x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പീ​ക് സ​മ​യം, ക​റ​ണ്ട് ഉ​പ​യോ​ഗം കു​റ​യ്ക​ണ​മെ​ന്ന് കെ​എ​സ്ഇ​ബി


Published: April 25, 2026 02:29 PM IST | Updated: April 25, 2026 02:29 PM IST

തി​രു​വ​ന​ന്ത​പു​രം: വൈ​കു​ന്നേ​രം ആ​റി​നും രാ​ത്രി 11 നു​മി​ട​യി​ലു​ള്ള പീ​ക്ക് സ​മ​യ​ത്ത് വീ​ടു​ക​ളി​ലെ വൈ​ദ്യു​ത ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​യ്ക്ക​ണ​മെ​ന്ന് കെ​എ​സ്ഇ​ബി.

വേ​ന​ൽ​ച്ചൂ​ട് ക്ര​മാ​തീ​ത​മാ​യി വ​ർ​ദ്ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി ഉ​പ​യോ​ഗം കു​തി​ച്ചു​യ​ർ​ന്നി​രി​ക്കു​ന്നു. പീ​ക്ക് സ​മ​യ വൈ​ദ്യു​തി ഉ​പ​യോ​ഗം ഏ​പ്രി​ൽ 18ന് ​സ​ർ​വ​കാ​ല റി​ക്കാ​ർ​ഡാ​യ 117.16 ദ​ശ​ല​ക്ഷം യൂ​ണി​റ്റി​ലേ​ക്ക് എ​ത്തി.

വൈ​കു​ന്നേ​രം ആ​റി​നും പ​ത്തി​നു​മി​ട​യി​ലെ വൈ​ദ്യു​തി ആ​വ​ശ്യ​ക​ത​യും ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി 6033 മെ​ഗാ​വാ​ട്ട് എ​ന്ന റി​ക്കാ​ർ​ഡി​ലേ​ക്ക് ഉ​യ​ർ​ന്നു. ഏ​പ്രി​ൽ 23ന് ​രാ​ത്രി 10:30ന് ​ഒ​രു മി​നി​റ്റ് നേ​രം 6195 മെ​ഗാ​വാ​ട്ട് വ​രെ വൈ​ദ്യു​തി ആ​വ​ശ്യ​ക​ത കൂ​ടു​ക​യു​ണ്ടാ​യി.

ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​തു​പോ​ലെ പ്ര​തീ​ക്ഷ​ക​ൾ​ക്കെ​ല്ലാം അ​പ്പു​റ​മു​ള്ള വൈ​ദ്യു​തി ആ​വ​ശ്യ​ക​ത​യാ​ണ് സം​സ്ഥാ​ന​ത്ത് നി​ല​വി​ലു​ള്ള​ത്. ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം പ​ര​മാ​വ​ധി കൂ​ട്ടി​യും പു​റ​ത്തു നി​ന്ന് വൈ​ദ്യു​തി വാ​ങ്ങി എ​ത്തി​ച്ചും എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ഇ​ട​ത​ട​വി​ല്ലാ​തെ വൈ​ദ്യു​തി ല​ഭ്യ​മാ​ക്കാ​നു​ള്ള അ​ശ്രാ​ന്ത പ​രി​ശ്ര​മ​ത്തി​ലാ​ണ് കെ​എ​സ്ഇ​ബി.

വൈ​ദ്യു​തി ആ​വ​ശ്യ​ക​ത പ​രി​ധി​ക്ക​പ്പു​റം ഉ​യ​ർ​ന്ന​തോ​ടെ പ്ര​സ​ര​ണ വി​ത​ര​ണ ശൃം​ഖ​ല​യും വ​ലി​യ സ​മ്മ​ർ​ദ്ദ​ത്തി​ലാ​ണ്. ഇ​ക്കാ​ര​ണ​ത്താ​ൽ ചി​ല​യി​ട​ങ്ങ​ളി​ലെ​ങ്കി​ലും വോ​ൾ​ട്ടേ​ജ് കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. അ​ത്ത​രം ഇ​ട​ങ്ങ​ളി​ൽ ശൃം​ഖ​ലാ പു​ന​ക്ര​മീ​ക​ര​ണ​ത്തി​ലൂ​ടെ​യും മ​റ്റും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ബു​ദ്ധി​മു​ട്ട് ക​ഴി​യു​ന്നി​ട​ത്തോ​ളം പ​രി​ഹ​രി​ക്കാ​നാ​ണ് കെ​എ​സ്ഇ​ബി ശ്ര​മി​ക്കു​ന്ന​ത്.

ഈ ​താ​ത്കാ​ലി​ക പ്ര​തി​സ​ന്ധി ത​ര​ണം ചെ​യ്യാ​ൻ വൈ​കു​ന്നേ​രം 6നും ​രാ​ത്രി 11നു​മി​ട​യി​ൽ വൈ​ദ്യു​തി ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​ച്ച് സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് കെ​എ​സ്ഇ​ബി അ​ഭ്യ​ർ​ത്ഥി​ച്ചു. പ​മ്പ് സെ​റ്റ്, ഇ​ൻ​ഡ​ക്ഷ​ൻ സ്റ്റൗ, ​വാ​ട്ട​ർ ഹീ​റ്റ​ർ, ഇ​സ്തി​രി​പ്പെ​ട്ടി, വാ​ഷിം​ഗ് മെ​ഷീ​ൻ, എ​സി തു​ട​ങ്ങി വൈ​ദ്യു​തി അ​ധി​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​വും വൈ​ദ്യു​തി വാ​ഹ​ന ചാ​ർ​ജി​ങ്ങും വൈ​കു​ന്നേ​രം ആ​റി​നു ശേ​ഷം ഒ​ഴി​വാ​ക്കി പ​ര​മാ​വ​ധി മ​റ്റു​സ​മ​യ​ങ്ങ​ളി​ൽ ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും എ​സി​യു​ടെ താ​പ​നി​ല 24-26 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ ക്ര​മീ​ക​രി​ച്ചും അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത ലൈ​റ്റു​ക​ളും മ​റ്റു​പ​ക​ര​ണ​ങ്ങ​ളും ഓ​ഫ് ചെ​യ്തും പീ​ക്ക് സ​മ​യ​ത്തെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്നും ഇ​ത്ത​രം ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന വൈ​ദ്യു​തി ബി​ൽ ഒ​ഴി​വാ​ക്കാ​നും ഉ​പ​ക​രി​ക്കു​മെ​ന്നും കെ​എ​സ്ഇ​ബി അ​റി​യി​ച്ചു.

Tags : KSEB electricity usage

Recent News

Corehub Up