ലോക മുങ്ങിമരണ പ്രതിരോധ ദിനത്തിന്റെ ഭാഗമായി പയ്യന്നൂര് സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തില് നടന്ന ജലശയനം.
പയ്യന്നൂർ: പയ്യന്നൂര് ഫയര് ആന്ഡ് റെസ്ക്യൂ സ്റ്റേഷൻ, കേരള സിവില് ഡിഫന്സ് പയ്യന്നൂര് യൂണിറ്റ്, കേരള അഡ്വഞ്ചര് സ്പോര്ട്സ് പ്രമോട്ടിംഗ് അക്കാഡമി എന്നിവയുടെ സംയുക്താഭിമുഖ്യത്തില് ലോക മുങ്ങിമരണ പ്രതിരോധ ദിനത്തിന്റെ ഭാഗമായി ജലശയനം സംഘടിപ്പിച്ചു. പയ്യന്നൂര് സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തില് നടന്ന പരിപാടി കുഞ്ഞികൃഷ്ണന് എംഎല്എ ഉദ്ഘാടനം ചെയ്തു. പയ്യന്നൂര് നഗരസഭ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്ണ് എം. പ്രദീപന് അധ്യക്ഷത വഹിച്ചു.
വിവിധ നീന്തല് രീതികൾ, രക്ഷാപ്രവര്ത്തന മാര്ഗങ്ങള്, സ്കൂബ അവതരണം, സിപിആര് പരിശീലനം എന്നിവ പൊതുജനങ്ങള്ക്കായി അവതരിപ്പിച്ചു. വി.സി. ചന്ദ്രന്, സ്റ്റേഷന് ഓഫീസര് സി.പി. രാജേഷ്, കെ.വി. പ്രഭാകരൻ, അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര് കെ.സി. ഷെറില് ബാബു, കെ.പി. സുനില് കുമാർ, കെ. സണ്ണി, ടി.വി. സൂരജ് എന്നിവര് പ്രസംഗിച്ചു. സ്റ്റേഷന് ഓഫീസര് സി.പി രാജേഷ് ജലസുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.