Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SAFF Football

സാ​ഫ് ഫുട്ബോൾ: മാ​ല​ദ്വീ​പി​നെ കീ​ഴ​ട​ക്കി ഇ​ന്ത്യ സെ​മി​യി​ൽ

ധാ​ക്ക: സാ​ഫ് ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ മാ​ല​ദ്വീ​പി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​ന്ത്യ​ൻ പു​രു​ഷ​ന്മാ​ർ സെ​മി​യി​ല്‍. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഇ​ന്ത്യ​ക്ക് സ​മ​നി​ല നേ​ടി​യാ​ലും സെ​മി പ്ര​വേ​ശ​നം ഉ​റ​പ്പി​ക്കാ​മാ​യി​രു​ന്ന മ​ത്സ​ര​ത്തി​ല്‍ 1-0നാ​യി​രു​ന്നു ജ​യം.

ധാ​ക്ക​യി​ലെ നാ​ഷ​ണ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ സു​ഹൈ​ല്‍ അ​ഹ​മ്മ​ദ് ഭ​ട്ട് ആ​ദ്യ പ​കു​തി​യി​ല്‍ ല​ഭി​ച്ച പെ​നാ​ല്‍​റ്റി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് ഇ​ന്ത്യ​ക്കു മൂ​ന്നു പോ​യി​ന്‍റ് സ​മ്മാ​നി​ച്ചു. ഇ​തോ​ടെ ഗ്രൂ​പ്പ് ടോ​പ്പ​റാ​യി ഇ​ന്ത്യ സെ​മി​യി​ൽ. ഗ്രൂ​പ്പ് ബി​യി​ല്‍ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ പാ​ക്കി​സ്ഥാ​നെ 3-2ന് ​ഇ​ന്ത്യ ത​ക​ര്‍​ത്തി​രു​ന്നു.

മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്കം മു​ത​ല്‍ ഇ​ന്ത്യ ആ​ധി​പ​ത്യം പു​ല​ര്‍​ത്തി. പ​ന്തി​ന്‍റെ നി​യ​ന്ത്ര​ണം നീ​ല​പ്പ​ട ഏ​റ്റെ​ടു​ത്ത് മൂ​ന്നാം മി​നി​റ്റി​ല്‍ സു​ഹൈ​ല്‍ മാ​ല്‍​ഡി​വ്‌​സ് ഗോ​ള്‍ കീ​പ്പ​ര്‍ ഹു​സൈ​ന്‍ ഷെ​രീ​ഫി​ന് വെ​ല്ലു​വി​ളി​യു​യ​ര്‍​ത്തു​ന്ന ഷോ​ട്ട് പാ​യി​ച്ചു. എ​ന്നാ​ല്‍, ഗോ​ളെ​ന്ന ല​ക്ഷ്യ​ത്തി​നാ​യി 38-ാം മി​നി​റ്റ് വ​രെ കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നു.

നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​ന്‍റെ മു​ന്നേ​റ്റ​നി​ര താ​രം അ​ബ്ദു​ള്‍ റ​ബീ​ഹി​നെ പെ​നാ​ല്‍​റ്റി ബോ​ക്‌​സി​നു​ള്ളി​ല്‍ ഹു​സൈ​ന്‍ സി​ഫാ​വു യൂ​സ​ഫ് ഫൗ​ള്‍ ചെ​യ്ത​ത് ഇ​ന്ത്യ​ൻ വി​ജ​യ നി​മി​ഷ​മാ​ക്കി മാ​റ്റി. ല​ഭി​ച്ച പെ​നാ​ല്‍​റ്റി സു​ഹൈ​ല്‍ ഭ​ട്ട് മാ​ലദ്വീപ് ഗോ​ള്‍​വ​ല​യു​ടെ ഇ​ട​ത് മൂ​ല​യി​ൽ നി​ക്ഷേ​പി​ച്ചു. സീ​സ​ണി​ൽ സു​ഹൈ​ലി​ന്‍റെ മൂ​ന്നാം ഗോ​ൾ.

മ​ത്സ​ര​ത്തി​ന്‍റെ അ​വ​സാ​ന നി​മി​ഷം മാ​ല​ദ്വീ​പി​ന്‍റെ ഏ​ഥ​ന്‍ ഇ​ബ്രാ​ഹിം സാ​ക്കി​യു​ടെ സ​മ​നി​ല ഗോ​ളി​നാ​യു​ള്ള ശ്ര​മം ഇ​ന്ത്യ​ന്‍ ഗോ​ള്‍​കീ​പ്പ​ര്‍ പ്രി​യാ​ന്‍​ഷ് ദു​ബെ ര​ക്ഷ​പ്പെ​ടു​ത്തി. ബോ​ക്‌​സി​നു​ള്ളി​ല്‍ ല​ഭി​ച്ച ഓ​പ്പ​ണ്‍ ചാ​ന്‍​സ് ഏ​ഥ​ന്‍ ഇ​ബാ​ഹിം ല​ക്ഷ്യ​ത്തി​ലേ​ക്ക് തൊ​ടു​ത്തെ​ങ്കി​ലും പ്രി​യാ​ന്‍​ഷി​ന്‍റെ ഉ​ജ്വ​ല സേ​വ്. എ​ന്നാ​ല്‍, പ​ന്ത് മു​ഖ​ത്ത് ത​ട്ടി പ​രി​ക്കേ​റ്റ പ്രി​യാ​ന്‍​ഷി​ന് ഫി​സി​യോ​യു​ടെ സ​ഹാ​യം തേ​ടേ​ണ്ടിവ​ന്നു.

Latest News

Corehub Up