x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​​​തി​​​സ​​​ന്ധി അ​​​തി​​രൂ​​​ക്ഷം; സം​സ്ഥാ​നം വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​ലേ​ക്ക്


Published: April 28, 2026 03:28 AM IST | Updated: April 28, 2026 03:28 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൂ​​​ടി​​​യ വി​​​ല കൊ​​​ടു​​​ത്താ​​​ലും പു​​​റ​​​ത്തുനി​​​ന്ന് വൈ​​​ദ്യു​​​തി ല​​​ഭി​​​ക്കി​​​ല്ലെ​​​ന്ന സ്ഥി​​​തി വ​​​ന്ന​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് വൈ​​​ദ്യു​​​തി പ്ര​​​തി​​​സ​​​ന്ധി അ​​​തി​​രൂ​​​ക്ഷം. പു​​​തി​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ വൈ​​​ദ്യു​​​തി നി​​​യ​​​ന്ത്ര​​​ണം ഏ​​​ര്‍​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത​​​ട​​​ക്കം പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണ്. നി​​​ല​​​വി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ​​​ല​​​ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും രാ​​​ത്രി​​​യി​​​ല്‍ പ​​​തി​​​ന​​​ഞ്ചു മി​​​നി​​​റ്റ് മു​​​ത​​​ല്‍ അ​​​ര മ​​​ണി​​​ക്കൂ​​​ര്‍ വ​​​രെ അ​​​പ്ര​​​ഖ്യാ​​​പി​​​ത ലോ​​​ഡ് ഷെ​​​ഡിം​​​ഗ് തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് കൂ​​​ടു​​​ത​​​ല്‍ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലേ​​​ക്കു നീ​​​ങ്ങാ​​​ന്‍ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്.

പു​​​റ​​​ത്തുനി​​​ന്നു വാ​​​ങ്ങു​​​ന്ന വൈ​​​ദ്യു​​​തി​​​യു​​​ടെ ല​​​ഭ്യ​​​ത കു​​​റ​​​ഞ്ഞ​​​തി​​​നൊ​​​പ്പം ക​​​ടു​​​ത്ത ചൂ​​​ടു കാ​​​ര​​​ണം ഉ​​​പ​​​യോ​​​ഗം കു​​​തി​​​ച്ച​​​തു​​​മാ​​​ണ് വ​​​ന്‍ പ്ര​​​തി​​​സ​​​ന്ധി​​​ക്കി​​​ട​​​യാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ത് മു​​​ന്നി​​​ല്‍ക്ക​​​ണ്ട് ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ല്‍ കെ​​​എ​​​സ്ഇ​​​ബി​​​ക്കും വൈ​​​ദ്യു​​​തി റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​നും വീ​​​ഴ്ച പ​​​റ്റി​​​യ​​​താ​​​യി വി​​​മ​​​ര്‍​ശ​​​ന​​​മു​​​യ​​​ര്‍​ന്നി​​​ട്ടു​​​ണ്ട്.

പു​​​റ​​​ത്തുനി​​​ന്നും കൂ​​​ടു​​​ത​​​ല്‍ വൈ​​​ദ്യു​​​തി വാ​​​ങ്ങി പ്ര​​​ശ്ന​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നാ​​​യി കെ​​​എ​​​സ്ഇ​​​ബി നീ​​​ക്കം ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും പ​​​വ​​​ര്‍ എ​​​ക്സ്ചേ​​​ഞ്ചു​​​ക​​​ളി​​​ല്‍​നി​​​ന്ന് വൈ​​​ദ്യു​​​തി ല​​​ഭ്യ​​​മാ​​​കി​​​ല്ലെ​​​ന്ന സ്ഥി​​​രീ​​​ക​​​ര​​​ണം ല​​​ഭി​​​ച്ചു. രാ​​​ജ്യ​​​ത്താ​​​കെ ആ​​​വ​​​ശ്യ​​​ക​​​ത ഉ​​​യ​​​ര്‍​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ന് ഉ​​​ട​​​ന്‍ വൈ​​​ദ്യു​​​തി ല​​​ഭ്യ​​​മാ​​​കാ​​​നി​​​ട​​​യി​​​ല്ലെ​​​ന്ന നി​​​ല വ​​​ന്ന​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഇ​​​ന്ന​​​ലെ അ​​​ടി​​​യ​​​ന്ത​​​ര യോ​​​ഗം ചേ​​​ര്‍​ന്ന് കെ​​​എ​​​സ്ഇ​​​ബി സ്ഥി​​​തി​​​ഗ​​​തി​​​ക​​​ള്‍ വി​​​ല​​​യി​​​രു​​​ത്തി. ഇ​​​ന്ന് ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗം ചേ​​​രും.

ക​​​ടു​​​ത്ത വൈ​​​ദ്യു​​​തി പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ പ​​​വ​​​ര്‍ എ​​​ക്സ്ചേ​​​ഞ്ചു​​​ക​​​ളി​​​ല്‍നി​​​ന്ന് ഉ​​​യ​​​ര്‍​ന്ന വി​​​ല​​​യ്ക്ക് വൈ​​​ദ്യു​​​തി വാ​​​ങ്ങാ​​​ന്‍ വൈ​​​ദ്യു​​​തി റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ന്‍ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കെ​​​എ​​​സ്ഇ​​​ബി​​​ക്ക് അ​​​നു​​​മ​​​തി ന​​​ല്‍​കി​​​യി​​​രു​​​ന്നു.

യൂ​​​ണി​​​റ്റി​​​ന് 10 രൂ​​​പ വ​​​രെ വി​​​ല​​​യു​​​ള്ള ഡേ ​​​എ​​​ഹെ​​​ഡ് മാ​​​ര്‍​ക്ക​​​റ്റി​​​ലെ നി​​​ര​​​ക്കി​​​നേ​​​ക്കാ​​​ള്‍ 50 പൈ​​​സ വ​​​രെ അ​​​ധി​​​കം ന​​​ല്‍​കി മേ​​​യ് 15 വ​​​രെ 250 മെ​​​ഗാ​​​വാ​​​ട്ട് വൈ​​​ദ്യു​​​തി വാ​​​ങ്ങാ​​​നാ​​​ണ് ക​​​മ്മീ​ഷ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ ഇ​ത് ഉ​ട​ന്‍ ല​ഭ്യ​മാ​യേ​ക്കി​ല്ലെ​ന്നാ​ണു സൂ​ച​ന. ഇ​തോ​ടെ​യാ​ണ് ലോ​ഡ് ഷെ​ഡിം​ഗ് ഏ​ര്‍​പ്പെ​ടു​ത്താ​നു​ള്ള ആ​ലോ​ച​ന​യി​ലേ​ക്കു നീ​ങ്ങു​ന്ന​ത്.

പു​​​റ​​​ത്തുനി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന വൈ​​​ദ്യു​​​തി​​​യി​​​ല്‍ ഇ​​​ക്ക​​​ഴി​​​ഞ്ഞ 26 മു​​​ത​​​ല്‍ 200 മെ​​​ഗാ​​​വാ​​​ട്ടി​​​ന്‍റെ കു​​​റ​​​വുകൂ​​​ടി ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. 16 മു​​​ത​​​ല്‍ 200 മെ​​​ഗാ​​​വാ​​​ട്ടി​​​ന്‍റെ​​​യും 20 മു​​​ത​​​ല്‍ 200 മെ​​​ഗാ​​​വാ​​​ട്ടി​​​ന്‍റെ​​​യും കു​​​റ​​​വ് ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ വ​​​ന്നി​​​രു​​​ന്നു.

ഇ​​​തോ​​​ടെ പു​​​റ​​​ത്തുനി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന വൈ​​​ദ്യു​​​തി​​​യി​​​ല്‍ 600 മെ​​​ഗാ​​​വാ​​​ട്ടി​​​ന്‍റെ കു​​​റ​​​വു​​​ണ്ടാ​​​യ​​​താ​​​ണ് സ്ഥി​​​തി സ​​​ങ്കീ​​​ര്‍​ണ​​​മാ​​​ക്കി​​​യ​​​ത്. ഇ​​​തി​​​നി​​​ടെ 250 മെ​​​ഗാ​​​വാ​​​ട്ട് വൈ​​​ദ്യു​​​തി വാ​​​ങ്ങാ​​​ന്‍ അ​​​നു​​​മ​​​തി തേ​​​ടി​​​യു​​​ള്ള കെ​​​എ​​​സ്ഇ​​​ബി​​​യു​​​ടെ അ​​​പേ​​​ക്ഷ​​​യി​​​ല്‍ റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ന്‍ തീ​​​രു​​​മാ​​​നം നീ​​​ട്ടി​​​യ​​​തും കെ​​​എ​​​സ്ഇ​​​ബി​​​ക്കു തി​​​രി​​​ച്ച​​​ടി​​​യാ​​​യി.

അ​ര​ മ​ണി​ക്കൂ​ർ അ​പ്ര​ഖ്യാ​പി​ത നി​യ​ന്ത്ര​ണം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വേ​​​​ന​​​​ൽ ക​​​​ടു​​​​ത്ത​​​​തോ​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത്ത് വൈ​​​​ദ്യു​​​​തി ഉ​​​​പ​​​​യോ​​​​ഗം വ​​​​ൻ​​​​തോ​​​​തി​​​​ൽ വ​​​​ർ​​​​ധി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ അ​​​​ര​​​​മ​​​​ണി​​​​ക്കൂ​​​​ർ വ​​​​രെ അ​​​​പ്ര​​​​ഖ്യാ​​​​പി​​​​ത വൈ​​​​ദ്യു​​​​തി നി​​​​യ​​​​ന്ത്ര​​​​ണം. വൈ​​​​കു​​​​ന്നേ​​​​രം ആ​​​​റു​​​​മു​​​​ത​​​​ൽ രാ​​​​ത്രി 11 വ​​​​രെ​​​​യു​​​​ള്ള സ​​​​മ​​​​യ​​​​ത്താ​​​​ണ് അ​​​​പ്ര​​​​ഖ്യാ​​​​പി​​​​ത വൈ​​​​ദ്യു​​​​തി മു​​​​ട​​​​ക്ക​​​​മു​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ പ​​​​ല​​​​ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലും ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ വൈ​​​​ദ്യു​​​​തി മു​​​​ട​​​​ക്ക​​​​മു​​​​ണ്ടാ​​​​യി. ലോ​​​​ഡ് കൂ​​​​ടു​​​​ന്ന​​​​ത് അ​​​​നു​​​​സ​​​​രി​​​​ച്ച് പ്രാ​​​​ദേ​​​​ശി​​​​ക​​​​മാ​​​​യി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന ചി​​​​ല ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളെ​​​​ന്നാ​​​​ണ് കെ​​​​എ​​​​സ്ഇ​​​​ബി​​​​യു​​​​ടെ നി​​​​ല​​​​പാ​​​​ട്.

എ​​​​ന്നാ​​​​ൽ, അ​​​​പ്ര​​​​ഖ്യാ​​​​പി​​​​ത പ​​​​വ​​​​ർ​​​​ക​​​​ട്ട് എ​​​​ന്നു സ​​​​മ്മ​​​​തി​​​​ക്കാ​​​​ൻ കെ​​​​എ​​​​സ്ഇ​​​​ബി ത​​​​യാ​​​​റു​​​​മി​​​​ല്ല. പ​​​​വ​​​​ർ​​​​ക​​​​ട്ട് സം​​​​ബ​​​​ന്ധി​​​​ച്ചു തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ ഒ​​​​ന്നും കൈ​​​​ക്കൊ​​​​ണ്ടി​​​​ട്ടി​​​​ല്ലെ​​​​ന്നാ​​​​ണ് കെ​​​​എ​​​​സ്ഇ​​​​ബി അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​യു​​​​ന്ന​​​​ത്.സം​​​​സ്ഥാ​​​​ന​​​​ത്ത് കൊ​​​​ടും ചൂ​​​​ടി​​​​നി​​​​ടെ മു​​​​ന്ന​​​​റി​​​​യി​​​​പ്പി​​​​ല്ലാ​​​​തെ വൈ​​​​ദ്യു​​​​തി മു​​​​ട​​​​ക്കം കൂ​​​​ടി​​​​യാ​​​​യ​​​​തോ​​​​ടെ പൊ​​​​തു​​​​ജ​​​​നം ഏ​​​​റെ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​യി. പാ​​​​ല​​​​ക്കാ​​​​ട് 40.1 ഡി​​​​ഗ്രി സെ​​​​ൽ​​​​ഷസ് ചൂ​​​​ടാ​​​​ണ് ഇ​​​​ന്ന​​​​ലെ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

 

Tags : electricity regulation KSEB

Recent News

Corehub Up