x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​ഫ് ഫുട്ബോളില്‍ ഇ​ന്ത്യ ഫൈ​ന​ലി​ല്‍

വെബ്ഡെസ്ക്
Published: November 15, 2026 12:11 AM IST | Updated: November 15, 2026 12:16 AM IST

സാ​ഫ് ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഭൂട്ടാനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ഫൈനലിൽ ഇടം നേടിയ ഇന്ത്യൻ താരങ്ങളുടെ ആഹ്ലാദം.

ധാ​ക്ക: സാ​ഫ് 2026 ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഇ​ന്ത്യ​ന്‍ പു​രു​ഷ​ന്മാ​ര്‍ ഫൈ​ന​ലി​ല്‍. ഇ​ന്ന​ലെ ന​ട​ന്ന ആ​ദ്യ സെ​മി​യി​ല്‍ ഭൂ​ട്ടാ​നെ ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളി​നു കീ​ഴ​ട​ക്കി​യാ​ണ് ഇ​ന്ത്യ ഫൈ​ന​ല്‍ ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി​യ​ത്. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഇ​ന്ത്യ, 10-ാം കി​രീ​ട​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 14നാ​ണ് ഫൈ​ന​ല്‍.
മ​ല​യാ​ളി ഗോ​ള്‍

ഭൂ​ട്ടാ​നെ​തി​രേ എ​ട്ടാം മി​നി​റ്റി​ല്‍ പി.​വി. വി​ഷ്ണു​വി​ന്‍റെ ഗോ​ളി​ലൂ​ടെ ഇ​ന്ത്യ ലീ​ഡ് നേ​ടി. കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​യാ​ണ് വി​ഷ്ണു. ഗോ​കു​ലം കേ​ര​ള എ​ഫ്‌​സി, ലൂ​ക എ​സ് സി, ​മു​ത്തൂ​റ്റ് എ​ഫ്എ ടീ​മു​ക​ള്‍​ക്കാ​യി ക​ളി​ച്ചു. നി​ല​വി​ല്‍ ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ താ​ര​മാ​ണ്.

27-ാം മി​നി​റ്റി​ല്‍ ബം​ഗ​ളൂ​രു എ​ഫ്‌​സി​യു​ടെ സെ​ന്‍റ​ര്‍ ബാ​ക്കാ​യ മ​ണി​പ്പൂ​രി​താ​രം ചി​ങ്‌​ലെ​ന്‍​സാ​ന സിം​ഗ് കോ​ന്‍​ഷാം ഇ​ന്ത്യ​യു​ടെ ലീ​ഡ് ഉ​യ​ര്‍​ത്തി. ര​ണ്ടു ഗോ​ളി​ന്‍റെ ക​ട​വു​മാ​യി ര​ണ്ടാം പ​കു​തി​ക്കി​റ​ങ്ങി​യ ഭൂ​ട്ടാ​ന്‍ 48-ാം മി​നി​റ്റി​ല്‍ ഒ​രെ​ണ്ണം മ​ട​ക്കി. എ​ന്നാ​ല്‍, ഇ​ന്ത്യ​ന്‍ ജ​യം ത​ട​യാ​ന്‍ അ​തു​ മ​തി​യാ​യി​ല്ല.

Tags : SAFF Football India Bhutan Sports

Recent News

Corehub Up