x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെ​ക്കി​ങ്ങി​നി​ടെ മ​ല​യാ​ളി യു​വാ​വി​ന് നേ​പ്പാ​ളി​ൽ ദാ​രു​ണാ​ന്ത്യം

വെബ് ഡെസ്ക്
Published: November 21, 2026 04:21 PM IST | Updated: November 21, 2026 04:21 PM IST

അ​ഞ്ജു​നാ​ഥ്

കാ​ഠ്മ​ണ്ഡു: എ​വ​റ​സ്റ്റി​ന്‍റെ ബേ​സ് ക്യാ​മ്പി​ലേ​ക്കു​ള്ള സാ​ഹ​സി​ക യാ​ത്ര​യ്ക്കി​ടെ മ​ല​യാ​ളി യു​വാ​വി​ന് നേ​പ്പാ​ളി​ൽ ദാ​രു​ണാ​ന്ത്യം. ക​ണ്ണൂ​ർ ത​ല​ശേ​രി എ​ര​ഞ്ഞോ​ളി സ്വ​ദേ​ശി അ​ഞ്ജു​നാ​ഥ് കാ​വി​ങ്ങ​ൽ വ​ള​പ്പി​ലാ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ട്രാ​വ​ൽ വി​ത്ത് അ​ഞ്ജു​നാ​ഥ് എ​ന്ന പേ​രി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ യാ​ത്രാ​വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ച്ചി​രു​ന്ന അ​ഞ്ജു​നാ​ഥ്, എ​വ​റ​സ്റ്റ് ബേ​സ് ക്യാ​മ്പി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. 

അ​ന്ന​പൂ​ർ​ണ ബേ​സ് ക്യാ​മ്പി​ൽ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ളും വി​വി​ധ മ​ല​നി​ര​ക​ളു​ടെ മ​നോ​ഹ​ര​മാ​യ കാ​ഴ്ച​ക​ളും അ​ദ്ദേ​ഹം പ​തി​വാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വെ​ച്ചി​രു​ന്നു. എ​വ​റ​സ്റ്റ് ബേ​സ് ക്യാ​മ്പി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് ഏ​ക​ദേ​ശം 5,164 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള ഗൊ​ര​ക്ഷേ​പ്പി​ലാ​ണ് അ​ഞ്ജു​നാ​ഥി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

എ​വ​റ​സ്റ്റ് ബേ​സ് ക്യാ​മ്പ് ട്രെ​ക്കി​ങ്ങി​ലെ അ​വ​സാ​ന​ത്തെ പ്ര​ധാ​ന താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ഗൊ​ര​ക്ഷേ​പ്. ക​ഴി​ഞ്ഞ വ​ർ​ഷം അ​ന്ന​പൂ​ർ​ണ ബേ​സ് ക്യാ​മ്പ് ട്രെ​ക്കിം​ഗ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് അ​ഞ്ജു​നാ​ഥ് എ​വ​റ​സ്റ്റ് ബേ​സ് ക്യാ​മ്പ് ല​ക്ഷ്യ​മാ​ക്കി യാ​ത്ര തി​രി​ച്ച​ത്. 

Tags : TragicDeath Nepal Trekking EverestBaseCamp Anjunath Kannur

Recent News

Corehub Up