വ്യാപാരി വ്യവസായി സമിതി ബത്തേരി യൂണിറ്റിന്റെ നേതൃത്വത്തില് ബിഎസ്എന്എല് ഓഫിസിനു മുന്നില് നടത്തിയ പ്രതിഷേധം.
സുല്ത്താന് ബത്തേരി: യുപിഐ ഫീസ് പിന്വലിക്കണമെന്നാവശ്യപ്പെട്ട് വ്യാപാര വ്യവസായി സമിതിയുടെ നേതൃത്വത്തില് പ്രതിഷേധം സംഘടിപ്പിച്ചു.
ഡിജിറ്റല് ഇന്ത്യയുടെ പേരില് യുപിഐ, ക്യുആര് കോഡ് സംവിധാനങ്ങള് വ്യാപകമാക്കിയ ശേഷം ഇടപാടുകള്ക്ക് ഫീസ് ചുമത്തി വ്യാപാരികളെ കൊള്ളയടിക്കാനുള്ള നീക്കം അവസാനിപ്പിക്കണം. ചെറുകിട വ്യാപാരികള് ഉള്പ്പെടെയുള്ളവരുടെ മേല് അധിക സാമ്പത്തികഭാരം അടിച്ചേല്പ്പിക്കുകയും കോര്പ്പറേറ്റുകളെ സംരക്ഷിക്കുകയും ചെയ്യുന്ന കേന്ദ്രസര്ക്കാര് നയങ്ങള്ക്കെതിരേ പ്രതിഷേധക്കാര് മുദ്രാവാക്യം മുഴക്കി. ജില്ലാ ജോയിന്റ് സെക്രട്ടറി പ്രമോദ് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് കെ.എം. മുസ്തഫ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ശശികുമാര് അത്തോളി, ബിപിഒഎസ് ജില്ലാ സെക്രട്ടറി പി.എം. ജയശ്രീ, ജില്ലാ പ്രസിഡന്റ് മായ മോള്, യൂണിറ്റ് ജോയിന്റ് സെക്രട്ടറി ബാബുരാജ് എന്നിവര് പ്രസംഗിച്ചു.
Tags : NattuVishesham.DistricteNews