മെൽബൺ സീറോമലബാർ രൂപതയുടെ പ്രഥമ അസംബ്ലി ഉദ്ഘാടനംചെയ്ത് രൂപതയുടെ പ്രഥമ മെത്രാൻ മാർ ബോസ്കോ പുത്തൂർ തിരി
മെൽബൺ: മെൽബൺ സീറോമലബാർ രൂപതയുടെ പ്രഥമ രൂപതാ അസംബ്ലി സംഘടിപ്പിച്ചു. വ്യാഴാഴ്ച വെസ്ബേണിലെ സാന്തോം ഗ്രോവിൽ ആരംഭിച്ച അസംബ്ലി ഇന്നലെയാണ് സമാപിച്ചത്.
ഓസ്ട്രേലിയയിലെയും ഓഷ്യാനയയിലെയും സീറോമലബാർ വിശ്വാസീസമൂഹത്തിന്റെ അജപാലന ആവശ്യങ്ങൾ ചർച്ച ചെയ്യാൻ വൈദികരും സമർപ്പിതരും അൽമായ പ്രതിനിധികളും ഒത്തുചേർന്നത് രൂപതയുടെ ചരിത്രത്തിലെ നാഴികക്കല്ലായി.
ബിഷപ് മാർ ജോൺ പനംതോട്ടത്തിൽ പതാക ഉയർത്തിയതോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് വിശുദ്ധ കുർബാനയിൽ രൂപതയുടെ പ്രഥമ മെത്രാൻ മാർ ബോസ്കോ പുത്തൂർ മുഖ്യകാർമികത്വം വഹിച്ചു. മാർ ജോൺ പനംതോട്ടത്തിലും ഫാ. ഡോ. സിബി പുളിക്കലും സഹകാർമികരായിരുന്നു.
ഉദ്ഘാടനസമ്മേളനത്തിൽ സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ വീഡിയോ സന്ദേശം പ്രദർശിപ്പിച്ചു. മാർ ബോസ്കോ പുത്തൂർ ഉദ്ഘാടനം ചെയ്തു. മാർ ജോൺ പനംതോട്ടത്തിൽ അധ്യക്ഷനായിരുന്നു. പ്രോട്ടോസിഞ്ചെല്ലൂസ് മോൺ. ഫ്രാൻസിസ് കോലഞ്ചേരി സ്വാഗതം പറഞ്ഞു. പ്രതിനിധികൾ പത്ത് ഗ്രൂപ്പുകളായി തിരിഞ്ഞ് ആറ് വിഷയങ്ങൾ ചർച്ച ചെയ്തു. ഇന്നലെ അവസാനഘട്ട ചർച്ചകൾക്കും ഗ്രൂപ്പ് റിപ്പോർട്ടുകളുടെ അവതരണത്തിനും ശേഷം മാർ ജോൺ പനംതോട്ടത്തിൽ സമാപന സന്ദേശം നൽകി.
Tags : Melbourne Diocese Assembly Organized Eparchial Assembly Syro Malabar Eparchy Australia Oceania Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash