x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സംസ്ഥാനത്ത് വൈദ്യുത ഉപയോഗം റിക്കാർഡിൽ


Published: March 26, 2026 11:17 PM IST | Updated: March 26, 2026 11:17 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുത ഉപയോഗം റിക്കാർഡിൽ. ബുധനാഴ്ച വൈദ്യുതി ഉപയോഗം 5,802 മെഗാവാട്ടിലെത്തി.

റിക്കാർഡ് വൈദ്യുതി വിതരണം കെ എസ് ഇ ബി സുഗമമായി കൈകാര്യം ചെയ്തെന്ന് വൈദ്യുത ബോർഡ് അറിയിച്ചു. 2024 മേയ് രണ്ടിലെ 5,797 മെഗാവാട്ട് വൈദ്യുതി ഉപഭോഗമാണ് ഭേദിച്ചത്.

വൈദ്യുതി ബോർഡിന്‍റെ ചെയർമാൻ ആന്‍റ് മാനേജിംഗ് ഡയറക്ടർ, ഡയറക്ടർമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ഇന്ന് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

വരും ദിവസങ്ങളിൽ വൈദ്യുതി ഉപഭോഗം കൂടിയാലും ഉപഭോക്താക്കൾക്ക് യാതൊരു തടസവും കൂടാതെ വൈദ്യുതി ഉറപ്പാക്കാൻ കെഎസ്ഇബിക്ക് കഴിയുമെന്നും യോഗം വിലയിരുത്തി.

Tags : Electricity kseb consumption

Recent News

Corehub Up