x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മേ​രി​ക്ക​യു​ടെ ദീ​ർ​ഘ​ദൂ​ര മി​സൈ​ൽ ശേ​ഖ​ര​ത്തി​ൽ കു​റ​വെ​ന്ന് റി​പ്പോ​ർ​ട്ട്; ആ​ശ​ങ്ക​ക​ൾ ത​ള്ളി ട്രം​പ് 

വെബ് ഡെസ്‌ക്
Published: August 5, 2026 03:15 AM IST | Updated: August 5, 2026 03:15 AM IST

വാ​ഷിം​ഗ്‌‌​ട​ൺ ഡി​സി: അ​മേ​രി​ക്ക​യു​ടെ പ​ക്ക​ലു​ള്ള ദീ​ർ​ഘ​ദൂ​ര ആ​ക്ര​മ​ണ മി​സൈ​ലു​ക​ളി​ൽ വ​ലി​യ​ഭാ​ഗം ഉ​പ​യോ​ഗി​ച്ചു ക​ഴി​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ട്. ഇ​റാ​നു​മാ​യി മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്നാ​ണ് മി​സൈ​ലു​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​ത്. അ​മേ​രി​ക്ക ക​ടു​ത്ത ആ​യു​ധ​ക്ഷാ​മം നേ​രി​ടു​ന്നു​ണ്ടെ​ന്നാ​ണ് റോ​യി​ട്ടേ​ഴ്സ് പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ട്.

പ്ര​ധാ​ന​മാ​യും ക​ര​യി​ൽ നി​ന്ന് തൊ​ടു​ക്കാ​വു​ന്ന ത​ന്ത്ര​പ്ര​ധാ​ന ആ​യു​ധ​ങ്ങ​ളാ​യ ‘എ​റ്റാ​കം​സ്', പു​തി​യ ത​ല​മു​റ​യി​ൽ​പ്പെ​ട്ട 'പ്ര​സി​ഷ​ൻ സ്‌​ട്രൈ​ക്ക് മി​സൈ​ലു​ക​ൾ' എ​ന്നി​വ​യു​ടെ വ​ലി​യ ശേ​ഖ​ര​മാ​ണ് അ​മേ​രി​ക്ക ഇ​റാ​ന് എ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ച്ച​ത്. ഇ​വ​യി​ൽ ഭൂ​രി​ഭാ​ഗ​വും ഇ​പ്പോ​ൾ തീ​ർ​ന്നെ​ന്നാ​ണ് വി​വ​രം. അ​മേ​രി​ക്ക​ൻ സൈ​ന്യ​ത്തി​ന് ആ​ൾ​നാ​ശം സം​ഭ​വി​ക്കാ​തി​രി​ക്കാ​ൻ പൈ​ല​റ്റു​ള്ള യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ഇ​റാ​ന്‍റെ വ്യോ​മാ​തി​ർ​ത്തി​യി​ലേ​ക്ക് അ​യ​ക്കു​ന്ന​തി​ന് പ​ക​രം ദീ​ർ​ഘ​ദൂ​ര മി​സൈ​ലു​ക​ളാ​ണ് ട്രം​പ് ഭ​ര​ണ​കൂ​ടം വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ച്ച​ത്.

അ​മേ​രി​ക്ക​ൻ ആ​യു​ധ​ശേ​ഖ​ര​ത്തി​ലെ ടോ​മ​ഹോ​ക്ക് ക്രൂ​യി​സ് മി​സൈ​ലു​ക​ളി​ൽ പ​കു​തി​യും ഇ​റാ​ൻ യു​ദ്ധ​ത്തി​ൽ ഉ​പ​യോ​ഗി​ച്ചു​ക​ഴി​ഞ്ഞു. കൂ​ടാ​തെ, പേ​ട്രി​യ​റ്റ് ഇ​ന്‍റ​ർ​സെ​പ്റ്റ​റു​ക​ളു​ടെ 65 ശ​ത​മാ​ന​വും അ​ത്യാ​ധു​നി​ക എ​യ​ർ ഡി​ഫ​ൻ​സ് സി​സ്റ്റ​മാ​യ ‘താ​ഡ്' മി​സൈ​ലു​ക​ളു​ടെ 38 ശ​ത​മാ​ന​ത്തോ​ള​വും ഇ​തി​ന​കം ഉ​പ​യോ​ഗി​ച്ചു ക​ഴി​ഞ്ഞു​വെ​ന്ന് പ്ര​തി​രോ​ധ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്നു. മ​ധ്യ​പൂ​ർ​വേ​ഷ്യ​ൻ മേ​ഖ​ല​യു​ടെ ചു​മ​ത​ല​യു​ള്ള യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡി​ന്‍റെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന മി​സൈ​ൽ ശേ​ഖ​രം ഏ​താ​ണ്ട് അ​വ​സാ​നി​ച്ച​തോ​ടെ ലോ​ക​ത്തി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ൽ വി​ന്യ​സി​ച്ചി​രു​ന്ന ആ​യു​ധ​ശേ​ഖ​ര​ത്തി​ൽ നി​ന്നാ​ണ് നി​ല​വി​ൽ ഇ​ങ്ങോ​ട്ട് മി​സൈ​ലു​ക​ൾ എ​ത്തി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം.

എ​ന്നാ​ൽ ആ​യു​ധ​ക്ഷാ​മം സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ൾ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ത​ള്ളി. ലോ​ക​ത്ത് മ​റ്റാ​രെ​ക്കാ​ളും കൂ​ടു​ത​ൽ ആ​യു​ധ​ങ്ങ​ളും വെ​ടി​ക്കോ​പ്പു​ക​ളും അ​മേ​രി​ക്ക​യു​ടെ പ​ക്ക​ലു​ണ്ടെ​ന്നും ആ​വ​ശ്യ​ത്തി​ൽ കൂ​ടു​ത​ൽ ക​രു​ത്ത് രാ​ജ്യ​ത്തി​നു​ണ്ടെ​ന്നും ട്രം​പ് പ്ര​തി​ക​രി​ച്ചു. നി​ല​വി​ൽ യു​എ​സ് പ്ര​തി​രോ​ധ നി​ർ​മാ​ണ ക​മ്പ​നി​ക​ൾ എ​ക്കാ​ല​ത്തെ​ക്കാ​ളും ഉ​യ​ർ​ന്ന നി​ര​ക്കി​ൽ പു​തി​യ മി​സൈ​ലു​ക​ൾ നി​ർ​മി​ച്ചു വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : long-range missile stock america Trump Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up