x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​നി​ടെ വൈ​ദ്യു​തി മു​ട​ങ്ങി; കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ


Published: June 20, 2026 11:05 AM IST | Updated: June 20, 2026 11:05 AM IST

ക​ങ്ങ​ഴ: ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മ​ത്സ​രം കാ​ണു​ന്ന​തി​നി​ടെ വൈ​ദ്യു​തി മു​ട​ങ്ങി​യെ​ന്നാ​രോ​പി​ച്ചു കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ചു. സം​ഭ​വ​ത്തി​ൽ ദേ​വ​ഗി​രി ക​ല്ലൂ​ർ​ത്താ​ഴ്ച​യി​ൽ റോ​ൾ​ഫി വ​ർ​ഗീ​സ് (27) അ​റ​സ്റ്റി​ലാ​യി. കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. കെ​എ​സ്ഇ​ബി പ​ത്ത​നാ​ട് സെ​ക്‌​ഷ​നി​ലെ ഓ​വ​ർ​സീ​യ​ർ എം.​കെ. മ​നോ​ജ് കു​മാ​റി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

മൂ​ലേ​പ്പീ​ടി​ക ഭാ​ഗ​ത്തു വൈ​ദ്യു​തി മു​ട​ങ്ങി​യ​തോ​ടെ യു​വാ​വ് കെ​എ​സ്ഇ​ബി ഓ​ഫി​സി​ലെ​ത്തി വി​വ​രം തി​ര​ക്കി. പി​ന്നീ​ട്, മ​രം വീ​ണു ത​ക​രാ​റു​ണ്ടാ​യ ഭാ​ഗ​ത്തേ​ക്ക് പോ​യ ഇ​യാ​ൾ അ​വി​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ക​യാ​യി​രു​ന്ന ഓ​വ​ർ​സീ​യ​റെ​യും തൊ​ഴി​ലാ​ളി​യെ​യും അ​സ​ഭ്യം പ​റ​ഞ്ഞ​ശേ​ഷം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Tags : Power outage World Cup football arrest KSEB

Recent News

Corehub Up