക​രി​പ്പ​ള്ളം അ​യ്യാ​ണ്ടി വീ​ട്ടി​ല്‍ വാ​സു​വി​ന്‍റെ മ​ക​നു​മാ​യ മ​നോ​ജ് (46) ആ​ണു മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ മാ​പ്രാ​ണം ജം​ഗ്ഷ​നു സ​മീ​പ​ത്താ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി വൈ​ദ്യു​തി പോ​സ്റ്റി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തു​ന്ന​തി​നി​ടെ മ​നോ​ജി​നു ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​നോ​ജ് പോ​സ്റ്റി​ല്‍​നി​ന്നു താ​ഴേ​ക്കു വീ​ണു. സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ഉ​ട​ന്‍​ത​ന്നെ സ​മീ​പ​ത്തെ ലാ​ല്‍ മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

നാ​ലു വ​ര്‍​ഷ​മാ​യി ക​രു​വ​ന്നൂ​ര്‍ കെ​എ​സ്ഇ​ബി​യി​ല്‍ ലൈ​ന്‍​മാ​നാ​യി ജോ​ലി​ചെ​യ്യു​ക​യാ​യി​രു​ന്നു മ​നോ​ജ്. പോ​ലീ​സും വൈ​ദ്യു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: ര​തി. മ​ക്ക​ള്‍: പൂ​ജ (പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി), അ​ര്‍​ജു​ന്‍ (നാ​ലാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി).

Kerala

മാ​പ്രാ​ണ​ത്ത് കെ​എ​സ്ഇ​ബി ലൈ​ൻ​മാ​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു  

മാ​പ്രാ​ണം: വൈ​ദ്യു​തി ലൈ​നി​ൽ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നി​ടെ കെ​എ​സ്ഇ​ബി ക​രു​വ​ന്നൂ​ർ മേ​ജ​ർ സെ​ക്ഷ​നി​ലെ ലൈ​ൻ​മാ​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു. ആ​റാ​ട്ടു​പു​ഴ സ്വ​ദേ​ശി അ​യ്യാ​ണ്ടി വാ​സു​വി​ന്‍റെ മ​ക​ൻ മ​നോ​ജ് (46) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ ആ​റ​ര​യോ​ടെ മാ​പ്രാ​ണം സെ​ന്‍റ​റി​ൽ മാ​വേ​ലി സ്റ്റോ​റി​ന് സ​മീ​പ​മു​ള്ള വൈ​ദ്യു​തി​ക്കാ​ലി​ൽ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ ക​യ​റി​യ​താ​യി​രു​ന്നു. ഷോ​ക്കേ​റ്റ ഉ​ട​നെ മ​നോ​ജി​നെ സ​മീ​പ​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് തൃ​ശൂ​രി​ലെ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Kerala

കെ​എ​സ്ഇ​ബി ക​രാ‍​ർ തൊ​ഴി​ലാ​ളി ഷോ​ക്കേ​റ്റ് മ​രി​ച്ചു

ആ​ല​പ്പു​ഴ: അ​ർ​ത്തു​ങ്ക​ലി​ൽ വൈ​ദ്യു​തി ലൈ​ൻ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ കെ​എ​സ്ഇ​ബി ക​രാ​ർ തൊ​ഴി​ലാ​ളി ഷോ​ക്കേ​റ്റ് മ​രി​ച്ചു. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡ് ന​ള​ന്ദ ജം​ഗ്ഷ​ന് സ​മീ​പം കൊ​ച്ചു​ത​യ്യി​ൽ പ​രേ​ത​നാ​യ മ​ണി​യു​ടെ മ​ക​ൻ എം ​ര​ഞ്ജി​ത്ത് (42) ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച പ​ക​ലാ​യി​രു​ന്നു സം​ഭ​വം. കാ​റ്റി​ലും മ​ഴ​യി​ലും മ​രം​വീ​ണ് വൈ​ദ്യു​തി ബ​ന്ധം ന​ഷ്ട​പ്പെ​ട്ട അ​ർ​ത്തു​ങ്ക​ൽ മു​ട്ടു​ക​ൽ ഭാ​ഗ​ത്തെ വീ​ട്ടി​ൽ വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ജോ​ലി​ക്കി​ടെ, ചാ​രി​വെ​ച്ച ഏ​ണി​യു​മാ​യി വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് മ​റി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഭാ​ര്യ: ഗീ​തു. മ​ക്ക​ൾ: ദേ​വ​തീ​ർ​ഥ്, രു​ദ്ര​തീ​ർ​ഥ്.

Editorial

പ​ത്ത​നം​തി​ട്ട​യി​ലു​മെ​ത്തി കെ​എ​സ്ഇ​ബി വാ​ൾ​സം​ഘം

ഇ​തെ​ന്തൊ​രു തോ​ന്ന്യാ​സ​മാ​ണ്? പ​ത്ത​നം​തി​ട്ട ക​വി​യൂ​രി​ൽ വീ​ട്ടു​വ​ള​പ്പി​ലെ കാ​യ്ക്കാ​റാ​യ തെ​ങ്ങു​ക​ൾ കെ​എ​സ്ഇ​ബി വാ​ളി​ന​റ​ത്തു​ക​ള​ഞ്ഞ​ത്, അ​തു വ​ച്ചു​പി​ടി​പ്പി​ച്ച​വ​രോ​ട് ഒ​രു വാ​ക്ക് പ​റ​യാ​തെ​യാ​ണ്. മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ നി​ര​വ​ധി​പ്പേ​രു​ടെ ഫ​ല​വൃ​ക്ഷ​ങ്ങ​ൾ ന​ശി​പ്പി​ച്ചു​ക​ഴി​ഞ്ഞു. വൈ​ദ്യു​ത​ക​ന്പി​ക​ളി​ൽ ത​ട്ടു​ന്ന വൃ​ക്ഷ​ക്ക​ന്പു​ക​ൾ വെ​ട്ടു​ന്ന​തി​ൽ ആ​ർ​ക്കു​മി​ല്ല പ​രാ​തി. പ​ക്ഷേ, അ​തി​ന്‍റെ മ​റ​വി​ൽ നി​ശ്ചി​ത പ​രി​ധി​ക്ക​പ്പു​റ​ത്തു​ള്ള ഫ​ല​വൃ​ക്ഷ​ങ്ങ​ൾ പോ​ലും വെ​ട്ടി​ക്കൂ​ട്ടി​യാ​ൽ പ​രാ​തി​യു​ണ്ട്.

ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തും പ​ല​യി​ട​ത്തും ഇ​തു ന​ട​ന്നു. ക​ർ​ഷ​ക​ർ​ക്കു ന​ഷ്‌​ട​പ​രി​ഹാ​രം കൊ​ടു​ത്തു. പ​ക്ഷേ, ന​ശി​പ്പി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ശ​ന്പ​ള​ത്തി​ൽ ഒ​രു കു​റ​വു​മു​ണ്ടാ​യി​ല്ല; ന​ട​പ​ടി​യു​മി​ല്ല. ഈ ​ഉ​ദ്യോ​ഗ​സ്ഥ​സം​ര​ക്ഷ​ണ​മാ​ണ് കേ​ര​ള​ത്തി​ന്‍റെ ശാ​പം. മ​ന്ത്രി​യ​റി​യ​ണം, പ​ത്ത​നം​തി​ട്ട സം​ഭ​വം. കാ​യ്ക്കാ​റാ​യ തെ​ങ്ങു​ക​ളു​ൾ​പ്പെ​ടെ അ​രി​ഞ്ഞു ര​സി​ക്കു​ക​യാ​ണ് ‘കു​റു​വാ​സം​ഘം’. ‘ധ​വ​ള​പ​ത്ര​ത്തി​ലെ ബാ​ധ്യ​ത’​യെ നാ​ട്ടി​ൽ അ​ഴി​ച്ചു​വി​ട​രു​ത്.

മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ മ​ര​ങ്ങ​ൾ വെ​ട്ടി​ന​ശി​പ്പി​ക്കു​ന്ന​താ​യി ജ​നു​വ​രി മു​ത​ൽ പ​ത്ത​നം​തി​ട്ട​യി​ൽ വ്യാ​പ​ക പ​രാ​തി​യു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത് സ​ർ​ക്കാ​ർ നി​ർ​ത്തി​ച്ച വെ​ട്ടി​നി​ര​ത്ത​ലി​നു വീ​ണ്ടു​മി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. നോ​ട്ടീ​സ് ന​ൽ​കു​ക​യോ സു​ര​ക്ഷാ ദൂ​ര​പ​രി​ധി പാ​ലി​ക്കു​ക​യോ ചെ​യ്യാ​തെ​യാ​ണ് പു​ര​യി​ട​ങ്ങ​ളി​ലെ ആ​ദാ​യ​ക​ര​മാ​യ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റു​ന്ന​ത്. ക​വി​യൂ​ർ സ്വ​ദേ​ശി ഡോ. ​ജേ​ക്ക​ബ് ഉ​മ്മ​ന്‍റെ പ​റ​മ്പി​ലെ തെ​ങ്ങു​ക​ൾ വെ​ട്ടി​യ​താ​ണ് പു​തി​യ ക്രൂ​ര​ത. 2.6 മീ​റ്റ​ർ വ​രെ​യു​ള്ള​ത് തെ​ങ്ങാ​യാ​ലും പ്ലാ​വാ​യാ​ലും തേ​ക്കാ​യാ​ലും വെ​ട്ടു​മെ​ന്നാ​ണ് കെ​എ​സ്ഇ​ബി പ​റ​ഞ്ഞ​ത്. അ​ള​ന്നു നോ​ക്കി​യ​പ്പോ​ൾ 2.6 മീ​റ്റ​റി​ന​പ്പു​റ​മു​ള്ള​തും വെ​ട്ടി​ക്ക​ള​ഞ്ഞെ​ന്നു വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. നി​ശ്ചി​ത ഉ​യ​ര​ത്തി​ല​പ്പു​റം വ​ള​രാ​ത്ത ഇ​നം കാ​യ്ക്കാ​റാ​യ തെ​ങ്ങു​ക​ളും ന​ശി​പ്പി​ച്ചു.

ചി​ല​യി​ട​ത്ത് റ​ബ​ർ​മ​ര​ങ്ങ​ളാ​ണ് ന​ശി​പ്പി​ച്ച​ത്. അ​ക​ല​മൊ​ക്കെ ജീ​വ​ന​ക്കാ​ര​ൻ സ്വ​യം തീ​രു​മാ​നി​ച്ച് വെ​ട്ടി​യാ​ൽ മ​തി​യോ, ന​ട്ടു​വ​ള​ർ​ത്തി​യ​വ​ൻ അ​റി​യേ​ണ്ടേ? ക്രെ​യി​നും ജെ​സി​ബി​യും യ​ന്ത്ര​വാ​ളു​മൊ​ക്കെ ഉ​പ​യോ​ഗി​ച്ചാ​ണ് ജ​നു​വ​രി മു​ത​ൽ ഈ ​ക്രൂ​ര​വി​നോ​ദം. വൈ​ദ്യു​തി​ലൈ​നി​ലേ​ക്കു ചാ​യു​ന്ന ക​ന്പോ മ​ര​മോ വെ​ട്ടാ​ൻ സ​മ്മ​തി​ക്കാ​ത്ത​വ​രി​ല്ല കേ​ര​ള​ത്തി​ൽ. ഉ​ണ്ടെ​ങ്കി​ൽ അ​ത്ത​രം സാ​മൂ​ഹി​ക​ദ്രോ​ഹി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കാ​ൻ പോ​ലീ​സി​റ​ങ്ങ​ട്ടെ. പ​ക്ഷേ, സം​സ്ഥാ​ന​ത്തു ചി​ല​യി​ട​ങ്ങ​ളി​ൽ, ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന വെ​ട്ടി​നി​ര​ത്ത​ൽ നാ​ട​കം അ​വ​സാ​നി​പ്പി​ക്ക​ണം.

ജി​ല്ലാ ക​ള​ക്‌​ട​റു​ടെ ദു​ര​ന്ത​നി​വാ​ര​ണ ഉ​ത്ത​ര​വി​ന്‍റെ മ​റ​വി​ൽ, 10 മീ​റ്റ​റ​ക​ലെ​യു​ള്ള മ​ര​ങ്ങ​ൾ​പോ​ലും വെ​ട്ടി​ക്ക​ഴി​ഞ്ഞ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ഇ​ത് ത​ടി​ക്ക​ച്ച​വ​ട​ക്കാ​രു​മാ​യു​ള്ള ഡീ​ലാ​ണെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. ഈ ​ത​ടി പി​ടി​യാ​വി​ല​യ്ക്ക് വി​ൽ​ക്കാ​ൻ ക​ർ​ഷ​ക​ർ നി​ർ​ബ​ന്ധി​ത​രാ​കും. നി​ശ്ചി​ത ദു​ര​ത്തി​നു​ള്ളി​ലാ​ണെ​ങ്കി​ൽ പോ​ലും, ക​ന്പും കോ​ലും വെ​ട്ടു​ന്ന​തു​പോ​ലെ​യാ​ണോ വ​ർ​ഷ​ങ്ങ​ളു​ടെ അ​ധ്വാ​ന​ഫ​ല​മാ​യി വ​ള​ർ​ത്തി​യെ​ടു​ത്ത ഫ​ല​വൃ​ക്ഷ​ങ്ങ​ൾ ഉ​ട​മ​യോ​ടു പ​റ​യാ​തെ അ​രി​ഞ്ഞു​വീ​ഴ്ത്തി താ​ണ്ഡ​വ​മാ​ടു​ന്ന​ത്. കാ​സ​ർ​ഗോ​ഡ് പു​ത്തി​ഗെ ച​ക്ക​ണി​ഗെ​യി​ല്‍ സി. ​ബാ​ല​സു​ബ്ര​ഹ്മ​ണ്യ ഭ​ട്ടി​ന്‍റെ 28 ക​മു​കു​ക​ൾ കെ​എ​സ്ഇ​ബി മു​ന്ന​റി​യി​പ്പി​ല്ലാ​തെ മ​ണ്ട വെ​ട്ടി​ക്ക​ള​ഞ്ഞ​ത് 2025 ഫെ​ബ്രു​വ​രി​യി​ലാ​ണ്.

ക​മു​ക് വൈ​ദ്യു​തി​ലൈ​നി​ലേ​ക്കു ചാ​ഞ്ഞ​ത​ല്ല, താ​ങ്ങു​ക​ന്പി ദ്ര​വി​ച്ചു​പൊ​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്ന് ലൈ​ൻ ക​മു​കി​ലേ​ക്കു ചാ​ഞ്ഞ​താ​ണെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ. പ​ക്ഷേ, ന​ഷ്‌​ടം ക​ർ​ഷ​ക​ന്. 2023 ഓ​ഗ​സ്റ്റി​ൽ ഓ​ണ​ത്തി​നു മു​ന്പ് കോ​ത​മം​ഗ​ലം വാ​ര​പ്പെ​ട്ടി​യി​ൽ തോ​മ​സ് എ​ന്ന ക​ർ​ഷ​ക​ന്‍റെ 400 കു​ല​വാ​ഴ​ക​ൾ കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ട്ടി​ക്ക​ള​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് മൂ​ന്ന​ര ല​ക്ഷം രൂ​പ ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​കേ​ണ്ടി​വ​ന്നു. തെ​മ്മാ​ടി​ത്ത​രം കാ​ണി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ശ​ന്പ​ള​ത്തി​ൽ​നി​ന്ന് ന​യാ​പൈ​സ പി​ടി​ച്ച​താ​യ​റി​യി​ല്ല. ഉ​ദ്യോ​ഗ​സ്ഥ​രെ​യും സം​ഘ​ട​ന​ക​ളെ​യും പേ​ടി​യി​ല്ലെ​ങ്കി​ൽ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ക്ക​ണം. പ​ത്ത​നം​തി​ട്ട​യി​ൽ ന​ഷ്‌​ട​പ​രി​ഹാ​രം കൊ​ടു​ത്തേ തീ​രൂ. കെ​എ​സ്ഇ​ബി​യും ചേ​ർ​ന്ന് കാ​ലി​യാ​ക്കി​യ ഖ​ജ​നാ​വി​ൽ​നി​ന്ന​ല്ല, ഉ​ത്ത​ര​വാ​ദി​ക​ളു​ടെ​യ​ത്ര​യും ശ​ന്പ​ള​ത്തി​ൽ​നി​ന്ന്.

വൈ​ദ്യു​തി കൊ​ടു​ക്ക​ൽ-​വാ​ങ്ങ​ൽ ക​രാ​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ യ​ഥാ​സ​മ​യ​ത്തു ന​ട​ത്തു​ക​യും അ​ഴി​മ​തി​യും കെ​ടു​കാ​ര്യ​സ്ഥ​ത​യും ഇ​ല്ലാ​താ​ക്കു​ക​യും ചെ​യ്യു​ന്ന​തി​ലും ഈ ​മി​ടു​ക്ക് കാ​ണി​ച്ചി​രു​ന്നെ​ങ്കി​ൽ കെ​എ​സ്ഇ​ബി ധ​വ​ള​പ​ത്ര​ത്തി​ലെ ‘ക​രി​ന്പ​ട്ടി​ക’​യി​ൽ പെ​ടി​ല്ലാ​യി​രു​ന്നു. ഇ​നി​യി​പ്പോ​ൾ വൈ​ദ്യു​തി​വ​കു​പ്പി​നെ വെ​ട​ക്കാ​ക്കി സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​ൻ കൂ​ലി​ക്കെ​ടു​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രാ​ണോ ഈ ​ക​ർ​ഷ​ക​ദ്രോ​ഹ​ത്തി​നു പി​ന്നി​ലെ​ന്നും അ​ന്വേ​ഷി​ക്കേ​ണ്ട​താ​ണ്.

വ​ന്യ​ജീ​വി, വ​നം​വ​കു​പ്പ്, കെ​എ​സ്ഇ​ബി... ക​ർ​ഷ​ക​ന്‍റെ ജീ​വി​തം തു​ല​യ്ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു കാ​ലം കു​റ​ച്ചാ​യി. അ​ടി​യി​ള​കി​യ കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​രെ കാ​ണാ​ൻ ഈ ​സ​ർ​ക്കാ​രി​നും ശേ​ഷി​യി​ല്ലെ​ന്നു വ​ര​രു​ത്. കാ​യ്ക്കാ​റാ​യ ഒ​രു തെ​ങ്ങി​നു​വേ​ണ്ടി ന​ട​ത്തേ​ണ്ടി​വ​രു​ന്ന അ​ധ്വാ​നം തി​രി​ച്ച​റി​യാ​വു​ന്ന ക​ർ​ഷ​ക​ർ ആ​രു​മി​ല്ലേ മ​ന്ത്രി​സ​ഭ​യി​ൽ? ​പ​ത്ത​നം​തി​ട്ട​യി​ൽ വെ​ട്ടി​നി​ര​ത്ത് ഭ്രാ​ന്തി​ള​കി​യ കെ​എ​സ്ഇ​ബി മാ​ട​ന്പി​മാ​രോ​ട്, പാ​ലൂ​ട്ടി​യ ജ​ന​ത്തെ ക​ടി​ക്ക​രു​തെ​ന്നും കാ​ലം മാ​റി​യെ​ന്നും സ​ർ​ക്കാ​ർ പ​റ​യ​ണം. അ​ള​മു​ട്ടി​യാ​ൽ ക​ർ​ഷ​ക​രും തി​രി​ഞ്ഞു​നി​ൽ​ക്കു​മെ​ന്നു മ​റ​ക്ക​രു​ത്.

Kerala

വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ മേ​യ് 25 വ​രെ ഭാ​ഗി​ക വൈ​ദ്യു​തി നി​യ​ന്ത്ര​ണം; കോ​ഴി​ക്കോ​ട് സ​ബ്സ്റ്റേ​ഷ​നി​ൽ വ​ൻ ത​ക​രാ​ർ

കോ​ഴി​ക്കോ​ട്: വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ നാ​ല് പ്ര​ധാ​ന ജി​ല്ല​ക​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി ത​ട​സ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കെ​എ​സ്ഇ​ബി അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട്ടെ പ്ര​ധാ​ന 400 കെ.​വി സ​ബ് സ്റ്റേ​ഷ​നി​ലെ പ​വ​ർ ട്രാ​ൻ​സ്ഫോ​ർ​മ​റി​നു​ണ്ടാ​യ സാ​ങ്കേ​തി​ക ത​ക​രാ​റാ​ണ് ഈ ​പെ​ട്ടെ​ന്നു​ള്ള പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം.

ട്രാ​ൻ​സ്ഫോ​ർ​മ​റി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ പൂ​ർ​ണ​മാ​യി തീ​ർ​ത്ത് സാ​ധാ​ര​ണ നി​ല​യി​ലാ​ക്കാ​ൻ 2026 മേ​യ് 25 വ​രെ സ​മ​യം ആ​വ​ശ്യ​മാ​ണെ​ന്ന് പ​വ​ർ ഗ്രി​ഡ് കോ​ർ​പ്പ​റേ​ഷ​ൻ കെ​എ​സ്ഇ​ബി​യെ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് എ​ന്നീ നാ​ല് ജി​ല്ല​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മേ​യ് 25 വ​രെ ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തേ​ണ്ടി വ​രി​ക.

അ​പ്ര​തീ​ക്ഷി​ത​മാ​യ ലോ​ഡ്ഷെ​ഡ്ഡിം​ഗ് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി വൈ​കി​ട്ട് ആ​റ് മ​ണി മു​ത​ൽ രാ​ത്രി 11 മ​ണി വ​രെ​യു​ള്ള പീ​ക്ക് സ​മ​യ​ങ്ങ​ളി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ വൈ​ദ്യു​തി ഉ​പ​യോ​ഗം പ​ര​മാ​വ​ധി ചു​രു​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ത്ഥി​ച്ചു. ഈ ​മാ​സം 12-ന് ​ത​ക​രാ​ർ സം​ഭ​വി​ച്ച​പ്പോ​ൾ ഒ​രാ​ഴ്ച​ത്തെ സ​മ​യ​മാ​ണ് അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്കാ​യി ചോ​ദി​ച്ചി​രു​ന്ന​തെ​ങ്കി​ലും, ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം വേ​ണ്ടി വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മേ​യ് 25 വ​രെ നി​യ​ന്ത്ര​ണം നീ​ട്ടി​യ​ത്.

വ​രും ദി​വ​സ​ങ്ങ​ളി​ൽ വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ത​ട​സ​ങ്ങ​ളോ​ട് പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും കെ​എ​സ്ഇ​ബി പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

 

 

 

 

 

 

 

 

 

Kerala

വൈ​ദ്യു​തി മോ​ഷ​ണം ക്രി​മി​ന​ൽ കു​റ്റം, പി​ടി​ക്ക​പ്പെ​ട്ടാ​ൽ ജാ​മ്യ​മി​ല്ല വ​കു​പ്പ് പ്ര​കാ​രം കേ​സ്: കെ​എ​സ്ഇ​ബി

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി മോ​ഷ​ണം ക്രി​മി​ന​ൽ കു​റ്റ​മാ​ണെ​ന്നും പി​ടി​ക്ക​പ്പെ​ട്ടാ​ൽ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും കെ​എ​സ്ഇ​ബി. വൈ​ദ്യു​തി മോ​ഷ​ണം ക​ണ്ടു​പി​ടി​ക്ക​പ്പെ​ട്ടാ​ൽ ഇ​ല​ക്ട്രി​സി​റ്റി ആ​ക്ട് 2003 പ്ര​കാ​രം വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്കു​ക​യും പി​ഴ ചു​മ​ത്തു​ക​യും ജാ​മ്യ​മി​ല്ലാ വ​കു​പ്പ് അ​നു​സ​രി​ച്ചു കേ​സെ​ടു​ക്കു​ക​യും ചെ​യ്യു​മെ​ന്നാ​ണ് അ​റി​യി​പ്പ്. ഇ​തി​നു മൂ​ന്നു​വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​മെ​ന്നും കെ​എ​സ്ഇ​ബി പ​റ​യു​ന്നു.

വൈ​ദ്യു​തി മോ​ഷ​ണം ന​ട​ത്തു​ന്ന​വ​ർ തെ​റ്റ് മ​ന​സി​ലാ​ക്കി സ്വ​മേ​ധ​യാ കെ​എ​സ്ഇ​ബി​യെ അ​റി​യി​ച്ച് പി​ഴ അ​ട​ച്ചാ​ൽ ശി​ക്ഷാ​ന​ട​പ​ടി​ക​ളി​ൽ നി​ന്നും ഒ​ഴി​വാ​ക്കും. ഇ​ത്ത​ര​ത്തി​ൽ തെ​റ്റ്തി​രു​ത്തു​വാ​ൻ ഒ​രാ​ൾ​ക്ക് ഒ​ര​വ​സ​രം മാ​ത്ര​മേ ല​ഭി​ക്കൂ​വെ​ന്നും കെ​എ​സ്ഇ​ബി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

വൈ​ദ്യു​തി മോ​ഷ​ണം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ കെ​എ​സ്ഇ​ബി​യു​ടെ സെ​ക്ഷ​ൻ ഓ​ഫീ​സു​ക​ളി​ലോ ആ​ന്‍റി പ​വ​ർ തെ​ഫ്റ്റ് സ്ക്വാ​ഡി​ന്‍റെ തി​രു​വ​ന​ന്ത​പു​രം വൈ​ദ്യു​തി ഭ​വ​നി​ലെ സം​സ്ഥാ​ന കാ​ര്യാ​ല​യ​ത്തി​ലോ ജി​ല്ലാ കാ​ര്യാ​ല​യ​ങ്ങ​ളി​ലോ ഓ​ഫീ​സ് സ​മ​യ​ത്ത് വി​ളി​ച്ച് അ​റി​യി​ക്കാ​ൻ ക​ഴി​യും.

9496010101 എ​ന്ന എ​മ​ർ​ജ​ൻ​സി ന​മ്പ​രി​ൽ വി​ളി​ച്ചും വാ​ട്സ്ആ​പ്പ് സ​ന്ദേ​ശ​മ​യ​ച്ചും വി​വ​ര​ങ്ങ​ൾ അ​റി​യി​ക്കാം. വൈ​ദ്യു​തി ദു​രു​പ​യോ​ഗം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ​ക്കൊ​പ്പം കൃ​ത്യ​മാ​യ സ്ഥ​ല​വി​വ​ര​ണ​വും സെ​ക്ഷ​ൻ ഓ​ഫീ​സി​ന്‍റെ പേ​രും ചേ​ർ​ക്കു​ന്ന​ത് ഉ​ചി​ത​മാ​യി​രി​ക്കും.

വൈ​ദ്യു​തി മോ​ഷ​ണം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​യാ​ൾ​ക്ക് കെ​എ​സ്ഇ​ബി പാ​രി​തോ​ഷി​കം ന​ൽ​കും. പി​ഴ തു​ക പൂ​ർ​ണ​മാ​യി ഈ​ടാ​ക്കി അ​പ്പീ​ലു​ക​ളു​ണ്ടെ​ങ്കി​ൽ അ​വ​യും തീ​ർ​പ്പാ​ക്കി​യ​ശേ​ഷം കോ​മ്പൗ​ണ്ടിം​ഗ് ചാ​ർ​ജൊ​ഴി​ക അ​ധി​കം ഈ​ടാ​ക്കി​യ തു​ക​യു​ടെ 5% അ​ഥ​വാ പ​ര​മാ​വ​ധി 50,000 രൂ​പ​വ​രെ പാ​രി​തോ​ഷി​ക​മാ​യി ല​ഭി​ക്കും.

വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന ആ​ളി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ തി​ക​ച്ചും ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കും. ആ​ന്‍റി പ​വ​ർ തെ​ഫ്റ്റ് സ്ക്വാ​ഡ് സം​സ്ഥാ​ന, ജി​ല്ലാ ഓ​ഫീ​സു​ക​ളു​ടെ ഫോ​ൺ ന​മ്പ​റു​ക​ളും കെ​എ​സ്ഇ​ബി ഫെ​സ്ബു​ക് പോ​സ്റ്റി​ൽ പ​ര​സ്യ​പ്പെ​ടു​ത്തി.

Kerala

സ​ബ്സ്റ്റേ​ഷ​നി​ലെ സാ​ങ്കേ​തി​ക ത​ക​രാ​ർ; നാ​ല് ജി​ല്ല​ക​ളി​ൽ ഏ​ഴ് ദി​വ​സ​ത്തേ​യ്ക്ക് വൈ​ദ്യു​തി ത​ട​സ​പ്പെ​ടും

തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​റ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ അ​ടു​ത്ത ഏ​ഴ് ദി​വ​സ​ത്തേ​ക്ക് ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും. പ​വ​ർ​ഗ്രി​ഡ് കോ​ർ​പ്പ​റേ​ഷ​ന്‍റെ കോ​ഴി​ക്കോ​ട്ടെ പ്ര​ധാ​ന സ​ബ്സ്റ്റേ​ഷ​നി​ലു​ണ്ടാ​യ സാ​ങ്കേ​തി​ക ത​ക​രാ​റി​നെ​ത്തു​ട​ർ​ന്നാ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന് കെ​എ​സ്ഇ​ബി അ​റി​യി​ച്ചു.

കോ​ഴി​ക്കോ​ട് 400 കെവി സ​ബ്സ്റ്റേ​ഷ​നി​ലെ മൂ​ന്നാം ന​മ്പ​ർ 500 എം​വി​എ ട്രാ​ൻ​സ്ഫോ​ർ​മ​റി​ന്‍റെ 220 കെവി ബു​ഷിം​ഗി​ലു​ണ്ടാ​യ ത​ക​രാ​റാ​ണ് വൈ​ദ്യു​തി ത​ട​സ​പ്പെ​ടാ​ൻ കാ​ര​ണം. ഇ​ന്ന് മു​ത​ൽ ഏ​ഴ് ദി​വ​സ​ത്തേ​ക്കാ​ണ് വൈ​ദ്യു​തി ത​ട​സ​പ്പെ​ടു​ന്ന​ത്.

ട്രാ​ൻ​സ്ഫോ​ർ​മ​റി​ലെ ബു​ഷിം​ഗി​ലു​ണ്ടാ​യ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി അ​ടി​യ​ന്തി​ര ഷ​ട്ട്ഡൗ​ൺ ആ​വ​ശ്യ​മാ​ണെ​ന്ന് പ​വ​ർ​ഗ്രി​ഡ് കോ​ർ​പ്പ​റേ​ഷ​ൻ കെ​എ​സ്ഇ​ബി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ത​ക​രാ​ർ പ​രി​ഹ​രി​ച്ച് ട്രാ​ൻ​സ്ഫോ​ർ​മ​ർ പൂ​ർ​ണ്ണ സ​ജ്ജ​മാ​ക്കാ​ൻ ഏ​ക​ദേ​ശം ഏ​ഴ് ദി​വ​സ​മെ​ടു​ക്കു​മെ​ന്നാ​ണ് നി​ല​വി​ലെ ക​ണ​ക്കു​കൂ​ട്ട​ൽ. ഉ​യ​ർ​ന്ന ശേ​ഷി​യു​ള്ള ട്രാ​ൻ​സ്ഫോ​ർ​മ​ർ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കു​ന്ന​തോ​ടെ മ​ല​ബാ​റി​ലെ വൈ​ദ്യു​തി വി​ത​ര​ണ ശൃം​ഖ​ല​യി​ൽ ലോ​ഡ് ക്ര​മീ​ക​രി​ക്കേ​ണ്ടി വ​രും.

അ​തി​നാ​ൽ, വ​രും ദി​വ​സ​ങ്ങ​ളി​ൽ ഈ ​നാ​ല് ജി​ല്ല​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. വൈ​ദ്യു​തി ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​ച്ചും, അ​ത്യാ​വ​ശ്യ​മി​ല്ലാ​ത്ത വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ൾ നി​യ​ന്ത്രി​ച്ചും കെ​എ​സ്ഇ​ബി​യു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

അ​റ്റ​കു​റ്റ​പ​ണി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി വൈ​ദ്യു​തി വി​ത​ര​ണം സാ​ധാ​ര​ണ നി​ല​യി​ലാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പ​വ​ർ​ഗ്രി​ഡ് കോ​ർ​പ്പ​റേ​ഷ​ൻ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഓ​രോ പ്ര​ദേ​ശ​ത്തെ​യും കൃ​ത്യ​മാ​യ സ​മ​യ​ക്ര​മം പ്രാ​ദേ​ശി​ക കെ​എ​സ്ഇ​ബി ഓ​ഫീ​സു​ക​ൾ വ​ഴി ല​ഭ്യ​മാ​കു​ന്ന​താ​ണ്.

Kerala

വേ​ന​ൽമ​ഴ​യു​ടെ കു​ളി​രി​ൽ കെഎസ്ഇബി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ക​​​​ടു​​​​ത്ത വേ​​​​ന​​​​ൽചൂ​​​​ടും അ​​​​പ്ര​​​​ഖ്യാ​​​​പി​​​​ത പ​​​​വ​​​​ർ​​​​ക്ക​​​​ട്ടു​​​​മെ​​​​ല്ലാം ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് രൂ​​​​ക്ഷ പ്ര​​​​തി​​​​സ​​​​ന്ധി സൃ​​​​ഷ്ടി​​​​ച്ച​​​​തി​​​​നി​​​​ടെ അ​​​​ടു​​​​ത്ത ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ പെ​​​​യ്തി​​​​റ​​​​ങ്ങി​​​​യ വേ​​​​ന​​​​ൽമ​​​​ഴ വൈ​​​​ദ്യു​​​​തി ബോ​​​​ർ​​​​ഡി​​​​നും പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ഒ​​​​രേ പോ​​​​ലെ ആ​​​​ശ്വ​​​​സ​​​​മാ​​​​യി.

സം​​​​സ്ഥാ​​​​ന​​​​ത്ത് കൊ​​​​ടും​​​​ചൂ​​​​ടി​​​​ൽ പ്ര​​​​തി​​​​ദി​​​​ന വൈ​​​​ദ്യു​​​​തി ഉ​​​​പ​​​​യോ​​​​ഗം സ​​​​ർ​​​​വ​​​​കാ​​​​ല റി​​​​ക്കാ​​​​ർ​​​​ഡി​​​​ലെ​​​​ത്തി​​​​യി​​​​രു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ ഏ​​​​പ്രി​​​​ൽ 18ന് ​​​​സം​​​​സ്ഥാ​​​​ന​​​​ത്തെ വൈ​​​​ദ്യു​​​​തി ഉ​​​​പ​​​​യോ​​​​ഗം 117.15 ല​​​​ശ​​​​ല​​​​ക്ഷം യൂ​​​​ണി​​​​റ്റാ​​​​യി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ൽ, വേ​​​​ന​​​​ൽമ​​​​ഴ പ​​​​ല മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലും പെ​​​​യ്തി​​​​റ​​​​ങ്ങി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ മേ​​​​യ് മാ​​​​സ​​​​ത്തി​​​​ൽ വൈ​​​​ദ്യു​​​​തി ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​ൽ വ​​​​ലി​​​​യ കു​​​​റ​​​​വുണ്ടാ​​​​യി. അ​​​​ടു​​​​ത്ത ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ഏ​​​​റ്റ​​​​വും കു​​​​റ​​​​വ് വൈ​​​​ദ്യു​​​​തി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​ത് ക​​​​ഴി​​​​ഞ്ഞ ഞാ​​​​യ​​​​റാ​​​​ഴ്ച്ച​​​​യാ​​​​ണ് 89.94 ദ​​​​ശ​​​​ല​​​​ക്ഷം യൂ​​​​ണി​​​​റ്റ് വൈ​​​​ദ്യു​​​​തി മാ​​​​ത്ര​​​​മാ​​​​ണ് ഞാ​​​​യ​​​​റാ​​​​ഴ്ച്ച ഉ​​​​പ​​​​യോ​​​​ഗി​​​​ക്കേ​​​​ണ്ടി വ​​​​ന്ന​​​​ത്.

ഏ​​​​പ്രി​​​​ൽ 18 ലെ ​​​​വൈ​​​​ദ്യു​​​​തി ഉ​​​​പ​​​​യോ​​​​ഗ​​​​വു​​​​മാ​​​​യി താ​​​​ര​​​​ത​​​​മ്യം ചെ​​​​യ്യു​​​​ന്പോ​​​​ൾ 27.21 ദ​​​​ശ​​​​ല​​​​ക്ഷം വൈ​​​​ദ്യു​​​​തി​​​​യു​​​​ടെ കു​​​​റ​​​​വ് ഉ​​​​പ​​​​യോ​​​​ഗ​​​​മാ​​​​ണ് മേ​​​​യ് 10ന് ​​​​ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. മേ​​​​യ് മൂ​​​​ന്നി​​​​ന് 98.89 ദ​​​​ശ​​​​ല​​​​ക്ഷം യൂ​​​​ണി​​​​റ്റും ഏ​​​​ഴി​​​​ന് 99 ദ​​​​ശ​​​​ല​​​​ക്ഷ​​​​വും മേ​​​​യ് എ​​​​ട്ടി​​​​ന് 97 ദ​​​​ശ​​​​ല​​​​ക്ഷ​​​​വു​​​​മാ​​​​യി​​​​രു​​​​ന്നു സം​​​​സ്ഥാ​​​​ന​​​​ത്തെ വൈ​​​​ദ്യു​​​​തി ഉ​​​​പ​​​​യോ​​​​ഗം.

ഏ​​​​പ്രി​​​​ലി​​​​ൽ വ​​​​ൻ തോ​​​​തി​​​​ലു​​​​ള്ള വൈ​​​​ദ്യു​​​​തി ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ സം​​​​സ്ഥാ​​​​ന​​​​ത്ത് അ​​​​ര​​​​മ​​​​ണി​​​​ക്കൂ​​​​ർ വ​​​​രെ അ​​​​പ്ര​​​​ഖ്യാ​​​​പി​​​​ത വൈ​​​​ദ്യു​​​​തി മു​​​​ട​​​​ക്ക​​​​വും അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ടു. എ​​​​ന്നാ​​​​ൽ അ​​​​പ്ര​​​​ഖ്യാ​​​​പി​​​​ത പ​​​​വ​​​​ർ​​​​ക​​​​ട്ട് എ​​​​ന്നു സ​​​​മ്മ​​​​തി​​​​ക്കാ​​​​ൻ ആ​​​​ദ്യം വൈ​​​​ദ്യു​​​​തി വ​​​​കു​​​​പ്പ് ത​​​​യാ​​​​റാ​​​​യി​​​​ല്ല. തു​​​​ട​​​​ർ​​​​ച്ച​​​​യാ​​യു​​​​ള്ള ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​തേപോ​​​​ലെ ത​​​​ന്നെ വൈ​​​​ദ്യു​​​​തി പ്ര​​​​തി​​​​സ​​​​ന്ധി ഉ​​​​ണ്ടാ​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് അ​​​​പ്ര​​​​ഖ്യാ​​​​പി​​​​ത പ​​​​വ​​​​ർ​​​​ക്ക​​​​ട്ട് എ​​​​ന്നു സ​​​​മ്മ​​​​തി​​​​ക്കാ​​​​ൻ വൈ​​​​ദ്യു​​​​തി വ​​​​കു​​​​പ്പ് ത​​​​യാ​​​​റാ​​​​യ​​​​ത്.

ഏ​​​​പ്രി​​​​ൽ മാ​​​​സം കൂ​​​​ടു​​​​ത​​​​ൽ ദി​​​​വ​​​​സ​​​​വും സം​​​​സ്ഥാ​​​​ന​​​​ത്ത് വൈ​​​​ദ്യു​​​​തി ഉ​​​​പ​​​​യോ​​​​ഗം 100 ദ​​​​ശ​​​​ല​​​​ക്ഷം യൂ​​​​ണി​​​​റ്റി​​​​നു മു​​​​ക​​​​ളി​​​​ലാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ വേ​​​​ന​​​​ൽ മ​​​​ഴ​​​​യ്ക്ക് പി​​​​ന്നാ​​​​ലെ മേ​​​​യ് മാ​​​​സ​​​​ത്തോ​​​​ടെ വൈ​​​​ദ്യു​​​​തി ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​ൽ വ​​​​ലി​​​​യ കു​​​​റ​​​​വു​​​​ണ്ടാ​​​​യി.

ക​​​​ടു​​​​ത്ത വേ​​​​ന​​​​ലി​​​​നൊ​​​​പ്പം പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ൻ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തെ തു​​​​ട​​​​ർ​​​​ന്ന് പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക​​​​ത്തി​​​​നു​​​​ണ്ടാ​​​​യ ദൗ​​​​ർ​​​​ല​​​​ഭ്യ​​​​വും വൈ​​​​ദ്യു​​​​തി ഉ​​​​പ​​​​യോ​​​​ഗം വ​​​​ർ​​​​ധി​​​​ക്കാ​​​​ൻ കാ​​​​ര​​​​ണ​​​​മാ​​​​യി. ഇ​​​​ൻ​​​​ഡ​​​​ക്‌​​​​ഷ​​​​ൻ കു​​​​ക്ക​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​യു​​​​ടെ ഉ​​​​പ​​​​യോ​​​​ഗം വ​​​​ലി​​​​യ തോ​​​​തി​​​​ൽ വ​​​​ർ​​​​ധി​​​​ച്ചി​​​​രു​​​​ന്നു.

Kerala

മ​ണി​യാ​ർ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി കെ​എ​സ്ഇ​ബി ഏ​റ്റെ​ടു​ക്കി​ല്ല; നി​ർ​ദേ​ശം ന​ൽ​കി ചീ​ഫ് സെ​ക്ര​ട്ട​റി

തി​രു​വ​ന​ന്ത​പു​രം: മ​ണി​യാ​ർ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി കെ​എ​സ്ഇ​ബി ഏ​റ്റെ​ടു​ക്കി​ല്ല. ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ണ് ന​ട​പ​ടി നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. വ്യ​വ​സാ​യ വ​കു​പ്പാ​ണ് ഏ​റ്റെ​ടു​ക്കാ​ൻ ഉ​ള്ള നീ​ക്കം ത​ട​ഞ്ഞ​ത്.

കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ​ടെ പ​ദ്ധ​തി ഏ​റ്റെ​ടു​ക്കാ​ൻ കെ​എ​സ്ഇ​ബി ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് എ​ത്തി​യ കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രെ കാ​ർ​ബൊ​റാ​ണ്ടം ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​ഞ്ഞി​രു​ന്നു. പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തോ​ടെ ഏ​റ്റെ​ടു​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​തി​നി​ടെ ആ​ണ് നി​ർ​ത്തി വ​യാ​ക്ക​ൽ.

ഏ​റ്റെ​ടു​ക്ക​ൽ പ​ഠി​ക്കാ​ൻ വെ​ച്ച ഉ​പ​സ​മി​തി റി​പ്പോ​ർ​ട്ട് വ​രും മു​ൻ​പ് ന​ട​പ​ടി പാ​ടി​ല്ലെ​ന്നാ​ണ് വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം. ഇ​ന്ന​ത്തെ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ കെ​എ​സ്ഇ​ബി ന​ട​പ​ടി​യെ മ​ന്ത്രി പി. ​രാ​ജീ​വ് വി​മ​ർ​ശി​ച്ചു.

പി​ന്നാ​ലെ​യാ​ണ് പ​ദ്ധ​തി നി​ർ​ത്തി​വെ​ക്കാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി കെ​എ​സ്ഇ​ബി എം​ഡി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. കെ​എ​സ്ഇ​ബി തീ​രു​മാ​ന​ത്തി​നെ​തി​രെ ക​മ്പ​നി ഹൈ​ക്കൊ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കെ ആ​ണ് സ​ർ​ക്കാ​ർ പി​ന്മാ​റ്റം.

 

Kerala

കെഎസ്ഇബി ജീവനക്കാരനെ സിപിഎം ലോക്കൽ സെക്രട്ടറി മര്‍ദിച്ചു; കേസെടുത്ത് പോലീസ്

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ കെഎസ്ഇബി ജീവനക്കാരനെ പാർട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തി സിപിഎം ലോക്കൽ സെക്രട്ടറി മർദിച്ചതായി പരാതി. പണമിടപാടിൽ മധ്യസ്ഥത വഹിക്കാൻ പാർട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തി മർദിച്ചെന്നാണ് പരാതി.

അത്തിക്കോട് നടുപാളയം സ്വദേശി വിദ്യാധരനാണ് മർദനമേറ്റത്. സംഭവത്തിൽ വിദ്യാധരന്‍റെ പരാതിയിൽ കൊഴിഞ്ഞാമ്പാറ ലോക്കൽ സെക്രട്ടറി എൻ.എം. അരുൺ പ്രസാദിനെതിരെ പോലീസ് കേസെടുത്തു.

അരുൺ വിദ്യാധരനെ ഭീഷണിപ്പെടുത്തുന്നതും അസഭ്യം പറയുന്നതും ഇനിയും മർദിക്കുമെന്ന് പറയുന്നതുമായ ശബ്ദ സന്ദേശവും പുറത്തുവന്നിരുന്നു.

Kerala

മണിയാർ വൈദ്യുത പദ്ധതി: ബോർഡിന് 56 കോടി രൂപ നഷ്ടമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കരാര്‍ കാലാവധി കഴിഞ്ഞിട്ടും 14 മാസം മണിയാർ ജലവൈദ്യുത പദ്ധതി കൈവശം വെച്ച് വൈദ്യുതി ഉത്പാദിപ്പിക്കാൻ അനുവദിച്ചതിലൂടെ കാര്‍ബൊറാണ്ടം യൂണിവേഴ്‌സല്‍ എന്ന കമ്പനിക്ക് കോടികൾ ലാഭമുണ്ടാക്കാൻ സർക്കാരും വൈദ്യുത ബോർഡും കൂട്ടുനിന്നതായി കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു.

2024 ഡിസംബര്‍ 31ന് BOOT കരാര്‍ അവസാനിച്ചതാണ്. അന്ന് ഈ വൈദ്യുതി പദ്ധതിയുടെ ഉടമസ്ഥാവകാശം സംസ്ഥാന വൈദ്യുത ബോര്‍ഡിന് കൈമാറുന്നതിനു പകരം 14 മാസം കൂടി ഇവിടെനിന്ന് വൈദ്യുതി ഉല്പാദിപ്പിച്ച് വിൽക്കാൻ കാർബൊറാണ്ടത്തിന് സർക്കാർ അനുമതി നൽകിയതിലൂടെ ബോർഡിന് 56 കോടി രൂപയുടെ നഷ്ടമുണ്ടായി.

കരാർ കഴിഞ്ഞിട്ടും കഴിഞ്ഞ 14 മാസങ്ങളായി ഈ കമ്പനി മണിയാര്‍ ജലവൈദ്യുത പദ്ധതി അനധികൃതമായി കൈവശം വെച്ച് വൻതോതിൽ വൈദ്യുതോത്പാദനം നടത്തി സ്വകാര്യ കമ്പനികൾക്ക് ഉയർന്ന തുകയ്ക്ക് വിൽക്കുകയാണ്.

വൈദ്യുത ബോർഡ്മായുള്ള കരാർ 2024 ഡിസംബർ 31 ന് അവസാനിച്ചതോടെ ഇവിടെനിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ആർക്കുവേണമെങ്കിലും വില്ക്കാനുള്ള സ്വാതന്ത്ര്യം കാർബൊറാണ്ടത്തിന് ലഭിച്ചു.

ഇവിടെ ഒരു യൂണിറ്റിന് ഉത്പാദനചെലവ് 40 പൈസയില്‍ താഴെയാണ്. ഇതാണ് യൂണിറ്റ് ഒന്നിന് 10-14 രൂപയ്ക്ക് വരെ പീക്ക് അവറുകളിൽ വിറ്റ് കമ്പനി കൊള്ളലാഭം ഉണ്ടാക്കിയത്. ഇതേസമയത്ത് കേരളത്തിന് ആവശ്യമായ വൈദ്യുതി ഇല്ലാതെ വൈദ്യുത ബോർഡ് വൻ തുകയ്ക്കാണ് പുറത്തുനിന്ന് വൈദ്യുതി വാങ്ങിക്കൂട്ടിയത്.

മൊത്തം 12 മെഗാവാട്ടാണ് ഈ പദ്ധതിയുടെ ഇന്‍സ്റ്റാള്‍ഡ് കപ്പാസിറ്റി. ലളിതമായി പറഞ്ഞാല്‍ 12,000 യൂണിറ്റ് വൈദ്യുതി മണിക്കൂറില്‍ ഉത്പാദിപ്പിക്കാന്‍ ഈ നിലയത്തിനാകും. ബോര്‍ഡിന്‍റെ നിയന്ത്രണത്തിലാണെങ്കില്‍ 40 പൈസയ്ക്ക് ഉത്പാദിപ്പിക്കാവുന്ന വൈദ്യുതിയാണ് നമുക്ക് നഷ്ടപ്പെട്ടത്. കേരളത്തിന്‍റെ വൈദ്യുത സാഹചര്യം ദുർഘടമായ സാഹചര്യത്തിൽ സർക്കാർ ഈ വൈദ്യുത പദ്ധതി തിരിച്ചെടുക്കാൻ ഉത്തരവ് നൽകിയെങ്കിലും ഇതുവരെ ബോർഡ് ഇതിന്‍റെ നിയന്ത്രണം ഏറ്റെടുത്തില്ല.

പിണറായി വിജയനും മന്ത്രി കൃഷ്ണന്‍കുട്ടിയും വൈദ്യുത ബോര്‍ഡും പകല്‍ക്കൊള്ളയ്ക്കു കൂട്ടുനില്‍ക്കുകയാണ്. ഈ പദ്ധതി തിരിച്ചെടുക്കാൻ ഇത്രയും വൈകിയതിനെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണം. ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടിയെടുക്കണം - ചെന്നിത്തല ആവശ്യപ്പെട്ടു.

Kerala

കൂ​ടം​കു​ള​ത്ത് സ​മ​രം ചെ​യ്ത​വ​ര്‍ ഇ​പ്പോ​ള്‍ കേ​ര​ള​ത്തി​ലേ​ക്ക് വൈ​ദ്യു​തി വാ​ങ്ങു​ന്നു: ബി​ജു പ്ര​ഭാ​ക​ർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 10 വ​ർ​ഷം ലോ​ഡ് ഷെ​ഡിം​ഗ് ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് പ​റ​യു​ന്ന​ത് തെ​റ്റാ​യ കാ​ര്യ​മാ​ണെ​ന്ന് കെ​എ​സ്ഇ​ബി മു​ന്‍ ചെ​യ​ര്‍​മാ​ന്‍ ബി​ജു പ്ര​ഭാ​ക​ര്‍. താ​ൻ ചെ​യ​ർ​മാ​നാ​യി​രു​ന്ന കാ​ല​ത്ത് ര​ഹ​സ്യ​മാ​യി ലോ​ഡ് ഷെ​ഡിം​ഗ് ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ന​ങ്ങ​ള്‍ അ​റി​യാ​തെ ത​ന്നെ പ​വ​ര്‍​ക​ട്ട് ചെ​യ്യാ​ന്‍ സാ​ധി​ക്കും. ലോ​ഡ് ഷെ​ഡിം​ഗി​ന്‍റെ പേ​രി​ൽ സ​ർ​ക്കാ​രി​നെ കു​റ്റ​പ്പെ​ടു​ത്തി​യി​ട്ട് കാ​ര്യ​മി​ല്ലെ​ന്നും ബി​ജു പ്ര​ഭാ​ക​ർ പ​റ​ഞ്ഞു. താ​ന്‍ എ​ഴു​തി​യ പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന ച​ട​ങ്ങി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വൈ​ദ്യു​തി നി​യ​ന്ത്ര​ണം എ​ന്ന​ത് പ്രൊ​ഫ​ഷ​ണ​ല്‍ എ​ഞ്ചി​നീ​യ​ര്‍​മാ​ര്‍ കൈ​കാ​ര്യം ചെ​യ്യേ​ണ്ട കാ​ര്യ​മാ​ണ്. 2200 മെ​ഗാ​വാ​ട്ട് ഹൈ​ഡ്രോ പ്രോ​ജ​ക്ട് ന​മു​ക്കു​ണ്ടെ​ങ്കി​ലും മ​ഴ​ക്കാ​ല​ത്ത് എ​ത്ര​യെ​ണ്ണം കൃ​ത്യ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്നും ബി​ജു പ്ര​ഭാ​ക​ർ ചോ​ദി​ച്ചു.

കൂ​ടം​കു​ള​ത്ത് സ​മ​രം ചെ​യ്ത​വ​ര്‍ ഇ​പ്പോ​ള്‍ കേ​ര​ള​ത്തി​ലേ​ക്ക് വൈ​ദ്യു​തി വാ​ങ്ങു​ക​യാ​ണ്. ത​നി​ക്ക് ഇ​ന്നും കോ​ൺ​ഗ്ര​സി​നോ​ട് ആ​ണ് താ​ത്പ​ര്യ​മെ​ന്ന് പ​റ​ഞ്ഞ ബി​ജു പ്ര​ഭാ​ക​ർ സ്‌​കൂ​ള്‍ കാ​ല​ത്ത് ന​ക്‌​സ​ല്‍ ആ​ശ​യ​ങ്ങ​ള്‍ സ്വാ​ധീ​നി​ച്ചി​രു​ന്നു​വെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Latest News

Corehub Up