x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വത്തിക്കാൻ സ്ഥാനപതിക്ക് അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ച് മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്

വെബ്ഡെസ്ക്
Published: November 15, 2026 12:46 AM IST | Updated: November 15, 2026 12:46 AM IST

മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ൽ

കൊ​​​​ച്ചി: ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കു​​​​ള്ള പു​​​​തി​​​​യ വ​​​​ത്തി​​​​ക്കാ​​​​ൻ സ്ഥാ​​​​ന​​​​പ​​​​തി​​​​യാ​​​​യി (അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക് നു​​​​ൺ​​​​ഷ്യോ) നി​​​​യ​​​​മി​​​​ത​​​​നാ​​​​യ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​വാ​​​​ൾ​​​​ഡെ​​​​മാ​​​​ർ സ്റ്റ​​​​നി​​​​സ്ലാ​​​​വ് സൊ​​​​മ്മെ​​​​ർ​​​​ടാ​​​​ഗി​​​​നെ സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ൽ അ​​​​ഭി​​​​ന​​​​ന്ദ​​​​ന​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു.

വ​​​​ത്തി​​​​ക്കാ​​​​ന്‍റെ ന​​​​യ​​​​ത​​​​ന്ത്ര സേ​​​​വ​​​​ന​​​​രം​​​​ഗ​​​​ത്തു ദീ​​​​ർ​​​​ഘ​​​​കാ​​​​ല​​​​ത്തെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​പ​​​​രി​​​​ച​​​​യ​​​​വും വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ ന​​​​യ​​​​ത​​​​ന്ത്ര​​​​ ദൗ​​​​ത്യ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ നേ​​​​ടി​​​​യ അ​​​​നു​​​​ഭ​​​​വ​​​​സ​​​​മ്പ​​​​ത്തു​​​​മു​​​​ള്ള ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് വാ​​​​ൾ​​​​ഡെ​​​​മാ​​​​റി​​ന്‍റെ സാ​​​​ന്നി​​​​ധ്യം ഇ​​​​ന്ത്യ​​​​യി​​​​ലെ ക​​​​ത്തോ​​​​ലി​​​​ക്കാ​​​​ സ​​​​ഭ​​​​യു​​​​ടെ ശു​​​​ശ്രൂ​​​​ഷാ​​​​രം​​​​ഗ​​​​ത്ത് ഏ​​​​റെ അ​​​​നു​​​​ഗ്ര​​​​ഹ​​​​പ്ര​​​​ദ​​​​മാ​​​​കു​​​​മെ​​​​ന്ന് മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് പ്ര​​​​ത്യാ​​​​ശ പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചു.

പ​​​​രി​​​​ശു​​​​ദ്ധ സിം​​​​ഹാ​​​​സ​​​​ന​​​​വു​​​​മാ​​​​യു​​​​ള്ള പ്രാ​​​​ദേ​​​​ശി​​​​ക ​​​​സ​​​​ഭ​​​​ക​​​​ളു​​​​ടെ കൂ​​​​ട്ടാ​​​​യ്മ കൂ​​​​ടു​​​​ത​​​​ൽ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നും ഇ​​​​ന്ത്യ​​​​യി​​​​ലെ വി​​​​വി​​​​ധ സ​​​​ഭാ​​​​ സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ സാ​​​​ഹോ​​​​ദ​​​​ര്യ​​​​വും പ​​​​ര​​​​സ്പ​​​​ര​​​​ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​വും വ​​​​ള​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​നും പു​​​​തി​​​​യ സ്ഥാ​​​​ന​​​​പ​​​​തി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​വും ശു​​​​ശ്രൂ​​​​ഷ​​​​യും സ​​​​ഹാ​​​​യ​​​​ക​​​​മാ​​​​കും.

ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് വാ​​​​ൾ​​​​ഡെ​​​​മാ​​​​ർ സൊ​​മ്മെ​​​​ർ​​​​ടാ​​​​ഗി​​​​ന്‍റെ പു​​​​തി​​​​യ ദൗ​​​​ത്യ​​​​ത്തി​​​​ന് സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യു​​​​ടെ പ്രാ​​​​ർ​​​​ഥ​​​​ന​​​​ക​​​​ളും പൂ​​​​ർ​​​​ണ​​​​മാ​​​​യ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​വും ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​കു​​​​ന്ന​​​​താ​​​​യും മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

Tags : Mar Raphael Thattill Sero Malabar Church Major Archbishop congratulations Archbishop Waldemar Stanisław

Recent News

Corehub Up