Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Organized

Kozhikode

പ്ര​തി​ഭാസം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

പേ​രാ​മ്പ്ര: വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് മി​ക​വ് തെ​ളി​യി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന​തി​നും മി​ക​ച്ച അ​ധ്യാ​പ​ക​രെ​യും പി​ടി​എ​ക​ളെ​യും ആ​ദ​രി​ക്കു​ന്ന​തി​നു​മാ​യി അ​സ​റ്റ് പേ​രാ​മ്പ്ര പ്ര​തി​ഭാ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

ഫാ​ത്തി​മ ത​ഹ്‌​ലി​യ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സ​റ്റ് ചെ​യ​ർ​മാ​ൻ സി. ​എ​ച്ച്. ഇ​ബ്രാ​ഹിം​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സ​റ്റ് അ​ധ്യാ​പ​ക പു​ര​സ്‌​കാ​രം ചി​ത്ര​രാ​ജ​ൻ (പേ​രാ​മ്പ്ര ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ), ആ​ർ.​എ​സ്. ദി​വ്യ (മേ​പ്പ​യ്യൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ) എ​ന്നി​വ​ർ​ക്ക് സ​മ്മാ​നി​ച്ചു. മ​ണ്ഡ​ല​ത്തി​ലെ മി​ക​ച്ച പി​ടി​എ​ക്കു​ള്ള പു​ര​സ്‌​കാ​രം നൊ​ച്ചാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പി​ടി​എ​ക്ക് സ​മ്മാ​നി​ച്ചു.

ച​ട​ങ്ങി​ൽ അ​സ​റ്റി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​യാ​യ അ​സ​റ്റ് സ്റ്റാ​ർ പു​തി​യ ബാ​ച്ച് പ്ര​ഖ്യാ​പി​ച്ചു. മു​ൻ കേ​ര​ള ചീ​ഫ് സെ​ക്ര​ട്ട​റി ജി​ജി തോം​സ​ൺ ച​ട​ങ്ങി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​ര​വ​ത്തു മു​നീ​ർ, റി​മ കു​ന്നു​മ്മ​ൽ, പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ഹീ​ദ പാ​റേ​മ്മ​ൽ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​കെ. ല​തി​ക, ഉ​മ്മ​ർ ത​ണ്ടോ​റ, ന​സീ​മ വാ​ഴ​യി​ൽ എ​ന്നി​വ​രും ബാ​ല​ച​ന്ദ്ര​ൻ പ​റ​ച്ചോ​ട്ടി​ൽ, എ​സ്.​പി. കു​ഞ്ഞ​മ്മ​ദ്, ഇ​സ്മ​യി​ൽ മ​രു​തേ​രി, ഒ.​സി. ലീ​ന, അ​സ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​സീ​ർ നൊ​ച്ചാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Business

മ​ണ​പ്പു​റം ബി​സി​ന​സ് കോ​ണ്‍​ക്ലേ​വ് സം​ഘ​ടി​പ്പി​ച്ചു

കൊ​​​ച്ചി: ബി​​​സി​​​ന​​​സ് രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ​​​രെ​​​യും വ​​​നി​​​താ സം​​​രം​​​ഭ​​​ക​​​രെ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ലേ ​​​മെ​​​റി​​​ഡി​​​യ​​​ൻ ഹോ​​​ട്ട​​​ലി​​​ൽ മ​​​ണ​​​പ്പു​​​റം യു​​​ണീ​​​ക് ടൈം​​​സ് ബി​​​സി​​​ന​​​സ് കോ​​​ണ്‍​ക്ലേ​​​വ് 2026 സം​​​ഘ​​​ടി​​​പ്പി​​​ച്ചു. ‘എ​​​ഫ്ഐ​​​സി​​​എ​​​ഫ് ഷീ ​​​വാ​​​ക്സ് ഫോ​​​ർ കോ​​​സ്’ സം​​​ഗ​​​മ​​​വും ഇ​​​തോ​​​ടൊ​​​പ്പം ന​​​ട​​​ന്നു.

പെ​​​ഗാ​​​സ​​​സ് ഗ്ലോ​​​ബ​​​ൽ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ്, ഫെ​​​ഡ​​​റ​​​ൽ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ചേം​​​ബ​​​ർ ഫോ​​​റം എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നു സം​​​ഘ​​​ടി​​​പ്പി​​​ച്ച പ​​​രി​​​പാ​​​ടി​​​യു​​​ടെ പ്രാ​​​യോ​​​ജ​​​ക​​​ർ മ​​​ണ​​​പ്പു​​​റം ഫി​​​നാ​​​ൻ​​​സ് ലി​​​മി​​​റ്റ​​​ഡ്, ലെ​​​ക്സ​​​സ്, അ​​​ൽ​​​ക​​​സ​​​ർ വാ​​​ച്ചസ്, ഡി​​​ക്യൂ ടീ​​​ഷർ​​​ട്സ്, ക്ലാ​​​മി ന്യൂ​​​യോ​​​ർ​​​ക്ക് എ​​​ന്നി​​​വ​​​രാ​​​ണ്. ഡോ. ​​​അ​​​ജി​​​ത് ര​​​വി​​​യാ​​ണു പ​​​രി​​​പാ​​​ടി ആ​​​വി​​​ഷ്ക​​​രി​​​ച്ച​​​ത്.

ഐ​​​എ​​​ൻ​​​എം​​​ഇ​​​സി​​​സി ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​എ​​​ൻ.​​​എം. ഷ​​​റ​​​ഫു​​​ദ്ദീ​​​ൻ സ്വാ​​​ഗ​​​തം പ​​​റ​​​ഞ്ഞു. ഏ​​​ണ​​​സ്റ്റ് ആ​​​ൻ​​​ഡ് യം​​​ഗ് എ​​​ൽ​​​എ​​​ൽ​​​പി പാ​​​ർ​​​ട്ണ​​​ർ ഡോ. ​​​രാ​​​ജേ​​​ഷ് നാ​​​യ​​​ർ പാ​​​ന​​​ൽ​​​ച​​​ർ​​​ച്ച ന​​​യി​​​ച്ചു. ശ്രീ ​​​ഗോ​​​കു​​​ലം ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ഗോ​​​കു​​​ലം ഗോ​​​പാ​​​ല​​​ൻ, എ​​​വി​​​എ ഗ്രൂ​​​പ്പ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ എ.​​​വി. അ​​​നൂ​​​പ്, ടി​​​സി​​​എ​​​സ് കേ​​​ര​​​ള വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ദി​​​നേ​​​ശ് പി. ​​​ത​​​ന്പി, അ​​​സ്വാ​​​നി ല​​​ക്ഷ്മ​​​ണ്‍​ദാ​​​സ് ഗ്രൂ​​​പ്പ് എം​​​ഡി ദീ​​​പ​​​ക് എ​​​ൽ. അ​​​സ്വാ​​​നി എന്നിവരും വൈ​​​ബ് മൂ​​​ന്നാ​​​ർ റി​​​സോ​​​ർ​​​ട്സ് ആ​​​ൻ​​​ഡ് സ്പാ, ​​​അ​​​ൽ​​​സ​​​ഫി​​​ന ട്രാ​​​വ​​​ൽ ഗ്രൂ​​​പ്പ്, ഗ്രോ ​​​വ​​​യ ബി​​​സ് എ​​​ന്നി​​​വ​​​യു​​​ടെ ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​ജോ​​​ളി ആ​​​ന്‍റ​​​ണി, വ​​​ർ​​​മ ആ​​​ൻ​​​ഡ് വ​​​ർ​​​മ സീ​​​നി​​​യ​​​ർ പാർ​​​ട്ണ​​​ർ സി​​​.എ. വി​​​വേ​​​ക് കൃ​​​ഷ്ണ​​​ ഗോ​​​വി​​​ന്ദ് തു​​​ട​​​ങ്ങി​​​യ​​​വ​​​രും ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

ഷീ ​​​വാ​​​ക്സ് ഫോ​​​ർ കോ​​​സ് ച​​​ട​​​ങ്ങി​​​ൽ അ​​​ശ്വി​​​നി ല​​​ക്ഷ്മ​​​ണ്‍​ദാ​​​സ് ഗ്രൂ​​​പ്പ് മാ​​​നേ​​​ജിം​​​ഗ് പാ​​​ർ​​​ട്ണ​​​ർ ജ്യോ​​​തി അ​​​ശ്വി​​​നി, വി ​​​സ്റ്റാ​​​ർ ക്രി​​​യേ​​​ഷ​​​ൻ​​​സ് സ്ഥാ​​​പ​​​ക​​​യും സി​​​എം​​​ഡി​​​യു​​​മാ​​​യ ഷീ​​​ല കൊ​​​ച്ചൗ​​​സേ​​​പ്പ്, പ്ര​​​ക്കാ​​​ട്ട് ജു​​​വ​​​ൽ​​​സ് പി​​​ആ​​​ർ എം​​​ഡി പ്രീ​​​തി പ്ര​​​ക്കാ​​​ട്ട്, ന​​​ന്തി​​​ല​​​ത്ത് ജി ​​​മാ​​​ർ​​​ട്ട് ഡ​​​യ​​​റ​​​ക്ട​​​ർ ഐ​​​ശ്വ​​​ര്യ ന​​​ന്തി​​​ല​​​ത്ത്, ഡ്രീം ​​​ഫ്ള​​​വ​​​ർ ബി​​​ൽ​​​ഡേ​​​ഴ്സ് സ്ഥാ​​​പ​​​ക​​​യും എം​​​ഡി​​​യു​​​മാ​​​യ പ്രി​​​യ ഫാ​​​സി​​​ൽ, റെ​​​സി​​​ടെ​​​ക് ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ​​​സ് മാ​​​നേ​​​ജിം​​​ഗ് പാ​​​ർ​​​ട്ണ​​​ർ ലേ​​​ഖ ബാ​​​ല​​​ച​​​ന്ദ്ര​​​ൻ, മ​​​നോ​​​ര​​​മ മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് മാ​​​നേ​​​ജ​​​ർ ദി​​​വ്യാ​​​സ് പ്ര​​​ശാ​​​ന്ത്, ഐ​​​ശ്വ​​​ര്യ അ​​​ഡ്വ​​​ർ​​​ടൈ​​​സിം​​​ഗ് എം​​​ഡി ദീ​​​പ്തി വി​​​ജ​​​യ​​​കു​​​മാ​​​ർ, ലി​​​റ്റി​​​ൽ ബ്രി​​​ട്ട​​​ൺ പ്രീ ​​​സ്കൂ​​​ൾ സ്ഥാ​​​പ​​​ക​​​യും വെ​​​ൽ​​​മ​​​ണ്ട് ഹോ​​​സ്പി​​​റ്റ​​​ൽ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണു​​​മാ​​​യ യൂ​​​ഫി കെ. ​​​പോ​​​ൾ, വ​​​ർ​​​മ ആ​​​യു​​​ർ​​​വേ​​​ദി​​​ക്സ് മാ​​​നേ​​​ജിം​​​ഗ് പാ​​​ട്ണ​​​ർ ഡോ. ​​​എ​​​ൻ.​​​ആ​​​ർ. മി​​​നി വ​​​ർ​​​മ, കെ​​​യ​​​ർ ഫോ​​​ർ യു ​​​ഫെ​​​സി​​​ലി​​​റ്റി മാ​​​നേ​​​ജ്മെ​​​ന്‍റ് സ​​​ർ​​​വീ​​​സ​​​സ് മാ​​​നേ​​​ജിം​​​ഗ് പാ​​​ർ​​​ട്ണ​​​ർ ലൈ​​​ല സു​​​ധീ​​​ഷ്, ബെ​​​ൻ​​​ഹീം​​​സ് ഗ്രൂ​​​പ്പ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റും ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണു​​​മാ​​​യ ജ​​​യാ​​​നി ബെ​​​ൻ​​​ഹീം, അ​​​ന​​​ശ്വ​​​ര ജ്വ​​​ല്ലേ​​​ഴ്സിന്‍റെയും റി​​​തു ഡ​​​യ​​​മ​​​ണ്ട്സിന്‍റെയും എം​​​ഡി പ്രീ​​​ണ അ​​​നു​​​രാ​​​ജ് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

വി​​​വി​​​ധ സൗ​​​ന്ദ​​​ര്യ​​​മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലെ ജേ​​​താ​​​ക്ക​​​ളാ​​​യ സി​​​ന്‍റ പ​​​ട​​​മാ​​​ട​​​ൻ, ല​​​ക്ഷ്മി മേ​​​നോ​​​ൻ, പൗ​​​ർ​​​ണ​​​മി മു​​​ര​​​ളി, നി​​​കി​​​ത തോ​​​മ​​​സ്, സൗ​​​മ്യ എ​​​സ്. തോ​​​മ​​​സ് എ​​​ന്നി​​​വ​​​രും സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.

District News

പു​സ്ത​ക ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ചു

കൂ​രാ​ച്ചു​ണ്ട്: മോ​ട്ടി​വേ​ഷ​ൻ സ്പീ​ക്ക​ർ സ​ജി എം. ​ന​രി​ക്കു​ഴി, കോ​ള​ജ് അ​ധ്യാ​പി​ക ജി​ജി ജോ​ർ​ജും ചേ​ർ​ന്നെ​ഴു​തി​യ "ഒ​പ്പം' എ​ന്ന പു​സ്ത​ക​ത്തെ​ക്കു​റി​ച്ച് ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ചു. ക​ല്ലാ​നോ​ട് സാം​സ്‌​കാ​രി​ക നി​ല​യം സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി നി​യു​ക്ത എം​എ​ൽ​എ വി.​ടി. സൂ​ര​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ഷാ​ജു ചോ​ര​പ്പു​ള്ളി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​ജെ​യ്സ​ൺ കാ​ര​ക്കു​ന്നേ​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

അ​ഡ്വ. പി.​ജെ. ആ​ന്‍റ​ണി പ​ള്ളി​ക്കാ​വ​യ​ലി​ൽ പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ബി​ന്ദു​മോ​ൾ തോ​മ​സ് ക​ള​പ്പു​ര​യ്ക്ക​ൽ, ബ്ലോ​ക്ക്‌ മെം​ബ​ർ അ​രു​ൺ ജോ​സ്, വാ​ർ​ഡ് മെം​ബ​ർ സ​ണ്ണി ജോ​സ​ഫ് കാ​നാ​ട്ട്, സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ എ​ട്ടി​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നു വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി അ​മ​ൽ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ജോ​ൺ​സ​ൺ മാ​ളി​യേ​ക്ക​ൽ, ജോ​സ് വ​ട്ടു​കു​ളം, സ​ണ്ണി തു​ണ്ടി​യി​ൽ, ഗോ​പി ആ​ല​ക്ക​ൽ, ഷി​ബു കു​ഴി​വേ​ലി​ൽ, ഹ​രി പ​റ​യ​ൻ​ക​ണ്ട​ത്തി​ൽ, പ്രി​ൻ​സ് ക​ള​മ്പ​ൻ​കു​ഴി, ബി​ജു താ​ന്നി​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

യു​ദ്ധ​വി​രു​ദ്ധ ബാ​ലോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു

മു​ണ്ടേ​രി: കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് ക​ൽ​പ്പ​റ്റ മേ​ഖ​ലാ ബാ​ല​വേ​ദി ഉ​പ​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ യു​ദ്ധ​വി​രു​ദ്ധ തീ​മി​ൽ മേ​ഖ​ലാ ബാ​ലോ​ത്സ​വ​വും ജി​ല്ലാ​ത​ല ബാ​ല​വേ​ദി പ​രി​ശീ​ല​ക ശി​ൽ​പ​ശാ​ല​യും സം​ഘ​ടി​പ്പി​ച്ചു.

ഗ​വ. ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന ദ്വി​ദി​ന ബാ​ലോ​ത്സ​വം ബാ​ല​വേ​ദി അം​ഗം വേ​ദ​വ്യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ അ​ജി​കു​മാ​ർ പ​ന​മ​രം, ക്യാ​ന്പ് ഡ​യ​റ​ക്ട​ർ ടി.​ടി. അ​ശ്വി​ൻ ജോ​സ​ഫ്, ബാ​ല​വേ​ദി സം​സ്ഥാ​ന ക​ണ്‍​വീ​ന​ർ കെ.​എ. അ​ഭി​ജി​ത്ത്, മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ ത​രി​പ്പി​ലോ​ട്ട്, മേ​ഖ​ലാ സെ​ക്ര​ട്ട​റി എം.​പി. മ​ത്താ​യി, ആ​ർ​ട്ടി​സ്റ്റ് കെ.​എ. അ​ഭി​നു, ജി​ല്ലാ ജോ. ​സെ​ക്ര​ട്ട​റി സി. ​ജ​യ​രാ​ജ​ൻ, പി.​പി. അ​ഞ്ജ​ലി, ഷി​ജു, അ​ന​ഘ, എം.​ജെ. ത്രേ​സ്യ, സ്വ​പ്ന കെ. ​ശാ​ന്ത, ഏ​യ്ഞ്ച​ൽ റോ​സ്, രാ​ഹു​ൽ രാ​ജ് എ​ന്നി​വ​ർ സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

വൈ​ത്തി​രി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി സി.​എം. സു​മേ​ഷ്, പ​രി​ഷ​ത്ത് ജി​ല്ലാ ജോ. ​സെ​ക്ര​ട്ട​റി സി.​എ​സ്. കോ​മ​ളം, മാ​ന​ന്ത​വാ​ടി മേ​ഖ​ലാ സെ​ക്ര​ട്ട​റി പി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, ജി​ല്ലാ ജെ​ൻ​ഡ​ർ വി​ഷ​യ​സ​മി​തി ക​ണ്‍​വീ​ന​ർ കെ.​എ​സ്. പ്ര​ഭാ​കു​മാ​രി, പി. ​സ​ച്ചി​ദാ​ന​ന്ദ​ൻ, കെ.​ടി. തു​ള​സീ​ധ​ര​ൻ, കെ.​ടി. ശ്രീ​വ​ത്സ​ൻ, ബാ​ല​വേ​ദി അം​ഗം ഭാ​ഗ്യ​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. യു​ദ്ധ​വി​രു​ദ്ധ റാ​ലി, വി​വ​ര​ശേ​ഖ​ര​ണ സ​ർ​വേ, ഊ​ർ​ജ ഓ​ഡി​റ്റിം​ഗ് എ​ന്നി​വ​യും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി.

Kerala

ജ​സ്റ്റീ​സ്‌ ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട്: പ​ഠ​ന​ശി​ബി​രം സം​ഘ​ടി​പ്പി​ച്ചു

കൊ​​​​ച്ചി: കേ​​​​ര​​​​ള​​​​ത്തി​​​​ലെ ക്രൈ​​​​സ്ത​​​​വ സാ​​​​മൂ​​​​ഹി​​​​ക പി​​​​ന്നാ​​​​ക്കാ​​​​വ​​​​സ്ഥ പ​​​​ഠി​​​​ച്ച ജ​​​​സ്റ്റീ​​​​സ്‌ ജെ.​​​​ബി. കോ​​​​ശി ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലെ ശി​​​പാ​​​​ർ​​​​ശ​​​​ക​​​​ൾ വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി സീ​​​​റോ മ​​​​ല​​​​ബാ​​​​ർ പ​​​​ബ്ലി​​​​ക് അ​​​​ഫ​​​​യേ​​​​ഴ്സ് ക​​​​മ്മീ​​​​ഷ​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ കാ​​​​ക്ക​​​​നാ​​​​ട് മൗ​​​​ണ്ട് സെ​​​​ന്‍റ് തോ​​​​മ​​​​സി​​​​ൽ ഏ​​​​ക​​​​ദി​​​​ന പ​​​​ഠ​​​​ന​​​​ശി​​​​ബി​​​​രം സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചു.

കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി ബി​​​​ഷ​​​​പ്പും സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ പ​​​​ബ്ലി​​​​ക് അ​​​​ഫ​​​​യേ​​​​ഴ്സ് ക​​​​മ്മീ​​​​ഷ​​​​ൻ എ​​​​പ്പി​​​​സ്കോ​​​​പ്പ​​​​ൽ മെം​​​​ബ​​​​റു​​​​മാ​​​​യ മാ​​​​ർ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

ക​​​​മ്മീ​​​​ഷ​​​​നെ നി​​​​യ​​​​മി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ മു​​​​മ്പി​​​​ൽ ഉ​​​​ന്ന​​​​യി​​​​ച്ച​​​​തു​​​മു​​​​ത​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ട് പു​​​​റ​​​​ത്തു​​​​വി​​​​ടു​​​​ന്ന​​​​തി​​​​നാ​​​​യി സ​​​​ഭ ന​​​​ട​​​​ത്തി​​​​യ നി​​​​ര​​​​ന്ത​​​​ര​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ളെ അ​​​​ദ്ദേ​​​​ഹം അ​​​​നു​​​​സ്മ​​​​രി​​​​ച്ചു.

ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലെ പ്ര​​​​തി​​​​പാ​​​​ദ്യ​​​​വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ സ​​​​മു​​​​ദാ​​​​യാം​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ഏ​​​​വ​​​​രി​​​​ലും എ​​​​ത്തി​​​​ക്കാ​​​​നു​​​​ള്ള ഊ​​​​ർ​​​​ജി​​​​ത​​​​ശ്ര​​​​മ​​​​ങ്ങ​​​​ൾ രൂ​​​​പ​​​​ത​​​​ക​​​​ൾ ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്ന് പ​​​​ഠ​​​​ന​​​​ശി​​​​ബി​​​​ര​​​​ത്തി​​​​ൽ സ​​​​മാ​​​​പ​​​​ന​​​സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കി​​​​യ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ൽ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു. ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​ഭ​​​​ക​​​​ളു​​​​മാ​​​​യി ആ​​​​ലോ​​​​ചി​​​​ച്ചു ന​​​​ട​​​​പ്പി​​​​ലാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​ത്തി​​​​ൽ ഉ​​​​റ​​​​ച്ചു​​​​നി​​​​ൽ​​​​ക്കു​​​​ന്നു​​​​വെ​​​​ന്നും ഏ​​​​തു സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ വ​​​​ന്നാ​​​​ലും ഇ​​​​തി​​​​നാ​​​​യു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​​​പോ​​​​കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി.

റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലെ വി​​​​വി​​​​ധ അ​​​​ധ്യാ​​​​യ​​​​ങ്ങ​​​​ളെ ആ​​​​സ്പ​​​​ദ​​​​മാ​​​​ക്കി വി​​​​ദ​​​​ഗ്ധ സ​​​​മി​​​​തി അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ ഡോ. ​​​​മേ​​​​രി റ​​​​ജീ​​​​ന, ഡോ. ​​​​സി​​​​ജോ ജേ​​​​ക്ക​​​​ബ്, ഡോ. ​​​​ജോ​​​​സ്കു​​​​ട്ടി ജെ. ​​​​ഒ​​​​ഴു​​​​ക​​​​യി​​​​ൽ, ഡോ. ​​​​ചാ​​​​ക്കോ കാ​​​​ളാം​​​​പ​​​​റ​​​​മ്പി​​​​ൽ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​ബ​​​​ന്ധ​​​​ങ്ങ​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

വി​​​​വി​​​​ധ രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ലെ വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ​​​​മാ​​​​രാ​​​​യ മോ​​​​ൺ. ആ​​​​ന്‍റ​​​​ണി മു​​​​തു​​​​കു​​​​ന്നേ​​​​ൽ, മോ​​​​ൺ. സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ വേ​​​​ത്താ​​​​ന​​​​ത്ത്, മോ​​​​ൺ. വി​​​​ൻ​​​​സെ​​​​ന്‍റ് നെ​​​​ടു​​​​ങ്ങാ​​​​ട്ട്, മോ​​​​ൺ. ജോ​​​​സ​​​​ഫ് വെ​​​​ള്ള​​​​മ​​​​റ്റം എ​​​​ന്നി​​​​വ​​​​ർ വി​​​​വി​​​​ധ സെ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ മോ​​​​ഡ​​​​റേ​​​​റ്റ​​​​ർ​​​​മാ​​​​രാ​​​​യി ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​യി​​​​ച്ചു.

സീ​​​​റോ​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭാ ചാ​​​​ൻ​​​​സ​​​​ല​​​​ർ ഫാ. ​​​​ഏ​​​​ബ്ര​​​​ഹാം കാ​​​​വി​​​​ൽ​​​​പു​​​​ര​​​​യി​​​​ട​​​​ത്തി​​​​ൽ, പ​​​​ബ്ലി​​​​ക് അ​​​​ഫ​​​​യേ​​​​ഴ്സ് ക​​​​മ്മീ​​​​ഷ​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ജ​​​​യിം​​​​സ് കൊ​​​​ക്കാ​​​​വ​​​​യ​​​​ലി​​​​ൽ, കാ​​​​ർ​​​​പ്പ് കോ​-​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ ടോം ​​​​ജോ​​​​സ​​​​ഫ് ച​​​​മ്പ​​​​ക്കു​​​​ളം എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​വി​​​​ധ സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള വൈ​​​​ദി​​​​ക​​​​രും അ​​​​ല്മാ​​​​യ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും പ​​​​ഠ​​​​ന​​​​ശി​​​​ബി​​​​ര​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു. ക​​​​മ്മീ​​​​ഷ​​​​ൻ ശി​​​​പാ​​​​ർ​​​​ശ​​​​ക​​​​ൾ സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി സ​​​​ഭ​​​​ക​​​​ളു​​​​മാ​​​​യി ആ​​​​ലോ​​​​ചി​​​​ച്ച് ന​​​​ട​​​​പ്പി​​​​ലാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് സ​​​​മ്മേ​​​​ള​​​​നം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

District News

ചി​ത്ര​ക​ലാ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു

പ​ട്ടാ​ന്പി: ഗ​ണ​പ​ത് ചി​ത്ര​ക​ലാ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ല​ക്ക​ശേ​രി ഗ്രാ​മി ഒൗ​ട്ട് ഡോ​ർ സ്റ്റഡി​യോ​യി​ൽ ‘നി​ഴ​ലും നി​റ​ങ്ങ​ളും’എ​ന്നപേ​രി​ൽ ചി​ത്ര​ക​ലാ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.

ചി​ത്ര​കാ​ര​നും ശി​ല്പി​യു​മാ​യി​രു​ന്ന പെ​രി​ങ്ങോ​ട് ഗ​ണ​പ​തി മാ​സ്റ്റ​റു​ടെ ശി​ഷ്യ​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ഗ​ണ​പ​ത്. ചി​ത്ര​ക​ല ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഗ​ണ​പ​ത് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന എ​ക്സി​ബി​ഷ​ന്‍റെ​യും ക്യാ​ന്പി​ന്‍റെ​യും തു​ട​ർ​ച്ച​യാ​ണ് ഗ്രാ​മി​യി​ൽ ന​ട​ന്ന​ത്.

ഗു​രു​സ്മ​ര​ണ​യോ​ടെ തു​ട​ങ്ങി​യ ക്യാ​ന്പി​ൽ കൂ​ട്ടാ​യ്മ​യു​ടെ പ്ര​സി​ഡ​ന്‍റ് ആ​ർ​ടി​സ്റ്റ് രേ​വ​തി വേ​ണു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചി​ത്ര​കാ​രന്മാ​രാ​യ ബ​ഷീ​ർ തൃ​ത്താ​ല, വി​നോ​ദ് മാ​ധ​വ​ൻ, സു​ധി​ൽ കു​മാ​ർ, മൊ​യ്തീ​ൻ​കു​ട്ടി പെ​രു​മ​ണ്ണൂ​ർ, മു​ര​ളി പ​ട്ടാ​ന്പി, മ​ണി മു​ദ്ര, വി​ജ​യ​ൻ ആ​ലൂ​ർ, പി.​സി. രേ​ണു​ക, രാ​ജേ​ഷ് ക​രി​ങ്ങ​നാ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.സെ​ക്ര​ട്ട​റി ശ​ശി കോ​ത​ച്ചി​റ സ്വാ​ഗ​ത​വും അ​ജ​യ​ൻ കൂ​റ്റ​നാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

District News

ഇ​ഫ്താ​ർ വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു

കൂ​രാ​ച്ചു​ണ്ട്: കൂ​രാ​ച്ചു​ണ്ട് ബ​ഡ്സ് സ്കൂ​ളി​ൽ പ​ന്ത്ര​ണ്ടാം വാ​ർ​ഡ് മെ​മ്പ​ർ ജ​ലീ​ൽ കു​ന്നും​പു​റ​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ഫ്താ​ർ വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു.

പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ക​ട​ലാ​ശേ​രി, സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ഗ്രീ​ഷ്മ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ചെ​റി​യാ​ൻ ജോ​സ​ഫ്, വാ​ർ​ഡ് മെ​മ്പ​ർ ജ​ലീ​ൽ കു​ന്നും​പു​റ​ത്ത്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​പി. മ​നി​ൽ​കു​മാ​ർ, കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ൺ സു​നി​ത ജോ​ബ്, ആ​കാ​ശ്, അം​ജ​ത്, അ​ധ്യാ​പി​ക അ​നു​പ്രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ബി​ന്ദു​മോ​ൾ തോ​മ​സ്, ആ​രോ​ഗ്യ- വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഡാ​ർ​ളി ഏ​ബ്ര​ഹാം, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സ​ണ്ണി ജോ​സ​ഫ്, ബി​ന്ദു കു​ര്യ​ൻ, സ്പോ​ൺ​സ​ർ സു​ഹൈ​ൽ ക​രി​മ്പി​ൻ​തെ​രി, സ​ന്ദീ​പ് ക​ള​പ്പു​ര​യ്ക്ക​ൽ, ജോ​ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

National

സിബിസിഐ ഡയലോഗ് കമ്മീഷന്‍ സെമിനാർ സംഘടിപ്പിച്ചു

ബം​ഗ​ളൂരു: സി​ബി​സി​ഐ​യു​ടെ ഡെ​സ്‌​ക് ഫോ​ര്‍ എ​ക്യു​മെ​നി​സം ആ​ൻ​ഡ് ഇ​ന്‍റ​ര്‍ റി​ലീ​ജി​യ​സ് ഡ​യ​ലോ​ഗ് ക​മ്മീ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ബം​ഗ​ളൂ​രി​ലെ എ​ന്‍ബി​സി​എ​ല്‍സി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ദ്വി​ദി​ന സെ​മി​നാ​റി​ല്‍ വി​വി​ധ മ​ത​ങ്ങ​ളി​ലെ പ​ണ്ഡി​ത​ര്‍ പ​ങ്കെ​ടു​ത്തു. ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​മി​നാ​റി​ല്‍ ടെ​ന്‍സി​ന്‍ സെ​ലോ​ണ്‍ (ബു​ദ്ധ​മ​തം), ഭ​ര്‍തീ​യ സിം​ഗ് (സി​ഖ് മ​തം), ഹ​ലീ​മ സാ​ദി​യ (ഇസ്‌ലാം ​മ​തം), വെ​ങ്കി​ട്ട് റാം (​ഹി​ന്ദു​മ​തം) എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി സം​ബ​ന്ധി​ച്ചു.

വി​വി​ധ മ​ത​ങ്ങ​ളി​ലെ ആ​ശ​യ​ങ്ങ​ള്‍ പ​ര​സ്പ​രം പ​ങ്കു​വയ്‌ക്കു​ക​യും മ​താ​ന്ത​ര സം​വാ​ദ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ച​ര്‍ച്ച ന​ട​ത്തു​ക​യും ചെ​യ്തു.

District News

ക്രൈ​സ്റ്റ് എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജി​ല്‍ ഹാ​ക്ക​ത്തോ​ണ്‍ സം​ഘ​ടി​പ്പി​ച്ചു

ഇ​രി​ങ്ങാ​ല​ക്കു​ട: കേ​ര​ള സ്റ്റാ​ര്‍​ട്ട​പ്പ് മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രൈ​സ്റ്റ് കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നീ​യ​റിം​ഗി​ല്‍ ഐ​ഇ​ഡി​സി സം​ഘ​ടി​പ്പി​ച്ച തൃ​ശൂ​ര്‍ ക്ല​സ്റ്റ​ര്‍ ഹാ​ക്ക​ത്തോ​ണ്‍ ശ്ര​ദ്ധേ​യ​മാ​യി. തൃ​ശൂ​ര്‍ ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ എ​സ്. ഷീ​ബ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക്രൈ​സ്റ്റ് കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നീ​യ​റിം​ഗ് ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ ഫാ. ​ജോ​ജോ അ​രീ​ക്കാ​ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​എം.​ടി. സി​ജോ, സ്റ്റു​ഡ​ന്‍റ് അ​ഫ​യെ​ഴ്‌​സ് ഡ​യ​റ​ക്ട​ര്‍ ഡോ. ​സ​ജീ​വ് ജോ​ണ്‍, ഐ​ഇ​ഡി​സി നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ അ​ശ്വ​തി പി. ​സ​ജീ​വ്, ഇ.​ഒ. അ​ബി​ന്‍ സ്റ്റാ​നി​സ്ലാ​വൂ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.18 കോ​ള​ജു​ക​ളി​ല്‍ നി​ന്നാ​യി 46 ഓ​ളം ടീ​മു​ക​ള്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ തൃ​ശൂ​ര്‍ വെ​റ്റ​റി​ന​റി ആ​ന്‍​ഡ് അ​നി​മ​ല്‍ സ​യ​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നു​ള്ള ടീം ​വി​ജ​യി​യാ​യി. ഐ​ഇ​ഡി​സി സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ള സ്റ്റാ​ര്‍​ട്ട് അ​പ്പ് സ​മ്മി​റ്റി​ല്‍ വ​ച്ച് വി​ജ​യി​ക​ള്‍ 25,000 രൂ​പ​യു​ടെ ക്യാ​ഷ് അ​വാ​ര്‍​ഡ് ഏ​റ്റു​വാ​ങ്ങും.

District News

മാ​ര​ത്ത​ൺ സം​ഘ​ടി​പ്പി​ച്ചു

ഫോ​ർ​ട്ടു​കൊ​ച്ചി: കൊ​ച്ചി​ൻ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ വ​നി​താ പ്ര​സ്ഥാ​ന​മാ​യ വൈ​ഡ്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക കാ​ൻ​സ​ർ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു ആ​ശാ​കി​ര​ണം കാ​ൻ​സ​ർ സു​ര​ക്ഷ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മാ​ര​ത്ത​ൺ ന​ട​ത്തി.

അ​ർ​ജു​ന​ൻ മാ​സ്റ്റ​ർ ഗ്രൗ​ണ്ടി​ൽ​നി​ന്നും ആ​രം​ഭി​ച്ച മാ​ര​ത്ത​ൺ കൊ​ച്ചി ബി​ഷ​പ് ഡോ. ​ആ​ന്‍റ​ണി കാ​ട്ടി​പ്പ​റ​മ്പി​ൽ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു . കു​ട്ടി​ക​ളും സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ 1000 അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു . തോ​പ്പും​പ​ടി ബി​ഒ​ടി പാ​ല​ത്തി​ൽ സ​മാ​പി​ച്ച മ​ര​ത്ത​ണി​ന് കെ.​ജെ. മാ​ക്സി എം​എ​ൽ​എ സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കി. കൗ​ൺ​സി​ല​ർ​മാ​രാ​യ സു​മീ​ത് ജോ​സ​ഫ്, വി.​എ. ശ്രീ​ജി​ത്ത് , സി​എ​സ്എ​സ്എ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. അ​ഗ​സ്റ്റി​ൻ ക​ടേ​പ്പ​റ​മ്പി​ൽ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ജെ​യ്ഫി​ൻ ദാ​സ് ക​ട്ടി​കാ​ട്ട്, സിഎ​സ്എ​സ്എ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ലാ​ലി സേ​വ്യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .

District News

ചു​ള്ളി ഫാ​മി​ൽ അ​ഗ്രോ ക്ലി​നി​ക് സം​ഘ​ടി​പ്പി​ച്ചു

ന​ർ​ക്കി​ല​ക്കാ​ട്: പ​ട​ന്ന​ക്കാ​ട് കാ​ർ​ഷി​ക കോ​ള​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗ്രാ​മീ​ണ കാ​ർ​ഷി​ക പ്ര​വൃ​ത്തി​പ​രി​ച​യ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ന​ർ​ക്കി​ല​ക്കാ​ട് ചു​ള്ളി ഫാ​മി​ൽ അ​ഗ്രോ ക്ലി​നി​ക്കും കാ​ർ​ഷി​ക ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചു.

കൃ​ഷി​യി​ലെ അ​ക്കാ​ദ​മി​ക് സി​ദ്ധാ​ന്ത​ങ്ങ​ൾ പ്രാ​യോ​ഗി​ക​മാ​യ കൃ​ഷി​യി​ട സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ വി​ല​യി​രു​ത്തി. ക​മു​ക്, തെ​ങ്ങ്, കൊ​ക്കോ തു​ട​ങ്ങി​യ വി​ള​ക​ളി​ലെ വി​വി​ധ രോ​ഗ​ങ്ങ​ളും അ​വ​യ്ക്കു​ള്ള പ്ര​തി​വി​ധി​ക​ളും ച​ർ​ച്ച ചെ​യ്തു.

കൃ​ഷി​യി​ട​ത്തി​ൽ നി​ന്നും വി​വി​ധ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. കാ​ർ​ഷി​ക കോ​ള​ജി​ലെ അ​ധ്യാ​പ​ക​രും ശാ​സ്ത്ര​ജ്ഞ​രു​മാ​യ ഡോ. ​സ​ജീ​ഷ്, ഡോ. ​എ.​എ​സ്. അ​ഞ്ജ​ലി, ഡോ. ​കെ.​വി. സു​മി​യ, ഡോ. ​സൈ​ന​മോ​ൾ കു​ര്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. നി​ര​വ​ധി ക​ർ​ഷ​ക​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് സം​ശ​യ​ങ്ങ​ളും പ്ര​ശ്ന​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ചു.

 

 

District News

പ്ര​തി​ഷേ​ധ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു

പാ​റശാ​ല: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ലെ വി.​എ​സ്. സ്മാ​ര​ക മ​ന്ദി​ര​മെ​ന്ന പേ​രും അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ത്ര​വും ന​ശി​പ്പി​ച്ച കോ​ണ്‍​ഗ്ര​സു​കാ​രു​ടെ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പാ​റ​ശാ​ല പോ​സ്റ്റാ​ഫീ​സ് ജം​ഗ്ഷ​നി​ല്‍ പ്ര​തി​ഷേ​ധ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഏ​രി​യ സെ​ക്ര​ട്ട​റി എ​സ്. അ​ജ​യ​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി. ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി.​എ​സ്. ബി​നു, എ​സ്.​കെ. ബെ​ന്‍​ഡാ​ര്‍​വി​ന്‍, എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍, എ​സ്. സു​രേ​ഷ്, വൈ. ​സ​തീ​ഷ്, കെ. ​മ​ധു, എ​ല്‍. മ​ഞ്ചു​സ്മി​ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​ല്‍. വി​നി​ത​കു​മാ​രി, ബി.​ആ​ര്‍. അ​ര്‍​ച്ച​ന, ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി ക്രി​സ്തു​രാ​ജ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

District News

ജ​ന​മൈ​ത്രി സ​മി​തി അം​ഗ​ങ്ങ​ൾ​ക്കാ​യി പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

ക​ൽ​പ്പ​റ്റ: ജി​ല്ലാ ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​മൈ​ത്രി സ​മി​തി അം​ഗ​ങ്ങ​ൾ​ക്കാ​യി പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.


പ​ന​മ​രം ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ഡി​സി​ആ​ർ​ബി ഡി​വൈ​എ​സ്പി അ​ബ്ദു​ൾ ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​മൈ​ത്രി പ​ദ്ധ​തി​ക​ൾ, കേ​ര​ള പോ​ലീ​സി​ന്‍റെ ഡി ​ഡാ​ഡ് പ​ദ്ധ​തി സം​ബ​ന്ധി​ച്ച് ക്ലാ​സു​ക​ൾ ന​ട​ന്നു. ജി​ല്ലാ ജ​ന​മൈ​ത്രി പോ​ലീ​സ് അ​സി​സ്റ്റ​ന്‍റ് നോ​ഡ​ൽ ഓ​ഫീ​സ​ർ കെ.​എം. ശ​ശി​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ എ​സ്പി​സി അ​സി​സ്റ്റ​ന്‍റ് നോ​ഡ​ൽ ഓ​ഫീ​സ​ർ കെ. ​മോ​ഹ​ൻ​ദാ​സ്, പ​ന​മ​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സ​ന്തോ​ഷ് മോ​ൻ, അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ര​ഞ്ജി​ത സു​മം, റി​ട്ട. പോ​ലീ​സ് സൂ​പ്ര​ണ്ട് പ്രി​ൻ​സ് ഏ​ബ്ര​ഹാം, ഡി ​ഡാ​ഡ് കൗ​ണ്‍​സ​ല​ർ അ​നു​ശ്രീ, ഹോ​പ് പ​ദ്ധ​തി കോ​ഓ​ർ​ഡി​നേ​റ്റ​ർ ദീ​പ, വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ക​ളി​ലെ ജ​ന​മൈ​ത്രി സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

District News

ഗാ​​ന്ധി സ​​ദ​​സ് സം​​ഘ​​ടി​​പ്പി​​ച്ചു

ച​​ങ്ങ​​നാ​​ശേ​​രി: ഗാ​​ന്ധി ദ​​ര്‍​ശ​​ന​​ത്തെ​​യും ഗാ​​ന്ധി​​യ​​ന്‍ പ്ര​​തീ​​ക​​ങ്ങ​​ളെ​​യും ത​​മ​​സ്‌​​ക​​രി​​ക്കാ​​നു​​ള്ള കേ​​ന്ദ്ര സ​​ര്‍​ക്കാ​​രി​​ന്‍റെ​​യും സം​​ഘ​​പ​​രി​​വാ​​ര്‍ സം​​ഘ​​ട​​ന​​ക​​ളു​​ടെ​​യും ശ്ര​​മ​​ങ്ങ​​ളെ യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് ജീ​​വ​​ന്‍ ന​​ല്‍​കി​​യും പ്ര​​തി​​രോ​​ധി​​ക്കു​​മെ​​ന്ന് കെ​​പി​​സി​​സി നി​​ര്‍​വാ​​ഹ​​ക സ​​മി​​തി​​യം​​ഗം ഡോ. ​​അ​​ജീ​​സ് ബെ​​ന്‍ മാ​​ത്യൂ​​സ്. ഗാ​​ന്ധി നി​​ന്ദ​​യ്ക്കെ​​തി​​രേ യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് ബ്ലോ​​ക്ക് ക​​മ്മി​​റ്റി ന​​ഗ​​ര​​ത്തി​​ല്‍ ന​​ട​​ത്തി​​യ ഗാ​​ന്ധി സ​​ദ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.


ബ്ലോ​​ക്ക് പ്ര​​സി​​ഡ​​ന്‍റ് അ​​ഡ്വ. ഡെ​​ന്നി​​സ് ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കെ​​പി​​സി​​സി സം​​സ്‌​​കാ​​ര സാ​​ഹി​​തി സം​​സ്ഥാ​​ന ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ജ​​സ്റ്റി​​ന്‍ ബ്രൂ​​സ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ബി​​ബി​​ന്‍ വ​​ര്‍​ഗീ​​സ്, എ​​ബി​​ന്‍ ആ​​ന്‍റ​​ണി, റൗ​​ഫ് റ​​ഹീം, ആ​​ല്‍​ബി​​ന്‍ തോ​​മ​​സ്, ജി.​​എ​​ല്‍. അ​​ര​​വി​​ന്ദ്, തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Latest News

Corehub Up