ഡോണള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: ഇറാനുമാായുള്ള നയതന്ത്ര-സൈനിക തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കെ, വിഷയത്തില്‍ അന്തിമ തീരുമാനങ്ങളിലേക്ക് കടക്കുകയാണെന്ന മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന് ഭരണകൂടം തങ്ങളുടെ നിലപാടുകളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ 'വളരെ വലിയ കാര്യങ്ങള്‍ ഉടന്‍ തന്നെ സംഭവിക്കാന്‍ പോകുന്നു' എന്ന് ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി.
ഇറാനെതിരെയുള്ള യുഎസ് നിലപാടില്‍ പ്രധാനമായും മൂന്ന് വഴികളാണ് നിലവിലുള്ളതെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. ഇറാന് മേല്‍ പൂര്‍ണ സൈനിക നടപടി സ്വീകരിക്കുക, സാമ്പത്തിക ഉപരോധങ്ങളിലൂടെ രാജ്യത്തെ കൂടുതല്‍ തകര്‍ച്ചയിലേക്ക് തള്ളിയിടുക, ഉഭയകക്ഷി ധാരണയിലൂടെയോ കരാറിലൂടെയോ പ്രശ്നം പരിഹരിക്കുക.
ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയാന് ന്യൂയോര്‍ക്കിലേക്ക് എത്താനിരിക്കെയാണ് ട്രംപിന്റെ പ്രതികരണം. ഉപരോധങ്ങള്‍ അവസാനിപ്പിക്കാനും ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാനും ഖത്തര്‍ വഴി തങ്ങളുടെ വ്യവസ്ഥകള്‍ അമേരിക്കയെ അറിയിച്ചതായി ടെഹ്റാന് വ്യക്തമാക്കിയിട്ടുണ്ട്. യുഎന്‍ ഉച്ചകോടിയുടെ ഭാഗമായി പെസഷ്കിയാനുമായി കൂടിക്കാഴ്ച നടത്താന്‍ താന്‍ തയാറാണെന്ന സൂചനയും ട്രംപ് നല്‍കിയിട്ടുണ്ട്.
Tags : Trump US Iran Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash